ഡയറി എഴുത്തും ഇരട്ടപ്പേരുകളും കിടുപിടി തരികിടകളുമായി അങ്ങനെ ഞങ്ങളുടെ അഞ്ചാം ക്ളാസ്സ് ജീവിതം കടന്നു പോയി..ഇതിനിടയില്‍ ഒന്നു രണ്ട് സാറന്‍മാരുമായ് ഞങ്ങല്‍ നല്ല ചങ്ങാത്തത്തിലായി..കാറണം കയ്യിലിരുപ്പ് ഇത്തരത്തിലായതു കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഞങ്ങള്‍ക്ക് ഒരു ഗ്രൌണ്ട് സപ്പോര്‍ട്ട്(ഇതിണ്റ്റെ മലയാളം "തറ താങ്ങ്" എന്നാണോ എന്നറിയില്ല അതു കൊണ്ട് ആംഗലേയം ഉപയോഗിക്കുന്നു)നല്‍കാനായ് ആരെങ്കിലും വേണമല്ലോ... ഞങ്ങളുടെ കൂട്ട്കെട്ടില്‍ അസൂയ പൂണ്ട ചില മഹാന്‍മാര്‍ ഞങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ അഹോരാത്രം പണിപ്പെട്ടു... അതേല്‍ക്കില്ലെന്നു മനസ്സിലാക്കിയ ലവന്‍മാര്‍ ഞങ്ങളുടെ കൂട്ട് കെട്ടില്‍ കേറിപ്പട്ടാന്‍ ഒരു ശ്രമവും നടത്തി...അതിനു ലവന്‍മാര്‍ കണ്ട് പിടിച്ച പലവഴികളില്‍ ഒന്നു അവരുടെ നാടും കായംകുളത്താണു എന്നുപറഞ്ഞു നോക്കിയിട്ടാണു.. ഞങ്ങള്‍ വിടുമോ..ഒരു മാനേജര്‍ പോസ്റ്റിണ്റ്റെ ഇണ്റ്റര്‍വ്യൂവില്‍ പോലും ചോദിക്കാത്ത തരത്തിലുള്ള ഞങ്ങളുടെ കഠിനമായ ചോദ്യങ്ങള്‍ക്കു മുന്നില്‍ ലവന്‍മാരുടെ ട്രൌസര്‍ കീറി.... - മുക്കടയില്‍ നിന്നും ഹെല്‍ത്ത് സെണ്റ്ററിലേക്കു എത്ര മിനുറ്റ് യാത്ര,എത്ര കിലോമീറ്റര്‍(ഹൌ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിംഗ്ടണ്‍ ഡിസി റ്റു മിയാമി ബീച്ച്.... ) കായംകുളത്തെ കെ സി റ്റി ബസ്സിണ്റ്റെ ഫുള്‍ ഫോം എന്താണു(ഞങ്ങള്‍ കസിന്‍സ് അതിനിട്ടിരുന്ന ഫുള്‍ ഫോം "കേറുക,സീറ്റ് പിടിക്കുക,റ്റിക്കറ്റ് എടുക്കുക എന്നാരുന്നു)- കായംകുളം ബസ് സ്റ്റാണ്ടില്‍ നിന്നും മുക്കടക്കു പോവാന്‍ ഏതു ബസ്സ് പിടിക്കണം... മുക്കട നിന്നും കാപ്പിലേക്ക് പോകുമ്പോള്‍ കാണുന്ന ലെവല്‍ ക്രോസ്സിണ്റ്റെ പേരെന്ത്... തുടങ്ങി ഒന്നൊന്നര ചോദ്യങ്ങള്‍.. അന്നു കായംകുളം എന്നു പറഞ്ഞാല്‍ എനിക്കു മുക്കടയും കാപ്പിലും ഹെല്‍ത്ത് സെണ്റ്ററും മാത്രമടങ്ങിയ ഒരു ലോകമാരുന്നു...ബാക്കി സ്ഥലപ്പേരുകളൊന്നും അറിയില്ലാരുന്നു അതു കൊണ്ട് മുക്കടയും പിന്നെ എണ്റ്റെ വാപ്പാടെ വീടായ ചൂനാടും ബന്ധപ്പെടുത്തിയ ചോദ്യങ്ങളാരുന്നു മിക്കതും... അതിനു ഉത്തരം തരാത്ത മപ്പളിയന്‍മാരെ ഞങ്ങള്‍ അയോഗ്യരാക്കി.. അക്കാലത്ത് ആറാം ക്ളാസ്സ് സ്ഥിതി ചെയ്യുന്നതു ഞങ്ങടെ സ്കൂളിണ്റ്റെ ഓഡിറ്റോറിയത്തിലാണു..