Monday, October 5, 2009

സുഖമോ ദേവീ.......

തണുത്ത ഒരു സുപ്രഭാതത്തിലാണു...വരാന്തയില്‍ പത്രം വായിച്ച്‌ കൊണ്ട്‌ ഇരുന്ന സലീമിനു നെഞ്ചിണ്റ്റെ ഇടത്‌ ഭാഗത്തായ്‌ ഒരു കൊളുത്തിട്ട്‌ വലിക്കുന്നതു പോലെ ഒരു തോന്നലുണ്ടായത്‌..പതിവായ്‌ വലിക്കുന്ന സിഗററ്റ്‌ വലിക്കാനുള്ള നേരമാവുന്നതിനു മുന്‍പേ ഇങ്ങനൊരു വേദന എന്താണു എന്നു ചിന്തിച്ചപ്പോളേക്കും വേദനയുടെ ശക്തി കൂടി..
എങ്ങനെയൊ ഒച്ചയെടുത്ത്‌ മോളേ എന്നു വിളിച്ചു...ഭാഗ്യത്തിനു മുറ്റം തൂക്കുകയായിരുന്ന ഇളയ മകള്‍ സബിയത്ത്‌ ഓടിയെത്തി...

"ഉമ്മാ...ഓടി വാ ദേ വാപ്പ....."അവള്‍ മുഴുവനാക്കുന്നതിനു മുംബേ കരയാന്‍ തുടങ്ങി...

എങ്ങിനെയൊക്കെയോ അവര്‍ സലീമിനെ ആശുപത്രിയില്‍ എത്തിച്ചു..... കൂട്ടുകാരോടൊപ്പം ഒന്നു കറങ്ങാനിറങ്ങിയ മൂത്ത മകന്‍ സുനീര്‍ എങ്ങിനെയോ വിവരമറിഞ്ഞ്‌ ഓടിപ്പാഞ്ഞെത്തി.... ഡിഗ്രി ഒരുവിധത്തില്‍ പൂര്‍ത്തിയാക്കിയ സുനീര്‍ ജോലിയൊന്നും അന്വേഷിക്കാതെ കൂട്ടുകാരോടൊപ്പം ചില്ലറ തരികിടകളുമായ്‌ നടക്കുവാരുന്നു....ഒരു പോലീസുകാരണ്റ്റെ മകനായത്‌ കൊണ്ട്‌ അത്യാവശ്യം കുരുത്തക്കേടുകള്‍ക്കൊക്കെ മുന്നിലുണ്ടാവും...കാരണം പ്രശ്നമുണ്ടായാല്‍ വാപ്പ ഉണ്ടല്ലോ സ്റ്റേഷനില്‍..ആ ഒരു കാരണം കൊണ്ട്‌ സുനീറ്‍ കൂട്ടുകാര്‍ക്ക്‌ വളരെ പ്രിയപ്പെട്ടവനാരുന്നു..

പോലീസ്‌ കോണ്‍സ്റ്റബിളായ സലീമിനു മൂന്ന് മക്കളാണു ഒരാണും രണ്ട്‌ പെണ്ണും...മൂതവന്‍ സുനീര്‍..ഏറ്റവും ഇളയവല്‍ സബിയത്‌....ഇതിണ്റ്റെ രണ്ടിണ്റ്റേം ഇടയിലുള്ളതാണു സുമി എന്ന് എല്ലാവരും വിളിക്കുന്ന സുമയ്യ....പഠിത്തത്തില്‍ സലീമിണ്റ്റെ മക്കളില്‍ ഏറ്റവും മുന്നില്‍ നിക്കുന്നതു സുമിയാണു...അതു കൊണ്ട്‌ തന്നെ സലീമിനു ഒരല്‍പം ഇഷ്ടക്കൂടുതല്‍ സുമിയോടാണു.....അവള്‍ എഞ്ചിനീയറിങ്ങിനു പഠിക്കുകയാണു..ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന അവളെ ഈ വിവരം അറിയിക്കണ്ടാന്ന് സലീം കണിശമായ്‌ പറഞ്ഞു....

"ഏതായാലും സുമിമോള്‍ ഈ ആഴ്ച്ച വരുമല്ലൊ... അന്നരം പറയാം"

ഈ സമയം സുമി മറ്റൊരു ലോകത്താണു..... ഏതൊരു സാധാരണ പെണ്‍കുട്ടിയേയും പോലെ അവളും ഒരു മായാലോകത്ത്‌ യാത്ര ചെയ്യാറുണ്ട്‌..

