ടെൻഷനുകൾ മാറാൻ ചില നല്ല ഓർമ്മകളിലേക്ക് പോവുന്നത് ഒരു രസമായി തോന്നി... ആ ഓർമ്മകൾ ഓരോ കുറിപ്പുകളായ് ഇടുന്നു..പിന്നെ എപ്പോഴേലും വായിക്കാമല്ലോ!!!
Thursday, October 15, 2009
ഒരു റാഗിംഗിന്റെ തുടക്കം....
പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു നല്ല സുപ്രഭാതം... വീട്ടില്‍ നിന്നും ഒന്നു മാറി നിന്നു പഠിക്കണം എന്ന അതിമോഹം കലശലായപ്പോള്‍ മാതാശ്രീയും പിതാശ്രീയും പറഞ്ഞു.."മഹനേ! നീ പത്താം ക്ളാസ്സ് വരെ ബോയ്സിലല്ലേ പഠിച്ചത്...അതു കൊണ്ട് പ്രീഡിഗ്രീ കൂടി വീട്ടീന്ന് പോയ് വന്നു പഠിച്ചാ മതി..അതിനു ശേഷം നിനക്കു ഈ രാജ്യത്ത് ഏതു കോഴ്സിനു അഡ്മിഷന് കിട്ടിയാലും പോയ് പഠിച്ചോ...പ്രശ്നമില്ല!".. അങ്ങനെ ഒരു നിബന്ധന വച്ചതില്‍ കുറ്റം പറയാന്‍ പറ്റില്ല...കാരണം പത്ത് വരെ ബോയ്സില് പഠിച്ച ഒരുത്തനു,അടുത്ത കോഴ്സ് ഒരു മിക്സഡ് കോളെജില്‍ പോയ് കഴിഞ്ഞാല്‍ നിരാഹാരം കിടന്നവനു ബിരിയാണി കിട്ടുന്നപോലത്തെ സ്വഭാവമാവും എന്ന് അവര്‍ക്ക് നന്നായറിയാം... അങ്ങനെ മഹത്തായ രണ്ട് വര്‍ഷത്തെ പഠിത്തം (?) കഴിഞ്ഞ് എണ്റ്റെ ആഗ്രഹപ്രകാരം കേരളത്തിനു പുറത്ത്പോയ് പഠിക്കാനുള്ള സമ്മതപത്രം കിട്ടി...വിധിച്ചതു എല്ലാം കിട്ടില്ല എന്ന തത്വം മനസ്സിലായത് ബാംഗ്ളൂരില്‍ അഡ്മിഷന് കിട്ടണേ എന്നു പ്രാര്‍ഥിച്ച് നടാന്ന് അവസാനം ഭട്കല് എന്ന് പറയുന്ന ഒരു മഹാരാജ്യത്ത് അഡ്മിഷന് കിട്ടിയപ്പോളാണു.. ഇണ്റ്റര്വ്യൂവിനായ് ഞാനും പിതാജിയും എണ്റ്റെ ഒരു കൊച്ചാപ്പയും കൊച്ചാപ്പയുടെ ഒരു ഉറ്റ സുഹ്ര്ത്തുമായി ഞങ്ങള്‍ ഒരു കൊച്ചു സമൂഹം തന്നെ പോയി..മനസ്സിനുള്ളില്‍ ഒരു തിരയിളക്കം.. ഡേയ് മുത്തുകളേ..അവസാനം നിങ്ങളുടെ ഒക്കെ ഇടയില്‍ ഒരു രോമാഞ്ചമായി ഞാന്‍ വരുന്നു...പത്തു കൊല്ലം ബോയ്സില് പഠിച്ച് പതിവ്രതനായി നടക്കുന്ന നിങ്ങളുടെ സ്വന്തം ഞാന്‍.... ഹൊ..ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു അഴിച്ചു വിട്ട കാളയെ പോലെ ഞാന്‍ ഇവിടെ വിലസും..