Thursday, November 12, 2009

ള പോയ വള്ളി അഥവാ ഗട്സ് വന്ന നമ്പൂരിച്ചന്‍....

"പ് ര്‍ പ്ഫ്‌ പ്ശ്‌...... " "ഈശ്വരാ ഇത്‌ ഇനിയും തീര്‍ന്നില്ലേ...... " "...ങും..അപ്പവും മുട്ടറോസ്റ്റും... " "തെറ്റിയേഡേ ഹ ഹാ,പുട്ടും മുട്ടക്കറിയുമാഡേയ്‌.. " ഇതില്‍ ആദ്യം കേട്ട ശബ്ദകോലാഹലം അജ്മലിണ്റ്റെ മൂട്ടില്‍ നിന്നും,രണ്ടാമതു കേട്ട ദയനീയ വിളി നമ്പൂരിച്ചണ്റ്റെ വായില്‍ നിന്നുമായിരുന്നു.മൂന്നാമത്തെ ഡയലോഗ്‌ എണ്റ്റെ വക..(ഏതു ഭക്ഷണമാണു അവന്‍ കഴിച്ചതെന്നു മണത്തറിയാനുള്ള എണ്റ്റെ ശ്രമം)..നാലാമത്തെ ഡയലോഗ്ഗ്‌ ഏതു ഭക്ഷണമാ കഴിച്ചതെന്നുള്ള അജ്മലിണ്റ്റെ വെളിപ്പെടുത്തല്‍.. എന്നെയും അജ്മലിനേയും തമ്മില്‍ തെറ്റിച്ചേ അടങ്ങൂ എന്ന്‌ അഞ്ചാംക്ളാസ്സു മുതല്‍ തീരുമാനിച്ച്‌ കഠിനപ്രയത്നം നടത്തി പരാജയം സമ്മതിച്ച്‌ ഞങ്ങളുടെ നല്ല സുഹ്ര്‍ത്തുക്കളായ് മാറിയ ബാക്കി കൂട്ടുകാരെയും പിന്തള്ളി പത്താം ക്ളാസ്സില്‍ വെച്ചെങ്കിലും ഞങ്ങളെ തെറ്റിക്കണമെന്ന്‌ ആഗ്രഹിച്ച്‌ ക്ളാസിലെ ബെഞ്ചില്‍ എണ്റ്റെയും അജ്മലിണ്റ്റെയും ഇടയില്‍ ഇരിക്കുന്ന നമ്പൂരിച്ചനെ അഹിംസാ മാര്‍ഗത്തില്‍ ഉപദ്രവിക്കുന്നതിണ്റ്റെ പല നടപടികളില്‍ കേവലം ഒന്നു മാത്രമാരുന്നു മുകളില്‍ കേട്ട കോലാഹലം... (നമ്പൂരിച്ചനെക്കുറിച്ച്‌ ഞാന്‍ മുന്‍പ്‌ ഒരു ബ്ളോഗ്‌ എഴുതിയിട്ടുണ്ട്‌) ക്ളാസ്സില്‍ സാറന്‍മാരില്ലാത്ത്‌ നേരത്തും(ഉണ്ടെങ്കിലും ഞങ്ങള്‍ക്ക്‌ വലിയ വ്യത്യാസമൊന്നുമില്ല) ഫ്രീ പിരീഡിലുമൊക്കെ അഖിലലോകചരാചരങ്ങളെ പറ്റി ഉത്ഖണ്ഡാകുലരായ്‌ ചര്‍ച്ച ചെയ്യുന്ന ഞങ്ങളുടെ ഇടയില്‍ ക്ളാസ്‌ റ്റീചറിണ്റ്റെ സ്പെഷ്യല്‍ അനുവാദത്തോട്‌ കൂടി ഇരിപ്പുറപ്പിച്ച നമ്പൂരിച്ചന്‍ ഒരു ഇലക്ഷനു ജയിച്ച സ്ഥനാര്‍ത്ഥിയുടെ രീതിയിലായിരുന്നു പിന്നീട്‌ പെരുമാറിയത്‌... പക്ഷേ അജ്മലിണ്റ്റെയും എണ്റ്റെയും കയ്യിലിരുപ്പ്‌ നന്നായ്‌ അറിയാവുന്ന ബാക്കി സഹപാഠന്‍മാര്‍ നമ്പൂരിച്ചനു ഭാവിയില്‍ വരാനിരിക്കുന്ന അവസ്ഥയും മൂക്ക് കൊണ്ട് ദ്രുഷ്ട്യദ്രുങ്നേം എന്നു വരക്കാന്‍ പോകുന്ന കാഴ്ചയും ആകാംക്ഷയോടെ കാത്തിരുന്നു.. അങ്ങനെ ഇരിക്കുമ്പോളാണു ഒരിക്കല്‍ എന്തോ ഒരു ചെറിയ ..ഒരു കുഞ്ഞു...ഒരു മൈനര്‍ തെറി അജ്മല്‍ നമ്പൂരിച്ചനെ വിളിച്ചെന്നും പറഞ്ഞ്‌ നമ്പൂരിച്ചന്‍ അവണ്റ്റെ ഫൌണ്ടന്‍ പേനയുടെ മഷി അജ്മലിണ്റ്റെ വെള്ള യൂണിഫോര്‍ം ഷര്‍ട്ടിലേക്ക്‌ കുടഞ്ഞത്‌..പതിവുപോലെ അജ്മലിനെ ഉപദ്രവിച്ചതിനു പകരം ഞാനും എണ്റ്റെ പേനയുടെ നിബ്ബ്‌ കടിച്ചൂരി എണ്റ്റെ ബോള്‍പെന്നിണ്റ്റെ മഷി തിരിച്ച്‌ നമ്പൂരിച്ചന്റെ മുഖത്തേക്ക് ഊതി,ഒപ്പം ഒരു ഭീഷണിയും..."എണ്റ്റെയോ അജ്മലിണ്റ്റെയോ ദേഹത്ത്‌ ഇതിണ്റ്റെ പേരില്‍ ഒരു തുള്ളി മണ്ണ്‌ വീണാല്‍.........." അത്രയും മതി,ഭീഷണി പ്രസ്താവന ഇറക്കിയത്‌ ഞങ്ങളില്‍ ഒരുവനായത്‌ കൊണ്ടും അത്‌ നടക്കും എന്നറിയാവുന്നത്‌ കൊണ്ടും ലവന്‍ മര്യാദക്കാരനായ്‌... അങ്ങനെ കൊണ്ടും കൊടുത്തും നടക്കവേയാണു അവനെതിരേ വജ്രായുധം ഇറക്കാനുള്ള അടുത്ത അഹിംസാ രീതിയിലേക്ക്‌ ഞങ്ങള്‍ ഇറങ്ങിയത്‌...ഒന്നൊന്നുമല്ല,പല വെറൈറ്റി ഐറ്റങ്ങള്‍ ഞങ്ങളുടെ ആവനാഴിയില്‍ ഉണ്ട്‌..... അങ്ങനെ ഒരിക്കല്‍ ഒരെണ്ണം ക്ളാസ്സില്‍ വച്ച്‌ പാസ്സാക്കിയ അജ്മലിനെ നമ്പൂരിച്ചന്‍ ചീത്ത വിളിക്കുന്നതിനു മുന്‍പേ ഞാനും അജ്മലും അവനെ ഒടിച്ചു മടക്കി,...വേറൊന്നും ചെയ്തില്ല,താഴെ നിന്ന് വന്ന എമ്ബക്കതിന്റെ ഒച്ച കേട്ട്‌ സഹക്ളാസ്സന്‍മാര്‍ തിരിഞ്ഞു നോക്കിയ അതേ സ്പീഡില്‍ ഞാനും അജ്മലും ഞങ്ങളുടെ ഇടയിലിരിക്കുന്ന നമ്പൂരിച്ചനെ,അവജ്ഞയോടും,പുച്ഛത്തോടെയും നോക്കി കൂടെ.."എന്തുവാഡേ ഇത്‌...മണ്ഡലം കീറിക്കാണുവല്ലോ..ഒന്നു പറഞ്ഞിട്ടൊക്കെ വിട്ടൂടെഡേയ്‌...അറ്റ്ളീസ്റ്റ്‌ ഒരു മിനിമം വോളിയത്തിലെങ്കിലും..." ഈ ഒരു ചോദ്യവും കൂടിയായപ്പോള്‍,വെളുത്തു സുന്ദരനായിരുന്ന നമ്പൂരിച്ചണ്റ്റെ മുഖം ചുവന്നു,തൊട്ടാല്‍ ചോര തെറിക്കുമെന്ന രീതിയിലായ്‌... സംഭവം എന്താണെന്ന്‌ കത്തി തുടങ്ങിയ സഹ ക്ളാസ്സന്‍മാര്‍ ഇതേ നോട്ടം നമ്പൂരിച്ചനെ നോക്കി....സംസാരിക്കുന്നവരുടെ പേരെഴുതാന്‍ നിന്ന ഞങ്ങടെ സുഹ്ര്‍ത്തിനോട്‌ ഞാന്‍ പറഞ്ഞു,,,"അളിയാ,പേരെഴുതണ്ട...പോട്ട്‌..അവന്‍ മൂട്ടിലൂടെയാ സംസാരിച്ചെ...അതിനു പേരെഴുതാന്‍ സ്കോപ്പില്ല..." ഇതും കൂടിയായപ്പോ നമ്പൂരിച്ചന്‍ കരച്ചിലിണ്റ്റെ വക്കത്തെത്തി....സാറീനോട്‌ പരാതി പറയാനും പറ്റില്ലല്ലോ,അവന്‍ ഞങ്ങടെ മാതിരിയല്ല,അല്‍പം നാണവും മാനവുമൊക്കെ ഉള്ള റ്റൈപ്പായത്‌ ഞങ്ങടെ ഭാഗ്യം.. അവസാനം അവനു ഞങ്ങളുടെ അടുത്ത്‌ നിന്ന്‌ എങ്ങിനേയും മാറിയാല്‍ മതി എന്നായ്‌...പക്ഷേ അവന്‍ തന്നെ ചോദിച്ച്‌ മേടിച്ച സീറ്റായത്‌ കൊണ്ട്‌ പിന്നെയും സാറിനോട്‌ പറഞ്ഞാല്‍ പണികിട്ടും,സാററിയാതെ മാറിയിരിക്കാന്‍ ഞാനും അജ്മലും സമ്മതിക്കതുമില്ല..(അവനെ അങ്ങിനെ വിടാന്‍ ഞങ്ങള്‍ക്ക്‌ ഉദ്ദേശമില്ല... )അങ്ങനെ പണികള്‍ കൊടുത്ത്‌ അവനെ ദ്രോഹിച്ച്‌ സസുഖം വാഴവേ അവന്‍ ഞങ്ങള്‍ക്ക്‌ പണിതരാനായ്‌ അടുത്ത ശ്രമം തുടങ്ങി.... അജ്മലിനും എനിക്കും തീരെ സഹിക്കാന്‍ വയ്യാത്ത രീതിയില്‍,അവന്‍ ഉച്ചക്ക്‌ ഊണു കഴിച്ചിട്ട്‌ വരുമ്പോള്‍ ഒരു സവാള കൂടി കഴിച്ചിട്ട്‌ വരും..എന്നിട്ട്‌ ഞങ്ങളോട്‌ സംസാരിക്കും.....ക്ളാസ്സായതിനാല്‍ ഒന്നു മര്യാദയ്ക്ക്‌ വാളു പോലും വക്കാനാവാതെ ഞാനും അജ്മലും കറങ്ങാന്‍ തുടങ്ങി...അവനെ ഉപദേശിച്ചു...."ഡേയ്‌ ...മോനെ,മര്യാദയുടെ ഭാഷയില്‍ പറയുവാ...നീ ഇങ്ങനെ ഉള്ളി തിന്നേച്ച്‌ വരരുത്‌..."അവന്‍ പറഞ്ഞു..."അതെണ്റ്റെ സൗകര്യമാ....വേണേല്‍ സഹിച്ചാ മതി.. " ഉടനേ എണ്റ്റെയും അജ്മലിണ്റ്റെയും പിന്നീടുള്ള ചിന്ത,ഇതിനുള്ള മറുപണിയെക്കുറിച്ചായി...അവസാനം ഒരു കലക്കന്‍ ഐഡിയ കത്തി...അവണ്റ്റെ വീക്ക്നസ്സ്‌...മത്സ്യമാംസാദി....ആദ്യനടപടിയെന്നോണം ഞാന്‍ എണ്റ്റെ വീട്ടില്‍ മേടിച്ച്‌ വച്ചിട്ടുള്ള ഞാനോ അനിയനോ കണ്ടാല്‍ ഓടി ഒളിക്കുന്ന സെവന്‍സീസ്‌ എന്ന്‌ പേരുള്ള മീന്‍ ഗുളിക,എന്നു ഞാനും,മീന്‍ ബുളിയ എന്ന്‌ അനിയനും സ്നേഹപൂര്‍വം വിളിക്കുന്ന ആ ഗുളിക ഒരു കുപ്പിയിലാക്കി ക്ളാസ്സില്‍ പോകാന്‍ തുടങ്ങി...എന്നിട്ട്‌ ഒരെണ്ണം അജ്മലും ഒരെണ്ണം ഞാനും എടുക്കും..ഇവന്‍ വന്ന്‌ ഇരുന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ അതു വായിലിട്ട്‌ കടിച്ചങ്ങ്‌ പൊട്ടിക്കും... ഇത്രേം വ്രിത്തികെട്ട ആ ഗുളിക കടിച്ച്‌ പൊട്ടിച്ച്‌ തിന്നിട്ട്‌ ഞാനും അജ്മലും ഇവണ്റ്റെ മുന്നില്‍ കൂടി സംസാരിക്കും..സംസാരത്തില്‍ 'ഹാ,ഭൂ' മുതലായ വാക്കുകള്‍ അധികമുണ്ടാകാന്‍ ഞങ്ങള്‍ പരമാവധി ശ്രദ്ധിക്കും...യമഹാ എന്ന വാക്കാരുന്നു ഞങ്ങള്‍ക്ക് ഏര്റേ ഇഷ്ടം..... അവന്‍ ടൌവലെടുത്ത്‌ മൂക്ക്‌ അമര്‍ത്തി പിടിക്കുന്നത്‌ കാണുമ്പം ഞങ്ങള്‍ നിര്‍ത്തും..അവന്‍ മാറ്റിയാല്‍ വീണ്ടും തുടങ്ങും... ഇതും പോരാഞ്ഞിട്ട്‌ അജ്മല്‍ എന്നും വീട്ടില്‍ നിന്നും ഉണക്കമീന്‍ പൊരിച്ച്‌ കൊണ്ട്‌ വരാന്‍ തുടങ്ങി...ഒരു കവറിലിട്ട്‌ കുറച്ച്‌ എനിക്കും തരും...അതും ക്ളാസ്സിനിടയില്‍ ഞങ്ങളെടുത്ത്‌ കറുമുറാന്ന്‌ കടിച്ച്‌ തിന്നും...ഒരു സാക്ഷാല്‍ നമ്പൂതിരി ആയ അവനു ഒരിക്കലും സഹിക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു അത്‌....പക്ഷേ പ്രതികാരത്തിണ്റ്റെ ചൂടില്‍ ഞങ്ങള്‍ അതിണ്റ്റെ തീവ്രതയൊന്നും അളക്കാന്‍ നിന്നില്ല... അങ്ങനെ പൊളപ്പന്‍ പാരകള്‍ പരസ്പരം വച്ച്‌ വച്ച്‌ ഞങ്ങള്‍ മൂന്ന്‌ പേരും കാലം കഴിക്കവേ...ഒരു ദിവസം.. ഞാന്‍: "മ്രിഗേ..........ം..(പിന്നണിയില്‍ നീണ്ട ഒരു ഏമ്പക്കത്തിണ്റ്റെ ഒച്ച) ഹൊ ഭാഗ്യം.. " ഇതു കേട്ട അജ്മല്‍..:"എന്താഡേ ഏമ്പക്കം വിട്ടിട്ട്‌ ഭാഗ്യമെന്ന്‌ പറയുന്നെ,നിനക്ക്‌ വട്ടായാഡേ.. " ഞാന്‍..:"അതല്ലളിയാ,ഞാന്‍ പറഞ്ഞില്ലേ,മിനിഞ്ഞാന്ന്‌ ആ കപ്പ പുഴുങ്ങിയതും മുളകുകറിയും കഴിച്ചതിനു ശേഷം വയറ്റീന്ന്‌ പോകുന്നില്ല....അവസാനം ഇന്നാണേല്‍ രാവിലേ മുതല്‍ ഒരു പത്ത്‌ മുപ്പത്‌ ഏമ്പക്കം പോയി..പക്ഷേ ഇപ്പഴാ ഒരെണ്ണം വായികൂടി പോയത്‌..അതാ ഞാന്‍ ഭാഗ്യമെന്നു പറഞ്ഞത്‌.. " ..."ഈസരാ..എനിക്കു വയ്യേ....നാണം കെട്ടാലും വേണ്ടില്ല,ഞാന്‍ ഇന്ന്‌ തന്നെ സീറ്റു മാറും ..എനിക്ക്‌ മതിയായ്‌,എഡേ..നിങ്ങളു രണ്ടാളും എന്നോട്‌ ഷമി...പ്ളീസ്‌,സത്യമായും ഇനി മേലാല്‍ ഞാന്‍ നിങ്ങളെ ഉപദ്രവിക്കില്ല...നിങ്ങളെ തമ്മില്‍ തെറ്റിക്കാനും നോക്കില്ല..സത്യം...."നമ്പൂരിച്ചണ്റ്റെ ക്ഷമാപണം... ഞാന്‍ അജ്മലിനെ നോക്കി...പക്ഷേ അവനു വിടാന്‍ താല്‍പര്യമില്ല,കാരണം നമ്പൂരിച്ചന്‍ അജ്മലിണ്റ്റെ വീടിനടുത്താണു താമസിക്കുന്നത്‌,അവന്‍ നന്നായി ക്ളാസ്സില്‍ പഠിക്കുന്ന കാരണം അവനെ ചൂണ്ടിക്കാണിച്ച്‌ അജ്മലിണ്റ്റെ മിച്ച എന്നും അവനു കൊട്ടേഷന്‍ വിടുന്നുണ്ടാരുന്നു...അതിണ്റ്റെ പ്രതികാരം ഇനിയും ബാക്കി കിടക്കുന്നു.. പക്ഷേ ഞാന്‍ പറഞ്ഞു.."പോട്ട്‌ മുത്തേ,വിട്ടുകളഞ്ഞേക്കാം"...അങ്ങിനെ അവസാനം അവനു ക്ഷമ കൊടുത്തു..നമ്പൂരിച്ചന്‍ തന്നെ സാറിനോട്‌ പറഞ്ഞു,,"സാര്‍,അവിടിരിക്കുമ്പം എനിക്ക്‌ ബോര്‍ഡ്‌ കാണാന്‍ പറ്റുന്നില്ല,അതുകൊണ്ട്‌ എന്നെ ദയവായ്‌ മാറ്റി ഇരുത്തണം..."സാറു സമ്മതിച്ചു.......അങ്ങനെ അവന്‍ ഞങ്ങഡെ മുന്നിലത്തെ ബെഞ്ചിലിരുപ്പു തുടങ്ങി.... ഒരു ദിവസം അവന്‍ എന്നോട്‌ വന്നിട്ട്‌ പറഞ്ഞു.."ഡേ ഒരു സഹായം നിങ്ങള്‍ ചെയ്യണം...അന്ന്‌ ആ മൂട്ടിന്ന്‌ സൌണ്ട്‌ വിട്ടതു ഞാനല്ലെന്നു നിങ്ങള്‍ക്ക്‌ രണ്ടാള്‍ക്കും,പിന്നെ എനിക്കുമേ അറിയൂ...പക്ഷേ ഞാന്‍ പറഞ്ഞാല്‍ ആരും അതു വിശ്വസിക്കില്ല...നിങ്ങള്‍ പറഞ്ഞാലേ എല്ലാരും അതു വിശ്വസിക്കൂ(അന്നുണ്ടായ ആ സംഭവം കാരണം നമ്പൂരിച്ചനു ഒരു ഇരട്ടപ്പേരു വീണിരുന്നു..അതു തുടച്ചു മാറ്റലാണു മൂപ്പിത്സിണ്റ്റെ ലക്ഷ്യം..ലവനാരാ മോന്‍)... ഞാന്‍ അജ്മലിനോട്‌ പറഞ്ഞു.."അളിയാ വീണ്ടും ഓസിനു ഫൂഡടിക്കാനുള്ള ഒരു ചാന്‍സ്‌... " അജ്മല്‍ നമ്പൂരിച്ചനോട്‌ പറഞ്ഞു..."ദിവസവും അണ്ണാച്ചിയുടെ കയ്യീന്ന് ഞങ്ങള്‍ക്ക്‌ അമ്പഴങ്ങ വാങ്ങി തന്നാല്‍ വരാന്‍ പോകുന്ന സോഷിയലിനു ഞങ്ങള്‍ സത്യം വെളിപ്പെടുത്താം..."പാവം ലവന്‍ വീണു...പക്ഷേ അവണ്റ്റെ ഉദ്ദേശം ഞങ്ങള്‍ക്കറിയാമാരുന്നു..ഇങ്ങനെങ്കിലും മുതലാക്കിയില്ലെങ്കില്‍ അവസാനം ഞങ്ങള്‍ സത്യം പറഞ്ഞു കഴിയുമ്പം ഞങ്ങളുടെ ഇമേജ്‌(?) മൊത്തം തകരുന്നത്‌ കാണാനുള്ള അവണ്റ്റെ ശ്രമത്തില്‍ പൂര്‍ണമായും അവന്‍ വിജയിക്കും.. അങ്ങനെ ഒരുമാസം കഴിഞ്ഞു വരുന്ന സോഷിയലിണ്റ്റെ അന്ന് വരെ മച്ചാന്‍ ഞങ്ങള്‍ക്ക്‌ അമ്പഴങ്ങാ വാങ്ങി തന്നുകൊണ്ടിരുന്നു... അവസാനം അവന്‍ കാത്തിരുന്ന ആ ദിവസം വന്നെത്തി....ക്ളാസ്സില്‍ എല്ലാരും അടിച്ചുപൊളിച്ചിരിക്കേ അജ്മല്‍ എണീറ്റ്‌ നിന്നിട്ട്‌ പറഞ്ഞു.. "ഡേയ്‌ ...എല്ലാവരോടും ഒരു കാര്യം പറയാനുണ്ട്‌....വേറൊന്നുമല്ല...നമ്മുടെ നമ്പൂരിച്ചനെ ആരും ഇനി മുതല്‍....എന്നു വിളിക്കരുത്‌..അതു അവനു വല്ല്യ വിഷമമുണ്ടാക്കുന്നുണ്ടെന്ന് അവന്‍ പരാതി പറയുന്നു...കൂടാതെ അവന്‍ പരയുന്നത്‌..അന്ന് സംഭവിച്ച ആ സംഭവം ഞാന്‍ ഏല്‍ക്കണമെന്നാണു...നിങ്ങള്‍ പറയൂ...ഞാന്‍ ഏല്‍ക്കണോ...പാവം എണ്റ്റെ ക്ളാസ്സ്‌ മേറ്റിനു വേണ്ടി അത്‌ ഏല്‍കാന്‍ ഞാന്‍ തയ്യാറാണു..." ഇത്രയുമായപ്പോളെക്കും ക്ളാസ്സിലെ ബഹളം മാക്സിമമായി..എല്ലാരും നമ്പൂരിച്ചനെ കൂവാന്‍ തുടങ്ങി...അന്നാദ്യമായ്‌ നമ്പൂരിച്ചന്‍ നല്ല മസ്തായിട്ട്‌ ഒരു തെറി വിളിച്ചു...അതു ഞങ്ങള്‍ക്ക്‌ പുത്തരിയല്ലാത്തത്‌ കൊണ്ട്‌ ഞങ്ങള്‍ അതു ചിരിച്ചു തള്ളി... അതോടെ നമ്പൂരിച്ചണ്റ്റെ ആ പേരു എല്ലാവരും അംഗീകരിച്ചു... പിന്നീടുള്ള കാലം അവനും ഒരു മിടുക്കനായ ഒരു പയ്യനായി തന്നെ കഴിഞ്ഞു... പത്താം ക്ളാസ്സ്‌ കഴിഞ്ഞ്‌ സപ്രിട്ടിക്കറ്റ്‌ വാങ്ങാന്‍ വന്ന ദിവസം അവന്‍ ഞങ്ങളോട്‌ വന്നു പറഞ്ഞു.."ഡേയ്‌ കുറേ വഴക്കു കൂടിയിട്ടുണ്ടെങ്കിലും ഇത്രേം കാലം ജീവിച്ചതില്‍ എനിക്ക്‌ ഉപയോഗപ്രദമായ ഒരു സംഭവമുണ്ടായത്‌ നിങ്ങളുടെ കൂടിയതാണു..ഒന്നുമില്ലേലും ഈ സ്കൂളില്‍ ജോയിന്‍ ചെയ്തപ്പോ വന്ന ഒരു വെറും പയ്യനില്‍ നിന്ന് ഒരല്‍പം തൊലിക്കട്ടിയുള്ള പയ്യനായി നിങ്ങളുടെ ഒക്കെ ഇടയില്‍ മാറാന്‍ നിങ്ങളാനു കാരണക്കാരായത്‌..നിസ്സാര കാര്യത്തിനു കരഞ്ഞിരുന്ന എനിക്ക്‌ അല്‍പം ധൈര്യമുണ്ടായതു നിങ്ങളുടെ പെരുമാറ്റമാണു..താങ്ക്സ്‌ ഡേയ്‌...ഒരിക്കലും നിങ്ങളെ മറക്കില്ല..." ലവന്‍ താങ്ങിയതാണോ കാര്യമായിട്ട്‌ പറഞ്ഞതാണോ എന്നന്തിച്ച്‌ ഞാനും അജ്മലും പരസ്പരം നോക്കി...അവസാനം സപ്രിട്ടിക്കറ്റും വാങ്ങി അവണ്റ്റെ അച്ഛണ്റ്റെ ഒപ്പം ബൈക്കില്‍ കയറിയ ഉടനേ ദൂരെ നിന്നു ആരോ നമ്പൂരിച്ചണ്റ്റെ വട്ടപ്പേരു വിളിച്ചു...ഉടനേ തിരിഞ്ഞു നോക്കി ഒച്ചയുണ്ടാക്കാതെ ലിപ്മൂവ്‌മണ്റ്റ്‌ വരുത്തി നമ്പൂരിച്ചന്‍ പറഞ്ഞു,,, "നിണ്റ്റെ അമ്മായി അച്ഛന്‍... "

