Friday, October 9, 2009

ക്രൂരതയുടെ ബാലപാഠങ്ങള്‍ (ബാല്യകാലസ്മരണകള്‍-അഞ്ചാം ഭാഗം)

ഏഴാം ക്ളാസ്സിലെ തീപ്പൊരി ജീവിതം എണ്റ്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടമാരുന്നു...ആദ്യമായ്‌ റ്റ്യൂഷന്‍ എന്ന പരിപാടിക്ക്‌ ഞാന്‍ ചേര്‍ന്നതു അന്നാരുന്നു....സ്കൂളില്‍ അടിയുണ്ടാക്കുക വഴക്ക്‌ തെറിവിളി മുതലായ അത്യാവശ്യ കാര്യങ്ങളുടെ ഒക്കെ ബാലപാഠം ഞാന്‍ ഏഴില്‍ പഠിച്ചു.... ആദ്യമായ്‌ കണ്ണട വച്ച ഞാന്‍ മൂന്നു മാസത്തിനുള്ളില്‍ അതു നാലു തവണ മാറേണ്ടി വന്നു. ..ആദ്യമെ ഫ്രേം ഒടിച്ചു....പിന്നെ കാലു വളച്ചു പിന്നെ ചില്ലു പൊട്ടിച്ചു ..പിന്നെയും ഫ്രേം ഒടിച്ചു. ....കയ്യിലിരുപ്പിണ്റ്റെ മെച്ചം.. .അവസാനം എണ്റ്റെ വാപ്പിച്ച ഒടിഞ്ഞ ഫ്രേമിണ്റ്റെ നടുക്കു ഒരു ചെറിയ പട്ട വച്ച്‌ അറാല്‍ഡിയേറ്റും വച്ച്‌ ഒട്ടിച്ച്‌ തന്നിട്ട്‌ പറഞ്ഞു. ."മഹനേ!നീ ഇനി ഇങ്ങനെ ഇതും കൊണ്ട്‌ നടന്നാ മതി...എപ്പോളൂം മാറിത്തരുന്നതു കൊണ്ട്‌ നിനക്കതിനു ഒരു വിലയും കാണില്ല..." രണ്ട്‌ ചില്ലുകളുടെം ഇടയില്‍ മുഴച്ചു നില്‍കുന്ന ആ കണ്ണടയും വച്ച്‌ ക്ളാസ്സില്‍ പോയാല്‍ എണ്റ്റെ അഭിമാനത്തിനു ക്ഷതം സംഭവിക്കും എന്നെനിക്കുറപ്പായി. .അവസാനം..ഒരു ലാസ്റ്റ്‌ ചാന്‍സ്‌ എന്ന നിലക്കു ഒരിക്കല്‍ കൂടി കണ്ണട മാറാനുള്ള അനുവാദം കിട്ടി ...പിന്നെ അതു ഓക്കേ ആയി..നല്ലത്‌ പോലെ സൂക്ഷിക്കാന്‍ തുടങ്ങി... അന്നു എണ്റ്റെ ജീവിതത്തിണ്റ്റെ ഗ്രാഫ്‌ ഏറ്റവും താഴെ എത്തിയ കാലമാരുന്നു..പിന്നീടൊരിക്കലും ഞാന്‍ അത്ര തറ ആയിട്ടില്ല..വെറും തറ എന്നു പറഞ്ഞാല്‍ പോര...കുക്കൂതറ.....അന്നാണു എണ്റ്റെ ജീവിതത്തിലേ ഏറ്റവും വിഷമിച്ചിട്ടുള്ള ഒരു സംഭവമുണ്ടായിട്ടുള്ളതു. .ഞാന്‍ ഇതു ഒരു ഡിസ്കഷനില്‍ ഇട്ടിട്ടുണ്ടാരുന്നു.. അതു ഒരു ക്രിത്മസ്‌ പരീക്ഷ സമയമാരുന്നു...എപ്പോഴും എണ്റ്റെ കുഞ്ഞനിയനുമായ്‌ അടി കൂടാറുണ്ടാരുന്ന ഞാന്‍ അന്നും ഒരു കാരണമൊപ്പിച്ചു അടി കൂടി..സ്വതവേ വഴക്കിലൊന്നും താല്‍പര്യമില്ലതിരുന്ന അവന്‍ അന്നും പതിവു പോലെ ഒഴിഞ്ഞു മാറി..ഞങ്ങടെ പറമ്പില്‍ രണ്ട്‌ മാവുണ്ട്‌...