ക്ളാസ്സിലെ കൂട്ടുകാരികളുമായി കറങ്ങുന്നതും പഞ്ചാരയടിക്കുന്നതുമൊക്കെ സ്വപ്നം കണ്ട് കൊണ്ട് ഞാനും...എന്റെ ഉദ്ദേശശുദ്ധി അറിയാതെ അവരും .ഒരു ഓട്ടോയില്‍ കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ കോളേജിലേക്കു കുതിച്ചു... ഹോസ്റ്റലിനു മുന്നിലൂടെയുള്ള യാത്രയൊക്കെ കഴിഞ്ഞ് ഞങ്ങള്‍ കോളേജ് ഓഫീസിലെത്തി...ഉച്ച കഴിഞ്ഞിരുന്നു...അതുകൊണ്ടാവണം ഒരു കിളികളേയും കാണുന്നില്ല... നീയൊക്കെ എവിടെപ്പോയി ഒളിച്ചിരിക്കുവാഡേ... അങ്ങനെ അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ തന്നു... കോളെജിണ്റ്റെ പേര് ഒന്നു വായിച്ചപ്പോ എന്തോ ഒരു പന്തികേട്..... ഈശ്വരാ!!!!!!!!!!!!! തൊലഞ്ഞു!!!!!!! പണി പാളി!!!!!! ഇത് ആ തോല്പറിയന്മാര് ഇണ്റ്റര്‍വ്യൂ കര്‍ഡ് അയച്ചപ്പോള്‍ എന്തുകൊണ്ട് ഞാന്‍ ശ്രദ്ധിക്കാതെ പോയി... കോളെജിണ്റ്റെ പേരിണ്റ്റെ അറ്റത്ത് ഒരു വാല്.. ഒരു ചെറിയ വാല്...ഏതൊരു പയ്യനേയും തകര്‍ത്ത് തരിപ്പണമാക്കുന്ന ആ വാല് വേറൊന്നുമല്ല... "ഫോര്‍ മെന്‍"..... പച്ച മലയാളത്തില്‍..."അഡല്‍റ്റ്സ് ഒണ്‍ളി... "ആണ്പിള്ളേര് മാത്രമുള്ള പ്രൊഫഷണല്‍ കോളേജൊ..?അന്നരമാണു ആ ഞെട്ടിക്കുന്ന വിവരം ഞാന്‍ അറിയുന്നത്..കര്‍ണാടകത്തില്‍ രണ്ടേ രണ്ട് കോളേജേ കോ-എജ്യൂക്കേഷന്‍ ഇല്ലാതുള്ളു...ഒന്നു ഇതും...മറ്റേത് വേറേ ഏതൊ ക്ണാപ്പിലുള്ള ഒരു ഗേള്‍സ് കോളേജും... പക്ഷേ അതു മിക്സഡ് ആക്കിയില്ലെങ്കില്‍ ഇനി മുതല്‍ മാനേജ്മെണ്റ്റിനു യൂണിവേഴ്സിറ്റിയില്‍ ഭീമമായ തുക ഫൈന്‍ അടക്കേണ്ടി വരും...( സബാഷ്!!നല്ല യൂണിവേഴ്സിറ്റി...ലവന്മാര്ക്ക് ഇതു തന്നെ വേണം..) പക്ഷേ ഈ ഠൌണിണ്റ്റെ പവിത്രതയും മറ്റും കാത്തു സൂക്ഷികാന്‍ നാട്ടുകാര്‍ ഇതു മിക്സഡ് ആക്കാന്‍ സമ്മതിക്കില്ല...