ഞാന്‍ ആറാം ക്ലാസിലെ പഠിക്കുമ്പോള്‍ ഉള്ള ഒരു വെക്കേഷന് കാലം...(ഒരുപാട് പണ്ടൊന്നുമല്ല..ഇനി അതെ തൂങ്ങി പ്രായം കണ്ടു പിടിക്കണ്ടാ...)
അന്ന് വാപിച്ച(വാപ്പ) ചേര്‍ത്തല ആടോകാസ്ടിലേക്ക് ജോലിക്ക് പോകുന്നത് പുള്ളിക്കാരന്റെ എൻഫീൽഡ് ബുള്ളറ്റില്‍ ആണ്...
അന്ന് വാപ്പാടെ കൂടെ ജോലി ചെയ്യുന്ന ഒരു ഉമേഷ് അങ്കിള്‍ ഉണ്ട്..പുള്ളിയും ആലപ്പുഴ ആയിരുന്നു താമസം.
അപ്പോള്‍ രണ്ടു പേരും കൂടി ഒരു പദ്ധതി ഇട്ടു..
എന്തായാലും രണ്ടു പേരും ഒറ്റയ്ക്ക് പോകുന്നു..എന്നാല്‍ പിന്നെ ഓരോ ദിവസം ഓരോ വണ്ടിയേല് ആയി പോയാല്‍ പോരെ..
ഒരു ദിവസം വാപ്പാടെ ബൈക്ക്...അടുത്ത ദിവസം ഉമേഷ് അങ്കിളിന്റെ സ്കൂട്ടര്‍...
അപ്പോള്‍ ഉമേഷ് അങ്കിള്‍ എന്നും രാവിലെ വീട്ടില്‍ വരും...എന്നിട്ട് ബുള്ളറ്റില്‍ പോകുന്ന ദിവസം സ്കൂട്ടര്‍ ഞങ്ങടെ വീട്ടില്‍ വെച്ചിട്ട് ബുള്ളറ്റില്‍ പോകും...അല്ലാത്ത ദിവസം വീട്ടില്‍ വന്നു വാപ്പയേം കൂടി സ്കൂട്ടറില്‍ പോകും...
അന്ന് മുതലേ നശീകരണ പ്രവണത എന്നില്‍ അലയടിചിരുന്നത് കാരണം വീട്ടിലെ റേഡിയോ വരെ നല്ല പൊക്കമുള്ള സ്ഥലത്തായിരുന്നു വച്ചിരുന്നത്
അങ്ങനെ അവര്‍ ഒരുമിച്ചു പോകാന്‍ വേണ്ടി തുടങ്ങിയ ശേഷം..ആദ്യത്തെ ദിവസം ഉമേഷ് അങ്കിളിന്റെ സ്കൂട്ടറില്‍ ആണ് പോയത് ...അന്ന് വൈകുന്നേരം തിരിച്ചെത്തിയ വാപ്പ..വളരെ അത്യാവശ്യമായി എന്നെ വിളിച്ചു സ്നേഹത്തോടെ ഇരുത്തി ഒന്ന് ഉപദേശിച്ചു.."മോനെ...നാളെ ഉമേഷ് അങ്കിള്‍ ഇവിടെ വരും..അങ്കിളിന്റെ സ്കൂട്ടര്‍ നമ്മുടെ പോര്‍ച്ചില്‍ വച്ചിട്ട് ഞങ്ങള്‍ നമ്മുടെ വണ്ടിയില്‍ ആണ് പോകുന്നത്...
ഞാന്‍ ഇത് കേട്ടപ്പോള്‍ അങ്ങ് മഹാനായ്..'ഹോ..അങ്കിളിന്റെ സ്കൂട്ടര്‍ സൂക്ഷിക്കുന്ന കാര്യം എന്നെ എല്പിക്കുവാണ് ...മിചായോടു പോലും എല്പിക്കുന്നില്ല...അനിയന്റെ മുഖത്തേക്ക് ഞാന്‍ "കേട്ട് പഠിക്കെടാ" എന്നാ ഭാവത്തില്‍ ഒരു നോട്ടം എസ്സെമ്മെസ് ആയി സെന്റ് ചെയ്തു...
അവന്,"മിച്ചാ ഇത് കണ്ടാ.." എന്ന് കൂവിയപ്പോള്‍ ആ മെസ്സേജ് വനു ഡെലിവര്‍ ആയി എന്ന് ഉറപ്പിച്ചു ഞാന്‍ സന്തോഷിച്ചു
വാപിച്ച പറഞ്ഞു കൊണ്ടിരുന്നു...
ഞാന്‍ ഇടയ്ക്ക് കയറി പറഞ്ഞു.."വാപിച്ച ധൈര്യമായി പൊയ്ക്കോ ..അങ്കിളിന്റെ സ്കൂട്ടര്‍ ഞാന്‍ നോക്കിക്കോളാം..."