അന്നു ഞങ്ങള്‍ "അനിയന്‍മാര്‍ക്കു" അവിടെ കേറാന്‍ അനുമതി ഇല്ലാരുന്നു...വേറൊന്നുമല്ല.കേറിയാല്‍ ലവര്‍ കീറും,ഞങ്ങള്‍ കാറും..പിന്നെ മൊത്തം പണിയാകും.. അന്നൊക്കെ അവിടെ കേറിയിട്ടുള്ള "അഞ്ചാമന്‍മാര്‍'ക്ക് ഒരു നായക പരിവേഷമായിരുന്നു... അന്നൊക്കെ ഞങ്ങളും ആ പരിവേഷം കിട്ടാന്‍ അവിടെ കേറിയിട്ടുണ്ട്,,,വിജയശ്രീലാളിതരായ് തിരിച്ചു വന്നിട്ടുണ്ട്,,,ആരും കാണാതെ നോവുന്ന സ്ഥലങ്ങളൊക്കെ തടവിയിട്ടുമുണ്ട്..... അങ്ങനെ ഒരുവിധത്തില്‍ ഉന്തിയും തള്ളിയും മുക്കിയും മൂളിയും അഞ്ചാം ക്ളാസ്സില്‍ നിന്നും ആറിലേക്കു വിത്ത് പ്രൊമോഷന്‍ ഞങ്ങള്‍ ട്രാന്‍സ്ഫര്‍ വാങ്ങി..... ഓഡിറ്റോറിയത്തില്‍ കേറിയ ഞങ്ങള്‍ക്ക് ....ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചു നടന്ന ഒരുത്തനു ലൈസന്‍സ് കിട്ടിയതിനു ശേഷം വണ്ടി ഓടിക്കുന്ന ഒരു മനോവികാരമാരുന്നു.... എന്തോ ഒരു ലിത്.... അഞ്ചാംക്ളാസ്സിലെ പിള്ളേരെ കാണുമ്പോള്‍."ഹും കൊച്ചു പയ്യന്‍സ്..എഡേ.നീയൊക്കെ ഇനി എന്നാഡേ വളര്‍ന്ന് ഈ നിലയില്‍ എത്തുന്നത്..."എന്ന ഒരു ഭാവമാരുന്നു... പക്ഷേ ഞങ്ങള്‍ ഞങ്ങടെ പൂര്‍വ്വീകരെപ്പോലെ കടുമ്പിടിത്തക്കാരല്ലാരുന്നു..കാരണം ഞങ്ങള്‍ മിക്കവര്‍ക്കും കുഞ്ഞനിയന്‍മാര്‍ ഉള്ളവരായിരുന്നതു കൊണ്ട്...അവരെ കാണുന്ന പോലെയേ ലവന്‍മാരേം കാണാന്‍ പറ്റുമാരുന്നുള്ളു.. എണ്റ്റെ അനിയച്ചാര്‍ അന്നു ഒന്നാം ക്ളാസ്സിലാരുന്നു... അങ്ങനെ ഞങ്ങള്‍ ക്ളാസ്സ് ലീഡറെ തിരഞ്ഞെടുക്കുന്ന കാലമായ്.......അന്നു സ്കൂളില്‍ രാഷ്ട്രീയം നിരോധിച്ചിട്ടില്ല...സമരങ്ങളൊക്കെ വരാറുണ്ട്..കെ എസ്സ് യു,,,,എസ്സ് എഫ് ഐ തുടങ്ങിയ പാര്‍ടികളൊക്കെ അന്ന് ഉണ്ട്.. കെ എസ്സ് യുവിണ്റ്റെ ഫുള്‍ ഫോം പോലും എന്താണെന്നു അറിയാതിരുന്ന ഞാന്‍ അന്നു കെ എസ്സ് യു കാരനാണു,,കാരണം അജ്മലും കെ എസ്സ് യൂകാരനാണു... അഞ്ചില്‍ പഠിക്കുമ്പോള്‍ ഒരു വിഷ്ണു നമ്പൂതിരി ആയിരുന്നു ക്ളാസ്സ് ലീഡര്‍..അവന്‍ ക്ളാസ് റ്റീചറിണ്റ്റെ പെറ്റ് ആയതു കൊണ്ട് ആയതാണു..സാറന്‍മാര്‍ ക്ളാസ്സിലില്ലാത്തപ്പോള്‍ സംസാരിക്കുന്നവരുടെ പേരെഴുതാന്‍ നിയോഗിക്കപ്പെട്ട ലവന്‍...ഭൂലോകത്തിലെ സകലമാന ജന്തുക്കളേം കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഞങ്ങടെ പേരു സ്ഥിരം എഴുതി സാറിണ്റ്റെ സമ്മാനം വാങ്ങി തരുമാരുന്നു.. അന്നേ ഞങ്ങള്‍ ഉറപ്പിച്ചു..അടുത്ത വര്‍ഷം മുതല്‍ ലവന്‍ നിയമസഭ കാണില്ല...... അങ്ങനെ ഞങ്ങള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങി... പത്തിലെ കുറേ അണ്ണന്‍മാരെ ചാക്കിട്ട് കെ എസ്സ് യുവിണ്റ്റെ കുറേ നെയിംസ്ളിപ്പുകള്‍ ഒപ്പിച്ചു......എന്നിട്ട് ഞങ്ങടെ ബെഞ്ചിലിരിക്കുന്ന ഷമ്മാസിനെ സോപ്പിട്ടു.. "ഡേ..നീ നോമിനേഷന്‍ കൊടുക്കണം...നീന്നെ ജയിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു....നീ ഒന്നും അറിയണ്ട..ലീഡറായാല്‍ നീ പിന്നെ ആരാ....സോഷ്യലിണ്റ്റെ ഫണ്ട് പിരിവു നിനക്കാ...അതില്‍ നിന്നും നിനക്ക് എത്ര മുക്കാം.....നിനക്കു ഡെയ്ളി അക്കാഡെ കയ്യില്‍ നിന്നും അമ്പഴങ്ങ,കാരക്ക,അണ്ണാച്ചിഡെ കയ്യില്‍ നിന്നും മൊട്ട ഐസ്സ്..." അങ്ങനെ വാഗ്ദാനങ്ങളില്‍ മുങ്ങി അവന്‍ നോമിനേഷന്‍ കൊടുത്തു...ഞാനും അജ്മലും ഊച്ചി എന്നു ഞങ്ങള്‍ വിളിക്കുന്ന ഷബിനാസ്സും സാക്ഷികളായി ഒപ്പിട്ടു.. പ്രചരണപ്പരിപാടികള്‍ തുടങ്ങി.. (നിങ്ങള്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടാവും എന്താ ഞാനോ അജ്മലോ നോമിനേഷന്‍ കൊടുക്കാഞ്ഞേന്നു......അഞ്ചാം ക്ളാസ്സില്‍ ഓണപ്പരീക്ഷക്ക് ഫസ്റ്റ് റാങ്ക് വാങ്ങിയ നമ്പൂതിരി ക്രിസ്ത്മസ്സ് പരീക്ഷക്കു തെര്‍ഡ് ആയി..സ്വതവേ പുറകില്‍ നിന്നും ഫ്സ്റ്റ് വാങ്ങുന്ന ഞങ്ങള്‍ക്ക് ഇനി അതിണ്റ്റേം താഴെപ്പോകാന്‍ താല്‍പര്യമില്ല...(അത്രക്കൊന്നുമില്ല കേട്ടോ... നാല്‍പ്പത്തേഴു പിള്ളേരുള്ള ക്ളാസ്സില്‍ പത്തിനകത്ത് വരുമാരുന്നു ഞങ്ങള്‍)) നിശീഥിനിയുടെ നിശ്ശബ്ദ്ധതയില്‍ ലോകം കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍ ഞാനും അജ്മലും നെയിംസ്ളിപ്പിണ്റ്റെ പുറകില്‍ ഷമ്മാസിനു വോട്ട് ചെയ്യണമെന്നു എഴുതുന്ന തിരക്കിലാരുന്നു... അങ്ങനെ നാല്‍പ്പത്തിമൂന്ന് പേര്‍ക്കുള്ള നെയിംസ്ളിപ്പ് ഞങ്ങള്‍ റെഡി ആക്കി...(എന്നെം അജ്മലിനേം.ഷമ്മാസിനേം നമ്പൂതിരിയേം ഒഴിവാക്കി... നമ്പൂതിരി ആരുന്നു അത്തവ്ണത്തേം എതിര്‍ കക്ഷി)അങ്ങനെ കൊണ്ട് പിടിച്ച പ്രചരണം...എന്തിനു പറയുന്നു...ഷമ്മാസ്ജയിക്കുന്നതിലുപരി ലവന്‍ തോല്‍ക്കണം എന്നതാരുന്നു ഞങ്ങടെ ഉദ്ദേശം.. അവസാനം ഇലക്ഷന്‍ നടന്നു...വോട്ടെണ്ണല്‍ തുടങ്ങി...ഷമ്മാസിണ്റ്റെ പേരു മാത്രം മുഴങ്ങുന്നു....അവസാനം നാല്‍പത്തേഴില്‍ നാല്‍പത്തിരണ്ട് വോട്ട് !!!!!!!!!!! ഷമ്മാസിനു..നമ്പൂതിരിയെക്കൂടാതെ ലവനു വോട്ട് ചെയ്ത ബാക്കി അഞ്ചുപേരെ കണ്ടു പിടിക്കലായ് ഞങ്ങടെ അടുത്ത ശ്രമം...അവസ്സാനം കിട്ടി...ലവന്‍ അല്‍പം വര്‍ഗ്ഗീയത കൂട്ടു പിടിച്ചു രണ്ട് ഹൈന്ദവ സഹോദരന്‍മാരെ ചാക്കിട്ടു..മറ്റ് രണ്ടവന്‍മാര്‍ ലവനു സാക്ഷികളായവന്‍മാര്‍ തന്നെ. അങ്ങനെ വിജയശ്രീലാളിതരായ് ഞങ്ങള്‍ തകര്‍ത്തു ജീവിക്കാന്‍ തുടങ്ങി..... ഷമ്മാസിണ്റ്റെ ഉന്നത വിജയത്തില്‍ ചേട്ടന്‍മാര്‍ ഞങ്ങളെ അനുമോദിച്ചു.....നമ്പൂതിരിയുമായുള്ള വഴക്കൊക്കെ കുറഞ്ഞു.. ഞങ്ങടെ ക്ളാസ്സ് ഒരു മാത്ര്‍കാ കുടുമ്പമായി പൊയ്ക്കൊണ്ടിരിക്കെ...നമ്പൂതിരിയുടെ സാക്ഷികളില്‍ ഒരുവന്‍ ആ മഹത്തായ രഹസ്യം എന്നോട് പറഞ്ഞു.."അളിയാ ഞാനൊരു സത്യം പറയാം..അന്നു ഞാന്‍ നമ്പൂതിരിക്കല്ല വോട്ട് ചെയ്തെ...ഷമ്മാസിനാ..." എണ്റ്റെ ഉള്ളില്‍ ഒരു വെള്ളിടി വെട്ടി...അപ്പോ ആ അഞ്ചാമനാരു.... ഞാന്‍ ഓടി അജ്മലിനോട് പറഞ്ഞു...അവന്‍ ഉടനേ ഒരു സഭ വിളിച്ചു കൂട്ടി...ഷമ്മാസും ഞാനും അജ്മലും ഊച്ചിയും അടങ്ങുന്ന സംഘം...ലവനെ കണ്ട് പിടിക്കണം... നമ്മടെ കയ്യില്‍ നിന്നും നെയിംസ്ളിപ്പു വാങ്ങി കളം മാറി ചവുട്ടിയ ലവനിട്ടു പണി കൊടുക്കണം......ഞങ്ങള്‍ മൂവരും അതിനെ പിന്താങ്ങി.. പക്ഷേ ഷമ്മാസ് എതിര്‍ത്തു.."ഡേയ് വിട്ടേരെഡേ..ഏതായാലും നമ്മള്‍ ജയിച്ചില്ലേ.."എന്നൊക്കെ... അജ്മലിനു എന്തോ ഒരു പന്തികേടു...അവന്‍ എനിക്കു ഒരു സിഗ്നല്‍ തന്നു...ഞാന്‍ ഊച്ചിക്കും സിഗ്നല്‍ കൊടുത്തു....ഞങ്ങള്‍ ഷമ്മാസിനെ പൊതിഞ്ഞു....ഞങ്ങളെ നന്നായ് അറിയാവുന്നതു കൊണ്ടാവും ലവന്‍ ആ ഞെട്ടിക്കുന്ന സത്യം പറഞ്ഞു...... "അളിയാ നമ്പൂതിരി എങ്ങാനും തോറ്റാല്‍ ലവന്‍ എന്നെ പഞ്ഞിക്കിടുമെന്നും എനിക്കിട്ടു പണിതരുമെന്നും പറഞ്ഞ് വിരട്ടി..അതുകൊണ്ട് ഞാന്‍ എണ്റ്റെ വോട്ട് അവനു ചെയ്തു... " ഈ ഒരു കുറ്റസമ്മതം കൊണ്ട് ഞങ്ങള്‍ക്കൊരു ഗ്ഗുണമുണ്ടായി...അവനു വാങ്ങിക്കൊടുക്കേണ്ട അമ്പഴങ്ങ,കാരക്ക മുതലായ സാധനങ്ങല്‍ അവന്‍ തിരിച്ചു ഞങ്ങള്‍ക്കു വാങ്ങി തരേണ്ട സ്ഥിതിയായ്... അങ്ങനെ ആ വര്‍ഷം ഞങ്ങല്‍ സസുഖം കൊണ്ടാടി....... ..... തുടരുമെഡേയ് തുടരും.........
No comments:
Post a Comment