Tuesday, September 1, 2009

ബാല്യകാലസ്മരണകള്‍ (അഥവാ കുരുത്തക്കേടിനു കയ്യും കാലും വച്ചത്-ഒന്നാംഭാഗം)


ഒന്നാം ക്ളാസ്സില്‍ പഠിക്കുന്ന കാലം..
നാലുമണിക്ക്‌ സ്കൂള്‍ വിട്ടപ്പോള്‍ പതിവു പോലെ വാപ്പയോ ഉമ്മയോ വിളിക്കാന്‍ വരുന്നതും കാത്ത്‌ സ്കൂളിണ്റ്റെ ഗേറ്റിണ്റ്റെ അരികില്‍ എനിക്കായ്‌ പതിച്ച്‌ വെച്ചിരിക്കുന്ന സ്ഥലത്ത്‌ കാത്ത്‌ നിക്കുകയായിരുന്നു ഞാന്‍....

സമയം നോക്കാന്‍ ഉള്ള പ്രായമാവാത്തത്‌ കൊണ്ടാവാം എനിക്കു അന്നു വാച്ച്‌ കെട്ടാനുള്ള ലൈസന്‍സ്‌ കിട്ടിയിട്ടില്ല.....എങ്കിലും കാത്ത്‌ നില്‍പിണ്റ്റെ സമയപരിധി എനിക്കറിയാമാരുന്നു....കാരണം എന്നും വാപ്പയോ ഉമ്മയോ വിളിക്കാന്‍ വരുന്ന നേരത്താണു "ഹസീനമോള്‍" എന്നു പേരുള്ള ഒരു സൈക്കിള്‍ റിക്ഷ എണ്റ്റെ കൂട്ടുകാരെയും ഞങ്ങടെ അടുത്ത്‌ തന്നെയുള്ള ഗേള്‍സ്‌ സ്കൂളിലെ കുറച്ച്‌ സുന്ദരികളുമായ്‌ അവിടെ വരുന്നത്‌..പക്ഷേ അന്നു ഹസീനമോളും പോയ്‌...എന്നിട്ടും ആരെയും കാണുന്നില്ല..

അക്കാലത്ത്‌ പ്രതിഷേദത്തിനുള്ള ഏക വഴിയായ കരച്ചിലില്‍ പി എച്ച്‌ ഡി എടുത്തിട്ടുള്ള ഞാന്‍ അതിണ്റ്റെ ആദ്യ പടിയായ മുഖം കോടല്‍ നടപടി തുടങ്ങി...ആരും മൈന്‍ഡ്‌ ചെയ്യുന്നില്ല എന്ന് കണ്ടപ്പോള്‍ രണ്ടാം ഖട്ടമായ വിങ്ങിപ്പൊട്ടല്‍ തുടങ്ങി....അപ്പോഴേക്കും പ്രേക്ഷകറ്‍ എത്തി തുടങ്ങി.....പക്ഷേ സഹകരണം ഇല്ല..അവസാനം ഞാന്‍ ഒരു രണ്ടര കട്ടയില്‍ ചില സങ്ങതികളൊക്കെ ചേര്‍ത്ത്‌ വലിയവായില്‍ ഒരലക്കങ്ങലക്കി.......

അന്നു ഒന്നാം ക്ളാസ്‌ ബിയില്‍ പഠിക്കുന്ന അജ്മല്‍ എണ്റ്റടുത്ത്‌ വന്നു...കൂടെ അവണ്റ്റെ വാപ്പയും..
അജ്മല്‍: എന്താപേരു.. ?
ഞാന്‍:അഫ്സല്‍...
അജ്മല്‍: എന്തിനാ കരയുന്നെ... ?
ഞാന്‍: ആരും വിളിക്കാന്‍ വന്നില്ല..
അജ്മലിണ്റ്റെ വാപ്പ: എവിടാ മോണ്റ്റെ വീട്‌?
ഞാന്‍:കളക്റ്റ്രേറ്റിണ്റ്റെ അടുത്താ..
അജ്മലിണ്റ്റെ വാപ്പ: മോന്‍ കരയണ്ട അവരിപ്പം വരും..
ഞാന്‍:എനിക്കു പേടിയാ ഒറ്റക്ക്‌ നിക്കാന്‍...
അജ്മലിണ്റ്റെ വാപ്പ: അവര്‍ വരുന്നതു വരെ ഞങ്ങളിവിടെ നിക്കാം..
ഞാന്‍ :എനിക്കു വീട്ടിപ്പോണം..എണ്റ്റെ അനിയന്‍ ഒറ്റക്കാ വീട്ടില്‍.. (ഉമ്മാക്കും വാപ്പാക്കും ജോലിയുള്ളത്‌ കൊണ്ട്‌ കുഞ്ഞനിയനു കൂട്ടായ്‌ വാപ്പാടെ വീടിണ്റ്റെ അടുത്തുള്ള ഒരു രാഗിണിചേച്ചി വീട്ടിലുണ്ട്‌..എന്നാലും അതു ഞാന്‍ പുറത്ത്‌ പറഞ്ഞില്ല..കാരണം വീട്ടില്‍ കൊണ്ട്‌ വിടാന്‍ അജ്മലിണ്റ്റെ വാപ്പാക്ക്‌ വല്ല പ്ളാനും ഉണ്ടെങ്കി അതു പൊയ്പ്പോയാലോ.. )

അജ്മല്‍:വാപ്പാ നമുക്കു അഫ്സലിനെ വീട്ടി കൊണ്ടാക്കാം... അങ്ങനെ അജ്മലിണ്റ്റെ വാപ്പാടെ സൈക്കിളിണ്റ്റെ മുന്‍ വശത്തൂള്ള കുഞ്ഞ്‌ സീറ്റില്‍ ഞാനും പുറകിലെ ക്യാര്യറില്‍ അജ്മലുമായി വാപ്പ നീങ്ങിത്തുടങ്ങി....കണ്ണന്‍ വര്‍ക്കി പാലത്തിണ്റ്റെ അടുത്തെത്തിയപ്പോള്‍ അതാ എണ്റ്റെ വാപ്പ സ്കൂട്ടറില്‍ വരുന്നു....


ഹൊ.....കോട്ടയംകാര്‍ പച്ചമീന്‍ കണ്ടപോലെ ഞാന്‍ തുള്ളിച്ചാടി.... ഞാന്‍ വിളിച്ചു കൂവി

"വാപ്പിച്ചാ.....ച്ചാ.....ച്ചാ.....ച്ചാ....... " (ഒരു എഫെക്റ്റിനു അല്‍പം എക്കോ ഇട്ടതാ)
വാപ്പിച്ച വണ്ടി നിര്‍ത്തി...അജ്മലിണ്റ്റെ വാപ്പ പറഞ്ഞു.."മോന്‍ ആരെയും കാണാതെ കരച്ചിലു തുടങ്ങി... അതാ ഞാന്‍ വീടിലേക്ക്‌ കൊണ്ട്‌ വിടാമെന്നു കരുതിയെ"അങ്ങനെ വാപ്പയും അജ്മലിണ്റ്റെ വാപ്പയും സുഹുര്‍ത്തുക്കളാവുന്ന നേരത്തു...പത്തഞ്ഞൂറോളം ഓതറവളിയന്‍മാര്‍ പഠിക്കുന്ന സ്കൂളില്‍ എന്നെ രക്ഷിക്കാന്‍ തയാറായ അജ്മലുമായ്‌ ഞാന്‍ കൂട്ട്‌ കൂടി....

അവിടെ ഒരു പുതിയ ചരിത്രം തുടങ്ങുകയായി.... അഫ്സലും അജ്മലും ആ സ്കൂളിലെ മാത്രുകാ സുഹ്ര്‍ത്തിക്കളുടെ കൂട്ടത്തില്‍ ഒരു എണ്ണമായ്‌... അന്നു തുടങ്ങിയ ആ സുഹ്ര്‍ത്ത്‌ ബന്ധം ഇന്നും അതേ ഇണ്റ്റെന്‍സിറ്റിയില്‍(അതിണ്റ്റെ മലയാളം എനിക്കറിയില്ല)ഇപ്പോളും തുടരുന്നു..

അതായതു ഇരുപത്തിരണ്ട്‌ വര്‍ഷമായുള്ള കൂട്ട്‌ കെട്ട്‌...ആ കാലഖട്ടത്തില്‍ ഞങ്ങല്‍ ഒപ്പിച്ചിട്ടുള്ള കുരുത്തക്കേടുകള്‍ ഒരു ബ്ളോഗില്‍ തീരില്ല....അതു തുടരേ ഞാന്‍ എഴുതുന്നതായിരിക്കും