ഒരെണ്ണം കുഞ്ഞതും ഒരെണ്ണം വലുതും..അതില്‍ കുഞ്ഞതു അവന്റേതാണെന്ന അലിഖിത നിയമം പ്രാബല്യത്തിലുണ്ടാരുന്നു..മറ്റേത് എന്റേ വക..പരീക്ഷക്കു പോകാന്‍ തയാറായി നിന്ന എണ്റ്റെ വഴക്കുകള്‍ക്ക്‌ ഒരു മറുപടി പോലും പറയാതെ അവന്‍ കളിക്കാനായ്‌ ഇറങ്ങി അവണ്റ്റെ മാവിണ്റ്റെ ചുവട്ടിലേക്കു പോയി..എന്നിട്ട്‌ അതില്‍ വലിഞ്ഞു കേറാന്‍ തുടങ്ങി..അന്നവന്‍ രണ്ടാം ക്ളാസ്സിലാണു പഠിക്കുന്നത്‌. അവണ്റ്റെ പരീക്ഷ തീര്‍ന്നു അതിണ്റ്റെ അസൂയയും മറ്റും കൊണ്ടാവണം..ഞാന്‍ താഴെക്കിടന്ന ഒരു പരന്ന ആസ്ബെസ്റ്റോസിണ്റ്റെ കഷണമെടുത്ത്‌ അവനെ എറിഞ്ഞു..അതു കാറ്റത്ത്‌ തെന്നി നീങ്ങി അവണ്റ്റെ തലയില്‍ തന്നെ കൊണ്ടു.അവന്‍ ഒന്നും മിണ്ടാതെ താഴെ ഇറങ്ങി..ഒരു വല്ല്യ കരച്ചിലും തിരിച്ച്‌ ഒരു ഏറും പ്രതീക്ഷിച്ചു നിന്ന എന്നെ സ്തബ്ധനാക്കിക്കൊണ്ട്‌ അവന്‍ ഒന്നും മിണ്ടാതെ നടന്നു നീങ്ങി... ഞാന്‍ നോക്കിയപ്പോളവണ്റ്റെ വലതു ചെവിയുടെ മുകളില്‍ നിന്നും ചോര ഒലിച്ചു വരുന്നു....അന്നു മിച്ച വീട്ടിലുണ്ടാരുന്നു...അവന്‍ നേരേ മിച്ചാടെ അടുത്തേക്ക്‌ പോയ്‌..ചോര കണ്ട്‌ മിച്ച ഉടനേ അവനെ ശുഷ്രൂഷിക്കാന്‍ തുടങ്ങി...അന്നത്തെ എണ്റ്റെ സ്വഭാവത്തില്‍ പറഞ്ഞിട്ട്‌ ഒരു കാര്യമില്ലെന്നതു കൊണ്ടാവും എന്നെ വഴക്കും പറഞ്ഞില്ല. പക്ഷേ ഞാന്‍ മൊത്തത്തില്‍ തകര്‍ന്നു തരിപ്പണമായ്‌..അന്നു വാപ്പിച്ച വീട്ടിലുണ്ടാരുന്നെങ്കില്‍ ഒന്നുമില്ലേലും രണ്ട്‌ കീറെങ്കിലും തന്നേനെ.അതുമുണ്ടായില്ല..പക്ഷേ ഒരു നൂറടി തരുന്ന ഗുണം എണ്റ്റെ അനിയണ്റ്റേം മിച്ചാടേം മൌനം എനിക്കു തന്നു. ജീവിത്തിലാദ്യമായ്‌ തോല്‍ക്കും എന്ന ഉറപ്പോടെ ഞാന്‍ എണ്റ്റെ പരീക്ഷ എഴുതി...നഴ്സറി മുതല്‍ ക്ളാസ്സില്‍ ഒന്നാമനായിരുന്ന ഞാന്‍ രണ്ടാം ക്ളാസ്സിലെത്തിയപ്പോല്‍ ഗ്രാഫ്‌ താന്ന്‌ മൂന്നും നാലും റാങ്കിലേക്കു മാറി പിന്നെ പിന്നെ..ഏഴിലെത്തിയപ്പോള്‍ ജീവിതത്തിലാദ്യമായി ഒരു പരീക്ഷക്കു തോറ്റു...അന്നാദ്യമായ്‌ ഒരു പരീക്ഷക്കു ചുമ്മാ എന്തോ കുത്തിക്കുറിച്ചു...ഉത്തരങ്ങളറിയാമാരുന്നിട്ടും എനിക്കു എഴുതാന്‍ പറ്റുന്നില്ല...മനസ്സില്‍ അനിയണ്റ്റെ ആ നടന്നു പോക്കു മാത്രം.... വൈകിട്ടു വീട്ടിലെത്തുമ്പോള്‍ വാപിച്ചാടെ വക അടി കിട്ടാന്‍ ചാന്‍സ്‌ ഉണ്ട്‌..പക്ഷേ അതും എന്നെ ബാധിക്കുന്നില്ല....എത്ര കിട്ടിയാലും സാരമില്ല എന്ന മനോഭാവം...സമയമാണെങ്കില്‍ നീങ്ങുന്നുമില്ല.നാലു മണി വരെയുണ്ട്‌ പരീക്ഷ...പക്ഷേ ഓരൊ മിനുറ്റും ഓരോ മണിക്കൂറ്‍ പോലെ പോകുന്നു..ബാക്കിയുള്ളവരൊക്കെ തകര്‍ത്തു പിടിച്ചെഴുതുന്നത്‌ കാണുമ്പോള്‍ അതും ഒരു വിഷമം. നമുക്കു അത്യാവശ്യമുള്ള സമയത്തൊക്കെ സമയം വളരെ ഇഴഞ്ഞല്ലേ നീങ്ങൂ..നാട്ടിലേക്കു പോകാന്‍ ലീവിനു അപേക്ഷ ഓക്കേ ആയാല്‍ പിന്നെ ഓരോ മണിക്കൂറും ഓരോ ദിവസം പോലെ ഇഴയും....എന്നാല്‍ നാട്ടിലെത്തിയാലോ...ഒരു മാസം ഠപ്പേന്നു പറഞ്ഞു പോകും..... ഏതായാലും ഒരുവിധത്തില്‍ അവിടെ നിന്നിറങ്ങി..കൂട്ടുകാരുമായുള്ള പതിവു ചര്‍ച്ചകള്‍ക്കൊന്നും നില്‍കാതെ അജ്മലിനോടു മാത്രം കാര്യം പറഞ്ഞിട്ടു ഞാന്‍ വീട്ടിലേക്കു വച്ച്‌ പിടിച്ചു...എങ്ങനേം അനിയണ്റ്റടുത്തെത്തണം...അവനു എങ്ങനുണ്ടെന്നു നോക്കണം... അങ്ങനെ ഓടിപ്പിടിച്ച്‌ വീട്ടിലെത്തിയപ്പം അവന്‍ അടുത്ത വീട്ടിലുള്ള അവണ്റ്റെ കൂട്ടുകാരനുമായ്‌ കളിക്കുന്നൂ....ഹൊ അതു കണ്ടപ്പം മനസ്സിനുണ്ടായ ഒരു സമാധാനം എനിക്കു പറഞ്ഞറിയിക്കാന്‍ കഴിയില്ല..കാരണം തലക്കു പരുക്കുണ്ടാവുന്നത്‌ ഭയങ്കര അപകടമാണെന്നു എനിക്കറിയാവുന്ന സംഭവമാണു..എണ്റ്റെ ഒരങ്കിള്‍ ആ വര്‍ഷം തന്നെ ഓണപ്പരീക്ഷയുടെ സമയത്ത്‌ ഒരപകടത്തില്‍ മരിച്ചിരുന്നു....ദേഹത്ത്‌ ഒരു മുറിവുമില്ലെങ്കിലും തലക്കേറ്റ ക്ഷതമാണു കാരണം...ഇതെല്ലാം എണ്റ്റെ മനസ്സിലൂടെ ഓടിപ്പാഞ്ഞ്‌ കൊണ്ടിരുന്നു.....ഏതായാലും ആസംഭവം എനിക്കു നല്ല ഒരു ഗുണം ചെയ്തു....ആ ഒരു വര്‍ഷത്തെ കുരുത്തക്കേടുകള്‍ക്ക്‌ പരിസമാപ്തി കുറിക്കാന്‍ കാരണമ്മയ്‌... അടി ,,വഴക്കു ...തെറിവിളി ആദിമുതലായ ഗുണഗണങ്ങളൊക്കെ പൂര്‍ണ്ണമായ്‌ നിര്‍ത്തി....സ്വഭാവം നന്നാക്കാന്‍ തുടങ്ങിയെങ്കിലും പഠനകാര്യത്തില്‍ സ്വയം പര്യാപ്തത നേടാനുള്ള സമയം കിട്ടിയില്ല.....എന്നല്ല ശ്രമിച്ചില്ല...എന്തിനധികം വല്ല്യപരീക്ഷയുടെ സമയത്ത്‌ അജ്മലിണ്റ്റെ വീട്ടില്‍ പോയ്‌ പഠിക്കാന്‍ പദ്ധതിയിട്ടു..എന്നിട്ട്‌ ആ പേരും പറഞ്ഞു അവണ്റ്റെ വീട്ടില്‍ പോയ്‌ അര മണിക്കൂറ്‍ പഠിക്കും...പിന്നെ മുഴുവന്‍ നേരം ക്രിക്കറ്റ്‌ കളി(ഈ അഹങ്കാരം എന്ന സംഭവം റബ്ബറു വച്ച്‌ മായ്ച്ചാല്‍ മായില്ലല്ലൊ..).... ചുരുക്കി പറയാമല്ലൊ....ആ വര്‍ഷം ഏഴില്‍ നിന്നും എട്ടിലേക്ക്‌ ജയിച്ചു എന്നു കണ്ടപ്പോളാണു പ്രാര്‍ഥനക്കൊക്കെ ഇത്ര ശക്തിയുണ്ടെന്നു എനിക്കു ഉറപ്പായത്‌...അന്നു റിസല്‍റ്റ്‌ നോക്കാന്‍ പോയത്‌ ഇപ്പോളും ഓര്‍മ്മയുണ്ട്‌..സാധാരണ വേനലവധിക്കു എന്റെ വല്ല്യമാമാടേം മാമിടേം അടുത്ത്(തറവാട്ടില്‍) പോയ് നില്‍ക്കാന്‍ എനിക്കു ഏറ്റവും ഇഷ്ടമാ...അന്നും ഇന്നും.പക്ഷേ ആ വേനലവധി എങ്ങനെ പോയെന്ന്‌ എനിക്കൊരു തിട്ടവുമില്ല....എങ്ങനേം റിസല്‍റ്റ്‌ അറിയണേ എന്ന വെപ്രാളം മാത്രമാരുന്നു മനസ്സില്‍...ഏതായാലും ജയിച്ചവരുടെ കൂട്ടത്തില്‍ ഈയുള്ളവണ്റ്റെ പേരും അജ്മലിണ്റ്റെ പേരും കണ്ടപ്പോല്‍ സമാദാനമായ്‌.. കാരണം പുതിയ പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള കമ്മിറ്റിയില്‍ ഞാനും അവനുമുണ്ടാവും....അങ്ങനെ ഞങ്ങള്‍ എട്ടിലെത്തി..... അന്നു മുതല്‍ ഞാന്‍ എണ്റ്റെ താഴെപ്പോയ ഗ്രാഫിണ്റ്റെ അറ്റം ഒരു ക്രെയിന്‍ വിളിച്ചായാലും പൊക്കി മുകളില്‍ എത്തിക്കാന്‍ ഉള്ള ഉഗ്ര ശപഥമെടുത്തു...ഏതായാലും ആ ശപഥം ഫലം കണ്ടു.. എന്നു കരുതി ഞങ്ങള്‍ ഞങ്ങടെ കുരുത്തക്കേടുകള്‍ നിര്‍ത്തിയില്ല....ആ വര്‍ഷം മുതല്‍ ഞങ്ങള്‍ സ്വയം അപ്ഗ്രേട്‌ ചെയ്തു..... ഞങ്ങടെ ക്ളാസ്മേറ്റായിരുന്ന ഒരുത്തനു (അന്നത്തെ മുനിസിപല്‍ ചെയര്‍മാണ്റ്റെ മകന്‍) ചെരുപ്പിനടി കൊടുത്തതു മുതല്‍ ക്ളാസ്സ്‌ കട്ട്‌ ചെയ്യല്‍ പിടിക്കപ്പെട്ടതില്‍ നിന്നും രക്ഷപെട്ടതു വരെയുള്ള സംഭവങ്ങള്‍ അടുത്ത ഭാഗത്തില്‍ എഴുതാം..(ഇന്‍ഷാ അള്ളാ)..... ഇപ്രാവശ്യം അല്‍പം സീരിയസ്സ്‌ ആയെന്നെനിക്കറിയാം...പക്ഷേ ഇതിണ്റ്റെ കുറവ്‌ ഞാന്‍ അടുത്തതില്‍ തീര്‍ക്കുന്നതായിരിക്കും...എന്നു ഞാന്‍ ഉറപ്പൊന്നും പറയുന്നില്ല.....എങ്കിലും ശ്രമിക്കാം. . തുടരും കൂട്ട്കാരേ തുടരും.......

No comments: