Thursday, October 29, 2009

പണിഞ്ഞോ!!പക്ഷേ ഇമ്മാതിരി പണി പണിയരുതണ്ണാ!!!!

മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ നല്ല കിടിലന്‍ മഴയുള്ള ഒരു വെളുപ്പാങ്കാലത്ത്‌ മിച്ച ഉണ്ടാക്കി തന്ന ചൂടു ചായയും കുടിച്ച്‌ റ്റ്യൂഷനു പോകാന്‍ നില്‍കുമ്പോ മനസ്സില്‍ ഉണ്ടായിരുന്ന ഏക ചിന്ത..'ഇന്ന് എങ്ങനെങ്കിലും സ്കൂളില്‍ പോകാതിരുന്നാല്‍ ഇന്ത്യാ പാകിസ്താന്‍ ക്രിക്കറ്റ്‌ കാണാം..'എന്നതായിരുന്നു.. കമണ്റ്ററി കേള്‍ക്കാന്‍ ആകെയുണ്ടായിരുന്ന പോക്കറ്റ്‌ റേഡിയോ (അജ്മലിണ്റ്റെ) സാറു പൊക്കിയത്‌ കാരണം മറ്റു പോംവഴി ഒന്നുമില്ലാ... യൂത്ത്‌ ഫെസ്റ്റിവല്‍ ഇനി ഉടനേയെങ്ങും ഇല്ലാത്തത്‌ കൊണ്ട്‌ ഗാനമെള പ്രാക്റ്റീസ്സ്‌ (?) എന്നു പറഞ്ഞ്‌ മുങ്ങാനും വകുപ്പില്ല...വയറു വേദന,സന്ധി വേദന,പുളിച്ചു തികട്ടല്‍,പല്ലു വേദന ആദി മുതലായ ലോക്ളാസ്സ്‌ നമ്പറുകള്‍ ഇനി ചിലവാകില്ല എന്നുറപ്പ്പ്പാണു...കാരണം ഈ സൈസ്‌ മകനെ വളര്‍ത്താനായ്‌ നിയോഗിക്കപ്പെട്ട നമ്മുടെ മാതാശ്രീക്കും പിതാശ്രീക്കും ആ നമ്പറുകള്‍ ഇറക്കിയാല്‍ തരാനുള്ള മറു മരുന്ന് പിടികിട്ടി..... 'ഹോസ്പിറ്റലില്‍ പോയി ഇഞ്ചക്ഷന്‍..' ഒരു ചീളു കൊതുകിനു പോലുംകുത്താന്‍ അവസരം നല്‍കാതെ ഞാന്‍ കാത്ത്‌ സൂക്ഷിക്കുന്ന എണ്റ്റെ സ്വന്തം പ്ര്‍ഷ്ടത്തില്‍ ....ഒരു നഴ്സ്‌..അതും മുന്‍പരിചയം പോലും ഇല്ലാത്തവര്‍...ഹും ...അവര്‍ക്കു കുത്താന്‍ കൊടുക്കുകേല ഞാന്‍ എന്ന ഉഗ്ര ശപഥമെടുത്തിരിക്കുകയാണു എന്ന സംഭവം അവര്‍ക്കറിയാം.... ആ സാഹചര്യം അവര്‍ ഒരു ദയാദാക്ഷിണ്യം കൂടാതെ ചൂഷണം ചെയ്യാന്‍ തുടങ്ങി..അതില്‍ പിന്നെ അസുഖം എന്ന നമ്പര്‍ ഞാന്‍ ഉപേക്ഷിച്ചു....പിന്നെന്താണു ഒരു വഴി എന്ന് ചിന്തിച്ച്‌ ഞാന്‍ ചായ കുടിയും കഴിഞ്ഞു റ്റ്യൂഷന്‍ ക്ളാസ്സിലേക്കു തിരിച്ചു...ലവിടെ എത്തിയിട്ട്‌ അജ്മലുമായി ചിന്തിച്ച്‌ ഒരു ഐഡിയ ഉണ്ടാക്കാം... അങ്ങനെ ഞങ്ങള്‍ ആത്മാര്‍ഥമായ്‌ പഠനം നടത്തുന്ന റ്റ്യൂഷന്‍ സെണ്റ്റരില്‍ എത്തി..പതിവുപോലെ റ്റെറസ്സില്‍ നിന്നാല്‍ പറിക്കാന്‍ പറ്റുന്ന മള്‍ബറി മരത്തില്‍ നിന്നും ആവശ്യത്തിനു കായ്കനികളൊക്കെ ഭക്ഷിച്ചു ക്ളാസ്സില്‍ വന്നിരുന്നു കൂലങ്കഷമായ്‌ ചിന്തിക്കാന്‍ തുടങ്ങി... "അളിയാ വല്ല പരിപാടിയും ഒപ്പിച്ചില്ലേല്‍ ചളമാകുമല്ലൊ...കളി കാണാതിരുന്നാല്‍ ജീവിതം നായ നക്കുമല്ലോഡേയ്‌.."ഞാന്‍ പറഞ്ഞു... അതിനു അജ്മലിണ്റ്റെ മറുപടി.."നില്ലെഡേ നമുക്കു റ്റ്യൂഷന്‍ കഴിഞ്ഞിട്ട്‌ സ്കൂളു വരെ ഒന്നു പോയി നോക്കാം..രാവിലെ ഏഴരയ്ക്കു ആരും കാണില്ലല്ലോ...വല്ല പരിപാടിയും ഒപ്പിക്കാം.. " അങ്ങനെ റ്റ്യൂഷന്‍ ഒരുവിധം കഴിഞ്ഞിട്ട്‌ ഞങ്ങള്‍ സ്കൂളിലേക്ക്‌ വെച്ച്‌ പിടിച്ചു.. മഴയായതു കൊണ്ട്‌ സാധാരണ ഗ്രൌണ്ടില്‍ കളിക്കാന്‍ വരുന്നവന്‍മാരെയും ഒന്നും കാണുന്നില്ല...ഞാനും അജ്മലും മെയില്‍ ബില്‍ഡിങ്ങിണ്റ്റെ പുറകുവശത്തുള്ള ഞങ്ങളുടെ ബില്‍ഡിങ്ങ്‌ ലക്ഷ്യമാക്കി കുതിച്ചു...ചെന്നു നോക്കിയപ്പോ അതാ ഞങ്ങളെ പോലെ തന്നെ ലക്ഷ്യബോധമുള്ള രണ്ട്‌ മൂന്ന് സഹക്ളാസ്സന്‍മാര്‍ അവിടെ നില്‍കുന്നു... "എന്തുവാഡേ രാവിലെ തന്നെ ഇവിടെ പരിപാടി.."ഞാന്‍ ചോദിച്ചു... "അളിയാ ഇന്നു കളിയുള്ള ദിവസമല്ലേ ക്ളാസ്സില്‍ വരാതിരുന്നാല്‍ കളി കാരണമാണെന്ന് സാറിനു ഉറപ്പായും അറിയാന്‍ പറ്റും അതു പ്രശ്നമാകും..പിന്നെ ഒരേ ഒരു പോംവഴി നമുക്ക്‌ കുറച്ച്‌ ഓട്‌ എറിഞ്ഞ്‌ പൊട്ടിക്കാം...മഴയായത്‌ കൊണ്ട്‌ ക്ളാസ്സില്‍ വെള്ളം വീഴുമ്പോ ക്ളാസ്‌ ചിലപ്പോ വിട്ടേക്കും... "ഒരുത്തന്‍ പറഞ്ഞു പക്ഷേ എനിക്ക്‌ എന്തോ അതിനൊട്‌ യോജിക്കാന്‍ പറ്റുന്നില്ല...ഓടൊക്കെ എറിഞ്ഞ്‌ പൊട്ടിക്കുകാ എന്ന് പറയുന്നത്‌ നല്ലതല്ല...കാരണംചെറിയ കല്ല് കൊണ്ടെറിഞ്ഞാലൊന്നും ലത്‌ പൊട്ടില്ല...പിന്നല്ലെങ്കില്‍ കയറി ഓടിളക്കണം..മഴക്കാലമായത്‌ കൊണ്ട്‌ തെന്നി കിടക്കുകയാണു..അതും അപ്പോ റിസ്കാകും.. തറനിരപ്പിനേക്കാള്‍ ഒന്നരയടി താഴ്ന്നു കിടക്കുന്ന ക്ളാസ്സ്‌ മുറിയാരുന്നു ഞങ്ങളുടേത്‌...അതുകൊണ്ട്‌ ക്ളാസ്സിലേക്ക്‌ കയറാന്‍ താഴേക്കുള്ള സ്റ്റെപ്പുകള്‍ വരെ ഉണ്ട്‌... അന്നരമാണു ഞാന്‍ ഒരു കാഴ്ച്ച കണ്ടത്‌...രണ്ട്‌ ബില്‍ഡിങ്ങുകളുടേയും ഇടയില്‍ തങ്ങി നില്‍കുന്ന മഴവെള്ളം ഓളമടിക്കുന്നതനുസരിച്ച്‌ ഞങ്ങളുടെ ക്ളാസ്സിലേക്ക്‌ കയറുന്നു.... വക്രബുദ്ധി അല്‍പം കൂടുതലുള്ള ഇനത്തില്‍ പെട്ടതായത്‌ കൊണ്ട്‌ അധികം ചിന്തിക്കേണ്ടി വന്നില്ല... "അളിയാ കിട്ടി അളിയാ...ഈ കെട്ടി നില്‍കുന്ന വെള്ളം നമുക്ക്‌ ക്ളാസ്സിലേക്ക്‌ അടിച്ചു കയറ്റാം... "ഞാന്‍ അമറി കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലായതു കൊണ്ട്‌ ടപ ടപേന്ന് ലവന്‍മാര്‍ ഓഡിപ്പോയ്‌ നല്ല വീതിയുള്ള ഒടിഞ്ഞ പലകകളും അതുപോലുള്ള പരന്ന സാധന സാമഗ്രികളുമായെത്തി..പണി തുടങ്ങി...ക്ഷീണിക്കുന്നവര്‍ മാറുമ്പോള്‍ അടുത്ത റ്റീം പണി തുടങ്ങും.. .ഏഴേമുക്കാലായ്‌....എട്ടര വരെ സമയമുണ്ട്‌ അതിനുള്ളില്‍ ടാര്‍ജറ്റ്‌ തികക്കണം...ഒരു അര അടിയെങ്കിലും ക്ളാസ്സില്‍ വെള്ളം പൊങ്ങണം...ഇല്ലേല്‍ കാര്യമില്ല... പെരുമഴയത്ത്‌ ഇത്ര കഷ്ടപ്പെട്ട്‌ പണിയുന്ന ഞങ്ങളെ വല്ല കോണ്ട്രാക്റ്ററും കണ്ടാല്‍ അന്നേ വാര്‍ക്കപ്പണിക്ക്‌ കൊണ്ട്‌ പോയേനേ.... ഇതിനിടയില്‍ ഒരുത്തന്‍ പൊങ്ങി നില്‍കുന്ന ക്ളാസ്സിണ്റ്റെ പടി പൊളിക്കാന്‍ പ്ളാനിട്ടു... 'അതു അതിമോഹമാണു മഹനേ...നമുക്ക്‌ ആവശ്യത്തിനുള്ളതു മതി ' എന്നുപദേശിച്ചു.....ജനാലയുടെ കിഴുത്തയില്‍ കൂടി ഞാന്‍ ഒളിഞ്ഞു നോക്കിയപ്പോ സംഭവം ഏറ്റു..ഒരു ദിവസത്തേക്ക്‌ ക്ളാസ്സ്‌ നടക്കാതിരിക്കാനുള്ള വെള്ളമുണ്ട്‌...ഇരുട്ടായത്‌ കൊണ്ട്‌ ഒരുവിധം അഡ്ജസ്റ്റ്‌ ചെയ്തേ കാണുന്നുള്ളു...എന്നാലും ഏകദേശം ഉറപ്പായി... മാസശമ്പളം കിട്ടിയ തൊഴിലാളികളെപ്പോലെ സന്തോഷവാന്‍മാരായ്‌ ഞങ്ങള്‍ വീടുകളിലേക്കു തിരിച്ചു.. സമരം ഉണ്ടാകും എന്ന് നൂറു ശതമാനം ഉറപ്പുള്ള ദിവസങ്ങളില്‍ മാത്രം സന്തോഷത്തോടെ സ്കൂളിലേക്ക്‌ പോയിരുന്ന ഞങ്ങള്‍ അന്നാദ്യമായ്‌ സമരം ഇല്ലെന്നറിയാമായിരുന്നിട്ടും സന്തോഷത്തോടെ സ്കൂളിലേക്ക്‌ പോയ്‌.. സ്കൂളിലെത്തിയപ്പോ സാധാരണ സൈക്കിള്‍ സ്റ്റാണ്ടില്‍ കാണാറുള്ള സഹക്ളാസ്സന്‍മാരെയൊന്നും കാണുന്നില്ല...ലാസ്റ്റ്‌ ബെല്ല് അടിച്ച്‌ അതിണ്റ്റെയും മുഴക്കം തീരാതെ ക്ളാസ്സിണ്റ്റെ പരിധിയില്‍ പോലും കടക്കാത്തവന്‍മാരൊക്കെ സൈക്കിളും വെച്ചിട്ട്‌ എവിടെപ്പോയി.. ഞാനും അജ്മലും സൈക്കിള്‍ ഏറ്റവും പുറത്ത്‌ വെച്ചു..കാരണം ക്ളാസ്സ്‌ ഇല്ല എന്നറിയുമ്പോ എളുപ്പം എടുക്കണമല്ലോ..ഇല്ലേല്‍ വെറുതേ ഒരോവറു മിസ്സാകും... ഞങ്ങടെ ക്ളാസ്സിലെത്തിയപ്പോ അതാ പ്രതീക്ഷിച്ചപോലെ എല്ലാ ലവന്‍മാരും ക്ളാസ്സിനു വെളിയില്‍.. മൂന്ന് ദിവസം അപ്പിയിടാതെ അതെല്ലാം കൂടി ഒറ്റയടിക്ക്‌ ഇളകിത്തൂറിയവന്‍മാരെപ്പോലെ ആര്‍ത്തുല്ലസിക്കുന്നു....ആര്‍മാദിക്കുന്നു.ആകെ ജഗ പൊഹ.. ഞങ്ങള്‍ ഒന്നുമറിയാത്തവരെപ്പോലെ എന്താകാര്യമെന്നൊക്കെ അന്വേഷിച്ചു...(പണ്ടേ ..'ചത്തതു ലവനെങ്കില്‍ കൊന്നതു മറ്റവന്‍ ..' എന്ന തത്വം ക്ളാസ്സില്‍ നിലനിന്നതു കൊണ്ട്‌..എന്തു തരികിട നടന്നാലും എഫ്‌ ഐ ആറില്‍ എണ്റ്റെയും അജ്മലിണ്റ്റെയും പേരുണ്ടാകും.... എന്നതു കൊണ്ട്‌ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഞാനും അജ്മലും നേരത്തേ ഉണ്ടായിരുന്ന ലവന്‍മാരും പെരുമാറി..ഒരു നല്ല കാര്യത്തിനു വേണ്ടി ആയതുകൊണ്ട്‌ ലവന്‍മാരും നമ്മുടെ കൂടെ നിന്നു).. ....അങ്ങനെ സാറെത്തി..പുള്ളിക്കും ചെറിയ തോതില്‍ ഹാപ്പി...വേറൊന്നുമല്ല...ഇന്ന് ക്ളാസ്സ്‌ ഒഴിവാക്കിയാല്‍ ഡെയിലി ഞങ്ങളെ വിളിക്കുന്ന തെറികളുടെ എണ്ണം കുറയും..ഒരുദിവസത്തേക്കെങ്കിലും...അതൊരു നല്ല കാര്യമല്ലേ.. പുള്ളി ചുറ്റിലും കൂടി നിന്നവന്‍മാരെ ഒന്നു നോക്കി..ആരെയോ തിരയുന്ന പോലെ...അജ്മലിനു ചൊറിഞ്ഞു വന്നു.. അവന്‍ പറഞ്ഞു.."ഞങ്ങളിവിടെയുണ്ട്‌ സാറേ..!".. ഉടനേ സാറു.."ങാഹാ എന്തിയേടാ കോവാലന്‍..(ആസ്‌ ഇന്‍ പാച്ചു ആണ്ട്‌ കോവാലന്‍..)" അപ്പോ ഞാന്‍.." ഞാന്‍ ദിപ്പുറത്തുണ്ട്‌ സാറേ.." ഉടനേ സാറു.."എന്തുവാഡേ ഇതൊക്കെ...ഇതിണ്റ്റെ പിറകിലും നീ വല്ലതുമാണോഡേ.."..(ലതു പിന്നേയും സഹിക്കാം...പണ്ട്‌ സ്കൂളില്‍ അലഞ്ഞു തിരിഞ്ഞു നടന്ന ഒരു കൂതറ അലവലാതി പട്ടി ക്രിത്യമായി ഞങ്ങടെ ക്ളാസ്സില്‍ തന്നെ വന്നു പെറ്റിട്ടപ്പോള്‍ സാറു അജ്മലിനെ വിളിച്ചു ഇതേ ചോദ്യം ചോദിച്ചതാ..' ഇതിണ്റ്റെ പിറകില്‍ നീ വല്ലതുമാണോന്നു..' അതുകൊണ്ട്‌ ഈ ചോദ്യവും ഞങ്ങളു പ്രതീക്ഷിച്ചതാ) ഉടനേ ഞാന്‍ പറഞ്ഞു..."ഇതു കഷ്ടമാ സാറേ..ഏതു ദുബായ്ക്കാരന്‍ വന്നാലും കരിമീനിനു കിടക്കപ്പൊറുതിയില്ലെന്നു പറഞ്ഞപോലാണല്ലൊ ഇതു..വല്ലവണ്റ്റെയും സൈക്കിളിണ്റ്റെ കാറ്റു പോയാ ഞങ്ങടെ തലയിലു, യേവനേലും ഉരുണ്ടു വീണാല്‍ ഞങ്ങടെ തലേലു...വല്ല പട്ടി പെറ്റാ അതു അജ്മലിണ്റ്റെ (മാത്രം) തലേല്‍..ഇതു ക്രൂരതയാ സാറേ..മഴ പെയ്തു ക്ളാസ്സില്‍ വെള്ളം കേറിയതിനു സാറു ദൈവത്തെ വിളിച്ചു ചോദിക്ക്‌... " ഉടനേ സാറു."അയ്യോടാ എന്തൊരു നിഷ്കളങ്കന്‍മാരു..എഡാ യെഡാ യെലവാങ്കന്‍മാരേ..നല്ലപുള്ള ചമയല്ലേ....നിന്നെയൊക്കെ ഞാന്‍ ഇന്നും ഇന്നലേം കാണാന്‍ തുടങ്ങിയതല്ല കേട്ടാഡേയ്‌.." എന്തു കേട്ടാലും സഹിക്കാന്‍ ഞങ്ങള്‍ തയാറായാണു നില്‍കുന്നത്‌..കാരണം എത്റേം പെട്ടെന്നു ക്ളാസ്സ്‌ വിടണം ഇല്ലേല്‍ ഓവറു മിസ്സ്‌ ആകും... അവസാനം സാറു പറഞ്ഞു.."ഇന്നത്തേക്ക്‌ ക്ളാസ്സ്‌ വിടുകയാണു..ആരും ബഹളം വയ്ക്കാതെ പോകണം .." ഞങ്ങള്‍ ഹാപ്പി ആയി..പക്ഷേ ആ സന്തോഷം പുറത്തു കാണിക്കാതെ ഞങ്ങള്‍ സ്ഥലം വിട്ടു...അങ്ങിനെ മഹത്തായ ആ ദിവസം ഞങ്ങള്‍ ഒരോവറു പോലും മിസ്സ്‌ ആകാതെ കളി മുഴുവനും കണ്ടു.... അങ്ങിനെ അടുത്ത ദിവസം..പതിവുപോലെ പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ ഞങ്ങള്‍ റ്റ്യൂഷനു പോയിട്ട്‌ സ്കൂളിലേക്ക്‌ പതിവു സന്ദര്‍ശനത്തിനിറങ്ങി... അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച്ച കണ്ട്‌ ഞങ്ങടെ കണ്ണു തള്ളി..ക്ളാസ്സിലെ മൂന്നിലൊന്നു വരുന്ന മഹാന്‍മാര്‍ അത്യധികം തിരക്കോടെ ക്ളാസ്സിലേക്ക്‌ വെള്ളം അടിച്ചു കയറ്റുന്നു... അജ്മല്‍ പറഞ്ഞു"ഡേ കോപ്പന്‍മാരെ...ഇതു പതിവാക്കിയാല്‍ പണി പാളും..ഓര്‍മയുണ്ടല്ലോ പണ്ടു ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോളുള്ള തീ സംഭവം..." അജ്മല്‍ പറഞ്ഞത്‌ ചെവിക്കൊള്ളാതെ ലവന്‍മാര്‍ പണി തുടര്‍ന്നു...ഞാനും അജ്മലും വീട്ടിലേക്ക്‌ തിരിച്ചു...ഒരാവശ്യവുമില്ലാതെ ക്ളാസ്സ്‌ മുടക്കാന്‍ ഞങ്ങള്‍ക്കു താല്‍പര്യമുണ്ടായിരുന്നില്ല..കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി എന്നു ചിന്തിച്ചു,ക്ളാസ്‌ വിട്ടാല്‍ കൊള്ളാം ഇല്ലേലും കൊള്ളാം എന്നുറപ്പിച്ചു ഞങ്ങള്‍ വീട്ടില്‍ ചെന്നു റെഡി ആയി ക്ളാസ്സിലേക്കു തിരിച്ചു... അവിടെ ചെന്നപ്പോള്‍ വിചാരിച്ച പോലെ എല്ലാ എണ്ണവും സന്തോഷത്തില്‍....സാറു വന്നു... ലവന്‍മാരുടെയൊക്കെ മുഖത്തു ചാകര വന്നെന്നറിഞ്ഞ മുക്കുവണ്റ്റെ ഭാവം..പക്ഷേ എല്ലാതിണ്റ്റേയും പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട്‌ സാറിണ്റ്റെ അനൌണ്‍സ്‌മണ്റ്റ്‌.. "ഡേ ഈ വെള്ളം ഉടനേയൊന്നും വറ്റില്ല..അതുകൊണ്ട്‌ ക്ളാസ്സ്‌ നമുക്കു നമ്മുടെ പണി തീരാത്ത പുതിയ കെട്ടിടത്തില്‍ വച്ചു നടത്താം..." കൊഴഞ്ഞു...ബെഞ്ചും ഡെസ്കും ഇല്ലെന്നതു പോട്ടെ തറയില്‍ പ്ണിതീരാത്തതു കൊണ്ട്‌ ആകെയുള്ളതു പാറയും സിമണ്റ്റും കൂടി ഇടിച്ചുറപ്പിച്ച ഒരു പരുവമാണൂ അതില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ഒരു സുഖം..ഹാ അതു അനുഭവിച്ചറിഞ്ഞാലേ പറ്റൂ......ഇതിനു കാരണക്കാരായ ലവന്‍മാരുടെ മൂന്നു തലമുറയ്ക്കു വരെ തെറി വിളിച്ചുകൊണ്ട്‌ ഞങ്ങള്‍ ക്ളാസ്സില്‍ ഇരുന്നു പഠനം നടത്തി... മഴക്കാലം തീരുന്നതു വരെ....

Monday, October 26, 2009

ഇതൊരുമാതിരി മറ്റേടത്തെ റാഗിംഗ് ആയിപ്പോയി അണ്ണാ...

"എവിട്രാ നിണ്റ്റെ വീട്‌?" മെസ്സില്‍ രാവിലെ ഇഡ്ഡലി എന്നു കുശിനിക്കാരന്‍ പറയുന്ന സാധനവും,എരുവ്‌ പുളി ഉപ്പ്‌ എന്ന മൂന്ന്‌ ഗുണങ്ങള്‍ എങ്ങിനിരിക്കും എന്നു ഈ ജന്‍മത്തിലും വരാന്‍ പോകുന്ന ജന്‍മത്തിലും അറിയാനേ പാടില്ലാത്ത ചമ്മന്തി (അതും ലവന്‍ വിളിക്കുന്നതാ) എന്ന പേരില്‍ ഒരു വെള്ള കറിയും ഗതി കെട്ടാല്‍ അഫി ഇതും തിന്നും എന്ന്‌ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്‌ തിന്നു കൊണ്ടിരിക്കേ എണ്റ്റെ മുന്നിലിരിക്കുന്ന സീനിയറിണ്റ്റെ ചോദ്യം... "ആലപ്പുഴ.." വിനയാന്വിതനായ്‌ ഞാന്‍.(എന്നെ സമ്മതിക്കണം.. എന്താ അഭിനയം)ഇതു കേട്ടപ്പോല്‍ തന്നെ എണ്റ്റെ ഒപ്പമുണ്ടായിരുന്ന സഹമുറിയന്‍,ഞാന്‍ സ്നേഹപുരസ്സരം വീരപ്പന്‍ എന്ന്‌ വിളിക്കുന്ന ഫൈസ്‌..(ആ പേരു അവസാനം അവണ്റ്റെ എച്‌.ഓ.ഡി വരെ വിളിക്കാന്‍ തുടങ്ങി)അവണ്റ്റെ തീറ്റയുടെ സ്പീഡ്‌ കൂട്ടി,കാരണം അവനു മനസ്സിലായ്‌..യെവന്‍ കുടുങ്ങി...ഇതു റാഗിംഗിണ്റ്റെ തുടക്കമാണു..ചിലപ്പോ ലവന്‍ തിന്നതിണ്റ്റെ ബാക്കി തിന്നേണ്ടി വരും.. മാരത്തോണ്‍ ഓട്ടവും,സാങ്കല്‍പിക യജ്ഞങ്ങളും ഒക്കെയല്ലാതെ കാര്യമായ റാഗിംഗ്‌ ഒന്നും കിട്ടാതിരുന്ന ഞാന്‍ ഇതെങ്കിലും ഒന്നു മര്യാദയ്ക്ക്‌ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്നാഗ്രഹിച്ച്‌ ഉഷാറായ്‌ ഇരുന്നു. റവ പോലത്തെ ഒരു സാധനം വച്ചുണ്ടാക്കുന്ന ആ ഇഡ്ഡലി ഞാന്‍ എപ്പോളും ഒരെണ്ണമേ തിന്നാറുള്ളു(ലതു മതി,ഒരു രണ്ട്‌ ദിവസത്തേക്ക്‌ ദഹിക്കാതെ കിടന്നോളും..നാട്ടില്‍ കൂലിപ്പണിക്കാര്‍ക്ക്‌ കൊടുത്തിരുന്നെങ്കില്‍ ലവര്‍ ഹാപ്പി ആയേനേ)ആ ഇഡ്ഡലി എങ്ങാനും പട്ടിയെ എറിഞ്ഞാല്‍ ആ പട്ടി തിരികെ വന്ന്‌ നമ്മുടെ മാതാപിതാക്കളെ പറ്റി പരാമര്‍ശം നടത്തി തിരികെ പോകും..അത്ര കട്ടിയാ... വീരപ്പണ്റ്റെ സ്പീഡിലുള്ള തീറ്റ കണ്ടപ്പോ നമ്മുടെ സീനിയര്‍ അണ്ണനു അത്ര പിടിച്ചില്ല... "എന്താടാ നിനക്കു ഇവിടുത്തെ ഇഡ്ഡലി അത്ര ഇഷ്ടമാണോ. ?" വീര്‍ ആലോചിച്ചു (ആണെന്ന്‌ പറഞ്ഞാല്‍ ചിലപ്പോ ലവന്‍ തരുന്ന ഇഡ്ഡലി കഴിക്കണ്ടി വരും... ) "ഏയ്‌ ഒട്ടും ഇഷ്ടമല്ല.. " സീനിയര്‍"അതേയോ,എന്നാ നീ ദാ ഈ നാലു ഇഡ്ഡലി കൂടി തിന്ന്‌" വീര്‍.."വേണ്ട ചേട്ടാ.. " സീനിയര്‍ "പ്ഭ പന്ന​@##@ തിന്നെടാ പന്ന @@@ മോനേ" ഇതു കേള്‍കേണ്ട താമസം വീരപ്പന്‍ ചാര്‍ജായ്‌..'ങാഹാ അത്രയ്ക്കായോ..നിനക്കെന്നെ അറിഞ്ഞു കൂടാ..ഇതു നാലെണ്ണം തിന്നിട്ട്‌ തന്നെ ബാക്കി കാര്യം' എന്നുമ്പറഞ്ഞ്‌ നാലെണ്ണം എടുത്ത്പ്ളേറ്റിലിട്ടിട്ട്‌..കുറെ ചമ്മന്തി(?) എടുത്തൊഴിച്ചു ഇടിച്ച്‌ പറിച്ച്‌ (പിച്ചിയാലൊന്നും ആ സാധനം മുറിയില്ല) തിന്നാന്‍ തുടങ്ങി.. സീനിയര്‍ "അങ്ങനെ തിന്നണ്ട.. നീ വിഴുങ്ങിയാ മതി" പാവം വീര്‍ അതു വിഴുങ്ങാനുള്ള ഒരു ഭഗീരഥപ്രയത്നം തുടങ്ങി... ലവന്റെ കണ്ണ്‌ തള്ളി വരുന്നത്‌ കണ്ട്‌ ഞാന്‍ പേടിച്ചിട്ടാണൊ ലവനോടുള്ള സഹതാപം കൊണ്ടാണൊ എന്നറിയില്ല,ഞാന്‍ അറിയാതെ ഒന്നു പൊട്ടിച്ചിരിച്ചു പോയി... എന്നില്‍ നിന്നുള്ള പിടി വിട്ടിരുന്ന സീനിയറണ്ണന്‍ തിരികെ എന്നിലെത്തി.. "എന്താടാ (ഏതാണ്ട്) മോനേ തൊലിക്കുന്നത്‌" എന്ന കോമണ്‍ ചോദ്യവും ചോദിച്ചു(ഞാന്‍ ഹാപ്പി ആയ്‌) "എന്താ നീ വിഴുങ്ങുന്നോ ഇഡ്ഡലി.." 'മൊനേ ആ സൈസ്‌ ഇവിടെടുക്കില്ലാ..ഇതിണ്റ്റെ മറുപടി എനിക്കറിയാം" എന്ന്‌ മനസ്സില്‍ പറഞ്ഞ്‌ കൊണ്ട്‌ ഞാന്‍ പറഞ്ഞു "ങും അണ്ണന്‍ പറഞ്ഞാ വിഴുങ്ങാം.." അതേറ്റു.. "അണ്ണന്‍ പറയുന്നില്ല..നിനക്കുള്ള പണി യെവന്‍ ഇതു മൊത്തം വിഴുങ്ങുന്നത്‌ വരെ കൂട്ടിരിക്കണം..ഇല്ലേ മൊത്തം നിന്നെ കൊണ്ട്‌ വിഴുങ്ങിക്കും.. " അതു പണിയാകും എന്ന്‌ ഉറപ്പായ്‌.. ഞാന്‍ വീരപ്പനെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി "അളിയാ എങ്ങനേലും നീ വിഴുങ്ങളിയാ...തൊണ്ട വരെ എത്തിച്ചിട്ട്‌ ഒന്നു പ്രസ്സ്‌ ചെയ്താ മതി.. " ഞാന്‍ അവണ്റ്റെ പുറമൊക്കെ തടകി കൊടുത്ത്‌..അവന്‍ വിഴുങ്ങിയില്ലേ ഞാന്‍ വിഴുങ്ങണ്ടേ.. 'ഗുപ്പ്‌..ഗ്ളാജ്‌..ഗുവ്വ..ഇംഗി..ഗാഷ്‌....' ഇതെന്താണെന്നു മനസ്സിലാവണമെങ്കില്‍ ഒരു ഇഡ്ദലി എടുത്ത്‌ വിഴുങ്ങിയിട്ട്‌ തൊണ്ടയില്‍ 'അക്കരെ യിക്കരെ നിന്നാലെങ്ങനെ ആശ തീരും' എന്ന അവസ്ഥയില്‍ നില്‍കുമ്പോ അറിയാവുന്ന പുളിച്ച തെറി വിളിച്ചു നോക്കിയാ മതി...സെയിം സൌണ്ടുകളാവും പുറത്ത്‌ വരിക. അങ്ങനെ ലവനെ കൊണ്ട്‌ ആവശ്യത്തിനു ഇഡ്ഡലിയും തീറ്റിപ്പിച്ചിട്ട്‌ റൂമിലെത്തി..ഇഡ്ഡലി തിന്ന ക്ഷീണത്തില്‍ വീരു നേരേ കയറി കിടന്നു..അന്ന്‌ ഗെയിംസിണ്റ്റെ ദിവസമായത്‌ കൊണ്ട്‌ അവധിയാരുന്നു.. ഞാനും സൈഡില്‍ മാറി എണ്റ്റെ ബെഡ്ഡില്‍ കയറി കിടന്നു.. ഞാന്‍ ചോദിച്ചു "അളിയോ! എങ്ങനുണ്ട്‌,വെള്ളം വല്ലതും വേണോഡേ,ഇഡ്ഡലിയൊക്കെ വിഴുങ്ങിയിട്ട്‌ തൊണ്ട ഇപ്പോ പൂരം കഴിഞ്ഞ പറമ്പ്‌ പോലായി കാണുമല്ലോ " വീരുവിണ്റ്റെ മറുപടി "വേണ്ടളിയാ.."(ഇതു ഞാന്‍ കുറേ കഷ്ടപ്പെട്ട്‌ എടിറ്റ്‌ ചെയ്തെഴുതിയ മറുപടിയാ.. കാരണം ഈ ബ്ളോഗ്‌ ചിലപോ എണ്റ്റെ വീട്ടുകാരും വായിക്കുന്നതാണേയ്‌,ലവന്‍ പറഞ്ഞ ബാക്കി വാക്കുകള്‍ കേട്ടാല്‍ കൊടുങ്ങല്ലൂരമ്മ പോലും ഓടിയൊളിക്കും) അങ്ങനെ കിടക്കുന്ന ലവനെ ചൊറിഞ്ഞിട്ട്‌ ഇന്നു പ്രത്യേകിച്ചൊന്നും കിട്ടില്ല എന്നുറപ്പായതു കൊണ്ട്‌ ഞാന്‍ പതിവു പോലെ കുളിച്ച്‌ റെഡി ആയി(സത്യമായിട്ടും ഡെയ്ളി കുളിക്കും) നല്ല ഉടുപ്പും ലുങ്കിയുമൊക്കെ ഉടുത്ത്‌ റൂമില്‍ ചീട്ട്‌ കളിക്കാനായ്‌ ഇരുന്നു..അന്നരം വാതിലില്‍ മുട്ട്‌ (എല്ലാ മഹാന്‍മാരും മിക്കവാറും ഒത്ത്‌ കൂടുന്നത്‌ ഞാനും എണ്റ്റെ സഹമുറിയന്‍മാരും താമസിക്കുന്ന വലിയ റൂമിലായത്‌ കൊണ്ട്‌ ഞങ്ങടെ വാര്‍ഡന്‍ മഹാന്‍ അതിനെ മീറ്റിംങ്ങ്‌ റൂം എന്നൊരു ബോര്‍ഡ്‌ വരെ എഴുതി തൂക്കിയിട്ടുണ്ട്‌..അതു കൊണ്ട്‌ വരുന്നവരും പോകുന്നവരുമൊക്കെ ഞങ്ങടെ റൂമില്‍ ഒന്നു മുട്ടിയിട്ടേ പോകാറുള്ളു..ഞങ്ങള്‍ ചീട്ടൊക്കെ ഒളിപ്പിച്ച്‌ വാതില്‍ തുറന്നു..അത നില്‍കുന്നു ഒരു സീനിയര്‍ മഹാന്‍..റൂം നിശബ്ദ്ധമായ്‌.. ' ഇന്നിനി ആരാണാവോ അടുത്ത ഇര എന്ന്‌ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. ഞാന്‍ വീരുവിനെ ഒന്നു പാളി നോക്കി.. അവന്‍ തല സ്പീഡില്‍ ഒരു വെട്ടിക്കല്‍ വെട്ടിച്ചു,കണ്ണൊക്കെ ഉരുട്ടിയിട്ട്‌..അതിണ്റ്റെ അര്‍ഥം 'നിനക്കിനിയും മതിയായില്ലേഡേ..ഇവിടെന്താടാ ഞാന്‍ തുണിയില്ലാണ്ടിരിക്കുന്നോ..നേരേ നോക്കെടാ പി കെ ഡിടെ മോനേ' എന്നാണെന്നു എനിക്ക്‌ ഉടനേ മനസ്സിലായ്‌ ( കയ്യിലിരുപ്പ്‌ അതായതു കൊണ്ട്‌ ഈ സൈസ്‌ നോട്ടം ഞാന്‍ പല തവണ കണ്ടിരിക്കുന്നു... ഞാനാരാ മൊതലു) ഉടനേ സീനിയര്‍ എന്നോട്‌.."യെഡേയ്‌ നീ ഇന്നാളു ബാസ്കറ്റ്‌ ബോള്‍ കളിക്കുന്നതു കണ്ടാരുന്നല്ലീ..നീ തന്നേയ്‌.?" (ഈശ്വരാ അതാരുന്നോ ബാസ്കറ്റ്‌ ബോള്‍,അപ്പോ ബോളീ വോള്‍ ഏതാ.. ?) ഞാന്‍ വീണ്ടും വിനയാന്വിതനായ്‌(എന്നെ വീണ്ടും സമ്മതിക്കണം..ശ്ശോ..)"അതേ.. പക്ഷേ അത്ര കാര്യമായ്‌ കളിക്കാനറിയില്ല ചുമ്മ ഒന്നു ട്രയല്‍ നോക്കിയതാ "നീ കോര്‍ട്ടില്‍ ഇറങ്ങിയിട്ടുണ്ടോ,അത്‌ മതിയെഡേ ക്വാളിഫിക്കേഷന്‍... നീ വേഗം കുറച്ച്‌ പേപ്പറൊക്കെ ഏടുത്ത്‌ വേഗം കോര്‍ട്ടിലേക്ക്‌ വാ" പേപ്പറൊക്കെ എടുത്തു പോയിട്ട്‌ എന്തിനാ.. ...തമ്പുരാനേ സ്കോര്‍ എഴുതാന്‍... .....തൊലഞ്ഞു.. "അളിയാ എഡേ ഈ ബാസ്കറ്റ്‌ ബോളിണ്റ്റെ സ്കോര്‍ എങ്ങനാ ഗോള്‍ ആണോ അതോ റണ്‍സ്‌ ആണോ?" എണ്റ്റെ ചോദ്യം കേട്ട്‌ സഹമുറിയന്‍മാര്‍ ഞെട്ടി..എന്നു നിങ്ങല്‍ തെറ്റിധ്ഹരിക്കണ്ടാ,കാരണം എണ്റ്റെ സ്വഭാവത്തിനു ഇതൊന്നും കിട്ടിയാ പോരാ എന്ന്‌ അവര്‍ക്ക്‌ നന്നായറിയാം. റൂമിലുണ്ടായിരുന്ന ___റാന്‍ മുട്ടി എന്നു നീട്ടിയും ____റു എന്നു ചുരുക്കിയും ഞങ്ങള്‍ വിളിക്കുന്ന (ആ ഡാഷില്‍ ഫില്‍ ചെയ്യെണ്ട അക്ഷരത്തിണ്റ്റെ ഒരു ക്ളൂ വേണേ തരാം 'തൂക്കി കൊല്ലുന്നതിലുണ്ട് ഞെക്കി കൊല്ലുന്നതിലില്ല' ആ പേരും ഹിറ്റായ്‌) സിയാദ്‌ പറഞ്ഞു "അളിയാ ലവന്‍മാര്‍ ബാസ്കറ്റിലേക്ക്‌ ഗോള്‍ അടിക്കുമ്പോ 'ഓണേഴ്സ്‌" വിളിച്ചാ മതി.. " ക്രിക്കറ്റ്‌ റ്റീമിണ്റ്റെ സ്റ്റേറ്റ്‌ പ്ളേയറാണെന്ന്‌ അവകാശപ്പെടുന്ന സിയാദ്‌ പറഞ്ഞതു ഞാന്‍ വേദവാക്യമാക്കി...എണ്റ്റെ പുതിയ നോട്ട്‌ ബൂക്കില്‍ നിന്നും ഒരു എട്ട്‌ പത്ത്‌ ഷീറ്റും വലിച്ചു കീറി എണ്റ്റെ പ്രിയപ്പെട്ട ഹീറോ പേനയും (അറ്റത്ത്‌ സ്വര്‍ണ്ണകളറിലെ ക്യാപ്പൊക്കെ ഉള്ള പേനയില്ലെ..ങാ ലതു തന്നെ) അതുമെടുത്ത്‌..നല്ല പുത്തന്‍ ഷര്‍ട്ടും പാണ്റ്റ്സും ഷൂസുമൊക്കെ ഇട്ട്‌ ഞാന്‍ ഇറങ്ങി..കൂട്ടത്തില്‍ ഒരു തൊപ്പിയും സന്‍ഘടിപ്പിച്ച്‌ എല്ലാരോടും യാത്ര ചോദിച്ചു ഞാന്‍ ഇറങ്ങി.. ലവന്‍മാര്‍ ഉപദേശിച്ചു.."ഡേ!നോക്കിയും കണ്ടും സ്കോര്‍ എഴുതണേ..സീനിയേര്‍സിണ്റ്റെ കളിയാ തോക്കുന്നവന്‍മാര്‍ നിന്നെ പഞ്ഞിക്കിടും.." കളിയില്‍ ജയിക്കാത്ത റ്റീം തോല്‍ക്കും എന്ന ശാസ്ത്രം നില നില്‍കുന്നത്‌ കൊണ്ട്‌ എണ്റ്റെ പഞ്ഞിക്കിടല്‍ ചടങ്ങിണ്റ്റെ കാര്യം ഉറപ്പായ്‌..പീന്നെ ഒരു വഴി കളി സമം ആക്കുക എന്നതാണു ..പക്ഷേ അതിനെന്താ വഴി എന്നൊക്കെ ചിന്തിച്ച്‌ കോര്‍ട്ടിലെത്തിയത്‌ അറിഞ്ഞില്ല..പക്ഷേ ആരേയും കാണുന്നില്ല,കോര്‍ട്ടില്‍ ഒന്നു രണ്ട്‌ പേര്‍ എന്തൊക്കെയോ തപ്പി നോക്കുന്നു..എന്നെ വിളിക്കാന്‍ വന്ന അണ്ണനും വേറേ ഒന്നു രണ്ട്‌ പേരും അവിടെ നില്‍ക്കുന്നു... "കുരുപ്പുകളേ റാഗ്‌ ചെയ്യാനുള്ള പുതിയ അടവാണോഡേ" എന്ന്‌ മനസ്സില്‍ പറഞ്ഞു കൊണ്ട്‌ ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെന്നു.. "നീയെന്താടാ കല്യാണത്തിനു പോകുന്നോ... എവിടേടാ പേപ്പര്‍" ഞാന്‍ കയ്യില്‍ ചുരുട്ടി വച്ചിരുന്ന പേപ്പര്‍ എടുത്തു കാണിച്ചു.. "നീയാരാഡേ ബ്രൂണെയ്‌ സുല്‍താണ്റ്റെ മോനോ..വേസ്റ്റ്‌ പേപ്പറ്‍ ഒന്നുമില്ലാരുന്നോഡേ.." എന്തു ചിന്തിക്കണം എന്നു പോലും ചിന്തിക്കാന്‍ വയ്യാതെ ഞാന്‍ നിന്നു 'വേസ്റ്റ്‌ പേപ്പറില്‍ എങ്ങനാഡേ സ്കോര്‍ എഴുതുന്നെ' എന്നു മനസ്സില്‍ ചോദിക്കുകയും ചെയ്തു.. അപ്പോള്‍ അതാ വരുന്നു ഓര്‍ഡര്‍.. "ഡാ ഈ കോര്‍ട്ടില്‍ നിറച്ച്‌ അവിടെയും ഇവിടെയും ചാണകം കിടക്കുന്നത്‌ കണ്ടില്ലേ..അതൊക്കെ പെറുക്കി കളയണം അതിനാ നിന്നെ വിളിച്ചെ... ഉണങ്ങിയതൊക്കെ നീ കയ്യ്‌ കൊണ്ട്‌ തന്നെ എടുത്തു കളഞ്ഞോ,ഇടക്ക്‌ നല്ല പച്ച ചാണകം കാണും അതു നീ പേപ്പര്‍ വച്ച്‌ എടുത്തു കളഞ്ഞാ മതി" ഡില്ലേന്‍...... വിമന്‍സ്‌ കോളേജിണ്റ്റെ മുന്നില്‍ വച്ച്‌ വല്ല പിച്ചക്കാരും നമ്മടെ കൊങ്ങായ്ക്ക്‌ പിടിക്കുമ്പോ ഉണ്ടാകുന്ന ഒരു സുഖമില്ലെ..ഏതാണ്ട്‌ അതുപോലത്തെ ഒരു സുഖമുള്ള അനുഭൂതി എനിക്ക്‌ അന്നരം തോന്നി...ഈ ചാണകം വാരാനാരുന്നോ ഈശ്വരാ ഞാന്‍ പുതിയ ഉടുപ്പുമിട്ട്‌ ഇവിടെ വന്നത്‌..വീട്ടില്‍ ഒരു പല്ലിക്കാട്ടം പോലും എടുത്ത്‌ കളയാതിരുന്ന എനിക്ക്‌ ഇതു തന്നെ വരണം.. "പശുക്കളേ...നായിണ്റ്റെ മക്കളേ..നീയൊന്നും ഒരുകാലത്തും ഗതി പിടിക്കില്ല...ഈ കോര്‍ട്ടില്‍ വന്ന് അപ്പിയിടാന്‍ ഇതു നിണ്റ്റെ അപ്പന്റെ സ്ഥലമാണോഡ ഡേഷ്‌ മക്കളേ" അങ്ങനെ ഞാന്‍ ചാണകം വാരി കോര്‍ട്ട്‌ വ്രിത്തിയാക്കി..ഇത്രേം പണി ചെയ്തതിനു ലവന്‍മാര്‍ ഒരു സോഡ പോലും വാങ്ങിച്ചു തരാതെ എന്നോട്‌ പറഞ്ഞു.. "ങാ റൂമില്‍ പൊയ്ക്കോ.. ഇനി വിളിക്കുമ്പം വരണം" 'വിളിക്കുമ്പം വരാന്‍ ഞാനാര വിളമ്പുകാരനോ' എന്ന് മനസ്സിലും,"ഉവ്വ.." എന്നു ഉറക്കെയും പറഞ്ഞു കൊണ്ട്‌ റൂമിലേക്ക്‌ പോയി.. എങ്ങനെ ലവന്‍മാരെ ഫെയിസ്‌ ചെയ്യും..ങും ഏതായാലും നടന്നത്‌ പറയണ്ടാ എന്നൊക്കെ ചിന്തിച്ച്‌ ഞാന്‍ റൂമിലേക്ക്‌ നടന്നു.. "എന്താഡാ കളി നടന്നില്ലേ..?" തലയില്‍ ഷഡ്ഡിയിട്ടു കൊണ്ട്‌ നൈസാമിണ്റ്റെ ചോദ്യം(ചിന്തിച്ച്‌ തല പുണ്ണാക്കണ്ടാ നാട്ടില്‍ ചീട്ടു കളിയിടെ ഇടയില്‍ കുണ്ണുക്ക്‌ കേറുക എന്നൊരു സംഭവമുണ്ട്‌,കുണുക്കു കയറുന്നയാള്‍ ഈര്‍കിലി വളച്ചു വെള്ളയ്ക്കയില്‍ കുത്തിയ ഒരു കുണുക്ക്‌ ചെവിയില്‍ തൂക്കണം..ഇവിടെ ഈര്‍ക്കിലിക്കും വെള്ളയ്ക്കക്കും സ്കോപ്പില്ലാത്തത്‌ കൊണ്ട്‌ അലക്കാനിട്ടിരിക്കുന്ന ഏതേലും ഷഡ്ഡി തലയില്‍ ഇടണം..ഷഡ്ഡിയുടെ കാര്യം പറഞ്ഞപ്പഴാ അതു വാങ്ങാന്‍ പോയപ്പോ ഞാന്‍ പറഞ്ഞു "അളിയാ പന്ത്രണ്ടെണ്ണം വാങ്ങാം,കാരണം വര്‍ഷത്തില്‍ പന്ത്രണ്ട്‌ മാസമുണ്ടല്ലോ"..അന്നേരം നൈസാം പറഞ്ഞു.."അങ്ങനാണേല്‍ എനിക്ക്‌ നാലെണ്ണം മതി"..ആഴ്ചയിലെ ഏഴു ദിവസവും വര്‍ഷത്തിലെ പന്ത്രണ്ട്‌ മാസവും മുന്നൂറ്ററുപത്തഞ്ച്‌ ദിവസവും മാത്രമറിയാവുന്ന ഞങ്ങള്‍ക്കാര്‍ക്കും നാലിണ്റ്റെ കണക്ക്‌ പിടികിട്ടിയില്ല,ആറാണേലും സഹിക്കാം കാരണം ആറു ദിവസം ക്ളാസ്‌ ഉണ്ട്‌ ഏഴാമത്തെ ദിവസം ഫുള്‍ സ്വന്തന്ത്രരാണല്ലോ (യേത്‌..) ...എല്ലാ അര്‍ഥത്തിലും...അപ്പോല്‍ നൈസാമിണ്റ്റെ നാലിണ്റ്റെ കണക്കു വെളിപ്പെടുത്തി.."ഡെയ്‌ മണ്ടക്ണാപ്പുകളേ..എഞ്ചിനീയറിംഗ്‌ കോഴ്സ്‌ എത്ര വര്‍ഷമാ"...ഞങ്ങള്‍ ഞെട്ടി...ലപ്പോ അതാണല്ലേ കാര്യം) ഞാന്‍ പറഞ്ഞു.."ഇല്ലെഡേ കളി വൈകുന്നേരമാ,ഇപ്പോ ഗ്രൌണ്ട്‌ ഒന്ന് ചെക്ക്‌ ചെയ്യാന്‍ പോയതാ.. ഡേ എനിക്കും ഒരു കയ്യ്‌ ഇട്‌,ഞാനുമുണ്ട്‌ കളിക്കാന്‍.." എന്നു പറഞ്ഞ്‌ ഞാന്‍ കൂട്ടത്തില്‍ ഇരുന്നു.. ""ഹും..എന്തെഡേ ഒരു വല്ലാത്ത സ്മെല്ല്"..ഒരിക്കലും കുളിക്കാത്ത ദുഷ്ടന്‍ ____റുവിണ്റ്റെ കമണ്റ്റ്‌" "വായുടെ മുകളിലല്ലേ മൂക്ക്‌,അതിണ്റ്റെയാവും.. "ഞാന്‍ അങ്ങിനെ കളി തുടങ്ങി,ഉടനേ റൂമില്‍ അടുത്ത മുട്ട്‌.. 'തമ്പുരാനേ എന്തിനീ പരീക്ഷണം' തുറന്നപ്പോല്‍ അടുത്ത റൂമിലെ മാര്‍പ്പു എന്നു ഞങ്ങള്‍ ചുരുക്കി വിളിക്കുന്ന ഫൈസല്‍.. "ഡാ നീ ബാസ്കറ്റ്‌ ബോള്‍ കോര്‍ട്ടില്‍ എന്തൊക്കെയോ തപ്പുന്നതു കണ്ടല്ലോ,റാഗിംഗ്‌ തന്നേ?" ഞാന്‍ പറഞ്ഞു "അതു കോര്‍ട്ടിണ്റ്റെ പിച്ച്‌ പരിശോദിച്ചതാ.." "അതേയോ ഞാന്‍ കരുതി നിന്നെ റാഗ്‌ ചെയ്തതാവൂന്ന്.. " "ഏയ്‌ അല്ല.. "ഞാന്‍ "അല്ലെഡെ മര്‍പ്പു,നീ എവിടെ നിന്ന് കണ്ടു... ?"ഞാന്‍ "ഞാനും ഇടയ്ക്കു പിച്ച്‌ പരിശോധിക്കുന്നുണ്ടാരുന്നു,ബാസ്കറ്റ്‌ ബോള്‍ കോര്‍ട്ട്‌ പരിശോധിച്ചു കഴിഞ്ഞ്‌ ഞാന്‍ വോളി ബോള്‍ കോര്‍ട്ടിലേക്ക്‌ പോയ്‌ അതാ നീ എന്നെ കാണാഞ്ഞത്‌.. " ലവണ്റ്റെ മറുപടി കേട്ടതും ഞാന്‍ വീണ്ടും ഇല്ലെ പറഞ്ഞ സുഖമുള്ള അനുഭൂതിയിലേക്ക്‌ വഴുതി വീണു...അപ്പോ അവനും.....!!!... പിന്നെ എന്നെ പിടിച്ചാ കിട്ടില്ല...ഞാന്‍ ലവന്‍മാരോടു പറഞ്ഞു.."അളിയാ! എന്നെക്കൊണ്ട്‌ ലവന്‍മാര്‍ ചാണകം വാരിച്ചെഡേയ്‌..അല്ലാതെ സ്കോര്‍ എഴുതിക്കാനല്ല വിളിച്ചോണ്ട്‌ പോയെ..."(ഹൊ സമാധാനമായ്‌.. ) പണ്ടേ അങ്ങനാ ഒരു രഹസ്യവും എണ്റ്റെ ഉള്ളിലിരിക്കില്ല,അതേ സമയം എല്ലാരോടും പറയണേ എന്നു പറഞ്ഞ്‌ എന്നോട്‌ എന്തേലും പറഞ്ഞു നൊക്കിയേ,ഒരു കുഞ്ഞും അറിയില്ല..അതാ ഞാന്‍... മ്മളാരാ മൊതലു

Thursday, October 15, 2009

ഒരു റാഗിംഗിന്റെ തുടക്കം....

പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു നല്ല സുപ്രഭാതം... വീട്ടില്‍ നിന്നും ഒന്നു മാറി നിന്നു പഠിക്കണം എന്ന അതിമോഹം കലശലായപ്പോള്‍ മാതാശ്രീയും പിതാശ്രീയും പറഞ്ഞു.."മഹനേ! നീ പത്താം ക്ളാസ്സ്‌ വരെ ബോയ്സിലല്ലേ പഠിച്ചത്‌...അതു കൊണ്ട്‌ പ്രീഡിഗ്രീ കൂടി വീട്ടീന്ന്‌ പോയ്‌ വന്നു പഠിച്ചാ മതി..അതിനു ശേഷം നിനക്കു ഈ രാജ്യത്ത്‌ ഏതു കോഴ്സിനു അഡ്മിഷന്‍ കിട്ടിയാലും പോയ്‌ പഠിച്ചോ...പ്രശ്നമില്ല!".. അങ്ങനെ ഒരു നിബന്ധന വച്ചതില്‍ കുറ്റം പറയാന്‍ പറ്റില്ല...കാരണം പത്ത്‌ വരെ ബോയ്സില്‍ പഠിച്ച ഒരുത്തനു,അടുത്ത കോഴ്സ്‌ ഒരു മിക്സഡ്‌ കോളെജില്‍ പോയ്‌ കഴിഞ്ഞാല്‍ നിരാഹാരം കിടന്നവനു ബിരിയാണി കിട്ടുന്നപോലത്തെ സ്വഭാവമാവും എന്ന്‌ അവര്‍ക്ക്‌ നന്നായറിയാം... അങ്ങനെ മഹത്തായ രണ്ട്‌ വര്‍ഷത്തെ പഠിത്തം (?) കഴിഞ്ഞ്‌ എണ്റ്റെ ആഗ്രഹപ്രകാരം കേരളത്തിനു പുറത്ത്പോയ്‌ പഠിക്കാനുള്ള സമ്മതപത്രം കിട്ടി...വിധിച്ചതു എല്ലാം കിട്ടില്ല എന്ന തത്വം മനസ്സിലായത്‌ ബാംഗ്ളൂരില്‍ അഡ്മിഷന്‍ കിട്ടണേ എന്നു പ്രാര്‍ഥിച്ച്‌ നടാന്ന്‌ അവസാനം ഭട്കല്‍ എന്ന്‌ പറയുന്ന ഒരു മഹാരാജ്യത്ത്‌ അഡ്മിഷന്‍ കിട്ടിയപ്പോളാണു.. ഇണ്റ്റര്‍വ്യൂവിനായ്‌ ഞാനും പിതാജിയും എണ്റ്റെ ഒരു കൊച്ചാപ്പയും കൊച്ചാപ്പയുടെ ഒരു ഉറ്റ സുഹ്ര്‍ത്തുമായി ഞങ്ങള്‍ ഒരു കൊച്ചു സമൂഹം തന്നെ പോയി..മനസ്സിനുള്ളില്‍ ഒരു തിരയിളക്കം.. ഡേയ്‌ മുത്തുകളേ..അവസാനം നിങ്ങളുടെ ഒക്കെ ഇടയില്‍ ഒരു രോമാഞ്ചമായി ഞാന്‍ വരുന്നു...പത്തു കൊല്ലം ബോയ്സില്‍ പഠിച്ച്‌ പതിവ്രതനായി നടക്കുന്ന നിങ്ങളുടെ സ്വന്തം ഞാന്‍.... ഹൊ..ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു അഴിച്ചു വിട്ട കാളയെ പോലെ ഞാന്‍ ഇവിടെ വിലസും..ക്ളാസ്സിലെ കൂട്ടുകാരികളുമായി കറങ്ങുന്നതും പഞ്ചാരയടിക്കുന്നതുമൊക്കെ സ്വപ്നം കണ്ട്‌ കൊണ്ട്‌ ഞാനും...എന്റെ ഉദ്ദേശശുദ്ധി അറിയാതെ അവരും .ഒരു ഓട്ടോയില്‍ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ കോളേജിലേക്കു കുതിച്ചു... ഹോസ്റ്റലിനു മുന്നിലൂടെയുള്ള യാത്രയൊക്കെ കഴിഞ്ഞ്‌ ഞങ്ങള്‍ കോളേജ്‌ ഓഫീസിലെത്തി...ഉച്ച കഴിഞ്ഞിരുന്നു...അതുകൊണ്ടാവണം ഒരു കിളികളേയും കാണുന്നില്ല... നീയൊക്കെ എവിടെപ്പോയി ഒളിച്ചിരിക്കുവാഡേ... അങ്ങനെ അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ തന്നു... കോളെജിണ്റ്റെ പേര്‍ ഒന്നു വായിച്ചപ്പോ എന്തോ ഒരു പന്തികേട്‌..... ഈശ്വരാ!!!!!!!!!!!!! തൊലഞ്ഞു!!!!!!! പണി പാളി!!!!!! ഇത്‌ ആ തോല്‍പറിയന്‍മാര്‍ ഇണ്റ്റര്‍വ്യൂ കര്‍ഡ്‌ അയച്ചപ്പോള്‍ എന്തുകൊണ്ട്‌ ഞാന്‍ ശ്രദ്ധിക്കാതെ പോയി... കോളെജിണ്റ്റെ പേരിണ്റ്റെ അറ്റത്ത്‌ ഒരു വാല്‍.. ഒരു ചെറിയ വാല്‍...ഏതൊരു പയ്യനേയും തകര്‍ത്ത്‌ തരിപ്പണമാക്കുന്ന ആ വാല്‍ വേറൊന്നുമല്ല... "ഫോര്‍ മെന്‍"..... പച്ച മലയാളത്തില്‍..."അഡല്‍റ്റ്സ്‌ ഒണ്‍ളി... "ആണ്‍പിള്ളേര്‍ മാത്രമുള്ള പ്രൊഫഷണല്‍ കോളേജൊ..?അന്നരമാണു ആ ഞെട്ടിക്കുന്ന വിവരം ഞാന്‍ അറിയുന്നത്‌..കര്‍ണാടകത്തില്‍ രണ്ടേ രണ്ട്‌ കോളേജേ കോ-എജ്യൂക്കേഷന്‍ ഇല്ലാതുള്ളു...ഒന്നു ഇതും...മറ്റേത്‌ വേറേ ഏതൊ ക്ണാപ്പിലുള്ള ഒരു ഗേള്‍സ്‌ കോളേജും... പക്ഷേ അതു മിക്സഡ്‌ ആക്കിയില്ലെങ്കില്‍ ഇനി മുതല്‍ മാനേജ്മെണ്റ്റിനു യൂണിവേഴ്സിറ്റിയില്‍ ഭീമമായ തുക ഫൈന്‍ അടക്കേണ്ടി വരും...( സബാഷ്‌!!നല്ല യൂണിവേഴ്സിറ്റി...ലവന്‍മാര്‍ക്ക്‌ ഇതു തന്നെ വേണം..) പക്ഷേ ഈ ഠൌണിണ്റ്റെ പവിത്രതയും മറ്റും കാത്തു സൂക്ഷികാന്‍ നാട്ടുകാര്‍ ഇതു മിക്സഡ്‌ ആക്കാന്‍ സമ്മതിക്കില്ല...ഠൌണിലെ ലവളുമാരുടെ സംസ്കാരം നഷ്ടപ്പെടും പോലും,മിക്സഡിലെ പിള്ളേരുടെ സ്വഭാവം കണ്ടിട്ട്‌.. അതുകൊണ്ട്‌ എത്ര ഫൈന്‍ ഉണ്ടേലും അവര്‍ തരും... (നീയൊക്കെ നന്നായ്‌ വരുമെടാ പന്ന******) തമ്പുരാനേ ഇനി നാട്ടിലെ കൂട്ടുകാരുടെ മുഖത്ത്‌ ഞാന്‍ ഇനി എങ്ങനെ നോക്കും.. സദ്യ ഉണ്ണാന്‍ പോയവനു സമൂസ കിട്ടി എന്ന്‌ പറഞ്ഞ പോലായല്ലോ ഫഗവാനേ... എന്നാലും ഇതൊരുമാതിരി മറ്റേ പരിപാടിയായ്‌ പോയ്‌... ഇതിലും ഭേദം വീട്ടിന്നു പോയ്‌ വന്നുള്ള പഠിത്തമാരുന്നു...ഒന്നുമില്ലേലും വായ്ക്കു രുചിയായ്‌ വല്ലതും തിന്നാമല്ലോ ഇതിപ്പോ വീട്ടിന്ന്‌ മാറി നിക്കയും വേണം നമ്മടെ പദ്ധതികളൊക്കെ പൊളിയുകയും ചെയ്തു... അങ്ങനെ കര്‍ണാടകയിലെ കലാപരിപാടികളൊക്കെ കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തി സങ്കടത്താല്‍ തിണ്ണയിലിരിക്കുമ്പോള്‍ ഒരു പോസ്റ്റ്‌...നോക്കിയപ്പോ ഒരു കാര്‍ഡ്‌... വീടിണ്റ്റെ ഒരു നൂറു മീറ്റര്‍ ലപ്പുറത്തിള്ള ബി എസ്‌ സീ കമ്പ്യൂട്ടര്‍ സയന്‍സ്‌ പഠിപ്പിക്കുന്ന സ്ഥപനതില്‍ നിന്നും ഇണ്റ്റര്‍വ്യൂ....(പന്ന ഡാഷ്‌ മക്കള്‍... ഇവന്‍മാര്‍ക്ക്‌ ഇതു രണ്ട്‌ ദിവസം നേരത്തേ അയക്കാന്‍ പാടില്ലാരുന്നോ) ലവന്‍മാരെ രണ്ട്‌ പറഞ്ഞിട്ട്‌ തന്നെ കാര്യം ..ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ..അന്നരം അവിടെ ഇണ്റ്റര്‍വ്യൂ നടക്കുന്നു.. അല്‍പം കാത്ത്‌ നിന്നിട്ട്‌ ഞാന്‍ പ്രിന്‍സിപ്പാളിണ്റ്റെ റൂമിലേക്കു കയറി... "പന്ന*** മോനെ എന്തു പണിയാഡേ താന്‍ കാണിച്ചത്‌...എന്നോട്‌ ഇതു വേണമാരുന്നോ...ഇതു തനിക്ക്‌ രണ്ട്‌ ദിവസം മുന്നേ അയച്ചാരുന്നേല്‍ എന്താരുന്നു കൂതറ ഡേഷ്‌ മോനേ..." എന്നൊക്കെ പറയണമെന്നു ആഗ്രഹിച്ചു അവിടെ ഒരു വയസ്സനെ പ്രതീക്ഷിച്ചു ചെന്ന ഞാന്‍ ഒരു കട്ടബൊമ്മനെ കണ്ടപ്പോ..അതൊന്നും വേണ്ടെന്ന്‌ ഉറപ്പിച്ചു..(സത്യമായും പേടിച്ചില്ല...പിന്നെ വെറുതേ ഞാന്‍ വല്ലതുമൊക്കെ പറയും...ലവന്‍മാര്‍ ഒന്നു പൊട്ടിക്കും...ഞാന്‍ വീണ്ടും നിന്നു വാങ്ങിക്കൂട്ടും,അവസാനം ഞാനെങ്ങാനും ഓടിയാ പിന്നെ ലവന്‍മാര്‍ക്ക്‌ പിടിച്ചാ കിട്ടില്ല...വെറുതേ എന്തിനാ..) ഞാന്‍ അത്യധികം ദുഖത്തോടെ ആ വിവരം അവരെ അറിയിപ്പിച്ചു.. "സാര്‍...എനിക്കു എഞ്ചിനീയറിങ്ങിനു അഡ്മിഷന്‍ കിട്ടി..(ലോക ചരിത്രത്തിലാദ്യമായാവും ഒരു വിദ്യാര്‍ഥി അവനു എഞ്ചിനീയറിങ്ങിനു അഡ്മിഷന്‍ കിട്ടി എന്നു ഇത്ര ദുഖത്തോടെ പറയുന്നത്‌..)എനിക്കു ഈ കോഴ്സ്‌ പഠിക്കണമെന്നാരുന്നു ആഗ്രഹം..." ഒരു നിമിഷ നേരത്തെ നിശ്ശബ്ധത...പിന്നെ ഒരു പൊട്ടിച്ചിരി...പുള്ളിക്കാരന്‍ എണീറ്റ്‌ വന്നു എണ്റ്റെ തോളത്ത്‌ തട്ടിയിട്ട്‌ പറഞ്ഞു.."മിടുക്കന്‍ കണ്‍ഗ്രാറ്റ്സ്‌!!ഇതിനേക്കാളും എന്തുകൊണ്ടും നല്ല കോഴ്സല്ലേ എഞ്ചിനീയറിങ്ങ്‌...എന്നാലും നിനക്കു ആ കോഴ്സിനു അഡ്മിഷന്‍ കിട്ടിയ വിവരം ഇവിടെ വന്നു പറയാന്‍ തോന്നിയല്ലോ...അതു വളരെ നല്ല സ്വഭാവമാണു...കാരണം നിനക്കു ഉള്ള സീറ്റ്‌ ഇനി വേറേ ആര്‍ക്കേലും കൊടുക്കാം..."...(ഏതു മറ്റവനാടാ ഞാന്‍ ഇരിക്കേണ്ട്‌ ഇരിക്കാന്‍ ധയ്യ്രപ്പെടുന്നതു....നിന്നെ പാറ്റ നക്കുമെഡാ ദുഷ്ടാ)... അങ്ങനെ അവിടുത്തെ വീരോചിതമായ സെണ്റ്റ്‌ ഓഫിനു ശേഷം ഞാന്‍ അവിടെ ഇണ്റ്റര്‍വ്യൂവിനു വന്നിരിക്കുന്ന പെണ്‍കൊടികളെ കണ്ട്‌ എണ്റ്റെ ട്രേഡ്‌ മാര്‍ക്കായ തൊലിഞ്ഞ ഇളിയും കൊടുത്ത്‌ വീട്ടിലേക്ക്‌ പോയി.. അങ്ങനെ ആ ദിനം വന്നെത്തി...ഞാന്‍ കോളേജിലേക്ക്‌ പോകാന്‍ പോകുന്നു... നാടും വീടും,കൂടും കുടുമ്പവും ഒക്കെ ഉപേക്ഷിച്ചുള്ള നീണ്ട നാളത്തേക്കുള്ള യാത്ര.. ഇല്ലെ ലവന്‍ പറഞ്ഞ പോലെ "സഫറോം കാ സിന്ദഗീ ജോ കഭീ നഹീ ഖത്തം ഹോ ജാത്തീ ഹെയ്‌" ഹൊ! സ്വന്തം വീട്ടില്‍ മാവുണ്ടായിട്ടും അപ്പുറത്തെ വീട്ടിലെ മാവില്‍ നിന്നും ഞാന്‍ പറിച്ചു തിന്നുകൊണ്ടിരുന്ന മാങ്ങയൊക്കെ ഇനി ആരു പറിച്ചു തിന്നും... സിവില്‍ ലെയ്നില്‍ കൂടി നാലു കാലും പറിച്ച്‌ സൈക്കിളില്‍ പാഞ്ഞ്‌ നടക്കുമ്പോ ചീത്ത വിളിച്ചിരുന്ന മൂപ്പിലാന്‍മാര്‍ ഇനി ആരെ തെറി വിളിക്കും... ? അനിയനുമായ്‌ അടി കൂടിക്കഴിയുമ്പോ പതിവു പോലെ മിച്ചാടെ കയ്യില്‍ നിന്നും വാങ്ങിച്ചിരുന്ന ചൂരല്‍ കഷായം ആരു വാങ്ങിച്ചു കൂട്ടും... ? എന്നും ഇനിമുതല്‍ ഗേറ്റ്‌ വരെ ആരു വാപ്പിച്ചാടെ എന്‍ഫീല്‍ഡ്‌ ബുള്ളറ്റ്‌ കൊണ്ട്‌ കൊടുക്കും... ? എല്ലാ അവധിക്കും തറവാട്ടില്‍ പോയി ഇനി ആരു മാമിയുടെയും മാമായുടെയും വല്ല്യളിയണ്റ്റേം കൊച്ചളിയണ്റ്റേം കൂടെനില്‍ക്കും... ? തറവാട്ടിലെ അപ്പുറത്തെ അന്‍സാറിണ്റ്റെയും എണ്റ്റെ കൊച്ചളിയണ്റ്റേം കൂടെ കനാലില്‍ ചൂണ്ട ഇടാന്‍(ഹര്‍ത്താല്‍ ദിവസങ്ങളില്‍ മാത്രം) ഇനി ആരു പോകും... ഞങ്ങള്‍ ഒപ്പിക്കുന്ന കുരുത്തക്കേടുകളില്‍ എണ്റ്റെ വിടവു ഇനി ആരു നികത്തും.. ? കേരളമേ....വിട..... !!!പാവം കേരളം.....പാവം ഞാന്‍... !!! ഗ്രുഹാതുരത്വം എന്ന വാക്കിണ്റ്റെ ശരിയായ അര്‍ഥം മനസ്സിലാക്കിക്കൊണ്ട്‌ ഞാന്‍ എണ്റ്റെ ഹോസ്റ്റല്‍ ജീവിതം തുടങ്ങി....എണ്റ്റെ ഒരു നല്ല സുഹ്ര്‍ത്ത്‌ എഴുതിയ ബ്ളോഗ്ഗില്‍ അവണ്റ്റെ ഹോസ്റ്റല്‍ ജീവിതത്തില്‍ പറഞ്ഞ പോലെ...'ഹോസ്റ്റല്‍ റൂമിണ്റ്റെ വാതിലില്‍ മുട്ടുന്ന ഓരോ മുട്ടും ഞങ്ങടെ നെഞ്ചിനുള്ളിലാണു മുഴങ്ങുന്നത്‌'.. സാങ്കല്‍പിക കസേര,മഹാത്മ ഗാന്ധി മുണ്ടുടുക്കുന്ന പോലെ മുണ്ടുടുത്തു കൊണ്ട്‌ ഹോസ്റ്റെലിണ്റ്റെ മുന്നില്‍ സാങ്കല്‍പിക സൈക്കിള്‍ ചവിട്ടല്‍,തുടങ്ങി നാടന്‍ റാഗിംഗ്‌ മുതല്‍ അഡ്വാന്‍സ്ട്‌ പരിപാടിയായ ഫുള്‍ സ്പീഡില്‍ കറങ്ങുന്ന സീലിംഗ്‌ ഫാനിനെ കൈകൊണ്ട്‌ പിടിച്ച്‌ നിര്‍ത്തുന്നതു വരെയുള്ള പല കാര്യങ്ങളും ഞങ്ങള്‍ ധീരതയോടെ ചെയ്തു... അങ്ങനിരിക്കേ സ്പോര്‍ട്സ്‌ വന്നെത്തി .. ഞങ്ങള്‍.ഹാപ്പി ആയ്‌..പങ്കെടുകാനുള്ള ആഗ്രഹമല്ല...മൂന്നു ദിവസം അവധി ആയിരിക്കും..ആ ഗ്യാപ്പില്‍ ഒരു രണ്ട്‌ ദിവസം കൂടി കട്ട്‌ ചെയ്താല്‍ ഒന്നു കേരളത്തില്‍ പോകാം വീടു കാണാം എന്നൊക്കെയുള്ള ആഗ്രഹം..അങ്ങനെ സ്പോര്‍ട്സിണ്റ്റെ തലേ ദിവസം...രാത്രിയില്‍ പത്ത്‌ മണിക്കുള്ള ബസ്സില്‍ മംഗലാപുരത്തേക്ക്‌ പോകണം..അവിടുന്നു വെളുപ്പിനു മൂന്നു മണിക്കുള്ള പരശുറാമില്‍ നാട്ടിലേക്ക്‌ പോകണം...അങ്ങനെ ബാഗില്‍ തുണി ഒക്കെ എടുത്ത്‌ ഞങ്ങലില്‍ മിക്കവരും റെഡി ആയി...സീനിയേഴ്സ്‌ അറിഞ്ഞാല്‍ പണിയാകും എന്നുള്ളതു കൊണ്ട്‌ അതീവ രഹസ്യമായാരുന്നു പരിപാടി.. .അതുകൊണ്ട്‌ തന്നെ അവരെ പിണക്കാതെ നീങ്ങാനാരുന്നു ഞങ്ങടെ പ്ളാന്‍..എന്തു ജോലി പറഞ്ഞാലും ചെയ്യാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു...പക്ഷേ അസ്വാഭാവികമായി ഒന്നും നടന്നില്ല...വൈകുന്നേരം മൂന്ന് മണിയായപ്പോള്‍ അവര്‍ ഞങ്ങടെ ഹോസ്റ്റലിലെത്തിയിട്ട്‌ പറഞ്ഞു.."ഡേയ്‌...സ്പോര്‍ട്സിണ്റ്റെ ഉല്‍ഘാടനമായിട്ട്‌ മാരത്തോണ്‍ ഉണ്ട്‌ ..എല്ലാവരും പങ്കെടുക്കണം..അങ്ങനെ ഞങ്ങളെല്ലാരും ഷൂസൊക്കെ ഇട്ട്‌ റെഡിയായ്‌ ഗ്രൌണ്ടിലെത്തി... ഒരു വിസില്‍ കേട്ടതും ഞങ്ങള്‍ പതുക്കെ ഓടി...ഓരോ കാല്‍ കിലോമീറ്ററിലും ഗ്ളൂക്കോസുമായി ഓരോ ഗഡികള്‍ ഉണ്ടാവും ..ഞാന്‍ ഓടി..ഏതായാലും ഓട്ടമൊക്കെ കഴിഞ്ഞ് അഞ്ചുമണിയാവുമ്പം റൂമിലെത്തും... ഒന്നു കുളിച്ചു റെഡി ആയി മെസ്സില്‍ നിന്നും ചപ്പാത്തി (?) തിന്നു ഒരു എട്ടരയാവുമ്പോളേക്കും പുറകു വശത്തെ മതില്‍ ചാടി മുങ്ങണം എന്ന പധതികള്‍ ഞാന്‍ മനസ്സിലിട്ടു താലോലിച്ച്‌ ഓടാന്‍ തുടങ്ങി... ഒരു അര കിലോമീറ്ററ്‍ ഓടിയിട്ടു തളര്‍ന്ന് വീഴുന്നവരെ കേറ്റാന്‍ വരുന്ന കോളേജ്‌ ബസില്‍ കേറി ഇരിക്കാം എന്നാരുന്നു എണ്റ്റെ ഐഡിയ..അന്നു ഫസ്റ്റ്‌ ഇയേഴ്സ്‌ സീനിയേഴ്സിനോട്‌ ചിരിക്കാനോ സംസാരികാനോ പാടില്ല... അവര്‍ ചിരിച്ചാല്‍ നമ്മള്‍ അബധ്ധവശാല്‍ ചിരിച്ചു പോയാല്‍ ഉടനേ വരുന്ന ചോദ്യം.. "എന്താഡാ പന്ന** മോനേ തൊലിക്കുന്നത്‌...നിണ്റ്റെ ***ല്‍ ആരേലും ആപ്പടിച്ചോ.."(അസ്ഥാനത്ത്‌ ആപ്പടിച്ചാല്‍ എങ്ങനെ ചിരി വരുമെഡേ..എന്ന എണ്റ്റെ സംശയം ഇന്നും ഉത്തരം കിട്ടാതെ അലയുന്നു.. ) അവസാനം ഒരു അര കിലോമീറ്റര്‍ ഓടിക്കഴിഞ്ഞപ്പോളെക്കും തളര്‍ന്ന ഞാന്‍ പുറകേ വരുന്ന ബസ്സിനായ്‌ കാത്തു നിന്നു.. അന്നരം മാരത്തോണിനെ അനുഗമിച്ച്‌ ബൈക്കില്‍ വന്ന രണ്ട്‌ അണ്ണന്‍മാര്‍ അടുത്തു വന്നിട്ട്‌ ചോദിച്ചു.. "എന്താഡേ നിന്നത്‌.. ?" "ഹൊ! തളര്‍ന്നു..ഇനി വയ്യ ബസ്സില്‍ പൂവാന്‍ നിക്കുവാ.. " "അങ്ങനെ തോറ്റാലോ ...നീ ഒന്നോടി നോക്കിക്കേ.. " "ഹൊ വയ്യ ചേട്ട.. " "***പന്ന** ക***** തെ**** പ****** മോനേ!!കളിക്കുന്നോ..ഓട്രാ...അവന്‍ ബസ്സില്‍ പൂവാന്‍ നിക്കുന്നു...... " ഹാ നല്ല പുതുമയുള്ള വാക്കുകള്‍...നല്ല സ്പിരിറ്റ്‌ കിട്ടി...ഞാന്‍ ജീവനും കൊണ്ടോടി..അവസാനം മുന്നേ പോയ കുറേ അണ്ണന്‍മാര്‍ തിരിച്ച്‌ വരുന്നതു കണ്ടു..അന്നരം മനസ്സിലായ്‌ അവര്‍ ലാസ്റ്റ്‌ പോയിണ്റ്റ്‌ ടച്‌ ചെയ്തിട്ട്‌ തിരിച്ച്‌ വരുവാണെന്നു...ആരും കാണുന്നില്ല എന്നു ഉള്ളാലെ ഉറപ്പിച്ച്‌ കൊണ്ട്‌ ഞാന്‍ തിരിച്ച്‌ ഓടി... ഇടക്ക്‌ ഒരു ബോര്‍ഡ്‌ കണ്ട്‌ എണ്റ്റെ ഹബ്ബ്‌ തള്ളി... 'ഭട്കല്‍-മൂന്ന് കി.മി' അതായതു മൂന്നു കിലോമീറ്റര്‍ ആണു ഞാന്‍ ഓടിയത്‌...ഇനിയും രണ്ട്‌ കിലോമീറ്റര്‍ ഓടിയിട്ട്‌ വേണം തിരിച്ച്‌ വരാന്‍...അതു ലാഭം..ഏതായാലും തിരിച്‌ കോളേജ്‌ ഗ്രൌണ്ടില്‍ എത്തുമ്പോളെക്കും ഞാന്‍ ആറു കിലോമീറ്റര്‍ ഓടിയിട്ടുണ്ടാവും....ആദ്യാനുഭവം... പണ്ട്‌ വാപ്പാടെ തറവാട്ടില്‍ വച്ച്‌ കണ്ടത്തിലൂടെ ഓടിയ ഞാന്‍..(പട്ടി ഓടിച്ചതാ) അന്നു പോലും ഒരു അമ്പതു മീറ്ററില്‍ കൂടുതല്‍ ഓടി കാണില്ല.(മാവും പേരയുമൊക്കെ ഉള്ളത്‌ എണ്റ്റെ ഭാഗ്യം..പിന്നെ പട്ടിക്കു മരം കേറാന്‍ അറിയാത്തതും)..അങ്ങനെ ഒരുവിധം ഓടിത്തള്ളി ഞാന്‍ ഹോസ്റ്റല്‍ ഗ്രൌണ്ടില്‍ എത്തി... കുറച്ചു വെള്ളം കുടിച്ചു...(കുടിച്ചു പോകും..കാരണം ഗ്ളൂക്കോസ്‌ ഓസിനു തിന്നാമെന്നു കരുതി ഞാന്‍ ലവന്‍മാരുടടുത്തെത്ത്യപ്പോള്‍ സ്നേഹത്തോടെ വിളിച്ചിരുത്തി തന്നതു പൊടി ഉപ്പാരുന്നു) അവസാനം ഹോസ്റ്റലിലെ എണ്റ്റെ റൂമിലേക്കു ഞാന്‍ ചെന്നു..അപ്പോളെക്കും സഹമുറിയന്‍മാര്‍ മാരത്തോണില്‍ നിന്നും മുങ്ങി സ്ഥലം വിട്ടു കഴിഞ്ഞിരുന്നു..ഞാന്‍ ഒന്നു കിടന്നു..അഞ്ചു മിനിറ്റ്‌ കഴിഞ്ഞ്‌ എണീറ്റ്‌ കുളിച്ച്‌ റെഡി ആകാമെന്നു കരുതി.. അല്‍പം കഴിഞ്ഞു വാതിലില്‍ ഒരു മുട്ടു കേട്ട്‌ ഞാന്‍ ചാടി എണീറ്റ്‌ കാലു താഴെ കുത്ത്യതും...ഠപ്പേ..ന്നു പറഞ്ഞു നിലത്ത്‌ വീണതും ഒരുമിച്ചാരുന്നു... കാലങ്ങളോളം ഓടാതിരുന്നു ഒറ്റയടിക്ക്‌ ആറു കി.മി ഓടിയാല്‍ ഏതു ബെന്‍ ജോണ്‍സണ്റ്റേയും കാലില്‍ നീരാവുമെന്ന് അന്നു മനസ്സിലായ്‌..അവസാനം ഏന്തിയും വലിഞ്ഞും ചെന്നു വാതില്‍ തുറന്നപ്പോ അതാ എണ്റ്റെ കൂടെ മാരത്തോണിയ മുകളിലത്തെ നിലയില്‍ താമസിക്കുന്ന മൂന്നെണ്ണം ദേ നിലത്ത്‌ ഇരിക്കുന്നു... "അളിയാ...എന്നെ ഒന്നു പൊക്കി കട്ടിലില്‍ കൊണ്ട്‌ പോയ്‌ കിടത്തെടാ..മുകളിലേക്കുള്ള സ്റ്റെപ്പ്‌ കേറുന്നത്‌ ചിന്തിക്കാന്‍ പോലും വയ്യളിയാ.." "അളിയാ ഇക്കണക്കിനു നമ്മള്‍ എങ്ങനേ നാട്ടില്‍ പോകും.."..... "നാടിലോ!! എടാ മൈലാഞ്ചിമോറാ...! സമയം എത്രാന്നു നോക്കിക്കേ.." ഞാന്‍ നോക്കിയപ്പോ എട്ടര..തമ്പുരാനേ എല്ലാം പോയി...അഞ്ചു മിനിറ്റെന്നു പറഞ്ഞു കിടന്ന ഞാന്‍ ഉറങ്ങിയത്‌ രണ്ട്‌ മണിക്കൂറ്‍....മെസ്സ്‌ അടച്ചു കാണും...നാട്ടിലെ പോക്കും മുടങ്ങി ഇനി പട്ടിണിയും കിടക്കണമല്ലോ എന്നാലോചിച്ചപ്പോള്‍ ഒരു വൈക്ളബ്യം... അന്നരം...അതാ ഞങ്ങളോട്‌ സ്നേഹമുള്ള നേരത്തേ മാരത്തോണിനു ക്ഷണിക്കാന്‍ വന്ന സീനിയര്‍ *****മക്കള്‍ കയറി വരുന്നു...കയ്യില്‍ കുറച്ചു പ്ളേറ്റുകളും... "ഡേ ഡാഷുകളേ! നീയൊക്കെ സ്പോര്‍ട്സിനു മുങ്ങും എന്നറിയാവുന്നതു കൊണ്ട്‌ തന്നെയാ ഞങ്ങള്‍ ഈ മാരത്തോണീല്‍ നിന്നെയൊക്കെ നിര്‍ബന്ധമായ്‌ പങ്കെടുപ്പിച്ചത്‌..വിഷമിക്കണ്ടാ മാരത്തോണിനു പങ്കെടുക്കാതെ മുങ്ങിയ മറ്റവന്‍മാരെയൊക്കെ ഞങ്ങള്‍ എപ്പോളേ പൊക്കി..ലവന്‍മാര്‍ ബാഗും തൂക്കി മാരത്തോണ്‍ ഓടിക്കൊണ്ടിരിക്കുവ്വ...ദിപ്പ വരും...നിങ്ങടെ സത്യസന്ധതക്ക്‌ സമ്മാനമായ്‌ മെസ്സില്‍ നിന്നുള്ള ഭക്ഷണം ഞങ്ങള്‍ എടുത്തു വെച്ചിട്ടുണ്ട്‌..ലവന്‍മാര്‍ക്ക്‌ അതും കിട്ടില്ല...അപ്പോ എടുത്തു വെച്ച്‌ ഞണ്ണ്‍..നാളെ കാലത്തു ഗ്രൌണ്ടില്‍ കാണാം... "അങ്ങനെ നാട്ടിലേക്കുള്ള പോക്ക്‌ മുടങ്ങിക്കൊണ്ടുള്ള റാഗിംഗിണ്റ്റെ ഒന്നാം ഭാഗം പൂര്‍ത്തിയാക്കി.. വിശന്ന് വലഞ്ഞിട്ടുള്ള സഹമുറിയന്‍മാരുടേ നിലവിളി ബാക്ക്ഗ്രൌണ്ടില്‍ കേട്ട്‌ കൊണ്ട്‌ ഞങ്ങള്‍ സുഖമായുറങ്ങി

Friday, October 9, 2009

ക്രൂരതയുടെ ബാലപാഠങ്ങള്‍ (ബാല്യകാലസ്മരണകള്‍-അഞ്ചാം ഭാഗം)

ഏഴാം ക്ളാസ്സിലെ തീപ്പൊരി ജീവിതം എണ്റ്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടമാരുന്നു...ആദ്യമായ്‌ റ്റ്യൂഷന്‍ എന്ന പരിപാടിക്ക്‌ ഞാന്‍ ചേര്‍ന്നതു അന്നാരുന്നു....സ്കൂളില്‍ അടിയുണ്ടാക്കുക വഴക്ക്‌ തെറിവിളി മുതലായ അത്യാവശ്യ കാര്യങ്ങളുടെ ഒക്കെ ബാലപാഠം ഞാന്‍ ഏഴില്‍ പഠിച്ചു.... ആദ്യമായ്‌ കണ്ണട വച്ച ഞാന്‍ മൂന്നു മാസത്തിനുള്ളില്‍ അതു നാലു തവണ മാറേണ്ടി വന്നു. ..ആദ്യമെ ഫ്രേം ഒടിച്ചു....പിന്നെ കാലു വളച്ചു പിന്നെ ചില്ലു പൊട്ടിച്ചു ..പിന്നെയും ഫ്രേം ഒടിച്ചു. ....കയ്യിലിരുപ്പിണ്റ്റെ മെച്ചം.. .അവസാനം എണ്റ്റെ വാപ്പിച്ച ഒടിഞ്ഞ ഫ്രേമിണ്റ്റെ നടുക്കു ഒരു ചെറിയ പട്ട വച്ച്‌ അറാല്‍ഡിയേറ്റും വച്ച്‌ ഒട്ടിച്ച്‌ തന്നിട്ട്‌ പറഞ്ഞു. ."മഹനേ!നീ ഇനി ഇങ്ങനെ ഇതും കൊണ്ട്‌ നടന്നാ മതി...എപ്പോളൂം മാറിത്തരുന്നതു കൊണ്ട്‌ നിനക്കതിനു ഒരു വിലയും കാണില്ല..." രണ്ട്‌ ചില്ലുകളുടെം ഇടയില്‍ മുഴച്ചു നില്‍കുന്ന ആ കണ്ണടയും വച്ച്‌ ക്ളാസ്സില്‍ പോയാല്‍ എണ്റ്റെ അഭിമാനത്തിനു ക്ഷതം സംഭവിക്കും എന്നെനിക്കുറപ്പായി. .അവസാനം..ഒരു ലാസ്റ്റ്‌ ചാന്‍സ്‌ എന്ന നിലക്കു ഒരിക്കല്‍ കൂടി കണ്ണട മാറാനുള്ള അനുവാദം കിട്ടി ...പിന്നെ അതു ഓക്കേ ആയി..നല്ലത്‌ പോലെ സൂക്ഷിക്കാന്‍ തുടങ്ങി... അന്നു എണ്റ്റെ ജീവിതത്തിണ്റ്റെ ഗ്രാഫ്‌ ഏറ്റവും താഴെ എത്തിയ കാലമാരുന്നു..പിന്നീടൊരിക്കലും ഞാന്‍ അത്ര തറ ആയിട്ടില്ല..വെറും തറ എന്നു പറഞ്ഞാല്‍ പോര...കുക്കൂതറ.....അന്നാണു എണ്റ്റെ ജീവിതത്തിലേ ഏറ്റവും വിഷമിച്ചിട്ടുള്ള ഒരു സംഭവമുണ്ടായിട്ടുള്ളതു. .ഞാന്‍ ഇതു ഒരു ഡിസ്കഷനില്‍ ഇട്ടിട്ടുണ്ടാരുന്നു.. അതു ഒരു ക്രിത്മസ്‌ പരീക്ഷ സമയമാരുന്നു...എപ്പോഴും എണ്റ്റെ കുഞ്ഞനിയനുമായ്‌ അടി കൂടാറുണ്ടാരുന്ന ഞാന്‍ അന്നും ഒരു കാരണമൊപ്പിച്ചു അടി കൂടി..സ്വതവേ വഴക്കിലൊന്നും താല്‍പര്യമില്ലതിരുന്ന അവന്‍ അന്നും പതിവു പോലെ ഒഴിഞ്ഞു മാറി..ഞങ്ങടെ പറമ്പില്‍ രണ്ട്‌ മാവുണ്ട്‌...ഒരെണ്ണം കുഞ്ഞതും ഒരെണ്ണം വലുതും..അതില്‍ കുഞ്ഞതു അവന്റേതാണെന്ന അലിഖിത നിയമം പ്രാബല്യത്തിലുണ്ടാരുന്നു..മറ്റേത് എന്റേ വക..പരീക്ഷക്കു പോകാന്‍ തയാറായി നിന്ന എണ്റ്റെ വഴക്കുകള്‍ക്ക്‌ ഒരു മറുപടി പോലും പറയാതെ അവന്‍ കളിക്കാനായ്‌ ഇറങ്ങി അവണ്റ്റെ മാവിണ്റ്റെ ചുവട്ടിലേക്കു പോയി..എന്നിട്ട്‌ അതില്‍ വലിഞ്ഞു കേറാന്‍ തുടങ്ങി..അന്നവന്‍ രണ്ടാം ക്ളാസ്സിലാണു പഠിക്കുന്നത്‌. അവണ്റ്റെ പരീക്ഷ തീര്‍ന്നു അതിണ്റ്റെ അസൂയയും മറ്റും കൊണ്ടാവണം..ഞാന്‍ താഴെക്കിടന്ന ഒരു പരന്ന ആസ്ബെസ്റ്റോസിണ്റ്റെ കഷണമെടുത്ത്‌ അവനെ എറിഞ്ഞു..അതു കാറ്റത്ത്‌ തെന്നി നീങ്ങി അവണ്റ്റെ തലയില്‍ തന്നെ കൊണ്ടു.അവന്‍ ഒന്നും മിണ്ടാതെ താഴെ ഇറങ്ങി..ഒരു വല്ല്യ കരച്ചിലും തിരിച്ച്‌ ഒരു ഏറും പ്രതീക്ഷിച്ചു നിന്ന എന്നെ സ്തബ്ധനാക്കിക്കൊണ്ട്‌ അവന്‍ ഒന്നും മിണ്ടാതെ നടന്നു നീങ്ങി... ഞാന്‍ നോക്കിയപ്പോളവണ്റ്റെ വലതു ചെവിയുടെ മുകളില്‍ നിന്നും ചോര ഒലിച്ചു വരുന്നു....അന്നു മിച്ച വീട്ടിലുണ്ടാരുന്നു...അവന്‍ നേരേ മിച്ചാടെ അടുത്തേക്ക്‌ പോയ്‌..ചോര കണ്ട്‌ മിച്ച ഉടനേ അവനെ ശുഷ്രൂഷിക്കാന്‍ തുടങ്ങി...അന്നത്തെ എണ്റ്റെ സ്വഭാവത്തില്‍ പറഞ്ഞിട്ട്‌ ഒരു കാര്യമില്ലെന്നതു കൊണ്ടാവും എന്നെ വഴക്കും പറഞ്ഞില്ല. പക്ഷേ ഞാന്‍ മൊത്തത്തില്‍ തകര്‍ന്നു തരിപ്പണമായ്‌..അന്നു വാപ്പിച്ച വീട്ടിലുണ്ടാരുന്നെങ്കില്‍ ഒന്നുമില്ലേലും രണ്ട്‌ കീറെങ്കിലും തന്നേനെ.അതുമുണ്ടായില്ല..പക്ഷേ ഒരു നൂറടി തരുന്ന ഗുണം എണ്റ്റെ അനിയണ്റ്റേം മിച്ചാടേം മൌനം എനിക്കു തന്നു. ജീവിത്തിലാദ്യമായ്‌ തോല്‍ക്കും എന്ന ഉറപ്പോടെ ഞാന്‍ എണ്റ്റെ പരീക്ഷ എഴുതി...നഴ്സറി മുതല്‍ ക്ളാസ്സില്‍ ഒന്നാമനായിരുന്ന ഞാന്‍ രണ്ടാം ക്ളാസ്സിലെത്തിയപ്പോല്‍ ഗ്രാഫ്‌ താന്ന്‌ മൂന്നും നാലും റാങ്കിലേക്കു മാറി പിന്നെ പിന്നെ..ഏഴിലെത്തിയപ്പോള്‍ ജീവിതത്തിലാദ്യമായി ഒരു പരീക്ഷക്കു തോറ്റു...അന്നാദ്യമായ്‌ ഒരു പരീക്ഷക്കു ചുമ്മാ എന്തോ കുത്തിക്കുറിച്ചു...ഉത്തരങ്ങളറിയാമാരുന്നിട്ടും എനിക്കു എഴുതാന്‍ പറ്റുന്നില്ല...മനസ്സില്‍ അനിയണ്റ്റെ ആ നടന്നു പോക്കു മാത്രം.... വൈകിട്ടു വീട്ടിലെത്തുമ്പോള്‍ വാപിച്ചാടെ വക അടി കിട്ടാന്‍ ചാന്‍സ്‌ ഉണ്ട്‌..പക്ഷേ അതും എന്നെ ബാധിക്കുന്നില്ല....എത്ര കിട്ടിയാലും സാരമില്ല എന്ന മനോഭാവം...സമയമാണെങ്കില്‍ നീങ്ങുന്നുമില്ല.നാലു മണി വരെയുണ്ട്‌ പരീക്ഷ...പക്ഷേ ഓരൊ മിനുറ്റും ഓരോ മണിക്കൂറ്‍ പോലെ പോകുന്നു..ബാക്കിയുള്ളവരൊക്കെ തകര്‍ത്തു പിടിച്ചെഴുതുന്നത്‌ കാണുമ്പോള്‍ അതും ഒരു വിഷമം. നമുക്കു അത്യാവശ്യമുള്ള സമയത്തൊക്കെ സമയം വളരെ ഇഴഞ്ഞല്ലേ നീങ്ങൂ..നാട്ടിലേക്കു പോകാന്‍ ലീവിനു അപേക്ഷ ഓക്കേ ആയാല്‍ പിന്നെ ഓരോ മണിക്കൂറും ഓരോ ദിവസം പോലെ ഇഴയും....എന്നാല്‍ നാട്ടിലെത്തിയാലോ...ഒരു മാസം ഠപ്പേന്നു പറഞ്ഞു പോകും..... ഏതായാലും ഒരുവിധത്തില്‍ അവിടെ നിന്നിറങ്ങി..കൂട്ടുകാരുമായുള്ള പതിവു ചര്‍ച്ചകള്‍ക്കൊന്നും നില്‍കാതെ അജ്മലിനോടു മാത്രം കാര്യം പറഞ്ഞിട്ടു ഞാന്‍ വീട്ടിലേക്കു വച്ച്‌ പിടിച്ചു...എങ്ങനേം അനിയണ്റ്റടുത്തെത്തണം...അവനു എങ്ങനുണ്ടെന്നു നോക്കണം... അങ്ങനെ ഓടിപ്പിടിച്ച്‌ വീട്ടിലെത്തിയപ്പം അവന്‍ അടുത്ത വീട്ടിലുള്ള അവണ്റ്റെ കൂട്ടുകാരനുമായ്‌ കളിക്കുന്നൂ....ഹൊ അതു കണ്ടപ്പം മനസ്സിനുണ്ടായ ഒരു സമാധാനം എനിക്കു പറഞ്ഞറിയിക്കാന്‍ കഴിയില്ല..കാരണം തലക്കു പരുക്കുണ്ടാവുന്നത്‌ ഭയങ്കര അപകടമാണെന്നു എനിക്കറിയാവുന്ന സംഭവമാണു..എണ്റ്റെ ഒരങ്കിള്‍ ആ വര്‍ഷം തന്നെ ഓണപ്പരീക്ഷയുടെ സമയത്ത്‌ ഒരപകടത്തില്‍ മരിച്ചിരുന്നു....ദേഹത്ത്‌ ഒരു മുറിവുമില്ലെങ്കിലും തലക്കേറ്റ ക്ഷതമാണു കാരണം...ഇതെല്ലാം എണ്റ്റെ മനസ്സിലൂടെ ഓടിപ്പാഞ്ഞ്‌ കൊണ്ടിരുന്നു.....ഏതായാലും ആസംഭവം എനിക്കു നല്ല ഒരു ഗുണം ചെയ്തു....ആ ഒരു വര്‍ഷത്തെ കുരുത്തക്കേടുകള്‍ക്ക്‌ പരിസമാപ്തി കുറിക്കാന്‍ കാരണമ്മയ്‌... അടി ,,വഴക്കു ...തെറിവിളി ആദിമുതലായ ഗുണഗണങ്ങളൊക്കെ പൂര്‍ണ്ണമായ്‌ നിര്‍ത്തി....സ്വഭാവം നന്നാക്കാന്‍ തുടങ്ങിയെങ്കിലും പഠനകാര്യത്തില്‍ സ്വയം പര്യാപ്തത നേടാനുള്ള സമയം കിട്ടിയില്ല.....എന്നല്ല ശ്രമിച്ചില്ല...എന്തിനധികം വല്ല്യപരീക്ഷയുടെ സമയത്ത്‌ അജ്മലിണ്റ്റെ വീട്ടില്‍ പോയ്‌ പഠിക്കാന്‍ പദ്ധതിയിട്ടു..എന്നിട്ട്‌ ആ പേരും പറഞ്ഞു അവണ്റ്റെ വീട്ടില്‍ പോയ്‌ അര മണിക്കൂറ്‍ പഠിക്കും...പിന്നെ മുഴുവന്‍ നേരം ക്രിക്കറ്റ്‌ കളി(ഈ അഹങ്കാരം എന്ന സംഭവം റബ്ബറു വച്ച്‌ മായ്ച്ചാല്‍ മായില്ലല്ലൊ..).... ചുരുക്കി പറയാമല്ലൊ....ആ വര്‍ഷം ഏഴില്‍ നിന്നും എട്ടിലേക്ക്‌ ജയിച്ചു എന്നു കണ്ടപ്പോളാണു പ്രാര്‍ഥനക്കൊക്കെ ഇത്ര ശക്തിയുണ്ടെന്നു എനിക്കു ഉറപ്പായത്‌...അന്നു റിസല്‍റ്റ്‌ നോക്കാന്‍ പോയത്‌ ഇപ്പോളും ഓര്‍മ്മയുണ്ട്‌..സാധാരണ വേനലവധിക്കു എന്റെ വല്ല്യമാമാടേം മാമിടേം അടുത്ത്(തറവാട്ടില്‍) പോയ് നില്‍ക്കാന്‍ എനിക്കു ഏറ്റവും ഇഷ്ടമാ...അന്നും ഇന്നും.പക്ഷേ ആ വേനലവധി എങ്ങനെ പോയെന്ന്‌ എനിക്കൊരു തിട്ടവുമില്ല....എങ്ങനേം റിസല്‍റ്റ്‌ അറിയണേ എന്ന വെപ്രാളം മാത്രമാരുന്നു മനസ്സില്‍...ഏതായാലും ജയിച്ചവരുടെ കൂട്ടത്തില്‍ ഈയുള്ളവണ്റ്റെ പേരും അജ്മലിണ്റ്റെ പേരും കണ്ടപ്പോല്‍ സമാദാനമായ്‌.. കാരണം പുതിയ പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള കമ്മിറ്റിയില്‍ ഞാനും അവനുമുണ്ടാവും....അങ്ങനെ ഞങ്ങള്‍ എട്ടിലെത്തി..... അന്നു മുതല്‍ ഞാന്‍ എണ്റ്റെ താഴെപ്പോയ ഗ്രാഫിണ്റ്റെ അറ്റം ഒരു ക്രെയിന്‍ വിളിച്ചായാലും പൊക്കി മുകളില്‍ എത്തിക്കാന്‍ ഉള്ള ഉഗ്ര ശപഥമെടുത്തു...ഏതായാലും ആ ശപഥം ഫലം കണ്ടു.. എന്നു കരുതി ഞങ്ങള്‍ ഞങ്ങടെ കുരുത്തക്കേടുകള്‍ നിര്‍ത്തിയില്ല....ആ വര്‍ഷം മുതല്‍ ഞങ്ങള്‍ സ്വയം അപ്ഗ്രേട്‌ ചെയ്തു..... ഞങ്ങടെ ക്ളാസ്മേറ്റായിരുന്ന ഒരുത്തനു (അന്നത്തെ മുനിസിപല്‍ ചെയര്‍മാണ്റ്റെ മകന്‍) ചെരുപ്പിനടി കൊടുത്തതു മുതല്‍ ക്ളാസ്സ്‌ കട്ട്‌ ചെയ്യല്‍ പിടിക്കപ്പെട്ടതില്‍ നിന്നും രക്ഷപെട്ടതു വരെയുള്ള സംഭവങ്ങള്‍ അടുത്ത ഭാഗത്തില്‍ എഴുതാം..(ഇന്‍ഷാ അള്ളാ)..... ഇപ്രാവശ്യം അല്‍പം സീരിയസ്സ്‌ ആയെന്നെനിക്കറിയാം...പക്ഷേ ഇതിണ്റ്റെ കുറവ്‌ ഞാന്‍ അടുത്തതില്‍ തീര്‍ക്കുന്നതായിരിക്കും...എന്നു ഞാന്‍ ഉറപ്പൊന്നും പറയുന്നില്ല.....എങ്കിലും ശ്രമിക്കാം. . തുടരും കൂട്ട്കാരേ തുടരും.......

തീയില്‍ കുരുത്തത്‌ വെയിലത്ത്‌ വാടുമോഡേ... (ബാല്യകാലസ്മരണകള്‍ നാലാംഭാഗം)തമ്പുരാനേ ഇതു വായിക്കുന്നവരെ സമ്മതിക്കണം


ആറാംക്ളാസ്സിലെ ഞങ്ങടെ പാര്‍ട്ടിയുടെ ഉന്നത വിജയത്തിനു ശേഷം നമ്പൂരിച്ചന്‍ ഒരുഗ്രശപഥമെടുത്തു,,,,ഇനി ഇലക്ഷനു നില്‍ക്കില്ല.... ഏഴാം ക്ളാസ്സ്‌ ആയപ്പോളെക്കും സ്കൂള്‍ മാനേജ്മണ്റ്റ്‌ ഒരു നല്ല തീരുമാനമെടുത്തു... എ ഡിവിഷനും ബി ഡിവിഷനും ഒന്നാക്കുക,,,,അങ്ങനെ എല്ലാം കൂടി തൊണ്ണൂറ്റഞ്ച്‌ പിള്ളേരോളം ആറില്‍ നിന്നും ഏഴിലേക്ക്‌ ചെന്നപ്പോള്‍..... ആ ഒരു വര്‍ഷം പഠിച്ചിട്ടും ആവശ്യത്തിനു അറിവു ലഭിച്ചില്ല..കൊടുക്കുന്ന ഫീസ്‌ ഞാന്‍ മുതലാക്കും..എന്നൊക്കെ വാശിയോടെ തീരുമാനിച്ച ചില മഹാന്‍മാര്‍ ആ ക്ളാസ്സില്‍ തന്നെ ഇരിപ്പുണ്ടാരുന്നു... അങ്ങനെ എല്ലാം കൂടി തൊണ്ണൂറ്റേഴു പിള്ളേരുല്ല ക്ളാസ്സായ്‌ മാറി ഞങ്ങളുടേതു... നാല്‍പത്തേഴു തല തെറിച്ചവന്‍മാരെ മേയ്ക്കാന്‍ തന്നെ പെടാപ്പാടു പെട്ടിരുന്ന സാറന്‍മാര്‍ക്ക്‌ ഞങ്ങള്‍ തൊണ്ണോോറ്റേഴെണ്ണം ഒരു പേടി സ്വപ്നമായ്‌.. അന്നൊക്കെ ചില ക്രൂരന്‍മാരായ സാറന്‍മാരെ അവര്‍ ചെയ്ത തെറ്റിനുള്ള ശിക്ഷാനടപടിയെന്നോണം ഞങ്ങടെ ക്ളാസ്സിലോട്ടാണു പറഞ്ഞു വിടാറുണ്ടാരുന്നതു.. ഞാന്‍ നേരത്തേ പറഞ്ഞ ചേട്ടന്‍മാര്‍ പിന്‍ബെഞ്ചിലെ സ്ഥിരം താമസക്കാരായതു കൊണ്ട്‌,ലേഡീ റ്റീച്ചര്‍മാര്‍ ഒരുകാലത്തും ആ ഏരിയയിലേക്കേ പോകില്ലാരുന്നു...അവന്‍മാരെ സാറന്‍മാരും റ്റീച്ചര്‍മാരും ഒരിക്കലും തല്ലില്ലാരുന്നു....പ്രായത്തിനു മൂത്തവരെ തല്ലരുതു എന്ന തത്വത്തില്‍ വിശ്വസിക്കുന്നതു കൊണ്ടാവാം.....എന്തിനു പറയുന്നു ഇണ്റ്റര്‍വല്‍ സമയത്തു ക്ളാസ്സിണ്റ്റെ പിന്നില്‍ പോയ്‌ ബീഡി വലിക്കുമാരുന്നു അവര്‍.... മിക്ക വെള്ളിയാഴ്ച്ചകളിലും ഉച്ചക്കുരണ്ടരക്കേ ക്ളാസ്സ്‌ തുടങ്ങൂ..മൂന്നേകാലിനുള്ള രണ്ടാമത്തെ പിരീഡാവുമ്പോ ഞങ്ങടെ ക്ളാസ്സ്‌ റ്റീച്ചര്‍ കണക്കു പഠിപ്പിക്കാനായ്‌ വരും...തലേന്നത്തെ ഹോംവര്‍ക്ക്‌ ഒരുകാലത്തും ചെയ്യാത്ത ഞങ്ങള്‍ക്ക്‌ അടിയും ഇടക്കു പെട്ടെന്നു വരുന്ന ഓരോ ചോദ്യ ശരങ്ങല്‍ക്ക്‌ ഉത്തരം പറഞ്ഞില്ലെങ്കില്‍ സ്പെഷ്യല്‍ അടിയും കിട്ടുമാരുന്നു..കൂടാതെ ഒന്നൊന്നര ഇമ്പോസിഷനും. അടി വേണേല്‍ ഞങ്ങല്‍ സഹിക്കും...പക്ഷേ ഇമ്പോസിഷന്‍....അതു ബുദ്ധിമുട്ടാ.....കാരണം ..ശനി ഞായര്‍ അവധി ദിവസങ്ങളിലേക്കുള്ള ഞങ്ങടെ മിക്ക പ്രോഗ്രാമും ഗോവിന്ദയാവും.... ഇതിനൊരു പോംവഴി കണ്ടു പിടിച്ചേ പറ്റൂ. ഞങ്ങടെ ക്ളാസ്സ്‌ റൂമിണ്റ്റെ സൈഡിലാരുന്നു മെയിന്‍ റോഡ്‌..അതിണ്റ്റെ അപ്പുറത്ത്‌ ഒരു മനോഹരമായ തോടാണു....(തോടെന്നു വച്ചാല്‍ കുഞ്ഞു കായല്‍) അതിണ്റ്റെ രണ്ട്‌ കരയിലുമായ്‌ നിറയേ യൂക്കാലിപ്റ്റസ്‌ മരങ്ങളുണ്ട്‌...അതിണ്റ്റെ ഇലകള്‍ എപ്പോളും ഉണങ്ങി വീണു കിടക്കും......ചില ദിവസം ആ കരിയിലകള്‍ക്ക്‌ തീ പിടിക്കും...അന്നരം ഭയങ്കര പൊകയും ചൂടുമാരിക്കും...അന്ന്‌ ആ സൈഡിലുള്ള ബില്‍ഡിങ്ങിലെ എല്ലാ ക്ളാസ്സിനും അവധിയായിരിക്കും... ഫയറെഞ്ചിനൊക്കെ എത്തി അതണക്കുമ്പോളേക്കും നാലു മണിയോളമാവും.......ആ ബില്‍ഡിങ്ങില്‍ ആണു ഞങ്ങടെ ക്ളാസ്സും................... ബാക്കി നിങ്ങള്‍ ഊഹിച്ച്‌ കാണുമല്ലോ അല്ലെ...എന്നാലും ഞാന്‍ പറയാം...ഒരു രണ്ട്‌ മുപ്പത്തഞ്ചാവുംബോളേക്കും ചെറിയ രീതിയില്‍ തുടങ്ങുന്ന തീ ..പിന്നെ ആളിപ്പടര്‍ന്നു നല്ല ഹായ്‌ വോള്‍ട്ടേജില്‍ കത്താന്‍ തുടങ്ങും.......മൂന്നു മണിയാവുമ്പോളേക്കും ഞങ്ങല്‍ക്ക്‌ ആവശ്യത്തിനുള്ള പുകയും ചൂടും മുറിയിലെത്തിയിട്ടുണ്ടാവും..... കണക്കു മാഷ്‌ എത്തുമ്പ്പോളെക്കും ഞങ്ങല്‍ ബഹളം തുടങ്ങും....കൂവലും ഒച്ചപ്പാടും ..പിന്നെ ചുമ....ചുമയെന്നു പറഞ്ഞാ.നല്ല ഐ എസ്‌ ഓ ക്വാളിറ്റി ഉള്ള നല്ല ഗ്യാരണ്റ്റീഡ്‌ ചുമ....വല്ല ക്ഷയരോഗികളും കണ്ടാ ഞങ്ങക്കു പൈസ തന്നിട്ടു പോകും...അത്ര ദയനീയമായ ചുമ...വയ്യാത്തവര്‍ തൊണ്ട കടം വാങ്ങി ചുമയ്ക്കും. അവസാനം സാറു മയിന്‍ ബില്‍ഡിങ്ങില്‍ നിന്നും ഞങ്ങടെ ക്ളാസ്സിലേക്കെത്തുമ്പോളെക്കും തായമ്പക മുറുകിയിട്ടുണ്ടാവും....സാറ്‍ നാലു കാലും പറിച്ച്‌ ഓടി എത്തിയിട്ടു ഞങ്ങളോടു പുറത്തേക്കിറങ്ങാന്‍ പറയും...ഞങ്ങല്‍ പുസ്തകസഞ്ചിയൊക്കെ എടുത്തു വെളിയിലേക്കോടും അവസാനം കൂലങ്കഷമായ ചര്‍ച്ചക്കൊടുവില്‍ സാര്‍ ക്ളാസ്സ്‌ വിടും..ആരും ഒച്ചയുണ്ടാക്കാതെ പോണം എന്നൊരു ഉപദേശവും തരും.. .."ഈശ്വൊരാ...ഇന്നും കണക്കിണ്റ്റെ ക്ളാസ്സ്‌ നമ്മുക്ക്‌ മിസ്സ്‌ ആയല്ലോ.."എന്ന ഒരു ദുഃഖഭാവം മുഖത്തു വരുത്തി ആ ഭാവം സാറിനെയൊന്നു കാണിച്ചു ഞങ്ങള്‍ സ്ഥലം വിടും.... അങ്ങനെ ഈ പരുപാടി തുടര്‍ന്നു വരവേ..ഇതിണ്റ്റെ പവറ്‍ ഓഫ്‌ അറ്റോര്‍ണി ഞങ്ങളില്‍ നിന്നും തട്ടിയെടുത്ത ചില കൂതറകള്‍ ഇതൊരു സ്ഥിരം പരിപാടിയാക്കാന്‍ പ്ളാന്‍ ഇട്ടു...ഞങ്ങളുടെ ഉപദേശം വക വെക്കാതെ ലവന്‍മാര്‍ ഇതു സ്ഥിരമാക്കി... കൂടുതലെന്തു പറയാന്‍...സാറിനു സംശയം മുള പൊട്ടി...ആരെപ്പൊക്കാനാ.....ഇതൊരു പൊതുവായ ആവശ്യമായതു കൊണ്ടാരും ഞങ്ങളെ ഒറ്റിയില്ല.... പക്ഷേ അതിലും വലിയ പണി കിട്ടി....തീപിടിത്തമുണ്ടായാല്‍ അന്നു ഉച്ചക്കു ശേഷമുള്ള ക്ളാസ്സ്‌ ഓപ്പണ്‍ എയറില്‍ നടത്താന്‍ തീരുമാനിച്ചു...പൊരിഞ്ഞ വെയിലത്തു ഒരു മരത്തിണ്റ്റെ കീഴില്‍ ക്ളാസ്സ്‌ എടുത്തു... അതോടെ എല്ലാ എണ്ണത്തിണ്റ്റേം ചീട്ട്‌ കീറി.... പൊന്‍മുട്ടയിടുന്ന താറാവിനെ ആ കശ്മലന്‍മാര്‍ ഒറ്റ വെട്ടിനു കൊന്നു.....അതോടെ ശനിയും ഞായറും ഞങ്ങള്‍ക്ക്‌ ഇംബോസിഷനെഴുതാനുള്ള ദിവസങ്ങളായ്‌ മാറി....

ഒരു ചിമിട്ടൻ കാർ

പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം..നാട്ടുക്കു നാട്ടാമനും ഊരുക്ക് ഉഴൈപ്പാളിയും ആയി വിലസിയിരുന്ന ജീവിതം...
"പത്താം ക്ലാസ്സില്‍ എത്രാം വര്ഷം?."...
"നീ സ്കൂളില്‍ പഠിചെന്നോ?"....
"നീ പത്താം ക്ലാസ്സിലോ?"..ആദി മുതലായ ചോദ്യങ്ങള്‍ എല്ലാ മഹാന്മാരുടെയും (മഹതിമാരും കാണും ) ഉള്ളില്‍ കിടന്നു മുറവിളി  കൂട്ടുന്നെങ്കി  അതടക്കി വച്ച് മിണ്ടാണ്ടിരുന്നു വായിച്ചോണം ...കേട്ടല്ല്  )
അങ്ങനെ ആ കാലത്ത് അന്നത്തെ ഏതൊരു പിള്ളേരെയും പോലെ എനിക്കും വണ്ടികളോട് കമ്പം ആയിരുന്നു...അന്ന് മൊബൈലും കമ്പ്യൂട്ടറും ഒന്നും അത്ര കോമണ്‍ അല്ലല്ലോ
അങ്ങനിരിക്കെ വീട് ഒതുക്കുന്നതിനിടയില്‍ എന്‍റെ പിതാശ്രിക്ക് എട്ടു പത്തു വര്ഷം മുമ്പ്  എടുത്ത ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്‌ കയ്യിൽ കിട്ടി...അതും എന്റെ കയ്യില്‍....പതിനെട്ടു വയസ്സായാല്‍  അന്ന് തന്നെ ലൈസന്‍സിനു അപ്ലൈ ചെയ്യണം എന്ന ഏക ആഗ്രഹത്തോടെ എസ്സ്.എസ്സ്.എല്‍,സിക്ക് പഠിക്കുന്ന ഞാന്‍ ഈ ലൈസന്‍സ്‌ കണ്ടതും ഒന്ന് ദീര്‍ഘ നിശ്വാസം വിട്ടു.
’ഹോ ഈ ലൈസന്‍സ്‌ വച്ചിട്ട് വാപ്പായ്ക്ക് ഒരു കാര്‍ മേടിച്ചാല്‍ എന്താ...ഒന്നും ഇല്ലേലും വെറുതെ മുറ്റത്ത്‌ കിടക്കുന്നത് കാണാന്‍ തന്നെ ഒരു ഗമ ആയിരിക്കില്ലേ.?’(ആത്മഗതാഗതം)
വാപ്പായെ എങ്ങനെ എങ്കിലും ഒന്ന് ചാര്‍ജ്‌ ആക്കണം..പുള്ളിയുമായി ഞാന്‍ വല്ല്യ ബഹളത്തിനു പോകാറില്ല...കാരണം ദേഷ്യം വന്നു ഒരിക്കലേ എന്നെ തല്ലിയിട്ടുല്ലെങ്കിലും  ആ തല്ലു ഒരു ഒന്നൊന്നര ആയിരുന്നു.അതില്‍ പിന്നെ എന്നെ തല്ലാന്‍ ഒരു ചാന്‍സ്‌ ഞാന്‍ കൊടുത്തിട്ടില്ല..
അങ്ങനെ അന്ന് മുതല്‍ ഞാന്‍ വാപ്പായെ ചുറ്റി പറ്റി നടക്കാന്‍ തുടങ്ങി...ബോബനും മോളിയിലെ പട്ടിയുടെ കൂട്ട് സകല ഫ്രെയിമിലും ഞാന്‍ കൂടെ ഉണ്ടാവും..അങ്ങനെ ഞാന്‍ വാപ്പായെ ഒരു വിധം ചാക്കിട്ടു..
വാപ്പ കൈ തെളിയാന്‍ ഒന്ന് കൂടി ആശാന്റെ അടുത്ത്  വണ്ടി പഠിക്കാന്‍ പോകാന്‍ തുടങ്ങി.
ഞാനും വാപ്പയും കട്ട ദോസ്തുക്കള്‍ ആയത് കണ്ടപ്പോള്‍ തന്നെ ഉമ്മായ്ക്കു എന്തൊക്കെയോ ആപത്തു മണത്തു..അനിയനും ഉമ്മായും ഒരു ടീം ആയി.
അങ്ങനെ ഒന്ന് രണ്ടു ആഴ്ചകള്‍ക്ക് ശേഷം വാപ്പയോടു ഞാന്‍ പറഞ്ഞു..”വാപ്പ കൈ ഒക്കെ തെളിഞ്ഞ സ്ഥിതിക്ക് ഇനി അധികം താമസിക്കണ്ടാ...നമുക്ക് ഒരു കാര്‍ മേടിക്കാം..പുതിയത് ഒന്നും വേണ്ട..ഒരു സെക്കന്‍ഡ്‌ ഹാന്‍ഡ്‌ മതി....അതില്‍ കുറെ പഠിച്ചിട്ട് പുതിയത് മേടിക്കാം...”
വാപ്പ:”ഉം.....നീ എന്റെ കൂടെ കൂടുതല്‍ അടുത്താല്‍ എനിക്ക് പണി ആവുമെന്ന് നിന്റെ ഉമ്മ പറഞ്ഞത് എത്രെ കറക്റ്റ്‌ ആടെയ്‌..”
ഞാന്‍:”ഉം....ഉമ്മാ അങ്ങനെയേ പറയു..വേണമെങ്കി മതി...ഒരു നല്ല ബുദ്ധി പറഞ്ഞു തന്നപ്പം........!!!”
വാപ്പ:” ...ഒന്ന് ആലോചിക്കട്ടെ...”
വാപ്പ ട്രാക്കില്‍ കാല്‍ വച്ച് എന്ന് മനസിലായതും ഞാന്‍ തോക്ക് എടുത്തു....”വാപ്പ..ഇപ്പം നമ്മള്‍ കായംകുളത്ത്‌ പോകുന്നത് എത്ര കഷ്ടപ്പെട്ടാ...എല്ലാരും കൂടി ബുള്ളറ്റില്‍ ..ഇനി മഴ വന്നാല്‍ ഉടനെ എവിടെ എങ്കിലും കയറി നിക്കണം...ഇതാവുമ്പോ എപ്പോ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും നമുക്ക് പോകാമല്ലോ....പിന്നെ അലിക്കൊയാടെ കടേന്നു സാധനം വാങ്ങുമ്പോള്‍ എന്ത് പാടാ..ഓട്ടോ പിടിക്കണം അതില്‍ കൊണ്ട് വരണം..ഇത് നമ്മള്‍ പോയി വണ്ടിയേല്‍ ഇട്ടോണ്ട് ഇങ്ങു വന്നാ മതിയല്ലോ....”
അങ്ങനെ രണ്ടു മൂന്നു ദിവസത്തെ എന്റെ ശിക്ഷണം കൊണ്ട് വാപ്പ കാര്‍ മേടിക്കാന്‍ തീരുമാനിച്ചു....ഈ വിവരം അറിഞ്ഞതും ഞാന്‍ ഉടനെ അടുത്ത വെടി പൊട്ടിച്ചു...”വാപ്പ ഇവിടെ അടുത്ത് ഒരു ഡോക്ടറുടെ കയ്യില്‍ ഒരു പഴയ ഫിയെറ്റ്‌ കൊടുക്കാനുണ്ട്...നമുക്ക് ഇപ്പ തന്നെ ഒന്ന് പോയി നോക്കിയാലോ?”
വാപ്പ:”ഡേയ്...നീ എന്തോന്നെടെയ്‌..അപ്പൊ നീ ഇതിനിടയ്ക്ക് അന്വേഷണവും തുടങ്ങിയാ...നീ പത്താം ക്ലാസ്സിലാ ആ ഓര്മ വേണം കേട്ടാ...”
ഞാന്‍:”ഓ..ഇതൊന്നും വല്ല്യ കാര്യം അല്ല വാപ്പാ...എന്തായാലും ഒരു കാര്യം...ഇത് ഉമ്മായും ലവനും അറിയണ്ടാ...നമുക്ക് ഒന്ന് പോയി കണ്ടാലോ?”
അങ്ങനെ അന്ന് രാത്രിയില്‍ തന്നെ ഞാനും വാപ്പയും കാര്‍ കാണാന്‍ പോയി...ഒരു മേക്കാനിക്കിനോടോ വണ്ടിയുടെ ഗുണാന്ടെഴ്സ്   അറിയാവുന്ന ഒരു മനുഷ്യനോടോ പോലും ആലോചിക്കാതെ ....അങ്ങനെ ആ രാത്രി ഡോക്ടറുടെ വീട്ടില്‍ എത്തി....
പോര്‍ച്ചില്‍ ഒരു പുതിയ കാര്‍ കിടക്കുന്നു...വെളിയിലെ മരത്തിന്റെ ചുവട്ടില്‍ എന്തോ മൂടി ഇട്ടിരിക്കുന്നു...അടുത്ത് ചെന്നപ്പോള്‍ നല്ല പെട്രോളിന്റെ മണം...അതാണ്‌ വണ്ടി എന്ന് അപ്പോള്‍ തന്നെ മനസ്സിലായി...ഞങ്ങള്‍ കോളിംഗ് ബെല്‍ ഞെക്കി....
ഡോക്ടര്‍ ഇറങ്ങി വന്നു....കണ്ട പാടെ ആവശ്യം അറിയിച്ചു...ദക്ഷിണ വെക്കാന്‍....(ശോ... സോറി, വിഷയത്തിൽ നിന്നും തെന്നി മാറിപ്പോയി)...
വണ്ടി നോക്കാന്‍ വന്നതാണ് എന്ന് പറഞ്ഞു.....
“അമീബ ഇര പിടിക്കുന്നത്‌ എങ്ങിനെ?” എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ പില്‍കാലത്ത് എനിക്ക് ഓര്മ വരുന്നത് ഈ ഡോക്ടറുടെ മുഖഭാവം ആണ്...കാരണം അത്ര ഹാപ്പി ആയിരുന്നു അങ്ങേര്‍....
അങ്ങേരു ഉടനെ അടുക്കളയിലേക്കു നോക്കി വിളിച്ചു രണ്ടു ജൂസ്‌ ഒക്കെ ഓര്‍ഡര്‍ ചെയ്തു...(അറുക്കാന്‍ പോകുന്ന പോത്തിന് വെള്ളം കൊടുക്കുന്ന ദയ അങ്ങേരു കാണിച്ചു )
ഞങ്ങള്‍ വണ്ടിയുടെ അടുത്തെത്തി...അങ്ങേര്‍ അതിനെ പുതചിരുന്ന ഷീറ്റ് എടുത്തു മാറ്റി....നീലയോ കറുപ്പോ പച്ചയോ എന്നൊന്നും പറയാന്‍ പറ്റുന്നില്ല വണ്ടിയുടെ നിറം...രാത്രി അല്ലെ..എങ്ങനെ കാണും.....ബോണട്ടിന്റെ അടിയിലൂടെ ഒരു വയര്‍ വീട്ടിലേക്കു പോയെക്കുന്നു...അത് വിച്ഛേദിച്ചിട്ടു ആ മരയോന്തു പറഞ്ഞു” അതെ ബാറ്ററി ചാര്‍ജ്‌ തീരാതിരിക്കാന്‍ ചാര്‍ജ്‌ ചെയ്തതാ...”എന്നിട്ട് അങ്ങേരു തന്നെ കയറി ഇരുന്നു സ്ടാര്റ്റ്‌ ചെയ്തു....”
എന്തായാലും ഒറ്റ തിരിക്കു സ്ടാര്റ്റ്‌ ആയി (അങ്ങേരുടെ ഭാഗ്യം)
സൌണ്ട് കേട്ടതും ഞാന്‍ പറഞ്ഞു “വാപ്പ...സൂപ്പര്‍....ഇത് മതി ഇത് മതി...”
അങ്ങനെ ആ പാട്ടയ്ക്ക് അമ്പതിനായിരം രൂപയ്ക്കു ഞങ്ങള്‍ വില ഉറപ്പിച്ചു....
നാളെ വന്നു റെഡി കാഷ്‌ തന്നു വണ്ടി കൊണ്ട് പൊക്കോളാം എന്ന് ഉറപ്പും കൊടുത്തു....ഞങ്ങള്‍ സന്തോഷത്തോടെ വീട്ടില്‍ എത്തി.
ഞങ്ങടെ വീട്ടിലും കാര്‍ ആവും എന്നാ സന്തോഷത്തില്‍ ഞാന്‍ കിടന്നു ഉറങ്ങി...
നേരം വെളുത്തു...
ഞാന്‍ രാവിലെ കുളിച്ചു (സത്യമായും കുളിച്ചു) റെഡി ആയി സ്കൂളില്‍ പോയി (അത് ഒരു ചടങ്ങിനു).. അജ്മലിന്റെ അടുത്തു മാത്രം സംഭവം പറഞ്ഞു
വൈകുന്നേരം വീട്ടില്‍ എത്തി... വാപ്പ ആശാനെയും കൂട്ടി വണ്ടി മേടിക്കാന്‍ പോയി എന്ന് അറിഞ്ഞു....ഞാന്‍ രണ്ടു ഗെയിട്ടും തുറന്നു ഇട്ടു റോഡിലേക്ക് നോക്കി നില്പാണ്.....
നിമിഷങ്ങള്‍ വര്‍ഷങ്ങള്‍ പോലെ കടന്നു പോകുന്നു...
ഒരു ഹോണ്‍ കേട്ട് ഞാന്‍ വര്‍ധിച്ച ഹൃദയ മിടിപ്പോടെ നോക്കി.
അതാ വരുന്നു....
’ത്രികൊണെ ത്രികൊണെ’ എന്നാ ഷേപ്പിൽ ആണ് ഫ്രന്റ്‌ ടയറുകള്‍..ഒരു മാതിരി ‘വീ’ ഷേപ്പിൽ ..ഇപ്പോളത്തെ ആപേ വണ്ടിയില്‍ ലോഡ്‌ കയറ്റാതെ ഇരിക്കുമ്പോള്‍ വീലിനു ആ ഷേപ്പാ  .. പിന്നെ ഫ്രന്റ്‌ ഗ്ലാസ്സിന്റെ മുകളില്‍ ആയി ഒരു തൊപ്പിയുടെ ഷെയിട് പോലത്തെ ഒരു സാധനവും..പണ്ടത്തെ അമ്ബാസ്സടര്‍ കാറിനോക്കെ ഉണ്ടായിരുന്നു...അങ്ങനെ വണ്ടി വീട്ടിലേക്കു കയറ്റി ഇട്ടു...ഒരു ചായയും കുടിച്ചു ആശാന്‍ (&;^^#@@@@) സ്ഥലം വിട്ടു......
ഞാന്‍ പതുക്കെ വണ്ടിക്കകത്തു കയറി (അതും ഡ്രൈവിംഗ് സീറ്റില്‍)
അത് കണ്ടതും വാപ്പ പറഞ്ഞു:” മോനെ...രണ്ടു ദിവസം....രണ്ടേ രണ്ടു ദിവസം...അത്ര നാള്‍ എങ്കിലും ആ വണ്ടി അങ്ങനെ ഒന്ന് ഇരുന്നോട്ടെ....”
ഞാന്‍ ചില്ലി ചിക്കന്‍ കണ്ട കോഴിയെ പോലെ ഉള്ള  ഒരു ഭാവത്തോടെ വണ്ടിയില്‍ നിന്ന് ഇറങ്ങി ‘പിന്നെ..... എനിക്ക് എന്തിനാ ഈ വണ്ടി’ എന്ന് തോന്നുമായിരുന്നു ആ മുഖം കണ്ടാല്‍...
അങ്ങനെ വണ്ടിയുടെ ചുറ്റും ഞാന്‍ ഒന്ന് നടന്നു നോക്കി....മെറ്റാലിക് നീല കളര്‍ ആണ് സംഭവം (ഹെന്റെ ശിവനേ...)
ഞാന്‍ സൈഡില്‍ ഒന്ന് നടന്നു നോക്കി...വാതിലിന്റെ ഭാഗത്ത്‌ എന്തോ ഒരു ഇത്....(യേത്..?) ഞാന്‍ പതുക്കെ കൈ കൊണ്ട് ഒരു തട്ട് കൊടുത്തതും അവിടുന്നുണ്ട് ഒരു രൂപ തുട്ടിന്റെ വലിപ്പത്തില്‍ ഒരു  പാളി അങ്ങ് അടര്‍ന്നു വീണു....(പുട്ടിയുടെ മുകളില്‍ പെയിന്റ് അടിച്ചാല്‍ അങ്ങനെയാ എന്ന് പില്‍ കാലത്ത് അറിയാന്‍ കഴിഞ്ഞു...സയന്‍സിന്റെ  ഒക്കെ ഒരു വളര്‍ച്ചയെ )
അടര്‍ന്നു വീണതും ഞാന്‍ ഒന്നും മിണ്ടാതെ അകത്തേക്ക് ഓടി...
ഓട്ടം കണ്ടപ്പോള്‍ തന്നെ വാപ്പ ഞാന്‍ നിന്ന ഭാഗം ഒന്ന് പോയി നോക്കി...
തിരിച്ചു റൂമില്‍ വന്നിട്ട് പറഞ്ഞു...”പടച്ചവനെ ഓര്‍ത്തു നീ അതേല്‍ പണിയരുത്....നീ പണിത് പണിതാണ് ഈ വീട്ടിലെ സകല സാധനങ്ങളും പുതിയത് പോലെ ഇരിക്കുന്നത് ( അത് സത്യമാ...ഉപയോഗിക്കാന്‍ കഴിയാതെ ഒരു മൂലയ്ക്ക് വചെക്കുന്നതൊക്കെ പുതിയത് പോലെ അല്ലെ ഇരിക്കൂ.....യേത്..വാപ്പ ആരാ മോന്‍)
അങ്ങനെ അടുത്ത ദിവസം വന്നെത്തി.........
അന്നും, പതിവ് പോലെ യൂണിഫോം ഒക്കെ ഇട്ടു ഞാന്‍ സ്കൂളിലേക്ക് പോയി ( എന്തിനാണോ എന്തോ) .ഉച്ച വരെ കടിച്ചു പിടിച്ചു അവിടിരുന്നു.....ഉച്ച ആയതും ഞാന്‍ പുസ്തകങ്ങളെ സഞ്ചിയില്‍ ആക്കി നേരെ വീട്ടിലേക്കു വിട്ടു..പോകുന്നതിനു മുന്നേ ഉച്ചക്ക് ശേഷം ഉള്ള അറ്റണ്ടന്‍സ് എടുക്കുമ്പോള്‍  എന്റെ നമ്പര്‍ വിളിക്കാന്‍ ഏര്‍പ്പാടാക്കി...

അങ്ങനെ വീട്ടില്‍ എത്തി...
വാപ്പയും ഉമ്മയും ഒക്കെ ജോലിക്ക് പോകുന്നത് കൊണ്ട് വീടിന്റെ താക്കോല്‍ ഒരെണ്ണം ഞാന്‍ സൂക്ഷിക്കുകയോ അല്ലെങ്കില്‍ അപ്പുറത്ത് ഏല്പിക്കുകയോ ആണ് പതിവ്...വീടിന്റെ താക്കോല്‍ ആയോണ്ട് മിക്കവാറും അപ്പുറത്ത് ഏല്പിക്കും...എന്റെ കയ്യില്‍ ഇരുന്നാല്‍ ആഴ്ച ആഴ്ച വീടിന്റെ പൂട്ട്‌ മാറേണ്ടി വരും...
അങ്ങനെ വീട്ടില്‍ കയറിയ ഞാന്‍ ഊണ് പോലും കഴിക്കാതെ കാറിന്റെ താക്കോല്‍ തപ്പാന്‍ തുടങ്ങിയതും ലാന്‍ഡ്‌ ഫോണില്‍ ഒരു മണിയടി...
“....”
ഞാന്‍ അറ്റന്‍ഡ് ചെയ്തു...
അങ്ങേ തലയ്ക്കല്‍ പിതാശ്രീ...”ഡാ മോനെ....നീ വീട്ടില്‍ എത്തി കാണും എന്ന് ഓര്‍ത്തത്‌ കൊണ്ട് വിളിച്ചതാ......ചോര്‍ തിന്നോ മോനെ?”
ഞാന്‍:” ഇല്ല വാപ്പ...വിളമ്പാന്‍ പോകുവാ...”
വാപ്പ:”ങ്ങും....താക്കോല്‍ പരതി  വെറുതെ സമയം കളയല്ലേ....അത് അലമാരയില്‍ വച്ച് പൂട്ടിയെക്കുവാ...”
പണി പാളി.....അലമാരയുടെ താക്കോല്‍ ഉമ്മ കൊണ്ട് പോകും....ഞാന്‍ ലത് പോയ ലതിനെ പോലെ നിന്ന്...പക്ഷെ രണ്ടു ഡയലോഗ് അടിചില്ലേല്‍ മോശമല്ലേ....
ഞാന്‍:” ഓ..പിന്നെ...ഞാന്‍ ആ കാറില്‍ കേറി കറങ്ങാന്‍ പോകുവല്ലേ....എനിക്കൊന്നും വേണ്ടേ.....”
വാപ്പ ഫോണ്‍ വച്ചു...
ഞാന്‍ ഫുഡ്‌ ഒക്കെ അടിച്ചു കാറിന്റെ ചുറ്റും ഒന്ന് നടന്നു നോക്കി.....തൃപ്തിപ്പെട്ടു....
എന്തായാലും ക്ലാസ്‌ കട്ട് ചെയ്യാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഇനീ ഇന്ന് അങ്ങോട്ട്‌ പോവാനും തോന്നുന്നില്ല....
വീട്ടില്‍ കയറി വീ സീ ആറില്‍ “സന്ദേശം” സിനിമ കാണാന്‍ തുടങ്ങി  (ഞാന്‍ ഒരു മുന്നൂറു പ്രാവശ്യം എങ്കിലും ആ സിനിമ കണ്ടു കാണും....ആ കാസറ്റിന്റെ വള്ളി തേഞ്ഞു തീര്‍ന്നിട്ട് എന്നെ പള്ള്  വിളിക്കാന്‍ തുടങ്ങിയിരുന്നു )
അങ്ങനെ വൈകുന്നേരം ആയപ്പോള്‍ ഉമ്മ വരുന്ന നേരം നോക്കി ഞാന്‍ യൂണിഫോം ഒക്കെ എടുത്തു ഇട്ടു സ്കൂളില്‍ നിന്ന് വന്ന ലൂകില്‍ ഒക്കെ ഇരുന്നു...
ഉമ്മ എത്തിയപ്പോ ഞാന്‍ കുറെ സോപ്പിട്ട് കാറിന്റെ താക്കോല്‍ ഒപ്പിച്ചു...വാപ്പ വരാന്‍ ഇനിയും ഒരു മണിക്കൂര്‍ ഉണ്ട്....
ഞാന്‍ പതുക്കെ കാര്‍ തുറന്നു അതില്‍ കയറി....അനിയചാരെ പിടിച്ചു പുറകില്‍ ഇരുത്തി....
അവനു ചെറിയ പേടി ഇല്ലാതില്ല....ഒന്നാമത് കാര്‍ വിഷയത്തില്‍ അവന്‍ എതിര്‍ പാര്‍ടി ആണല്ലോ.....പിന്നെ അവനെ വിളിച്ചു കയറ്റിയത് ഞാന്‍...ആ ഒരു പേടിയും ഉണ്ട്...
ഞാന്‍ കാര്‍ ഒന്ന് സ്ടാര്റ്റ്‌ ആക്കി....
സ്ടാര്റ്റ്‌ ആയി....ആക്സിലേറ്ററില്‍ കാലൊക്കെ കൊടുത്തു ഒന്ന് മൂപിച്ച്....അങ്ങനെ രസിച്ചു വന്നതും പുറകില്‍ ഒരു നിലവിളി ശബ്ദം..എന്റെ അനിയന്റെ...അവന്‍ ഭയന്ന്...അവന്‍ കരുതിയത്‌ ഈ മൂപ്പിക്കലില്‍ വണ്ടി പറ പറക്കുവാണെന്ന്.....
കൂവല്‍ കേട്ട് ഉമ്മ എത്തി...ഞങ്ങളെ പിടിച്ചു ഇറക്കി....താക്കോല്‍ തിരിച്ചു മേടിച്ചു...
എന്തായാലും വണ്ടി സ്ടാര്റ്റ്‌ ആക്കാന്‍ ഒത്തു....ആ ഒരു സന്തോഷത്തില്‍ അന്നത്തെ ദിവസം അങ്ങ് തീര്‍ന്നു....
വാപ്പ വന്നിട്ട് ഒന്ന് സ്ടാര്റ്റ്‌ ചെയ്തു ഗെയിറ്റ് വരെ ഓടിച്ചു തിരിച്ചു കൊണ്ട് ഇട്ടു...
പിന്നീട് ഞാന്‍ വാപ്പായെ ബ്രെയിന്‍ വാഷ്‌ ചെയ്യാന്‍ തുടങ്ങി...എന്നിലെ ലുട്ടാപ്പി ഉണര്‍ന്നു....
ഞാന്‍ പറഞ്ഞു:”വാപ്പ...കാര്‍ എന്ന് പറയുന്നത് ബൈക്ക് പോലെ അല്ല..ഡെയിലി സ്ടാര്റ്റ്‌ ആക്കി ഒന്ന് നീക്കി ഇല്ലേല്‍ അതിന്റെ രേടിയെട്ടര്‍ ഒക്കെ അടിച്ചു പോകും....വേണേല്‍ ഒരു കാര്യം ചെയ്യാം...എന്നും രാവിലെ ഞാന്‍ സ്കൂളില്‍ പോകുന്നെന് മുന്നേ ഒന്ന് സ്ടാര്റ്റ്‌ ആക്കി ഗെയിടു വരെ ഓടിച്ചു തിരിച്ചു കൊണ്ട് ഇടാം....നാശം ആവരുതല്ലോ...”
വാപ്പ:” ആ ഒറ്റ ആഗ്രഹമേ എനിക്കുള്ളു മഹാനെ..ആ വണ്ടിയുടെ പതിനാറ് കാണാൻ ഇട വരരുത്.......അതിനു ഏക വഴി ആ വണ്ടി നിന്നെ അതിന്റെ ഏഴയലത്തു അടുപ്പിക്കാതെ ഇരിക്കുക  എന്നതാ..”വാപ്പ കോമഡി തുടങ്ങി...
ഒന്നും നടക്കില്ല എന്ന് മനസിലാകിയ ഞാന്‍ പിന്നെ അതിനു ശ്രമിച്ചില്ല....
വാപ്പ പറഞ്ഞില്ലേലും നമ്മള്‍ കുറെ ഒക്കെ കണ്ടറിഞ്ഞു ചെയ്യണമല്ലോ...
അടുത്ത ദിവസം വാപ്പ പോയ ഗ്യാപ്പില്‍ ഞാന്‍ നേരെ താക്കോല്‍ ഒക്കെ എടുത്തു വണ്ടിയില്‍ കയറി....
(കാര്‍ ഓടിക്കാന്‍ ഒക്കെ നമ്മക്ക് പണ്ടേ അറിയാം....മ്മളാരാ ..മൊധല്......)
സ്ടാര്റ്റ്‌ ആക്കി...പതുക്കെ ക്ലച്ചു ഒക്കെ അമര്‍ത്തി ഗെയിറ്റ് വരെ ഓടിച്ചു...തിരിച്ചു രിവേര്സില്‍ കൊണ്ട് ഇട്ടു..അത് ഒരു നാലഞ്ചു പ്രാവശ്യം അങ്ങ് ആവര്‍ത്തിച്ചു.....
ഉമ്മ ഇത് കണ്ടു ഇറങ്ങി വന്നു കൊട്ടേഷന്‍ വിട്ടു....ഞാന്‍ പറഞ്ഞു “ വാപ്പ പറഞ്ഞിട്ടാ....സമയം ഇല്ലാത്ത സമയത്ത് ഞാന്‍ ഇത്രേം ചെയ്തത്..”
അങ്ങനെ അന്ന് വൈകുന്നേരം ആയപ്പോള്‍ പിന്നെയും ഇതേ പരിപാടി..അന്നാരം അനിയനേം പിടിച്ചു കയറ്റി....ഒരു പ്രശ്നമുണ്ടായാല്‍ നമുക്ക് ചാരാന്‍ ഒരു ഏണി വേണമല്ലോ..അതിനാ അവനെ പിടിച്ചു കയറ്റുന്നെ.....
ഇതിനിടയ്ക് ഞാന്‍ വാപ്പാടെ ബൈക്കിന്റെ ടൂള്‍സ്‌ വച്ചു കാറിന്റെ ഷേയിട് അങ്ങ് ഇളക്കി മാറ്റി..അപ്പൊ അതിനു ഒരു ചന്തം ഒക്കെ വന്നു J
അങ്ങനെ ദിവസങ്ങള്‍ അല്ലലില്ലാതെ കടന്നു പോയി....വണ്ടിക്കു ആകേപ്പാടെ ഒരു കുളിരും ശര്‍ദിയും ഒക്കെ......അത് കൊണ്ട് വിശ്വസിച്ചു റോഡിലിറക്കാന്‍ വയ്യ....ഇനി അഥവാ ഇറക്കിയാലും നാസറിക്കാടെ ആപേ വണ്ടി പുറകെ വിടണം....ഇളകി വീഴുന്നതൊക്കെ വാരി ഇടാന്‍....
അങ്ങനെ ബൈക്കില്‍ കന്നാസും കൊണ്ട് പോയി പെട്രോള്‍ മേടിച്ചു വണ്ടിയില്‍ ഒഴിക്കും...ഞാന്‍ അത് ഓടിച്ചു തീര്‍ക്കും അങ്ങനെ പോയ്കൊണ്ടിരിക്കെ....ഒരു ദിവസം ഒരു ഞായറാഴ്ച വണ്ടിയുമായി ബീച്ചിന്റെ അടുത്തുള്ള ഗ്രൗണ്ടില്‍ പോയി ഓടിക്കാം എന്ന് വാപ്പ പ്ലാന്‍ ഇട്ടു...
വണ്ടി ഗ്രൌണ്ട് വരെ ഞാന്‍ ഓടിക്കാം എന്ന് ഞാന്‍ .കാലു പിടിച്ചു കരഞ്ഞു അങ്ങ് ആജ്ഞാപിച്ചു....രാത്രി പത്തു മണി വരെ ഇരുന്നു പഠിചോളാം എന്ന് ഒരു ഓഫറും കൊടുത്തു...

അങ്ങനെ വണ്ടി ഓടിച്ചു...അവിടെ കുറച്ചു റൌണ്ട് ഓടിച്ചു കഴിഞ്ഞതും വണ്ടി അങ്ങ് നിന്ന്....
പിന്നെ വാപ്പയും അനിയനും (അണ്ണന്‍ കുഞ്ഞും തന്നാലായത്)  കൂടെ വണ്ടി തള്ളി ഒതുക്കി ഇട്ടിട്ടു ഒരു ഓട്ടോ പിടിച്ചു നേരെ സ്ഥലം വിട്ടു പെട്രോള്‍ മേടിക്കാന്‍...(കന്നാസും സൈക്കിള്‍ ട്യൂബും (പെട്രോള്‍ കന്നാസില്‍ നിന്നും ടാന്കിലേക്ക് പകരാന്‍) ഒക്കെ വണ്ടിയില്‍ സ്റ്റോക്ക് ഉള്ളത് കൊണ്ട് എളുപ്പം ഉണ്ട്....)
അങ്ങനെ മേടിച്ചു വന്നു....തിരിച്ചു എങ്ങനേലും വീട്ടില്‍ എത്തിക്കു എന്ന് വാപ്പാടെ ഓര്‍ഡര്‍...അങ്ങനെ ഞാന്‍ പിന്നേം വണ്ടി ഓടിച്ചു...പക്ഷെ ലെവല്‍ ക്രോസിന്റെ അടിയിലൂടെ ഉള്ള റോഡിലൂടെ ഓടിച്ചതും ആ കയറ്റം എത്തിയപ്പോള്‍ വണ്ടി അങ്ങ് നിന്ന്.....
പിന്നെ സ്ടാര്റ്റ്‌ ആവുന്നില്ല...വണ്ടി ഇറങ്ങി വരാന്‍ തുടങ്ങിയതും എങ്ങനെയോ കാല്‍ ഒക്കെ എടുത്തു വണ്ടി പിന്നേം സ്ടാര്റ്റ്‌ ആയി...
ഒരു വിധം വീട്ടില്‍ എത്തി....
വീട്ടിലേക്കു റിവേര്‍സ്‌ എടുത്തു കയറ്റാന്‍ നോക്കിയപ്പോള്‍ അടുത്ത പുകില്...കോപ്പ് റിവേര്‍സ്‌ വീഴുന്നില്ല...
സ്ഥലകാലബോധമില്ലാത്ത കാലാവസ്ഥ എന്നൊക്കെ പറയുന്ന പോലെ മഴ പെയ്യാനും തുടങ്ങി...മഴയുടെ ചെറുമണി മണ്ണില്‍ വീഴുന്നെനു മുന്നേ എന്റെ മഹാനായ അനിയന്‍ ഇറങ്ങി ഒരു ഓട്ടം...വീട്ടിലേക്കു..മഴയത് വണ്ടി തള്ളാന്‍ അവന്‍ പട്ടിയെ പറഞ്ഞു വിടാമെന്ന് !!.
അങ്ങനെ റിവേര്‍സ്‌ വീഴാത്ത വണ്ടി ഞങ്ങള്‍ ഒരു വിധം ഉന്തിയും തള്ളിയും മുറ്റത്തു എത്തിച്ചു...
ഉമ്മ തോര്‍ത്ത്‌ ഒക്കെ കയ്യില്‍ പിടിച്ചു നില്‍കുന്നു..നനഞ്ഞു കുളിച്ചു വരുന്ന ഞങ്ങളെ കണ്ടു ഉമ്മ ക്കും അനിയനും ഒരേ മുഖ ഭാവം....
ഞങ്ങള്‍ ഒന്നും മിണ്ടാതെ അകത്തു കയറി....

രാത്രി ആഹാരം കഴിക്കാന്‍ ഇരുന്നപ്പോള്‍ പിതാശ്രീയുടെ പ്രഖ്യാപനം ഉണ്ടായി :” കാശ് പോയത് പോട്ടെ...ഇനി ഈ തലവേദന വചോണ്ടിരിക്കാന്‍ വയ്യ...കിട്ടുന്ന വിലയ്ക്ക് ഇത് വില്‍ക്കാന്‍ മജീദിനെ (വാപ്പാടെ പെങ്ങള്ടെ ഭര്‍ത്താവ്....പുള്ളിക്ക് രണ്ടു മൂന്നു ബസ്സും ലോറിയും ഒക്കെ ഉണ്ടാരുന്നു..സൊ ഈ വക കാര്യത്തില്‍ പുള്ളി ആണ് ഞങ്ങടെ ഹൈ കമാണ്ട്) ഏൽപ്പിക്കാം
ഞാന്‍ ഞെട്ടലോടെ ആ പ്രഖ്യാപനം ശ്രവിച്ചു....
എന്തായാലും വണ്ടി വില്‍ക്കാന്‍ പോകുന്നു..എന്നാ പിന്നെ അതിനു മുന്നേ വണ്ടിയോടുള്ള സ്നേഹം മുഴുവനും അങ്ങ് പ്രകടമാക്കണം..എന്നാ ചിന്തയില്‍ ഞാന്‍ കിടന്നുറങ്ങി...
രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു....അന്നാണ് ആ സംഭവം ഉണ്ടായത്..ആ വണ്ടിയും വര്‍ക ഷോപ്പില്‍ കയറേണ്ടി വന്നു......(തുടരും)



മൊട്ടേന്നു വിരിയാത്ത രണ്ട് അശുക്കളുടെ ഇലക്ഷന്‍ പ്രചരണം((ബാല്യകാലസ്മരണകള്‍-മൂന്നാംഭാഗം)


ഡയറി എഴുത്തും ഇരട്ടപ്പേരുകളും കിടുപിടി തരികിടകളുമായി അങ്ങനെ ഞങ്ങളുടെ അഞ്ചാം ക്ളാസ്സ്‌ ജീവിതം കടന്നു പോയി..ഇതിനിടയില്‍ ഒന്നു രണ്ട്‌ സാറന്‍മാരുമായ്‌ ഞങ്ങല്‍ നല്ല ചങ്ങാത്തത്തിലായി..കാറണം കയ്യിലിരുപ്പ്‌ ഇത്തരത്തിലായതു കൊണ്ട്‌ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഞങ്ങള്‍ക്ക്‌ ഒരു ഗ്രൌണ്ട്‌ സപ്പോര്‍ട്ട്‌(ഇതിണ്റ്റെ മലയാളം "തറ താങ്ങ്‌" എന്നാണോ എന്നറിയില്ല അതു കൊണ്ട്‌ ആംഗലേയം ഉപയോഗിക്കുന്നു)നല്‍കാനായ്‌ ആരെങ്കിലും വേണമല്ലോ... ഞങ്ങളുടെ കൂട്ട്കെട്ടില്‍ അസൂയ പൂണ്ട ചില മഹാന്‍മാര്‍ ഞങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ അഹോരാത്രം പണിപ്പെട്ടു... അതേല്‍ക്കില്ലെന്നു മനസ്സിലാക്കിയ ലവന്‍മാര്‍ ഞങ്ങളുടെ കൂട്ട്‌ കെട്ടില്‍ കേറിപ്പട്ടാന്‍ ഒരു ശ്രമവും നടത്തി...അതിനു ലവന്‍മാര്‍ കണ്ട്‌ പിടിച്ച പലവഴികളില്‍ ഒന്നു അവരുടെ നാടും കായംകുളത്താണു എന്നുപറഞ്ഞു നോക്കിയിട്ടാണു.. ഞങ്ങള്‍ വിടുമോ..ഒരു മാനേജര്‍ പോസ്റ്റിണ്റ്റെ ഇണ്റ്റര്‍വ്യൂവില്‍ പോലും ചോദിക്കാത്ത തരത്തിലുള്ള ഞങ്ങളുടെ കഠിനമായ ചോദ്യങ്ങള്‍ക്കു മുന്നില്‍ ലവന്‍മാരുടെ ട്രൌസര്‍ കീറി.... - മുക്കടയില്‍ നിന്നും ഹെല്‍ത്ത്‌ സെണ്റ്ററിലേക്കു എത്ര മിനുറ്റ്‌ യാത്ര,എത്ര കിലോമീറ്റര്‍(ഹൌ മെനി കിലോമീറ്റേഴ്സ്‌ ഫ്രം വാഷിംഗ്ടണ്‍ ഡിസി റ്റു മിയാമി ബീച്ച്‌.... ) കായംകുളത്തെ കെ സി റ്റി ബസ്സിണ്റ്റെ ഫുള്‍ ഫോം എന്താണു(ഞങ്ങള്‍ കസിന്‍സ്‌ അതിനിട്ടിരുന്ന ഫുള്‍ ഫോം "കേറുക,സീറ്റ്‌ പിടിക്കുക,റ്റിക്കറ്റ്‌ എടുക്കുക എന്നാരുന്നു)- കായംകുളം ബസ്‌ സ്റ്റാണ്ടില്‍ നിന്നും മുക്കടക്കു പോവാന്‍ ഏതു ബസ്സ്‌ പിടിക്കണം... മുക്കട നിന്നും കാപ്പിലേക്ക്‌ പോകുമ്പോള്‍ കാണുന്ന ലെവല്‍ ക്രോസ്സിണ്റ്റെ പേരെന്ത്‌... തുടങ്ങി ഒന്നൊന്നര ചോദ്യങ്ങള്‍.. അന്നു കായംകുളം എന്നു പറഞ്ഞാല്‍ എനിക്കു മുക്കടയും കാപ്പിലും ഹെല്‍ത്ത്‌ സെണ്റ്ററും മാത്രമടങ്ങിയ ഒരു ലോകമാരുന്നു...ബാക്കി സ്ഥലപ്പേരുകളൊന്നും അറിയില്ലാരുന്നു അതു കൊണ്ട്‌ മുക്കടയും പിന്നെ എണ്റ്റെ വാപ്പാടെ വീടായ ചൂനാടും ബന്ധപ്പെടുത്തിയ ചോദ്യങ്ങളാരുന്നു മിക്കതും... അതിനു ഉത്തരം തരാത്ത മപ്പളിയന്‍മാരെ ഞങ്ങള്‍ അയോഗ്യരാക്കി.. അക്കാലത്ത്‌ ആറാം ക്ളാസ്സ്‌ സ്ഥിതി ചെയ്യുന്നതു ഞങ്ങടെ സ്കൂളിണ്റ്റെ ഓഡിറ്റോറിയത്തിലാണു..അന്നു ഞങ്ങള്‍ "അനിയന്‍മാര്‍ക്കു" അവിടെ കേറാന്‍ അനുമതി ഇല്ലാരുന്നു...വേറൊന്നുമല്ല.കേറിയാല്‍ ലവര്‍ കീറും,ഞങ്ങള്‍ കാറും..പിന്നെ മൊത്തം പണിയാകും.. അന്നൊക്കെ അവിടെ കേറിയിട്ടുള്ള "അഞ്ചാമന്‍മാര്‍'ക്ക്‌ ഒരു നായക പരിവേഷമായിരുന്നു... അന്നൊക്കെ ഞങ്ങളും ആ പരിവേഷം കിട്ടാന്‍ അവിടെ കേറിയിട്ടുണ്ട്‌,,,വിജയശ്രീലാളിതരായ്‌ തിരിച്ചു വന്നിട്ടുണ്ട്‌,,,ആരും കാണാതെ നോവുന്ന സ്ഥലങ്ങളൊക്കെ തടവിയിട്ടുമുണ്ട്‌..... അങ്ങനെ ഒരുവിധത്തില്‍ ഉന്തിയും തള്ളിയും മുക്കിയും മൂളിയും അഞ്ചാം ക്ളാസ്സില്‍ നിന്നും ആറിലേക്കു വിത്ത്‌ പ്രൊമോഷന്‍ ഞങ്ങള്‍ ട്രാന്‍സ്ഫര്‍ വാങ്ങി..... ഓഡിറ്റോറിയത്തില്‍ കേറിയ ഞങ്ങള്‍ക്ക്‌ ....ലൈസന്‍സ്‌ ഇല്ലാതെ വണ്ടി ഓടിച്ചു നടന്ന ഒരുത്തനു ലൈസന്‍സ്‌ കിട്ടിയതിനു ശേഷം വണ്ടി ഓടിക്കുന്ന ഒരു മനോവികാരമാരുന്നു.... എന്തോ ഒരു ലിത്‌.... അഞ്ചാംക്ളാസ്സിലെ പിള്ളേരെ കാണുമ്പോള്‍."ഹും കൊച്ചു പയ്യന്‍സ്‌..എഡേ.നീയൊക്കെ ഇനി എന്നാഡേ വളര്‍ന്ന്‌ ഈ നിലയില്‍ എത്തുന്നത്‌..."എന്ന ഒരു ഭാവമാരുന്നു... പക്ഷേ ഞങ്ങള്‍ ഞങ്ങടെ പൂര്‍വ്വീകരെപ്പോലെ കടുമ്പിടിത്തക്കാരല്ലാരുന്നു..കാരണം ഞങ്ങള്‍ മിക്കവര്‍ക്കും കുഞ്ഞനിയന്‍മാര്‍ ഉള്ളവരായിരുന്നതു കൊണ്ട്‌...അവരെ കാണുന്ന പോലെയേ ലവന്‍മാരേം കാണാന്‍ പറ്റുമാരുന്നുള്ളു.. എണ്റ്റെ അനിയച്ചാര്‍ അന്നു ഒന്നാം ക്ളാസ്സിലാരുന്നു... അങ്ങനെ ഞങ്ങള്‍ ക്ളാസ്സ്‌ ലീഡറെ തിരഞ്ഞെടുക്കുന്ന കാലമായ്‌.......അന്നു സ്കൂളില്‍ രാഷ്ട്രീയം നിരോധിച്ചിട്ടില്ല...സമരങ്ങളൊക്കെ വരാറുണ്ട്‌..കെ എസ്സ്‌ യു,,,,എസ്സ്‌ എഫ്‌ ഐ തുടങ്ങിയ പാര്‍ടികളൊക്കെ അന്ന്‌ ഉണ്ട്‌.. കെ എസ്സ്‌ യുവിണ്റ്റെ ഫുള്‍ ഫോം പോലും എന്താണെന്നു അറിയാതിരുന്ന ഞാന്‍ അന്നു കെ എസ്സ്‌ യു കാരനാണു,,കാരണം അജ്മലും കെ എസ്സ്‌ യൂകാരനാണു... അഞ്ചില്‍ പഠിക്കുമ്പോള്‍ ഒരു വിഷ്ണു നമ്പൂതിരി ആയിരുന്നു ക്ളാസ്സ്‌ ലീഡര്‍..അവന്‍ ക്ളാസ്‌ റ്റീചറിണ്റ്റെ പെറ്റ്‌ ആയതു കൊണ്ട്‌ ആയതാണു..സാറന്‍മാര്‍ ക്ളാസ്സിലില്ലാത്തപ്പോള്‍ സംസാരിക്കുന്നവരുടെ പേരെഴുതാന്‍ നിയോഗിക്കപ്പെട്ട ലവന്‍...ഭൂലോകത്തിലെ സകലമാന ജന്തുക്കളേം കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന ഞങ്ങടെ പേരു സ്ഥിരം എഴുതി സാറിണ്റ്റെ സമ്മാനം വാങ്ങി തരുമാരുന്നു.. അന്നേ ഞങ്ങള്‍ ഉറപ്പിച്ചു..അടുത്ത വര്‍ഷം മുതല്‍ ലവന്‍ നിയമസഭ കാണില്ല...... അങ്ങനെ ഞങ്ങള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങി... പത്തിലെ കുറേ അണ്ണന്‍മാരെ ചാക്കിട്ട്‌ കെ എസ്സ്‌ യുവിണ്റ്റെ കുറേ നെയിംസ്ളിപ്പുകള്‍ ഒപ്പിച്ചു......എന്നിട്ട്‌ ഞങ്ങടെ ബെഞ്ചിലിരിക്കുന്ന ഷമ്മാസിനെ സോപ്പിട്ടു.. "ഡേ..നീ നോമിനേഷന്‍ കൊടുക്കണം...നീന്നെ ജയിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു....നീ ഒന്നും അറിയണ്ട..ലീഡറായാല്‍ നീ പിന്നെ ആരാ....സോഷ്യലിണ്റ്റെ ഫണ്ട്‌ പിരിവു നിനക്കാ...അതില്‍ നിന്നും നിനക്ക്‌ എത്ര മുക്കാം.....നിനക്കു ഡെയ്ളി അക്കാഡെ കയ്യില്‍ നിന്നും അമ്പഴങ്ങ,കാരക്ക,അണ്ണാച്ചിഡെ കയ്യില്‍ നിന്നും മൊട്ട ഐസ്സ്‌..." അങ്ങനെ വാഗ്ദാനങ്ങളില്‍ മുങ്ങി അവന്‍ നോമിനേഷന്‍ കൊടുത്തു...ഞാനും അജ്മലും ഊച്ചി എന്നു ഞങ്ങള്‍ വിളിക്കുന്ന ഷബിനാസ്സും സാക്ഷികളായി ഒപ്പിട്ടു.. പ്രചരണപ്പരിപാടികള്‍ തുടങ്ങി.. (നിങ്ങള്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടാവും എന്താ ഞാനോ അജ്മലോ നോമിനേഷന്‍ കൊടുക്കാഞ്ഞേന്നു......അഞ്ചാം ക്ളാസ്സില്‍ ഓണപ്പരീക്ഷക്ക്‌ ഫസ്റ്റ്‌ റാങ്ക്‌ വാങ്ങിയ നമ്പൂതിരി ക്രിസ്ത്മസ്സ്‌ പരീക്ഷക്കു തെര്‍ഡ്‌ ആയി..സ്വതവേ പുറകില്‍ നിന്നും ഫ്സ്റ്റ്‌ വാങ്ങുന്ന ഞങ്ങള്‍ക്ക്‌ ഇനി അതിണ്റ്റേം താഴെപ്പോകാന്‍ താല്‍പര്യമില്ല...(അത്രക്കൊന്നുമില്ല കേട്ടോ... നാല്‍പ്പത്തേഴു പിള്ളേരുള്ള ക്ളാസ്സില്‍ പത്തിനകത്ത്‌ വരുമാരുന്നു ഞങ്ങള്‍)) നിശീഥിനിയുടെ നിശ്ശബ്ദ്ധതയില്‍ ലോകം കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍ ഞാനും അജ്മലും നെയിംസ്ളിപ്പിണ്റ്റെ പുറകില്‍ ഷമ്മാസിനു വോട്ട്‌ ചെയ്യണമെന്നു എഴുതുന്ന തിരക്കിലാരുന്നു... അങ്ങനെ നാല്‍പ്പത്തിമൂന്ന് പേര്‍ക്കുള്ള നെയിംസ്ളിപ്പ്‌ ഞങ്ങള്‍ റെഡി ആക്കി...(എന്നെം അജ്മലിനേം.ഷമ്മാസിനേം നമ്പൂതിരിയേം ഒഴിവാക്കി... നമ്പൂതിരി ആരുന്നു അത്തവ്ണത്തേം എതിര്‍ കക്ഷി)അങ്ങനെ കൊണ്ട്‌ പിടിച്ച പ്രചരണം...എന്തിനു പറയുന്നു...ഷമ്മാസ്ജയിക്കുന്നതിലുപരി ലവന്‍ തോല്‍ക്കണം എന്നതാരുന്നു ഞങ്ങടെ ഉദ്ദേശം.. അവസാനം ഇലക്ഷന്‍ നടന്നു...വോട്ടെണ്ണല്‍ തുടങ്ങി...ഷമ്മാസിണ്റ്റെ പേരു മാത്രം മുഴങ്ങുന്നു....അവസാനം നാല്‍പത്തേഴില്‍ നാല്‍പത്തിരണ്ട്‌ വോട്ട്‌ !!!!!!!!!!! ഷമ്മാസിനു..നമ്പൂതിരിയെക്കൂടാതെ ലവനു വോട്ട്‌ ചെയ്ത ബാക്കി അഞ്ചുപേരെ കണ്ടു പിടിക്കലായ്‌ ഞങ്ങടെ അടുത്ത ശ്രമം...അവസ്സാനം കിട്ടി...ലവന്‍ അല്‍പം വര്‍ഗ്ഗീയത കൂട്ടു പിടിച്ചു രണ്ട്‌ ഹൈന്ദവ സഹോദരന്‍മാരെ ചാക്കിട്ടു..മറ്റ്‌ രണ്ടവന്‍മാര്‍ ലവനു സാക്ഷികളായവന്‍മാര്‍ തന്നെ. അങ്ങനെ വിജയശ്രീലാളിതരായ്‌ ഞങ്ങള്‍ തകര്‍ത്തു ജീവിക്കാന്‍ തുടങ്ങി..... ഷമ്മാസിണ്റ്റെ ഉന്നത വിജയത്തില്‍ ചേട്ടന്‍മാര്‍ ഞങ്ങളെ അനുമോദിച്ചു.....നമ്പൂതിരിയുമായുള്ള വഴക്കൊക്കെ കുറഞ്ഞു.. ഞങ്ങടെ ക്ളാസ്സ്‌ ഒരു മാത്ര്‍കാ കുടുമ്പമായി പൊയ്ക്കൊണ്ടിരിക്കെ...നമ്പൂതിരിയുടെ സാക്ഷികളില്‍ ഒരുവന്‍ ആ മഹത്തായ രഹസ്യം എന്നോട്‌ പറഞ്ഞു.."അളിയാ ഞാനൊരു സത്യം പറയാം..അന്നു ഞാന്‍ നമ്പൂതിരിക്കല്ല വോട്ട്‌ ചെയ്തെ...ഷമ്മാസിനാ..." എണ്റ്റെ ഉള്ളില്‍ ഒരു വെള്ളിടി വെട്ടി...അപ്പോ ആ അഞ്ചാമനാരു.... ഞാന്‍ ഓടി അജ്മലിനോട്‌ പറഞ്ഞു...അവന്‍ ഉടനേ ഒരു സഭ വിളിച്ചു കൂട്ടി...ഷമ്മാസും ഞാനും അജ്മലും ഊച്ചിയും അടങ്ങുന്ന സംഘം...ലവനെ കണ്ട്‌ പിടിക്കണം... നമ്മടെ കയ്യില്‍ നിന്നും നെയിംസ്ളിപ്പു വാങ്ങി കളം മാറി ചവുട്ടിയ ലവനിട്ടു പണി കൊടുക്കണം......ഞങ്ങള്‍ മൂവരും അതിനെ പിന്താങ്ങി.. പക്ഷേ ഷമ്മാസ്‌ എതിര്‍ത്തു.."ഡേയ്‌ വിട്ടേരെഡേ..ഏതായാലും നമ്മള്‍ ജയിച്ചില്ലേ.."എന്നൊക്കെ... അജ്മലിനു എന്തോ ഒരു പന്തികേടു...അവന്‍ എനിക്കു ഒരു സിഗ്നല്‍ തന്നു...ഞാന്‍ ഊച്ചിക്കും സിഗ്നല്‍ കൊടുത്തു....ഞങ്ങള്‍ ഷമ്മാസിനെ പൊതിഞ്ഞു....ഞങ്ങളെ നന്നായ്‌ അറിയാവുന്നതു കൊണ്ടാവും ലവന്‍ ആ ഞെട്ടിക്കുന്ന സത്യം പറഞ്ഞു...... "അളിയാ നമ്പൂതിരി എങ്ങാനും തോറ്റാല്‍ ലവന്‍ എന്നെ പഞ്ഞിക്കിടുമെന്നും എനിക്കിട്ടു പണിതരുമെന്നും പറഞ്ഞ്‌ വിരട്ടി..അതുകൊണ്ട്‌ ഞാന്‍ എണ്റ്റെ വോട്ട്‌ അവനു ചെയ്തു... " ഈ ഒരു കുറ്റസമ്മതം കൊണ്ട്‌ ഞങ്ങള്‍ക്കൊരു ഗ്ഗുണമുണ്ടായി...അവനു വാങ്ങിക്കൊടുക്കേണ്ട അമ്പഴങ്ങ,കാരക്ക മുതലായ സാധനങ്ങല്‍ അവന്‍ തിരിച്ചു ഞങ്ങള്‍ക്കു വാങ്ങി തരേണ്ട സ്ഥിതിയായ്‌... അങ്ങനെ ആ വര്‍ഷം ഞങ്ങല്‍ സസുഖം കൊണ്ടാടി....... ..... തുടരുമെഡേയ്‌ തുടരും.........

ഒരു അഞ്ചാംക്ലാസ്സ് ഡയറിക്കുറിപ്പ്....(ബാല്യകാലസ്മരണകള്‍-രണ്ടാംഭാഗം)


ഞങ്ങള്‍ ആദ്യം ഒരു ഹായ്‌ ബയ്യ്‌ കൂട്ട്കെട്ടാരുന്നു..അങ്ങനിരിക്കെ ഞങ്ങള്‍ ഏതൊ ഒരു സംഭാഷണത്തിനിടയില്‍ ഞങ്ങളുടെ നാട്‌(ഞങ്ങളുടെ മാതാപിതാക്കളുടെ തറവാട്‌)നാടിനെപ്പറ്റി സംസാരിച്ചു..അന്നാണു ഞങ്ങല്‍ അറിയുന്നതു...ഞാനും അവനും കായംകുളത്ത്കാരാണെന്നു... ആലപ്പുഴ താമസമാണെങ്കിലും ഞാന്‍ മനസ്സു കൊണ്ട്‌ ഒരു തനി ഗ്രാമീണനാണു...അതുപോലെ തന്നെ അവനും..അതു ഞങ്ങളുടെ കൂട്ട്കെട്ടിണ്റ്റെ ശക്തി കൂട്ടി. ഞങ്ങളുടെ സൌഹ്ര്‍ദം വളര്‍ന്നു...ഞങ്ങളോടൊപ്പം...ഇണക്കങ്ങളും പിണക്കങ്ങളും വഴക്കും അടിയും ഇടിയും തുടങ്ങി എന്തെല്ലാം സംഭവങ്ങള്‍ ഒരു കൂട്ടുകെട്ടിലുണ്ടാകാമോ അതെല്ലാം നിറഞ്ഞ ഒരു കൂട്ട്‌ കെട്ടില്‍ ഞങ്ങള്‍ വളര്‍ന്നു..പക്ഷേ ആ പിണക്കങ്ങളും വഴക്കുകളും എല്ലാം ക്ഷണികമാരുന്നു.. .ഞാന്‍ എ ഡിവിഷനിലും അവന്‍ ബി ഡിവിഷനിലുമായതു കൊണ്ട്‌ ഞങ്ങള്‍ക്ക്‌ ഇടവേളകളില്‍ മാത്രമേ കാണാന്‍ പറ്റുമാരുന്നുള്ളു..അങ്ങനെ നാലാംക്ളാസ്സ്‌ കഴിഞ്ഞു ഞങ്ങല്‍ അഞ്ചിലേക്ക്‌ പോയത്‌ ഞങ്ങടെ തന്നെ സ്കൂളിണ്റ്റെ വേറേ കെട്ടിടത്തിലാണു അവിടെ അഞ്ചു മുതല്‍ പത്തു വരെയാണു ക്ളാസ്സുകള്‍....ഏതായാലും ഞാനും അവനും ഒരേ ക്ളാസ്സിലായ്‌....ഞങ്ങളുടെ വീരഗാഥകളുടെ കെട്ടുകള്‍ ഇവിടെ അഴിയുന്നു.......... കണ്‍മുന്നില്‍ കാണുന്ന എല്ലാവര്‍ക്കും, സാറന്‍മാര്‍ മുതല്‍ മറ്റ്‌ കുട്ടികളുടെ മാതാപിതാക്കള്‍ക്ക്വരെ, ഓരോ ഇരട്ടപ്പേരുകള്‍ ഇടുന്നതു മുതല്‍ ഞങ്ങക്കിട്ടു പണിതരുന്നവര്‍ക്കു തിരിച്ചു പണിയുക...എല്ലാ സാറന്‍മാരുടേയും പ്രീതി സംബാദിക്കുക തുടങ്ങിയ തരികിടകള്‍ ഏതൊരു വിദ്യാര്‍ഥിയേയും പോലെ ഞങ്ങള്‍കുമുണ്ടാരുന്നു....അവയില്‍ ചില പേരുകള്‍ താഴെ പറയാം. ഒരു പഴയ വിജയ്‌ സൂപ്പര്‍ സ്കൂട്ടറില്‍ ഒരു ചേട്ടനെ സ്കൂളില്‍ വിടാന്‍ വരുന്ന ഒരു അങ്കിളുണ്ട്‌..ഞങ്ങടെ ക്ളാസ്സിനു മുംബിലെ ഗട്ടറിലെത്തുമ്പോ പുള്ളി തുള്ളി തുള്ളിയാണു പോകുന്നതു... അതു കണ്ട്‌ ഞങ്ങള്‍ പുള്ളിക്കിട്ട പേരാണു "തുള്ളണു തുള്ളണു" പിന്നെ പൊക്കമില്ലാത്ത ഒരു പാവം ടീച്ചറുണ്ടാരുന്നു..അവര്‍ക്കു "കുരുടി"(അന്നു അവരുടെ തോളൊപ്പം പോലും പൊക്കമില്ലാത്ത രണ്ട്‌ കുരുത്തം കെട്ടവന്‍മാരാണു ഈ പേരിട്ടതെന്നും ഓര്‍ക്കണം) ഞങ്ങളെ ഇതു വരെ പഠിപ്പിക്കാനും മാത്രം മഹാപാതകം ആ ടീച്ചറോ അവരുടെ മുന്തലമുറക്കാരോ ചെയ്തിട്ടില്ലെങ്കില്‍ കൂടി ഞാന്‍ അവരോട്‌ മാപ്പ്‌ ചോദിക്കുന്നു..എനിക്കും അവനും വേണ്ടി....ഇതു അവര്‍ കേള്‍ക്ക്ക്കേ വിളിക്കില്ല..ഞങ്ങടെ കോട്‌ ഭാഷയാണു.... അങ്ങനെ പലപേരുകള്‍... ഞങ്ങളെ ബയോളജി പഠിപ്പിച്ച റ്റീച്ചറെ നെറ്റി മുഴുവന്‍ പൌഡറില്‍ പൂശി വരുന്നതു കൊണ്ട്‌ "മോര്‍ച്ചറി" അതുപോലെ പലപേരുകള്‍....നെറ്റുളുക്കി,ഖുശ്ബു,മന്ത്രി,ഊച്ചി,സ്ക്രൂജി,വാഷര്‍മാന്‍ എന്നു വേണ്ട ഹെഡ്മാഷ്‌ പോത്തന്‍ സാറിനെ അതു ചുരുക്കി പോത്താച്ചി എന്നു വരെ വിളിച്ച്‌ പോന്നു... ഇവരോടൊക്കെ ഞാന്‍ ഉള്ള്‌ തുറന്നു മാപ്പ്‌ ചോദിക്കുന്നു..അന്നത്തെ വിവരകേടിനു ചെയ്തു കൂട്ടിയ തെറ്റ്കള്‍ക്ക്‌..അവരുടെ ഒക്കെ അനുഗ്രഹം കൊണ്ടും കൂടിയാണു ഞങ്ങളെല്ലാരും ഈ നിലയിലെങ്കിലും എത്തിയതു.... അക്കാലത്ത്‌ ഞങ്ങളുടെ ക്ളാസ്സ്‌ നല്ല പ്രശസ്തി ആര്‍ജിച്ചു പോന്നു...എല്ലാ സാറന്‍മാര്‍ക്കും റ്റീച്ചര്‍മാര്‍ക്കും ഞങ്ങളെ കുറിച്ച്‌(മൊത്തം ക്ളാസ്സാണു ഉദ്ദേശിച്ചതു) പറയാനേ നേരമുണ്ടാരുന്നുള്ളു..."യെവനെയൊക്കെ എന്തോത്തിനാണൊ ഇങ്ങോട്ട്‌ പറഞ്ഞു വിട്ടെക്കുന്നെ...""നീയൊക്കെ ഒരുകാലത്തും നന്നാവില്ല" തുടങ്ങിയ ആശംസാപ്രസംഗങ്ങളും മറ്റും ഞങ്ങക്കു പതിവ്‌ ക്വോട്ടയാരുന്നു.... അന്നു ഞങ്ങളുടെ ക്ളാസ്സ്‌ റ്റീച്ചര്‍ ഒരു ബല്ലാത്ത പരുപാടി ഉണ്ടാക്കി...ഞങ്ങളെയൊക്കെ നന്നാക്കാന്‍ വേണ്ടി എന്നും വീട്ടില്‍ നിന്നും പഠിക്കുന്നുണ്ടെന്നും വെളുപ്പിനേ എണീക്കുന്നുണ്ടെന്നും ഒക്കെ ഉറപ്പിക്കാനായ്‌ ഒരു ഡയറി..അതില്‍ വാപ്പയോ ഉമ്മയോ എഴുതനം"എണ്റ്റെ മകന്‍ രാവിലെ അഞ്ച്‌ മണിക്കു എണീറ്റു രണ്ട്‌ മണിക്കൂറ്‍ പഠിച്ചു" വയ്കുന്നേരം എട്ടര എന്നു എഴുതിക്കാണിച്ചാല്‍ തന്നെ പോയ്‌ ഉറങ്ങുന്ന എനിക്ക്‌ രാവിലെ ഏഴരക്ക്‌ എണീറ്റാല്‍ തന്നെ.."കാലത്തു തന്നെ നേരം വെളുക്കുകയാണല്ലൊ പടച്ചോനേ..."എന്നതായിരുന്നു അവസ്ഥ....അങ്ങനെ എണീറ്റാല്‍ തന്നെ എണ്റ്റെ കളിയും ബഹളവും പിന്നെ കുഞ്ഞനിയനെ ചൊറിയലും ,,അതിനു മിച്ചാടെ കയ്യില്‍ നിന്നുമുള്ള സമ്മാനം അടി,വഴക്ക്‌ മുതലായ രൂപത്തില്‍ വാങ്ങി വരുമ്പോളെക്കും പിന്നെ പഠിക്കാനെവിടെ സമയം... വാപ്പയെ മണിയടിക്കനുള്ള ഒരു ആമ്പിയറില്ലാത്തത്‌ കൊണ്ട്‌ ഉമ്മിച്ചായെ ചാക്കിട്ട്‌ ഡയറി എഴുതിക്കും...മൂന്നു നാലു ദിവസം കഴിഞ്ഞപ്പോളെക്കും മിച്ച കാലു മാറി.."നാളെ മുതല്‍ നീ എത്ര മണിക്ക്‌ എഴുന്നേല്‍ക്കുമോ ആ സമയമേ ഞാനെഴുതൂ...കൂടാതെ എത്ര മണിക്കൂറ്‍ പഠിക്കുന്നുവോ അതേ സമയമേ ഞാന്‍ എഴുതൂ.. "...സാമം ഭേദം ദണ്ണം...എല്ലാം നോക്കി മതിയായ ഒരു മാതവിണ്റ്റെ ഉഗ്ര ശപഥമാണെന്നു അറിയാവുന്നതു കൊണ്ട്‌ പണി പാളി എന്നു എനിക്കു നല്ല ഉറപ്പായ്‌ .. ഠമാര്‍ പഠാര്‍...എന്നു എണ്റ്റെ ഉള്ളില്‍ പടക്കങ്ങള്‍ പൊട്ടാന്‍ തുടങ്ങി... ഡയറി എഴുതി തന്നില്ലെങ്കില്‍ സാറിണ്റ്റെ അടി കൊള്ളും...എഴുതണമെങ്കില്‍ രാവിലെ എണീറ്റ്‌ പഠിക്കണം..ഏതായാലും ഒരു മഹത്തായ ത്യാഗം കൊണ്ടേ രക്ഷയുള്ളു..ഒന്നുകില്‍ ഉറക്കം കളയുക..അല്ലെങ്കില്‍ അടി വാങ്ങുക.... ഉണക്കമീനിണ്റ്റേം പച്ചമീനിണ്റ്റേം ഇടക്കു പെട്ട പൂച്ചയെ പോലെ ഞാന്‍ കണ്‍ഫ്യൂഷനിലായ്‌.....ഒരു പരീക്ഷണമെന്ന നിലക്കു അന്നു കൂടി ഒരു ദയാ ഹര്‍ജി ഞാന്‍ കൊടുത്തു...അതേറ്റു..നാളെ മുതല്‍ വെളുപ്പിനേ എണീക്കാമെന്നും പഠിക്കാമെന്നും ഉള്ള ജാമ്യത്തില്‍ അന്നു മിച്ച എനിക്കു ഡയറി എഴുതി തന്നു.. അടുത്ത ദിവസം ഞാന്‍ വെളുപ്പിനേ ആറു മണിക്കു എണീറ്റു..മിച്ചാടെ ഡയറിയിലെ സത്യവാങ്മൂലം എഴുത്തും അതിലുപരി സാറിണ്റ്റെ കയ്യിലെ ചൂരലിന്‍ടെ ഓര്‍മ്മയും എന്നെ ഉണര്‍ത്തി എന്നു വേണം പറയാന്‍.എന്നിട്ട്‌ വളരെ കഷ്ടപ്പെട്ട്‌ ഒരു അര മണിക്കൂറ്‍ ഞാന്‍ പുസ്തകത്തിണ്റ്റെ മുമ്പിലിരുന്നു...പിന്നെ എല്ലാം കൂടി ഒരു ഒന്നര മണിക്കൂറ്‍ ഒപ്പിച്ചു...മിച്ച അതു അതുപോലെ ഡയറിയിലെഴുതി...രാവിലെ സാറു അതു വായിച്ചു...പ്രതീക്ഷിച്ചപൊലെ അടിയും തന്നു..കാരണം അഞ്ചു മണിക്കു എണീറ്റില്ല എന്ന മഹാ അപരാധം." ഇതു ശരിയാവില്ല...ലവനുമായ്‌ ചര്‍ച്ച ചെയ്തു ഒരു ഉപായം കണ്ട്‌ പിടിക്കണം..ഇല്ലേല്‍ കമ്പനിക്കു നഷ്ടമടിക്കും.എണ്റ്റെ പ്ര്‍ഷ്ഠം കുത്തുപാളയെടുക്കും. "അങ്ങനെ ഞങ്ങള്‍ കൂലങ്കഷമായ ചര്‍ച്ച തുടങ്ങി..അവണ്റ്റെ വീട്ടിലും ഇതു തന്നെ അവസ്ഥ.... ഞങ്ങല്‍ ചിന്ത തുടങ്ങി............. .......... .......... ......... ................................. ഇല്ല രക്ഷയില്ല... ......... ...................... ............................. .................................. യെവടെ ......ബള്‍ബ്‌ പോയിട്ട്‌ ഒരു എല്‍ ഇ ഡി പോലും തെളിയുന്നില്ല.......... . ......... .......... ......... .........ഠിംഗ്‌.........അളിയാ കിട്ടി.......പിടി കിട്ടി..ഞാന്‍ അലറി... പടച്ചവന്‍ സഹായിച്ച്‌ എനിക്കും അവനും വല്ല്യ തെറ്റില്ലാത്ത കയ്യക്ഷരമാരുന്നു.... അപ്പോള്‍ അവനു വേണ്ടി ഞാനും എനിക്കു വേണ്ടി അവനും ഡയറി എഴുതും......അപ്പോള്‍ സാറിനു സംശയം തോന്നി എണ്റ്റെ പുസ്തകവും ഡയറിയും വെച്ച്‌ കയ്യക്ഷരം നോക്കിയാലും കണ്ട്‌ പിടിക്കില്ല..അതു തന്നെ അവണ്റ്റെയും അവസ്ത... അങ്ങനെ എണ്റ്റെ മിച്ചാടെ ഒപ്പ്‌ അവനും ...അവണ്റ്റെ ഉമ്മാടെ ഒപ്പ്‌ ഞാനും ഇട്ട്‌ ഡയറി പരുപാടി ഗംഭീരമാക്കി പ്പോന്നു.. ഇടക്കു മിച്ച ചോദിച്ചു.."നിനക്കു ഇപ്പോ ഡയറി ഒന്നും എഴുതിക്കോണ്ട്‌ ചെല്ലണ്ടേ.. ?"ഞാന്‍ പറഞ്ഞു.:"ഞങ്ങളുടെ സ്വഭാവം നന്നായതു കൊണ്ട്‌ സാറു അതിനി വേണ്ടെന്നു പറഞ്ഞു.. " സാറിനു സംശയം തോന്നാതിരിക്കാനായ്‌ ഇടക്കു ഞങ്ങള്‍ മനപ്പൂര്‍വ്വം ആറു മണിക്കെണീറ്റെന്നും ഒന്നര മണിക്കൂറ്‍ പഠിച്ചെന്നും എഴുതി ഓരോ അടിയും വാങ്ങും.......കൂടാതെ ഒരു ചേഞ്ചിനു വേണ്ടി ഇടക്കു വാപ്പിച്ചാടെ പേരിലും എഴുതി ഒപ്പിടും.... അങ്ങനങ്ങനെ ഞങ്ങടെ അഞ്ചാം ക്ളാസ്സിലെ ഒരു വര്‍ഷം അല്ലലില്ലാതെ കടന്നു പോയ്‌... (അന്നു കാണിച്ച ആ കുരുത്തക്കേടുകള്‍ക്ക്‌ ഞാന്‍ മിച്ചായോടും വാപ്പിച്ചായോടും ക്ളാസ്സ്‌ റ്റീച്ചറോടും.. അജ്മലിണ്റ്റെ വാപ്പായോടും ഉമ്മായോടും എനിക്ക്‌ വേണ്ടിയും അവനു വേണ്ടിയും മാപ്പ്‌ ചോദിക്കുന്നു) ..............തുടരും കൂട്ടുകാരേ തുടരും......

Monday, October 5, 2009

സുഖമോ ദേവീ.......

തണുത്ത ഒരു സുപ്രഭാതത്തിലാണു...വരാന്തയില്‍ പത്രം വായിച്ച്‌ കൊണ്ട്‌ ഇരുന്ന സലീമിനു നെഞ്ചിണ്റ്റെ ഇടത്‌ ഭാഗത്തായ്‌ ഒരു കൊളുത്തിട്ട്‌ വലിക്കുന്നതു പോലെ ഒരു തോന്നലുണ്ടായത്‌..പതിവായ്‌ വലിക്കുന്ന സിഗററ്റ്‌ വലിക്കാനുള്ള നേരമാവുന്നതിനു മുന്‍പേ ഇങ്ങനൊരു വേദന എന്താണു എന്നു ചിന്തിച്ചപ്പോളേക്കും വേദനയുടെ ശക്തി കൂടി..
എങ്ങനെയൊ ഒച്ചയെടുത്ത്‌ മോളേ എന്നു വിളിച്ചു...ഭാഗ്യത്തിനു മുറ്റം തൂക്കുകയായിരുന്ന ഇളയ മകള്‍ സബിയത്ത്‌ ഓടിയെത്തി...

"ഉമ്മാ...ഓടി വാ ദേ വാപ്പ....."അവള്‍ മുഴുവനാക്കുന്നതിനു മുംബേ കരയാന്‍ തുടങ്ങി...

എങ്ങിനെയൊക്കെയോ അവര്‍ സലീമിനെ ആശുപത്രിയില്‍ എത്തിച്ചു..... കൂട്ടുകാരോടൊപ്പം ഒന്നു കറങ്ങാനിറങ്ങിയ മൂത്ത മകന്‍ സുനീര്‍ എങ്ങിനെയോ വിവരമറിഞ്ഞ്‌ ഓടിപ്പാഞ്ഞെത്തി.... ഡിഗ്രി ഒരുവിധത്തില്‍ പൂര്‍ത്തിയാക്കിയ സുനീര്‍ ജോലിയൊന്നും അന്വേഷിക്കാതെ കൂട്ടുകാരോടൊപ്പം ചില്ലറ തരികിടകളുമായ്‌ നടക്കുവാരുന്നു....ഒരു പോലീസുകാരണ്റ്റെ മകനായത്‌ കൊണ്ട്‌ അത്യാവശ്യം കുരുത്തക്കേടുകള്‍ക്കൊക്കെ മുന്നിലുണ്ടാവും...കാരണം പ്രശ്നമുണ്ടായാല്‍ വാപ്പ ഉണ്ടല്ലോ സ്റ്റേഷനില്‍..ആ ഒരു കാരണം കൊണ്ട്‌ സുനീറ്‍ കൂട്ടുകാര്‍ക്ക്‌ വളരെ പ്രിയപ്പെട്ടവനാരുന്നു..

പോലീസ്‌ കോണ്‍സ്റ്റബിളായ സലീമിനു മൂന്ന് മക്കളാണു ഒരാണും രണ്ട്‌ പെണ്ണും...മൂതവന്‍ സുനീര്‍..ഏറ്റവും ഇളയവല്‍ സബിയത്‌....ഇതിണ്റ്റെ രണ്ടിണ്റ്റേം ഇടയിലുള്ളതാണു സുമി എന്ന് എല്ലാവരും വിളിക്കുന്ന സുമയ്യ....പഠിത്തത്തില്‍ സലീമിണ്റ്റെ മക്കളില്‍ ഏറ്റവും മുന്നില്‍ നിക്കുന്നതു സുമിയാണു...അതു കൊണ്ട്‌ തന്നെ സലീമിനു ഒരല്‍പം ഇഷ്ടക്കൂടുതല്‍ സുമിയോടാണു.....അവള്‍ എഞ്ചിനീയറിങ്ങിനു പഠിക്കുകയാണു..ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന അവളെ ഈ വിവരം അറിയിക്കണ്ടാന്ന് സലീം കണിശമായ്‌ പറഞ്ഞു....

"ഏതായാലും സുമിമോള്‍ ഈ ആഴ്ച്ച വരുമല്ലൊ... അന്നരം പറയാം"

ഈ സമയം സുമി മറ്റൊരു ലോകത്താണു..... ഏതൊരു സാധാരണ പെണ്‍കുട്ടിയേയും പോലെ അവളും ഒരു മായാലോകത്ത്‌ യാത്ര ചെയ്യാറുണ്ട്‌..

പണ്ട്‌ സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ കൂട്ടുകാരികളുടെ നിര്‍ബന്ധത്തിനു വഴങ്ങി ആദ്യമായ്‌ ജില്ലാ അടിസ്ഥാനത്തിലുള്ള യുവജനോത്സവം കാണാനും തങ്ങള്‍ പഠിക്കുന്ന സ്കൂളിലെ കൂട്ടുകാരികള്‍ക്ക്‌ സപ്പോര്‍ട്ട്‌ കൊടുക്കാനുമായ്‌ അവളും പോയ്‌..പാട്ടും കൂത്തുമൊക്കെ അത്ര താല്‍പര്യമില്ലാതിരുന്ന സുമി...പക്ഷെ അന്ന് ആദ്യമായ്‌ ഒരു പാട്ട്‌ ശ്രദ്ധിച്ചു...
പാട്ടിനേക്കാളുപരി പാട്ട്‌ പാടിയ ബോയ്സ് സ്കൂളിലെൊരു സുന്ദരനില്‍ ആയിരുന്നു അവളുടെ ശ്രദ്ധ.... അന്നാദ്യമായ്‌ അവളുടെ മനസ്സില്‍ ഇതുവരെ തോന്നിയിട്ടില്ലാത്ത ഒരു അനുഭൂതി ....അവന്റെ പാട്ട് കഴിഞ്ഞതും അവള്‍ അറിയാതെ കയ്യടിച്ചു.അടുത്തിരുന്ന കൂട്ടുകാരികള്‍ ബഹളം തുടങ്ങി...

"ടീ അവന്‍ ബോയ്സിലെ പയ്യനാ...നമ്മുടെ ഒന്നാം എതിരാളികളുടെ സ്കൂളാണത്‌..നീ അവനു വേണ്ടി കയ്യടിക്കുന്നോ അഹങ്കാരി... "

അവള്‍ പെട്ടെന്ന് കയ്യടി നിര്‍ത്തി...
"ടീ എതിരാളികളാണെന്നു കരുതി നന്നായ്‌ പാടിയാല്‍ കയ്യടിക്കാതിരിക്കുന്നതു മോശമാണു.."സുമി പറഞ്ഞു....

"എന്നാ നീയിരുന്നു കയ്യടിച്ചോ...നമ്മുടെ പരിപാടികള്‍ കുളമാക്കാന്‍ വേണ്ടി ഇവന്‍മാര്‍ ചെയ്യുന്ന കാര്യങ്ങളൊന്നും നിനക്കറിഞ്ഞു കൂടാ....കയ്യടി മാത്രമാക്കണ്ടാ...നീ വേണേ ഒരു മാലയും ബൊക്കെയുമൊക്കെ കൊണ്ട്‌ കൊടുത്തൊ എന്നിട്ട്‌ അവന്‍മാരെയൊക്കെ അങ്ങ്‌ പ്രേമിച്ചൊ.."അവര്‍ അരിശം കൊണ്ടു....

"എണ്റ്റെ തമ്പുരാനേ...ഞാന്‍ കയ്യടിക്കുന്നില്ല പോരേ.."സുമി പറഞ്ഞു നിര്‍ത്തി....

പക്ഷേ അന്നത്തെ ദിവസം അവളുടെ മനസ്സില്‍ നിന്നും ആ പാട്ടുകാരന്‍ മാഞ്ഞില്ല...അങ്ങനെ അടുത്ത യുവജനോത്സവം എപ്പോഴായിരിക്കും എന്ന വെപ്രാളവും അന്നും അവന്‍ കാണണേ എന്ന മോഹവുമായ്‌ അവള്‍ ദിവസങ്ങള്‍ എണ്ണി നീക്കി.... പിന്നീടുള്ള എല്ലാ മത്സരങ്ങളിലും അവളും പോകാന്‍ തുടങ്ങി....കൂട്ടുകാരെ സപ്പോറ്‍ട്‌ ചെയ്യുന്നതിലുപരി അവനെ കാണാമല്ലോ എന്ന ആഗ്രഹമാരുന്നു കാരണം..അങ്ങ്നെ വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം കാണുന്ന മുഖം പിന്നീട്‌ മനസ്സിണ്റ്റെ ആല്‍ബത്തില്‍ അവള്‍ സൂക്ഷിക്കാന്‍ തുടങ്ങി...കാണുന്ന എല്ലാ മുഖങ്ങളിലും അവല്‍ ആ സുന്ദരന്റെ മുഖം തേടി....അങ്ങനെ കാലം കടന്നു പോയ്‌...അവന്റെ ഫയല്‍ അവളുടെ മനസ്സിണ്റ്റെ ഏതോ ഒരു കോണില്‍ പൊടിയടിച്ചു കിടക്കാന്‍ തുടങ്ങി...പതിയെ പതിയെ അവനോടുള്ള ഇഷ്ടത്തിണ്റ്റെ തീവ്രത കുറഞ്ഞു വന്നു...അവള്‍ ആരോടും പറയാതെ ആ ഇഷ്ടം സ്വന്തം മനസ്സില്‍ കൊണ്ട്‌ നടന്നു.. അവള്‍ വളര്‍ന്നു...

വാപ്പയുടെ ആഗ്രഹപ്രകാരം ഒരു ഡോക്ടറോ എഞ്ചിനീയറൊ ആകണമെന്ന ആഗ്രഹം അവള്‍ സഫലീകരിക്കാന്‍ തുടങ്ങി...അവള്‍ക്ക്‌ എഞ്ചിനീയറിങ്ങിനു അഡ്മിഷന്‍ കിട്ടി...അങ്ങനെ പുതിയ ലോകവും പുതിയ കൂട്ടുകാരും ഒക്കെയായ്‌ ഒരു അടിപൊളി ജീവിതം...അവളുടെ റൂം മേറ്റ്‌ ആയി കിട്ടിയ കൂട്ടുകാരി അവളുടെ തന്നെകൂടെ സ്കൂളില്‍ പഠിച്ചിരുന്ന സരിതയായിരുന്നു...സഹപാഠിയെ പിന്നെയും കിട്ടിയതോടെ അവള്‍ വളരെ സന്തോഷവതിയായ്‌...അവര്‍ ഒരുമിച്ചു ക്ളാസ്സില്‍ പോകുന്നു ഒരുമിച്ചു വരുന്നു ഒരുമിച്ചുണ്ണുന്നു ഒരുമിച്ചുറങ്ങുന്നു...എല്ലാം കൊണ്ടും സുഖ ജീവിതം....പക്ഷേ ഒരു വ്യത്യാസമുണ്ട്‌ സരിതക്ക്‌ ഒരു ചുറ്റിക്കളിയുണ്ട്‌..ഒരു കാമുകന്‍...അങ്ങ്‌ ഡല്‍ഹിയില്‍ എം ബി എയ്ക്കു പഠിക്കുന്ന ഹര്‍ഷന്‍..സരിതയ്ക്ക്‌ ഏതു നേരവും ഹര്‍ഷനെ കുറിച്ച്‌ പറയാനേ നേരമുള്ളൂ

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഒരു പയ്യനോട്‌ ഒരു ഇഷ്ടം തോന്നിയെങ്കിലും അതു എങ്ങുമെത്താതെ പോയതു കൊണ്ടാണൊ ആവോ...സുമിക്ക്‌ പ്രണയം എന്ന വാക്കിനോടെ വെറുപ്പായിരുന്നു....എങ്കിലും സരിതയ്ക്ക്‌ എന്നും കത്തുകള്‍ വരുന്നതും ഫോണ്‍കോളുകള്‍ വരുന്നതും ഒക്കെ കാണുമ്പോള്‍ സുമിക്ക്‌ എന്തോ ഒരു നൊമ്പരം തോന്നുന്നുണ്ടാരുന്നു....

..ഏതൊരു കമിതാക്കളെപ്പോലെയും സരിതയും ഹര്‍ഷനും തമ്മില്‍ ഇടയ്ക്കിടയ്ക്ക്‌ കൊച്ചുകൊച്ചു പിണക്കങ്ങളുണ്ടാകുമായിരുന്നു..പക്ഷേ അതൊക്കെ കുറച്ച്‌ സമയത്തേക്കേ ഉണ്ടാവാറുള്ളു......ഹര്‍ഷണ്റ്റെ സഹപാഠിയും ഏറ്റവും നല്ല സുഹ്ര്‍ത്തുമായ അമീനിനോട്‌ തണ്റ്റെ എല്ലാ കാര്യങ്ങളും പങ്കു വക്കാറുള്ള ഹര്‍ഷന്‍...തണ്റ്റെ പ്രണയരഹസ്യവും മറച്ചു വച്ചില്ല...അത്കൊണ്ട്‌ അത്തരം പിണക്കങ്ങളില്‍ അമീനിണ്റ്റെ ഉപദേശം ഹര്‍ഷന്‍ സ്വീകരിക്കുമാരുന്നു...പ്രണയത്തിണ്റ്റെ രുചി ഇതുവരെ അറിഞ്ഞിട്ടില്ലാത്ത അമീന്‍ പക്ഷേ ഒരു പക്വതയെത്തിയ കാമുകനെപ്പോലെയാരുന്നു ഹര്‍ഷനു ഉപദേശങ്ങള്‍ കൊടുത്തിരുന്നതു...അവരുടെ വഴക്കുകള്‍ തീര്‍ക്കാനുള്ള ഉപായമൊക്കെ അമീനാരുന്നു ഹര്‍ഷനു പറഞ്ഞു കൊടുത്തിരുന്നതു....സരിതക്കു നേരിട്ട്‌ പരിചയമില്ലെങ്കിലും അവള്‍ക്കും ഒരു നല്ല കൂട്ടുകാരനായിരുന്നു അമീന്‍..എല്ലാ കത്തുകളിലും സരിത അമീനിനോടുള്ള അന്വേഷണങ്ങള്‍ എഴുതാന്‍ മറക്കാറില്ലാരുന്നു..അങ്ങനെ സരിതയുടെയും സുമിയുടേയും ചര്‍ച്ചകളില്‍ അമീന്‍ എന്ന നാമം കൂടി വന്നു...

അങ്ങന്നിരിക്കേ വീണ്ടും ഹര്‍ഷനും സരിതയും തമ്മില്‍ പിണങ്ങി...പക്ഷേ ഇത്തവണ സംഗ്ഗതി വളരെ സീരിയസ്സ്‌ ആരുന്നു....പ്രണയത്തോട്‌ താല്‍പര്യമ്മില്ലെങ്കിലും പ്രണയിതാക്കളായ രണ്ടെണ്ണം തണ്റ്റെ നല്ല കൂട്ടുകാരാണെന്നത്‌ കൊണ്ട്‌ അമീന്‍ ഇത്തവണയും ഹര്‍ഷനെ സഹായിക്കാമെന്നേറ്റു....പക്ഷേ ഹര്‍ഷനു സംശയമാരുന്നു..കാരണം ഇത്തവണ വളരെ കാര്യമായാണു സരിത പിണങ്ങിയിരിക്കുന്നതു...സരിത ഹര്‍ഷനു കത്തയച്ചില്ല പകരം ഇത്തവണ അമീനിനു കത്തയച്ചു...ഒരു നല്ല കൂട്ടുകാരി എന്ന നിലയിലായിരുന്നു അവളയച്ചതു..അതു ഹര്‍ഷനോടുള്ള പ്രതിഷേദമാണെന്നും അമീനിനറിയാമാരുന്നു...അമീന്‍ ഹര്‍ഷനെ വിളിച്ചു...കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി...അവസാനം അവരുടെ പിണക്കം ഒത്തുതീര്‍പ്പായ്‌...
എന്തായാലും താനയച്ച കത്തിനു മറുപടി വേണമെന്നു സരിത അമീനിനോട്‌ വാശി പിടിച്ചു...അമീന്‍ ഹര്‍ഷനോട്‌ പറഞ്ഞു..
"ഡേ..എനിക്കു ഈ പെണ്‍പിള്ളേര്‍ക്ക്‌ കത്തെഴുതി ശീലമില്ല...അതുകൊണ്ട്‌ നീ അങ്ങു പറഞ്ഞു സോള്‍വ്‌ ആക്കിയേരെ.."പക്ഷേ ഹര്‍ഷന്‍ സമ്മതിച്ചില്ല...

"ഏനിക്കതൊന്നും അറിയില്ല...സരിത എണ്റ്റെ കാമുകിയാണു..അതു പോലെ നിണ്റ്റെ ഒരു നല്ല കൂട്ടുകാരിയുമാണൂ...നിങ്ങള്‍ കത്തയക്കുകയോ അയക്കാതിരിക്കുകയോ നിണ്റ്റിഷ്ടം..എണ്റ്റെ അഭിപ്രായം നീ കത്തയക്ക്കണം എന്നു തന്നെയാണൂ.."

അവസാനം മറ്റു വഴിയില്ലാതെ അമീന്‍ സരിതക്കു ഒരു കത്തയച്ചു....മൊത്തം കുസുര്‍തി നിറഞ്ഞ ഒരു രസമുള്ള കത്തു...ആ കത്ത്‌ സരിത സുമിക്കും കാണിച്ചു കൊടുത്തു...സുമിക്ക്‌ ആ കത്തു വളരെ അധികം ഇഷ്ടപ്പെട്ടു.

"..ഇനിയും ഇടക്കിടക്കു നിനക്കു കത്തെഴുതാന്‍ അമീനിനോട്‌ പറയണേ..അന്നരം എനിക്കും വായിക്കാമല്ലൊ.."സുമി പറഞ്ഞു...

ഹര്‍ഷന്‍ പറഞ്ഞ ലക്ഷണങ്ങളൊക്കെ വച്ചു സരിത അമീനിണ്റ്റെ ഒരു രൂപം സുമിക്കു മുന്നില്‍ വരച്ചു കാട്ടി...സുമി പറഞ്ഞ കത്തിണ്റ്റെ കാര്യം സരിത ഹര്‍ഷനോടു പറഞ്ഞു...കൂടാതെ സുമി ഒരാവശ്യം കൂടി സരിതയോട്‌ പറഞ്ഞു...

"ടീ...അല്ലെങ്കില്‍ ഞാന്‍ ഒരു കത്ത്‌ അമീനിനയച്ചോട്ടേ..അന്നരം അമീനിണ്റ്റെ മറുപടി വായിക്കാമല്ലൊ.."

അങ്ങനെ സുമി ആദ്യമായ്‌ ഒരു പരിചയവുമില്ലാത്ത ഒരാള്‍ക്കു കത്തെഴുതി..സരിതയെക്കൊണ്ട്‌ വായിപ്പിച്ചു..എന്നിട്ട്‌ സരിത ഹര്‍ഷനയക്കുന്ന കത്തില്‍ ഇതി കൂടി വക്കാന്‍ പറഞ്ഞു...ഹര്‍ഷന്‍ ആ കത്തു അമീനിനു കൊടുത്തു...അമീനിനു അതു നന്നായി ഇഷ്ടപ്പെട്ടു...അതിനു ഒരു നല്ല മറുപടി എഴുതി അമീന്‍ ഹര്‍ഷനു കൊടുത്തിട്ടു പറഞ്ഞു...

"ഡെ..ഇതു നീ സരിതക്കയക്കുന്ന കത്തില്‍ വച്ചയച്ചേരെ..."

ഹര്‍ഷന്‍ പറഞ്ഞു.."അതങ്ങു പള്ളിയില്‍ പോയി പറഞ്ഞാ മതി....നീ സുമിക്കു വേണേല്‍ പ്രത്യേകം കത്തയച്ചൊ....ഞങ്ങല്‍ സ്വര്‍ഗത്തിലുള്ളവരുടേ ഇടയില്‍ കട്ടുറുമ്പായാല്‍ കൊന്നു കളയും ഞാന്‍..ഇത്തവണത്തേക്ക്‌ ഏതായാലും ഞാനയക്കാം" അതിനു അമീന്‍ പറഞ്ഞ മറുപടി ഇങ്ങനാരുന്നു..
"ഡെ...ഇതു സ്ഥിരം പരിപാടിയൊന്നുമല്ല....ഇനി എഴുതാനൊന്നും എന്നെ കിട്ടില്ല...ആ സുമിക്കും അങ്ങനെ ഒന്നും താല്‍പര്യം ഇല്ല...വെറുതെ ഒരു കത്തു വായിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു....എഴുതി...അത്രേയുള്ളു... "

പക്ഷേ അതങ്ങനെ നിന്നില്ല...സുമിക്കു പീനെയും ആഗ്രഹം കൂടി ..അവള്‍ കത്തെഴുതി..ഇത്തവണ നേരിട്ട്‌ അമീനിനു അയച്ചു....സരിതയുടെ അറിവോടെ തന്നെ....അമീനും ഹര്‍ഷണ്റ്റെ അറിവോടെ തന്നെ മറുപടിയും എഴുതി..അങ്ങനെ ആ സൌഹ്ര്‍ദം വളര്‍ന്നു...നേരിട്ട്‌ കണ്ടിട്ട്‌ പോലുമില്ലാത്ത...കത്തിലൂടെ മാത്രമുള്ള ഒരു സൌഹ്ര്‍ദം അമീനിനും സുമിക്കും ഒരു വല്ലാത്ത അനുഭവമാരുന്നു..രണ്ട്‌ പേരും അവരവരുടെ മനസ്സില്‍ മറ്റേയാളെക്കുറിച്ചു ഒരു ചിത്രം വരച്ചിട്ടു...ഒരു രൂപരേഘ....

അങ്ങനിരിക്കേ ഒരു ദിവസം...സരിത സുമിക്ക്‌ ഒരു സര്‍പ്രൈസ്‌ കാണിച്ചു തരാമെന്നു പറഞ്ഞു...അന്നത്തെ സരിതക്കുള്ള കത്തില്‍ ഒരു സര്‍പ്രൈസ്‌ ഉണ്ടാവുമെന്നാണൂ സരിത പറഞ്ഞതു..സുമി ആകാംക്ഷ കൊണ്ട്‌ പൊറുതി മുട്ടി...ക്ളാസ്സ്‌ ഒരു വിധം മതിയാക്കി അവസാനം അവര്‍ ഓടിപ്പാഞ്ഞു റൂമിലെത്തി...

കത്തു തുറന്ന സരിത സുമിക്കു ദൂരെ നിന്നു കാണിച്ചു കൊടുത്തു..ഒരു ഫോട്ടോ രണ്ട്‌ ആള്‍കാരുള്ള ഒരു ഫോട്ടോ..സരിത പറഞ്ഞു..

"ഇതു ഹര്‍ഷനും അമീനും കൂടിയുള്ള ഫോട്ടോയാ...നീ ഒരിക്കലും അമീനിനോട്‌ ഇതു കണ്ട കാര്യം പറയരുത്‌..അമീന്‍ സമ്മതിച്ചിട്ടില്ല നിന്നെ അവണ്റ്റെ പടം കാണിക്കാന്‍..."

സുമി ഓടി വന്നു അതു വാങ്ങിച്ചു നോക്കി...

പടം കണ്ട സുമി ഞെട്ടിത്തരിച്ചു.....ഇതു പണ്ട്‌ താന്‍ നോക്കി നിന്നിട്ടുള്ള ...യുവജനോത്സവത്തില്‍ പാടി തകര്‍ക്കാറുള്ള ആ കുട്ടി
...തമ്പുരാനേ..എനിക്കു ഇതു വിശ്വസിക്കാമോ..?....ഇതെങ്ങനെ സംഭവിക്കും...തമ്പുരാനേ...എന്താണിത്‌...

സുമി സരിതയോട്‌ എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ തീരുമാനിച്ചു...സുമി ചോദിച്ചു..

"ടീ..അമീന്‍ പാടുമോ..?"

സരിത പറഞ്ഞു..."കൊള്ളാം ...നല്ല ചോദ്യം..ടീ. അവനല്ലെ അവരുടേ കോളേജിണ്റ്റെ മെയിന്‍ സിങ്ങര്‍... "

അവള്‍ ഒന്നുറപ്പിച്ചു...ഇത്‌ ഏതായാലും വീട്ടില്‍ ഒന്നു പറയണം...അമീന്‍ തണ്റ്റെ കത്തുകളില്‍ പറയാറുണ്ട്‌.."സുമി,എനിക്കു കത്തെഴുതുന്നതു കൊണ്ട്‌ എനിക്ക്‌ പ്രശ്നമില്ല..പക്ഷേ എന്തായാലും ആ വിവരം സുമി ,സുമിയുടെ ഉമ്മയുടെ അടുത്തു പറഞ്ഞിരിക്കണം..കാരണം...തമാശക്കാണെങ്കിലും ഈ കത്തെഴുത്ത്‌ പോലും വല്ല്യ പ്രശ്നമുണ്ടാക്കാവുന്ന കാര്യങ്ങളാണു..അതു കൊണ്ട്‌ നമ്മളെ വിശ്വസിച്ച്‌ പഠിക്കാനയച്ചിരിക്കുന്ന മാതാപിതാക്കളെ മറച്ചു വെച്ച്‌ ഒന്നും നമ്മള്‍ ചെയ്യാന്‍ പാടില്ല...."

സുമി പറയാമെന്നേറ്റെങ്കിലും പറഞ്ഞിട്ടില്ലാരുന്നു...ഉമ്മയേക്കാള്‍ സുമിക്കിഷ്ടം വാപ്പായെ ആയതു കൊണ്ട്‌ ഇക്കാര്യം വാപ്പയോട്‌ പറയാമെന്നുറച്ചു അവള്‍ ആ ആഴ്ച്ച വീട്ടില്‍ പോയ്‌..
എപ്പോളും അവളെ വിളിക്കാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ വരാറുള്ള വാപ്പ അന്നു വരാത്തതില്‍ അവള്‍ക്ക്‌ ദേഷ്യം തോന്നി..കാരണം വീട്ടിലേക്കു പോകും വഴി അതു പറയാമെന്നാരുന്നു അവള്‍ കരുതിയതു...ഓട്ടോ പിടിച്ചു വീട്ടിലെത്തിയപ്പോളാണൂ..വാപ്പ കഴിഞ്ഞ ഒരാഴ്ച്ചയായി ആശുപത്രിയിലായിരുന്നു എന്ന വിവരം അവള്‍ അറിയുന്നതു തന്നെ....ഇക്കാര്യം എന്തായാലും പറയണ്ട എന്നവള്‍ തീരുമാനിച്ചു...അതു വാപ്പായെ വിഷമിപ്പിച്ചാലോ?..അവള്‍ ഇക്കാര്യം ഉമ്മയോട്‌ പറഞ്ഞു...ഉമ്മ മറുപടി പറഞ്ഞു.." മോളേ..ഇപ്പോ പഠിക്കണ്ട സമയമാ...വെറുതേ ഉഴപ്പി നടന്നു അതില്ലാതാക്കരുതു...നിണ്റ്റെ വാപ്പായ്ക്കു ഏക ആശ്വാസം നിണ്റ്റെ പഠനമാണു..അതു ഓര്‍മ്മ വേണം... "

അവള്‍ ഈ വിവരങ്ങള്‍ അമീനിനെ അറിയിച്ചു...
അമീന്‍ പറഞ്ഞു..."നീ ഉമ്മയോട്‌ പറഞ്ഞതു നന്നായ്‌..ഉമ്മ പറഞ്ഞതു ഏതൊരു മാതാവും പറയുന്ന കാര്യമാ..അതു കൊണ്ട്‌ ഇപ്പോ നമുക്കു പഠിത്തത്തില്‍ ശ്രദ്ധിക്കാം.. "

തനിക്കു കത്തയച്ചകാര്യം ഉമ്മയോട്‌ പറയണമെന്നു അമീന്‍ സുമിയോട്‌ പറഞ്ഞകാര്യം സുമി ഉമ്മയോട്‌ പറഞ്ഞു..എന്തുകൊണ്ടോ..മറ്റു ചെറുപ്പക്കാരെ പോലെ തരികിട സ്വഭാവമുള്ളവനല്ല അമീന്‍ എന്നു ഉമ്മാക്കു തോന്നി... പക്ഷേ സുമി കത്തയപ്പു നിര്‍ത്തിയില്ല ..അമീന്‍ മറുപടി അയപ്പും..

അങ്ങനെ അവര്‍ നല്ല കൂട്ടുകാരായ്‌..

പക്ഷേ ഒരിക്കലും ഒരാണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും എല്ലാക്കാലവും നല്ല കൂട്ടുകാരായ്‌ മാത്രം കഴിയാന്‍ പറ്റില്ല എന്നു വിവരമുള്ളവര്‍ പറഞ്ഞപോലെ അവര്‍ പ്രണയിക്കാന്‍ തുടങ്ങി....നേരിട്ട്‌ പോയിട്ട്‌ ഫോട്ടോ പോലും കാണാതെ അമീനും കത്തുകളിലൂടെ സുമിയെ ഇഷ്ടപ്പെട്ടു തുടങ്ങി..ഹോസ്റ്റല്‍ ഡേയില്‍ പാടുന്ന അമീനിണ്റ്റെ ഫോട്ടോകള്‍ ഹര്‍ഷന്‍ സരിതക്കയച്ചു കൊടുത്തു...

അതു കണ്ട സുമിക്ക്‌ ഒരു പേടി തോന്നി..കാരണം..ഇതു വേറേ പെണ്‍കുട്ടികള്‍ കണ്ടാല്‍ ചിലപ്പോ അമീന്‍ കൈവിട്ടു പോയാലോ..അവളുമാര്‍ക്കും അമീനിനോടിഷ്ടം തോന്നിയാലോ...വേണ്ട...

അവള്‍ അമീനിനോട്‌ പറഞ്ഞു.."അമീന്‍ ഇനി നീ പാടരുതു...മറ്റു പെണ്‍കുട്ടികള്‍ നിന്നെ ആരാധനയോടെ നോക്കുന്നതു എനിക്ക്‌ ചിന്തിക്കാന്‍ പോലും പറ്റില്ല...ഇനി നീ പാടുന്നതു എനിക്കു വേണ്ടി മാത്രമായിരിക്കണം.."

പഠിത്തം ഉഴപ്പുന്നതു കൊണ്ട്‌ പാട്ടും കൂത്തുമൊക്കെ കുറക്കാന്‍ തീരുമാനിച്ചിരുന്ന അമീന്‍...സുമിയുടെ ആഗ്രഹം കൂടി കണക്കിലെടുത്ത്‌ പാട്ട്‌ നിര്‍ത്തി...കോളേജിലെ സാറന്‍മാരടക്കം പലരും വഴക്കു പറഞ്ഞു...അവരുടെ അറിവില്‍ സുമി എന്നൊരു വ്യക്തി ഇല്ലാരുന്നു...പഠിത്തമൊന്നും ഉഴപ്പില്ല നീ പാടണം എന്നു അവരെല്ലാം പറഞ്ഞെങ്കിലും അമീന്‍ ചെവിക്കൊണ്ടില്ല..കോളേജ്‌ ഡേ അടുത്തപ്പോള്‍ തണുത്ത ആഹാരങ്ങളും എണ്ണ പലഹാരങ്ങളൂം കശുമാങ്ങജ്യൂസും ഒക്കെ കുടിച്ച്‌ അമീിന്‍ അവണ്റ്റെ തൊണ്ട പ്രശ്നമാക്കി..
കാരണം അവനറിയാമാരുന്നു..മര്യാദക്കിരുന്നാല്‍ പാടേണ്ടി വരുമെന്നു..അവനു സുമിയോടുള്ള വാക്ക്‌ തെറ്റിക്കാന്‍ പറ്റില്ലാരുന്നു.... അങ്ങനെ കാലങ്ങള്‍ കടന്നു പോയ്‌..ഇതിനിടയില്‍ അവര്‍ നേരിട്ട്‌ കണ്ടു..അമീനിനു സുമിയെ ഒരുപാട്‌ ഇഷ്ടപ്പെട്ടു..പക്ഷേ ഹര്‍ഷനെയും സരിതയേയും പോലെ കറങ്ങി നടക്കാനും സിനിമക്ക്‌ പോകാനുമൊന്നും അമീനിനു താല്‍പര്യമില്ലാരുന്നു.രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ നാട്ടില്‍ വരുന്ന അമീനിനെ മിന്നായം പോലെ കാണുന്നതില്‍ മാത്രം സുമിക്ക്‌ വിഷമമായിത്തുടങ്ങി..അവസാനം അവള്‍ പഠിത്തം ഉഴപ്പാന്‍ തുടങ്ങി..അമീനും..പക്ഷേ അമീനിനു പഠിത്തം കളയാന്‍ ഒരിക്കലും പറ്റില്ലാരുന്നു..കാരണം അവണ്റ്റെ സ്വപ്നമായിരുന്നു ഒരു എം ബി എക്കാരനാവുക എന്നതു..അവന്‍ സുമിയോട്‌ പറഞ്ഞു..

"സുമി..ഇനി ഒരു കൊല്ലം കൂടിയേ ഉള്ളു എനിക്കു കോഴ്സ്‌ തീരാന്‍..അതു കഴിഞ്ഞാല്‍ എങ്ങനേയും ഞാന്‍ നല്ല ഒരു ജോലിയില്‍ കേറും..അതു കഴിഞ്ഞാല്‍ എണ്റ്റെ ഉമ്മയോടും വാപ്പയോടും പറഞ്ഞു അവരുടെ അനുവാദത്തോടെ ഞാന്‍ നിണ്റ്റെ വീട്ടുകാരുടെ അടുത്ത്‌ വന്നിട്ട്‌ നിന്നെ പെണ്ണുചോദിക്കും.....അതു വരെ നമുക്കു അല്‍പം ം അകന്നു നില്‍കാം ..നീയും നല്ല ഒരു എഞ്ചിനിയറാവണമെന്നതു നിണ്റ്റെ വാപ്പായുടെ സ്വപ്നമാണെന്നു നീ പറയാറില്ലേ...അതു കൊണ്ട്‌ നീയും നന്നായി പഠിക്കണം..അതു കഴിഞ്ഞാല്‍ ഉറപ്പായും നമ്മുടെ മാതാപിതാക്കള്‍ നമ്മുടെ ആഗ്രഹം സാധിച്ചു തരും..എനിക്കുറപ്പുണ്ട്‌... "

അങ്ങനെ പരസ്പര ധാരണയോടെ അവര്‍ ഒരു ഇടവേളയെടുത്തു..അമീന്‍ നല്ല മാര്‍ക്കോടെ എം ബി എ പാസ്സായ്‌...ഇതിനിടയില്‍ ഹര്‍ഷനും സരിതയും വിവാഹിതരായ്‌..ഹര്‍ഷനിലൂടെ അമീന്‍ സുമിയുടെ വിവരങ്ങള്‍ ഒക്കെ അറിയാറുണ്ടാരുന്നു...പക്ഷേ പതുക്കെ പതുക്കെ ഹര്‍ഷന്‍ സുമിയെക്കുറിച്ചുള്ള വിവരങ്ങള്‍ പറയുന്നതു കുറച്ചു...അവസാനം ഹര്‍ഷന്‍ അമീനിനോട്‌ പറഞ്ഞു...

"ഡാ...നീ എന്തിനാ അവളെക്കുറിച്ച്‌ എപ്പോളും തിരക്കുന്നതു...നിനക്കു പറ്റിയ പെണ്ണല്ല അവള്‍..നിന്നെ എനിക്കറിയാം...പക്ഷേ അവള്‍ക്കറിയില്ല...അവള്‍ ഇപ്പോ പറഞ്ഞു നടക്കുന്നതു നീ ഭയങ്കര പൊസ്സസ്സീവാണെന്നും മറ്റു ആണ്‍കുട്ടികളോട്‌ സംസാരിക്കാന്‍ പോലും അവളെ അനുവദിക്കില്ലാ എന്നൊക്കെയാണു...തന്നെയുമല്ല അവളുടെ ക്ളാസ്സിലെ മറ്റൊരു പയ്യനുമായ്‌ അവള്‍ ഇപ്പോള്‍ സ്നേഹത്തിലാണെന്ന് സരിത പറയുന്നു..."
അമീനിനു അതു താങ്ങാവുന്നതിലുമപ്പുറമാരുന്നു....താന്‍ ഒരു ലക്ഷ്യമായ്‌ കൊണ്ട്‌ നടന്ന ഒരു സംഭവം ഒന്നുമല്ലാതെ മാറിയിരിക്കുന്നു....ഒരു ശൂന്യത....

"ഏയ്‌ വെറുതേ ആവും..ചിലപ്പോ എന്നെ കളിപ്പിക്കാന്‍ ഹര്‍ഷന്‍ പറയുന്നതാവും..."അവന്‍ ഹര്‍ഷനോടു കാര്യമായി സംസാരിച്ചു..പക്ഷേ സംഭവം സത്യമാരുന്നു....അമീന്‍ മാനസികമായ്‌ തകര്‍ന്നു...അവന്‍ അവണ്റ്റെ കഴിവുകേടായി കണക്കാക്കി...കാണുന്ന എല്ലാത്തിനോടും അവനു വെറുപ്പായി തുടങ്ങി...ഇനി ഒരിക്കലും തനിക്കൊരു പെണ്ണു വേണ്ട എന്നു അവന്‍ ഉറപ്പിച്ചു..പെണ്ണെന്ന വര്‍ഗ്ഗത്തിനെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നു അവന്‍ വിശ്വസിക്കാന്‍ തുടങ്ങി....എല്ലാരോടും എന്തിനോടും ദേഷ്യം..അവന്‍ ഒരു പ്രാന്തിണ്റ്റെ ലക്ഷണങ്ങളോട്‌ പെരുമാറിത്തുടങ്ങി..ഹര്‍ഷന്‍ ആവുന്നതും അവനോടു പറഞ്ഞു ...നിനക്കു വേറേ പണിയില്ലെ...നിന്നെ വേണ്ടാത്ത ഒരു പെണ്ണിനു വേണ്ടി മനസ്സു വിഷമിപ്പിച്ച്‌ ഇങ്ങനെ നടക്കാന്‍.. ?പക്ഷേ അവനൊന്നും ചെവിക്കൊണ്ടില്ല.


..അവസാനം എല്ലാരുടെയും പ്രാര്‍ത്ഥനയുടെ ഫലമായിട്ടാവണം..അവന്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാന്‍ തുടങ്ങി....എത്രയും വേഗം ഒരു നല്ല ജോലി സംബാദിക്കണം എന്ന ഒറ്റ ലക്ഷ്യവുമായ്‌ അവന്‍ ശ്രമം തുടങ്ങി.

..അവസാനം അതും സാധിച്ചു...നല്ല ഒരു കമ്പനിയില്‍ ഉയര്‍ന്ന ജോലി..അവണ്റ്റെ കഴിവു കൊണ്ട്‌ നല്ല നിലയില്‍ ഉയരാന്‍ തുടങ്ങി..
.ഇതിനിടയില്‍ അമീനറിഞ്ഞു...സുമിയുടെ വിവാഹം വേറൊരു പയ്യനുമായ്‌ വീട്ടുകാര്‍ നടത്തി എന്നു... ഇപ്പോള്‍ ഒരു കുഞ്ഞിണ്റ്റെ ഉമ്മയും ആയി അവള്‍ എന്നു...

പക്ഷേ അതൊന്നും ഒരു പ്രശ്നമേ ആവാതെ അമീന്‍ അവണ്റ്റെ നല്ല ജീവിതം തുടരുന്നു.........