പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം..നാട്ടുക്കു നാട്ടാമനും ഊരുക്ക് ഉഴൈപ്പാളിയും ആയി വിലസിയിരുന്ന ജീവിതം...
"പത്താം ക്ലാസ്സില്‍ എത്രാം വര്ഷം?."...
"നീ സ്കൂളില്‍ പഠിചെന്നോ?"....
"നീ പത്താം ക്ലാസ്സിലോ?"..ആദി മുതലായ ചോദ്യങ്ങള്‍ എല്ലാ മഹാന്മാരുടെയും (മഹതിമാരും കാണും ) ഉള്ളില്‍ കിടന്നു മുറവിളി കൂട്ടുന്നെങ്കി അതടക്കി വച്ച് മിണ്ടാണ്ടിരുന്നു വായിച്ചോണം ...കേട്ടല്ല് )
അങ്ങനെ ആ കാലത്ത് അന്നത്തെ ഏതൊരു പിള്ളേരെയും പോലെ എനിക്കും വണ്ടികളോട് കമ്പം ആയിരുന്നു...അന്ന് മൊബൈലും കമ്പ്യൂട്ടറും ഒന്നും അത്ര കോമണ്‍ അല്ലല്ലോ
അങ്ങനിരിക്കെ വീട് ഒതുക്കുന്നതിനിടയില്‍ എന്‍റെ പിതാശ്രിക്ക് എട്ടു പത്തു വര്ഷം മുമ്പ് എടുത്ത ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് കയ്യിൽ കിട്ടി...അതും എന്റെ കയ്യില്‍....പതിനെട്ടു വയസ്സായാല്‍ അന്ന് തന്നെ ലൈസന്‍സിനു അപ്ലൈ ചെയ്യണം എന്ന ഏക ആഗ്രഹത്തോടെ എസ്സ്.എസ്സ്.എല്‍,സിക്ക് പഠിക്കുന്ന ഞാന്‍ ഈ ലൈസന്‍സ് കണ്ടതും ഒന്ന് ദീര്‍ഘ നിശ്വാസം വിട്ടു.
’ഹോ ഈ ലൈസന്‍സ് വച്ചിട്ട് വാപ്പായ്ക്ക് ഒരു കാര്‍ മേടിച്ചാല്‍ എന്താ...ഒന്നും ഇല്ലേലും വെറുതെ മുറ്റത്ത് കിടക്കുന്നത് കാണാന്‍ തന്നെ ഒരു ഗമ ആയിരിക്കില്ലേ.?’(ആത്മഗതാഗതം)
വാപ്പായെ എങ്ങനെ എങ്കിലും ഒന്ന് ചാര്‍ജ് ആക്കണം..പുള്ളിയുമായി ഞാന്‍ വല്ല്യ ബഹളത്തിനു പോകാറില്ല...കാരണം ദേഷ്യം വന്നു ഒരിക്കലേ എന്നെ തല്ലിയിട്ടുല്ലെങ്കിലും ആ തല്ലു ഒരു ഒന്നൊന്നര ആയിരുന്നു.അതില്‍ പിന്നെ എന്നെ തല്ലാന്‍ ഒരു ചാന്‍സ് ഞാന്‍ കൊടുത്തിട്ടില്ല..
അങ്ങനെ അന്ന് മുതല്‍ ഞാന്‍ വാപ്പായെ ചുറ്റി പറ്റി നടക്കാന്‍ തുടങ്ങി...ബോബനും മോളിയിലെ പട്ടിയുടെ കൂട്ട് സകല ഫ്രെയിമിലും ഞാന്‍ കൂടെ ഉണ്ടാവും..അങ്ങനെ ഞാന്‍ വാപ്പായെ ഒരു വിധം ചാക്കിട്ടു..
വാപ്പ കൈ തെളിയാന്‍ ഒന്ന് കൂടി ആശാന്റെ അടുത്ത് വണ്ടി പഠിക്കാന്‍ പോകാന്‍ തുടങ്ങി.
ഞാനും വാപ്പയും കട്ട ദോസ്തുക്കള്‍ ആയത് കണ്ടപ്പോള്‍ തന്നെ ഉമ്മായ്ക്കു എന്തൊക്കെയോ ആപത്തു മണത്തു..അനിയനും ഉമ്മായും ഒരു ടീം ആയി.
