Friday, October 9, 2009

തീയില്‍ കുരുത്തത്‌ വെയിലത്ത്‌ വാടുമോഡേ... (ബാല്യകാലസ്മരണകള്‍ നാലാംഭാഗം)തമ്പുരാനേ ഇതു വായിക്കുന്നവരെ സമ്മതിക്കണം


ആറാംക്ളാസ്സിലെ ഞങ്ങടെ പാര്‍ട്ടിയുടെ ഉന്നത വിജയത്തിനു ശേഷം നമ്പൂരിച്ചന്‍ ഒരുഗ്രശപഥമെടുത്തു,,,,ഇനി ഇലക്ഷനു നില്‍ക്കില്ല.... ഏഴാം ക്ളാസ്സ്‌ ആയപ്പോളെക്കും സ്കൂള്‍ മാനേജ്മണ്റ്റ്‌ ഒരു നല്ല തീരുമാനമെടുത്തു... എ ഡിവിഷനും ബി ഡിവിഷനും ഒന്നാക്കുക,,,,അങ്ങനെ എല്ലാം കൂടി തൊണ്ണൂറ്റഞ്ച്‌ പിള്ളേരോളം ആറില്‍ നിന്നും ഏഴിലേക്ക്‌ ചെന്നപ്പോള്‍..... ആ ഒരു വര്‍ഷം പഠിച്ചിട്ടും ആവശ്യത്തിനു അറിവു ലഭിച്ചില്ല..കൊടുക്കുന്ന ഫീസ്‌ ഞാന്‍ മുതലാക്കും..എന്നൊക്കെ വാശിയോടെ തീരുമാനിച്ച ചില മഹാന്‍മാര്‍ ആ ക്ളാസ്സില്‍ തന്നെ ഇരിപ്പുണ്ടാരുന്നു... അങ്ങനെ എല്ലാം കൂടി തൊണ്ണൂറ്റേഴു പിള്ളേരുല്ല ക്ളാസ്സായ്‌ മാറി ഞങ്ങളുടേതു... നാല്‍പത്തേഴു തല തെറിച്ചവന്‍മാരെ മേയ്ക്കാന്‍ തന്നെ പെടാപ്പാടു പെട്ടിരുന്ന സാറന്‍മാര്‍ക്ക്‌ ഞങ്ങള്‍ തൊണ്ണോോറ്റേഴെണ്ണം ഒരു പേടി സ്വപ്നമായ്‌.. അന്നൊക്കെ ചില ക്രൂരന്‍മാരായ സാറന്‍മാരെ അവര്‍ ചെയ്ത തെറ്റിനുള്ള ശിക്ഷാനടപടിയെന്നോണം ഞങ്ങടെ ക്ളാസ്സിലോട്ടാണു പറഞ്ഞു വിടാറുണ്ടാരുന്നതു.. ഞാന്‍ നേരത്തേ പറഞ്ഞ ചേട്ടന്‍മാര്‍ പിന്‍ബെഞ്ചിലെ സ്ഥിരം താമസക്കാരായതു കൊണ്ട്‌,ലേഡീ റ്റീച്ചര്‍മാര്‍ ഒരുകാലത്തും ആ ഏരിയയിലേക്കേ പോകില്ലാരുന്നു...അവന്‍മാരെ സാറന്‍മാരും റ്റീച്ചര്‍മാരും ഒരിക്കലും തല്ലില്ലാരുന്നു....പ്രായത്തിനു മൂത്തവരെ തല്ലരുതു എന്ന തത്വത്തില്‍ വിശ്വസിക്കുന്നതു കൊണ്ടാവാം.....എന്തിനു പറയുന്നു ഇണ്റ്റര്‍വല്‍ സമയത്തു ക്ളാസ്സിണ്റ്റെ പിന്നില്‍ പോയ്‌ ബീഡി വലിക്കുമാരുന്നു അവര്‍.... മിക്ക വെള്ളിയാഴ്ച്ചകളിലും ഉച്ചക്കുരണ്ടരക്കേ ക്ളാസ്സ്‌ തുടങ്ങൂ..മൂന്നേകാലിനുള്ള രണ്ടാമത്തെ പിരീഡാവുമ്പോ ഞങ്ങടെ ക്ളാസ്സ്‌ റ്റീച്ചര്‍ കണക്കു പഠിപ്പിക്കാനായ്‌ വരും...തലേന്നത്തെ ഹോംവര്‍ക്ക്‌ ഒരുകാലത്തും ചെയ്യാത്ത ഞങ്ങള്‍ക്ക്‌ അടിയും ഇടക്കു പെട്ടെന്നു വരുന്ന ഓരോ ചോദ്യ ശരങ്ങല്‍ക്ക്‌ ഉത്തരം പറഞ്ഞില്ലെങ്കില്‍ സ്പെഷ്യല്‍ അടിയും കിട്ടുമാരുന്നു..കൂടാതെ ഒന്നൊന്നര ഇമ്പോസിഷനും. അടി വേണേല്‍ ഞങ്ങല്‍ സഹിക്കും...പക്ഷേ ഇമ്പോസിഷന്‍....അതു ബുദ്ധിമുട്ടാ.....കാരണം ..ശനി ഞായര്‍ അവധി ദിവസങ്ങളിലേക്കുള്ള ഞങ്ങടെ മിക്ക പ്രോഗ്രാമും ഗോവിന്ദയാവും.... ഇതിനൊരു പോംവഴി കണ്ടു പിടിച്ചേ പറ്റൂ. ഞങ്ങടെ ക്ളാസ്സ്‌ റൂമിണ്റ്റെ സൈഡിലാരുന്നു മെയിന്‍ റോഡ്‌..അതിണ്റ്റെ അപ്പുറത്ത്‌ ഒരു മനോഹരമായ തോടാണു....(തോടെന്നു വച്ചാല്‍ കുഞ്ഞു കായല്‍) അതിണ്റ്റെ രണ്ട്‌ കരയിലുമായ്‌ നിറയേ യൂക്കാലിപ്റ്റസ്‌ മരങ്ങളുണ്ട്‌...അതിണ്റ്റെ ഇലകള്‍ എപ്പോളും ഉണങ്ങി വീണു കിടക്കും......ചില ദിവസം ആ കരിയിലകള്‍ക്ക്‌ തീ പിടിക്കും...അന്നരം ഭയങ്കര പൊകയും ചൂടുമാരിക്കും...അന്ന്‌ ആ സൈഡിലുള്ള ബില്‍ഡിങ്ങിലെ എല്ലാ ക്ളാസ്സിനും അവധിയായിരിക്കും... ഫയറെഞ്ചിനൊക്കെ എത്തി അതണക്കുമ്പോളേക്കും നാലു മണിയോളമാവും.......ആ ബില്‍ഡിങ്ങില്‍ ആണു ഞങ്ങടെ ക്ളാസ്സും................... ബാക്കി നിങ്ങള്‍ ഊഹിച്ച്‌ കാണുമല്ലോ അല്ലെ...എന്നാലും ഞാന്‍ പറയാം...ഒരു രണ്ട്‌ മുപ്പത്തഞ്ചാവുംബോളേക്കും ചെറിയ രീതിയില്‍ തുടങ്ങുന്ന തീ ..പിന്നെ ആളിപ്പടര്‍ന്നു നല്ല ഹായ്‌ വോള്‍ട്ടേജില്‍ കത്താന്‍ തുടങ്ങും.......മൂന്നു മണിയാവുമ്പോളേക്കും ഞങ്ങല്‍ക്ക്‌ ആവശ്യത്തിനുള്ള പുകയും ചൂടും മുറിയിലെത്തിയിട്ടുണ്ടാവും..... കണക്കു മാഷ്‌ എത്തുമ്പ്പോളെക്കും ഞങ്ങല്‍ ബഹളം തുടങ്ങും....കൂവലും ഒച്ചപ്പാടും ..പിന്നെ ചുമ....ചുമയെന്നു പറഞ്ഞാ.നല്ല ഐ എസ്‌ ഓ ക്വാളിറ്റി ഉള്ള നല്ല ഗ്യാരണ്റ്റീഡ്‌ ചുമ....വല്ല ക്ഷയരോഗികളും കണ്ടാ ഞങ്ങക്കു പൈസ തന്നിട്ടു പോകും...അത്ര ദയനീയമായ ചുമ...വയ്യാത്തവര്‍ തൊണ്ട കടം വാങ്ങി ചുമയ്ക്കും. അവസാനം സാറു മയിന്‍ ബില്‍ഡിങ്ങില്‍ നിന്നും ഞങ്ങടെ ക്ളാസ്സിലേക്കെത്തുമ്പോളെക്കും തായമ്പക മുറുകിയിട്ടുണ്ടാവും....സാറ്‍ നാലു കാലും പറിച്ച്‌ ഓടി എത്തിയിട്ടു ഞങ്ങളോടു പുറത്തേക്കിറങ്ങാന്‍ പറയും...ഞങ്ങല്‍ പുസ്തകസഞ്ചിയൊക്കെ എടുത്തു വെളിയിലേക്കോടും അവസാനം കൂലങ്കഷമായ ചര്‍ച്ചക്കൊടുവില്‍ സാര്‍ ക്ളാസ്സ്‌ വിടും..ആരും ഒച്ചയുണ്ടാക്കാതെ പോണം എന്നൊരു ഉപദേശവും തരും.. .."ഈശ്വൊരാ...ഇന്നും കണക്കിണ്റ്റെ ക്ളാസ്സ്‌ നമ്മുക്ക്‌ മിസ്സ്‌ ആയല്ലോ.."എന്ന ഒരു ദുഃഖഭാവം മുഖത്തു വരുത്തി ആ ഭാവം സാറിനെയൊന്നു കാണിച്ചു ഞങ്ങള്‍ സ്ഥലം വിടും.... അങ്ങനെ ഈ പരുപാടി തുടര്‍ന്നു വരവേ..ഇതിണ്റ്റെ പവറ്‍ ഓഫ്‌ അറ്റോര്‍ണി ഞങ്ങളില്‍ നിന്നും തട്ടിയെടുത്ത ചില കൂതറകള്‍ ഇതൊരു സ്ഥിരം പരിപാടിയാക്കാന്‍ പ്ളാന്‍ ഇട്ടു...ഞങ്ങളുടെ ഉപദേശം വക വെക്കാതെ ലവന്‍മാര്‍ ഇതു സ്ഥിരമാക്കി... കൂടുതലെന്തു പറയാന്‍...സാറിനു സംശയം മുള പൊട്ടി...ആരെപ്പൊക്കാനാ.....ഇതൊരു പൊതുവായ ആവശ്യമായതു കൊണ്ടാരും ഞങ്ങളെ ഒറ്റിയില്ല.... പക്ഷേ അതിലും വലിയ പണി കിട്ടി....തീപിടിത്തമുണ്ടായാല്‍ അന്നു ഉച്ചക്കു ശേഷമുള്ള ക്ളാസ്സ്‌ ഓപ്പണ്‍ എയറില്‍ നടത്താന്‍ തീരുമാനിച്ചു...പൊരിഞ്ഞ വെയിലത്തു ഒരു മരത്തിണ്റ്റെ കീഴില്‍ ക്ളാസ്സ്‌ എടുത്തു... അതോടെ എല്ലാ എണ്ണത്തിണ്റ്റേം ചീട്ട്‌ കീറി.... പൊന്‍മുട്ടയിടുന്ന താറാവിനെ ആ കശ്മലന്‍മാര്‍ ഒറ്റ വെട്ടിനു കൊന്നു.....അതോടെ ശനിയും ഞായറും ഞങ്ങള്‍ക്ക്‌ ഇംബോസിഷനെഴുതാനുള്ള ദിവസങ്ങളായ്‌ മാറി....

No comments: