ഞങ്ങള്‍ ആദ്യം ഒരു ഹായ് ബയ്യ് കൂട്ട്കെട്ടാരുന്നു..അങ്ങനിരിക്കെ ഞങ്ങള്‍ ഏതൊ ഒരു സംഭാഷണത്തിനിടയില്‍ ഞങ്ങളുടെ നാട്(ഞങ്ങളുടെ മാതാപിതാക്കളുടെ തറവാട്)നാടിനെപ്പറ്റി സംസാരിച്ചു..അന്നാണു ഞങ്ങല്‍ അറിയുന്നതു...ഞാനും അവനും കായംകുളത്ത്കാരാണെന്നു... ആലപ്പുഴ താമസമാണെങ്കിലും ഞാന്‍ മനസ്സു കൊണ്ട് ഒരു തനി ഗ്രാമീണനാണു...അതുപോലെ തന്നെ അവനും..അതു ഞങ്ങളുടെ കൂട്ട്കെട്ടിണ്റ്റെ ശക്തി കൂട്ടി. ഞങ്ങളുടെ സൌഹ്ര്‍ദം വളര്‍ന്നു...ഞങ്ങളോടൊപ്പം...ഇണക്കങ്ങളും പിണക്കങ്ങളും വഴക്കും അടിയും ഇടിയും തുടങ്ങി എന്തെല്ലാം സംഭവങ്ങള്‍ ഒരു കൂട്ടുകെട്ടിലുണ്ടാകാമോ അതെല്ലാം നിറഞ്ഞ ഒരു കൂട്ട് കെട്ടില്‍ ഞങ്ങള്‍ വളര്‍ന്നു..പക്ഷേ ആ പിണക്കങ്ങളും വഴക്കുകളും എല്ലാം ക്ഷണികമാരുന്നു.. .ഞാന്‍ എ ഡിവിഷനിലും അവന്‍ ബി ഡിവിഷനിലുമായതു കൊണ്ട് ഞങ്ങള്‍ക്ക് ഇടവേളകളില്‍ മാത്രമേ കാണാന്‍ പറ്റുമാരുന്നുള്ളു..അങ്ങനെ നാലാംക്ളാസ്സ് കഴിഞ്ഞു ഞങ്ങല്‍ അഞ്ചിലേക്ക് പോയത് ഞങ്ങടെ തന്നെ സ്കൂളിണ്റ്റെ വേറേ കെട്ടിടത്തിലാണു അവിടെ അഞ്ചു മുതല്‍ പത്തു വരെയാണു ക്ളാസ്സുകള്‍....ഏതായാലും ഞാനും അവനും ഒരേ ക്ളാസ്സിലായ്....ഞങ്ങളുടെ വീരഗാഥകളുടെ കെട്ടുകള്‍ ഇവിടെ അഴിയുന്നു.......... കണ്‍മുന്നില്‍ കാണുന്ന എല്ലാവര്‍ക്കും, സാറന്‍മാര്‍ മുതല്‍ മറ്റ് കുട്ടികളുടെ മാതാപിതാക്കള്‍ക്ക്വരെ, ഓരോ ഇരട്ടപ്പേരുകള്‍ ഇടുന്നതു മുതല്‍ ഞങ്ങക്കിട്ടു പണിതരുന്നവര്‍ക്കു തിരിച്ചു പണിയുക...എല്ലാ സാറന്‍മാരുടേയും പ്രീതി സംബാദിക്കുക തുടങ്ങിയ തരികിടകള്‍ ഏതൊരു വിദ്യാര്‍ഥിയേയും പോലെ ഞങ്ങള്‍കുമുണ്ടാരുന്നു....അവയില്‍ ചില പേരുകള്‍ താഴെ പറയാം. ഒരു പഴയ വിജയ് സൂപ്പര്‍ സ്കൂട്ടറില്‍ ഒരു ചേട്ടനെ സ്കൂളില്‍ വിടാന്‍ വരുന്ന ഒരു അങ്കിളുണ്ട്..ഞങ്ങടെ ക്ളാസ്സിനു മുംബിലെ ഗട്ടറിലെത്തുമ്പോ പുള്ളി തുള്ളി തുള്ളിയാണു പോകുന്നതു... അതു കണ്ട് ഞങ്ങള്‍ പുള്ളിക്കിട്ട പേരാണു "തുള്ളണു തുള്ളണു" പിന്നെ പൊക്കമില്ലാത്ത ഒരു പാവം ടീച്ചറുണ്ടാരുന്നു..അവര്‍ക്കു "കുരുടി"(അന്നു അവരുടെ തോളൊപ്പം പോലും പൊക്കമില്ലാത്ത രണ്ട് കുരുത്തം കെട്ടവന്‍മാരാണു ഈ പേരിട്ടതെന്നും ഓര്‍ക്കണം) ഞങ്ങളെ ഇതു വരെ പഠിപ്പിക്കാനും മാത്രം മഹാപാതകം ആ ടീച്ചറോ അവരുടെ മുന്തലമുറക്കാരോ ചെയ്തിട്ടില്ലെങ്കില്‍ കൂടി ഞാന്‍ അവരോട് മാപ്പ് ചോദിക്കുന്നു..എനിക്കും അവനും വേണ്ടി....ഇതു അവര്‍ കേള്‍ക്ക്ക്കേ വിളിക്കില്ല..ഞങ്ങടെ കോട് ഭാഷയാണു.... അങ്ങനെ പലപേരുകള്‍... ഞങ്ങളെ ബയോളജി പഠിപ്പിച്ച റ്റീച്ചറെ നെറ്റി മുഴുവന്‍ പൌഡറില്‍ പൂശി വരുന്നതു കൊണ്ട് "മോര്‍ച്ചറി" അതുപോലെ പലപേരുകള്‍....നെറ്റുളുക്കി,ഖുശ്ബു,മന്ത്രി,ഊച്ചി,സ്ക്രൂജി,വാഷര്‍മാന്‍ എന്നു വേണ്ട ഹെഡ്മാഷ് പോത്തന്‍ സാറിനെ അതു ചുരുക്കി പോത്താച്ചി എന്നു വരെ വിളിച്ച് പോന്നു... ഇവരോടൊക്കെ ഞാന്‍ ഉള്ള് തുറന്നു മാപ്പ് ചോദിക്കുന്നു..അന്നത്തെ വിവരകേടിനു ചെയ്തു കൂട്ടിയ തെറ്റ്കള്‍ക്ക്..അവരുടെ ഒക്കെ അനുഗ്രഹം കൊണ്ടും കൂടിയാണു ഞങ്ങളെല്ലാരും ഈ നിലയിലെങ്കിലും എത്തിയതു.... അക്കാലത്ത് ഞങ്ങളുടെ ക്ളാസ്സ് നല്ല പ്രശസ്തി ആര്‍ജിച്ചു പോന്നു...എല്ലാ സാറന്‍മാര്‍ക്കും റ്റീച്ചര്‍മാര്‍ക്കും ഞങ്ങളെ കുറിച്ച്(മൊത്തം ക്ളാസ്സാണു ഉദ്ദേശിച്ചതു) പറയാനേ നേരമുണ്ടാരുന്നുള്ളു..."യെവനെയൊക്കെ എന്തോത്തിനാണൊ ഇങ്ങോട്ട് പറഞ്ഞു വിട്ടെക്കുന്നെ...""നീയൊക്കെ ഒരുകാലത്തും നന്നാവില്ല" തുടങ്ങിയ ആശംസാപ്രസംഗങ്ങളും മറ്റും ഞങ്ങക്കു പതിവ് ക്വോട്ടയാരുന്നു.... അന്നു ഞങ്ങളുടെ ക്ളാസ്സ് റ്റീച്ചര്‍ ഒരു ബല്ലാത്ത പരുപാടി ഉണ്ടാക്കി...ഞങ്ങളെയൊക്കെ നന്നാക്കാന്‍ വേണ്ടി എന്നും വീട്ടില്‍ നിന്നും പഠിക്കുന്നുണ്ടെന്നും വെളുപ്പിനേ എണീക്കുന്നുണ്ടെന്നും ഒക്കെ ഉറപ്പിക്കാനായ് ഒരു ഡയറി..അതില്‍ വാപ്പയോ ഉമ്മയോ എഴുതനം"എണ്റ്റെ മകന്‍ രാവിലെ അഞ്ച് മണിക്കു എണീറ്റു രണ്ട് മണിക്കൂറ്‍ പഠിച്ചു" വയ്കുന്നേരം എട്ടര എന്നു എഴുതിക്കാണിച്ചാല്‍ തന്നെ പോയ് ഉറങ്ങുന്ന എനിക്ക് രാവിലെ ഏഴരക്ക് എണീറ്റാല്‍ തന്നെ.."കാലത്തു തന്നെ നേരം വെളുക്കുകയാണല്ലൊ പടച്ചോനേ..."എന്നതായിരുന്നു അവസ്ഥ....അങ്ങനെ എണീറ്റാല്‍ തന്നെ എണ്റ്റെ കളിയും ബഹളവും പിന്നെ കുഞ്ഞനിയനെ ചൊറിയലും ,,അതിനു മിച്ചാടെ കയ്യില്‍ നിന്നുമുള്ള സമ്മാനം അടി,വഴക്ക് മുതലായ രൂപത്തില്‍ വാങ്ങി വരുമ്പോളെക്കും പിന്നെ പഠിക്കാനെവിടെ സമയം... വാപ്പയെ മണിയടിക്കനുള്ള ഒരു ആമ്പിയറില്ലാത്തത് കൊണ്ട് ഉമ്മിച്ചായെ ചാക്കിട്ട് ഡയറി എഴുതിക്കും...മൂന്നു നാലു ദിവസം കഴിഞ്ഞപ്പോളെക്കും മിച്ച കാലു മാറി.."നാളെ മുതല്‍ നീ എത്ര മണിക്ക് എഴുന്നേല്‍ക്കുമോ ആ സമയമേ ഞാനെഴുതൂ...കൂടാതെ എത്ര മണിക്കൂറ്‍ പഠിക്കുന്നുവോ അതേ സമയമേ ഞാന്‍ എഴുതൂ.. "...സാമം ഭേദം ദണ്ണം...എല്ലാം നോക്കി മതിയായ ഒരു മാതവിണ്റ്റെ ഉഗ്ര ശപഥമാണെന്നു അറിയാവുന്നതു കൊണ്ട് പണി പാളി എന്നു എനിക്കു നല്ല ഉറപ്പായ് .. ഠമാര്‍ പഠാര്‍...എന്നു എണ്റ്റെ ഉള്ളില്‍ പടക്കങ്ങള്‍ പൊട്ടാന്‍ തുടങ്ങി... ഡയറി എഴുതി തന്നില്ലെങ്കില്‍ സാറിണ്റ്റെ അടി കൊള്ളും...എഴുതണമെങ്കില്‍ രാവിലെ എണീറ്റ് പഠിക്കണം..ഏതായാലും ഒരു മഹത്തായ ത്യാഗം കൊണ്ടേ രക്ഷയുള്ളു..ഒന്നുകില്‍ ഉറക്കം കളയുക..അല്ലെങ്കില്‍ അടി വാങ്ങുക.... ഉണക്കമീനിണ്റ്റേം പച്ചമീനിണ്റ്റേം ഇടക്കു പെട്ട പൂച്ചയെ പോലെ ഞാന്‍ കണ്‍ഫ്യൂഷനിലായ്.....ഒരു പരീക്ഷണമെന്ന നിലക്കു അന്നു കൂടി ഒരു ദയാ ഹര്‍ജി ഞാന്‍ കൊടുത്തു...അതേറ്റു..നാളെ മുതല്‍ വെളുപ്പിനേ എണീക്കാമെന്നും പഠിക്കാമെന്നും ഉള്ള ജാമ്യത്തില്‍ അന്നു മിച്ച എനിക്കു ഡയറി എഴുതി തന്നു.. അടുത്ത ദിവസം ഞാന്‍ വെളുപ്പിനേ ആറു മണിക്കു എണീറ്റു..മിച്ചാടെ ഡയറിയിലെ സത്യവാങ്മൂലം എഴുത്തും അതിലുപരി സാറിണ്റ്റെ കയ്യിലെ ചൂരലിന്‍ടെ ഓര്‍മ്മയും എന്നെ ഉണര്‍ത്തി എന്നു വേണം പറയാന്‍.എന്നിട്ട് വളരെ കഷ്ടപ്പെട്ട് ഒരു അര മണിക്കൂറ്‍ ഞാന്‍ പുസ്തകത്തിണ്റ്റെ മുമ്പിലിരുന്നു...പിന്നെ എല്ലാം കൂടി ഒരു ഒന്നര മണിക്കൂറ്‍ ഒപ്പിച്ചു...മിച്ച അതു അതുപോലെ ഡയറിയിലെഴുതി...രാവിലെ സാറു അതു വായിച്ചു...പ്രതീക്ഷിച്ചപൊലെ അടിയും തന്നു..കാരണം അഞ്ചു മണിക്കു എണീറ്റില്ല എന്ന മഹാ അപരാധം." ഇതു ശരിയാവില്ല...ലവനുമായ് ചര്‍ച്ച ചെയ്തു ഒരു ഉപായം കണ്ട് പിടിക്കണം..ഇല്ലേല്‍ കമ്പനിക്കു നഷ്ടമടിക്കും.എണ്റ്റെ പ്ര്‍ഷ്ഠം കുത്തുപാളയെടുക്കും. "അങ്ങനെ ഞങ്ങള്‍ കൂലങ്കഷമായ ചര്‍ച്ച തുടങ്ങി..അവണ്റ്റെ വീട്ടിലും ഇതു തന്നെ അവസ്ഥ.... ഞങ്ങല്‍ ചിന്ത തുടങ്ങി............. .......... .......... ......... ................................. ഇല്ല രക്ഷയില്ല... ......... ...................... ............................. .................................. യെവടെ ......ബള്‍ബ് പോയിട്ട് ഒരു എല്‍ ഇ ഡി പോലും തെളിയുന്നില്ല.......... . ......... .......... ......... .........ഠിംഗ്.........അളിയാ കിട്ടി.......പിടി കിട്ടി..ഞാന്‍ അലറി... പടച്ചവന്‍ സഹായിച്ച് എനിക്കും അവനും വല്ല്യ തെറ്റില്ലാത്ത കയ്യക്ഷരമാരുന്നു.... അപ്പോള്‍ അവനു വേണ്ടി ഞാനും എനിക്കു വേണ്ടി അവനും ഡയറി എഴുതും......അപ്പോള്‍ സാറിനു സംശയം തോന്നി എണ്റ്റെ പുസ്തകവും ഡയറിയും വെച്ച് കയ്യക്ഷരം നോക്കിയാലും കണ്ട് പിടിക്കില്ല..അതു തന്നെ അവണ്റ്റെയും അവസ്ത... അങ്ങനെ എണ്റ്റെ മിച്ചാടെ ഒപ്പ് അവനും ...അവണ്റ്റെ ഉമ്മാടെ ഒപ്പ് ഞാനും ഇട്ട് ഡയറി പരുപാടി ഗംഭീരമാക്കി പ്പോന്നു.. ഇടക്കു മിച്ച ചോദിച്ചു.."നിനക്കു ഇപ്പോ ഡയറി ഒന്നും എഴുതിക്കോണ്ട് ചെല്ലണ്ടേ.. ?"ഞാന്‍ പറഞ്ഞു.:"ഞങ്ങളുടെ സ്വഭാവം നന്നായതു കൊണ്ട് സാറു അതിനി വേണ്ടെന്നു പറഞ്ഞു.. " സാറിനു സംശയം തോന്നാതിരിക്കാനായ് ഇടക്കു ഞങ്ങള്‍ മനപ്പൂര്‍വ്വം ആറു മണിക്കെണീറ്റെന്നും ഒന്നര മണിക്കൂറ്‍ പഠിച്ചെന്നും എഴുതി ഓരോ അടിയും വാങ്ങും.......കൂടാതെ ഒരു ചേഞ്ചിനു വേണ്ടി ഇടക്കു വാപ്പിച്ചാടെ പേരിലും എഴുതി ഒപ്പിടും.... അങ്ങനങ്ങനെ ഞങ്ങടെ അഞ്ചാം ക്ളാസ്സിലെ ഒരു വര്‍ഷം അല്ലലില്ലാതെ കടന്നു പോയ്... (അന്നു കാണിച്ച ആ കുരുത്തക്കേടുകള്‍ക്ക് ഞാന്‍ മിച്ചായോടും വാപ്പിച്ചായോടും ക്ളാസ്സ് റ്റീച്ചറോടും.. അജ്മലിണ്റ്റെ വാപ്പായോടും ഉമ്മായോടും എനിക്ക് വേണ്ടിയും അവനു വേണ്ടിയും മാപ്പ് ചോദിക്കുന്നു) ..............തുടരും കൂട്ടുകാരേ തുടരും......
No comments:
Post a Comment