ഠൌണിലെ ലവളുമാരുടെ സംസ്കാരം നഷ്ടപ്പെടും പോലും,മിക്സഡിലെ പിള്ളേരുടെ സ്വഭാവം കണ്ടിട്ട്.. അതുകൊണ്ട് എത്ര ഫൈന്‍ ഉണ്ടേലും അവര്‍ തരും... (നീയൊക്കെ നന്നായ് വരുമെടാ പന്ന******) തമ്പുരാനേ ഇനി നാട്ടിലെ കൂട്ടുകാരുടെ മുഖത്ത് ഞാന്‍ ഇനി എങ്ങനെ നോക്കും.. സദ്യ ഉണ്ണാന്‍ പോയവനു സമൂസ കിട്ടി എന്ന് പറഞ്ഞ പോലായല്ലോ ഫഗവാനേ... എന്നാലും ഇതൊരുമാതിരി മറ്റേ പരിപാടിയായ് പോയ്... ഇതിലും ഭേദം വീട്ടിന്നു പോയ് വന്നുള്ള പഠിത്തമാരുന്നു...ഒന്നുമില്ലേലും വായ്ക്കു രുചിയായ് വല്ലതും തിന്നാമല്ലോ ഇതിപ്പോ വീട്ടിന്ന് മാറി നിക്കയും വേണം നമ്മടെ പദ്ധതികളൊക്കെ പൊളിയുകയും ചെയ്തു... അങ്ങനെ കര്‍ണാടകയിലെ കലാപരിപാടികളൊക്കെ കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തി സങ്കടത്താല്‍ തിണ്ണയിലിരിക്കുമ്പോള്‍ ഒരു പോസ്റ്റ്...നോക്കിയപ്പോ ഒരു കാര്‍ഡ്... വീടിണ്റ്റെ ഒരു നൂറു മീറ്റര്‍ ലപ്പുറത്തിള്ള ബി എസ് സീ കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുന്ന സ്ഥപനതില് നിന്നും ഇണ്റ്റര്‍വ്യൂ....(പന്ന ഡാഷ് മക്കള്‍... ഇവന്മാര്ക്ക് ഇതു രണ്ട് ദിവസം നേരത്തേ അയക്കാന്‍ പാടില്ലാരുന്നോ) ലവന്മാരെ രണ്ട് പറഞ്ഞിട്ട് തന്നെ കാര്യം ..ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ..അന്നരം അവിടെ ഇണ്റ്റര്‍വ്യൂ നടക്കുന്നു.. അല്പം കാത്ത് നിന്നിട്ട് ഞാന്‍ പ്രിന്‍സിപ്പാളിണ്റ്റെ റൂമിലേക്കു കയറി... "പന്ന*** മോനെ എന്തു പണിയാഡേ താന്‍ കാണിച്ചത്...എന്നോട് ഇതു വേണമാരുന്നോ...ഇതു തനിക്ക് രണ്ട് ദിവസം മുന്നേ അയച്ചാരുന്നേല് എന്താരുന്നു കൂതറ ഡേഷ് മോനേ..." എന്നൊക്കെ പറയണമെന്നു ആഗ്രഹിച്ചു അവിടെ ഒരു വയസ്സനെ പ്രതീക്ഷിച്ചു ചെന്ന ഞാന്‍ ഒരു കട്ടബൊമ്മനെ കണ്ടപ്പോ..അതൊന്നും വേണ്ടെന്ന് ഉറപ്പിച്ചു..(സത്യമായും പേടിച്ചില്ല...പിന്നെ വെറുതേ ഞാന്‍ വല്ലതുമൊക്കെ പറയും...ലവന്മാര് ഒന്നു പൊട്ടിക്കും...ഞാന്‍ വീണ്ടും നിന്നു വാങ്ങിക്കൂട്ടും,അവസാനം ഞാനെങ്ങാനും ഓടിയാ പിന്നെ ലവന്മാര്ക്ക് പിടിച്ചാ കിട്ടില്ല...വെറുതേ എന്തിനാ..) ഞാന്‍ അത്യധികം ദുഖത്തോടെ ആ വിവരം അവരെ അറിയിപ്പിച്ചു.. "സാര്‍...എനിക്കു എഞ്ചിനീയറിങ്ങിനു അഡ്മിഷന് കിട്ടി..(ലോക ചരിത്രത്തിലാദ്യമായാവും ഒരു വിദ്യാര്‍ഥി അവനു എഞ്ചിനീയറിങ്ങിനു അഡ്മിഷന് കിട്ടി എന്നു ഇത്ര ദുഖത്തോടെ പറയുന്നത്..)എനിക്കു ഈ കോഴ്സ് പഠിക്കണമെന്നാരുന്നു ആഗ്രഹം..." ഒരു നിമിഷ നേരത്തെ നിശ്ശബ്ധത...പിന്നെ ഒരു പൊട്ടിച്ചിരി...പുള്ളിക്കാരന് എണീറ്റ് വന്നു എണ്റ്റെ തോളത്ത് തട്ടിയിട്ട് പറഞ്ഞു.."മിടുക്കന് കണ്‍ഗ്രാറ്റ്സ്!!ഇതിനേക്കാളും എന്തുകൊണ്ടും നല്ല കോഴ്സല്ലേ എഞ്ചിനീയറിങ്ങ്...എന്നാലും നിനക്കു ആ കോഴ്സിനു അഡ്മിഷന് കിട്ടിയ വിവരം ഇവിടെ വന്നു പറയാന്‍ തോന്നിയല്ലോ...അതു വളരെ നല്ല സ്വഭാവമാണു...കാരണം നിനക്കു ഉള്ള സീറ്റ് ഇനി വേറേ ആര്‍ക്കേലും കൊടുക്കാം..."...(ഏതു മറ്റവനാടാ ഞാന്‍ ഇരിക്കേണ്ട് ഇരിക്കാന്‍ ധയ്യ്രപ്പെടുന്നതു....നിന്നെ പാറ്റ നക്കുമെഡാ ദുഷ്ടാ)... അങ്ങനെ അവിടുത്തെ വീരോചിതമായ സെണ്റ്റ് ഓഫിനു ശേഷം ഞാന്‍ അവിടെ ഇണ്റ്റര്‍വ്യൂവിനു വന്നിരിക്കുന്ന പെണ്‍കൊടികളെ കണ്ട് എണ്റ്റെ ട്രേഡ് മാര്‍ക്കായ തൊലിഞ്ഞ ഇളിയും കൊടുത്ത് വീട്ടിലേക്ക് പോയി.. അങ്ങനെ ആ ദിനം വന്നെത്തി...ഞാന്‍ കോളേജിലേക്ക് പോകാന്‍ പോകുന്നു... നാടും വീടും,കൂടും കുടുമ്പവും ഒക്കെ ഉപേക്ഷിച്ചുള്ള നീണ്ട നാളത്തേക്കുള്ള യാത്ര.. ഇല്ലെ ലവന് പറഞ്ഞ പോലെ "സഫറോം കാ സിന്ദഗീ ജോ കഭീ നഹീ ഖത്തം ഹോ ജാത്തീ ഹെയ്" ഹൊ! സ്വന്തം വീട്ടില്‍ മാവുണ്ടായിട്ടും അപ്പുറത്തെ വീട്ടിലെ മാവില്‍ നിന്നും ഞാന്‍ പറിച്ചു തിന്നുകൊണ്ടിരുന്ന മാങ്ങയൊക്കെ ഇനി ആരു പറിച്ചു തിന്നും... സിവില്‍ ലെയ്നില്‍ കൂടി നാലു കാലും പറിച്ച് സൈക്കിളില്‍ പാഞ്ഞ് നടക്കുമ്പോ ചീത്ത വിളിച്ചിരുന്ന മൂപ്പിലാന്മാര് ഇനി ആരെ തെറി വിളിക്കും... ? അനിയനുമായ് അടി കൂടിക്കഴിയുമ്പോ പതിവു പോലെ മിച്ചാടെ കയ്യില്‍ നിന്നും വാങ്ങിച്ചിരുന്ന ചൂരല്‍ കഷായം ആരു വാങ്ങിച്ചു കൂട്ടും... ? എന്നും ഇനിമുതല്‍ ഗേറ്റ് വരെ ആരു വാപ്പിച്ചാടെ എന്‍ഫീല്‍ഡ് ബുള്ളറ്റ് കൊണ്ട് കൊടുക്കും... ? എല്ലാ അവധിക്കും തറവാട്ടില്‍ പോയി ഇനി ആരു മാമിയുടെയും