പണ്ട്‌ സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ കൂട്ടുകാരികളുടെ നിര്‍ബന്ധത്തിനു വഴങ്ങി ആദ്യമായ്‌ ജില്ലാ അടിസ്ഥാനത്തിലുള്ള യുവജനോത്സവം കാണാനും തങ്ങള്‍ പഠിക്കുന്ന സ്കൂളിലെ കൂട്ടുകാരികള്‍ക്ക്‌ സപ്പോര്‍ട്ട്‌ കൊടുക്കാനുമായ്‌ അവളും പോയ്‌..പാട്ടും കൂത്തുമൊക്കെ അത്ര താല്‍പര്യമില്ലാതിരുന്ന സുമി...പക്ഷെ അന്ന് ആദ്യമായ്‌ ഒരു പാട്ട്‌ ശ്രദ്ധിച്ചു...
പാട്ടിനേക്കാളുപരി പാട്ട്‌ പാടിയ ബോയ്സ് സ്കൂളിലെൊരു സുന്ദരനില്‍ ആയിരുന്നു അവളുടെ ശ്രദ്ധ.... അന്നാദ്യമായ്‌ അവളുടെ മനസ്സില്‍ ഇതുവരെ തോന്നിയിട്ടില്ലാത്ത ഒരു അനുഭൂതി ....അവന്റെ പാട്ട് കഴിഞ്ഞതും അവള്‍ അറിയാതെ കയ്യടിച്ചു.അടുത്തിരുന്ന കൂട്ടുകാരികള്‍ ബഹളം തുടങ്ങി...

"ടീ അവന്‍ ബോയ്സിലെ പയ്യനാ...നമ്മുടെ ഒന്നാം എതിരാളികളുടെ സ്കൂളാണത്‌..നീ അവനു വേണ്ടി കയ്യടിക്കുന്നോ അഹങ്കാരി... "

അവള്‍ പെട്ടെന്ന് കയ്യടി നിര്‍ത്തി...
"ടീ എതിരാളികളാണെന്നു കരുതി നന്നായ്‌ പാടിയാല്‍ കയ്യടിക്കാതിരിക്കുന്നതു മോശമാണു.."സുമി പറഞ്ഞു....

"എന്നാ നീയിരുന്നു കയ്യടിച്ചോ...നമ്മുടെ പരിപാടികള്‍ കുളമാക്കാന്‍ വേണ്ടി ഇവന്‍മാര്‍ ചെയ്യുന്ന കാര്യങ്ങളൊന്നും നിനക്കറിഞ്ഞു കൂടാ....കയ്യടി മാത്രമാക്കണ്ടാ...നീ വേണേ ഒരു മാലയും ബൊക്കെയുമൊക്കെ കൊണ്ട്‌ കൊടുത്തൊ എന്നിട്ട്‌ അവന്‍മാരെയൊക്കെ അങ്ങ്‌ പ്രേമിച്ചൊ.."അവര്‍ അരിശം കൊണ്ടു....

"എണ്റ്റെ തമ്പുരാനേ...ഞാന്‍ കയ്യടിക്കുന്നില്ല പോരേ.."സുമി പറഞ്ഞു നിര്‍ത്തി....

പക്ഷേ അന്നത്തെ ദിവസം അവളുടെ മനസ്സില്‍ നിന്നും ആ പാട്ടുകാരന്‍ മാഞ്ഞില്ല...അങ്ങനെ അടുത്ത യുവജനോത്സവം എപ്പോഴായിരിക്കും എന്ന വെപ്രാളവും അന്നും അവന്‍ കാണണേ എന്ന മോഹവുമായ്‌ അവള്‍ ദിവസങ്ങള്‍ എണ്ണി നീക്കി.... പിന്നീടുള്ള എല്ലാ മത്സരങ്ങളിലും അവളും പോകാന്‍ തുടങ്ങി....കൂട്ടുകാരെ സപ്പോറ്‍ട്‌ ചെയ്യുന്നതിലുപരി അവനെ കാണാമല്ലോ എന്ന ആഗ്രഹമാരുന്നു കാരണം..അങ്ങ്നെ വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം കാണുന്ന മുഖം പിന്നീട്‌ മനസ്സിണ്റ്റെ ആല്‍ബത്തില്‍ അവള്‍ സൂക്ഷിക്കാന്‍ തുടങ്ങി...കാണുന്ന എല്ലാ മുഖങ്ങളിലും അവല്‍ ആ സുന്ദരന്റെ മുഖം തേടി....അങ്ങനെ കാലം കടന്നു പോയ്‌...അവന്റെ ഫയല്‍ അവളുടെ മനസ്സിണ്റ്റെ ഏതോ ഒരു കോണില്‍ പൊടിയടിച്ചു കിടക്കാന്‍ തുടങ്ങി...പതിയെ പതിയെ അവനോടുള്ള ഇഷ്ടത്തിണ്റ്റെ തീവ്രത കുറഞ്ഞു വന്നു...അവള്‍ ആരോടും പറയാതെ ആ ഇഷ്ടം സ്വന്തം മനസ്സില്‍ കൊണ്ട്‌ നടന്നു.. അവള്‍ വളര്‍ന്നു...