അങ്ങനെ ഒന്ന് രണ്ടു ആഴ്ചകള്‍ക്ക് ശേഷം വാപ്പയോടു ഞാന്‍ പറഞ്ഞു..”വാപ്പ കൈ ഒക്കെ തെളിഞ്ഞ സ്ഥിതിക്ക് ഇനി അധികം താമസിക്കണ്ടാ...നമുക്ക് ഒരു കാര്‍ മേടിക്കാം..പുതിയത് ഒന്നും വേണ്ട..ഒരു സെക്കന്‍ഡ് ഹാന്‍ഡ് മതി....അതില്‍ കുറെ പഠിച്ചിട്ട് പുതിയത് മേടിക്കാം...”
വാപ്പ:”ഉം.....നീ എന്റെ കൂടെ കൂടുതല്‍ അടുത്താല്‍ എനിക്ക് പണി ആവുമെന്ന് നിന്റെ ഉമ്മ പറഞ്ഞത് എത്രെ കറക്റ്റ് ആടെയ്..”
ഞാന്‍:”ഉം....ഉമ്മാ അങ്ങനെയേ പറയു..വേണമെങ്കി മതി...ഒരു നല്ല ബുദ്ധി പറഞ്ഞു തന്നപ്പം........!!!”
വാപ്പ:” ...ഒന്ന് ആലോചിക്കട്ടെ...”
വാപ്പ ട്രാക്കില്‍ കാല്‍ വച്ച് എന്ന് മനസിലായതും ഞാന്‍ തോക്ക് എടുത്തു....”വാപ്പ..ഇപ്പം നമ്മള്‍ കായംകുളത്ത് പോകുന്നത് എത്ര കഷ്ടപ്പെട്ടാ...എല്ലാരും കൂടി ബുള്ളറ്റില്‍ ..ഇനി മഴ വന്നാല്‍ ഉടനെ എവിടെ എങ്കിലും കയറി നിക്കണം...ഇതാവുമ്പോ എപ്പോ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും നമുക്ക് പോകാമല്ലോ....പിന്നെ അലിക്കൊയാടെ കടേന്നു സാധനം വാങ്ങുമ്പോള്‍ എന്ത് പാടാ..ഓട്ടോ പിടിക്കണം അതില്‍ കൊണ്ട് വരണം..ഇത് നമ്മള്‍ പോയി വണ്ടിയേല്‍ ഇട്ടോണ്ട് ഇങ്ങു വന്നാ മതിയല്ലോ....”
അങ്ങനെ രണ്ടു മൂന്നു ദിവസത്തെ എന്റെ ശിക്ഷണം കൊണ്ട് വാപ്പ കാര്‍ മേടിക്കാന്‍ തീരുമാനിച്ചു....ഈ വിവരം അറിഞ്ഞതും ഞാന്‍ ഉടനെ അടുത്ത വെടി പൊട്ടിച്ചു...”വാപ്പ ഇവിടെ അടുത്ത് ഒരു ഡോക്ടറുടെ കയ്യില്‍ ഒരു പഴയ ഫിയെറ്റ് കൊടുക്കാനുണ്ട്...നമുക്ക് ഇപ്പ തന്നെ ഒന്ന് പോയി നോക്കിയാലോ?”
വാപ്പ:”ഡേയ്...നീ എന്തോന്നെടെയ്..അപ്പൊ നീ ഇതിനിടയ്ക്ക് അന്വേഷണവും തുടങ്ങിയാ...നീ പത്താം ക്ലാസ്സിലാ ആ ഓര്മ വേണം കേട്ടാ...”
ഞാന്‍:”ഓ..ഇതൊന്നും വല്ല്യ കാര്യം അല്ല വാപ്പാ...എന്തായാലും ഒരു കാര്യം...ഇത് ഉമ്മായും ലവനും അറിയണ്ടാ...നമുക്ക് ഒന്ന് പോയി കണ്ടാലോ?”
അങ്ങനെ അന്ന് രാത്രിയില്‍ തന്നെ ഞാനും വാപ്പയും കാര്‍ കാണാന്‍ പോയി...ഒരു മേക്കാനിക്കിനോടോ വണ്ടിയുടെ ഗുണാന്ടെഴ്സ് അറിയാവുന്ന ഒരു മനുഷ്യനോടോ പോലും ആലോചിക്കാതെ ....അങ്ങനെ ആ രാത്രി ഡോക്ടറുടെ വീട്ടില്‍ എത്തി....
പോര്‍ച്ചില്‍ ഒരു പുതിയ കാര്‍ കിടക്കുന്നു...വെളിയിലെ മരത്തിന്റെ ചുവട്ടില്‍ എന്തോ മൂടി ഇട്ടിരിക്കുന്നു...അടുത്ത് ചെന്നപ്പോള്‍ നല്ല പെട്രോളിന്റെ മണം...അതാണ് വണ്ടി എന്ന് അപ്പോള്‍ തന്നെ മനസ്സിലായി...ഞങ്ങള്‍ കോളിംഗ് ബെല്‍ ഞെക്കി....