മാമായുടെയും വല്ല്യളിയണ്റ്റേം കൊച്ചളിയണ്റ്റേം കൂടെനില്‍ക്കും... ? തറവാട്ടിലെ അപ്പുറത്തെ അന്സാറിണ്റ്റെയും എണ്റ്റെ കൊച്ചളിയണ്റ്റേം കൂടെ കനാലില്‍ ചൂണ്ട ഇടാന്‍(ഹര്‍ത്താല്‍ ദിവസങ്ങളില്‍ മാത്രം) ഇനി ആരു പോകും... ഞങ്ങള്‍ ഒപ്പിക്കുന്ന കുരുത്തക്കേടുകളില്‍ എണ്റ്റെ വിടവു ഇനി ആരു നികത്തും.. ? കേരളമേ....വിട..... !!!പാവം കേരളം.....പാവം ഞാന്‍... !!! ഗ്രുഹാതുരത്വം എന്ന വാക്കിണ്റ്റെ ശരിയായ അര്‍ഥം മനസ്സിലാക്കിക്കൊണ്ട് ഞാന്‍ എണ്റ്റെ ഹോസ്റ്റല്‍ ജീവിതം തുടങ്ങി....എണ്റ്റെ ഒരു നല്ല സുഹ്ര്ത്ത് എഴുതിയ ബ്ളോഗ്ഗില് അവണ്റ്റെ ഹോസ്റ്റല്‍ ജീവിതത്തില്‍ പറഞ്ഞ പോലെ...'ഹോസ്റ്റല്‍ റൂമിണ്റ്റെ വാതിലില്‍ മുട്ടുന്ന ഓരോ മുട്ടും ഞങ്ങടെ നെഞ്ചിനുള്ളിലാണു മുഴങ്ങുന്നത്'.. സാങ്കല്പിക കസേര,മഹാത്മ ഗാന്ധി മുണ്ടുടുക്കുന്ന പോലെ മുണ്ടുടുത്തു കൊണ്ട് ഹോസ്റ്റെലിണ്റ്റെ മുന്നില്‍ സാങ്കല്പിക സൈക്കിള്‍ ചവിട്ടല്‍,തുടങ്ങി നാടന്‍ റാഗിംഗ് മുതല്‍ അഡ്വാന്‍സ്ട് പരിപാടിയായ ഫുള്‍ സ്പീഡില്‍ കറങ്ങുന്ന സീലിംഗ് ഫാനിനെ കൈകൊണ്ട് പിടിച്ച് നിര്‍ത്തുന്നതു വരെയുള്ള പല കാര്യങ്ങളും ഞങ്ങള്‍ ധീരതയോടെ ചെയ്തു... അങ്ങനിരിക്കേ സ്പോര്‍ട്സ് വന്നെത്തി .. ഞങ്ങള്‍.ഹാപ്പി ആയ്..പങ്കെടുകാനുള്ള ആഗ്രഹമല്ല...മൂന്നു ദിവസം അവധി ആയിരിക്കും..ആ ഗ്യാപ്പില്‍ ഒരു രണ്ട് ദിവസം കൂടി കട്ട് ചെയ്താല്‍ ഒന്നു കേരളത്തില്‍ പോകാം വീടു കാണാം എന്നൊക്കെയുള്ള ആഗ്രഹം..അങ്ങനെ സ്പോര്‍ട്സിണ്റ്റെ തലേ ദിവസം...രാത്രിയില്‍ പത്ത് മണിക്കുള്ള ബസ്സില്‍ മംഗലാപുരത്തേക്ക് പോകണം..അവിടുന്നു വെളുപ്പിനു മൂന്നു മണിക്കുള്ള പരശുറാമില്‍ നാട്ടിലേക്ക് പോകണം...അങ്ങനെ ബാഗില്‍ തുണി ഒക്കെ എടുത്ത് ഞങ്ങലില്‍ മിക്കവരും റെഡി ആയി...സീനിയേഴ്സ് അറിഞ്ഞാല്‍ പണിയാകും എന്നുള്ളതു കൊണ്ട് അതീവ രഹസ്യമായാരുന്നു പരിപാടി.. .അതുകൊണ്ട് തന്നെ അവരെ പിണക്കാതെ നീങ്ങാനാരുന്നു ഞങ്ങടെ പ്ളാന്‍..