Thursday, October 29, 2009

പണിഞ്ഞോ!!പക്ഷേ ഇമ്മാതിരി പണി പണിയരുതണ്ണാ!!!!

മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ നല്ല കിടിലന്‍ മഴയുള്ള ഒരു വെളുപ്പാങ്കാലത്ത്‌ മിച്ച ഉണ്ടാക്കി തന്ന ചൂടു ചായയും കുടിച്ച്‌ റ്റ്യൂഷനു പോകാന്‍ നില്‍കുമ്പോ മനസ്സില്‍ ഉണ്ടായിരുന്ന ഏക ചിന്ത..'ഇന്ന് എങ്ങനെങ്കിലും സ്കൂളില്‍ പോകാതിരുന്നാല്‍ ഇന്ത്യാ പാകിസ്താന്‍ ക്രിക്കറ്റ്‌ കാണാം..'എന്നതായിരുന്നു.. കമണ്റ്ററി കേള്‍ക്കാന്‍ ആകെയുണ്ടായിരുന്ന പോക്കറ്റ്‌ റേഡിയോ (അജ്മലിണ്റ്റെ) സാറു പൊക്കിയത്‌ കാരണം മറ്റു പോംവഴി ഒന്നുമില്ലാ... യൂത്ത്‌ ഫെസ്റ്റിവല്‍ ഇനി ഉടനേയെങ്ങും ഇല്ലാത്തത്‌ കൊണ്ട്‌ ഗാനമെള പ്രാക്റ്റീസ്സ്‌ (?) എന്നു പറഞ്ഞ്‌ മുങ്ങാനും വകുപ്പില്ല...വയറു വേദന,സന്ധി വേദന,പുളിച്ചു തികട്ടല്‍,പല്ലു വേദന ആദി മുതലായ ലോക്ളാസ്സ്‌ നമ്പറുകള്‍ ഇനി ചിലവാകില്ല എന്നുറപ്പ്പ്പാണു...കാരണം ഈ സൈസ്‌ മകനെ വളര്‍ത്താനായ്‌ നിയോഗിക്കപ്പെട്ട നമ്മുടെ മാതാശ്രീക്കും പിതാശ്രീക്കും ആ നമ്പറുകള്‍ ഇറക്കിയാല്‍ തരാനുള്ള മറു മരുന്ന് പിടികിട്ടി..... 'ഹോസ്പിറ്റലില്‍ പോയി ഇഞ്ചക്ഷന്‍..' ഒരു ചീളു കൊതുകിനു പോലുംകുത്താന്‍ അവസരം നല്‍കാതെ ഞാന്‍ കാത്ത്‌ സൂക്ഷിക്കുന്ന എണ്റ്റെ സ്വന്തം പ്ര്‍ഷ്ടത്തില്‍ ....ഒരു നഴ്സ്‌..അതും മുന്‍പരിചയം പോലും ഇല്ലാത്തവര്‍...ഹും ...അവര്‍ക്കു കുത്താന്‍ കൊടുക്കുകേല ഞാന്‍ എന്ന ഉഗ്ര ശപഥമെടുത്തിരിക്കുകയാണു എന്ന സംഭവം അവര്‍ക്കറിയാം.... ആ സാഹചര്യം അവര്‍ ഒരു ദയാദാക്ഷിണ്യം കൂടാതെ ചൂഷണം ചെയ്യാന്‍ തുടങ്ങി..അതില്‍ പിന്നെ അസുഖം എന്ന നമ്പര്‍ ഞാന്‍ ഉപേക്ഷിച്ചു....പിന്നെന്താണു ഒരു വഴി എന്ന് ചിന്തിച്ച്‌ ഞാന്‍ ചായ കുടിയും കഴിഞ്ഞു റ്റ്യൂഷന്‍ ക്ളാസ്സിലേക്കു തിരിച്ചു...ലവിടെ എത്തിയിട്ട്‌ അജ്മലുമായി ചിന്തിച്ച്‌ ഒരു ഐഡിയ ഉണ്ടാക്കാം... അങ്ങനെ ഞങ്ങള്‍ ആത്മാര്‍ഥമായ്‌ പഠനം നടത്തുന്ന റ്റ്യൂഷന്‍ സെണ്റ്റരില്‍ എത്തി..