ഡോക്ടര്‍ ഇറങ്ങി വന്നു....കണ്ട പാടെ ആവശ്യം അറിയിച്ചു...ദക്ഷിണ വെക്കാന്‍....(ശോ... സോറി, വിഷയത്തിൽ നിന്നും തെന്നി മാറിപ്പോയി)...
വണ്ടി നോക്കാന്‍ വന്നതാണ് എന്ന് പറഞ്ഞു.....
“അമീബ ഇര പിടിക്കുന്നത് എങ്ങിനെ?” എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ പില്‍കാലത്ത് എനിക്ക് ഓര്മ വരുന്നത് ഈ ഡോക്ടറുടെ മുഖഭാവം ആണ്...കാരണം അത്ര ഹാപ്പി ആയിരുന്നു അങ്ങേര്‍....
അങ്ങേരു ഉടനെ അടുക്കളയിലേക്കു നോക്കി വിളിച്ചു രണ്ടു ജൂസ് ഒക്കെ ഓര്‍ഡര്‍ ചെയ്തു...(അറുക്കാന്‍ പോകുന്ന പോത്തിന് വെള്ളം കൊടുക്കുന്ന ദയ അങ്ങേരു കാണിച്ചു )
ഞങ്ങള്‍ വണ്ടിയുടെ അടുത്തെത്തി...അങ്ങേര്‍ അതിനെ പുതചിരുന്ന ഷീറ്റ് എടുത്തു മാറ്റി....നീലയോ കറുപ്പോ പച്ചയോ എന്നൊന്നും പറയാന്‍ പറ്റുന്നില്ല വണ്ടിയുടെ നിറം...രാത്രി അല്ലെ..എങ്ങനെ കാണും.....ബോണട്ടിന്റെ അടിയിലൂടെ ഒരു വയര്‍ വീട്ടിലേക്കു പോയെക്കുന്നു...അത് വിച്ഛേദിച്ചിട്ടു ആ മരയോന്തു പറഞ്ഞു” അതെ ബാറ്ററി ചാര്‍ജ് തീരാതിരിക്കാന്‍ ചാര്‍ജ് ചെയ്തതാ...”എന്നിട്ട് അങ്ങേരു തന്നെ കയറി ഇരുന്നു സ്ടാര്റ്റ് ചെയ്തു....”
എന്തായാലും ഒറ്റ തിരിക്കു സ്ടാര്റ്റ് ആയി (അങ്ങേരുടെ ഭാഗ്യം)
സൌണ്ട് കേട്ടതും ഞാന്‍ പറഞ്ഞു “വാപ്പ...സൂപ്പര്‍....ഇത് മതി ഇത് മതി...”
അങ്ങനെ ആ പാട്ടയ്ക്ക് അമ്പതിനായിരം രൂപയ്ക്കു ഞങ്ങള്‍ വില ഉറപ്പിച്ചു....
നാളെ വന്നു റെഡി കാഷ് തന്നു വണ്ടി കൊണ്ട് പൊക്കോളാം എന്ന് ഉറപ്പും കൊടുത്തു....ഞങ്ങള്‍ സന്തോഷത്തോടെ വീട്ടില്‍ എത്തി.
ഞങ്ങടെ വീട്ടിലും കാര്‍ ആവും എന്നാ സന്തോഷത്തില്‍ ഞാന്‍ കിടന്നു ഉറങ്ങി...
നേരം വെളുത്തു...
ഞാന്‍ രാവിലെ കുളിച്ചു (സത്യമായും കുളിച്ചു) റെഡി ആയി സ്കൂളില്‍ പോയി (അത് ഒരു ചടങ്ങിനു).. അജ്മലിന്റെ അടുത്തു മാത്രം സംഭവം പറഞ്ഞു
വൈകുന്നേരം വീട്ടില്‍ എത്തി... വാപ്പ ആശാനെയും കൂട്ടി വണ്ടി മേടിക്കാന്‍ പോയി എന്ന് അറിഞ്ഞു....ഞാന്‍ രണ്ടു ഗെയിട്ടും തുറന്നു ഇട്ടു റോഡിലേക്ക് നോക്കി നില്പാണ്.....
നിമിഷങ്ങള്‍ വര്‍ഷങ്ങള്‍ പോലെ കടന്നു പോകുന്നു...
ഒരു ഹോണ്‍ കേട്ട് ഞാന്‍ വര്‍ധിച്ച ഹൃദയ മിടിപ്പോടെ നോക്കി.
അതാ വരുന്നു....
’ത്രികൊണെ ത്രികൊണെ’ എന്നാ ഷേപ്പിൽ ആണ് ഫ്രന്റ് ടയറുകള്‍..ഒരു മാതിരി ‘വീ’ ഷേപ്പിൽ ..ഇപ്പോളത്തെ ആപേ വണ്ടിയില്‍ ലോഡ് കയറ്റാതെ ഇരിക്കുമ്പോള്‍ വീലിനു ആ ഷേപ്പാ .. പിന്നെ ഫ്രന്റ് ഗ്ലാസ്സിന്റെ മുകളില്‍ ആയി ഒരു തൊപ്പിയുടെ ഷെയിട് പോലത്തെ ഒരു സാധനവും..പണ്ടത്തെ അമ്ബാസ്സടര്‍ കാറിനോക്കെ ഉണ്ടായിരുന്നു...അങ്ങനെ വണ്ടി വീട്ടിലേക്കു കയറ്റി ഇട്ടു...ഒരു ചായയും കുടിച്ചു ആശാന്‍ (&;^^#@@@@) സ്ഥലം വിട്ടു......
ഞാന്‍ പതുക്കെ വണ്ടിക്കകത്തു കയറി (അതും ഡ്രൈവിംഗ് സീറ്റില്‍)
അത് കണ്ടതും വാപ്പ പറഞ്ഞു:” മോനെ...രണ്ടു ദിവസം....രണ്ടേ രണ്ടു ദിവസം...അത്ര നാള്‍ എങ്കിലും ആ വണ്ടി അങ്ങനെ ഒന്ന് ഇരുന്നോട്ടെ....”
ഞാന്‍ ചില്ലി ചിക്കന്‍ കണ്ട കോഴിയെ പോലെ ഉള്ള ഒരു ഭാവത്തോടെ വണ്ടിയില്‍ നിന്ന് ഇറങ്ങി ‘പിന്നെ..... എനിക്ക് എന്തിനാ ഈ വണ്ടി’ എന്ന് തോന്നുമായിരുന്നു ആ മുഖം കണ്ടാല്‍...
അങ്ങനെ വണ്ടിയുടെ ചുറ്റും ഞാന്‍ ഒന്ന് നടന്നു നോക്കി....മെറ്റാലിക് നീല കളര്‍ ആണ് സംഭവം (ഹെന്റെ ശിവനേ...)
ഞാന്‍ സൈഡില്‍ ഒന്ന് നടന്നു നോക്കി...വാതിലിന്റെ ഭാഗത്ത് എന്തോ ഒരു ഇത്....(യേത്..?) ഞാന്‍ പതുക്കെ കൈ കൊണ്ട് ഒരു തട്ട് കൊടുത്തതും അവിടുന്നുണ്ട് ഒരു രൂപ തുട്ടിന്റെ വലിപ്പത്തില്‍ ഒരു പാളി അങ്ങ് അടര്‍ന്നു വീണു....(പുട്ടിയുടെ മുകളില്‍ പെയിന്റ് അടിച്ചാല്‍ അങ്ങനെയാ എന്ന് പില്‍ കാലത്ത് അറിയാന്‍ കഴിഞ്ഞു...സയന്‍സിന്റെ ഒക്കെ ഒരു വളര്‍ച്ചയെ )
അടര്‍ന്നു വീണതും ഞാന്‍ ഒന്നും മിണ്ടാതെ അകത്തേക്ക് ഓടി...
ഓട്ടം കണ്ടപ്പോള്‍ തന്നെ വാപ്പ ഞാന്‍ നിന്ന ഭാഗം ഒന്ന് പോയി നോക്കി...
തിരിച്ചു റൂമില്‍ വന്നിട്ട് പറഞ്ഞു...”പടച്ചവനെ ഓര്‍ത്തു നീ അതേല്‍ പണിയരുത്....നീ പണിത് പണിതാണ് ഈ വീട്ടിലെ സകല സാധനങ്ങളും പുതിയത് പോലെ ഇരിക്കുന്നത് ( അത് സത്യമാ...ഉപയോഗിക്കാന്‍ കഴിയാതെ ഒരു മൂലയ്ക്ക് വചെക്കുന്നതൊക്കെ പുതിയത് പോലെ അല്ലെ ഇരിക്കൂ.....യേത്..വാപ്പ ആരാ മോന്‍)
അങ്ങനെ അടുത്ത ദിവസം വന്നെത്തി.........