എന്തു ജോലി പറഞ്ഞാലും ചെയ്യാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു...പക്ഷേ അസ്വാഭാവികമായി ഒന്നും നടന്നില്ല...വൈകുന്നേരം മൂന്ന് മണിയായപ്പോള്‍ അവര്‍ ഞങ്ങടെ ഹോസ്റ്റലിലെത്തിയിട്ട് പറഞ്ഞു.."ഡേയ്...സ്പോര്‍ട്സിണ്റ്റെ ഉല്ഘാടനമായിട്ട് മാരത്തോണ്‍ ഉണ്ട് ..എല്ലാവരും പങ്കെടുക്കണം..അങ്ങനെ ഞങ്ങളെല്ലാരും ഷൂസൊക്കെ ഇട്ട് റെഡിയായ് ഗ്രൌണ്ടിലെത്തി... ഒരു വിസില്‍ കേട്ടതും ഞങ്ങള്‍ പതുക്കെ ഓടി...ഓരോ കാല് കിലോമീറ്ററിലും ഗ്ളൂക്കോസുമായി ഓരോ ഗഡികള് ഉണ്ടാവും ..ഞാന്‍ ഓടി..ഏതായാലും ഓട്ടമൊക്കെ കഴിഞ്ഞ് അഞ്ചുമണിയാവുമ്പം റൂമിലെത്തും... ഒന്നു കുളിച്ചു റെഡി ആയി മെസ്സില്‍ നിന്നും ചപ്പാത്തി (?) തിന്നു ഒരു എട്ടരയാവുമ്പോളേക്കും പുറകു വശത്തെ മതില് ചാടി മുങ്ങണം എന്ന പധതികള്‍ ഞാന്‍ മനസ്സിലിട്ടു താലോലിച്ച് ഓടാന്‍ തുടങ്ങി... ഒരു അര കിലോമീറ്ററ് ഓടിയിട്ടു തളര്‍ന്ന് വീഴുന്നവരെ കേറ്റാന്‍ വരുന്ന കോളേജ് ബസില്‍ കേറി ഇരിക്കാം എന്നാരുന്നു എണ്റ്റെ ഐഡിയ..അന്നു ഫസ്റ്റ് ഇയേഴ്സ് സീനിയേഴ്സിനോട് ചിരിക്കാനോ സംസാരികാനോ പാടില്ല... അവര്‍ ചിരിച്ചാല്‍ നമ്മള് അബധ്ധവശാല് ചിരിച്ചു പോയാല്‍ ഉടനേ വരുന്ന ചോദ്യം.. "എന്താഡാ പന്ന** മോനേ തൊലിക്കുന്നത്...നിണ്റ്റെ ***ല്‍ ആരേലും ആപ്പടിച്ചോ.."(അസ്ഥാനത്ത് ആപ്പടിച്ചാല്‍ എങ്ങനെ ചിരി വരുമെഡേ..എന്ന എണ്റ്റെ സംശയം ഇന്നും ഉത്തരം കിട്ടാതെ അലയുന്നു.. ) അവസാനം ഒരു അര കിലോമീറ്റര്‍ ഓടിക്കഴിഞ്ഞപ്പോളെക്കും തളര്‍ന്ന ഞാന്‍ പുറകേ വരുന്ന ബസ്സിനായ് കാത്തു നിന്നു.. അന്നരം മാരത്തോണിനെ അനുഗമിച്ച് ബൈക്കില്‍ വന്ന രണ്ട് അണ്ണന്മാര് അടുത്തു വന്നിട്ട് ചോദിച്ചു.. "എന്താഡേ നിന്നത്.. ?" "ഹൊ! തളര്‍ന്നു..ഇനി വയ്യ ബസ്സില്‍ പൂവാന്‍ നിക്കുവാ.. " "അങ്ങനെ തോറ്റാലോ ...നീ ഒന്നോടി നോക്കിക്കേ.. " "ഹൊ വയ്യ ചേട്ട.. " "***പന്ന** ക***** തെ**** പ****** മോനേ!!കളിക്കുന്നോ..ഓട്രാ...അവന് ബസ്സില്‍ പൂവാന്‍ നിക്കുന്നു...... " ഹാ നല്ല പുതുമയുള്ള വാക്കുകള്‍...നല്ല സ്പിരിറ്റ് കിട്ടി...ഞാന്‍ ജീവനും കൊണ്ടോടി..അവസാനം മുന്നേ പോയ കുറേ അണ്ണന്മാര് തിരിച്ച് വരുന്നതു കണ്ടു..അന്നരം മനസ്സിലായ് അവര്‍ ലാസ്റ്റ് പോയിണ്റ്റ് ടച് ചെയ്തിട്ട് തിരിച്ച് വരുവാണെന്നു...ആരും കാണുന്നില്ല എന്നു ഉള്ളാലെ ഉറപ്പിച്ച് കൊണ്ട് ഞാന്‍ തിരിച്ച് ഓടി... ഇടക്ക് ഒരു ബോര്‍ഡ് കണ്ട് എണ്റ്റെ ഹബ്ബ് തള്ളി... 'ഭട്കല്-മൂന്ന് കി.മി' അതായതു മൂന്നു കിലോമീറ്റര്‍ ആണു ഞാന്‍ ഓടിയത്...ഇനിയും രണ്ട് കിലോമീറ്റര്‍ ഓടിയിട്ട് വേണം തിരിച്ച് വരാന്‍...അതു ലാഭം..ഏതായാലും തിരിച് കോളേജ് ഗ്രൌണ്ടില് എത്തുമ്പോളെക്കും ഞാന്‍ ആറു കിലോമീറ്റര്‍ ഓടിയിട്ടുണ്ടാവും....ആദ്യാനുഭവം... പണ്ട് വാപ്പാടെ തറവാട്ടില്‍ വച്ച് കണ്ടത്തിലൂടെ ഓടിയ ഞാന്‍..(പട്ടി ഓടിച്ചതാ) അന്നു പോലും ഒരു അമ്പതു മീറ്ററില്‍ കൂടുതല്‍ ഓടി കാണില്ല.(മാവും പേരയുമൊക്കെ ഉള്ളത് എണ്റ്റെ ഭാഗ്യം..പിന്നെ പട്ടിക്കു മരം കേറാന്‍ അറിയാത്തതും)..അങ്ങനെ ഒരുവിധം ഓടിത്തള്ളി ഞാന്‍ ഹോസ്റ്റല്‍ ഗ്രൌണ്ടില് എത്തി... കുറച്ചു വെള്ളം കുടിച്ചു...(കുടിച്ചു പോകും..കാരണം ഗ്ളൂക്കോസ് ഓസിനു തിന്നാമെന്നു കരുതി ഞാന്‍ ലവന്മാരുടടുത്തെത്ത്യപ്പോള് സ്നേഹത്തോടെ വിളിച്ചിരുത്തി തന്നതു പൊടി ഉപ്പാരുന്നു) അവസാനം ഹോസ്റ്റലിലെ എണ്റ്റെ റൂമിലേക്കു ഞാന്‍ ചെന്നു..അപ്പോളെക്കും സഹമുറിയന്മാര് മാരത്തോണില്‍ നിന്നും മുങ്ങി സ്ഥലം വിട്ടു കഴിഞ്ഞിരുന്നു..ഞാന്‍ ഒന്നു കിടന്നു..അഞ്ചു മിനിറ്റ് കഴിഞ്ഞ് എണീറ്റ് കുളിച്ച് റെഡി ആകാമെന്നു കരുതി.. അല്പം കഴിഞ്ഞു വാതിലില്‍ ഒരു മുട്ടു കേട്ട് ഞാന്‍ ചാടി എണീറ്റ് കാലു താഴെ കുത്ത്യതും...ഠപ്പേ..ന്നു പറഞ്ഞു നിലത്ത് വീണതും ഒരുമിച്ചാരുന്നു... കാലങ്ങളോളം ഓടാതിരുന്നു ഒറ്റയടിക്ക് ആറു കി.മി ഓടിയാല്‍ ഏതു ബെന്‍ ജോണ്സണ്റ്റേയും കാലില്‍ നീരാവുമെന്ന് അന്നു മനസ്സിലായ്..അവസാനം ഏന്തിയും വലിഞ്ഞും ചെന്നു വാതില്‍ തുറന്നപ്പോ അതാ എണ്റ്റെ കൂടെ മാരത്തോണിയ മുകളിലത്തെ നിലയില്‍ താമസിക്കുന്ന മൂന്നെണ്ണം ദേ നിലത്ത് ഇരിക്കുന്നു... "അളിയാ...