പതിവുപോലെ റ്റെറസ്സില്‍ നിന്നാല്‍ പറിക്കാന്‍ പറ്റുന്ന മള്‍ബറി മരത്തില്‍ നിന്നും ആവശ്യത്തിനു കായ്കനികളൊക്കെ ഭക്ഷിച്ചു ക്ളാസ്സില്‍ വന്നിരുന്നു കൂലങ്കഷമായ്‌ ചിന്തിക്കാന്‍ തുടങ്ങി... "അളിയാ വല്ല പരിപാടിയും ഒപ്പിച്ചില്ലേല്‍ ചളമാകുമല്ലൊ...കളി കാണാതിരുന്നാല്‍ ജീവിതം നായ നക്കുമല്ലോഡേയ്‌.."ഞാന്‍ പറഞ്ഞു... അതിനു അജ്മലിണ്റ്റെ മറുപടി.."നില്ലെഡേ നമുക്കു റ്റ്യൂഷന്‍ കഴിഞ്ഞിട്ട്‌ സ്കൂളു വരെ ഒന്നു പോയി നോക്കാം..രാവിലെ ഏഴരയ്ക്കു ആരും കാണില്ലല്ലോ...വല്ല പരിപാടിയും ഒപ്പിക്കാം.. " അങ്ങനെ റ്റ്യൂഷന്‍ ഒരുവിധം കഴിഞ്ഞിട്ട്‌ ഞങ്ങള്‍ സ്കൂളിലേക്ക്‌ വെച്ച്‌ പിടിച്ചു.. മഴയായതു കൊണ്ട്‌ സാധാരണ ഗ്രൌണ്ടില്‍ കളിക്കാന്‍ വരുന്നവന്‍മാരെയും ഒന്നും കാണുന്നില്ല...ഞാനും അജ്മലും മെയില്‍ ബില്‍ഡിങ്ങിണ്റ്റെ പുറകുവശത്തുള്ള ഞങ്ങളുടെ ബില്‍ഡിങ്ങ്‌ ലക്ഷ്യമാക്കി കുതിച്ചു...ചെന്നു നോക്കിയപ്പോ അതാ ഞങ്ങളെ പോലെ തന്നെ ലക്ഷ്യബോധമുള്ള രണ്ട്‌ മൂന്ന് സഹക്ളാസ്സന്‍മാര്‍ അവിടെ നില്‍കുന്നു... "എന്തുവാഡേ രാവിലെ തന്നെ ഇവിടെ പരിപാടി.."ഞാന്‍ ചോദിച്ചു... "അളിയാ ഇന്നു കളിയുള്ള ദിവസമല്ലേ ക്ളാസ്സില്‍ വരാതിരുന്നാല്‍ കളി കാരണമാണെന്ന് സാറിനു ഉറപ്പായും അറിയാന്‍ പറ്റും അതു പ്രശ്നമാകും..പിന്നെ ഒരേ ഒരു പോംവഴി നമുക്ക്‌ കുറച്ച്‌ ഓട്‌ എറിഞ്ഞ്‌ പൊട്ടിക്കാം...മഴയായത്‌ കൊണ്ട്‌ ക്ളാസ്സില്‍ വെള്ളം വീഴുമ്പോ ക്ളാസ്‌ ചിലപ്പോ വിട്ടേക്കും... "ഒരുത്തന്‍ പറഞ്ഞു പക്ഷേ എനിക്ക്‌ എന്തോ അതിനൊട്‌ യോജിക്കാന്‍ പറ്റുന്നില്ല...ഓടൊക്കെ എറിഞ്ഞ്‌ പൊട്ടിക്കുകാ എന്ന് പറയുന്നത്‌ നല്ലതല്ല...കാരണംചെറിയ കല്ല് കൊണ്ടെറിഞ്ഞാലൊന്നും ലത്‌ പൊട്ടില്ല...പിന്നല്ലെങ്കില്‍ കയറി ഓടിളക്കണം..മഴക്കാലമായത്‌ കൊണ്ട്‌ തെന്നി കിടക്കുകയാണു..അതും അപ്പോ റിസ്കാകും.. തറനിരപ്പിനേക്കാള്‍ ഒന്നരയടി താഴ്ന്നു കിടക്കുന്ന ക്ളാസ്സ്‌ മുറിയാരുന്നു ഞങ്ങളുടേത്‌...