Sunday, November 1, 2009

വൃത്തിയുള്ള റൂം മേയിറ്റ്


പത്താം ക്ലാസ്സും ഗുസ്തിയും പിന്നെ പ്രീ ഡിഗ്രീ (അതും അത്ര മോശം
ഡിഗ്രീ ഒന്നുമല്ല)യും കഴിഞ്ഞു ഇരുന്നപ്പോള്‍ ആണ്
ആലപ്പുഴക്കാര്‍ക്ക് മുഴുവനും കാതില്‍ തെന്മാഴയായി ആ വാര്‍ത്ത
അവിടെ വീണത്‌...."അഫിക്ക് എഞ്ചിനീയറിങ്ങിനു അഡ്മിഷന്‍ കിട്ടി....
അങ്ങ് ദൂരെ കര്‍ണാടകത്തില്‍.....

നാല് വര്ഷം എങ്കില്‍ നാല് വര്ഷം....മനുഷ്യന് സമാധാനം കിട്ടുമല്ലോ
എന്ന് നാട്ടുകാര്‍ ഒന്നടങ്കം പ്രാര്തിച്ചതിന്റെ ഫലമായി ദൈവം കരുതി...
"പോട്ടെ....ഇനി നാല് വര്‍ഷത്തേക്ക് കന്നഡ ഭാഷയില്‍ ഉള്ള പരാതി കേട്ടാ
മതിയല്ലോ...ഒരു ചെയിഞ്ച് ആരാണ് ഇഷ്ടപ്പെടാതെ.."
 
 അങ്ങനെ ഞാനും അങ്ങോട്ടേക്ക് വച്ച് പിടിച്ചു....
 
ചെന്ന് ഇറങ്ങിയ അന്ന് തന്നെ.....മഗ്രിബ് നിസ്കരിക്കാന്‍ ഹോസ്ടളില്‍ ഉള്ള
പള്ളിയിലേക്ക് പോയ ഞാന്‍ ഒരു സീനിയറിനോടു ചോദിച്ചു "ചേട്ടാ ഈ
ഹൌള് കഹാം ഹേ" 
 
{ഹൌള്- നമസ്കാരത്തിന് മുന്‍പ് അംഗ ശുദ്ധി വരുത്തുന്ന സ്ഥലം}

എന്റെ പ്യുവര്‍ ഹിന്ദി കേട്ട ആ ഭായി :" വാ നടക്കു...." എന്ന് മലയാളത്തില്‍
പറഞ്ഞപ്പോള്‍ എന്റെ ഹബ്ബ് തള്ളി.....ഞാന്‍ മലയാളിയാണെന്ന് ലാ പുള്ളിക്ക്
എങ്ങനെ പിടികിട്ടി? എന്ന ചോദ്യം എന്നെ അധികം അലട്ടുന്നതിനു മുന്‍പേ
ആ സീനിയര്‍ എന്റെ ചെവിയില്‍ ഒരു മന്ത്രം മന്ത്രിച്ചു.....
'പൂക്കളും കഴു' മരങ്ങളും ഒക്കെ നിറഞ്ഞു നിന്ന ആ വാക്ധോരണിയില്‍
നിന്നും ഞാന്‍ എന്റെ ആദ്യ പാഠം പഠിച്ചു....'ഒരിക്കലും സീനിയര്സിനോട്
ഒന്നും ചോദിക്കരുത്'

അങ്ങനെ കൊടുത്തും മേടിച്ചും വാങ്ങിയും ഞാനും സഹ എഞ്ചിന്‍ മാരും
( നാല് വര്ഷം വരെ എഞ്ചിന്‍ അല്ലെ..പിന്നെ അല്ലെ നീരും കൂടെ ചേര്‍ന്ന്
എഞ്ചിനീര്‍ ആവു)  എന്റെ ദിനങ്ങള്‍ മുന്നോട്ടു കൊണ്ട് പോകവേ ഒരു
ഡിസംബര്‍ മാസം ഹോസ്ടളില്‍ ചിക്കന്‍ പോക്സ് മഹാമഹം എന്ന ഉത്സവം
നടക്കുന്ന കാരണം കോളെജിനു നാല് ആഴ്ചത്തെ അവധി കിട്ടി.....

:)

അങ്ങനെ നാട്ടില്‍ ഒക്കെ പോയി തിരികെ വന്നപ്പോള്‍ ഉണ്ട് എന്റെ മുറിയില്‍...
(എനിക്ക് കിട്ടിയത് ബില്‍ടിങ്ങിന്റെ അറ്റത്തുള്ള റൂം ആണ്....മൂന്നു പേരാണ്
സാധാരണ ഒരു മുറിയില്‍..പക്ഷെ അറ്റത്തുള്ള രണ്ടു റൂമുകള്‍ നല്ല വലിപ്പം
ഉള്ളവയാണ് ) ഒരു നാലാമന്‍ അവന്റെ കട്ടിലും ഒക്കെ ആയി ഇരിക്കുന്നു......
ഞാന്‍ പരിചയപ്പെട്ടു....മച്ചാന്‍  ചാരുംമൂട് കാരന്‍ ആണ്....അധികം പൊക്കം
ഒന്നും ഇല്ല ( ഞാന്‍ ഹാപ്പി..എന്നേക്കാള്‍ പൊക്കം കുറഞ്ഞ ഒരാളെ കണ്ടത് കൊണ്ട്) 

ഞാന്‍ പരിചയപ്പെട്ടു....ക്ലാസ് കഴിഞ്ഞു റൂമില്‍ എത്തിയാല്‍ ഉടനെ പാന്‍സ്ടും
ഉടുപ്പും ഊരി ദൂരെ എറിഞ്ഞു 'ലുങ്കി' എന്ന മലയാളിയുടെ ദേശീയ വസ്ത്രം
എടുത്തു ഉടുത് ശീലിച്ച ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ലവന്‍ ഒരു പ്രസ്ഥാനം ആയി
മാറി...മറ്റൊന്നും അല്ല....അവന്‍ ഒരു മാതിരി ടീ ഷര്‍ട്ടും പൈജാമയും ഇട്ടൊണ്ടാണ്
നടപ്പ്...അതും റൂമില്‍ വച്ച് വേഷം മാറില്ല..വന്ന ഉടനെ ഒരു ടര്കി ടവ്വല്‍ എടുത്തു
തോളത് ഇട്ടു കുളിമുറിയില്‍ പോയെ മാറ്....

അത് കൂടാതെ ലെവന് ഒരു ദുശീലവും....ഡെയിലി രണ്ടു നേരം കുളി...!!!!
അത് സഹിക്കാം.....രണ്ടു ദിവസം കൂടുമ്പോള്‍ വസ്ത്രം എല്ലാം എടുത്തു അലക്കുക...
.ഇതൊന്നും എനിക്ക് അത്ര പിടിച്ചില്ല....വെള്ളം മിസ്‌ യൂസ് ചെയ്യുകാന്നു പറഞ്ഞാല്‍...
..
അതിനു അവന്‍ എന്റെ ബക്കറ്റ് കൂടെ എടുത്തു ഉപയോഗിക്കാന്‍ തുടങ്ങി...


ഒരു സൈക്കിള്‍ ബെല്ലിന്റെ അടപ്പില്‍ പകുതി വെള്ളവുമായി രാവിലെ
ബാത്രൂമില്‍ കയറിയാല്‍,പല്ലുതേപ്പും,അപ്പീസും,കുളി (????)യും കഴിഞ്ഞു
അതെ അടപ്പില്‍ തന്നെ  പകുതിയുടെ പകുതി വെള്ളം ബാക്കി ആക്കി
കൊണ്ട് വന്നു കൊണ്ടിരുന്ന ബീഹാരികള്‍ ഉള്ള ഹോസ്ടലിനു യെവന്‍ ഒരു
അപവാദം ആയി....അവന്‍ അവന്റെ ഈ സൈസ് ഉപയോഗങ്ങള്‍ക് എന്റെ ,
ചിലന്തി വല കെട്ടിയ ബക്കറ്റും കടം വാങ്ങി....അതില്‍ അവന്‍ അവന്റെ
വസ്ത്രങ്ങള്‍ മുക്കി വച്ച്......
അവന്റെ വൃത്തിയും വെടിപ്പും ഒക്കെ കണ്ടപ്പോള്‍ എനിക്കും ഒരാഗ്രഹം.....
ശോ..ഒരു വര്‍ഷത്തേക്ക് പന്ത്രണ്ടു ഷഡ്ജം വാങ്ങിയതിനു പകരം ഒരു ഏഴെണ്ണം
മേടിചാരുന്ണേല്‍ ഡെയിലി അത് കഴുകി ഇട്ടോണ്ട് നടക്കാരുന്നു.....
അങ്ങനെ അവന്റെ വൃത്തിയില്‍ ആകൃഷ്ടനായ ഞാന്‍ എന്റെ ഷഡ്ജം
ഡെയിലി കഴുകാന്‍ തീരുമാനിച്ചു......(ഓരോരുത്തര്‍ വഴി തെറ്റുന്ന ഓരോ വഴികളെ)

അതിനായി  മുക്കി ഇട്ടിരിക്കുന്ന തുണിയുടെ കൂടെ ലെവന്‍ അറിയാതെ
ഞാനും എന്റേതായ ചെറിയ ചെറിയ സംഭാവനകള്‍ നല്‍കാന്‍ തുടങ്ങി....
അവന്‍ ഒരു ഹെട്ഫോനും വാക്മാനും ഒക്കെ ആയി തുണി കഴുകി വിരിചിടും..
..ആ മഹാന്‍ എന്റെ അന്തര്‍ദേശീയം തിരിച്ചറിഞ്ഞില്ല.....

ഞാന്‍ ഹാപ്പി ആയി....
:D

അങ്ങനെ കാലം കടന്നു പോകവേ....അവനെ ഞാനും സഹ മുരിയന്സും
ഒരു കുപ്പീലെ ഭൂതത്തെ പോലെ ട്രീറ്റ് ചെയ്തു ജീവിച്ചു വന്നു....മെസ്സില്‍ നിന്നും ചായ
...കുളിക്കാന്‍ സോപ്പ്,ഷാമ്പൂ,പൌഡര്‍....അങ്ങനെ എല്ലാം അവനെ കൊണ്ട്
വരുത്തിച്ചു...... 

ബ്ലാക്ക് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച പോലത്തെ നിറം ഉണ്ടായിരുന്ന ലെവന്‍.
..തന്റെ പുരികവും  മുഖവും ഒന്ന് വേര്‍തിരിച്ചു കാണാന്‍ ഉള്ള കൊതി കൊണ്ട്
കുറെ വെളുക്കാന്‍ ക്രീമും മേടിച്ചു വച്ചിരുന്നു..അത് ഡെയിലി ഉപയോഗിക്കുകയും
ചെയ്യും...അവസാനം ഫലം കണ്ടു.....വെളുത്തു......ലെവന്റെ ഫാമിലി .

പക്ഷെ അവന്റെ ഒരു ശീലം മാത്രം എനിക്ക് ഇഷ്ടമല്ലായിരുന്നു....നല്ല പോലെ
പാടാന്‍ കഴിവുണ്ട്...പക്ഷെ..ഫീ മെയില്‍ വോയിസില്‍ പാടുന്നു..അത് മഹാ
ബോര്‍ ആയിരുന്നു.....ഞാന്‍ പറഞ്ഞു"ഡേയ് നീ സാധാരണ ഉള്ള സൌണ്ടില്‍
പാടുന്നത് നല്ല രസമുണ്ട്..പക്ഷെ ഇത് പരമ ബോര്‍ ആണ്"
ഒന്ന് പൊട്ടന്‍ ആക്കാന്‍ വേണ്ടി എന്റെ അടുത്ത റൂമിലെ പിള്ളേരും
അവനെക്കൊണ്ട്‌ ഫീമെയില്‍ വോയിസില്‍ പാടിക്കാന്‍ തുടങ്ങി...

ഒരിക്കല്‍ കുറെ റാഗിംഗും മേടിച്ചു കൂടി ടെസ്പ് അടിച്ചു കയറി വന്ന പ്പോള്‍
ഞാന്‍ കണ്ട കാഴ്ച ലെവന്‍  കുറെ എണ്ണത്തിന്റെ നടുക്കിരുന്നു ഫീമെയില്‍
വോയിസില്‍ പാടുന്നു....ഞാന്‍ ഒന്നും മിണ്ടിയില്ല...ലെവന്മാര്‍ പോയപ്പോ
തന്നെ സഹികെട്ട് ഞാന്‍ അവനെ പിടിച്ചു ഒന്ന് ചാമ്പി...

അതോടെ ലെവന്റെ ഫീമെയില്‍ പാട്ട് (എന്റെ മുന്നില്‍) നിന്ന്....

ആ സംഭവത്തോടെ അവനു എന്നെ ഇച്ചിരി പേടി ഉണ്ടായി....
അങ്ങനിരിക്കെ ഒരു ദിവസം ഞാന്‍ ക്ലാസ് കഴിഞ്ഞു  റൂമില്‍ എത്തിയപ്പോള്‍
ലെവന്‍ ഇങ്ങനെ അട്ടം നോക്കി കിടക്കുന്നു...
ഞാന്‍:"എന്താടേ...."
ലെവന്‍ കണ്ണ് പൂട്ടി കാണിച്ചു....
ഞാന്‍ :" എന്തുവാടേ ..വല്ലവനും പിടിച്ചു തെംബിയോ.."
അവന്‍ ഒന്നും മിണ്ടുന്നില്ല...
ഞാന്‍ പതുക്കെ ഒരു സിനിമാ മംഗളവും പിടിച്ചു കട്ടിലേല്‍ കയറി കിടന്നു...
കുറച്ചു കഴിഞ്ഞപ്പോലുണ്ട് ലെവന്റെ ക്ലാസ് മേയിറ്റ് റൂമിലേക്ക്‌ വന്നിട്ട്
ചോദിക്കുന്നു:"ഡാ,ഇപ്പൊ എങ്ങനുണ്ട്..വേദന വല്ലതും ഉണ്ടോ?"

'ങേ? വേദനയോ...അവനെ ആരെങ്കിലും പിടിച്ചു അടിച്ചോ...ആരടാ അവന്‍..
.ഞങ്ങള്ക് മാത്രം തല്ലാന്‍ അധികാരമുള്ള ഞങ്ങടെ ഭൂതത്തെ യേതവാന്‍ ആണ്
അടിച്ചത്...' ഇങ്ങനെ ചിന്തിച്ചു കൊണ്ട് ഞാന്‍ റൂമിലേക്ക്‌ വന്നവനോട്‌ ചോദിച്ചു
.."എന്താടേ എന്ത് പറ്റി?"
അപ്പോള്‍ ലെവന്‍:" ഇന്ന് കെമിസ്ട്രി ലാബില്‍ വച്ച് പിപ്പെടില്‍ (pipette) ആസിഡ്
വലിച്ചപ്പോള്‍ അത് ഇവന്റെ വായില്‍ വീണു...തുപ്പുന്നതിനു പകരം ഇവന്‍ അത്
ഇറക്കി..."
ഞാന്‍ സകലമാന കലിപ്പോടും സഹമുറിയനെ  നോക്കിയപ്പോള്‍ അവന്‍ റൂമിലേക്ക്‌
വന്നവനെ കണ്ണ് കാണിക്കുന്നു...എന്നോട്(അഫി)  പറയല്ലേ എന്ന രീതിയില്‍...
ഞാന്‍ ചോദിച്ചു:"എന്നിട്ട് ഹോസ്പിറ്റലില്‍ പോയില്ലേ?" 
കൂട്ടുകാരന്‍:"ഇല്ല..ഇവന്‍ പിന്നെ സാറിനോട് പറഞ്ഞു നേരെ ഇങ്ങു പോന്നു..."
എണീറ്റ്‌ ചെന്ന് ഒരെണ്ണം പൊട്ടിക്കാന്‍ ഉള്ള ദേഷ്യം വന്നെങ്കിലും ഞാന്‍ പിന്നെ
ഒന്നും ചെയ്തില്ല...അവനേം പിടിച്ചു പൊക്കി ഹോസ്പിറ്റലില്‍ പോയി....

ഡോക്ടറുടെ അടുത്ത് കയറി....സംഭവങ്ങള്‍ ഞാന്‍ പറഞ്ഞു..ആ ഡോക്ടറെ എനിക്ക് നല്ല പരിചയമുണ്ട്..ശ്വാസം മുട്ടലിന്റെ ലേബലില്‍ മാസത്തില്‍ ഒരിക്കല്‍ ഒരു വിസിറ്റ് ഉള്ളതാണ്.....അങ്ങനെ ചെക്ക് അപ് കഴിഞ്ഞു..അവനു കഴിക്കാനുള്ള ഗുളിക കുറിച്ച് തന്നിട്ട് ഡോക്ടര്‍ പറഞ്ഞു:"ഇന്ന ഈ ഗുളികകള്‍ മേടിക്കണം....അഫ്സലെ ഒരു മിനുട്ട് ഒന്ന് ഇരിക്കണേ..."

ഞാന്‍:"ഡേയ്..നീ പുരതിരുന്നോ..ഞാന്‍ ഇപ്പം വന്നേക്കാം"
അവന്‍ പുറത്തു പോയി.....ഡോക്ടറും ഞാനും കുറച്ചു പെഴ്സണല്‍ കാര്യങ്ങള്‍ സംസാരിച്ചു..ഞാന്‍ അവന്റെ ആസിഡ് കുടിയുടെ പ്രശ്നങ്ങളെ പറ്റി ചോദിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞു:'ഏയ്‌ കുഴപ്പമില്ല...വളരെ ദൈല്യൂറ്റ് ചെയ്ത ആസിഡ് ആണ്...ഭാഗ്യമായി...ചെറിയ ഒരു തൊണ്ട വേദന കാണും...പേടിക്കാന്‍ ഒന്നും ഇല്ല....."
 ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ലവനുണ്ട് കൌണ്ടറില്‍ ഇരിക്കുന്ന നെഴ്സുമായി സൊള്ളുന്നു....എന്നെ കണ്ടതും അവന്‍ അടുത്തേക്ക് വന്നു...എന്നോട് :" എന്താ ഡോക്ടര്‍ പറഞ്ഞത്....പ്രശ്നം വല്ലതും ഉണ്ടോ?"
എന്താന്നറിയില്ല ചില സാഹചര്യങ്ങളില്‍ ഞാന്‍ ഇച്ചിരി കുരുത്തം കേട്ടവന്‍ ആയി അങ്ങ് രൂപാന്തരം പ്രാപിക്കും 
ഞാന്‍ പറഞ്ഞു:"അളിയാ..ഡേയ്...ഈ ആസിഡ് നിന്റെ വോക്കല്‍ കോര്ടിനെ കാര്‍ന്നു തിന്നാന്‍ തുടങ്ങി....മിക്കവാറും രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നീ പൂര്‍ണമായും മ്യൂട്ട് ആവും..നിനക്ക് പാടാന്‍ കഴിയില്ല .നിനക്ക് വേണമെങ്കില്‍ നിന്റെ വീട്ടിലേക്കു ഒന്ന് വിളിചെരെ...നിന്റെ ഒച്ച അവര്‍ ഒന്ന് കേട്ടോട്ടെ...."
ഇത് പറഞ്ഞു തീര്‍ന്നതും ദിഗന്ധങ്ങള്‍ പോട്ടുമാര് അവന്‍ ഒരു കാറല്‍ അങ്ങ് കാറി....
ഡോക്ടറും നേഴ്സും പോട്ടെ...കട്ടിലില്‍ കിടന്ന രോഗികള്‍ വരെ ഇറങ്ങി വന്നു...

ഞാന്‍ അങ്ങ് വെളുത്തു....ഞാന്‍ പറഞ്ഞു..:" ഡേയ് ഡേയ് ..കൂവല്ലെടെയ്...ഞാന്‍ ചുമ്മാ പറഞ്ഞതാടെയ്..."ഞാന്‍ അവനേം പിടിച്ചു വലിച്ചു ഒരു വിധം വെളിയില്‍ ഇറങ്ങി....
എന്നെക്കാള്‍ വലിപ്പം കുറഞ്ഞവന്‍ ആയതു കൊണ്ട് അവന്‍ എന്നെ ഒന്നും ചെയ്തില്ല....ആമ്പ്ലിഫയര്‍ കമ്പ്ലെയിന്റ് ആയതു കൊണ്ട് മനസ്സില്‍ ഉള്ള തെറികള്‍ പുറത്തു വന്നതും ഇല്ല...
അങ്ങനെ ഞങ്ങള്‍ തിരികെ പോകും വഴി ഞാന്‍ അവനോടു ചോദിച്ചു...
"ആ ആസിഡ് വായില്‍ ചെന്നപ്പോള്‍ നീ തുപ്പാഞ്ഞത് എന്താ...."
ലെവന്‍:"ഞാന്‍ അന്ന് ലൂസേ ഷര്‍ട്ട് ആരുന്നു ഇട്ടിരുന്നെ...തുപ്പിയാല്‍ അതെങ്ങാനും തെറിച്ചു ഉടുപ്പേല്‍ വീഴുമോ എന്ന് പേടിച്ചു..."
നിങ്ങള്‍ പറ...ഈ സൈസിനെ ഒക്കെ എന്ത് ചെയ്യണം....

Thursday, October 29, 2009

പണിഞ്ഞോ!!പക്ഷേ ഇമ്മാതിരി പണി പണിയരുതണ്ണാ!!!!

മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ നല്ല കിടിലന്‍ മഴയുള്ള ഒരു വെളുപ്പാങ്കാലത്ത്‌ മിച്ച ഉണ്ടാക്കി തന്ന ചൂടു ചായയും കുടിച്ച്‌ റ്റ്യൂഷനു പോകാന്‍ നില്‍കുമ്പോ മനസ്സില്‍ ഉണ്ടായിരുന്ന ഏക ചിന്ത..'ഇന്ന് എങ്ങനെങ്കിലും സ്കൂളില്‍ പോകാതിരുന്നാല്‍ ഇന്ത്യാ പാകിസ്താന്‍ ക്രിക്കറ്റ്‌ കാണാം..'എന്നതായിരുന്നു.. കമണ്റ്ററി കേള്‍ക്കാന്‍ ആകെയുണ്ടായിരുന്ന പോക്കറ്റ്‌ റേഡിയോ (അജ്മലിണ്റ്റെ) സാറു പൊക്കിയത്‌ കാരണം മറ്റു പോംവഴി ഒന്നുമില്ലാ... യൂത്ത്‌ ഫെസ്റ്റിവല്‍ ഇനി ഉടനേയെങ്ങും ഇല്ലാത്തത്‌ കൊണ്ട്‌ ഗാനമെള പ്രാക്റ്റീസ്സ്‌ (?) എന്നു പറഞ്ഞ്‌ മുങ്ങാനും വകുപ്പില്ല...വയറു വേദന,സന്ധി വേദന,പുളിച്ചു തികട്ടല്‍,പല്ലു വേദന ആദി മുതലായ ലോക്ളാസ്സ്‌ നമ്പറുകള്‍ ഇനി ചിലവാകില്ല എന്നുറപ്പ്പ്പാണു...കാരണം ഈ സൈസ്‌ മകനെ വളര്‍ത്താനായ്‌ നിയോഗിക്കപ്പെട്ട നമ്മുടെ മാതാശ്രീക്കും പിതാശ്രീക്കും ആ നമ്പറുകള്‍ ഇറക്കിയാല്‍ തരാനുള്ള മറു മരുന്ന് പിടികിട്ടി..... 'ഹോസ്പിറ്റലില്‍ പോയി ഇഞ്ചക്ഷന്‍..' ഒരു ചീളു കൊതുകിനു പോലുംകുത്താന്‍ അവസരം നല്‍കാതെ ഞാന്‍ കാത്ത്‌ സൂക്ഷിക്കുന്ന എണ്റ്റെ സ്വന്തം പ്ര്‍ഷ്ടത്തില്‍ ....ഒരു നഴ്സ്‌..അതും മുന്‍പരിചയം പോലും ഇല്ലാത്തവര്‍...ഹും ...അവര്‍ക്കു കുത്താന്‍ കൊടുക്കുകേല ഞാന്‍ എന്ന ഉഗ്ര ശപഥമെടുത്തിരിക്കുകയാണു എന്ന സംഭവം അവര്‍ക്കറിയാം.... ആ സാഹചര്യം അവര്‍ ഒരു ദയാദാക്ഷിണ്യം കൂടാതെ ചൂഷണം ചെയ്യാന്‍ തുടങ്ങി..അതില്‍ പിന്നെ അസുഖം എന്ന നമ്പര്‍ ഞാന്‍ ഉപേക്ഷിച്ചു....പിന്നെന്താണു ഒരു വഴി എന്ന് ചിന്തിച്ച്‌ ഞാന്‍ ചായ കുടിയും കഴിഞ്ഞു റ്റ്യൂഷന്‍ ക്ളാസ്സിലേക്കു തിരിച്ചു...ലവിടെ എത്തിയിട്ട്‌ അജ്മലുമായി ചിന്തിച്ച്‌ ഒരു ഐഡിയ ഉണ്ടാക്കാം... അങ്ങനെ ഞങ്ങള്‍ ആത്മാര്‍ഥമായ്‌ പഠനം നടത്തുന്ന റ്റ്യൂഷന്‍ സെണ്റ്റരില്‍ എത്തി..പതിവുപോലെ റ്റെറസ്സില്‍ നിന്നാല്‍ പറിക്കാന്‍ പറ്റുന്ന മള്‍ബറി മരത്തില്‍ നിന്നും ആവശ്യത്തിനു കായ്കനികളൊക്കെ ഭക്ഷിച്ചു ക്ളാസ്സില്‍ വന്നിരുന്നു കൂലങ്കഷമായ്‌ ചിന്തിക്കാന്‍ തുടങ്ങി... "അളിയാ വല്ല പരിപാടിയും ഒപ്പിച്ചില്ലേല്‍ ചളമാകുമല്ലൊ...കളി കാണാതിരുന്നാല്‍ ജീവിതം നായ നക്കുമല്ലോഡേയ്‌.."ഞാന്‍ പറഞ്ഞു... അതിനു അജ്മലിണ്റ്റെ മറുപടി.."നില്ലെഡേ നമുക്കു റ്റ്യൂഷന്‍ കഴിഞ്ഞിട്ട്‌ സ്കൂളു വരെ ഒന്നു പോയി നോക്കാം..രാവിലെ ഏഴരയ്ക്കു ആരും കാണില്ലല്ലോ...വല്ല പരിപാടിയും ഒപ്പിക്കാം.. " അങ്ങനെ റ്റ്യൂഷന്‍ ഒരുവിധം കഴിഞ്ഞിട്ട്‌ ഞങ്ങള്‍ സ്കൂളിലേക്ക്‌ വെച്ച്‌ പിടിച്ചു.. മഴയായതു കൊണ്ട്‌ സാധാരണ ഗ്രൌണ്ടില്‍ കളിക്കാന്‍ വരുന്നവന്‍മാരെയും ഒന്നും കാണുന്നില്ല...ഞാനും അജ്മലും മെയില്‍ ബില്‍ഡിങ്ങിണ്റ്റെ പുറകുവശത്തുള്ള ഞങ്ങളുടെ ബില്‍ഡിങ്ങ്‌ ലക്ഷ്യമാക്കി കുതിച്ചു...ചെന്നു നോക്കിയപ്പോ അതാ ഞങ്ങളെ പോലെ തന്നെ ലക്ഷ്യബോധമുള്ള രണ്ട്‌ മൂന്ന് സഹക്ളാസ്സന്‍മാര്‍ അവിടെ നില്‍കുന്നു... "എന്തുവാഡേ രാവിലെ തന്നെ ഇവിടെ പരിപാടി.."ഞാന്‍ ചോദിച്ചു... "അളിയാ ഇന്നു കളിയുള്ള ദിവസമല്ലേ ക്ളാസ്സില്‍ വരാതിരുന്നാല്‍ കളി കാരണമാണെന്ന് സാറിനു ഉറപ്പായും അറിയാന്‍ പറ്റും അതു പ്രശ്നമാകും..പിന്നെ ഒരേ ഒരു പോംവഴി നമുക്ക്‌ കുറച്ച്‌ ഓട്‌ എറിഞ്ഞ്‌ പൊട്ടിക്കാം...മഴയായത്‌ കൊണ്ട്‌ ക്ളാസ്സില്‍ വെള്ളം വീഴുമ്പോ ക്ളാസ്‌ ചിലപ്പോ വിട്ടേക്കും... "ഒരുത്തന്‍ പറഞ്ഞു പക്ഷേ എനിക്ക്‌ എന്തോ അതിനൊട്‌ യോജിക്കാന്‍ പറ്റുന്നില്ല...ഓടൊക്കെ എറിഞ്ഞ്‌ പൊട്ടിക്കുകാ എന്ന് പറയുന്നത്‌ നല്ലതല്ല...കാരണംചെറിയ കല്ല് കൊണ്ടെറിഞ്ഞാലൊന്നും ലത്‌ പൊട്ടില്ല...പിന്നല്ലെങ്കില്‍ കയറി ഓടിളക്കണം..മഴക്കാലമായത്‌ കൊണ്ട്‌ തെന്നി കിടക്കുകയാണു..അതും അപ്പോ റിസ്കാകും.. തറനിരപ്പിനേക്കാള്‍ ഒന്നരയടി താഴ്ന്നു കിടക്കുന്ന ക്ളാസ്സ്‌ മുറിയാരുന്നു ഞങ്ങളുടേത്‌...അതുകൊണ്ട്‌ ക്ളാസ്സിലേക്ക്‌ കയറാന്‍ താഴേക്കുള്ള സ്റ്റെപ്പുകള്‍ വരെ ഉണ്ട്‌... അന്നരമാണു ഞാന്‍ ഒരു കാഴ്ച്ച കണ്ടത്‌...രണ്ട്‌ ബില്‍ഡിങ്ങുകളുടേയും ഇടയില്‍ തങ്ങി നില്‍കുന്ന മഴവെള്ളം ഓളമടിക്കുന്നതനുസരിച്ച്‌ ഞങ്ങളുടെ ക്ളാസ്സിലേക്ക്‌ കയറുന്നു.... വക്രബുദ്ധി അല്‍പം കൂടുതലുള്ള ഇനത്തില്‍ പെട്ടതായത്‌ കൊണ്ട്‌ അധികം ചിന്തിക്കേണ്ടി വന്നില്ല... "അളിയാ കിട്ടി അളിയാ...ഈ കെട്ടി നില്‍കുന്ന വെള്ളം നമുക്ക്‌ ക്ളാസ്സിലേക്ക്‌ അടിച്ചു കയറ്റാം... "ഞാന്‍ അമറി കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലായതു കൊണ്ട്‌ ടപ ടപേന്ന് ലവന്‍മാര്‍ ഓഡിപ്പോയ്‌ നല്ല വീതിയുള്ള ഒടിഞ്ഞ പലകകളും അതുപോലുള്ള പരന്ന സാധന സാമഗ്രികളുമായെത്തി..പണി തുടങ്ങി...ക്ഷീണിക്കുന്നവര്‍ മാറുമ്പോള്‍ അടുത്ത റ്റീം പണി തുടങ്ങും.. .ഏഴേമുക്കാലായ്‌....എട്ടര വരെ സമയമുണ്ട്‌ അതിനുള്ളില്‍ ടാര്‍ജറ്റ്‌ തികക്കണം...ഒരു അര അടിയെങ്കിലും ക്ളാസ്സില്‍ വെള്ളം പൊങ്ങണം...ഇല്ലേല്‍ കാര്യമില്ല... പെരുമഴയത്ത്‌ ഇത്ര കഷ്ടപ്പെട്ട്‌ പണിയുന്ന ഞങ്ങളെ വല്ല കോണ്ട്രാക്റ്ററും കണ്ടാല്‍ അന്നേ വാര്‍ക്കപ്പണിക്ക്‌ കൊണ്ട്‌ പോയേനേ.... ഇതിനിടയില്‍ ഒരുത്തന്‍ പൊങ്ങി നില്‍കുന്ന ക്ളാസ്സിണ്റ്റെ പടി പൊളിക്കാന്‍ പ്ളാനിട്ടു... 'അതു അതിമോഹമാണു മഹനേ...നമുക്ക്‌ ആവശ്യത്തിനുള്ളതു മതി ' എന്നുപദേശിച്ചു.....ജനാലയുടെ കിഴുത്തയില്‍ കൂടി ഞാന്‍ ഒളിഞ്ഞു നോക്കിയപ്പോ സംഭവം ഏറ്റു..ഒരു ദിവസത്തേക്ക്‌ ക്ളാസ്സ്‌ നടക്കാതിരിക്കാനുള്ള വെള്ളമുണ്ട്‌...ഇരുട്ടായത്‌ കൊണ്ട്‌ ഒരുവിധം അഡ്ജസ്റ്റ്‌ ചെയ്തേ കാണുന്നുള്ളു...എന്നാലും ഏകദേശം ഉറപ്പായി... മാസശമ്പളം കിട്ടിയ തൊഴിലാളികളെപ്പോലെ സന്തോഷവാന്‍മാരായ്‌ ഞങ്ങള്‍ വീടുകളിലേക്കു തിരിച്ചു.. സമരം ഉണ്ടാകും എന്ന് നൂറു ശതമാനം ഉറപ്പുള്ള ദിവസങ്ങളില്‍ മാത്രം സന്തോഷത്തോടെ സ്കൂളിലേക്ക്‌ പോയിരുന്ന ഞങ്ങള്‍ അന്നാദ്യമായ്‌ സമരം ഇല്ലെന്നറിയാമായിരുന്നിട്ടും സന്തോഷത്തോടെ സ്കൂളിലേക്ക്‌ പോയ്‌.. സ്കൂളിലെത്തിയപ്പോ സാധാരണ സൈക്കിള്‍ സ്റ്റാണ്ടില്‍ കാണാറുള്ള സഹക്ളാസ്സന്‍മാരെയൊന്നും കാണുന്നില്ല...ലാസ്റ്റ്‌ ബെല്ല് അടിച്ച്‌ അതിണ്റ്റെയും മുഴക്കം തീരാതെ ക്ളാസ്സിണ്റ്റെ പരിധിയില്‍ പോലും കടക്കാത്തവന്‍മാരൊക്കെ സൈക്കിളും വെച്ചിട്ട്‌ എവിടെപ്പോയി.. ഞാനും അജ്മലും സൈക്കിള്‍ ഏറ്റവും പുറത്ത്‌ വെച്ചു..കാരണം ക്ളാസ്സ്‌ ഇല്ല എന്നറിയുമ്പോ എളുപ്പം എടുക്കണമല്ലോ..ഇല്ലേല്‍ വെറുതേ ഒരോവറു മിസ്സാകും... ഞങ്ങടെ ക്ളാസ്സിലെത്തിയപ്പോ അതാ പ്രതീക്ഷിച്ചപോലെ എല്ലാ ലവന്‍മാരും ക്ളാസ്സിനു വെളിയില്‍.. മൂന്ന് ദിവസം അപ്പിയിടാതെ അതെല്ലാം കൂടി ഒറ്റയടിക്ക്‌ ഇളകിത്തൂറിയവന്‍മാരെപ്പോലെ ആര്‍ത്തുല്ലസിക്കുന്നു....ആര്‍മാദിക്കുന്നു.ആകെ ജഗ പൊഹ.. ഞങ്ങള്‍ ഒന്നുമറിയാത്തവരെപ്പോലെ എന്താകാര്യമെന്നൊക്കെ അന്വേഷിച്ചു...(പണ്ടേ ..'ചത്തതു ലവനെങ്കില്‍ കൊന്നതു മറ്റവന്‍ ..' എന്ന തത്വം ക്ളാസ്സില്‍ നിലനിന്നതു കൊണ്ട്‌..എന്തു തരികിട നടന്നാലും എഫ്‌ ഐ ആറില്‍ എണ്റ്റെയും അജ്മലിണ്റ്റെയും പേരുണ്ടാകും.... എന്നതു കൊണ്ട്‌ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഞാനും അജ്മലും നേരത്തേ ഉണ്ടായിരുന്ന ലവന്‍മാരും പെരുമാറി..ഒരു നല്ല കാര്യത്തിനു വേണ്ടി ആയതുകൊണ്ട്‌ ലവന്‍മാരും നമ്മുടെ കൂടെ നിന്നു).. ....അങ്ങനെ സാറെത്തി..പുള്ളിക്കും ചെറിയ തോതില്‍ ഹാപ്പി...വേറൊന്നുമല്ല...ഇന്ന് ക്ളാസ്സ്‌ ഒഴിവാക്കിയാല്‍ ഡെയിലി ഞങ്ങളെ വിളിക്കുന്ന തെറികളുടെ എണ്ണം കുറയും..ഒരുദിവസത്തേക്കെങ്കിലും...അതൊരു നല്ല കാര്യമല്ലേ.. പുള്ളി ചുറ്റിലും കൂടി നിന്നവന്‍മാരെ ഒന്നു നോക്കി..ആരെയോ തിരയുന്ന പോലെ...അജ്മലിനു ചൊറിഞ്ഞു വന്നു.. അവന്‍ പറഞ്ഞു.."ഞങ്ങളിവിടെയുണ്ട്‌ സാറേ..!".. ഉടനേ സാറു.."ങാഹാ എന്തിയേടാ കോവാലന്‍..(ആസ്‌ ഇന്‍ പാച്ചു ആണ്ട്‌ കോവാലന്‍..)" അപ്പോ ഞാന്‍.." ഞാന്‍ ദിപ്പുറത്തുണ്ട്‌ സാറേ.." ഉടനേ സാറു.."എന്തുവാഡേ ഇതൊക്കെ...ഇതിണ്റ്റെ പിറകിലും നീ വല്ലതുമാണോഡേ.."..(ലതു പിന്നേയും സഹിക്കാം...പണ്ട്‌ സ്കൂളില്‍ അലഞ്ഞു തിരിഞ്ഞു നടന്ന ഒരു കൂതറ അലവലാതി പട്ടി ക്രിത്യമായി ഞങ്ങടെ ക്ളാസ്സില്‍ തന്നെ വന്നു പെറ്റിട്ടപ്പോള്‍ സാറു അജ്മലിനെ വിളിച്ചു ഇതേ ചോദ്യം ചോദിച്ചതാ..' ഇതിണ്റ്റെ പിറകില്‍ നീ വല്ലതുമാണോന്നു..' അതുകൊണ്ട്‌ ഈ ചോദ്യവും ഞങ്ങളു പ്രതീക്ഷിച്ചതാ) ഉടനേ ഞാന്‍ പറഞ്ഞു..."ഇതു കഷ്ടമാ സാറേ..ഏതു ദുബായ്ക്കാരന്‍ വന്നാലും കരിമീനിനു കിടക്കപ്പൊറുതിയില്ലെന്നു പറഞ്ഞപോലാണല്ലൊ ഇതു..വല്ലവണ്റ്റെയും സൈക്കിളിണ്റ്റെ കാറ്റു പോയാ ഞങ്ങടെ തലയിലു, യേവനേലും ഉരുണ്ടു വീണാല്‍ ഞങ്ങടെ തലേലു...വല്ല പട്ടി പെറ്റാ അതു അജ്മലിണ്റ്റെ (മാത്രം) തലേല്‍..ഇതു ക്രൂരതയാ സാറേ..മഴ പെയ്തു ക്ളാസ്സില്‍ വെള്ളം കേറിയതിനു സാറു ദൈവത്തെ വിളിച്ചു ചോദിക്ക്‌... " ഉടനേ സാറു."അയ്യോടാ എന്തൊരു നിഷ്കളങ്കന്‍മാരു..എഡാ യെഡാ യെലവാങ്കന്‍മാരേ..നല്ലപുള്ള ചമയല്ലേ....നിന്നെയൊക്കെ ഞാന്‍ ഇന്നും ഇന്നലേം കാണാന്‍ തുടങ്ങിയതല്ല കേട്ടാഡേയ്‌.." എന്തു കേട്ടാലും സഹിക്കാന്‍ ഞങ്ങള്‍ തയാറായാണു നില്‍കുന്നത്‌..കാരണം എത്റേം പെട്ടെന്നു ക്ളാസ്സ്‌ വിടണം ഇല്ലേല്‍ ഓവറു മിസ്സ്‌ ആകും... അവസാനം സാറു പറഞ്ഞു.."ഇന്നത്തേക്ക്‌ ക്ളാസ്സ്‌ വിടുകയാണു..ആരും ബഹളം വയ്ക്കാതെ പോകണം .." ഞങ്ങള്‍ ഹാപ്പി ആയി..പക്ഷേ ആ സന്തോഷം പുറത്തു കാണിക്കാതെ ഞങ്ങള്‍ സ്ഥലം വിട്ടു...അങ്ങിനെ മഹത്തായ ആ ദിവസം ഞങ്ങള്‍ ഒരോവറു പോലും മിസ്സ്‌ ആകാതെ കളി മുഴുവനും കണ്ടു.... അങ്ങിനെ അടുത്ത ദിവസം..പതിവുപോലെ പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ ഞങ്ങള്‍ റ്റ്യൂഷനു പോയിട്ട്‌ സ്കൂളിലേക്ക്‌ പതിവു സന്ദര്‍ശനത്തിനിറങ്ങി... അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച്ച കണ്ട്‌ ഞങ്ങടെ കണ്ണു തള്ളി..ക്ളാസ്സിലെ മൂന്നിലൊന്നു വരുന്ന മഹാന്‍മാര്‍ അത്യധികം തിരക്കോടെ ക്ളാസ്സിലേക്ക്‌ വെള്ളം അടിച്ചു കയറ്റുന്നു... അജ്മല്‍ പറഞ്ഞു"ഡേ കോപ്പന്‍മാരെ...ഇതു പതിവാക്കിയാല്‍ പണി പാളും..ഓര്‍മയുണ്ടല്ലോ പണ്ടു ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോളുള്ള തീ സംഭവം..." അജ്മല്‍ പറഞ്ഞത്‌ ചെവിക്കൊള്ളാതെ ലവന്‍മാര്‍ പണി തുടര്‍ന്നു...ഞാനും അജ്മലും വീട്ടിലേക്ക്‌ തിരിച്ചു...ഒരാവശ്യവുമില്ലാതെ ക്ളാസ്സ്‌ മുടക്കാന്‍ ഞങ്ങള്‍ക്കു താല്‍പര്യമുണ്ടായിരുന്നില്ല..കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി എന്നു ചിന്തിച്ചു,ക്ളാസ്‌ വിട്ടാല്‍ കൊള്ളാം ഇല്ലേലും കൊള്ളാം എന്നുറപ്പിച്ചു ഞങ്ങള്‍ വീട്ടില്‍ ചെന്നു റെഡി ആയി ക്ളാസ്സിലേക്കു തിരിച്ചു... അവിടെ ചെന്നപ്പോള്‍ വിചാരിച്ച പോലെ എല്ലാ എണ്ണവും സന്തോഷത്തില്‍....സാറു വന്നു... ലവന്‍മാരുടെയൊക്കെ മുഖത്തു ചാകര വന്നെന്നറിഞ്ഞ മുക്കുവണ്റ്റെ ഭാവം..പക്ഷേ എല്ലാതിണ്റ്റേയും പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട്‌ സാറിണ്റ്റെ അനൌണ്‍സ്‌മണ്റ്റ്‌.. "ഡേ ഈ വെള്ളം ഉടനേയൊന്നും വറ്റില്ല..അതുകൊണ്ട്‌ ക്ളാസ്സ്‌ നമുക്കു നമ്മുടെ പണി തീരാത്ത പുതിയ കെട്ടിടത്തില്‍ വച്ചു നടത്താം..." കൊഴഞ്ഞു...ബെഞ്ചും ഡെസ്കും ഇല്ലെന്നതു പോട്ടെ തറയില്‍ പ്ണിതീരാത്തതു കൊണ്ട്‌ ആകെയുള്ളതു പാറയും സിമണ്റ്റും കൂടി ഇടിച്ചുറപ്പിച്ച ഒരു പരുവമാണൂ അതില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ഒരു സുഖം..ഹാ അതു അനുഭവിച്ചറിഞ്ഞാലേ പറ്റൂ......ഇതിനു കാരണക്കാരായ ലവന്‍മാരുടെ മൂന്നു തലമുറയ്ക്കു വരെ തെറി വിളിച്ചുകൊണ്ട്‌ ഞങ്ങള്‍ ക്ളാസ്സില്‍ ഇരുന്നു പഠനം നടത്തി... മഴക്കാലം തീരുന്നതു വരെ....

Monday, October 26, 2009

ഇതൊരുമാതിരി മറ്റേടത്തെ റാഗിംഗ് ആയിപ്പോയി അണ്ണാ...

"എവിട്രാ നിണ്റ്റെ വീട്‌?" മെസ്സില്‍ രാവിലെ ഇഡ്ഡലി എന്നു കുശിനിക്കാരന്‍ പറയുന്ന സാധനവും,എരുവ്‌ പുളി ഉപ്പ്‌ എന്ന മൂന്ന്‌ ഗുണങ്ങള്‍ എങ്ങിനിരിക്കും എന്നു ഈ ജന്‍മത്തിലും വരാന്‍ പോകുന്ന ജന്‍മത്തിലും അറിയാനേ പാടില്ലാത്ത ചമ്മന്തി (അതും ലവന്‍ വിളിക്കുന്നതാ) എന്ന പേരില്‍ ഒരു വെള്ള കറിയും ഗതി കെട്ടാല്‍ അഫി ഇതും തിന്നും എന്ന്‌ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്‌ തിന്നു കൊണ്ടിരിക്കേ എണ്റ്റെ മുന്നിലിരിക്കുന്ന സീനിയറിണ്റ്റെ ചോദ്യം... "ആലപ്പുഴ.." വിനയാന്വിതനായ്‌ ഞാന്‍.(എന്നെ സമ്മതിക്കണം.. എന്താ അഭിനയം)ഇതു കേട്ടപ്പോല്‍ തന്നെ എണ്റ്റെ ഒപ്പമുണ്ടായിരുന്ന സഹമുറിയന്‍,ഞാന്‍ സ്നേഹപുരസ്സരം വീരപ്പന്‍ എന്ന്‌ വിളിക്കുന്ന ഫൈസ്‌..(ആ പേരു അവസാനം അവണ്റ്റെ എച്‌.ഓ.ഡി വരെ വിളിക്കാന്‍ തുടങ്ങി)അവണ്റ്റെ തീറ്റയുടെ സ്പീഡ്‌ കൂട്ടി,കാരണം അവനു മനസ്സിലായ്‌..യെവന്‍ കുടുങ്ങി...ഇതു റാഗിംഗിണ്റ്റെ തുടക്കമാണു..ചിലപ്പോ ലവന്‍ തിന്നതിണ്റ്റെ ബാക്കി തിന്നേണ്ടി വരും.. മാരത്തോണ്‍ ഓട്ടവും,സാങ്കല്‍പിക യജ്ഞങ്ങളും ഒക്കെയല്ലാതെ കാര്യമായ റാഗിംഗ്‌ ഒന്നും കിട്ടാതിരുന്ന ഞാന്‍ ഇതെങ്കിലും ഒന്നു മര്യാദയ്ക്ക്‌ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്നാഗ്രഹിച്ച്‌ ഉഷാറായ്‌ ഇരുന്നു. റവ പോലത്തെ ഒരു സാധനം വച്ചുണ്ടാക്കുന്ന ആ ഇഡ്ഡലി ഞാന്‍ എപ്പോളും ഒരെണ്ണമേ തിന്നാറുള്ളു(ലതു മതി,ഒരു രണ്ട്‌ ദിവസത്തേക്ക്‌ ദഹിക്കാതെ കിടന്നോളും..നാട്ടില്‍ കൂലിപ്പണിക്കാര്‍ക്ക്‌ കൊടുത്തിരുന്നെങ്കില്‍ ലവര്‍ ഹാപ്പി ആയേനേ)ആ ഇഡ്ഡലി എങ്ങാനും പട്ടിയെ എറിഞ്ഞാല്‍ ആ പട്ടി തിരികെ വന്ന്‌ നമ്മുടെ മാതാപിതാക്കളെ പറ്റി പരാമര്‍ശം നടത്തി തിരികെ പോകും..അത്ര കട്ടിയാ... വീരപ്പണ്റ്റെ സ്പീഡിലുള്ള തീറ്റ കണ്ടപ്പോ നമ്മുടെ സീനിയര്‍ അണ്ണനു അത്ര പിടിച്ചില്ല... "എന്താടാ നിനക്കു ഇവിടുത്തെ ഇഡ്ഡലി അത്ര ഇഷ്ടമാണോ. ?" വീര്‍ ആലോചിച്ചു (ആണെന്ന്‌ പറഞ്ഞാല്‍ ചിലപ്പോ ലവന്‍ തരുന്ന ഇഡ്ഡലി കഴിക്കണ്ടി വരും... ) "ഏയ്‌ ഒട്ടും ഇഷ്ടമല്ല.. " സീനിയര്‍"അതേയോ,എന്നാ നീ ദാ ഈ നാലു ഇഡ്ഡലി കൂടി തിന്ന്‌" വീര്‍.."വേണ്ട ചേട്ടാ.. " സീനിയര്‍ "പ്ഭ പന്ന​@##@ തിന്നെടാ പന്ന @@@ മോനേ" ഇതു കേള്‍കേണ്ട താമസം വീരപ്പന്‍ ചാര്‍ജായ്‌..'ങാഹാ അത്രയ്ക്കായോ..നിനക്കെന്നെ അറിഞ്ഞു കൂടാ..ഇതു നാലെണ്ണം തിന്നിട്ട്‌ തന്നെ ബാക്കി കാര്യം' എന്നുമ്പറഞ്ഞ്‌ നാലെണ്ണം എടുത്ത്പ്ളേറ്റിലിട്ടിട്ട്‌..കുറെ ചമ്മന്തി(?) എടുത്തൊഴിച്ചു ഇടിച്ച്‌ പറിച്ച്‌ (പിച്ചിയാലൊന്നും ആ സാധനം മുറിയില്ല) തിന്നാന്‍ തുടങ്ങി.. സീനിയര്‍ "അങ്ങനെ തിന്നണ്ട.. നീ വിഴുങ്ങിയാ മതി" പാവം വീര്‍ അതു വിഴുങ്ങാനുള്ള ഒരു ഭഗീരഥപ്രയത്നം തുടങ്ങി... ലവന്റെ കണ്ണ്‌ തള്ളി വരുന്നത്‌ കണ്ട്‌ ഞാന്‍ പേടിച്ചിട്ടാണൊ ലവനോടുള്ള സഹതാപം കൊണ്ടാണൊ എന്നറിയില്ല,ഞാന്‍ അറിയാതെ ഒന്നു പൊട്ടിച്ചിരിച്ചു പോയി... എന്നില്‍ നിന്നുള്ള പിടി വിട്ടിരുന്ന സീനിയറണ്ണന്‍ തിരികെ എന്നിലെത്തി.. "എന്താടാ (ഏതാണ്ട്) മോനേ തൊലിക്കുന്നത്‌" എന്ന കോമണ്‍ ചോദ്യവും ചോദിച്ചു(ഞാന്‍ ഹാപ്പി ആയ്‌) "എന്താ നീ വിഴുങ്ങുന്നോ ഇഡ്ഡലി.." 'മൊനേ ആ സൈസ്‌ ഇവിടെടുക്കില്ലാ..ഇതിണ്റ്റെ മറുപടി എനിക്കറിയാം" എന്ന്‌ മനസ്സില്‍ പറഞ്ഞ്‌ കൊണ്ട്‌ ഞാന്‍ പറഞ്ഞു "ങും അണ്ണന്‍ പറഞ്ഞാ വിഴുങ്ങാം.." അതേറ്റു.. "അണ്ണന്‍ പറയുന്നില്ല..നിനക്കുള്ള പണി യെവന്‍ ഇതു മൊത്തം വിഴുങ്ങുന്നത്‌ വരെ കൂട്ടിരിക്കണം..ഇല്ലേ മൊത്തം നിന്നെ കൊണ്ട്‌ വിഴുങ്ങിക്കും.. " അതു പണിയാകും എന്ന്‌ ഉറപ്പായ്‌.. ഞാന്‍ വീരപ്പനെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി "അളിയാ എങ്ങനേലും നീ വിഴുങ്ങളിയാ...തൊണ്ട വരെ എത്തിച്ചിട്ട്‌ ഒന്നു പ്രസ്സ്‌ ചെയ്താ മതി.. " ഞാന്‍ അവണ്റ്റെ പുറമൊക്കെ തടകി കൊടുത്ത്‌..അവന്‍ വിഴുങ്ങിയില്ലേ ഞാന്‍ വിഴുങ്ങണ്ടേ.. 'ഗുപ്പ്‌..ഗ്ളാജ്‌..ഗുവ്വ..ഇംഗി..ഗാഷ്‌....' ഇതെന്താണെന്നു മനസ്സിലാവണമെങ്കില്‍ ഒരു ഇഡ്ദലി എടുത്ത്‌ വിഴുങ്ങിയിട്ട്‌ തൊണ്ടയില്‍ 'അക്കരെ യിക്കരെ നിന്നാലെങ്ങനെ ആശ തീരും' എന്ന അവസ്ഥയില്‍ നില്‍കുമ്പോ അറിയാവുന്ന പുളിച്ച തെറി വിളിച്ചു നോക്കിയാ മതി...സെയിം സൌണ്ടുകളാവും പുറത്ത്‌ വരിക. അങ്ങനെ ലവനെ കൊണ്ട്‌ ആവശ്യത്തിനു ഇഡ്ഡലിയും തീറ്റിപ്പിച്ചിട്ട്‌ റൂമിലെത്തി..ഇഡ്ഡലി തിന്ന ക്ഷീണത്തില്‍ വീരു നേരേ കയറി കിടന്നു..അന്ന്‌ ഗെയിംസിണ്റ്റെ ദിവസമായത്‌ കൊണ്ട്‌ അവധിയാരുന്നു.. ഞാനും സൈഡില്‍ മാറി എണ്റ്റെ ബെഡ്ഡില്‍ കയറി കിടന്നു.. ഞാന്‍ ചോദിച്ചു "അളിയോ! എങ്ങനുണ്ട്‌,വെള്ളം വല്ലതും വേണോഡേ,ഇഡ്ഡലിയൊക്കെ വിഴുങ്ങിയിട്ട്‌ തൊണ്ട ഇപ്പോ പൂരം കഴിഞ്ഞ പറമ്പ്‌ പോലായി കാണുമല്ലോ " വീരുവിണ്റ്റെ മറുപടി "വേണ്ടളിയാ.."(ഇതു ഞാന്‍ കുറേ കഷ്ടപ്പെട്ട്‌ എടിറ്റ്‌ ചെയ്തെഴുതിയ മറുപടിയാ.. കാരണം ഈ ബ്ളോഗ്‌ ചിലപോ എണ്റ്റെ വീട്ടുകാരും വായിക്കുന്നതാണേയ്‌,ലവന്‍ പറഞ്ഞ ബാക്കി വാക്കുകള്‍ കേട്ടാല്‍ കൊടുങ്ങല്ലൂരമ്മ പോലും ഓടിയൊളിക്കും) അങ്ങനെ കിടക്കുന്ന ലവനെ ചൊറിഞ്ഞിട്ട്‌ ഇന്നു പ്രത്യേകിച്ചൊന്നും കിട്ടില്ല എന്നുറപ്പായതു കൊണ്ട്‌ ഞാന്‍ പതിവു പോലെ കുളിച്ച്‌ റെഡി ആയി(സത്യമായിട്ടും ഡെയ്ളി കുളിക്കും) നല്ല ഉടുപ്പും ലുങ്കിയുമൊക്കെ ഉടുത്ത്‌ റൂമില്‍ ചീട്ട്‌ കളിക്കാനായ്‌ ഇരുന്നു..അന്നരം വാതിലില്‍ മുട്ട്‌ (എല്ലാ മഹാന്‍മാരും മിക്കവാറും ഒത്ത്‌ കൂടുന്നത്‌ ഞാനും എണ്റ്റെ സഹമുറിയന്‍മാരും താമസിക്കുന്ന വലിയ റൂമിലായത്‌ കൊണ്ട്‌ ഞങ്ങടെ വാര്‍ഡന്‍ മഹാന്‍ അതിനെ മീറ്റിംങ്ങ്‌ റൂം എന്നൊരു ബോര്‍ഡ്‌ വരെ എഴുതി തൂക്കിയിട്ടുണ്ട്‌..അതു കൊണ്ട്‌ വരുന്നവരും പോകുന്നവരുമൊക്കെ ഞങ്ങടെ റൂമില്‍ ഒന്നു മുട്ടിയിട്ടേ പോകാറുള്ളു..ഞങ്ങള്‍ ചീട്ടൊക്കെ ഒളിപ്പിച്ച്‌ വാതില്‍ തുറന്നു..അത നില്‍കുന്നു ഒരു സീനിയര്‍ മഹാന്‍..റൂം നിശബ്ദ്ധമായ്‌.. ' ഇന്നിനി ആരാണാവോ അടുത്ത ഇര എന്ന്‌ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. ഞാന്‍ വീരുവിനെ ഒന്നു പാളി നോക്കി.. അവന്‍ തല സ്പീഡില്‍ ഒരു വെട്ടിക്കല്‍ വെട്ടിച്ചു,കണ്ണൊക്കെ ഉരുട്ടിയിട്ട്‌..അതിണ്റ്റെ അര്‍ഥം 'നിനക്കിനിയും മതിയായില്ലേഡേ..ഇവിടെന്താടാ ഞാന്‍ തുണിയില്ലാണ്ടിരിക്കുന്നോ..നേരേ നോക്കെടാ പി കെ ഡിടെ മോനേ' എന്നാണെന്നു എനിക്ക്‌ ഉടനേ മനസ്സിലായ്‌ ( കയ്യിലിരുപ്പ്‌ അതായതു കൊണ്ട്‌ ഈ സൈസ്‌ നോട്ടം ഞാന്‍ പല തവണ കണ്ടിരിക്കുന്നു... ഞാനാരാ മൊതലു) ഉടനേ സീനിയര്‍ എന്നോട്‌.."യെഡേയ്‌ നീ ഇന്നാളു ബാസ്കറ്റ്‌ ബോള്‍ കളിക്കുന്നതു കണ്ടാരുന്നല്ലീ..നീ തന്നേയ്‌.?" (ഈശ്വരാ അതാരുന്നോ ബാസ്കറ്റ്‌ ബോള്‍,അപ്പോ ബോളീ വോള്‍ ഏതാ.. ?) ഞാന്‍ വീണ്ടും വിനയാന്വിതനായ്‌(എന്നെ വീണ്ടും സമ്മതിക്കണം..ശ്ശോ..)"അതേ.. പക്ഷേ അത്ര കാര്യമായ്‌ കളിക്കാനറിയില്ല ചുമ്മ ഒന്നു ട്രയല്‍ നോക്കിയതാ "നീ കോര്‍ട്ടില്‍ ഇറങ്ങിയിട്ടുണ്ടോ,അത്‌ മതിയെഡേ ക്വാളിഫിക്കേഷന്‍... നീ വേഗം കുറച്ച്‌ പേപ്പറൊക്കെ ഏടുത്ത്‌ വേഗം കോര്‍ട്ടിലേക്ക്‌ വാ" പേപ്പറൊക്കെ എടുത്തു പോയിട്ട്‌ എന്തിനാ.. ...തമ്പുരാനേ സ്കോര്‍ എഴുതാന്‍... .....