എന്നെ ഒന്നു പൊക്കി കട്ടിലില്‍ കൊണ്ട് പോയ് കിടത്തെടാ..മുകളിലേക്കുള്ള സ്റ്റെപ്പ് കേറുന്നത് ചിന്തിക്കാന്‍ പോലും വയ്യളിയാ.." "അളിയാ ഇക്കണക്കിനു നമ്മള് എങ്ങനേ നാട്ടില്‍ പോകും.."..... "നാടിലോ!! എടാ മൈലാഞ്ചിമോറാ...! സമയം എത്രാന്നു നോക്കിക്കേ.." ഞാന്‍ നോക്കിയപ്പോ എട്ടര..തമ്പുരാനേ എല്ലാം പോയി...അഞ്ചു മിനിറ്റെന്നു പറഞ്ഞു കിടന്ന ഞാന്‍ ഉറങ്ങിയത് രണ്ട് മണിക്കൂറ്....മെസ്സ് അടച്ചു കാണും...നാട്ടിലെ പോക്കും മുടങ്ങി ഇനി പട്ടിണിയും കിടക്കണമല്ലോ എന്നാലോചിച്ചപ്പോള്‍ ഒരു വൈക്ളബ്യം... അന്നരം...അതാ ഞങ്ങളോട് സ്നേഹമുള്ള നേരത്തേ മാരത്തോണിനു ക്ഷണിക്കാന്‍ വന്ന സീനിയര്‍ *****മക്കള്‍ കയറി വരുന്നു...കയ്യില്‍ കുറച്ചു പ്ളേറ്റുകളും... "ഡേ ഡാഷുകളേ! നീയൊക്കെ സ്പോര്‍ട്സിനു മുങ്ങും എന്നറിയാവുന്നതു കൊണ്ട് തന്നെയാ ഞങ്ങള്‍ ഈ മാരത്തോണീല്‍ നിന്നെയൊക്കെ നിര്‍ബന്ധമായ് പങ്കെടുപ്പിച്ചത്..വിഷമിക്കണ്ടാ മാരത്തോണിനു പങ്കെടുക്കാതെ മുങ്ങിയ മറ്റവന്മാരെയൊക്കെ ഞങ്ങള്‍ എപ്പോളേ പൊക്കി..ലവന്മാര് ബാഗും തൂക്കി മാരത്തോണ്‍ ഓടിക്കൊണ്ടിരിക്കുവ്വ...ദിപ്പ വരും...നിങ്ങടെ സത്യസന്ധതക്ക് സമ്മാനമായ് മെസ്സില്‍ നിന്നുള്ള ഭക്ഷണം ഞങ്ങള്‍ എടുത്തു വെച്ചിട്ടുണ്ട്..ലവന്മാര്ക്ക് അതും കിട്ടില്ല...അപ്പോ എടുത്തു വെച്ച് ഞണ്ണ്..നാളെ കാലത്തു ഗ്രൌണ്ടില് കാണാം... "അങ്ങനെ നാട്ടിലേക്കുള്ള പോക്ക് മുടങ്ങിക്കൊണ്ടുള്ള റാഗിംഗിണ്റ്റെ ഒന്നാം ഭാഗം പൂര്‍ത്തിയാക്കി.. വിശന്ന് വലഞ്ഞിട്ടുള്ള സഹമുറിയന്മാരുടേ നിലവിളി ബാക്ക്ഗ്രൌണ്ടില് കേട്ട് കൊണ്ട് ഞങ്ങള്‍ സുഖമായുറങ്ങി
Subscribe to:
Post Comments (Atom)
3 comments:
ഹ ഹ അത് ഗലക്കി...
കൊള്ളാം.
അഫ്സുമോനെ അടിപൊളി അളി യാ... എടാ നാറി അന്ന് നീ UIT ലു വന്നപ്പോ പെണ്ണുങ്ങളെ കണ്ടുള്ളോ .. ഞാനും ലിജോയും അവിടെ ഉണ്ടായിരുന്നു....
Post a Comment