ടെൻഷനുകൾ മാറാൻ ചില നല്ല ഓർമ്മകളിലേക്ക് പോവുന്നത് ഒരു രസമായി തോന്നി... ആ ഓർമ്മകൾ ഓരോ കുറിപ്പുകളായ് ഇടുന്നു..പിന്നെ എപ്പോഴേലും വായിക്കാമല്ലോ!!!
Thursday, November 12, 2009
ള പോയ വള്ളി അഥവാ ഗട്സ് വന്ന നമ്പൂരിച്ചന്....
"പ് ര്‍ പ്ഫ് പ്ശ്...... " "ഈശ്വരാ ഇത് ഇനിയും തീര്‍ന്നില്ലേ...... " "...ങും..അപ്പവും മുട്ടറോസ്റ്റും... " "തെറ്റിയേഡേ ഹ ഹാ,പുട്ടും മുട്ടക്കറിയുമാഡേയ്.. " ഇതില്‍ ആദ്യം കേട്ട ശബ്ദകോലാഹലം അജ്മലിണ്റ്റെ മൂട്ടില് നിന്നും,രണ്ടാമതു കേട്ട ദയനീയ വിളി നമ്പൂരിച്ചണ്റ്റെ വായില്‍ നിന്നുമായിരുന്നു.മൂന്നാമത്തെ ഡയലോഗ് എണ്റ്റെ വക..(ഏതു ഭക്ഷണമാണു അവന് കഴിച്ചതെന്നു മണത്തറിയാനുള്ള എണ്റ്റെ ശ്രമം)..നാലാമത്തെ ഡയലോഗ്ഗ് ഏതു ഭക്ഷണമാ കഴിച്ചതെന്നുള്ള അജ്മലിണ്റ്റെ വെളിപ്പെടുത്തല്‍.. എന്നെയും അജ്മലിനേയും തമ്മില്‍ തെറ്റിച്ചേ അടങ്ങൂ എന്ന് അഞ്ചാംക്ളാസ്സു മുതല്‍ തീരുമാനിച്ച് കഠിനപ്രയത്നം നടത്തി പരാജയം സമ്മതിച്ച് ഞങ്ങളുടെ നല്ല സുഹ്ര്ത്തുക്കളായ് മാറിയ ബാക്കി കൂട്ടുകാരെയും പിന്തള്ളി പത്താം ക്ളാസ്സില്‍ വെച്ചെങ്കിലും ഞങ്ങളെ തെറ്റിക്കണമെന്ന് ആഗ്രഹിച്ച് ക്ളാസിലെ ബെഞ്ചില്‍ എണ്റ്റെയും അജ്മലിണ്റ്റെയും ഇടയില്‍ ഇരിക്കുന്ന നമ്പൂരിച്ചനെ അഹിംസാ മാര്‍ഗത്തില്‍ ഉപദ്രവിക്കുന്നതിണ്റ്റെ പല നടപടികളില്‍ കേവലം ഒന്നു മാത്രമാരുന്നു മുകളില്‍ കേട്ട കോലാഹലം... (നമ്പൂരിച്ചനെക്കുറിച്ച് ഞാന്‍ മുന്‍പ് ഒരു ബ്ളോഗ് എഴുതിയിട്ടുണ്ട്) ക്ളാസ്സില്‍ സാറന്മാരില്ലാത്ത് നേരത്തും(ഉണ്ടെങ്കിലും ഞങ്ങള്‍ക്ക് വലിയ വ്യത്യാസമൊന്നുമില്ല) ഫ്രീ പിരീഡിലുമൊക്കെ അഖിലലോകചരാചരങ്ങളെ പറ്റി ഉത്ഖണ്ഡാകുലരായ് ചര്‍ച്ച ചെയ്യുന്ന ഞങ്ങളുടെ ഇടയില്‍ ക്ളാസ് റ്റീചറിണ്റ്റെ സ്പെഷ്യല്‍ അനുവാദത്തോട് കൂടി ഇരിപ്പുറപ്പിച്ച നമ്പൂരിച്ചന് ഒരു ഇലക്ഷനു ജയിച്ച സ്ഥനാര്‍ത്ഥിയുടെ രീതിയിലായിരുന്നു പിന്നീട് പെരുമാറിയത്... പക്ഷേ അജ്മലിണ്റ്റെയും എണ്റ്റെയും കയ്യിലിരുപ്പ് നന്നായ് അറിയാവുന്ന ബാക്കി സഹപാഠന്മാര് നമ്പൂരിച്ചനു ഭാവിയില്‍ വരാനിരിക്കുന്ന അവസ്ഥയും മൂക്ക് കൊണ്ട് ദ്രുഷ്ട്യദ്രുങ്നേം എന്നു വരക്കാന്‍ പോകുന്ന കാഴ്ചയും ആകാംക്ഷയോടെ കാത്തിരുന്നു.. അങ്ങനെ ഇരിക്കുമ്പോളാണു ഒരിക്കല്‍ എന്തോ ഒരു ചെറിയ ..ഒരു കുഞ്ഞു...ഒരു മൈനര്‍ തെറി അജ്മല്‍ നമ്പൂരിച്ചനെ വിളിച്ചെന്നും പറഞ്ഞ് നമ്പൂരിച്ചന് അവണ്റ്റെ ഫൌണ്ടന് പേനയുടെ മഷി അജ്മലിണ്റ്റെ വെള്ള യൂണിഫോര്ം ഷര്‍ട്ടിലേക്ക് കുടഞ്ഞത്..പതിവുപോലെ അജ്മലിനെ ഉപദ്രവിച്ചതിനു പകരം ഞാനും എണ്റ്റെ പേനയുടെ നിബ്ബ് കടിച്ചൂരി എണ്റ്റെ ബോള്പെന്നിണ്റ്റെ മഷി തിരിച്ച് നമ്പൂരിച്ചന്റെ മുഖത്തേക്ക് ഊതി,ഒപ്പം ഒരു ഭീഷണിയും..."എണ്റ്റെയോ അജ്മലിണ്റ്റെയോ ദേഹത്ത് ഇതിണ്റ്റെ പേരില്‍ ഒരു തുള്ളി മണ്ണ് വീണാല്‍.........." അത്രയും മതി,ഭീഷണി പ്രസ്താവന ഇറക്കിയത് ഞങ്ങളില്‍ ഒരുവനായത് കൊണ്ടും അത് നടക്കും എന്നറിയാവുന്നത് കൊണ്ടും ലവന് മര്യാദക്കാരനായ്... അങ്ങനെ കൊണ്ടും കൊടുത്തും നടക്കവേയാണു അവനെതിരേ വജ്രായുധം ഇറക്കാനുള്ള അടുത്ത അഹിംസാ രീതിയിലേക്ക് ഞങ്ങള്‍ ഇറങ്ങിയത്...ഒന്നൊന്നുമല്ല,പല വെറൈറ്റി ഐറ്റങ്ങള്‍ ഞങ്ങളുടെ ആവനാഴിയില്‍ ഉണ്ട്..... അങ്ങനെ ഒരിക്കല്‍ ഒരെണ്ണം ക്ളാസ്സില്‍ വച്ച് പാസ്സാക്കിയ അജ്മലിനെ നമ്പൂരിച്ചന് ചീത്ത വിളിക്കുന്നതിനു മുന്‍പേ ഞാനും അജ്മലും അവനെ ഒടിച്ചു മടക്കി,...വേറൊന്നും ചെയ്തില്ല,താഴെ നിന്ന് വന്ന എമ്ബക്കതിന്റെ ഒച്ച കേട്ട് സഹക്ളാസ്സന്മാര് തിരിഞ്ഞു നോക്കിയ അതേ സ്പീഡില്‍ ഞാനും അജ്മലും ഞങ്ങളുടെ ഇടയിലിരിക്കുന്ന നമ്പൂരിച്ചനെ,അവജ്ഞയോടും,പുച്ഛത്തോടെയും നോക്കി കൂടെ.."എന്തുവാഡേ ഇത്...മണ്ഡലം കീറിക്കാണുവല്ലോ..ഒന്നു പറഞ്ഞിട്ടൊക്കെ വിട്ടൂടെഡേയ്...അറ്റ്ളീസ്റ്റ് ഒരു മിനിമം വോളിയത്തിലെങ്കിലും..." ഈ ഒരു ചോദ്യവും കൂടിയായപ്പോള്‍,വെളുത്തു സുന്ദരനായിരുന്ന നമ്പൂരിച്ചണ്റ്റെ മുഖം ചുവന്നു,തൊട്ടാല്‍ ചോര തെറിക്കുമെന്ന രീതിയിലായ്... സംഭവം എന്താണെന്ന് കത്തി തുടങ്ങിയ സഹ ക്ളാസ്സന്മാര് ഇതേ നോട്ടം നമ്പൂരിച്ചനെ നോക്കി....സംസാരിക്കുന്നവരുടെ പേരെഴുതാന്‍ നിന്ന ഞങ്ങടെ സുഹ്ര്ത്തിനോട് ഞാന്‍ പറഞ്ഞു,,,"അളിയാ,പേരെഴുതണ്ട...പോട്ട്..അവന് മൂട്ടിലൂടെയാ സംസാരിച്ചെ...അതിനു പേരെഴുതാന്‍ സ്കോപ്പില്ല..." ഇതും കൂടിയായപ്പോ നമ്പൂരിച്ചന് കരച്ചിലിണ്റ്റെ വക്കത്തെത്തി....സാറീനോട് പരാതി പറയാനും പറ്റില്ലല്ലോ,അവന് ഞങ്ങടെ മാതിരിയല്ല,അല്പം നാണവും മാനവുമൊക്കെ ഉള്ള റ്റൈപ്പായത് ഞങ്ങടെ ഭാഗ്യം.. അവസാനം അവനു ഞങ്ങളുടെ അടുത്ത് നിന്ന് എങ്ങിനേയും മാറിയാല്‍ മതി എന്നായ്...പക്ഷേ അവന് തന്നെ ചോദിച്ച് മേടിച്ച സീറ്റായത് കൊണ്ട് പിന്നെയും സാറിനോട് പറഞ്ഞാല്‍ പണികിട്ടും,സാററിയാതെ മാറിയിരിക്കാന്‍ ഞാനും അജ്മലും സമ്മതിക്കതുമില്ല..(അവനെ അങ്ങിനെ വിടാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശമില്ല... )അങ്ങനെ പണികള്‍ കൊടുത്ത് അവനെ ദ്രോഹിച്ച് സസുഖം വാഴവേ അവന് ഞങ്ങള്‍ക്ക് പണിതരാനായ് അടുത്ത ശ്രമം തുടങ്ങി.... അജ്മലിനും എനിക്കും തീരെ സഹിക്കാന്‍ വയ്യാത്ത രീതിയില്‍,അവന് ഉച്ചക്ക് ഊണു കഴിച്ചിട്ട് വരുമ്പോള്‍ ഒരു സവാള കൂടി കഴിച്ചിട്ട് വരും..എന്നിട്ട് ഞങ്ങളോട് സംസാരിക്കും.....ക്ളാസ്സായതിനാല്‍ ഒന്നു മര്യാദയ്ക്ക് വാളു പോലും വക്കാനാവാതെ ഞാനും അജ്മലും കറങ്ങാന്‍ തുടങ്ങി...അവനെ ഉപദേശിച്ചു...."ഡേയ് ...മോനെ,മര്യാദയുടെ ഭാഷയില്‍ പറയുവാ...നീ ഇങ്ങനെ ഉള്ളി തിന്നേച്ച് വരരുത്..."അവന് പറഞ്ഞു..."അതെണ്റ്റെ സൗകര്യമാ....വേണേല്‍ സഹിച്ചാ മതി.. " ഉടനേ എണ്റ്റെയും അജ്മലിണ്റ്റെയും പിന്നീടുള്ള ചിന്ത,ഇതിനുള്ള മറുപണിയെക്കുറിച്ചായി...അവസാനം ഒരു കലക്കന്‍ ഐഡിയ കത്തി...അവണ്റ്റെ വീക്ക്നസ്സ്...മത്സ്യമാംസാദി....ആദ്യനടപടിയെന്നോണം ഞാന്‍ എണ്റ്റെ വീട്ടില്‍ മേടിച്ച് വച്ചിട്ടുള്ള ഞാനോ അനിയനോ കണ്ടാല്‍ ഓടി ഒളിക്കുന്ന സെവന്‍സീസ് എന്ന് പേരുള്ള മീന്‍ ഗുളിക,എന്നു ഞാനും,മീന്‍ ബുളിയ എന്ന് അനിയനും സ്നേഹപൂര്‍വം വിളിക്കുന്ന ആ ഗുളിക ഒരു കുപ്പിയിലാക്കി ക്ളാസ്സില്‍ പോകാന്‍ തുടങ്ങി...എന്നിട്ട് ഒരെണ്ണം അജ്മലും ഒരെണ്ണം ഞാനും എടുക്കും..ഇവന് വന്ന് ഇരുന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ അതു വായിലിട്ട് കടിച്ചങ്ങ് പൊട്ടിക്കും... ഇത്രേം വ്രിത്തികെട്ട ആ ഗുളിക കടിച്ച് പൊട്ടിച്ച് തിന്നിട്ട് ഞാനും അജ്മലും ഇവണ്റ്റെ മുന്നില്‍ കൂടി സംസാരിക്കും..സംസാരത്തില്‍ 'ഹാ,ഭൂ' മുതലായ വാക്കുകള്‍ അധികമുണ്ടാകാന്‍ ഞങ്ങള്‍ പരമാവധി ശ്രദ്ധിക്കും...യമഹാ എന്ന വാക്കാരുന്നു ഞങ്ങള്‍ക്ക് ഏര്റേ ഇഷ്ടം..... അവന് ടൌവലെടുത്ത് മൂക്ക് അമര്‍ത്തി പിടിക്കുന്നത് കാണുമ്പം ഞങ്ങള്‍ നിര്‍ത്തും..അവന് മാറ്റിയാല്‍ വീണ്ടും തുടങ്ങും... ഇതും പോരാഞ്ഞിട്ട് അജ്മല്‍ എന്നും വീട്ടില്‍ നിന്നും ഉണക്കമീന്‍ പൊരിച്ച് കൊണ്ട് വരാന്‍ തുടങ്ങി...ഒരു കവറിലിട്ട് കുറച്ച് എനിക്കും തരും...അതും ക്ളാസ്സിനിടയില്‍ ഞങ്ങളെടുത്ത് കറുമുറാന്ന് കടിച്ച് തിന്നും...ഒരു സാക്ഷാല്‍ നമ്പൂതിരി ആയ അവനു ഒരിക്കലും സഹിക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു അത്....പക്ഷേ പ്രതികാരത്തിണ്റ്റെ ചൂടില്‍ ഞങ്ങള്‍ അതിണ്റ്റെ തീവ്രതയൊന്നും അളക്കാന്‍ നിന്നില്ല... അങ്ങനെ പൊളപ്പന്‍ പാരകള്‍ പരസ്പരം വച്ച് വച്ച് ഞങ്ങള്‍ മൂന്ന് പേരും കാലം കഴിക്കവേ...ഒരു ദിവസം.. ഞാന്‍: "മ്രിഗേ..........ം..(പിന്നണിയില്‍ നീണ്ട ഒരു ഏമ്പക്കത്തിണ്റ്റെ ഒച്ച) ഹൊ ഭാഗ്യം.. " ഇതു കേട്ട അജ്മല്‍..:"എന്താഡേ ഏമ്പക്കം വിട്ടിട്ട് ഭാഗ്യമെന്ന് പറയുന്നെ,നിനക്ക് വട്ടായാഡേ.. " ഞാന്‍..:"അതല്ലളിയാ,ഞാന്‍ പറഞ്ഞില്ലേ,മിനിഞ്ഞാന്ന് ആ കപ്പ പുഴുങ്ങിയതും മുളകുകറിയും കഴിച്ചതിനു ശേഷം വയറ്റീന്ന് പോകുന്നില്ല....അവസാനം ഇന്നാണേല്‍ രാവിലേ മുതല്‍ ഒരു പത്ത് മുപ്പത് ഏമ്പക്കം പോയി..പക്ഷേ ഇപ്പഴാ ഒരെണ്ണം വായികൂടി പോയത്..അതാ ഞാന്‍ ഭാഗ്യമെന്നു പറഞ്ഞത്.. " ..."ഈസരാ..എനിക്കു വയ്യേ....നാണം കെട്ടാലും വേണ്ടില്ല,ഞാന്‍ ഇന്ന് തന്നെ സീറ്റു മാറും ..എനിക്ക് മതിയായ്,എഡേ..നിങ്ങളു രണ്ടാളും എന്നോട് ഷമി...പ്ളീസ്,സത്യമായും ഇനി മേലാല്‍ ഞാന്‍ നിങ്ങളെ ഉപദ്രവിക്കില്ല...നിങ്ങളെ തമ്മില്‍ തെറ്റിക്കാനും നോക്കില്ല..സത്യം...."നമ്പൂരിച്ചണ്റ്റെ ക്ഷമാപണം... ഞാന്‍ അജ്മലിനെ നോക്കി...പക്ഷേ അവനു വിടാന്‍ താല്പര്യമില്ല,കാരണം നമ്പൂരിച്ചന് അജ്മലിണ്റ്റെ വീടിനടുത്താണു താമസിക്കുന്നത്,അവന് നന്നായി ക്ളാസ്സില്‍ പഠിക്കുന്ന കാരണം അവനെ ചൂണ്ടിക്കാണിച്ച് അജ്മലിണ്റ്റെ മിച്ച എന്നും അവനു കൊട്ടേഷന്‍ വിടുന്നുണ്ടാരുന്നു...അതിണ്റ്റെ പ്രതികാരം ഇനിയും ബാക്കി കിടക്കുന്നു.. പക്ഷേ ഞാന്‍ പറഞ്ഞു.."പോട്ട് മുത്തേ,വിട്ടുകളഞ്ഞേക്കാം"...അങ്ങിനെ അവസാനം അവനു ക്ഷമ കൊടുത്തു..നമ്പൂരിച്ചന് തന്നെ സാറിനോട് പറഞ്ഞു,,"സാര്‍,അവിടിരിക്കുമ്പം എനിക്ക് ബോര്‍ഡ് കാണാന്‍ പറ്റുന്നില്ല,അതുകൊണ്ട് എന്നെ ദയവായ് മാറ്റി ഇരുത്തണം..."സാറു സമ്മതിച്ചു.......അങ്ങനെ അവന് ഞങ്ങഡെ മുന്നിലത്തെ ബെഞ്ചിലിരുപ്പു തുടങ്ങി.... ഒരു ദിവസം അവന് എന്നോട് വന്നിട്ട് പറഞ്ഞു.."ഡേ ഒരു സഹായം നിങ്ങള്‍ ചെയ്യണം...അന്ന് ആ മൂട്ടിന്ന് സൌണ്ട് വിട്ടതു ഞാനല്ലെന്നു നിങ്ങള്‍ക്ക് രണ്ടാള്‍ക്കും,പിന്നെ എനിക്കുമേ അറിയൂ...പക്ഷേ ഞാന്‍ പറഞ്ഞാല്‍ ആരും അതു വിശ്വസിക്കില്ല...നിങ്ങള്‍ പറഞ്ഞാലേ എല്ലാരും അതു വിശ്വസിക്കൂ(അന്നുണ്ടായ ആ സംഭവം കാരണം നമ്പൂരിച്ചനു ഒരു ഇരട്ടപ്പേരു വീണിരുന്നു..അതു തുടച്ചു മാറ്റലാണു മൂപ്പിത്സിണ്റ്റെ ലക്ഷ്യം..ലവനാരാ മോന്)... ഞാന്‍ അജ്മലിനോട് പറഞ്ഞു.."അളിയാ വീണ്ടും ഓസിനു ഫൂഡടിക്കാനുള്ള ഒരു ചാന്‍സ്... " അജ്മല്‍ നമ്പൂരിച്ചനോട് പറഞ്ഞു..."ദിവസവും അണ്ണാച്ചിയുടെ കയ്യീന്ന് ഞങ്ങള്‍ക്ക് അമ്പഴങ്ങ വാങ്ങി തന്നാല്‍ വരാന്‍ പോകുന്ന സോഷിയലിനു ഞങ്ങള്‍ സത്യം വെളിപ്പെടുത്താം..."പാവം ലവന് വീണു...പക്ഷേ അവണ്റ്റെ ഉദ്ദേശം ഞങ്ങള്ക്കറിയാമാരുന്നു..ഇങ്ങനെങ്കിലും മുതലാക്കിയില്ലെങ്കില്‍ അവസാനം ഞങ്ങള്‍ സത്യം പറഞ്ഞു കഴിയുമ്പം ഞങ്ങളുടെ ഇമേജ്(?) മൊത്തം തകരുന്നത് കാണാനുള്ള അവണ്റ്റെ ശ്രമത്തില്‍ പൂര്‍ണമായും അവന് വിജയിക്കും.. അങ്ങനെ ഒരുമാസം കഴിഞ്ഞു വരുന്ന സോഷിയലിണ്റ്റെ അന്ന് വരെ മച്ചാന് ഞങ്ങള്‍ക്ക് അമ്പഴങ്ങാ വാങ്ങി തന്നുകൊണ്ടിരുന്നു... അവസാനം അവന് കാത്തിരുന്ന ആ ദിവസം വന്നെത്തി....ക്ളാസ്സില്‍ എല്ലാരും അടിച്ചുപൊളിച്ചിരിക്കേ അജ്മല്‍ എണീറ്റ് നിന്നിട്ട് പറഞ്ഞു.. "ഡേയ് ...എല്ലാവരോടും ഒരു കാര്യം പറയാനുണ്ട്....വേറൊന്നുമല്ല...നമ്മുടെ നമ്പൂരിച്ചനെ ആരും ഇനി മുതല്‍....എന്നു വിളിക്കരുത്..അതു അവനു വല്ല്യ വിഷമമുണ്ടാക്കുന്നുണ്ടെന്ന് അവന് പരാതി പറയുന്നു...കൂടാതെ അവന് പരയുന്നത്..അന്ന് സംഭവിച്ച ആ സംഭവം ഞാന്‍ ഏല്‍ക്കണമെന്നാണു...നിങ്ങള്‍ പറയൂ...ഞാന്‍ ഏല്‍ക്കണോ...പാവം എണ്റ്റെ ക്ളാസ്സ് മേറ്റിനു വേണ്ടി അത് ഏല്കാന് ഞാന്‍ തയ്യാറാണു..." ഇത്രയുമായപ്പോളെക്കും ക്ളാസ്സിലെ ബഹളം മാക്സിമമായി..എല്ലാരും നമ്പൂരിച്ചനെ കൂവാന്‍ തുടങ്ങി...അന്നാദ്യമായ് നമ്പൂരിച്ചന് നല്ല മസ്തായിട്ട് ഒരു തെറി വിളിച്ചു...അതു ഞങ്ങള്‍ക്ക് പുത്തരിയല്ലാത്തത് കൊണ്ട് ഞങ്ങള്‍ അതു ചിരിച്ചു തള്ളി... അതോടെ നമ്പൂരിച്ചണ്റ്റെ ആ പേരു എല്ലാവരും അംഗീകരിച്ചു... പിന്നീടുള്ള കാലം അവനും ഒരു മിടുക്കനായ ഒരു പയ്യനായി തന്നെ കഴിഞ്ഞു... പത്താം ക്ളാസ്സ് കഴിഞ്ഞ് സപ്രിട്ടിക്കറ്റ് വാങ്ങാന്‍ വന്ന ദിവസം അവന് ഞങ്ങളോട് വന്നു പറഞ്ഞു.."ഡേയ് കുറേ വഴക്കു കൂടിയിട്ടുണ്ടെങ്കിലും ഇത്രേം കാലം ജീവിച്ചതില്‍ എനിക്ക് ഉപയോഗപ്രദമായ ഒരു സംഭവമുണ്ടായത് നിങ്ങളുടെ കൂടിയതാണു..ഒന്നുമില്ലേലും ഈ സ്കൂളില്‍ ജോയിന്‍ ചെയ്തപ്പോ വന്ന ഒരു വെറും പയ്യനില്‍ നിന്ന് ഒരല്പം തൊലിക്കട്ടിയുള്ള പയ്യനായി നിങ്ങളുടെ ഒക്കെ ഇടയില്‍ മാറാന്‍ നിങ്ങളാനു കാരണക്കാരായത്..നിസ്സാര കാര്യത്തിനു കരഞ്ഞിരുന്ന എനിക്ക് അല്പം ധൈര്യമുണ്ടായതു നിങ്ങളുടെ പെരുമാറ്റമാണു..താങ്ക്സ് ഡേയ്...ഒരിക്കലും നിങ്ങളെ മറക്കില്ല..." ലവന് താങ്ങിയതാണോ കാര്യമായിട്ട് പറഞ്ഞതാണോ എന്നന്തിച്ച് ഞാനും അജ്മലും പരസ്പരം നോക്കി...അവസാനം സപ്രിട്ടിക്കറ്റും വാങ്ങി അവണ്റ്റെ അച്ഛണ്റ്റെ ഒപ്പം ബൈക്കില്‍ കയറിയ ഉടനേ ദൂരെ നിന്നു ആരോ നമ്പൂരിച്ചണ്റ്റെ വട്ടപ്പേരു വിളിച്ചു...ഉടനേ തിരിഞ്ഞു നോക്കി ഒച്ചയുണ്ടാക്കാതെ ലിപ്മൂവ്മണ്റ്റ് വരുത്തി നമ്പൂരിച്ചന് പറഞ്ഞു,,, "നിണ്റ്റെ അമ്മായി അച്ഛന്... "
Subscribe to:
Post Comments (Atom)
No comments:
Post a Comment