അതുകൊണ്ട്‌ ക്ളാസ്സിലേക്ക്‌ കയറാന്‍ താഴേക്കുള്ള സ്റ്റെപ്പുകള്‍ വരെ ഉണ്ട്‌... അന്നരമാണു ഞാന്‍ ഒരു കാഴ്ച്ച കണ്ടത്‌...രണ്ട്‌ ബില്‍ഡിങ്ങുകളുടേയും ഇടയില്‍ തങ്ങി നില്‍കുന്ന മഴവെള്ളം ഓളമടിക്കുന്നതനുസരിച്ച്‌ ഞങ്ങളുടെ ക്ളാസ്സിലേക്ക്‌ കയറുന്നു.... വക്രബുദ്ധി അല്‍പം കൂടുതലുള്ള ഇനത്തില്‍ പെട്ടതായത്‌ കൊണ്ട്‌ അധികം ചിന്തിക്കേണ്ടി വന്നില്ല... "അളിയാ കിട്ടി അളിയാ...ഈ കെട്ടി നില്‍കുന്ന വെള്ളം നമുക്ക്‌ ക്ളാസ്സിലേക്ക്‌ അടിച്ചു കയറ്റാം... "ഞാന്‍ അമറി കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലായതു കൊണ്ട്‌ ടപ ടപേന്ന് ലവന്‍മാര്‍ ഓഡിപ്പോയ്‌ നല്ല വീതിയുള്ള ഒടിഞ്ഞ പലകകളും അതുപോലുള്ള പരന്ന സാധന സാമഗ്രികളുമായെത്തി..പണി തുടങ്ങി...ക്ഷീണിക്കുന്നവര്‍ മാറുമ്പോള്‍ അടുത്ത റ്റീം പണി തുടങ്ങും.. .ഏഴേമുക്കാലായ്‌....എട്ടര വരെ സമയമുണ്ട്‌ അതിനുള്ളില്‍ ടാര്‍ജറ്റ്‌ തികക്കണം...ഒരു അര അടിയെങ്കിലും ക്ളാസ്സില്‍ വെള്ളം പൊങ്ങണം...ഇല്ലേല്‍ കാര്യമില്ല... പെരുമഴയത്ത്‌ ഇത്ര കഷ്ടപ്പെട്ട്‌ പണിയുന്ന ഞങ്ങളെ വല്ല കോണ്ട്രാക്റ്ററും കണ്ടാല്‍ അന്നേ വാര്‍ക്കപ്പണിക്ക്‌ കൊണ്ട്‌ പോയേനേ.... ഇതിനിടയില്‍ ഒരുത്തന്‍ പൊങ്ങി നില്‍കുന്ന ക്ളാസ്സിണ്റ്റെ പടി പൊളിക്കാന്‍ പ്ളാനിട്ടു... 'അതു അതിമോഹമാണു മഹനേ...നമുക്ക്‌ ആവശ്യത്തിനുള്ളതു മതി ' എന്നുപദേശിച്ചു.....ജനാലയുടെ കിഴുത്തയില്‍ കൂടി ഞാന്‍ ഒളിഞ്ഞു നോക്കിയപ്പോ സംഭവം ഏറ്റു..ഒരു ദിവസത്തേക്ക്‌ ക്ളാസ്സ്‌ നടക്കാതിരിക്കാനുള്ള വെള്ളമുണ്ട്‌...ഇരുട്ടായത്‌ കൊണ്ട്‌ ഒരുവിധം അഡ്ജസ്റ്റ്‌ ചെയ്തേ കാണുന്നുള്ളു...