വാപ്പയുടെ ആഗ്രഹപ്രകാരം ഒരു ഡോക്ടറോ എഞ്ചിനീയറൊ ആകണമെന്ന ആഗ്രഹം അവള്‍ സഫലീകരിക്കാന്‍ തുടങ്ങി...അവള്‍ക്ക്‌ എഞ്ചിനീയറിങ്ങിനു അഡ്മിഷന്‍ കിട്ടി...അങ്ങനെ പുതിയ ലോകവും പുതിയ കൂട്ടുകാരും ഒക്കെയായ്‌ ഒരു അടിപൊളി ജീവിതം...അവളുടെ റൂം മേറ്റ്‌ ആയി കിട്ടിയ കൂട്ടുകാരി അവളുടെ തന്നെകൂടെ സ്കൂളില്‍ പഠിച്ചിരുന്ന സരിതയായിരുന്നു...സഹപാഠിയെ പിന്നെയും കിട്ടിയതോടെ അവള്‍ വളരെ സന്തോഷവതിയായ്‌...അവര്‍ ഒരുമിച്ചു ക്ളാസ്സില്‍ പോകുന്നു ഒരുമിച്ചു വരുന്നു ഒരുമിച്ചുണ്ണുന്നു ഒരുമിച്ചുറങ്ങുന്നു...എല്ലാം കൊണ്ടും സുഖ ജീവിതം....പക്ഷേ ഒരു വ്യത്യാസമുണ്ട്‌ സരിതക്ക്‌ ഒരു ചുറ്റിക്കളിയുണ്ട്‌..ഒരു കാമുകന്‍...അങ്ങ്‌ ഡല്‍ഹിയില്‍ എം ബി എയ്ക്കു പഠിക്കുന്ന ഹര്‍ഷന്‍..സരിതയ്ക്ക്‌ ഏതു നേരവും ഹര്‍ഷനെ കുറിച്ച്‌ പറയാനേ നേരമുള്ളൂ

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഒരു പയ്യനോട്‌ ഒരു ഇഷ്ടം തോന്നിയെങ്കിലും അതു എങ്ങുമെത്താതെ പോയതു കൊണ്ടാണൊ ആവോ...സുമിക്ക്‌ പ്രണയം എന്ന വാക്കിനോടെ വെറുപ്പായിരുന്നു....എങ്കിലും സരിതയ്ക്ക്‌ എന്നും കത്തുകള്‍ വരുന്നതും ഫോണ്‍കോളുകള്‍ വരുന്നതും ഒക്കെ കാണുമ്പോള്‍ സുമിക്ക്‌ എന്തോ ഒരു നൊമ്പരം തോന്നുന്നുണ്ടാരുന്നു....

..ഏതൊരു കമിതാക്കളെപ്പോലെയും സരിതയും ഹര്‍ഷനും തമ്മില്‍ ഇടയ്ക്കിടയ്ക്ക്‌ കൊച്ചുകൊച്ചു പിണക്കങ്ങളുണ്ടാകുമായിരുന്നു..പക്ഷേ അതൊക്കെ കുറച്ച്‌ സമയത്തേക്കേ ഉണ്ടാവാറുള്ളു......ഹര്‍ഷണ്റ്റെ സഹപാഠിയും ഏറ്റവും നല്ല സുഹ്ര്‍ത്തുമായ അമീനിനോട്‌ തണ്റ്റെ എല്ലാ കാര്യങ്ങളും പങ്കു വക്കാറുള്ള ഹര്‍ഷന്‍...തണ്റ്റെ പ്രണയരഹസ്യവും മറച്ചു വച്ചില്ല...അത്കൊണ്ട്‌ അത്തരം പിണക്കങ്ങളില്‍ അമീനിണ്റ്റെ ഉപദേശം ഹര്‍ഷന്‍ സ്വീകരിക്കുമാരുന്നു...പ്രണയത്തിണ്റ്റെ രുചി ഇതുവരെ അറിഞ്ഞിട്ടില്ലാത്ത അമീന്‍ പക്ഷേ ഒരു പക്വതയെത്തിയ കാമുകനെപ്പോലെയാരുന്നു ഹര്‍ഷനു ഉപദേശങ്ങള്‍ കൊടുത്തിരുന്നതു...അവരുടെ വഴക്കുകള്‍ തീര്‍ക്കാനുള്ള ഉപായമൊക്കെ അമീനാരുന്നു ഹര്‍ഷനു പറഞ്ഞു കൊടുത്തിരുന്നതു....സരിതക്കു നേരിട്ട്‌ പരിചയമില്ലെങ്കിലും അവള്‍ക്കും ഒരു നല്ല കൂട്ടുകാരനായിരുന്നു അമീന്‍..എല്ലാ കത്തുകളിലും സരിത അമീനിനോടുള്ള അന്വേഷണങ്ങള്‍ എഴുതാന്‍ മറക്കാറില്ലാരുന്നു..അങ്ങനെ സരിതയുടെയും സുമിയുടേയും ചര്‍ച്ചകളില്‍ അമീന്‍ എന്ന നാമം കൂടി വന്നു...

അങ്ങന്നിരിക്കേ വീണ്ടും ഹര്‍ഷനും സരിതയും തമ്മില്‍ പിണങ്ങി...പക്ഷേ ഇത്തവണ സംഗ്ഗതി വളരെ സീരിയസ്സ്‌ ആരുന്നു....പ്രണയത്തോട്‌ താല്‍പര്യമ്മില്ലെങ്കിലും പ്രണയിതാക്കളായ രണ്ടെണ്ണം തണ്റ്റെ നല്ല കൂട്ടുകാരാണെന്നത്‌ കൊണ്ട്‌ അമീന്‍ ഇത്തവണയും ഹര്‍ഷനെ സഹായിക്കാമെന്നേറ്റു....പക്ഷേ ഹര്‍ഷനു സംശയമാരുന്നു..കാരണം ഇത്തവണ വളരെ കാര്യമായാണു സരിത പിണങ്ങിയിരിക്കുന്നതു...സരിത ഹര്‍ഷനു കത്തയച്ചില്ല പകരം ഇത്തവണ അമീനിനു കത്തയച്ചു...ഒരു നല്ല കൂട്ടുകാരി എന്ന നിലയിലായിരുന്നു അവളയച്ചതു..അതു ഹര്‍ഷനോടുള്ള പ്രതിഷേദമാണെന്നും അമീനിനറിയാമാരുന്നു...അമീന്‍ ഹര്‍ഷനെ വിളിച്ചു...കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി...അവസാനം അവരുടെ പിണക്കം ഒത്തുതീര്‍പ്പായ്‌...
എന്തായാലും താനയച്ച കത്തിനു മറുപടി വേണമെന്നു സരിത അമീനിനോട്‌ വാശി പിടിച്ചു...അമീന്‍ ഹര്‍ഷനോട്‌ പറഞ്ഞു..
"ഡേ..എനിക്കു ഈ പെണ്‍പിള്ളേര്‍ക്ക്‌ കത്തെഴുതി ശീലമില്ല...അതുകൊണ്ട്‌ നീ അങ്ങു പറഞ്ഞു സോള്‍വ്‌ ആക്കിയേരെ.."പക്ഷേ ഹര്‍ഷന്‍ സമ്മതിച്ചില്ല...

"ഏനിക്കതൊന്നും അറിയില്ല...സരിത എണ്റ്റെ കാമുകിയാണു..അതു പോലെ നിണ്റ്റെ ഒരു നല്ല കൂട്ടുകാരിയുമാണൂ...നിങ്ങള്‍ കത്തയക്കുകയോ അയക്കാതിരിക്കുകയോ നിണ്റ്റിഷ്ടം..എണ്റ്റെ അഭിപ്രായം നീ കത്തയക്ക്കണം എന്നു തന്നെയാണൂ.."

അവസാനം മറ്റു വഴിയില്ലാതെ അമീന്‍ സരിതക്കു ഒരു കത്തയച്ചു....മൊത്തം കുസുര്‍തി നിറഞ്ഞ ഒരു രസമുള്ള കത്തു...ആ കത്ത്‌ സരിത സുമിക്കും കാണിച്ചു കൊടുത്തു...സുമിക്ക്‌ ആ കത്തു വളരെ അധികം ഇഷ്ടപ്പെട്ടു.

"..ഇനിയും ഇടക്കിടക്കു നിനക്കു കത്തെഴുതാന്‍ അമീനിനോട്‌ പറയണേ..അന്നരം എനിക്കും വായിക്കാമല്ലൊ.."സുമി പറഞ്ഞു...

ഹര്‍ഷന്‍ പറഞ്ഞ ലക്ഷണങ്ങളൊക്കെ വച്ചു സരിത അമീനിണ്റ്റെ ഒരു രൂപം സുമിക്കു മുന്നില്‍ വരച്ചു കാട്ടി...സുമി പറഞ്ഞ കത്തിണ്റ്റെ കാര്യം സരിത ഹര്‍ഷനോടു പറഞ്ഞു...കൂടാതെ സുമി ഒരാവശ്യം കൂടി സരിതയോട്‌ പറഞ്ഞു...

"ടീ...അല്ലെങ്കില്‍ ഞാന്‍ ഒരു കത്ത്‌ അമീനിനയച്ചോട്ടേ..അന്നരം അമീനിണ്റ്റെ മറുപടി വായിക്കാമല്ലൊ.."

അങ്ങനെ സുമി ആദ്യമായ്‌ ഒരു പരിചയവുമില്ലാത്ത ഒരാള്‍ക്കു കത്തെഴുതി..സരിതയെക്കൊണ്ട്‌ വായിപ്പിച്ചു..എന്നിട്ട്‌ സരിത ഹര്‍ഷനയക്കുന്ന കത്തില്‍ ഇതി കൂടി വക്കാന്‍ പറഞ്ഞു...ഹര്‍ഷന്‍ ആ കത്തു അമീനിനു കൊടുത്തു...അമീനിനു അതു നന്നായി ഇഷ്ടപ്പെട്ടു...അതിനു ഒരു നല്ല മറുപടി എഴുതി അമീന്‍ ഹര്‍ഷനു കൊടുത്തിട്ടു പറഞ്ഞു...

"ഡെ..ഇതു നീ സരിതക്കയക്കുന്ന കത്തില്‍ വച്ചയച്ചേരെ..."