വാപിച്ച ഉടനെ:" പോന്നു മോനെ...അതാ ഞാന്‍ പറഞ്ഞു വന്നത്...പടച്ചവനെ ഓര്‍ത്തു നീ ആ വശതോട്ടെ നോക്കരുത്....ആ വണ്ടി അവിടിരുന്നോട്ടെ...ആ അങ്കിള്‍ ഒരു പാവതാനാ.."
ഇപ്രാവശ്യം അനിയന് എനിക്ക് മെസ്സേജ് അയച്ചു...നേരത്തെ അയച്ച സെയിം സാധനം..കൂടെ "ഭു ഹ ഹ ഹ" എന്നാ ഒരു ചിരിയും...
അങ്ങനെ നേരം വെളുത്...
അങ്കിള്‍ വന്നു...
ഞാന്‍ അങ്കിള്‍ സ്കൂട്ടര്‍ പോര്‍ച്ചില്‍ വെക്കാന്‍ നേരം കൌതുകത്തോടെ നോക്കി നിന്ന്...
വാപ്പാടെ നോട്ടത്തിനു തന്നെ ഞാന്‍ മിണ്ടാതെ സ്കൂട്ട് ആയി...
അവര്‍ പോയി...
പരീക്ഷക്കുള്ള ചോദ്യ പേപര്‍ കിട്ടിയാല്‍ ആദ്യമേ മുഴുവന്‍ ഒന്ന് വായിച്ചു നോക്കുന്ന പോലെ ,ബുള്ളറ്റിന്റെ സ്വരം പൂര്‍ണമായും മാഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് പോര്‍ച്ചില്‍ ചെന്ന് സ്കൂട്ടറിന്റെ ചുറ്റും ഒന്ന് പ്രദക്ഷിണം വച്ച് നടന്നു....ഇവനില്‍ എന്തൊക്കെ ചെയ്യാനുണ്ട്...
അങ്ങനെ ഇടക്കൊക്കെ തൊട്ടും തലോടിയും ആ സ്കൂട്ടറുമായി ഞാന്‍ കൂട്ട് കൂടി....
വൈകുന്നേരമായപ്പോള്‍ അവര്‍ എത്തി...
സ്കൂട്ടറിനു സ്ഥാന ഭ്രംശം ഒന്നും കാണാത്തതില്‍ വാപ്പയും അങ്കിളും ദീര്‍ഖ നിശ്വാസം വിട്ടു....
അങ്കിള്‍ വന്നു...സ്കൂട്ടറിന്റെ സൈഡില്‍ ഉള്ള ഡിക്കി തുറന്നു....അങ്ങനൊരു ഭാഗം രാവിലെ ഉള്ള അന്വേഷണത്തില്‍ എനിക്ക് മിസ്സായത്തില് ഞാന്‍ ദുഖിച്ചു....അതില്‍ ഉള്ള ബട്ടന് ഓണ്‍ ആക്കി....
സ്കൂട്ടര്‍ ഒന്ന് ചരിച്ചു....ഒരു കിക്ക്.....
അവിടേം ആകെ പോക നിറഞ്ഞതില്‍ നിന്നും വണ്ടി സ്ടാര്റ്റ് ആയി എന്ന് ഞാന്‍ ഊഹിച്ചു....(ഇപ്പ ടെക്നിക്ക് പിടി കിട്ടി)
അങ്കിള്‍ പോയി...
വാപ്പ എന്നോട് നന്ദി പറഞ്ഞു...ആ വണ്ടിയെ വെറുതെ വിട്ടതിനു.....(കൊടുംകാറ്റിനു മുന്‍പുള്ള ശാന്തത എന്നില്‍ അലയടിച്ചു)
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു പിന്നേം അങ്കിളിന്റെ സ്കൂട്ടര്‍ വീട്ടിലെത്തി...
ഇപ്രാവശ്യം ഞാന്‍ ഡിക്കി ഒക്കെ തുറന്നു ബട്ടന് ഒക്കെ ഓണ്‍ ആക്കി...പക്ഷെ താക്കോല്‍ ഇല്ലാതോണ്ടാവണം എന്താ ചവിട്ടിയിട്ടും സ്ടാര്റ്റ് ആവുന്നില്ല...ചവിട്ടാനുള്ള ആമ്പിയര്‍ ഉണ്ടേല്‍ അല്ലെ കിക്കര്‍ താഴു...
അന്നരമാണ് ഒരു സംഭവം എന്റെ കണ്ണില്‍ പെട്ടത്....
സ്കൂട്ടറിന്റെ ഹെഡ് ലൈറ്റിന്റെ മുകളില്‍ സ്പീടോമീട്ടരിന്റെ മുകളിലായി ഒരു പച്ച ലൈറ്റ്....
ഞാന്‍ അതില്‍ ആകൃഷ്ടനായി....
വൈകുന്നേരം വരെ ക്ഷമയോടെ കാത്തിരുന്നു....
അവസാനം അവര്‍ എത്തി
ഞാന്‍ അങ്കിളിനോട് ചോദിച്ചു.."ഈ പച്ച ലൈറ്റ് എന്തിനാ അങ്കിളേ"
ഞാന്‍ ഇനിയും അതുമ്മേ കേറി ചിന്തെരിടാതിരിക്കാനായി അങ്കിള്‍ പറഞ്ഞു:" മോനെ ആ ലൈറ്റ് ഒരു പ്രത്യേക ലൈറ്റ് ആണ്...ഈ സ്കൂട്ടറില്‍ ആരേലും കേറിയാല്‍ മറിഞ്ഞു വീഴും....അന്നരം ആ പച്ച ലൈറ്റ് കത്തിയിട്ടു വണ്ടി സ്ടാര്റ്റ് ആയി അങ്ങ് ഓടും....എല്ലാരെയും ഇടിചിടും"
ഇത് കേട്ട് ഞാന്‍ ഒന്ന് ഭയന്ന് എന്ന് നിങ്ങള്‍ എല്ലാവരെയും പോലെ അങ്കിളും അങ്ങ് കരുതി...മോനാരാ ഞാനെന്നു അങ്കിളിനു അറിയില്ലല്ലോ....
ഞാന്‍ രണ്ടാം ദിവസത്തിനായി കാത്തിരുന്നു....
അങ്കിള്‍ എത്തി...വാപ്പയുടെ കൂടെ ബുള്ളറ്റില്‍ കയറി പോയി....
ശബ്ദം മറഞ്ഞതും..ഞാന്‍ നേരെ കേറി സ്കൂട്ടറിന്റെ ലൈറ്റിന്റെ ആന്തരികാവയവങ്ങളെ പറ്റി ഗവേഷിക്കാന്‍ തുടങ്ങി....
എന്നാല്‍ കഴിയുന്ന വിധം ഒന്ന് കുലുക്കിയൊക്കെ നോക്കി....
രക്ഷയില്ല.....പാന്‍ പരാഗ് തിന്ന ഓന്തിന്റെ അവസ്ഥ ആ വണ്ടിക്കു...ഒരു അനക്കവുമില്ല......
അവസാനം ഞാന്‍ ദിക്കിയിലെ ബട്ടന് ഓണ്‍ ആക്കി.....
എന്നിട്ട് എന്റെ സകല ശക്തിയും സംഭരിച്ചു ഇടതു വശത്ത് നിന്നോണ്ട് ആഞ്ഞൊരു തള്ള്....
"ചലാക്ക് പതിം ധിര്നോം ....." ഇങ്ങനെ ഒരു ഒച്ചയുമായി വണ്ടി അങ്ങ് വീണു ..മുകളില്‍ ഞാനും
പക്ഷെ വണ്ടി സ്ടാര്റ്റ് ആയില്ല..(സത്യമായും അന്നരം മനസ്സില്‍ ഉണ്ടായ വിഷമം അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ) ..
പക്ഷെ ഇതിനി എങ്ങനെ പൊക്കി വെക്കും.....
ഒരു രക്ഷയുമില്ല.....
ഇച്ചിരി കൂടി മുതിര്‍ന്ന കാലതാരുന്നെല്..ഏതേലും ബസ്സേല് കേറി തറവാട്ടിലേക്കു നാട് വിടാരുന്നു ...
അങ്ങനെ വൈകുന്നേരം ആയപ്പോള്‍ വാപ്പ വന്നു.....
അങ്കിളിന്റെ മുഖഭാവം കാണുന്നതില്‍ ഉള്ള ടെന്ഷനില് ഉപരി വാപ്പാടെ നോട്ടം നേരിടാനുള്ള ശക്തി കുറവ് കൊണ്ട് ഞാന്‍ അന്ന് റൂമില്‍ ഇരുന്നു ആത്മാര്‍ഥമായി പഠിച്ചു.....
സ്കൂട്ടര്‍ സ്ടാര്റ്റ് ആയി ...അങ്കിള്‍ പോയി.......
അന്ന് വൈകുന്നേരം ചൂരല്‍ കഥ പറഞ്ഞു തന്ന ക്ഷീണത്തില്‍ ഞാന്‍ വേഗം സൈഡ് ആയി...
അടുത്ത ദിവസം അങ്കിള്‍ വന്നു..വാപ്പയേം കൊണ്ട് പോയി...
മൂന്നാമത്തെ ദിവസം അങ്കിള്‍ എന്നെ പ്രത്യേകം വിളിച്ചിട്ട് പറഞ്ഞു.."മോനെ..അങ്കിള്‍ മോനെ പറ്റിക്കാന്‍ പറഞ്ഞതാ.....ഈ ലൈറ്റ് ഇൻഡിക്കേറ്റർന്റെയാ ....ഇന്ടിക്കെടര്‍ ഇടുമ്പോള്‍ ഈ ലൈറ്റും കത്തും...മറിഞ്ഞു വീണാല്‍ വണ്ടി സ്ടാര്റ്റ് ആവുമെന്ന് പറഞ്ഞത് മോനെ പറ്റിക്കാനാ..ഇനി മേലാല്‍ അങ്കിള്‍ ഇത് ആവര്‍ത്തിക്കില്ല കേട്ടോ"
അതോടെ കുട്ടികളോട് കള്ളം പറയുന്നത് തെറ്റാണെന്ന പാഠം അങ്കിളും പഠിച്ചു...