എന്നാലും ഏകദേശം ഉറപ്പായി... മാസശമ്പളം കിട്ടിയ തൊഴിലാളികളെപ്പോലെ സന്തോഷവാന്‍മാരായ്‌ ഞങ്ങള്‍ വീടുകളിലേക്കു തിരിച്ചു.. സമരം ഉണ്ടാകും എന്ന് നൂറു ശതമാനം ഉറപ്പുള്ള ദിവസങ്ങളില്‍ മാത്രം സന്തോഷത്തോടെ സ്കൂളിലേക്ക്‌ പോയിരുന്ന ഞങ്ങള്‍ അന്നാദ്യമായ്‌ സമരം ഇല്ലെന്നറിയാമായിരുന്നിട്ടും സന്തോഷത്തോടെ സ്കൂളിലേക്ക്‌ പോയ്‌.. സ്കൂളിലെത്തിയപ്പോ സാധാരണ സൈക്കിള്‍ സ്റ്റാണ്ടില്‍ കാണാറുള്ള സഹക്ളാസ്സന്‍മാരെയൊന്നും കാണുന്നില്ല...ലാസ്റ്റ്‌ ബെല്ല് അടിച്ച്‌ അതിണ്റ്റെയും മുഴക്കം തീരാതെ ക്ളാസ്സിണ്റ്റെ പരിധിയില്‍ പോലും കടക്കാത്തവന്‍മാരൊക്കെ സൈക്കിളും വെച്ചിട്ട്‌ എവിടെപ്പോയി.. ഞാനും അജ്മലും സൈക്കിള്‍ ഏറ്റവും പുറത്ത്‌ വെച്ചു..കാരണം ക്ളാസ്സ്‌ ഇല്ല എന്നറിയുമ്പോ എളുപ്പം എടുക്കണമല്ലോ..ഇല്ലേല്‍ വെറുതേ ഒരോവറു മിസ്സാകും... ഞങ്ങടെ ക്ളാസ്സിലെത്തിയപ്പോ അതാ പ്രതീക്ഷിച്ചപോലെ എല്ലാ ലവന്‍മാരും ക്ളാസ്സിനു വെളിയില്‍.. മൂന്ന് ദിവസം അപ്പിയിടാതെ അതെല്ലാം കൂടി ഒറ്റയടിക്ക്‌ ഇളകിത്തൂറിയവന്‍മാരെപ്പോലെ ആര്‍ത്തുല്ലസിക്കുന്നു....ആര്‍മാദിക്കുന്നു.ആകെ ജഗ പൊഹ.. ഞങ്ങള്‍ ഒന്നുമറിയാത്തവരെപ്പോലെ എന്താകാര്യമെന്നൊക്കെ അന്വേഷിച്ചു...(പണ്ടേ ..'ചത്തതു ലവനെങ്കില്‍ കൊന്നതു മറ്റവന്‍ ..' എന്ന തത്വം ക്ളാസ്സില്‍ നിലനിന്നതു കൊണ്ട്‌..എന്തു തരികിട നടന്നാലും എഫ്‌ ഐ ആറില്‍ എണ്റ്റെയും അജ്മലിണ്റ്റെയും പേരുണ്ടാകും.... എന്നതു കൊണ്ട്‌ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഞാനും അജ്മലും നേരത്തേ ഉണ്ടായിരുന്ന ലവന്‍മാരും പെരുമാറി..ഒരു നല്ല കാര്യത്തിനു വേണ്ടി ആയതുകൊണ്ട്‌ ലവന്‍മാരും നമ്മുടെ കൂടെ നിന്നു).. ....അങ്ങനെ സാറെത്തി..പുള്ളിക്കും ചെറിയ തോതില്‍ ഹാപ്പി...വേറൊന്നുമല്ല...ഇന്ന് ക്ളാസ്സ്‌ ഒഴിവാക്കിയാല്‍ ഡെയിലി ഞങ്ങളെ വിളിക്കുന്ന തെറികളുടെ എണ്ണം കുറയും..ഒരുദിവസത്തേക്കെങ്കിലും...അതൊരു നല്ല കാര്യമല്ലേ.. പുള്ളി ചുറ്റിലും കൂടി നിന്നവന്‍മാരെ ഒന്നു നോക്കി..ആരെയോ തിരയുന്ന പോലെ...അജ്മലിനു ചൊറിഞ്ഞു വന്നു.. അവന്‍ പറഞ്ഞു.."ഞങ്ങളിവിടെയുണ്ട്‌ സാറേ..!".. ഉടനേ സാറു.."ങാഹാ എന്തിയേടാ കോവാലന്‍..