തൊലഞ്ഞു.. "അളിയാ എഡേ ഈ ബാസ്കറ്റ്‌ ബോളിണ്റ്റെ സ്കോര്‍ എങ്ങനാ ഗോള്‍ ആണോ അതോ റണ്‍സ്‌ ആണോ?" എണ്റ്റെ ചോദ്യം കേട്ട്‌ സഹമുറിയന്‍മാര്‍ ഞെട്ടി..എന്നു നിങ്ങല്‍ തെറ്റിധ്ഹരിക്കണ്ടാ,കാരണം എണ്റ്റെ സ്വഭാവത്തിനു ഇതൊന്നും കിട്ടിയാ പോരാ എന്ന്‌ അവര്‍ക്ക്‌ നന്നായറിയാം. റൂമിലുണ്ടായിരുന്ന ___റാന്‍ മുട്ടി എന്നു നീട്ടിയും ____റു എന്നു ചുരുക്കിയും ഞങ്ങള്‍ വിളിക്കുന്ന (ആ ഡാഷില്‍ ഫില്‍ ചെയ്യെണ്ട അക്ഷരത്തിണ്റ്റെ ഒരു ക്ളൂ വേണേ തരാം 'തൂക്കി കൊല്ലുന്നതിലുണ്ട് ഞെക്കി കൊല്ലുന്നതിലില്ല' ആ പേരും ഹിറ്റായ്‌) സിയാദ്‌ പറഞ്ഞു "അളിയാ ലവന്‍മാര്‍ ബാസ്കറ്റിലേക്ക്‌ ഗോള്‍ അടിക്കുമ്പോ 'ഓണേഴ്സ്‌" വിളിച്ചാ മതി.. " ക്രിക്കറ്റ്‌ റ്റീമിണ്റ്റെ സ്റ്റേറ്റ്‌ പ്ളേയറാണെന്ന്‌ അവകാശപ്പെടുന്ന സിയാദ്‌ പറഞ്ഞതു ഞാന്‍ വേദവാക്യമാക്കി...എണ്റ്റെ പുതിയ നോട്ട്‌ ബൂക്കില്‍ നിന്നും ഒരു എട്ട്‌ പത്ത്‌ ഷീറ്റും വലിച്ചു കീറി എണ്റ്റെ പ്രിയപ്പെട്ട ഹീറോ പേനയും (അറ്റത്ത്‌ സ്വര്‍ണ്ണകളറിലെ ക്യാപ്പൊക്കെ ഉള്ള പേനയില്ലെ..ങാ ലതു തന്നെ) അതുമെടുത്ത്‌..നല്ല പുത്തന്‍ ഷര്‍ട്ടും പാണ്റ്റ്സും ഷൂസുമൊക്കെ ഇട്ട്‌ ഞാന്‍ ഇറങ്ങി..കൂട്ടത്തില്‍ ഒരു തൊപ്പിയും സന്‍ഘടിപ്പിച്ച്‌ എല്ലാരോടും യാത്ര ചോദിച്ചു ഞാന്‍ ഇറങ്ങി.. ലവന്‍മാര്‍ ഉപദേശിച്ചു.."ഡേ!നോക്കിയും കണ്ടും സ്കോര്‍ എഴുതണേ..സീനിയേര്‍സിണ്റ്റെ കളിയാ തോക്കുന്നവന്‍മാര്‍ നിന്നെ പഞ്ഞിക്കിടും.." കളിയില്‍ ജയിക്കാത്ത റ്റീം തോല്‍ക്കും എന്ന ശാസ്ത്രം നില നില്‍കുന്നത്‌ കൊണ്ട്‌ എണ്റ്റെ പഞ്ഞിക്കിടല്‍ ചടങ്ങിണ്റ്റെ കാര്യം ഉറപ്പായ്‌..പീന്നെ ഒരു വഴി കളി സമം ആക്കുക എന്നതാണു ..പക്ഷേ അതിനെന്താ വഴി എന്നൊക്കെ ചിന്തിച്ച്‌ കോര്‍ട്ടിലെത്തിയത്‌ അറിഞ്ഞില്ല..പക്ഷേ ആരേയും കാണുന്നില്ല,കോര്‍ട്ടില്‍ ഒന്നു രണ്ട്‌ പേര്‍ എന്തൊക്കെയോ തപ്പി നോക്കുന്നു..എന്നെ വിളിക്കാന്‍ വന്ന അണ്ണനും വേറേ ഒന്നു രണ്ട്‌ പേരും അവിടെ നില്‍ക്കുന്നു... "കുരുപ്പുകളേ റാഗ്‌ ചെയ്യാനുള്ള പുതിയ അടവാണോഡേ" എന്ന്‌ മനസ്സില്‍ പറഞ്ഞു കൊണ്ട്‌ ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെന്നു.. "നീയെന്താടാ കല്യാണത്തിനു പോകുന്നോ... എവിടേടാ പേപ്പര്‍" ഞാന്‍ കയ്യില്‍ ചുരുട്ടി വച്ചിരുന്ന പേപ്പര്‍ എടുത്തു കാണിച്ചു.. "നീയാരാഡേ ബ്രൂണെയ്‌ സുല്‍താണ്റ്റെ മോനോ..വേസ്റ്റ്‌ പേപ്പറ്‍ ഒന്നുമില്ലാരുന്നോഡേ.." എന്തു ചിന്തിക്കണം എന്നു പോലും ചിന്തിക്കാന്‍ വയ്യാതെ ഞാന്‍ നിന്നു 'വേസ്റ്റ്‌ പേപ്പറില്‍ എങ്ങനാഡേ സ്കോര്‍ എഴുതുന്നെ' എന്നു മനസ്സില്‍ ചോദിക്കുകയും ചെയ്തു.. അപ്പോള്‍ അതാ വരുന്നു ഓര്‍ഡര്‍.. "ഡാ ഈ കോര്‍ട്ടില്‍ നിറച്ച്‌ അവിടെയും ഇവിടെയും ചാണകം കിടക്കുന്നത്‌ കണ്ടില്ലേ..അതൊക്കെ പെറുക്കി കളയണം അതിനാ നിന്നെ വിളിച്ചെ... ഉണങ്ങിയതൊക്കെ നീ കയ്യ്‌ കൊണ്ട്‌ തന്നെ എടുത്തു കളഞ്ഞോ,ഇടക്ക്‌ നല്ല പച്ച ചാണകം കാണും അതു നീ പേപ്പര്‍ വച്ച്‌ എടുത്തു കളഞ്ഞാ മതി" ഡില്ലേന്‍...... വിമന്‍സ്‌ കോളേജിണ്റ്റെ മുന്നില്‍ വച്ച്‌ വല്ല പിച്ചക്കാരും നമ്മടെ കൊങ്ങായ്ക്ക്‌ പിടിക്കുമ്പോ ഉണ്ടാകുന്ന ഒരു സുഖമില്ലെ..ഏതാണ്ട്‌ അതുപോലത്തെ ഒരു സുഖമുള്ള അനുഭൂതി എനിക്ക്‌ അന്നരം തോന്നി...ഈ ചാണകം വാരാനാരുന്നോ ഈശ്വരാ ഞാന്‍ പുതിയ ഉടുപ്പുമിട്ട്‌ ഇവിടെ വന്നത്‌..വീട്ടില്‍ ഒരു പല്ലിക്കാട്ടം പോലും എടുത്ത്‌ കളയാതിരുന്ന എനിക്ക്‌ ഇതു തന്നെ വരണം.. "പശുക്കളേ...നായിണ്റ്റെ മക്കളേ..നീയൊന്നും ഒരുകാലത്തും ഗതി പിടിക്കില്ല...ഈ കോര്‍ട്ടില്‍ വന്ന് അപ്പിയിടാന്‍ ഇതു നിണ്റ്റെ അപ്പന്റെ സ്ഥലമാണോഡ ഡേഷ്‌ മക്കളേ" അങ്ങനെ ഞാന്‍ ചാണകം വാരി കോര്‍ട്ട്‌ വ്രിത്തിയാക്കി..ഇത്രേം പണി ചെയ്തതിനു ലവന്‍മാര്‍ ഒരു സോഡ പോലും വാങ്ങിച്ചു തരാതെ എന്നോട്‌ പറഞ്ഞു.. "ങാ റൂമില്‍ പൊയ്ക്കോ.. ഇനി വിളിക്കുമ്പം വരണം" 'വിളിക്കുമ്പം വരാന്‍ ഞാനാര വിളമ്പുകാരനോ' എന്ന് മനസ്സിലും,"ഉവ്വ.." എന്നു ഉറക്കെയും പറഞ്ഞു കൊണ്ട്‌ റൂമിലേക്ക്‌ പോയി.. എങ്ങനെ ലവന്‍മാരെ ഫെയിസ്‌ ചെയ്യും..ങും ഏതായാലും നടന്നത്‌ പറയണ്ടാ എന്നൊക്കെ ചിന്തിച്ച്‌ ഞാന്‍ റൂമിലേക്ക്‌ നടന്നു.. "എന്താഡാ കളി നടന്നില്ലേ..?" തലയില്‍ ഷഡ്ഡിയിട്ടു കൊണ്ട്‌ നൈസാമിണ്റ്റെ ചോദ്യം(ചിന്തിച്ച്‌ തല പുണ്ണാക്കണ്ടാ നാട്ടില്‍ ചീട്ടു കളിയിടെ ഇടയില്‍ കുണ്ണുക്ക്‌ കേറുക എന്നൊരു സംഭവമുണ്ട്‌,കുണുക്കു കയറുന്നയാള്‍ ഈര്‍കിലി വളച്ചു വെള്ളയ്ക്കയില്‍ കുത്തിയ ഒരു കുണുക്ക്‌ ചെവിയില്‍ തൂക്കണം..ഇവിടെ ഈര്‍ക്കിലിക്കും വെള്ളയ്ക്കക്കും സ്കോപ്പില്ലാത്തത്‌ കൊണ്ട്‌ അലക്കാനിട്ടിരിക്കുന്ന ഏതേലും ഷഡ്ഡി തലയില്‍ ഇടണം..ഷഡ്ഡിയുടെ കാര്യം പറഞ്ഞപ്പഴാ അതു വാങ്ങാന്‍ പോയപ്പോ ഞാന്‍ പറഞ്ഞു "അളിയാ പന്ത്രണ്ടെണ്ണം വാങ്ങാം,കാരണം വര്‍ഷത്തില്‍ പന്ത്രണ്ട്‌ മാസമുണ്ടല്ലോ"..അന്നേരം നൈസാം പറഞ്ഞു.."അങ്ങനാണേല്‍ എനിക്ക്‌ നാലെണ്ണം മതി"..ആഴ്ചയിലെ ഏഴു ദിവസവും വര്‍ഷത്തിലെ പന്ത്രണ്ട്‌ മാസവും മുന്നൂറ്ററുപത്തഞ്ച്‌ ദിവസവും മാത്രമറിയാവുന്ന ഞങ്ങള്‍ക്കാര്‍ക്കും നാലിണ്റ്റെ കണക്ക്‌ പിടികിട്ടിയില്ല,ആറാണേലും സഹിക്കാം കാരണം ആറു ദിവസം ക്ളാസ്‌ ഉണ്ട്‌ ഏഴാമത്തെ ദിവസം ഫുള്‍ സ്വന്തന്ത്രരാണല്ലോ (യേത്‌..) ...എല്ലാ അര്‍ഥത്തിലും...അപ്പോല്‍ നൈസാമിണ്റ്റെ നാലിണ്റ്റെ കണക്കു വെളിപ്പെടുത്തി.."ഡെയ്‌ മണ്ടക്ണാപ്പുകളേ..എഞ്ചിനീയറിംഗ്‌ കോഴ്സ്‌ എത്ര വര്‍ഷമാ"...ഞങ്ങള്‍ ഞെട്ടി...ലപ്പോ അതാണല്ലേ കാര്യം) ഞാന്‍ പറഞ്ഞു.."ഇല്ലെഡേ കളി വൈകുന്നേരമാ,ഇപ്പോ ഗ്രൌണ്ട്‌ ഒന്ന് ചെക്ക്‌ ചെയ്യാന്‍ പോയതാ.. ഡേ എനിക്കും ഒരു കയ്യ്‌ ഇട്‌,ഞാനുമുണ്ട്‌ കളിക്കാന്‍.." എന്നു പറഞ്ഞ്‌ ഞാന്‍ കൂട്ടത്തില്‍ ഇരുന്നു.. ""ഹും..എന്തെഡേ ഒരു വല്ലാത്ത സ്മെല്ല്"..ഒരിക്കലും കുളിക്കാത്ത ദുഷ്ടന്‍ ____റുവിണ്റ്റെ കമണ്റ്റ്‌" "വായുടെ മുകളിലല്ലേ മൂക്ക്‌,അതിണ്റ്റെയാവും.. "ഞാന്‍ അങ്ങിനെ കളി തുടങ്ങി,ഉടനേ റൂമില്‍ അടുത്ത മുട്ട്‌.. 'തമ്പുരാനേ എന്തിനീ പരീക്ഷണം' തുറന്നപ്പോല്‍ അടുത്ത റൂമിലെ മാര്‍പ്പു എന്നു ഞങ്ങള്‍ ചുരുക്കി വിളിക്കുന്ന ഫൈസല്‍.. "ഡാ നീ ബാസ്കറ്റ്‌ ബോള്‍ കോര്‍ട്ടില്‍ എന്തൊക്കെയോ തപ്പുന്നതു കണ്ടല്ലോ,റാഗിംഗ്‌ തന്നേ?" ഞാന്‍ പറഞ്ഞു "അതു കോര്‍ട്ടിണ്റ്റെ പിച്ച്‌ പരിശോദിച്ചതാ.." "അതേയോ ഞാന്‍ കരുതി നിന്നെ റാഗ്‌ ചെയ്തതാവൂന്ന്.. " "ഏയ്‌ അല്ല.. "ഞാന്‍ "അല്ലെഡെ മര്‍പ്പു,നീ എവിടെ നിന്ന് കണ്ടു... ?"ഞാന്‍ "ഞാനും ഇടയ്ക്കു പിച്ച്‌ പരിശോധിക്കുന്നുണ്ടാരുന്നു,ബാസ്കറ്റ്‌ ബോള്‍ കോര്‍ട്ട്‌ പരിശോധിച്ചു കഴിഞ്ഞ്‌ ഞാന്‍ വോളി ബോള്‍ കോര്‍ട്ടിലേക്ക്‌ പോയ്‌ അതാ നീ എന്നെ കാണാഞ്ഞത്‌.. " ലവണ്റ്റെ മറുപടി കേട്ടതും ഞാന്‍ വീണ്ടും ഇല്ലെ പറഞ്ഞ സുഖമുള്ള അനുഭൂതിയിലേക്ക്‌ വഴുതി വീണു...അപ്പോ അവനും.....!!!... പിന്നെ എന്നെ പിടിച്ചാ കിട്ടില്ല...ഞാന്‍ ലവന്‍മാരോടു പറഞ്ഞു.."അളിയാ! എന്നെക്കൊണ്ട്‌ ലവന്‍മാര്‍ ചാണകം വാരിച്ചെഡേയ്‌..അല്ലാതെ സ്കോര്‍ എഴുതിക്കാനല്ല വിളിച്ചോണ്ട്‌ പോയെ..."(ഹൊ സമാധാനമായ്‌.. ) പണ്ടേ അങ്ങനാ ഒരു രഹസ്യവും എണ്റ്റെ ഉള്ളിലിരിക്കില്ല,അതേ സമയം എല്ലാരോടും പറയണേ എന്നു പറഞ്ഞ്‌ എന്നോട്‌ എന്തേലും പറഞ്ഞു നൊക്കിയേ,ഒരു കുഞ്ഞും അറിയില്ല..അതാ ഞാന്‍... മ്മളാരാ മൊതലു

Thursday, October 15, 2009

ഒരു റാഗിംഗിന്റെ തുടക്കം....

പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു നല്ല സുപ്രഭാതം... വീട്ടില്‍ നിന്നും ഒന്നു മാറി നിന്നു പഠിക്കണം എന്ന അതിമോഹം കലശലായപ്പോള്‍ മാതാശ്രീയും പിതാശ്രീയും പറഞ്ഞു.."മഹനേ! നീ പത്താം ക്ളാസ്സ്‌ വരെ ബോയ്സിലല്ലേ പഠിച്ചത്‌...അതു കൊണ്ട്‌ പ്രീഡിഗ്രീ കൂടി വീട്ടീന്ന്‌ പോയ്‌ വന്നു പഠിച്ചാ മതി..അതിനു ശേഷം നിനക്കു ഈ രാജ്യത്ത്‌ ഏതു കോഴ്സിനു അഡ്മിഷന്‍ കിട്ടിയാലും പോയ്‌ പഠിച്ചോ...പ്രശ്നമില്ല!".. അങ്ങനെ ഒരു നിബന്ധന വച്ചതില്‍ കുറ്റം പറയാന്‍ പറ്റില്ല...കാരണം പത്ത്‌ വരെ ബോയ്സില്‍ പഠിച്ച ഒരുത്തനു,അടുത്ത കോഴ്സ്‌ ഒരു മിക്സഡ്‌ കോളെജില്‍ പോയ്‌ കഴിഞ്ഞാല്‍ നിരാഹാരം കിടന്നവനു ബിരിയാണി കിട്ടുന്നപോലത്തെ സ്വഭാവമാവും എന്ന്‌ അവര്‍ക്ക്‌ നന്നായറിയാം... അങ്ങനെ മഹത്തായ രണ്ട്‌ വര്‍ഷത്തെ പഠിത്തം (?) കഴിഞ്ഞ്‌ എണ്റ്റെ ആഗ്രഹപ്രകാരം കേരളത്തിനു പുറത്ത്പോയ്‌ പഠിക്കാനുള്ള സമ്മതപത്രം കിട്ടി...വിധിച്ചതു എല്ലാം കിട്ടില്ല എന്ന തത്വം മനസ്സിലായത്‌ ബാംഗ്ളൂരില്‍ അഡ്മിഷന്‍ കിട്ടണേ എന്നു പ്രാര്‍ഥിച്ച്‌ നടാന്ന്‌ അവസാനം ഭട്കല്‍ എന്ന്‌ പറയുന്ന ഒരു മഹാരാജ്യത്ത്‌ അഡ്മിഷന്‍ കിട്ടിയപ്പോളാണു.. ഇണ്റ്റര്‍വ്യൂവിനായ്‌ ഞാനും പിതാജിയും എണ്റ്റെ ഒരു കൊച്ചാപ്പയും കൊച്ചാപ്പയുടെ ഒരു ഉറ്റ സുഹ്ര്‍ത്തുമായി ഞങ്ങള്‍ ഒരു കൊച്ചു സമൂഹം തന്നെ പോയി..മനസ്സിനുള്ളില്‍ ഒരു തിരയിളക്കം.. ഡേയ്‌ മുത്തുകളേ..അവസാനം നിങ്ങളുടെ ഒക്കെ ഇടയില്‍ ഒരു രോമാഞ്ചമായി ഞാന്‍ വരുന്നു...പത്തു കൊല്ലം ബോയ്സില്‍ പഠിച്ച്‌ പതിവ്രതനായി നടക്കുന്ന നിങ്ങളുടെ സ്വന്തം ഞാന്‍.... ഹൊ..ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു അഴിച്ചു വിട്ട കാളയെ പോലെ ഞാന്‍ ഇവിടെ വിലസും..ക്ളാസ്സിലെ കൂട്ടുകാരികളുമായി കറങ്ങുന്നതും പഞ്ചാരയടിക്കുന്നതുമൊക്കെ സ്വപ്നം കണ്ട്‌ കൊണ്ട്‌ ഞാനും...എന്റെ ഉദ്ദേശശുദ്ധി അറിയാതെ അവരും .ഒരു ഓട്ടോയില്‍ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ കോളേജിലേക്കു കുതിച്ചു... ഹോസ്റ്റലിനു മുന്നിലൂടെയുള്ള യാത്രയൊക്കെ കഴിഞ്ഞ്‌ ഞങ്ങള്‍ കോളേജ്‌ ഓഫീസിലെത്തി...ഉച്ച കഴിഞ്ഞിരുന്നു...അതുകൊണ്ടാവണം ഒരു കിളികളേയും കാണുന്നില്ല... നീയൊക്കെ എവിടെപ്പോയി ഒളിച്ചിരിക്കുവാഡേ... അങ്ങനെ അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ തന്നു... കോളെജിണ്റ്റെ പേര്‍ ഒന്നു വായിച്ചപ്പോ എന്തോ ഒരു പന്തികേട്‌..... ഈശ്വരാ!!!!!!!!!!!!! തൊലഞ്ഞു!!!!!!! പണി പാളി!!!!!! ഇത്‌ ആ തോല്‍പറിയന്‍മാര്‍ ഇണ്റ്റര്‍വ്യൂ കര്‍ഡ്‌ അയച്ചപ്പോള്‍ എന്തുകൊണ്ട്‌ ഞാന്‍ ശ്രദ്ധിക്കാതെ പോയി... കോളെജിണ്റ്റെ പേരിണ്റ്റെ അറ്റത്ത്‌ ഒരു വാല്‍.. ഒരു ചെറിയ വാല്‍...ഏതൊരു പയ്യനേയും തകര്‍ത്ത്‌ തരിപ്പണമാക്കുന്ന ആ വാല്‍ വേറൊന്നുമല്ല... "ഫോര്‍ മെന്‍"..... പച്ച മലയാളത്തില്‍..."അഡല്‍റ്റ്സ്‌ ഒണ്‍ളി... "ആണ്‍പിള്ളേര്‍ മാത്രമുള്ള പ്രൊഫഷണല്‍ കോളേജൊ..?അന്നരമാണു ആ ഞെട്ടിക്കുന്ന വിവരം ഞാന്‍ അറിയുന്നത്‌..കര്‍ണാടകത്തില്‍ രണ്ടേ രണ്ട്‌ കോളേജേ കോ-എജ്യൂക്കേഷന്‍ ഇല്ലാതുള്ളു...ഒന്നു ഇതും...മറ്റേത്‌ വേറേ ഏതൊ ക്ണാപ്പിലുള്ള ഒരു ഗേള്‍സ്‌ കോളേജും... പക്ഷേ അതു മിക്സഡ്‌ ആക്കിയില്ലെങ്കില്‍ ഇനി മുതല്‍ മാനേജ്മെണ്റ്റിനു യൂണിവേഴ്സിറ്റിയില്‍ ഭീമമായ തുക ഫൈന്‍ അടക്കേണ്ടി വരും...( സബാഷ്‌!!നല്ല യൂണിവേഴ്സിറ്റി...ലവന്‍മാര്‍ക്ക്‌ ഇതു തന്നെ വേണം..) പക്ഷേ ഈ ഠൌണിണ്റ്റെ പവിത്രതയും മറ്റും കാത്തു സൂക്ഷികാന്‍ നാട്ടുകാര്‍ ഇതു മിക്സഡ്‌ ആക്കാന്‍ സമ്മതിക്കില്ല...ഠൌണിലെ ലവളുമാരുടെ സംസ്കാരം നഷ്ടപ്പെടും പോലും,മിക്സഡിലെ പിള്ളേരുടെ സ്വഭാവം കണ്ടിട്ട്‌.. അതുകൊണ്ട്‌ എത്ര ഫൈന്‍ ഉണ്ടേലും അവര്‍ തരും... (നീയൊക്കെ നന്നായ്‌ വരുമെടാ പന്ന******) തമ്പുരാനേ ഇനി നാട്ടിലെ കൂട്ടുകാരുടെ മുഖത്ത്‌ ഞാന്‍ ഇനി എങ്ങനെ നോക്കും.. സദ്യ ഉണ്ണാന്‍ പോയവനു സമൂസ കിട്ടി എന്ന്‌ പറഞ്ഞ പോലായല്ലോ ഫഗവാനേ... എന്നാലും ഇതൊരുമാതിരി മറ്റേ പരിപാടിയായ്‌ പോയ്‌... ഇതിലും ഭേദം വീട്ടിന്നു പോയ്‌ വന്നുള്ള പഠിത്തമാരുന്നു...ഒന്നുമില്ലേലും വായ്ക്കു രുചിയായ്‌ വല്ലതും തിന്നാമല്ലോ ഇതിപ്പോ വീട്ടിന്ന്‌ മാറി നിക്കയും വേണം നമ്മടെ പദ്ധതികളൊക്കെ പൊളിയുകയും ചെയ്തു... അങ്ങനെ കര്‍ണാടകയിലെ കലാപരിപാടികളൊക്കെ കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തി സങ്കടത്താല്‍ തിണ്ണയിലിരിക്കുമ്പോള്‍ ഒരു പോസ്റ്റ്‌...നോക്കിയപ്പോ ഒരു കാര്‍ഡ്‌... വീടിണ്റ്റെ ഒരു നൂറു മീറ്റര്‍ ലപ്പുറത്തിള്ള ബി എസ്‌ സീ കമ്പ്യൂട്ടര്‍ സയന്‍സ്‌ പഠിപ്പിക്കുന്ന സ്ഥപനതില്‍ നിന്നും ഇണ്റ്റര്‍വ്യൂ....(പന്ന ഡാഷ്‌ മക്കള്‍... ഇവന്‍മാര്‍ക്ക്‌ ഇതു രണ്ട്‌ ദിവസം നേരത്തേ അയക്കാന്‍ പാടില്ലാരുന്നോ) ലവന്‍മാരെ രണ്ട്‌ പറഞ്ഞിട്ട്‌ തന്നെ കാര്യം ..ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ..അന്നരം അവിടെ ഇണ്റ്റര്‍വ്യൂ നടക്കുന്നു.. അല്‍പം കാത്ത്‌ നിന്നിട്ട്‌ ഞാന്‍ പ്രിന്‍സിപ്പാളിണ്റ്റെ റൂമിലേക്കു കയറി... "പന്ന*** മോനെ എന്തു പണിയാഡേ താന്‍ കാണിച്ചത്‌...എന്നോട്‌ ഇതു വേണമാരുന്നോ...ഇതു തനിക്ക്‌ രണ്ട്‌ ദിവസം മുന്നേ അയച്ചാരുന്നേല്‍ എന്താരുന്നു കൂതറ ഡേഷ്‌ മോനേ..." എന്നൊക്കെ പറയണമെന്നു ആഗ്രഹിച്ചു അവിടെ ഒരു വയസ്സനെ പ്രതീക്ഷിച്ചു ചെന്ന ഞാന്‍ ഒരു കട്ടബൊമ്മനെ കണ്ടപ്പോ..അതൊന്നും വേണ്ടെന്ന്‌ ഉറപ്പിച്ചു..(സത്യമായും പേടിച്ചില്ല...പിന്നെ വെറുതേ ഞാന്‍ വല്ലതുമൊക്കെ പറയും...ലവന്‍മാര്‍ ഒന്നു പൊട്ടിക്കും...ഞാന്‍ വീണ്ടും നിന്നു വാങ്ങിക്കൂട്ടും,അവസാനം ഞാനെങ്ങാനും ഓടിയാ പിന്നെ ലവന്‍മാര്‍ക്ക്‌ പിടിച്ചാ കിട്ടില്ല...വെറുതേ എന്തിനാ..) ഞാന്‍ അത്യധികം ദുഖത്തോടെ ആ വിവരം അവരെ അറിയിപ്പിച്ചു.. "സാര്‍...എനിക്കു എഞ്ചിനീയറിങ്ങിനു അഡ്മിഷന്‍ കിട്ടി..(ലോക ചരിത്രത്തിലാദ്യമായാവും ഒരു വിദ്യാര്‍ഥി അവനു എഞ്ചിനീയറിങ്ങിനു അഡ്മിഷന്‍ കിട്ടി എന്നു ഇത്ര ദുഖത്തോടെ പറയുന്നത്‌..)എനിക്കു ഈ കോഴ്സ്‌ പഠിക്കണമെന്നാരുന്നു ആഗ്രഹം..." ഒരു നിമിഷ നേരത്തെ നിശ്ശബ്ധത...പിന്നെ ഒരു പൊട്ടിച്ചിരി...പുള്ളിക്കാരന്‍ എണീറ്റ്‌ വന്നു എണ്റ്റെ തോളത്ത്‌ തട്ടിയിട്ട്‌ പറഞ്ഞു.."മിടുക്കന്‍ കണ്‍ഗ്രാറ്റ്സ്‌!!ഇതിനേക്കാളും എന്തുകൊണ്ടും നല്ല കോഴ്സല്ലേ എഞ്ചിനീയറിങ്ങ്‌...എന്നാലും നിനക്കു ആ കോഴ്സിനു അഡ്മിഷന്‍ കിട്ടിയ വിവരം ഇവിടെ വന്നു പറയാന്‍ തോന്നിയല്ലോ...അതു വളരെ നല്ല സ്വഭാവമാണു...കാരണം നിനക്കു ഉള്ള സീറ്റ്‌ ഇനി വേറേ ആര്‍ക്കേലും കൊടുക്കാം..."...(ഏതു മറ്റവനാടാ ഞാന്‍ ഇരിക്കേണ്ട്‌ ഇരിക്കാന്‍ ധയ്യ്രപ്പെടുന്നതു....നിന്നെ പാറ്റ നക്കുമെഡാ ദുഷ്ടാ)... അങ്ങനെ അവിടുത്തെ വീരോചിതമായ സെണ്റ്റ്‌ ഓഫിനു ശേഷം ഞാന്‍ അവിടെ ഇണ്റ്റര്‍വ്യൂവിനു വന്നിരിക്കുന്ന പെണ്‍കൊടികളെ കണ്ട്‌ എണ്റ്റെ ട്രേഡ്‌ മാര്‍ക്കായ തൊലിഞ്ഞ ഇളിയും കൊടുത്ത്‌ വീട്ടിലേക്ക്‌ പോയി.. അങ്ങനെ ആ ദിനം വന്നെത്തി...ഞാന്‍ കോളേജിലേക്ക്‌ പോകാന്‍ പോകുന്നു... നാടും വീടും,കൂടും കുടുമ്പവും ഒക്കെ ഉപേക്ഷിച്ചുള്ള നീണ്ട നാളത്തേക്കുള്ള യാത്ര.. ഇല്ലെ ലവന്‍ പറഞ്ഞ പോലെ "സഫറോം കാ സിന്ദഗീ ജോ കഭീ നഹീ ഖത്തം ഹോ ജാത്തീ ഹെയ്‌" ഹൊ! സ്വന്തം വീട്ടില്‍ മാവുണ്ടായിട്ടും അപ്പുറത്തെ വീട്ടിലെ മാവില്‍ നിന്നും ഞാന്‍ പറിച്ചു തിന്നുകൊണ്ടിരുന്ന മാങ്ങയൊക്കെ ഇനി ആരു പറിച്ചു തിന്നും... സിവില്‍ ലെയ്നില്‍ കൂടി നാലു കാലും പറിച്ച്‌ സൈക്കിളില്‍ പാഞ്ഞ്‌ നടക്കുമ്പോ ചീത്ത വിളിച്ചിരുന്ന മൂപ്പിലാന്‍മാര്‍ ഇനി ആരെ തെറി വിളിക്കും... ? അനിയനുമായ്‌ അടി കൂടിക്കഴിയുമ്പോ പതിവു പോലെ മിച്ചാടെ കയ്യില്‍ നിന്നും വാങ്ങിച്ചിരുന്ന ചൂരല്‍ കഷായം ആരു വാങ്ങിച്ചു കൂട്ടും... ? എന്നും ഇനിമുതല്‍ ഗേറ്റ്‌ വരെ ആരു വാപ്പിച്ചാടെ എന്‍ഫീല്‍ഡ്‌ ബുള്ളറ്റ്‌ കൊണ്ട്‌ കൊടുക്കും... ? എല്ലാ അവധിക്കും തറവാട്ടില്‍ പോയി ഇനി ആരു മാമിയുടെയും മാമായുടെയും വല്ല്യളിയണ്റ്റേം കൊച്ചളിയണ്റ്റേം കൂടെനില്‍ക്കും... ? തറവാട്ടിലെ അപ്പുറത്തെ അന്‍സാറിണ്റ്റെയും എണ്റ്റെ കൊച്ചളിയണ്റ്റേം കൂടെ കനാലില്‍ ചൂണ്ട ഇടാന്‍(ഹര്‍ത്താല്‍ ദിവസങ്ങളില്‍ മാത്രം) ഇനി ആരു പോകും... ഞങ്ങള്‍ ഒപ്പിക്കുന്ന കുരുത്തക്കേടുകളില്‍ എണ്റ്റെ വിടവു ഇനി ആരു നികത്തും.. ? കേരളമേ....വിട..... !!!പാവം കേരളം.....പാവം ഞാന്‍... !!! ഗ്രുഹാതുരത്വം എന്ന വാക്കിണ്റ്റെ ശരിയായ അര്‍ഥം മനസ്സിലാക്കിക്കൊണ്ട്‌ ഞാന്‍ എണ്റ്റെ ഹോസ്റ്റല്‍ ജീവിതം തുടങ്ങി....എണ്റ്റെ ഒരു നല്ല സുഹ്ര്‍ത്ത്‌ എഴുതിയ ബ്ളോഗ്ഗില്‍ അവണ്റ്റെ ഹോസ്റ്റല്‍ ജീവിതത്തില്‍ പറഞ്ഞ പോലെ...'ഹോസ്റ്റല്‍ റൂമിണ്റ്റെ വാതിലില്‍ മുട്ടുന്ന ഓരോ മുട്ടും ഞങ്ങടെ നെഞ്ചിനുള്ളിലാണു മുഴങ്ങുന്നത്‌'.. സാങ്കല്‍പിക കസേര,മഹാത്മ ഗാന്ധി മുണ്ടുടുക്കുന്ന പോലെ മുണ്ടുടുത്തു കൊണ്ട്‌ ഹോസ്റ്റെലിണ്റ്റെ മുന്നില്‍ സാങ്കല്‍പിക സൈക്കിള്‍ ചവിട്ടല്‍,തുടങ്ങി നാടന്‍ റാഗിംഗ്‌ മുതല്‍ അഡ്വാന്‍സ്ട്‌ പരിപാടിയായ ഫുള്‍ സ്പീഡില്‍ കറങ്ങുന്ന സീലിംഗ്‌ ഫാനിനെ കൈകൊണ്ട്‌ പിടിച്ച്‌ നിര്‍ത്തുന്നതു വരെയുള്ള പല കാര്യങ്ങളും ഞങ്ങള്‍ ധീരതയോടെ ചെയ്തു... അങ്ങനിരിക്കേ സ്പോര്‍ട്സ്‌ വന്നെത്തി .. ഞങ്ങള്‍.ഹാപ്പി ആയ്‌..പങ്കെടുകാനുള്ള ആഗ്രഹമല്ല...മൂന്നു ദിവസം അവധി ആയിരിക്കും..ആ ഗ്യാപ്പില്‍ ഒരു രണ്ട്‌ ദിവസം കൂടി കട്ട്‌ ചെയ്താല്‍ ഒന്നു കേരളത്തില്‍ പോകാം വീടു കാണാം എന്നൊക്കെയുള്ള ആഗ്രഹം..അങ്ങനെ സ്പോര്‍ട്സിണ്റ്റെ തലേ ദിവസം...രാത്രിയില്‍ പത്ത്‌ മണിക്കുള്ള ബസ്സില്‍ മംഗലാപുരത്തേക്ക്‌ പോകണം..അവിടുന്നു വെളുപ്പിനു മൂന്നു മണിക്കുള്ള പരശുറാമില്‍ നാട്ടിലേക്ക്‌ പോകണം...അങ്ങനെ ബാഗില്‍ തുണി ഒക്കെ എടുത്ത്‌ ഞങ്ങലില്‍ മിക്കവരും റെഡി ആയി...സീനിയേഴ്സ്‌ അറിഞ്ഞാല്‍ പണിയാകും എന്നുള്ളതു കൊണ്ട്‌ അതീവ രഹസ്യമായാരുന്നു പരിപാടി.. .അതുകൊണ്ട്‌ തന്നെ അവരെ പിണക്കാതെ നീങ്ങാനാരുന്നു ഞങ്ങടെ പ്ളാന്‍..എന്തു ജോലി പറഞ്ഞാലും ചെയ്യാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു...പക്ഷേ അസ്വാഭാവികമായി ഒന്നും നടന്നില്ല...വൈകുന്നേരം മൂന്ന് മണിയായപ്പോള്‍ അവര്‍ ഞങ്ങടെ ഹോസ്റ്റലിലെത്തിയിട്ട്‌ പറഞ്ഞു.."ഡേയ്‌...സ്പോര്‍ട്സിണ്റ്റെ ഉല്‍ഘാടനമായിട്ട്‌ മാരത്തോണ്‍ ഉണ്ട്‌ ..എല്ലാവരും പങ്കെടുക്കണം..അങ്ങനെ ഞങ്ങളെല്ലാരും ഷൂസൊക്കെ ഇട്ട്‌ റെഡിയായ്‌ ഗ്രൌണ്ടിലെത്തി... ഒരു വിസില്‍ കേട്ടതും ഞങ്ങള്‍ പതുക്കെ ഓടി...ഓരോ കാല്‍ കിലോമീറ്ററിലും ഗ്ളൂക്കോസുമായി ഓരോ ഗഡികള്‍ ഉണ്ടാവും ..ഞാന്‍ ഓടി..ഏതായാലും ഓട്ടമൊക്കെ കഴിഞ്ഞ് അഞ്ചുമണിയാവുമ്പം റൂമിലെത്തും... ഒന്നു കുളിച്ചു റെഡി ആയി മെസ്സില്‍ നിന്നും ചപ്പാത്തി (?) തിന്നു ഒരു എട്ടരയാവുമ്പോളേക്കും പുറകു വശത്തെ മതില്‍ ചാടി മുങ്ങണം എന്ന പധതികള്‍ ഞാന്‍ മനസ്സിലിട്ടു താലോലിച്ച്‌ ഓടാന്‍ തുടങ്ങി... ഒരു അര കിലോമീറ്ററ്‍ ഓടിയിട്ടു തളര്‍ന്ന് വീഴുന്നവരെ കേറ്റാന്‍ വരുന്ന കോളേജ്‌ ബസില്‍ കേറി ഇരിക്കാം എന്നാരുന്നു എണ്റ്റെ ഐഡിയ..അന്നു ഫസ്റ്റ്‌ ഇയേഴ്സ്‌ സീനിയേഴ്സിനോട്‌ ചിരിക്കാനോ സംസാരികാനോ പാടില്ല... അവര്‍ ചിരിച്ചാല്‍ നമ്മള്‍ അബധ്ധവശാല്‍ ചിരിച്ചു പോയാല്‍ ഉടനേ വരുന്ന ചോദ്യം.. "എന്താഡാ പന്ന** മോനേ തൊലിക്കുന്നത്‌...നിണ്റ്റെ ***ല്‍ ആരേലും ആപ്പടിച്ചോ.."(അസ്ഥാനത്ത്‌ ആപ്പടിച്ചാല്‍ എങ്ങനെ ചിരി വരുമെഡേ..എന്ന എണ്റ്റെ സംശയം ഇന്നും ഉത്തരം കിട്ടാതെ അലയുന്നു.. ) അവസാനം ഒരു അര കിലോമീറ്റര്‍ ഓടിക്കഴിഞ്ഞപ്പോളെക്കും തളര്‍ന്ന ഞാന്‍ പുറകേ വരുന്ന ബസ്സിനായ്‌ കാത്തു നിന്നു.. അന്നരം മാരത്തോണിനെ അനുഗമിച്ച്‌ ബൈക്കില്‍ വന്ന രണ്ട്‌ അണ്ണന്‍മാര്‍ അടുത്തു വന്നിട്ട്‌ ചോദിച്ചു.. "എന്താഡേ നിന്നത്‌.. ?" "ഹൊ! തളര്‍ന്നു..ഇനി വയ്യ ബസ്സില്‍ പൂവാന്‍ നിക്കുവാ.. " "അങ്ങനെ തോറ്റാലോ ...നീ ഒന്നോടി നോക്കിക്കേ.. " "ഹൊ വയ്യ ചേട്ട.. " "***പന്ന** ക***** തെ**** പ****** മോനേ!!കളിക്കുന്നോ..ഓട്രാ...അവന്‍ ബസ്സില്‍ പൂവാന്‍ നിക്കുന്നു...... " ഹാ നല്ല പുതുമയുള്ള വാക്കുകള്‍...നല്ല സ്പിരിറ്റ്‌ കിട്ടി...ഞാന്‍ ജീവനും കൊണ്ടോടി..അവസാനം മുന്നേ പോയ കുറേ അണ്ണന്‍മാര്‍ തിരിച്ച്‌ വരുന്നതു കണ്ടു..അന്നരം മനസ്സിലായ്‌ അവര്‍ ലാസ്റ്റ്‌ പോയിണ്റ്റ്‌ ടച്‌ ചെയ്തിട്ട്‌ തിരിച്ച്‌ വരുവാണെന്നു...ആരും കാണുന്നില്ല എന്നു ഉള്ളാലെ ഉറപ്പിച്ച്‌ കൊണ്ട്‌ ഞാന്‍ തിരിച്ച്‌ ഓടി... ഇടക്ക്‌ ഒരു ബോര്‍ഡ്‌ കണ്ട്‌ എണ്റ്റെ ഹബ്ബ്‌ തള്ളി... 'ഭട്കല്‍-മൂന്ന് കി.മി' അതായതു മൂന്നു കിലോമീറ്റര്‍ ആണു ഞാന്‍ ഓടിയത്‌...ഇനിയും രണ്ട്‌ കിലോമീറ്റര്‍ ഓടിയിട്ട്‌ വേണം തിരിച്ച്‌ വരാന്‍...അതു ലാഭം..ഏതായാലും തിരിച്‌ കോളേജ്‌ ഗ്രൌണ്ടില്‍ എത്തുമ്പോളെക്കും ഞാന്‍ ആറു കിലോമീറ്റര്‍ ഓടിയിട്ടുണ്ടാവും....ആദ്യാനുഭവം... പണ്ട്‌ വാപ്പാടെ തറവാട്ടില്‍ വച്ച്‌ കണ്ടത്തിലൂടെ ഓടിയ ഞാന്‍..(പട്ടി ഓടിച്ചതാ) അന്നു പോലും ഒരു അമ്പതു മീറ്ററില്‍ കൂടുതല്‍ ഓടി കാണില്ല.(മാവും പേരയുമൊക്കെ ഉള്ളത്‌ എണ്റ്റെ ഭാഗ്യം..പിന്നെ പട്ടിക്കു മരം കേറാന്‍ അറിയാത്തതും)..അങ്ങനെ ഒരുവിധം ഓടിത്തള്ളി ഞാന്‍ ഹോസ്റ്റല്‍ ഗ്രൌണ്ടില്‍ എത്തി... കുറച്ചു വെള്ളം കുടിച്ചു...(കുടിച്ചു പോകും..കാരണം ഗ്ളൂക്കോസ്‌ ഓസിനു തിന്നാമെന്നു കരുതി ഞാന്‍ ലവന്‍മാരുടടുത്തെത്ത്യപ്പോള്‍ സ്നേഹത്തോടെ വിളിച്ചിരുത്തി തന്നതു പൊടി ഉപ്പാരുന്നു) അവസാനം ഹോസ്റ്റലിലെ എണ്റ്റെ റൂമിലേക്കു ഞാന്‍ ചെന്നു..അപ്പോളെക്കും സഹമുറിയന്‍മാര്‍ മാരത്തോണില്‍ നിന്നും മുങ്ങി സ്ഥലം വിട്ടു കഴിഞ്ഞിരുന്നു..ഞാന്‍ ഒന്നു കിടന്നു..അഞ്ചു മിനിറ്റ്‌ കഴിഞ്ഞ്‌ എണീറ്റ്‌ കുളിച്ച്‌ റെഡി ആകാമെന്നു കരുതി.. അല്‍പം കഴിഞ്ഞു വാതിലില്‍ ഒരു മുട്ടു കേട്ട്‌ ഞാന്‍ ചാടി എണീറ്റ്‌ കാലു താഴെ കുത്ത്യതും...ഠപ്പേ..ന്നു പറഞ്ഞു നിലത്ത്‌ വീണതും ഒരുമിച്ചാരുന്നു... കാലങ്ങളോളം ഓടാതിരുന്നു ഒറ്റയടിക്ക്‌ ആറു കി.മി ഓടിയാല്‍ ഏതു ബെന്‍ ജോണ്‍സണ്റ്റേയും കാലില്‍ നീരാവുമെന്ന് അന്നു മനസ്സിലായ്‌..അവസാനം ഏന്തിയും വലിഞ്ഞും ചെന്നു വാതില്‍ തുറന്നപ്പോ അതാ എണ്റ്റെ കൂടെ മാരത്തോണിയ മുകളിലത്തെ നിലയില്‍ താമസിക്കുന്ന മൂന്നെണ്ണം ദേ നിലത്ത്‌ ഇരിക്കുന്നു... "അളിയാ...എന്നെ ഒന്നു പൊക്കി കട്ടിലില്‍ കൊണ്ട്‌ പോയ്‌ കിടത്തെടാ..മുകളിലേക്കുള്ള സ്റ്റെപ്പ്‌ കേറുന്നത്‌ ചിന്തിക്കാന്‍ പോലും വയ്യളിയാ.." "അളിയാ ഇക്കണക്കിനു നമ്മള്‍ എങ്ങനേ നാട്ടില്‍ പോകും.."..... "നാടിലോ!! എടാ മൈലാഞ്ചിമോറാ...! സമയം എത്രാന്നു നോക്കിക്കേ.." ഞാന്‍ നോക്കിയപ്പോ എട്ടര..തമ്പുരാനേ എല്ലാം പോയി...അഞ്ചു മിനിറ്റെന്നു പറഞ്ഞു കിടന്ന ഞാന്‍ ഉറങ്ങിയത്‌ രണ്ട്‌ മണിക്കൂറ്‍....മെസ്സ്‌ അടച്ചു കാണും...നാട്ടിലെ പോക്കും മുടങ്ങി ഇനി പട്ടിണിയും കിടക്കണമല്ലോ എന്നാലോചിച്ചപ്പോള്‍ ഒരു വൈക്ളബ്യം... അന്നരം...അതാ ഞങ്ങളോട്‌ സ്നേഹമുള്ള നേരത്തേ മാരത്തോണിനു ക്ഷണിക്കാന്‍ വന്ന സീനിയര്‍ *****മക്കള്‍ കയറി വരുന്നു...കയ്യില്‍ കുറച്ചു പ്ളേറ്റുകളും... "ഡേ ഡാഷുകളേ! നീയൊക്കെ സ്പോര്‍ട്സിനു മുങ്ങും എന്നറിയാവുന്നതു കൊണ്ട്‌ തന്നെയാ ഞങ്ങള്‍ ഈ മാരത്തോണീല്‍ നിന്നെയൊക്കെ നിര്‍ബന്ധമായ്‌ പങ്കെടുപ്പിച്ചത്‌..വിഷമിക്കണ്ടാ മാരത്തോണിനു പങ്കെടുക്കാതെ മുങ്ങിയ മറ്റവന്‍മാരെയൊക്കെ ഞങ്ങള്‍ എപ്പോളേ പൊക്കി..ലവന്‍മാര്‍ ബാഗും തൂക്കി മാരത്തോണ്‍ ഓടിക്കൊണ്ടിരിക്കുവ്വ...ദിപ്പ വരും...നിങ്ങടെ സത്യസന്ധതക്ക്‌ സമ്മാനമായ്‌ മെസ്സില്‍ നിന്നുള്ള ഭക്ഷണം ഞങ്ങള്‍ എടുത്തു വെച്ചിട്ടുണ്ട്‌..ലവന്‍മാര്‍ക്ക്‌ അതും കിട്ടില്ല...അപ്പോ എടുത്തു വെച്ച്‌ ഞണ്ണ്‍..നാളെ കാലത്തു ഗ്രൌണ്ടില്‍ കാണാം... "അങ്ങനെ നാട്ടിലേക്കുള്ള പോക്ക്‌ മുടങ്ങിക്കൊണ്ടുള്ള റാഗിംഗിണ്റ്റെ ഒന്നാം ഭാഗം പൂര്‍ത്തിയാക്കി.. വിശന്ന് വലഞ്ഞിട്ടുള്ള സഹമുറിയന്‍മാരുടേ നിലവിളി ബാക്ക്ഗ്രൌണ്ടില്‍ കേട്ട്‌ കൊണ്ട്‌ ഞങ്ങള്‍ സുഖമായുറങ്ങി