ഹര്‍ഷന്‍ പറഞ്ഞു.."അതങ്ങു പള്ളിയില്‍ പോയി പറഞ്ഞാ മതി....നീ സുമിക്കു വേണേല്‍ പ്രത്യേകം കത്തയച്ചൊ....ഞങ്ങല്‍ സ്വര്‍ഗത്തിലുള്ളവരുടേ ഇടയില്‍ കട്ടുറുമ്പായാല്‍ കൊന്നു കളയും ഞാന്‍..ഇത്തവണത്തേക്ക്‌ ഏതായാലും ഞാനയക്കാം" അതിനു അമീന്‍ പറഞ്ഞ മറുപടി ഇങ്ങനാരുന്നു..
"ഡെ...ഇതു സ്ഥിരം പരിപാടിയൊന്നുമല്ല....ഇനി എഴുതാനൊന്നും എന്നെ കിട്ടില്ല...ആ സുമിക്കും അങ്ങനെ ഒന്നും താല്‍പര്യം ഇല്ല...വെറുതെ ഒരു കത്തു വായിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു....എഴുതി...അത്രേയുള്ളു... "

പക്ഷേ അതങ്ങനെ നിന്നില്ല...സുമിക്കു പീനെയും ആഗ്രഹം കൂടി ..അവള്‍ കത്തെഴുതി..ഇത്തവണ നേരിട്ട്‌ അമീനിനു അയച്ചു....സരിതയുടെ അറിവോടെ തന്നെ....അമീനും ഹര്‍ഷണ്റ്റെ അറിവോടെ തന്നെ മറുപടിയും എഴുതി..അങ്ങനെ ആ സൌഹ്ര്‍ദം വളര്‍ന്നു...നേരിട്ട്‌ കണ്ടിട്ട്‌ പോലുമില്ലാത്ത...കത്തിലൂടെ മാത്രമുള്ള ഒരു സൌഹ്ര്‍ദം അമീനിനും സുമിക്കും ഒരു വല്ലാത്ത അനുഭവമാരുന്നു..രണ്ട്‌ പേരും അവരവരുടെ മനസ്സില്‍ മറ്റേയാളെക്കുറിച്ചു ഒരു ചിത്രം വരച്ചിട്ടു...ഒരു രൂപരേഘ....

അങ്ങനിരിക്കേ ഒരു ദിവസം...സരിത സുമിക്ക്‌ ഒരു സര്‍പ്രൈസ്‌ കാണിച്ചു തരാമെന്നു പറഞ്ഞു...അന്നത്തെ സരിതക്കുള്ള കത്തില്‍ ഒരു സര്‍പ്രൈസ്‌ ഉണ്ടാവുമെന്നാണൂ സരിത പറഞ്ഞതു..സുമി ആകാംക്ഷ കൊണ്ട്‌ പൊറുതി മുട്ടി...ക്ളാസ്സ്‌ ഒരു വിധം മതിയാക്കി അവസാനം അവര്‍ ഓടിപ്പാഞ്ഞു റൂമിലെത്തി...

കത്തു തുറന്ന സരിത സുമിക്കു ദൂരെ നിന്നു കാണിച്ചു കൊടുത്തു..ഒരു ഫോട്ടോ രണ്ട്‌ ആള്‍കാരുള്ള ഒരു ഫോട്ടോ..സരിത പറഞ്ഞു..

"ഇതു ഹര്‍ഷനും അമീനും കൂടിയുള്ള ഫോട്ടോയാ...നീ ഒരിക്കലും അമീനിനോട്‌ ഇതു കണ്ട കാര്യം പറയരുത്‌..അമീന്‍ സമ്മതിച്ചിട്ടില്ല നിന്നെ അവണ്റ്റെ പടം കാണിക്കാന്‍..."

സുമി ഓടി വന്നു അതു വാങ്ങിച്ചു നോക്കി...

പടം കണ്ട സുമി ഞെട്ടിത്തരിച്ചു.....ഇതു പണ്ട്‌ താന്‍ നോക്കി നിന്നിട്ടുള്ള ...യുവജനോത്സവത്തില്‍ പാടി തകര്‍ക്കാറുള്ള ആ കുട്ടി
...തമ്പുരാനേ..എനിക്കു ഇതു വിശ്വസിക്കാമോ..?....ഇതെങ്ങനെ സംഭവിക്കും...തമ്പുരാനേ...എന്താണിത്‌...

സുമി സരിതയോട്‌ എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ തീരുമാനിച്ചു...സുമി ചോദിച്ചു..

"ടീ..അമീന്‍ പാടുമോ..?"

സരിത പറഞ്ഞു..."കൊള്ളാം ...നല്ല ചോദ്യം..ടീ. അവനല്ലെ അവരുടേ കോളേജിണ്റ്റെ മെയിന്‍ സിങ്ങര്‍... "

അവള്‍ ഒന്നുറപ്പിച്ചു...ഇത്‌ ഏതായാലും വീട്ടില്‍ ഒന്നു പറയണം...അമീന്‍ തണ്റ്റെ കത്തുകളില്‍ പറയാറുണ്ട്‌.."സുമി,എനിക്കു കത്തെഴുതുന്നതു കൊണ്ട്‌ എനിക്ക്‌ പ്രശ്നമില്ല..പക്ഷേ എന്തായാലും ആ വിവരം സുമി ,സുമിയുടെ ഉമ്മയുടെ അടുത്തു പറഞ്ഞിരിക്കണം..കാരണം...തമാശക്കാണെങ്കിലും ഈ കത്തെഴുത്ത്‌ പോലും വല്ല്യ പ്രശ്നമുണ്ടാക്കാവുന്ന കാര്യങ്ങളാണു..അതു കൊണ്ട്‌ നമ്മളെ വിശ്വസിച്ച്‌ പഠിക്കാനയച്ചിരിക്കുന്ന മാതാപിതാക്കളെ മറച്ചു വെച്ച്‌ ഒന്നും നമ്മള്‍ ചെയ്യാന്‍ പാടില്ല...."