(ആസ്‌ ഇന്‍ പാച്ചു ആണ്ട്‌ കോവാലന്‍..)" അപ്പോ ഞാന്‍.." ഞാന്‍ ദിപ്പുറത്തുണ്ട്‌ സാറേ.." ഉടനേ സാറു.."എന്തുവാഡേ ഇതൊക്കെ...ഇതിണ്റ്റെ പിറകിലും നീ വല്ലതുമാണോഡേ.."..(ലതു പിന്നേയും സഹിക്കാം...പണ്ട്‌ സ്കൂളില്‍ അലഞ്ഞു തിരിഞ്ഞു നടന്ന ഒരു കൂതറ അലവലാതി പട്ടി ക്രിത്യമായി ഞങ്ങടെ ക്ളാസ്സില്‍ തന്നെ വന്നു പെറ്റിട്ടപ്പോള്‍ സാറു അജ്മലിനെ വിളിച്ചു ഇതേ ചോദ്യം ചോദിച്ചതാ..' ഇതിണ്റ്റെ പിറകില്‍ നീ വല്ലതുമാണോന്നു..' അതുകൊണ്ട്‌ ഈ ചോദ്യവും ഞങ്ങളു പ്രതീക്ഷിച്ചതാ) ഉടനേ ഞാന്‍ പറഞ്ഞു..."ഇതു കഷ്ടമാ സാറേ..ഏതു ദുബായ്ക്കാരന്‍ വന്നാലും കരിമീനിനു കിടക്കപ്പൊറുതിയില്ലെന്നു പറഞ്ഞപോലാണല്ലൊ ഇതു..വല്ലവണ്റ്റെയും സൈക്കിളിണ്റ്റെ കാറ്റു പോയാ ഞങ്ങടെ തലയിലു, യേവനേലും ഉരുണ്ടു വീണാല്‍ ഞങ്ങടെ തലേലു...വല്ല പട്ടി പെറ്റാ അതു അജ്മലിണ്റ്റെ (മാത്രം) തലേല്‍..ഇതു ക്രൂരതയാ സാറേ..മഴ പെയ്തു ക്ളാസ്സില്‍ വെള്ളം കേറിയതിനു സാറു ദൈവത്തെ വിളിച്ചു ചോദിക്ക്‌... " ഉടനേ സാറു."അയ്യോടാ എന്തൊരു നിഷ്കളങ്കന്‍മാരു..എഡാ യെഡാ യെലവാങ്കന്‍മാരേ..നല്ലപുള്ള ചമയല്ലേ....നിന്നെയൊക്കെ ഞാന്‍ ഇന്നും ഇന്നലേം കാണാന്‍ തുടങ്ങിയതല്ല കേട്ടാഡേയ്‌.." എന്തു കേട്ടാലും സഹിക്കാന്‍ ഞങ്ങള്‍ തയാറായാണു നില്‍കുന്നത്‌..കാരണം എത്റേം പെട്ടെന്നു ക്ളാസ്സ്‌ വിടണം ഇല്ലേല്‍ ഓവറു മിസ്സ്‌ ആകും... അവസാനം സാറു പറഞ്ഞു.."ഇന്നത്തേക്ക്‌ ക്ളാസ്സ്‌ വിടുകയാണു..ആരും ബഹളം വയ്ക്കാതെ പോകണം .." ഞങ്ങള്‍ ഹാപ്പി ആയി..പക്ഷേ ആ സന്തോഷം പുറത്തു കാണിക്കാതെ ഞങ്ങള്‍ സ്ഥലം വിട്ടു...അങ്ങിനെ മഹത്തായ ആ ദിവസം ഞങ്ങള്‍ ഒരോവറു പോലും മിസ്സ്‌ ആകാതെ കളി മുഴുവനും കണ്ടു.... അങ്ങിനെ അടുത്ത ദിവസം..പതിവുപോലെ പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ ഞങ്ങള്‍ റ്റ്യൂഷനു പോയിട്ട്‌ സ്കൂളിലേക്ക്‌ പതിവു സന്ദര്‍ശനത്തിനിറങ്ങി... അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച്ച കണ്ട്‌ ഞങ്ങടെ കണ്ണു തള്ളി..ക്ളാസ്സിലെ മൂന്നിലൊന്നു വരുന്ന മഹാന്‍മാര്‍ അത്യധികം തിരക്കോടെ ക്ളാസ്സിലേക്ക്‌ വെള്ളം അടിച്ചു കയറ്റുന്നു... അജ്മല്‍ പറഞ്ഞു"ഡേ കോപ്പന്‍മാരെ...ഇതു പതിവാക്കിയാല്‍ പണി പാളും..ഓര്‍മയുണ്ടല്ലോ പണ്ടു ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോളുള്ള തീ സംഭവം..." അജ്മല്‍ പറഞ്ഞത്‌ ചെവിക്കൊള്ളാതെ ലവന്‍മാര്‍ പണി തുടര്‍ന്നു...ഞാനും അജ്മലും വീട്ടിലേക്ക്‌ തിരിച്ചു...ഒരാവശ്യവുമില്ലാതെ ക്ളാസ്സ്‌ മുടക്കാന്‍ ഞങ്ങള്‍ക്കു താല്‍പര്യമുണ്ടായിരുന്നില്ല..കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി എന്നു ചിന്തിച്ചു,ക്ളാസ്‌ വിട്ടാല്‍ കൊള്ളാം ഇല്ലേലും കൊള്ളാം എന്നുറപ്പിച്ചു ഞങ്ങള്‍ വീട്ടില്‍ ചെന്നു റെഡി ആയി ക്ളാസ്സിലേക്കു തിരിച്ചു... അവിടെ ചെന്നപ്പോള്‍ വിചാരിച്ച പോലെ എല്ലാ എണ്ണവും സന്തോഷത്തില്‍....സാറു വന്നു... ലവന്‍മാരുടെയൊക്കെ മുഖത്തു ചാകര വന്നെന്നറിഞ്ഞ മുക്കുവണ്റ്റെ ഭാവം..പക്ഷേ എല്ലാതിണ്റ്റേയും പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട്‌ സാറിണ്റ്റെ അനൌണ്‍സ്‌മണ്റ്റ്‌.. "ഡേ ഈ വെള്ളം ഉടനേയൊന്നും വറ്റില്ല..അതുകൊണ്ട്‌ ക്ളാസ്സ്‌ നമുക്കു നമ്മുടെ പണി തീരാത്ത പുതിയ കെട്ടിടത്തില്‍ വച്ചു നടത്താം..." കൊഴഞ്ഞു...ബെഞ്ചും ഡെസ്കും ഇല്ലെന്നതു പോട്ടെ തറയില്‍ പ്ണിതീരാത്തതു കൊണ്ട്‌ ആകെയുള്ളതു പാറയും സിമണ്റ്റും കൂടി ഇടിച്ചുറപ്പിച്ച ഒരു പരുവമാണൂ അതില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ഒരു സുഖം..ഹാ അതു അനുഭവിച്ചറിഞ്ഞാലേ പറ്റൂ......ഇതിനു കാരണക്കാരായ ലവന്‍മാരുടെ മൂന്നു തലമുറയ്ക്കു വരെ തെറി വിളിച്ചുകൊണ്ട്‌ ഞങ്ങള്‍ ക്ളാസ്സില്‍ ഇരുന്നു പഠനം നടത്തി... മഴക്കാലം തീരുന്നതു വരെ....

1 comment:

Pulchaadi said...

വായിക്കാന്‍ നല്ല രസമുണ്ട്, നന്നായി!