അന്നും, പതിവ് പോലെ യൂണിഫോം ഒക്കെ ഇട്ടു ഞാന്‍ സ്കൂളിലേക്ക് പോയി ( എന്തിനാണോ എന്തോ) .ഉച്ച വരെ കടിച്ചു പിടിച്ചു അവിടിരുന്നു.....ഉച്ച ആയതും ഞാന്‍ പുസ്തകങ്ങളെ സഞ്ചിയില്‍ ആക്കി നേരെ വീട്ടിലേക്കു വിട്ടു..പോകുന്നതിനു മുന്നേ ഉച്ചക്ക് ശേഷം ഉള്ള അറ്റണ്ടന്‍സ് എടുക്കുമ്പോള്‍ എന്റെ നമ്പര്‍ വിളിക്കാന്‍ ഏര്‍പ്പാടാക്കി...
അങ്ങനെ വീട്ടില്‍ എത്തി...
വാപ്പയും ഉമ്മയും ഒക്കെ ജോലിക്ക് പോകുന്നത് കൊണ്ട് വീടിന്റെ താക്കോല്‍ ഒരെണ്ണം ഞാന്‍ സൂക്ഷിക്കുകയോ അല്ലെങ്കില്‍ അപ്പുറത്ത് ഏല്പിക്കുകയോ ആണ് പതിവ്...വീടിന്റെ താക്കോല്‍ ആയോണ്ട് മിക്കവാറും അപ്പുറത്ത് ഏല്പിക്കും...എന്റെ കയ്യില്‍ ഇരുന്നാല്‍ ആഴ്ച ആഴ്ച വീടിന്റെ പൂട്ട് മാറേണ്ടി വരും...
അങ്ങനെ വീട്ടില്‍ കയറിയ ഞാന്‍ ഊണ് പോലും കഴിക്കാതെ കാറിന്റെ താക്കോല്‍ തപ്പാന്‍ തുടങ്ങിയതും ലാന്‍ഡ് ഫോണില്‍ ഒരു മണിയടി...
“....”
ഞാന്‍ അറ്റന്‍ഡ് ചെയ്തു...
അങ്ങേ തലയ്ക്കല്‍ പിതാശ്രീ...”ഡാ മോനെ....നീ വീട്ടില്‍ എത്തി കാണും എന്ന് ഓര്‍ത്തത് കൊണ്ട് വിളിച്ചതാ......ചോര്‍ തിന്നോ മോനെ?”
ഞാന്‍:” ഇല്ല വാപ്പ...വിളമ്പാന്‍ പോകുവാ...”
വാപ്പ:”ങ്ങും....താക്കോല്‍ പരതി വെറുതെ സമയം കളയല്ലേ....അത് അലമാരയില്‍ വച്ച് പൂട്ടിയെക്കുവാ...”
പണി പാളി.....അലമാരയുടെ താക്കോല്‍ ഉമ്മ കൊണ്ട് പോകും....ഞാന്‍ ലത് പോയ ലതിനെ പോലെ നിന്ന്...പക്ഷെ രണ്ടു ഡയലോഗ് അടിചില്ലേല്‍ മോശമല്ലേ....
ഞാന്‍:” ഓ..പിന്നെ...ഞാന്‍ ആ കാറില്‍ കേറി കറങ്ങാന്‍ പോകുവല്ലേ....എനിക്കൊന്നും വേണ്ടേ.....”
വാപ്പ ഫോണ്‍ വച്ചു...
ഞാന്‍ ഫുഡ് ഒക്കെ അടിച്ചു കാറിന്റെ ചുറ്റും ഒന്ന് നടന്നു നോക്കി.....തൃപ്തിപ്പെട്ടു....
എന്തായാലും ക്ലാസ് കട്ട് ചെയ്യാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഇനീ ഇന്ന് അങ്ങോട്ട് പോവാനും തോന്നുന്നില്ല....
വീട്ടില്‍ കയറി വീ സീ ആറില്‍ “സന്ദേശം” സിനിമ കാണാന്‍ തുടങ്ങി (ഞാന്‍ ഒരു മുന്നൂറു പ്രാവശ്യം എങ്കിലും ആ സിനിമ കണ്ടു കാണും....ആ കാസറ്റിന്റെ വള്ളി തേഞ്ഞു തീര്‍ന്നിട്ട് എന്നെ പള്ള് വിളിക്കാന്‍ തുടങ്ങിയിരുന്നു )
അങ്ങനെ വൈകുന്നേരം ആയപ്പോള്‍ ഉമ്മ വരുന്ന നേരം നോക്കി ഞാന്‍ യൂണിഫോം ഒക്കെ എടുത്തു ഇട്ടു സ്കൂളില്‍ നിന്ന് വന്ന ലൂകില്‍ ഒക്കെ ഇരുന്നു...
ഉമ്മ എത്തിയപ്പോ ഞാന്‍ കുറെ സോപ്പിട്ട് കാറിന്റെ താക്കോല്‍ ഒപ്പിച്ചു...വാപ്പ വരാന്‍ ഇനിയും ഒരു മണിക്കൂര്‍ ഉണ്ട്....
ഞാന്‍ പതുക്കെ കാര്‍ തുറന്നു അതില്‍ കയറി....അനിയചാരെ പിടിച്ചു പുറകില്‍ ഇരുത്തി....
അവനു ചെറിയ പേടി ഇല്ലാതില്ല....ഒന്നാമത് കാര്‍ വിഷയത്തില്‍ അവന്‍ എതിര്‍ പാര്‍ടി ആണല്ലോ.....പിന്നെ അവനെ വിളിച്ചു കയറ്റിയത് ഞാന്‍...ആ ഒരു പേടിയും ഉണ്ട്...
ഞാന്‍ കാര്‍ ഒന്ന് സ്ടാര്റ്റ് ആക്കി....
സ്ടാര്റ്റ് ആയി....ആക്സിലേറ്ററില്‍ കാലൊക്കെ കൊടുത്തു ഒന്ന് മൂപിച്ച്....അങ്ങനെ രസിച്ചു വന്നതും പുറകില്‍ ഒരു നിലവിളി ശബ്ദം..എന്റെ അനിയന്റെ...അവന്‍ ഭയന്ന്...അവന്‍ കരുതിയത് ഈ മൂപ്പിക്കലില്‍ വണ്ടി പറ പറക്കുവാണെന്ന്.....
കൂവല്‍ കേട്ട് ഉമ്മ എത്തി...ഞങ്ങളെ പിടിച്ചു ഇറക്കി....താക്കോല്‍ തിരിച്ചു മേടിച്ചു...
എന്തായാലും വണ്ടി സ്ടാര്റ്റ് ആക്കാന്‍ ഒത്തു....ആ ഒരു സന്തോഷത്തില്‍ അന്നത്തെ ദിവസം അങ്ങ് തീര്‍ന്നു....
വാപ്പ വന്നിട്ട് ഒന്ന് സ്ടാര്റ്റ് ചെയ്തു ഗെയിറ്റ് വരെ ഓടിച്ചു തിരിച്ചു കൊണ്ട് ഇട്ടു...
പിന്നീട് ഞാന്‍ വാപ്പായെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ തുടങ്ങി...എന്നിലെ ലുട്ടാപ്പി ഉണര്‍ന്നു....
ഞാന്‍ പറഞ്ഞു:”വാപ്പ...കാര്‍ എന്ന് പറയുന്നത് ബൈക്ക് പോലെ അല്ല..ഡെയിലി സ്ടാര്റ്റ് ആക്കി ഒന്ന് നീക്കി ഇല്ലേല്‍ അതിന്റെ രേടിയെട്ടര്‍ ഒക്കെ അടിച്ചു പോകും....വേണേല്‍ ഒരു കാര്യം ചെയ്യാം...എന്നും രാവിലെ ഞാന്‍ സ്കൂളില്‍ പോകുന്നെന് മുന്നേ ഒന്ന് സ്ടാര്റ്റ് ആക്കി ഗെയിടു വരെ ഓടിച്ചു തിരിച്ചു കൊണ്ട് ഇടാം....നാശം ആവരുതല്ലോ...”
വാപ്പ:” ആ ഒറ്റ ആഗ്രഹമേ എനിക്കുള്ളു മഹാനെ..ആ വണ്ടിയുടെ പതിനാറ് കാണാൻ ഇട വരരുത്.......അതിനു ഏക വഴി ആ വണ്ടി നിന്നെ അതിന്റെ ഏഴയലത്തു അടുപ്പിക്കാതെ ഇരിക്കുക എന്നതാ..”വാപ്പ കോമഡി തുടങ്ങി...
ഒന്നും നടക്കില്ല എന്ന് മനസിലാകിയ ഞാന്‍ പിന്നെ അതിനു ശ്രമിച്ചില്ല....
വാപ്പ പറഞ്ഞില്ലേലും നമ്മള്‍ കുറെ ഒക്കെ കണ്ടറിഞ്ഞു ചെയ്യണമല്ലോ...
അടുത്ത ദിവസം വാപ്പ പോയ ഗ്യാപ്പില്‍ ഞാന്‍ നേരെ താക്കോല്‍ ഒക്കെ എടുത്തു വണ്ടിയില്‍ കയറി....
(കാര്‍ ഓടിക്കാന്‍ ഒക്കെ നമ്മക്ക് പണ്ടേ അറിയാം....മ്മളാരാ ..മൊധല്......)
സ്ടാര്റ്റ് ആക്കി...പതുക്കെ ക്ലച്ചു ഒക്കെ അമര്‍ത്തി ഗെയിറ്റ് വരെ ഓടിച്ചു...തിരിച്ചു രിവേര്സില്‍ കൊണ്ട് ഇട്ടു..അത് ഒരു നാലഞ്ചു പ്രാവശ്യം അങ്ങ് ആവര്‍ത്തിച്ചു.....
ഉമ്മ ഇത് കണ്ടു ഇറങ്ങി വന്നു കൊട്ടേഷന്‍ വിട്ടു....ഞാന്‍ പറഞ്ഞു “ വാപ്പ പറഞ്ഞിട്ടാ....സമയം ഇല്ലാത്ത സമയത്ത് ഞാന്‍ ഇത്രേം ചെയ്തത്..”
അങ്ങനെ അന്ന് വൈകുന്നേരം ആയപ്പോള്‍ പിന്നെയും ഇതേ പരിപാടി..അന്നാരം അനിയനേം പിടിച്ചു കയറ്റി....ഒരു പ്രശ്നമുണ്ടായാല്‍ നമുക്ക് ചാരാന്‍ ഒരു ഏണി വേണമല്ലോ..അതിനാ അവനെ പിടിച്ചു കയറ്റുന്നെ.....
ഇതിനിടയ്ക് ഞാന്‍ വാപ്പാടെ ബൈക്കിന്റെ ടൂള്‍സ് വച്ചു കാറിന്റെ ഷേയിട് അങ്ങ് ഇളക്കി മാറ്റി..അപ്പൊ അതിനു ഒരു ചന്തം ഒക്കെ വന്നു J
അങ്ങനെ ദിവസങ്ങള്‍ അല്ലലില്ലാതെ കടന്നു പോയി....വണ്ടിക്കു ആകേപ്പാടെ ഒരു കുളിരും ശര്‍ദിയും ഒക്കെ......അത് കൊണ്ട് വിശ്വസിച്ചു റോഡിലിറക്കാന്‍ വയ്യ....ഇനി അഥവാ ഇറക്കിയാലും നാസറിക്കാടെ ആപേ വണ്ടി പുറകെ വിടണം....ഇളകി വീഴുന്നതൊക്കെ വാരി ഇടാന്‍....
അങ്ങനെ ബൈക്കില്‍ കന്നാസും കൊണ്ട് പോയി പെട്രോള്‍ മേടിച്ചു വണ്ടിയില്‍ ഒഴിക്കും...ഞാന്‍ അത് ഓടിച്ചു തീര്‍ക്കും അങ്ങനെ പോയ്കൊണ്ടിരിക്കെ....ഒരു ദിവസം ഒരു ഞായറാഴ്ച വണ്ടിയുമായി ബീച്ചിന്റെ അടുത്തുള്ള ഗ്രൗണ്ടില്‍ പോയി ഓടിക്കാം എന്ന് വാപ്പ പ്ലാന്‍ ഇട്ടു...
വണ്ടി ഗ്രൌണ്ട് വരെ ഞാന്‍ ഓടിക്കാം എന്ന് ഞാന്‍ .കാലു പിടിച്ചു കരഞ്ഞു അങ്ങ് ആജ്ഞാപിച്ചു....രാത്രി പത്തു മണി വരെ ഇരുന്നു പഠിചോളാം എന്ന് ഒരു ഓഫറും കൊടുത്തു...
അങ്ങനെ വണ്ടി ഓടിച്ചു...അവിടെ കുറച്ചു റൌണ്ട് ഓടിച്ചു കഴിഞ്ഞതും വണ്ടി അങ്ങ് നിന്ന്....
പിന്നെ വാപ്പയും അനിയനും (അണ്ണന്‍ കുഞ്ഞും തന്നാലായത്) കൂടെ വണ്ടി തള്ളി ഒതുക്കി ഇട്ടിട്ടു ഒരു ഓട്ടോ പിടിച്ചു നേരെ സ്ഥലം വിട്ടു പെട്രോള്‍ മേടിക്കാന്‍...(കന്നാസും സൈക്കിള്‍ ട്യൂബും (പെട്രോള്‍ കന്നാസില്‍ നിന്നും ടാന്കിലേക്ക് പകരാന്‍) ഒക്കെ വണ്ടിയില്‍ സ്റ്റോക്ക് ഉള്ളത് കൊണ്ട് എളുപ്പം ഉണ്ട്....)
അങ്ങനെ മേടിച്ചു വന്നു....തിരിച്ചു എങ്ങനേലും വീട്ടില്‍ എത്തിക്കു എന്ന് വാപ്പാടെ ഓര്‍ഡര്‍...അങ്ങനെ ഞാന്‍ പിന്നേം വണ്ടി ഓടിച്ചു...പക്ഷെ ലെവല്‍ ക്രോസിന്റെ അടിയിലൂടെ ഉള്ള റോഡിലൂടെ ഓടിച്ചതും ആ കയറ്റം എത്തിയപ്പോള്‍ വണ്ടി അങ്ങ് നിന്ന്.....
പിന്നെ സ്ടാര്റ്റ് ആവുന്നില്ല...വണ്ടി ഇറങ്ങി വരാന്‍ തുടങ്ങിയതും എങ്ങനെയോ കാല്‍ ഒക്കെ എടുത്തു വണ്ടി പിന്നേം സ്ടാര്റ്റ് ആയി...
ഒരു വിധം വീട്ടില്‍ എത്തി....
വീട്ടിലേക്കു റിവേര്‍സ് എടുത്തു കയറ്റാന്‍ നോക്കിയപ്പോള്‍ അടുത്ത പുകില്...കോപ്പ് റിവേര്‍സ് വീഴുന്നില്ല...
സ്ഥലകാലബോധമില്ലാത്ത കാലാവസ്ഥ എന്നൊക്കെ പറയുന്ന പോലെ മഴ പെയ്യാനും തുടങ്ങി...മഴയുടെ ചെറുമണി മണ്ണില്‍ വീഴുന്നെനു മുന്നേ എന്റെ മഹാനായ അനിയന്‍ ഇറങ്ങി ഒരു ഓട്ടം...വീട്ടിലേക്കു..മഴയത് വണ്ടി തള്ളാന്‍ അവന്‍ പട്ടിയെ പറഞ്ഞു വിടാമെന്ന് !!.
അങ്ങനെ റിവേര്‍സ് വീഴാത്ത വണ്ടി ഞങ്ങള്‍ ഒരു വിധം ഉന്തിയും തള്ളിയും മുറ്റത്തു എത്തിച്ചു...
ഉമ്മ തോര്‍ത്ത് ഒക്കെ കയ്യില്‍ പിടിച്ചു നില്‍കുന്നു..നനഞ്ഞു കുളിച്ചു വരുന്ന ഞങ്ങളെ കണ്ടു ഉമ്മ ക്കും അനിയനും ഒരേ മുഖ ഭാവം....
ഞങ്ങള്‍ ഒന്നും മിണ്ടാതെ അകത്തു കയറി....
രാത്രി ആഹാരം കഴിക്കാന്‍ ഇരുന്നപ്പോള്‍ പിതാശ്രീയുടെ പ്രഖ്യാപനം ഉണ്ടായി :” കാശ് പോയത് പോട്ടെ...ഇനി ഈ തലവേദന വചോണ്ടിരിക്കാന്‍ വയ്യ...കിട്ടുന്ന വിലയ്ക്ക് ഇത് വില്‍ക്കാന്‍ മജീദിനെ (വാപ്പാടെ പെങ്ങള്ടെ ഭര്‍ത്താവ്....പുള്ളിക്ക് രണ്ടു മൂന്നു ബസ്സും ലോറിയും ഒക്കെ ഉണ്ടാരുന്നു..സൊ ഈ വക കാര്യത്തില്‍ പുള്ളി ആണ് ഞങ്ങടെ ഹൈ കമാണ്ട്) ഏൽപ്പിക്കാം
ഞാന്‍ ഞെട്ടലോടെ ആ പ്രഖ്യാപനം ശ്രവിച്ചു....
എന്തായാലും വണ്ടി വില്‍ക്കാന്‍ പോകുന്നു..എന്നാ പിന്നെ അതിനു മുന്നേ വണ്ടിയോടുള്ള സ്നേഹം മുഴുവനും അങ്ങ് പ്രകടമാക്കണം..എന്നാ ചിന്തയില്‍ ഞാന്‍ കിടന്നുറങ്ങി...
രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു....അന്നാണ് ആ സംഭവം ഉണ്ടായത്..ആ വണ്ടിയും വര്‍ക ഷോപ്പില്‍ കയറേണ്ടി വന്നു......(തുടരും)

No comments:
Post a Comment