സുമി പറയാമെന്നേറ്റെങ്കിലും പറഞ്ഞിട്ടില്ലാരുന്നു...ഉമ്മയേക്കാള്‍ സുമിക്കിഷ്ടം വാപ്പായെ ആയതു കൊണ്ട്‌ ഇക്കാര്യം വാപ്പയോട്‌ പറയാമെന്നുറച്ചു അവള്‍ ആ ആഴ്ച്ച വീട്ടില്‍ പോയ്‌..
എപ്പോളും അവളെ വിളിക്കാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ വരാറുള്ള വാപ്പ അന്നു വരാത്തതില്‍ അവള്‍ക്ക്‌ ദേഷ്യം തോന്നി..കാരണം വീട്ടിലേക്കു പോകും വഴി അതു പറയാമെന്നാരുന്നു അവള്‍ കരുതിയതു...ഓട്ടോ പിടിച്ചു വീട്ടിലെത്തിയപ്പോളാണൂ..വാപ്പ കഴിഞ്ഞ ഒരാഴ്ച്ചയായി ആശുപത്രിയിലായിരുന്നു എന്ന വിവരം അവള്‍ അറിയുന്നതു തന്നെ....ഇക്കാര്യം എന്തായാലും പറയണ്ട എന്നവള്‍ തീരുമാനിച്ചു...അതു വാപ്പായെ വിഷമിപ്പിച്ചാലോ?..അവള്‍ ഇക്കാര്യം ഉമ്മയോട്‌ പറഞ്ഞു...ഉമ്മ മറുപടി പറഞ്ഞു.." മോളേ..ഇപ്പോ പഠിക്കണ്ട സമയമാ...വെറുതേ ഉഴപ്പി നടന്നു അതില്ലാതാക്കരുതു...നിണ്റ്റെ വാപ്പായ്ക്കു ഏക ആശ്വാസം നിണ്റ്റെ പഠനമാണു..അതു ഓര്‍മ്മ വേണം... "

അവള്‍ ഈ വിവരങ്ങള്‍ അമീനിനെ അറിയിച്ചു...
അമീന്‍ പറഞ്ഞു..."നീ ഉമ്മയോട്‌ പറഞ്ഞതു നന്നായ്‌..ഉമ്മ പറഞ്ഞതു ഏതൊരു മാതാവും പറയുന്ന കാര്യമാ..അതു കൊണ്ട്‌ ഇപ്പോ നമുക്കു പഠിത്തത്തില്‍ ശ്രദ്ധിക്കാം.. "

തനിക്കു കത്തയച്ചകാര്യം ഉമ്മയോട്‌ പറയണമെന്നു അമീന്‍ സുമിയോട്‌ പറഞ്ഞകാര്യം സുമി ഉമ്മയോട്‌ പറഞ്ഞു..എന്തുകൊണ്ടോ..മറ്റു ചെറുപ്പക്കാരെ പോലെ തരികിട സ്വഭാവമുള്ളവനല്ല അമീന്‍ എന്നു ഉമ്മാക്കു തോന്നി... പക്ഷേ സുമി കത്തയപ്പു നിര്‍ത്തിയില്ല ..അമീന്‍ മറുപടി അയപ്പും..

അങ്ങനെ അവര്‍ നല്ല കൂട്ടുകാരായ്‌..

പക്ഷേ ഒരിക്കലും ഒരാണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും എല്ലാക്കാലവും നല്ല കൂട്ടുകാരായ്‌ മാത്രം കഴിയാന്‍ പറ്റില്ല എന്നു വിവരമുള്ളവര്‍ പറഞ്ഞപോലെ അവര്‍ പ്രണയിക്കാന്‍ തുടങ്ങി....നേരിട്ട്‌ പോയിട്ട്‌ ഫോട്ടോ പോലും കാണാതെ അമീനും കത്തുകളിലൂടെ സുമിയെ ഇഷ്ടപ്പെട്ടു തുടങ്ങി..ഹോസ്റ്റല്‍ ഡേയില്‍ പാടുന്ന അമീനിണ്റ്റെ ഫോട്ടോകള്‍ ഹര്‍ഷന്‍ സരിതക്കയച്ചു കൊടുത്തു...

അതു കണ്ട സുമിക്ക്‌ ഒരു പേടി തോന്നി..കാരണം..ഇതു വേറേ പെണ്‍കുട്ടികള്‍ കണ്ടാല്‍ ചിലപ്പോ അമീന്‍ കൈവിട്ടു പോയാലോ..അവളുമാര്‍ക്കും അമീനിനോടിഷ്ടം തോന്നിയാലോ...വേണ്ട...

അവള്‍ അമീനിനോട്‌ പറഞ്ഞു.."അമീന്‍ ഇനി നീ പാടരുതു...മറ്റു പെണ്‍കുട്ടികള്‍ നിന്നെ ആരാധനയോടെ നോക്കുന്നതു എനിക്ക്‌ ചിന്തിക്കാന്‍ പോലും പറ്റില്ല...ഇനി നീ പാടുന്നതു എനിക്കു വേണ്ടി മാത്രമായിരിക്കണം.."

പഠിത്തം ഉഴപ്പുന്നതു കൊണ്ട്‌ പാട്ടും കൂത്തുമൊക്കെ കുറക്കാന്‍ തീരുമാനിച്ചിരുന്ന അമീന്‍...സുമിയുടെ ആഗ്രഹം കൂടി കണക്കിലെടുത്ത്‌ പാട്ട്‌ നിര്‍ത്തി...കോളേജിലെ സാറന്‍മാരടക്കം പലരും വഴക്കു പറഞ്ഞു...അവരുടെ അറിവില്‍ സുമി എന്നൊരു വ്യക്തി ഇല്ലാരുന്നു...പഠിത്തമൊന്നും ഉഴപ്പില്ല നീ പാടണം എന്നു അവരെല്ലാം പറഞ്ഞെങ്കിലും അമീന്‍ ചെവിക്കൊണ്ടില്ല..കോളേജ്‌ ഡേ അടുത്തപ്പോള്‍ തണുത്ത ആഹാരങ്ങളും എണ്ണ പലഹാരങ്ങളൂം കശുമാങ്ങജ്യൂസും ഒക്കെ കുടിച്ച്‌ അമീിന്‍ അവണ്റ്റെ തൊണ്ട പ്രശ്നമാക്കി..
കാരണം അവനറിയാമാരുന്നു..മര്യാദക്കിരുന്നാല്‍ പാടേണ്ടി വരുമെന്നു..അവനു സുമിയോടുള്ള വാക്ക്‌ തെറ്റിക്കാന്‍ പറ്റില്ലാരുന്നു.... അങ്ങനെ കാലങ്ങള്‍ കടന്നു പോയ്‌..ഇതിനിടയില്‍ അവര്‍ നേരിട്ട്‌ കണ്ടു..അമീനിനു സുമിയെ ഒരുപാട്‌ ഇഷ്ടപ്പെട്ടു..പക്ഷേ ഹര്‍ഷനെയും സരിതയേയും പോലെ കറങ്ങി നടക്കാനും സിനിമക്ക്‌ പോകാനുമൊന്നും അമീനിനു താല്‍പര്യമില്ലാരുന്നു.രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ നാട്ടില്‍ വരുന്ന അമീനിനെ മിന്നായം പോലെ കാണുന്നതില്‍ മാത്രം സുമിക്ക്‌ വിഷമമായിത്തുടങ്ങി..അവസാനം അവള്‍ പഠിത്തം ഉഴപ്പാന്‍ തുടങ്ങി..അമീനും..പക്ഷേ അമീനിനു പഠിത്തം കളയാന്‍ ഒരിക്കലും പറ്റില്ലാരുന്നു..കാരണം അവണ്റ്റെ സ്വപ്നമായിരുന്നു ഒരു എം ബി എക്കാരനാവുക എന്നതു..അവന്‍ സുമിയോട്‌ പറഞ്ഞു..

"സുമി..ഇനി ഒരു കൊല്ലം കൂടിയേ ഉള്ളു എനിക്കു കോഴ്സ്‌ തീരാന്‍..അതു കഴിഞ്ഞാല്‍ എങ്ങനേയും ഞാന്‍ നല്ല ഒരു ജോലിയില്‍ കേറും..അതു കഴിഞ്ഞാല്‍ എണ്റ്റെ ഉമ്മയോടും വാപ്പയോടും പറഞ്ഞു അവരുടെ അനുവാദത്തോടെ ഞാന്‍ നിണ്റ്റെ വീട്ടുകാരുടെ അടുത്ത്‌ വന്നിട്ട്‌ നിന്നെ പെണ്ണുചോദിക്കും.....അതു വരെ നമുക്കു അല്‍പം ം അകന്നു നില്‍കാം ..നീയും നല്ല ഒരു എഞ്ചിനിയറാവണമെന്നതു നിണ്റ്റെ വാപ്പായുടെ സ്വപ്നമാണെന്നു നീ പറയാറില്ലേ...അതു കൊണ്ട്‌ നീയും നന്നായി പഠിക്കണം..അതു കഴിഞ്ഞാല്‍ ഉറപ്പായും നമ്മുടെ മാതാപിതാക്കള്‍ നമ്മുടെ ആഗ്രഹം സാധിച്ചു തരും..എനിക്കുറപ്പുണ്ട്‌... "

അങ്ങനെ പരസ്പര ധാരണയോടെ അവര്‍ ഒരു ഇടവേളയെടുത്തു..അമീന്‍ നല്ല മാര്‍ക്കോടെ എം ബി എ പാസ്സായ്‌...ഇതിനിടയില്‍ ഹര്‍ഷനും സരിതയും വിവാഹിതരായ്‌..ഹര്‍ഷനിലൂടെ അമീന്‍ സുമിയുടെ വിവരങ്ങള്‍ ഒക്കെ അറിയാറുണ്ടാരുന്നു...പക്ഷേ പതുക്കെ പതുക്കെ ഹര്‍ഷന്‍ സുമിയെക്കുറിച്ചുള്ള വിവരങ്ങള്‍ പറയുന്നതു കുറച്ചു...അവസാനം ഹര്‍ഷന്‍ അമീനിനോട്‌ പറഞ്ഞു...

"ഡാ...നീ എന്തിനാ അവളെക്കുറിച്ച്‌ എപ്പോളും തിരക്കുന്നതു...നിനക്കു പറ്റിയ പെണ്ണല്ല അവള്‍..നിന്നെ എനിക്കറിയാം...പക്ഷേ അവള്‍ക്കറിയില്ല...അവള്‍ ഇപ്പോ പറഞ്ഞു നടക്കുന്നതു നീ ഭയങ്കര പൊസ്സസ്സീവാണെന്നും മറ്റു ആണ്‍കുട്ടികളോട്‌ സംസാരിക്കാന്‍ പോലും അവളെ അനുവദിക്കില്ലാ എന്നൊക്കെയാണു...തന്നെയുമല്ല അവളുടെ ക്ളാസ്സിലെ മറ്റൊരു പയ്യനുമായ്‌ അവള്‍ ഇപ്പോള്‍ സ്നേഹത്തിലാണെന്ന് സരിത പറയുന്നു..."
അമീനിനു അതു താങ്ങാവുന്നതിലുമപ്പുറമാരുന്നു....താന്‍ ഒരു ലക്ഷ്യമായ്‌ കൊണ്ട്‌ നടന്ന ഒരു സംഭവം ഒന്നുമല്ലാതെ മാറിയിരിക്കുന്നു....ഒരു ശൂന്യത....

"ഏയ്‌ വെറുതേ ആവും..ചിലപ്പോ എന്നെ കളിപ്പിക്കാന്‍ ഹര്‍ഷന്‍ പറയുന്നതാവും..."അവന്‍ ഹര്‍ഷനോടു കാര്യമായി സംസാരിച്ചു..പക്ഷേ സംഭവം സത്യമാരുന്നു....അമീന്‍ മാനസികമായ്‌ തകര്‍ന്നു...അവന്‍ അവണ്റ്റെ കഴിവുകേടായി കണക്കാക്കി...കാണുന്ന എല്ലാത്തിനോടും അവനു വെറുപ്പായി തുടങ്ങി...ഇനി ഒരിക്കലും തനിക്കൊരു പെണ്ണു വേണ്ട എന്നു അവന്‍ ഉറപ്പിച്ചു..പെണ്ണെന്ന വര്‍ഗ്ഗത്തിനെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നു അവന്‍ വിശ്വസിക്കാന്‍ തുടങ്ങി....എല്ലാരോടും എന്തിനോടും ദേഷ്യം..അവന്‍ ഒരു പ്രാന്തിണ്റ്റെ ലക്ഷണങ്ങളോട്‌ പെരുമാറിത്തുടങ്ങി..ഹര്‍ഷന്‍ ആവുന്നതും അവനോടു പറഞ്ഞു ...നിനക്കു വേറേ പണിയില്ലെ...നിന്നെ വേണ്ടാത്ത ഒരു പെണ്ണിനു വേണ്ടി മനസ്സു വിഷമിപ്പിച്ച്‌ ഇങ്ങനെ നടക്കാന്‍.. ?പക്ഷേ അവനൊന്നും ചെവിക്കൊണ്ടില്ല.


..അവസാനം എല്ലാരുടെയും പ്രാര്‍ത്ഥനയുടെ ഫലമായിട്ടാവണം..അവന്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാന്‍ തുടങ്ങി....എത്രയും വേഗം ഒരു നല്ല ജോലി സംബാദിക്കണം എന്ന ഒറ്റ ലക്ഷ്യവുമായ്‌ അവന്‍ ശ്രമം തുടങ്ങി.

..അവസാനം അതും സാധിച്ചു...നല്ല ഒരു കമ്പനിയില്‍ ഉയര്‍ന്ന ജോലി..അവണ്റ്റെ കഴിവു കൊണ്ട്‌ നല്ല നിലയില്‍ ഉയരാന്‍ തുടങ്ങി..
.ഇതിനിടയില്‍ അമീനറിഞ്ഞു...സുമിയുടെ വിവാഹം വേറൊരു പയ്യനുമായ്‌ വീട്ടുകാര്‍ നടത്തി എന്നു... ഇപ്പോള്‍ ഒരു കുഞ്ഞിണ്റ്റെ ഉമ്മയും ആയി അവള്‍ എന്നു...

പക്ഷേ അതൊന്നും ഒരു പ്രശ്നമേ ആവാതെ അമീന്‍ അവണ്റ്റെ നല്ല ജീവിതം തുടരുന്നു.........

No comments: