Wednesday, June 17, 2020

സിഗരറ്റ്‌ പുരാണം....സസ്പെന്സ് ത്രില്ലര്‍


Statutory Warning "Cigarette smoking is injurious to health" 😏


 “ജില്ലേലെ ജില്ലേലെ ആയോ ആയോ ജില്ലേലെ
മസ്തീരെ മസ്തീരെ ആയോ ആയോ മസ്തീരെ
ബുബ ബുബ ബുബാ ബുബാ ദിൽ രൂബാ............”
ടേപ്പ് റിക്കാര്ടരില്‍ നിന്നും ഗാനം ഒഴുകി എത്തിക്കൊണ്ടിരുന്നു


“ തുറുപ്പ് ഇറക്കെഡാ @@....”
ഹോസ്ടലിലെ റൂമുകളില്‍ ഒന്നില്‍ ചീട്ട് കളി തകൃതിയായ് പുരോഗമിക്കുന്നു.....
പതിവുപോലെ കാഴ്ച്ചക്കാരനായ്‌ ഞാനും ഉണ്ട്......


കളിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും “കുണുക്കു” കേറുന്ന ആൾക്ക് കൊടുക്കുന്ന കിരീടം എന്നെ അതില്‍ നിന്നും  പിന്തിരിപ്പിച്ചു....
നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിലും മറ്റും ചീട്ടു കളിക്കുമ്പോള്‍ കുണുക്കു (അതൊരു ചീട്ടു കളിയുടെ ടേം ആണ്,തോറ്റു കൊണ്ടിരിക്കുന്ന ആള്കുള്ള പേര്) കയറുന്ന ആള്‍ ഒരു വെള്ളയ്ക്കായില്‍ ഈർക്കില്‍ വളച്ചു കുത്തി അത് കാതില്‍ തൂക്കും......കഴുത ആവുക എന്ന് ചില സ്ഥലങ്ങളില്‍ പറയും....
കാതില്‍ കുണ്‌ക്കുണ്ടെങ്കില്‍ അതിനര്‍ത്ഥം അയാള്‍ തോറ്റു കൊണ്ടിരിക്കുവാനെന്നാണ്....
പക്ഷെ കര്ണാടകയിലെ ഹോസ്റലില്‍ വെള്ളയ്കായും ഈര്കിലും ഒന്നും കിട്ടാന്‍ വകുപ്പില്ലാത്തത് കൊണ്ട് വല്ലവന്റെയും അലക്കാത്ത ജട്ടി എടുത്തു തലയില്‍ ഇടും...അതാണ്‌ കുണുക്കു.....

ഞാന്‍ കളിക്കാന്‍ തുടങ്ങിയാല്‍ (അതും അവന്മാരെപോലത്തെ പ്രഗല്ഭന്മാരുടെ കൂടെ) എനിക്ക് പിന്നെ അത് (“കുണുക്കു”) തലയില്‍ നിന്നും ഊരാനെ പറ്റാതാവും എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ടും,മോർ-ഓവർ സ്വതവേ സ്വതന്ത്രൻ ആവാൻ ആഗ്രഹിക്കുന്ന ഞാൻ കണ്ടവൻറെ "പാർട്ടി ചിഹ്നങ്ങൾ" തലയിൽ ചുമക്കാൻ താല്പര്യം ഇല്ലാത്തവൻ ആയതിനാലും  ഞാന്‍ ആ ആഗ്രഹം മനസ്സില്‍ ഒതുക്കി......
കളിയുടെ ഇടയില്‍ ഒരു ഉഷാറിനു വേണ്ടി എല്ലാവരും ബീഡി,സിഗരറ്റ്‌ മുതലായവ വലിക്കും...ഷെയര്‍ ഇട്ടു ചിപ്സ് ഒക്കെ വാങ്ങി അടിക്കും....
പുകവലി ഒഴികെ ഉള്ള ഫുഡ്‌ അടി കാര്യത്തില്‍ ഞാനും കൂടും....പക്ഷെ സിഗരറ്റിനു ഷെയര്‍ പോലും നല്കാതോണ്ട് എന്നെകൊണ്ടും വലിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു.....

അങ്ങനെ ഹോസ്ടലിലെ സഹറൂമന്മാര്‍ പല പണി നോക്കിയിട്ടും ഞാന്‍ സിഗരറ്റ്‌ വലിക്കുന്നില്ല......അവസാനം അവര്‍ അതില്‍ നിന്നും പിന്മാറി...
“എടാ,നീ വലിക്കുന്നില്ല,,എന്നാ ഒരെണ്ണം മേടിച്ചെങ്കിലും താടെയ്‌..”
ഒരുത്തന്‍ പറഞ്ഞു...
ഞാന്‍ :” അളിയാ സോറി...നീയൊക്കെ നന്നായ്‌ കാണാന്‍ ഉള്ള ആഗ്രഹം കൊണ്ടല്ല....നീയൊക്കെ വലിച്ചു നശിക്കും....അത് കണ്ടു നിന്റെ ഒക്കെ അമ്മയും അച്ഛനും ഒരിക്കലെങ്കിലും വേദനയോടെ പറയും...’അവന്റെ കൂട്ട് കെട്ട് ആണ്  അവനെ നശിപ്പിച്ചത്’ എന്ന്...ആ ശാപം മേടിക്കാന്‍ എനിക്ക് തീരെ താല്പര്യം ഇല്ല..”
അങ്ങനെ അവര്‍ പിന്മാറി എന്ന് ഞാന്‍ ധരിചിരിക്കെ....
ഒരിക്കല്‍ അവന്മാര്‍ എന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു...അത് അവര്‍ കയ്യില്‍ വച്ച് എന്നോട് മോചനദ്രവ്യം ആവശ്യപ്പെട്ടു..
.
“പൈസ ഞങ്ങള്‍ തരും...നീ ഒരു പാക്കറ്റ്‌ സിഗരറ്റ്‌ ഞങ്ങള്ക്. മേടിച്ചു കൊണ്ട് തരണം..അന്നാരം ഫോണ്‍ തരാം.....ഇല്ലെങ്കില്‍ നിന്റെ വീട്ടില്‍ വിളിച്ചു നിന്റെ ജീവിതം കോഞ്ഞാട്ട ആക്കും.....”
എന്നെ എന്റെ വീട്ടുകാർക്ക് നന്നായി അറിയാവുന്നത് കൊണ്ടും..ഇവന്മാര്‍ ഫോണില്‍ കൂടി എന്ത് വിവരക്കേടും പറയാന്‍ ധൈര്യമുള്ളവര്‍ ആണെന്നത് കൊണ്ടും മറ്റൊരു വഴിയുമില്ലാതെ ഞാന്‍ പൈസയും മേടിച്ചു പോയി....
ടൌണില്‍ പോയി അഞ്ചു വിൽസ് മേടിചോണ്ട് വന്നു ....അത് ഒരു കാലി പാക്കറ്റില്‍ ഇട്ടു തന്നു....സിഗരറ്റ്‌ മേടിച്ചപ്പോ തന്നെ എന്നിലെ ലുട്ടാപ്പി ഉണര്ന്നു ...ഞാന്‍ ഒരു പാക്കറ്റ്‌ തീപ്പെട്ടി കൂടി വാങ്ങി......

"ചീട്ടുകളി ക്ലബ്ബി"ലേക്ക് പോവാതെ ഞാന്‍ നേരെ എൻറെ റൂമിലേക്ക്‌ വിട്ടു...എന്റെ റൂമില്‍ കയറി വാതില്‍ അടച്ചു പൂട്ടി....


ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍

ഞാന്‍ സിഗരറ്റുമായി എന്റെ ടേബിളില്‍ ഇരുന്നു...നോട്ബൂക്കില്‍ നിന്നും ഒരു പേജ് കീറി...
തീപ്പെട്ടി തുറന്നു കുറെ കൊള്ളികള്‍ അവിടെ ഇട്ടു....എന്നിട്ട് ഒരു ബ്ലെയിട് എടുത്തു ആ തീപ്പെട്ടി കോലുകളിലെ മരുന്ന് ചുരണ്ടി ആ പേപ്പറിലേക്ക് ഇട്ടു....
അത്യാവശ്യത്തിനുള്ള മരുന്ന് ആയപ്പോ ഞാന്‍ സിഗരറ്റ്‌ എടുത്തു......ഒരു കൊമ്പസ്സും കണാ കുണാന്നു ഇരിക്കുന്ന ഒരു കത്രികയും എടുത്തു സിഗരറ്റില്‍ നിന്നും പുകയില എടുത്തു മാറ്റാന്‍ തുടങ്ങി...ഏകദേശം പകുതി പുകയില മാറിയപ്പോള്‍ ഞാന്‍ നിര്ത്തി .....അതിലേക്കു തീപ്പട്ടിയുടെ മരുന്ന് നിറച്ചു.....
എന്നിട്ട് അതിലേക്കു തിരിച്ചു പുകയില നിറയ്ക്കാന്‍ തുടങ്ങി......
അത് പക്ഷെ ഇത്തിരി ബുദ്ധിമുട്ടാരുന്നു...കാരണം ആ പേപ്പറിനു ഒട്ടും കട്ടി ഇല്ലാത്തോണ്ട് കീറാന്‍ സാധ്യത ഉണ്ട്....
പക്ഷെ ഒരു വാച്ച് റിപ്പയര്കാാരന്റെ കൈ വഴക്കത്തോടെ ഞാന്‍ ആ സ്പെഷല്‍ സിഗരറ്റ്‌ തയ്യാറാക്കി....

മെനകെട്ട പരുപാടി ആയത് കൊണ്ട് ബാക്കി ഉള്ളതില്‍ ഒന്നും ചെയ്യാന്‍ പോയില്ല....
എന്നിട്ട് അത് പോലെ പാക്കറ്റില്‍ ഇട്ടിട്ടു നേരെ അവന്മാരുടെ മുറിയിലേക്ക് പോയി....
സ്പെഷല്‍ സിഗരറ്റിനു ഇച്ചിരി ചളുക്ക് ഉള്ളത് കൊണ്ട് എനിക്ക് പെട്ടെന്ന് തിരിച്ചറിയാം....
നേരെ ചെന്നിട്ട് ഞാന്‍ പറഞ്ഞു:”എന്റെ ഫോണ്‍ താ...”
അവന്മാര്‍:”നീ സിഗരറ്റ്  താ...”
ഞാന്‍:”സിഗരറ്റ്‌ കാണിക്കാം...അന്നാരം ഫോണ്‍ തരണം...അന്നാരം സിഗരറ്റ്  നിങ്ങടെ കയ്യില്‍ തരാം...ok ??.”

പക്ഷെ അവന്മാര്‍ സമ്മതിച്ചില്ല....അവസാനം ഞങ്ങള്ക്ക് പൊതു സമ്മതനായ ഒരുവന്റെ കയ്യില്‍ സിഗരറ്റും ഫോണും ഏല്പിച്ചു...അവന്‍ തട്ടി എടുത്ത മുതലും മോച്ചനദ്രവ്യവും കൈമാറി....
ഞാന്‍ സസൂക്ഷ്മം വീക്ഷിച്ചു....അവന്മാര്‍ ഇപ്പം കത്തിക്കും....
എപ്പോളും ഉള്ളത് പോലെ ഒരെണ്ണം കത്തിക്കും അത് എല്ലാവന്മാരും കൂടി വലിച്ചു തീര്ക്കും ...അതിനു ശേഷം അടുത്തത്....അങ്ങനെ ആണ്....
പക്ഷെ അവന്മാര്‍ സ്പെഷല്‍ ആണോ എടുത്തത്‌ എന്ന് ദൂരെ നിന്ന് അറിയാന്‍ പറ്റുന്നില്ല ....
ഞാന്‍ ഏതായാലും കുറച്ചു മാറി  വാതിലിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു "ചീട്ട്കളി കാണാൻ" എന്ന ലുക്കിൽ നിന്നു ....ഒരു “അപകടം” ഉണ്ടായാല്‍ ഒടണമല്ലോ...യേത്....


ടിംഗ് ടിംഗ്.....ടിംഗ് ടിംഗ്.....ടിംഗ് ടിംഗ്....


ഞാന്‍ ആകാംക്ഷാ ഭരിതനായ്‌ കാത്തിരുന്നു..എസ.എസ.എല്‍.സി പരീക്ഷേടെ രിസല്ടിനു പോലും ഞാന്‍ ഇങ്ങനെ കാത്തിരുന്നിട്ടില്ല..
മണിക്കൂറുകള്‍ കടന്നു പോകുന്നു...ഞാന്‍ പെടുക്കാന്‍ പോലും പോവാതെ കാത്തിരുന്നു.....


ഠണ്ടടെൻ !!!!!

അവര്‍ നായകനെ പൊക്കി....
ഒരുത്തന്‍ ചുണ്ടില്‍ വച്ചു ........

കത്തിച്ചു........
ഞാന്‍ ഒന്നൂടി എണീറ്റ്‌ മൂരി ഒക്കെ നിവർത്തി ഒരു DEEP BREATH ഒക്കെ എടുത്തു  തയാറായ്‌.....ഇപ്പം ഓടാനുള്ള വെടി പൊട്ടും......
കോറിഡോർലേക്ക് ഒന്ന് നോക്കി....തടസങ്ങള്‍ ഒന്നും ഇല്ല....


ഒരുത്തന്‍ ആഞ്ഞു വലിച്ചു ഒരു പഫ് എടുത്തു.....
“ഫൂ.......”
അവന്‍ വിട്ട പുക അന്തരീക്ഷത്തില്‍ ഉയര്ന്നു .......


എന്റെ നെഞ്ചിടിപ്പ് കൂടി......രക്തയോട്ടം വര്ധിച്ചു.....
ഹോസ്പിറ്റലിൽ ഇഞ്ചക്ഷന്‍ എടുക്കാന്‍ പോകുമ്പോള്‍ ഉള്ള അതേ വികാരം......


അടുത്തവന് കൈമാറി.....
അവനും വലിച്ചു.................വിട്ടു......
മൂന്നാമാത്തവന്‍.........വലിച്ചു...............വിട്ടു..........


കോളേജിൽ പഠിച്ച പ്രോബബിളിറ്റി തിയറി പ്രകാരം ഇനി  റിസ്ക്‌ കൂടുതല്‍ ആണ്...........

നാലമത്തവന്‍
ആഞ്ഞു ഒരു വലി.......
“ഭുശും...” തീപ്പെട്ടിടെ മരുന്ന് ആളി അങ്ങ് കത്തി......ഒരു പൂത്തിരി കത്തുന്ന ഒച്ചയും കേട്ട്...
“അയ്യോ.....”വലിച്ചവന്‍ കൂവി....കൂടെ എന്താ സംഭവിച്ചത് എന്ന് പിടികിട്ടാത്ത സഹ വലിയന്മാരും ഞെട്ടി...

എല്ലാം വളരെ പെട്ടെന്നായിരുന്നു........
“ഭു ഹ ഹ ഹ ഹ ഹാ....” കിളി പോവാതിരുന്ന ഞാന്‍ മാത്രം  അലറി ചിരിച്ചു.....
അടുത്തിരുന്നവന്മാര്ക്ക് പോലും ഒന്നും പിടി കിട്ടിയില്ല...അന്നരം പിന്നെ ഇങ്ങനെ സംഭവിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ ഉള്ളിലേക്ക് പോകുന്ന പൊകയെ മനസ്സില്‍ കണ്ടു ആഞ്ഞു വലിച്ച അവനു വല്ലതും പിടികിട്ടുവോ?


പക്ഷെ പണി ഇച്ചിരി പാളി....
ക്ളൈമാക്സ് വലിയന്റെ മീശ,പുരികം,കണ്പീലി ആന്ഡ്‌ മുന്നിലേക്ക്‌ വീണു കിടന്നിരുന്ന അത്യാവശ്യം കുറച്ചു മുടി.....ഇവ ചാരമായി മാറി.......അവ ചെമ്മരിയാടിന്റെ രോമം പോലെ ചുവന്നു ചുരുണ്ട് കിടന്നു....


ഒരു അഞ്ചു സെക്കന്റിനുള്ളില്‍ എല്ലാവര്ക്കും കാര്യം പിടി കിട്ടി...അത് പിടികിട്ടാന്‍ എന്റെ ചിരി ഒരു Catalystന്റെ സഹായം ചെയ്തു......

അവര്ക്ക് പിടി കിട്ടി എന്ന് എനിക്ക് പിടി കിട്ടി......പിന്നെ എന്നെ പിടികിട്ടാതിരിക്കാന്‍ ഞാന്‍ ഓടി......
ഫസ്റ്റ് ഫ്ലോറില്‍ നിന്നും ഗ്രൌണ്ട് ഫ്ലോറിന്റെ ഇടയിലെക്കുള്ള ലാന്റിങ്ങില്‍ ഞാന്‍ ചാടി.....പിന്നെ കണ്ട വഴികളിലൂടെ ഒക്കെ ഞാന്‍ ഓടി.......
പുറകീന്നു വരുന്നവന്മാര്‍ ഒക്കെ കൂവാന്‍ തുടങ്ങി


“എടാ...പിടിയെടാ ആ.......$#$#@$$$$ നെ”

ഞാനും ചുമ്മാ മുന്നോട്ടു നോക്കി കൂവി “ഡാ നില്ലെടാ...പിടിയെടാ അവനെ”
അപ്പോള്‍ കണ്ടു നിന്നവര്ക്ക് തോന്നി..ഞാനും എന്റെ പുറകില്‍ ഉള്ളവന്മാരും കൂടി ആരെയോ ഓടിക്കുവാണെന്ന്......
എനിക്കുള്ള പ്ലസ്‌ പോയിന്റെന്താന്നു വച്ചാ കടയിൽ പോവാൻ വേണ്ടി ഞാൻ പാന്റ്സ് ആണ് ഇട്ടിരുന്നത് ........പക്ഷെ അവന്മാര്‍ ലുങ്കി മാത്രമാ.........പിന്നെ ട്രാന്സ്പെര ന്റ്റ്‌ അന്തര്‍ ദേശീയം...എന്ന് വച്ചാ ഉള്ളിൽ ഒന്നും ഇല്ല ശുദ്ധ ശൂന്യം ..


അപ്പൊ ഒരു പരിധി വിട്ടു ഓടാന്‍ പറ്റില്ല.....
ഓടുന്നതിനിടയിലും ഒരു കാര്യം എനിക്ക് ഉറപ്പാണ്...തിരിച്ചെത്തുമ്പോള്‍ ഒരു പണി കിട്ടും....പക്ഷെ ഈ ചൂടോടെ കിട്ടുന്നതിനു ഒരു സുഖവും കാണില്ല...
അവസാനം ഞാന്‍ തളര്ന്നു ....അവന്മാരും തളര്ന്നപ്പോള്‍ ഞാന്‍ നിന്ന്....
ഞങ്ങള്‍ നിന്ന് കിതച്ചു.......
ഞാന്‍ പറഞ്ഞു:”അളിയാ....എന്റെ ഫോണ്‍ അടിച്ചു മാറ്റിയോണ്ടാല്ലേ ഞാന്‍ അങ്ങനെ ചെയ്തെ.....ഇനി ചെയ്യില്ല....പ്ലീസ്‌...എന്നെ ഒന്നും ചെയ്യരുത്‌”
ഞാന്‍ അവന്മാരുടെ അടുത്തേക്ക് പോവാതെ വിളിച്ചു പറഞ്ഞു.....



സ്നേഹമുള്ള അവന്മാര്‍ എന്നോട് ക്ഷമിച്ചു....പിന്നെ ഞങ്ങള്‍ തോളത് കയ്യിട്ടു ഒരുമിച്ചു പാട്ടും പാടി റൂമിലേക്ക്‌ പോയി.......
(ഈ കഥയില്‍ രണ്ടു വരികള്‍ ഞാന്‍ എഴുതിയത് കള്ളം ആണ്.....അത് ഏതാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല...)

Friday, April 22, 2011

മറവിക്കടല്‍

അവന്റെ മനസ്സ് എല്ലാ അര്ത്ഥത്തിലും ഒരു കടല്‍ ആയിരുന്നു...
ചിലപ്പോള്‍ ശാന്തമായ കടല്‍ പോലെ...
ചിലപ്പോള്‍ കാറും കോളും നിറഞ്ഞ കടല്‍ പോലെ...
ചിലപ്പോള്‍ തെളിഞ്ഞ നിറം ആണെങ്കില്‍...
ചിലപ്പോള്‍ കലങ്ങി മറിഞ്ഞു......
അങ്ങനെ ഉള്ള മനസ്സുമായി ജീവിച്ചത് കൊണ്ട് അവനു കടലിനെയും വലിയ ഇഷ്ടമായിരുന്നു......
...
അവന്‍ എപ്പോളും യാത്രയില്‍ ആയിരുന്നു...ഒരു ലക്‌ഷ്യം ഇല്ലാത്ത യാത്ര...മുന്നോട്ടുള്ള യാത്രയില്‍ അവന്‍ നേരിട്ട പലതിനെയും കണ്ട കാഴ്ചകളെയും മനസ്സില്‍ സൂക്ഷിച്ചിരുന്നെങ്കിലും,അവന്റെ കടലാവുന്ന മനസ്സിലെ തിരകള്‍ തിക്കി തിരക്കി വന്നു അവ ഒക്കെ മായ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു....
ആദ്യമേ ഒക്കെ മനസ്സിലെ കാഴ്ചകള്‍ മായുന്നതില്‍ നിന്നും അവന്റെ മനസ്സിലെ തിരകലുമായ് അവന്‍ യുദ്ധം ചെയ്തു.....
പക്ഷെ കൂട്ടിനു സഹായത്തിനു ആരും ഇല്ലാതെ അവന്‍ നിരായുധന്‍ ആയി നിന്നു...പല പല തോടുകളും കായലുകളും അരുവികളും ഒക്കെ വന്നു ചേര്ന്കൂ ചേര്ന്ന്ള മനസ്സാവുന്ന കടല്‍ പ്രക്ശുബ്ധമാവാന്‍ തുടങ്ങി ..ആ കടല്‍ കലങ്ങി മറിഞ്ഞു കറുത്ത നിറമായി ഉഗ്ര രൂപം പ്രാപിച്ചു.....കടലിന്റെ ക്രുദ്ധ രൂപം കണ്ടു തകര്ന്നു പോയ അവനെ മനസ്സിലെ തിരകള്‍ തോല്പ്പി ച്ചു......
അവന്റെ മനസ്സിലെ ഓര്മ്മകള്‍ ആ വന്‍ തിരകള്‍ വന്നു മായിക്കാന്‍ തുടങ്ങി....
അങ്ങനെ അവന്‍ എല്ലാം മറന്നു തുടങ്ങി.....
അവന്‍ എങ്ങോട്ടാണ് പോകുന്നതെന്ന് മറന്നു.....
അവന്‍ എവിടെ ആണെന്ന് മറന്നു...
അവനു ആരൊക്കെ ഉണ്ടെന്നു മറന്നു.....
എന്തിനധികം...അവന്‍ ആരെന്നു വരെ അവന്‍ മറന്നു.......
അവന്‍ ലക്ഷ്യമില്ലാതെ അലയാന്‍ തുടങ്ങി........
....
പക്ഷെ ആ മറവി അവന്‍ പതുക്കെ പതുക്കെ ആസ്വദിക്കാന്‍ തുടങ്ങി....
കാരണം ഇപ്പോള്‍ അവന്‍ അവന്റെ വേദനകള്‍ മറന്നു....
അവന്റെ സങ്കടങ്ങള്‍ മറന്നു......
അവന്‍ ഒരു നൂല് പൊട്ടിയ പട്ടം പോലെ പറക്കാന്‍ തുടങ്ങി....
കാറ്റിന്റെ ഗതി എങ്ങോട്ടോ അങ്ങോട്ടേക്ക് അവന്‍ പറന്നു കൊണ്ടിരുന്നു....
അങ്ങനെ അവസാനം...അവന്‍ നടന്നു നടന്നു അവനു ഏറ്റവും ഇഷ്ടമുള്ള കടല്‍ കരയില്‍ എത്തി.....
അവന്റെ ചുറ്റും ഉള്ളവര്‍ എന്തൊക്കെയോ പറയുന്നു...ചിരിക്കുന്നു ബഹളം വയ്ക്കുന്നു....
പക്ഷെ അവ ഒന്നും അവന്റെ മനസ്സിലേക്ക് എത്തുന്നില്ല.......കാരണം.....മനസ്സില്‍ ഉള്ളവ മായ്ച്ചു മായ്ച്ചു അവസാനം ആ തിരകള്‍ അവന്റെ മനസ്സിനെയും കവര്ന്നു് കൊണ്ട് പോയി.....
അവന്‍ കടല്ക്കാറ്റ്‌ കൊണ്ട്.....പക്ഷെ ശരീരത്തിന്റെ ഉഷ്ണം കുറയുന്നില്ല....അവന്‍ ഒന്ന് കൂടി മുന്നോട്ടു നടന്നു.....പക്ഷെ എന്നിട്ടും അവനെ മാത്രം കടല്‍ കാറ്റ് തഴുകുന്നില്ല....
അവന്‍ പിന്നെയും മുന്നോട്ടേക്കു നടന്നു...ഒരു നേരിയ കാറ്റ് അവന്റെ ശരീരത്തെ തഴുകി.....
അത് അവനു ആസ്വദിക്കുന്നതിന് മുന്പേ ആ കാറ്റ് നിന്നു....അവന്‍ പതുക്കെ മുന്നോട്ടേക്കു നടക്കാന്‍ തുടങ്ങി......
പതുക്കെ പതുക്കെ അവന്റെ കാലുകളില്‍ തിരകള്‍ വന്നു തട്ടി....അവന്‍ ആ തണുപ്പ് അറിഞ്ഞു.....
അവന്റെ ദേഹത്ത് കാറ്റും വന്നു തഴുകി....അവന്‍ പിന്നെയും മുന്നോട്ടു നടക്കാന്‍ തുടങ്ങി.....
ചുറ്റും കൂടി നില്കുന്ന ആളുകളുടെ സംസാരങ്ങളും ബഹളങ്ങളും ഒക്കെ അവന്റെ ചെവിയെ തഴുകി കടന്നു പോയത് അവന്‍ അറിഞ്ഞില്ല....
അവന്റെ ദേഹത്ത് ഇപ്പോള്‍ നല്ല തണുപ്പുണ്ട്.....അവന്‍ പറന്നു നടക്കുന്ന പോലെ തന്നെ അവനു തോന്നുന്നു....
അവന്റെ കാലിന്റെ കീഴില്‍ ഇപ്പോള്‍ ഉറച്ച ഭൂമി ഇല്ല...പകരം ആഴത്തില്‍ ഉള്ള കടല്‍ മാത്രം ആണെന്ന് അവന്‍ അറിഞ്ഞില്ല........
അങ്ങനെ അവന്‍ മുന്നോട്ടു നീങ്ങാന്‍ തുടങ്ങി.......
ഇപ്പോള്‍ ആളുകളുടെ ബഹളങ്ങള്‍ ഒന്നും ഇല്ല.....മുന്നില്‍ പ്രകാശം മാത്രമുള്ള ഒരു വലിയ ഇടനാഴി......അവന്‍ മുന്നോട്ട് പോയ്കൊണ്ടിരുന്നു..
......
.........
പെട്ടെന്ന് അവന്റെ ഉള്ളില്‍ ആ കടല്‍ കവര്ന്നെടുത്ത മനസ്സ് കടല്‍ തന്നെ തിരികെ കൊണ്ട് വച്ചു...
അവന്‍ കണ്ട കാഴ്ചകളും ഓര്മ്മകളും തിരികെ വന്നു കൊണ്ടിരുന്നു,....
അവസാനമായി കടല്‍ കരയിലെ കാഴ്ചകളും ബഹളങ്ങളും അവന്റെ മനസ്സില്‍ ഓടി എത്തി.....
പക്ഷെ അവനു ആ ഓര്മ്മയില്‍ വന്ന ഒരു കാര്യം മാത്രം മനസ്സിലായില്ല....
അവിടെ കൂടി ഇരുന്ന സ്തീകള്‍ ...”അയ്യോ! അങ്ങോട്ട്‌ പോകല്ലേ....കടല്‍ ഇളകി ഇരിക്കുകയാണ്......അപകടമാണ്...ആരെങ്കിലും ആ വെള്ളത്തിലേക്ക്‌ പോകുന്ന ആളെ ഒന്ന് രക്ഷിക്കണേ...”എന്ന നിലവിളിയുടെ അര്ത്ഥം .....

Saturday, March 5, 2011

രംഗ പുരാണം..ഒരു തേങ്ങയും പിടി കിട്ടുന്നില്ല....

ഏറമ്പാല കൃഷ്ണന്‍ നായനാരെ, ഇ.കെ.നായനാര്‍ എന്ന് വിളിച്ചിരുന്ന പോലെയും, പിലാവുള്ളകണ്ടി തെക്കതില്‍ ഉഷയെ, പി.ടി.ഉഷ എന്ന് വിളിക്കുന്ന പോലെയും ... കൊന്നപ്പറമ്പില്‍ ഒതേനന്‍ മകന്‍ രംഗനെ കെ.ഒ.രംഗന്‍ എന്ന് പേര് കിട്ടിയപ്പോള്‍ ആദ്യം പ്രശ്നമൊന്നും തോന്നിയില്ല....
ജനിച്ചു വീഴുന്ന ഉടനെ മാതാപിതാക്കള്‍ ഇടുന്ന പേര് കൂതറ ആയാല്‍ പോലും പ്രതിഷേധിക്കാന്‍ വകുപ്പില്ലല്ലോ...പ്രതിഷേധിക്കുന്ന പ്രായമാവുംബോളെക്കും പേര് മാറ്റാന്‍ ഗസറ്റും,പരസ്യവും അങ്ങനെ ചടങ്ങുകളും ഒക്കെ ആയി മാറും....അല്ലെങ്കില്‍ പിന്നെ എന്നെപോലെ ചെറുപ്പത്തില്‍ ആദ്യമേ ഇട്ട പേര് ഇഷ്ടപ്പെടാഞ്ഞതിന്റെ പേരില്‍ ആ പേര് വിളിക്കുമ്പോള്‍ കൈക്കുഞായിരിക്കുമ്പോള്‍ തന്നെ മൈന്‍ഡ്‌ ചെയ്യാതിരുന്നു അവസാനം മാതാപിതാക്കള്‍ അഫ്സല്‍ എന്നാ മനോഹരമായ പേര് ഇടുന്നത് വരെ പഴയ പേരിനു ഒരു പരിഗണന കൊടുക്കാതെ ഇരിക്കാന്‍ പറ്റണം...(പഴയ പേര് ചോദിച്ചോണ്ട് ആരും ഈ വഴി വരണ്ട...ഡിങ്കന്‍ ഇവിടുണ്ട്)
പക്ഷെ ഇവിടെ കഥാനായകന്‍ രംഗന് പുലിവാല് പിടി പെട്ടത് എസ്.എസ്.എല്‍.സി ബുക്ക്‌ കയ്യില്‍ കിട്ടിയപ്പോള്‍ ആയിരുന്നു...സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് പുസ്തകത്തില്‍ മുഴുവനും മലയാളത്തില്‍ പേര്‍ എഴുതി ശീലിച്ചിരുന്ന കക്ഷി,തന്റെ എസ്.എസ്.എല്‍.സി ബുക്കില്‍ പേര് ഇംഗ്ലീഷില്‍ എഴുതിയത് കൂട്ടിവായിച്ചപ്പോലാണ് ഗദ്ഗദ കണ്ടനായത്....കെ.ഒ.രംഗന്‍..എന്ന് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ അബദ്ധവശാല്‍ ‘കെ’യും ‘ഒ’യും കഴിയുമ്പോള്‍ ഉള്ള ഫുള്‍ സ്റ്റോപ്പ്‌ ഇടാന്‍ മറന്നാലുണ്ടാവുന്ന പ്രശ്നം നിസ്സാരമാല്ലാരുന്നു..ഫുള്‍ സ്റൊപ്പിന്റെ വില എന്താണെന്ന് അങ്ങനെ കക്ഷി വേദനയോടെ മനസ്സിലാക്കി....
‘ഈശ്വരാ! ഈ ലോകത് എത്രയോ നല്ല പേരുകളുണ്ട്..എന്റെ അപ്പനും അമ്മയ്ക്കും ഈ പേര് മാത്രേ കിട്ടിയുള്ളോ?’
പൊതുവേ നാടിനും വീടിനും വല്ല്യ ഉപദ്രവമോ (ഉപകാരമോ) ഇല്ലാതെ നടന്നിരുന്ന രംഗന്‍,അങ്ങനെ ഉന്നത വിദ്യാഭ്യാസത്തിനു ശേഷം ജോലി തപ്പി നടന്നു..
പഠന കാലത്തിനിടയില്‍ തന്റെ അമ്മാവന്റെ മകള്‍ക്ക് തന്നോട് തോന്നിയ അനുരാഗം തന്റെ ആകെ സമ്പാദ്യമായ തരികിട ഉപദേശങ്ങളിലൂടെ വഴി തിരിച്ചു വിട്ടു..ചൊക്കിയ കശുവണ്ടിയുടെ മുകളിലൂടെ റോഡ്‌ റോളര്‍ കയറിയ പോലത്തെ മുഖവുമായി ജീവിക്കുന്ന തന്നോട് അമ്മാവന്റെ മകള്‍ക്ക് തോന്നിയ ‘അനുരാഗം’,ആളെ ‘ഉ’ ആക്കാനുള്ള പരിപാടി ആണെന്ന് ആദ്യമേ തന്നെ മച്ചാന് മനസ്സിലാക്കി..തന്നെയുമല്ല...അക്കാലഘട്ടത്തില്‍ തന്നെ പുള്ളിക്കാരിക്ക് കൊണ്ട് പിടിച്ച ഒരു പ്രണയം വേറെ ഒരുത്തനുമായി ഉണ്ടായിരുന്ന വിവരം രംഗന്‍ അറിഞ്ഞിരുന്നു....ഇനി അഥവാ അങ്ങനെ ഒരു പ്രണയം ഇല്ലായിരുന്നെങ്കില്‍ പോലും കുടുംബത്തിനകത്ത് നിന്ന് ഒരുത്തിയെ പ്രണയിക്കാന്‍ തക്ക ആമ്പിയര്‍ രംഗന് ഇല്ലായിരുന്നു....
അങ്ങനെ കാലം കടന്നു പോകവേ....തൊഴിലില്ലായ്മ വേതനത്തില്‍ മുറുകെ പിടിച്ചു ജീവിച്ച രംഗന്‍..ഒരു കച്ചിതുരുംബെന്നോണം ഒരു പണി കിട്ടി..വാര്‍ക്ക പണിക്കാരുടെ കൂടെ...തട്ടടി....
എസ്.എസ്.എല്‍.സി നാലാം വര്ഷം തന്നെ ഫസ്റ്റ് ക്ലാസ്സിനു വെറും നൂറ്റന്പതു മാര്‍ക് വ്യത്യാസത്തില്‍ (ആകെ മൊത്തം ഇരുനൂറ്റി പത്തു മാര്‍ക് കിട്ടിയാരുന്നു..ഫസ്റ്റ് ക്ലാസ്സിനു മുന്നൂറ്റരുപതു വേണമെന്ന്..യേത്) പാസ്സായ മഹാന്‍,തന്റെ ഉന്നത ബിരുധമായ എം.ബി.ഏ പാസ്സായത് കൂട്ടുകാരുടെ സഹായം കൊണ്ട് മാത്രമാണ്..പിന്നെ തട്ടുകടക്കാരന്‍ വാസു അണ്ണന്റെ ഔദാര്യവും...കാരണം..കൂട്ടുകാര്‍ പൈസ കൊടുത്തില്ലെങ്കില്‍ പിന്നെ വാസു അണ്ണന്‍ ഫ്രീ ആയി കൊടുത്താല്‍ അല്ലെ രംഗന് ബോണ്ട തിന്നാന്‍ ഒക്ക്‌ു.....ഓ...മറന്നു..എം.ബി.ഏ. എന്ന് കേട്ടപ്പോള്‍ എല്ലാവരും തെറ്റിദ്ധരിച്ചു അല്ലെ...ഇത് ഇല്ലേ എം.ബി.ഏ. അല്ല...ഇത് വേറെ....’മെനക്കെടാതെ ബോണ്ട അടിക്കുക’ അതിന്റെ ചുരുക്കമായ എം.ബി.ഏ...!!!ഈ ഡിഗ്രി മാത്രം കൈ മുതലായ ഒരുത്തന് വാര്‍ക്ക പണി കിട്ടിയത് തന്നെ മുന്‍ തലമുറയിലെ മൂപ്പിലാന്മാര്‍ ചെയ്ത പുണ്യം....
എന്തായാലും കാണാന്‍ ലുക്ക്‌ ഇല്ലെങ്കിലും സ്വഭാവം നല്ലതാണ് എന്ന് കണ്ടിട്ടാവണം..രംഗന് വിവാഹാലോചനകള്‍ വരാന്‍ തുടങ്ങി....പക്ഷെ ഒന്നും അങ്ങോട്ട്‌ ശരിയാവുന്നില്ല....ഒന്നുകില്‍ പെണ്ണിന് ചെറുക്കനെ ഇഷ്ടപ്പെടുന്നില്ല,,അല്ലെങ്കില്‍ ചെറുക്കനെ പെണ്ണിന് ഇഷ്ടപ്പെടുന്നില്ല.....
ഇതൊന്നും പോരെങ്കില്‍ പേര് കേള്‍കുമ്പോള്‍ തന്നെ എല്ലാവര്ക്കും ഒരു ചിരി...എല്ലാം കൊണ്ട് വന്‍ കോള് തന്നെ...
ഏതായാലും ഗ്ലാമര്‍ കൊണ്ട് തനിക്ക് പെണ്ണ് കിട്ടില്ലാ എന്ന് മനസ്സിലാക്കിയ രംഗന്‍,തന്റെ ആകെ മുതല്‍ ആയ സല്‍സ്വഭാവം പരസ്യമായി പ്രകടിപ്പിക്കാന്‍ അവസരം കാത്തു..
അവസാനം ആറ്റു നോറ്റ് ഒരു ആലോചന ഏകദേശം ശരിയായി വന്നു...പെണ്ണിന്റെ അമ്മാവന്‍ രംഗന്റെ നാട്ടുകാരനാണ്.....തുണിക്കച്ചവടക്കാരന്‍ ശശി
അങ്ങനെ തട്ടടിയും കിടുപിടികളുമായി ജീവിച്ചു പോരവേ....
ഒരു ദിവസം.......
അന്നത്തെ പണിയും കഴിഞ്ഞു സന്ധ്യ കഴിഞ്ഞപ്പ്പോള്‍ എണ്ണ തേച്ചു മിനുക്കിയ തന്റെ കറുത്ത ബോഡിയും കൊണ്ട് രംഗന്‍ കായലില്‍ നിന്നും തിരിച്ചു വരവേ...തോട്ടുമുക്ക് ഷാപിന്റെ അടുത്തെത്തിയതും ഒരു ഒച്ച...
“ഇര്ര്‍...ങ്കാ....”
...................”ഈ ഹി ഹി ഹി ഹീ....”
......”മ്രിഗേം....”
“....ദ്വാ.....ഗ്വാ.......ഊ.....ദ്വാ......”
ഇരുട്ടായത് കൊണ്ട് ആളെ കാണാന്‍ വയ്യ...പക്ഷെ അടിവാരം മുതല്‍ മാന്തി എടുത്തു കൊണ്ടുള്ള യമണ്ടന്‍ വാള് വയ്പ്പ് നടക്കുവാ....
രംഗന്‍:”ആരാ അത്....?”
.........................................
രംഗന്‍:”ആരാന്നാ ചോദിച്ചേ.....?”
............................................
രംഗന്‍:”യെടാ യെതവനാടാ അവിടെ....?”
...
അപരന്‍:” നിന്റെ അപ്പന്‍....ഈ ഹി ഹി ഹി ഹീ....”
രംഗന് തന്റെ ഇനീഷ്യല്‍ ഇട്ട അപ്പനെ പറയുന്നത് കേട്ടപ്പോള്‍ കലിപ്പ് ഇളകി....
രംഗന്‍ കയ്യാല ചാടി അപ്പുറത്ത് എത്തിയതും കണ്ട കാഴ്ച....കുപ്പിയേതാ ഡപ്പിയേതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത പരുവത്തില്‍ ഒരുത്തന്‍...അതും വെറുതേ ഇരിക്കുവല്ല...സ്വയം സമര്‍പ്പിച്ച വാളില്‍ ഇരുന്നു കൊണ്ട് അതിരില്‍ നിന്നിരുന്ന മുറിച്ച തെങ്ങിന്റെ പൊറ്റയില്‍ തടവുന്നു....കൂടെ ഒരു ഡയലാഗും
“ട്രാ...മഴുമോനെ..നീ ഇങ്ങനെ കുഴിക്കരുത് (ഴ=ട)...എന്താഴാ നിന്റെ പ്ഴശ്നം
നിന്റെ മുഴുകത്തു(ഴ=ത) അപ്പിടി ഴോമാമാനല്ലോഴാ (ഴ=ര,ട)...”
ഇവനെ ഒന്നും തല്ലിയിട്ടും കാര്യമില്ല എന്ന് മനസ്സിലാക്കിയ രംഗന്‍ തിരിച്ചു നടക്കാന്‍ തുടങ്ങി...ഉടനെ ചിന്തിച്ചു..
‘വേണ്ട!!!..ഷാപിന്റെ പറമ്പിലാണ് താന്‍ നില്‍കുന്നത്...ഗെയിറ്റ്‌ കടന്നു വെളിയില്‍ പോകുന്നത് ആരെങ്കിലും കണ്ടാല്‍ തെറ്റിദ്ധരിക്കും...അത് കൊണ്ട്..വന്ന പോലെ തന്നെ തിരിച്ചു കയ്യാല ചാടാം...
‘......ബ്ധിം....’ ചാടി നിലത്ത് വീണ ഒച്ച..
“.എന്റെ ഭഗവാനേ...ഞാന്‍ ചത്തേ....!!!!!” പ്രതീക്ഷിക്കാതെ ഒരു മനുഷ്യന്‍ പുറത്തോട്ടു വീണ ഉടനെ ഒരു അപരിചിതന്റെ നിലവിളി...
താന്‍ ചാടിയത് ഒരു മനുഷ്യന്റെ പുറത്ത്‌ ആണെന്ന് തിരിച്ചറിഞ്ഞ രംഗന്‍ മാപ്പ് പറയാന്‍ തുടങ്ങിയതും അപരിചിതന്‍ മൊഴിഞ്ഞു..
“ യെടാ യെടാ തവളപ്രിക്കാടി..യെന്തിരുവനെ.....വെള്ളമടിച്ചിട്ടു നടക്കാന്‍ മേലെന്കില്‍ എവിടെയെങ്കിലും ചുരുണ്ട് കൂടുന്നതിനു പകരം കയ്യാല ചാടുന്നോടാ പന്ന......”
‘തമ്പുരാനെ...പണി പാളി...’
രംഗന്‍:” അയ്യോ ഞാന്‍ മദ്യപിച്ചിട്ടില്ല ചേട്ടാ..”
അപ:”പഭ..യെമ്പോക്കി....കല്ല്‌ ഷാപ്പില്‍ പിന്നെ നീ മലക്കറി മേടിക്കാന്‍ പോയതാരിക്കും അല്ലേടാ..”
രംഗന്‍:”അയ്യോ അത്...”
അപ:”വേണ്ട..പരുങ്ങണ്ട....സാമദ്രോഹീ...എന്റെ മുതുക് നീ മൈതാനമാക്കിയല്ലോടാ...ആശുപത്രി ചെലവ് തന്നിട്ട് പോയാ മതി നീ..”
ഇത്രയും ബഹളമായപ്പോഴേക്കും..വീടെത്താന്‍ പൊയ്ക്കൊണ്ടിരുന്ന നാട്ടുകാര്‍ അടുത്ത് കൂടി...ഇതിനിടയില്‍ ആരോ പെട്രോമാക്സുമായി എത്തി...വാടിയുടെയും പ്രതിയുടെയും മുഖം വ്യക്തമായ ഉടനെ അതില്‍ ഒരുവന്‍:”അയ്യോ!! ഇത് നമ്മുടെ രംഗന്‍ അല്ലെ..”
പരുക്ക് പറ്റിയ അപരിചിതന്‍ ഉടനെ മുഖം ഉയര്‍ത്തി രംഗനെ നോക്കിയതും രംഗന്‍ അയാളെ കണ്ടതും ഒരുമിച്ചായിരുന്നു...മറ്റാരുമല്ല ശശി..തുണിക്കച്ചവടക്കാരന്‍ ശശി....ഏകദേശം ഉറപ്പിച്ച കല്യാണത്തിലെ കല്യാണപ്പെണ്ണിന്റെ അമ്മാവന്‍...
‘തോലഞ്ഞു...’
രംഗന്‍:”അമ്മാവാ ഞാന്‍ സത്യമായും കുടിച്ചിട്ടില്ല..”
ശശി:” ഉവ്വ..ഞാന്‍ വിശ്വസിച്ചു മോനെ...നീ ഷാപ്പില്‍ കയറിയിട്ടില്ല,കള്ള് കുടിച്ചിട്ടില്ല,വെളിവ് പോയിട്ടില്ല,കയ്യാലയും ചാടിയിട്ടില്ല...ഇതൊന്നും പോരെങ്കില്‍ നീ എന്റെ മുതുകത്ത് വീണിട്ടുമില്ല...ഇനി ഒന്ന് കൂടി..ഇത്രയും ഒക്കെ ‘ഇല്ല’ എന്ന് ഞാന്‍ സമ്മതിച്ച സ്ഥിതിക്ക് ഇനി നിനക്ക് തരാന്‍ ഞങ്ങടെ വീട്ടില്‍ പെണ്ണും ഇല്ല...ഹോ..ദൈവം കാത്തു..ഇത് പോലോരുത്തനെ ഞങ്ങടെ കൊച്ചിനെ കൊടുത്തിരുന്നെങ്കില്‍ എന്തായേനെ ഗതി..?”
രംഗന്‍ എന്ത് പറയണമെന്നറിയാതെ തലയ്ക്കു കയ്യും കൊടുത്തു ഇരുന്നു..നാട്ടുകാര്‍ പിരിഞ്ഞു പോയി...
‘ഏതു നേരത്താണോ മറ്റവന്റെ ശബ്ദം കേട്ട് പോയി നോക്കാന്‍ തോന്നിയത്...’
തന്റെ തലയില്‍ കൂടി ഒരു വണ്ട്‌ പാഞ്ഞു നടക്കുന്നത് പോലെ രംഗന് തോന്നി....
ഇതിനിടയില്‍ നേരത്തെ ആ തെങ്ങിന്‍ പൊറ്റയില്‍ കിടന്നു ഗുസ്തി പിടിച്ചിരുന്ന മച്ചാന്‍,ഒരു വാഴത്തൈ എവിടുന്നോ വലിച്ചു പറിച്ചു കൊണ്ട് ഇഴഞ്ഞു വന്നു...
“മഴുമോനെ...വേഹം നഴക്ക്‌...”
കയ്യില്‍ ഇരുന്ന വാഴത്തൈ മരുമകന്‍ ആണെന്നാണ്‌ പുള്ളിയുടെ ചിന്ത...രംഗനെ കണ്ടതും അയാള്‍:”ഴാ ഗോച്ചനെ....എന്റെ വീഴ് (വീട്) ഒന്ന് കാഴിച്ചു താ...അല്ലെങ്കി വേണ്ട..ഒരു നൂഴു മില്ലി അടിക്കാന്‍ വല്ലതും താ...”
രംഗന്‍ തിളച്ചു മറിഞ്ഞു:”പ്ഭ പുല്ലേ...എടോ മലന്തവളെ...നീ ഒറ്റ ഒരുത്തന്‍ കാരണം എന്റെ ജീവിതം നായ നക്കി..അതും പോരാഞ്ഞ് ഇനി നിനക്ക് നൂറു മില്ലിക്കുള്ള വകുപ്പും കൂടി ഞാന്‍ ഉണ്ടാക്കി തരണം അല്ലെ...തരാടാ...തരാം...നീ ഒന്ന് നേരെ നില്‍ക്കു...നിന്റെ കരണത് തന്നെ ഞാന്‍ തരാം...”
മൂപിലാനു ഒന്നും പിടി കിട്ടിയില്ല....എന്ന് തന്നെയുമല്ല ഓന്തിനെ പോലെ ഇരിക്കുന്ന തന്റെ മുഖത്ത് നോക്കി തവള എന്ന് വിളിച്ചതിന്റെ പൊരുളും മനസ്സിലായില്ല....കള്ളിന്റെ കിക്ക്‌ അപാരം എന്ന് കരുതി മൂപിലും അത് അവിടെ ഉപേക്ഷിച്ചു...
രംഗന്‍ വീട്ടിലെത്തി...ഭക്ഷണം ഒന്നും കഴിക്കാതെ കിടന്നു...
ഇനി എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ല...
അവസാനം ഒരു ഐഡിയ കിട്ടി...പെണ്ണിനെ നേരിട്ട് കണ്ടു ഉണ്ടായ സംഭവം അറിയിക്കുക....പക്ഷെ ഒറ്റയ്ക്ക് വേണം...കാരണം അമ്മാവന്‍ ഉണ്ടായ സംഭവങ്ങള്‍ വീട്ടുകാരെ അറിയിച്ചു കാണും...
നേരം വെളുത്തു...രാവിലെ പണിക്ക് പോകാന്‍ ഇറങ്ങിയതും നാട്ടുകാര്‍ തന്നെ നോക്കി ഒരുമാതിരി ചിരി ചിരിക്കുന്നത് കാണാന്‍ തുടങ്ങി...
അവസാനം ഒരുത്തന്‍ നേരിട്ട് ചോദിച്ചു..:”രംഗാ...കുടി തുടങ്ങിയത് നമ്മളോടും കൂടി പറയാമാരുന്നില്ലേ...ഒരു കമ്പനി ഞങ്ങള്‍ തന്നേനെല്ലോ..”
‘ഈശ്വരാ!!!! ഇത് നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞു....ഇനി ഒരു രക്ഷയുമില്ല..’
രംഗന്‍ മറുപടി ഒന്നും പറയാതെ നടന്നു...ജോലി സ്ഥലത്തും അവന്‍ അധികം മിണ്ടിയില്ല...വൈകുന്നേരം കൂലി മേടിക്കാന്‍ നേരം സൂപ്പര്‍വൈസര്‍ പറഞ്ഞു:”രംഗാ,വല്ലപ്പോഴും ഒക്കെയേ ആകാവു...ഉള്ള കൂലി മുഴുവനും ഷാപ്പില്‍ കൊടുക്കരുത്..”
എല്ലാവരും ഇത് കേട്ട് ചിരിച്ചു...
വൈകുന്നേരമായപ്പോള്‍ രംഗന്‍ പെണ്ണിന്റെ വീട്ടിലേക്കു തിരിച്ചു....വരുന്നിടത്ത് വച്ച് കാണാം..ഏതായാലും വലിയ പ്രതീക്ഷ ഒന്നും ഇല്ല...പക്ഷെ സത്യാവസ്ഥ അറിയിച്ചേക്കാം.....
അങ്ങനെ സന്ധ്യ ആയപ്പോള്‍ ബസ്‌ സ്ടാണ്ടില്‍ എത്തി...
ബസ്‌ നോക്കി നടന്നതും ഒരു പെണ്‍കുട്ടി കയ്യില്‍ ഒരു ബാഗുമായി നില്‍കുന്നു..എന്തോ ഒരു പന്തികേട്...രംഗന്‍ അടുത്തെത്തി....
രംഗനെ കണ്ടതും അവള്‍ മുഖം മറക്കാന്‍ ഒരു ശ്രമം നടത്തി....
പക്ഷേ ആളെ കണ്ടതും രംഗന്‍ ഞെട്ടി...കല്യാണപ്പെണ്ണിന്റെ അമ്മാവന്റെ മകള്‍....തന്റെ ജീവിതം നായ നക്കിയ സംഭവത്തില്‍ സൈഡ് റോള്‍ കളിച്ച അതെ അമ്മാവന്റെ മകള്‍...അവള്‍ കാമുകനുമായി ഒളിച്ചോടി പോകാന്‍ എത്തിയതാണ്..പക്ഷേ സകല ആഭരണങ്ങളും ഉപേക്ഷിചിട്ടാണ് വന്നത് എന്നറിഞ്ഞ കാമുകന്‍ സ്ഥലം വിട്ടു..എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് അവള്‍...
രംഗന്‍ അധികം ആലോചിച്ചില്ല...അവളോട്‌ ചോദിച്ചു:”നിനക്ക് എന്റെ കൂടെ ജീവിക്കുന്നതില്‍ എതിര്‍പ്പുണ്ടോ?”
അവള്‍ ഒന്നും മിണ്ടിയില്ല...
പിന്നെ ഒന്നും നോക്കിയില്ല,അവളുടെ ബാഗും വാങ്ങി തിരുനെല്ലിക്കാവിലേക്ക് പോകാന്‍ തയാറായി കിടന്ന സൂപ്പര്‍ ഫാസ്റ്റില്‍ കയറി....
ഉള്ള പൈസയും തന്റെ കഴുത്തില്‍ കിടന്ന മുക്കാല്‍ പവന്‍ വരുന്ന മാലയുമായി രംഗന്‍ അവളെയും കൊണ്ട് സ്ഥലം വിട്ടു....
അവളെ കല്യാണവും കഴിച്ചു സുഖജീവിതം നയിക്കുന്നു.....
**--**--**--**--**--**--**--**--**--**--**--**--**--**--**--**--**--**--**--**--**
എന്‍:ബി: എന്ത് കണ്ടിട്ടാണ് മുതലാളി ഈ ചവറു എഴുതിയതെന്നു ആലോചിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ല...ഒരു പേര് കിട്ടിയപ്പോള്‍ എഴുതി തുടങ്ങി എന്നാണു എന്നോട് പറഞ്ഞത് ..അവസാനം ആവണക്കെണ്ണ കുടിച്ച അവസ്ഥയായി...നിര്‍ത്താന്‍ വയ്യ പോലും ...എങ്ങനോക്കെയോ ബ്രേക്കിട്ടു നിര്‍ത്തി...’എല്ലാവരും എന്നോട് ക്ഷമിക്കണം...ഇനി ഈ സൈസ്‌ ആവര്‍ത്തിക്കില്ല...നമുക്ക് പറ്റിയത് എന്റെ ജീവചരിത്രം തന്നെയാണ്...സാരമില്ല എന്തെങ്കിലും ഓര്മ വരുമ്പോള്‍ എഴുതാം....ഇപ്രാവശ്യതെക്ക് ഇത് സഹിക്കുവാന്‍ അപേക്ഷ....’ എന്ന് എല്ലാവരോടും പറഞ്ഞിട്ട് ഇത് പോസ്ടാന്‍ എന്നെ ഏല്പിച്ചു...അഭിപ്രായം എന്തായാലും മേടിച്ചു വെക്കാനും പറഞ്ഞു....പോസ്ടാന്‍ എന്നെ തന്നെ എല്പിച്ചതില്‍ നിന്നും അഭിപ്രായം ഏതു തരത്തിലുള്ളതാണെന്ന് എനിക്ക് മനസ്സിലായി....


മുതലാളിക്ക് വേണ്ടി ഡിങ്കന്‍ (ഒപ്പ്)

Wednesday, March 2, 2011

ഒരു പിറന്നാള്‍ സമ്മാനം.....



[ആരും കണ്ണ് മിഴിക്കണ്ട...കവിത (?) എഴുതാനും മാത്രം ഞാന്‍ മൊട്ടേന്നു വിരിഞ്ഞിട്ടില്ലെന്നു ആരെങ്കിലും പറഞ്ഞാല്‍ ഇടിച്ചു കൂമ്പ് വാട്ടും ഞാന്‍....ഇത് എനിക്ക് തോന്നിയ വരികള്‍ ആണ്...ഗദ്യവും കവിതയും ചേര്‍ന്ന് “ഗവിത” എന്ന ഗ്രൂപ്പില്‍ പെടുത്താം..(സത്യം..അങ്ങനെ ഒരു ഗ്രൂപ്‌ ഉണ്ടെന്നെയ്‌..ഞാനല്ലേ പറയുന്നേ....വിശ്വസിക്കെടെയ്‌..ഡിങ്കന്‍ ആണേ സത്യം)....
ഈ സംഭവം..എന്റെ സ്നേഹസാന്ത്വനം കുടുംബത്തിന്റെ പേരിലും,വാപ്പിച്ച,മിച്ച,അനിയന്‍,വാപ്പ,ഉമ്മ,സന,ഇത്ത,ഇക്ക,അനിയന്‍,ടീച്ചരമ്മ,അരുണ്‍ മുത്ത്,ഹരിമുത്ത്...തുടങ്ങി എല്ലാ മുത്തുകളുടെ പേരിലും...എന്റെ തംലിയ്ക്ക് സമര്‍പ്പിക്കുന്നു....ഒരു പിറന്നാള്‍ + വിവാഹ വാര്‍ഷിക സമ്മാനം...{അണ്ണാറ കണ്ണനും തന്നാലായത്....}

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
പുലരൊളി തന്‍ ഇളവെയില്‍ പോലെ
തേനൊഴുകും വാക്കുകളാലെ
കടലല തന്‍ കാറ്റല പോലെ
മനം കുളിരും സാന്ത്വനമാലെ...
നിലാവൊഴുകും പൗര്‍ണമി പോലെ
പാലൊഴുകും പുഞ്ചിരിയാലെ
പൈതല്‍ തന്‍ കൊഞ്ചല്‍ പോലെ..
കൌതുകമേകും ചിരികളിയാലെ...
പുഷ്പോത്സവമായി നീ എത്തി..
***********************************
കാറും കോളും നിറച്ചൊരു മനസ്സും...
പരവേശത്താല്‍ ഉരുകിയൊലിച്ചും
തെന്നി പാറി നടന്നോരെന്‍ ഖല്‍ബില്‍...
പുതുമഴയായി നീ എത്തി...
പ്രാണന്‍ പോലെ സ്നേഹിക്കാനും...
ഒത്തൊരുമയോടെ ജീവിക്കാനും...
ഒരു വര്ഷം കഴിഞ്ഞത് പോലെ...
ഇനിയുള്ള കാലം കഴിഞ്ഞീടാനും
സമ്മാനങ്ങള്‍ നല്‍കിയ റബ്ബേ..
ഇനിയും നന്മകള്‍ നല്‍കേണെ...

Friday, February 18, 2011

മൂപ്പിലാന്‍ റീ ലോഡഡ് അഥവാ ബ്രെക്കില്ലാ രാജ്യത്തെ രാജകുമാരന്മാര്‍.....

മുകള്‍ ഭാഗം തുറന്ന ഒരു ചുവന്ന നിറത്തില്‍ ഉള്ള ഒരു കിടിലന്‍ കാര്‍ മലഞ്ചരിവിലൂടെ പാഞ്ഞു വരുന്നു.....അതില്‍ നാലഞ്ചു ചെറുപ്പക്കാര്‍....പെട്ടെന്ന് അതാ ടാറിട്ട റോഡിന്റെ നടുവിലായ്‌ ഒരു കൊച്ചു പെണ്‍കുട്ടി പച്ച നിറത്തില്‍ ഉള്ള ഒരു വലിയ പന്ത് എറിഞ്ഞു കളിക്കുന്നു.....

”ബ്രെക്കെവിടെ...ബ്രെക്കെവിടെ..” എന്നും പറഞ്ഞു കാലിട്ടടിച്ച ഡ്രൈവര്‍ മോന്‍ ഒരു സത്യം മനസ്സിലാക്കുന്നു....ബ്രേക്ക് പോയിട്ട് കാക്ക തൂവല്‍ പോലും ഇല്ല....

ഇനി ഒറ്റ വഴിയെ ഉള്ളു....

ലവന്‍ തന്റെ “ആക്ഷന്‍ ഷൂസ്” ഇട്ട കാലു ടാറിട്ട റോഡില്‍ അമര്‍ത്തി ചവുട്ടി.....

ജയനെയും രജനി അണ്ണനെയും വെല്ലുന്ന സ്ടണ്ട്....

വണ്ടിയുടെ വേഗം കുറഞ്ഞു....ഷൂസ് ഉരഞ്ഞെങ്കിലും അത് തേയുന്നില്ല.....അവസാനം കുട്ടിയുടെ തൊട്ടടുത്തായി വണ്ടി നില്‍കുന്നു...അവള്‍ തിരിഞ്ഞു നോക്കിക്കൊണ്ട് ആ പന്ത് കാറിന്റെ ബോണറ്റില്‍ എറിഞ്ഞു പിടിക്കുന്നു.....എല്ലാരും ആശ്വാസത്തോടെ ആ കുട്ടിയെ പൊക്കി എടുക്കുമ്പോള്‍ പരസ്യം തീരുന്നു...

“ആക്ഷന്‍ ഷൂസ്...”

============================================================================

എന്നെ പോലെ അക്കാലത്ത് പലരെയും ആകര്‍ഷിച്ച ഒരു പരസ്യം ആണ് മുകളില്‍ പറഞ്ഞത്....

അന്ന് ടീവിയിലും സിനിമയിലും ഒക്കെ കാണുന്നത് ജീവിതത്തില്‍ പകര്‍ത്തുന്ന ഒരു വല്ലഭന്‍ ആരുന്നല്ലോ ഞാനും..(മോനാരാ......യേത്....)

;-)

അങ്ങനെ ഞാനും അജ്മലും ആ പരസ്യവും ജീവിതത്തില്‍ പരീക്ഷിക്കാന്‍ ഉള്ള തയ്യാറെടുപ്പ് തുടങ്ങി...

പരസ്യത്തിലുള്ള എല്ലാ പ്രോപ്സും കിട്ടില്ല.....എന്നാലും അതിനു തുല്യമായി കൊക്കില്‍ ഒതുങ്ങാവുന്ന സാധനങ്ങളുമായി ഞങ്ങള്‍ ചക്ക വേരില്‍ കായിപ്പിക്കാന്‍ തുടങ്ങി.....

മുകള്‍ ഭാഗം തുറന്ന...ചുവന്ന നിറമുള്ള ഓപ്പണ്‍ ബോഡി കാര്‍ കിട്ടില്ല..അതിനു പകരം...അതുമായി ഒരുകാര്യത്തില്‍ മാത്രം സാമ്യം ഉള്ള (ഓപ്പണ്‍ ബോഡി) നീല നിറത്തിലെ ബീ.എസ്.ഏ. സൈക്കിള്‍.....

വെളുപ്പില്‍ ചുവന്ന ഡിസൈന്‍ ഉള്ള കിടിലന്‍ ആക്ഷന്‍ ഷൂസിന് പകരം.....വെളുപ്പില്‍ നീല വള്ളി ഉള്ള പാരഗന്‍ സ്ലിപ്പര്‍.....

മലഞ്ചരിവിലെ ടാറിട്ട റോഡിനു പകരം മലമൂത്രത്താല്‍ സുഗന്ധപൂരിതമായ ഒരു ഇടവഴി (സിവിൽ ലെയിൻ റോഡ് )..സോറി..ഒരു കാര്യം മറന്നു..........റോഡില്‍ ടാറില്ല!!

റോഡിനു നടുവില്‍ പച്ച നിറത്തില്‍ ഉള്ള പന്തുമായി കളിക്കുന്ന കുട്ടിക്ക് പകരം പച്ചില തിന്നു നടക്കുന്ന കുറെ ആടും..പച്ച തെറികള്‍ കൊണ്ട് സമ്പന്നമായ ഒരു മതിലും....

സിറ്റുവേഷന്‍ ക്രിയെറ്റട്....

പിന്നെ..ബ്രേക്കിന്റെ കാര്യം...
ഡോള്‍ബി കമ്പനിയുമായി ഒരു ടൈ അപ്പില്‍ മോഡിഫിക്കേഷന്‍ ചെയ്തെടുത്ത സൈക്കിള്‍ ആയത് കൊണ്ട് ബെല്‍ ഒഴികെ എല്ലാത്തിനും നല്ല സൗണ്ട് ആരുന്നു...ചെയിനും പെടലും ഒക്കെ കൂടി സംയോജിച്ചുള്ള ആ ശബ്ദ സൌകുമാര്യത്തില്‍ ബെല്ലിന്റെ “കിണി കിണിം..” സൌണ്ടിനു മെട്രോ ഉത്‌ഘാടനത്തിനു പോയ കുമ്മനേക്കാൾ പരിതാപകരമായ അവസ്ഥ ആയിരുന്നു  ..

അങ്ങനെ ഞങ്ങള്‍ മുകളില്‍ പറഞ്ഞ പരസ്യം ജീവിതത്തില്‍ പകര്‍ത്തി പോന്നു....സ്പീഡില്‍ പോകുകയും നിര്‍ത്തണ്ട ഡെസ്റ്റിനേഷൻ എത്തുന്നതിനു തൊട്ടു മുന്‍പേ പാരഗന്‍ ഇട്ട കാലു നിലത്ത് ചവുട്ടി അതിന്റെ ഗ്രിപ്പില്‍ വണ്ടി നിര്‍ത്തുകയും പരസ്പരം തോളില്‍ തട്ടി അഭിനന്ദിക്കുകയും ചെയ്തു പോന്നു....

അങ്ങനിരിക്കെ ഒരിക്കല്‍...പരിചയമില്ലാത്ത വഴികളില്‍ ഒക്കെ ഞങ്ങള്‍ ഈ പരീക്ഷണം നടത്തി സസുഖം വാഴവേ....ഞങ്ങള്‍ ഒരു മത്സരം വച്ചു.....

വണ്ടിയുടെ കണ്ടീഷന്‍ നോക്കിയപ്പോള്‍ ..കിടിലന്‍...

അജ്മലിന്റെ ബ്രേക്കിന്റെ കേബിള്‍ ..ഒന്നോ രണ്ടോ നാരിന്റെ ബലത്തില്‍ ആണ് നില്‍കുന്നത്..ഏതാണ്ട് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥ......പിന്നെ ചെരുപ്പു ആണെങ്കില്‍ തേഞ്ഞു തേഞ്ഞു പെന്‍സിലിന്റെ മുന ചെത്താവുന്ന അത്ര മൂര്‍ച്ച ആയി...

അങ്ങനെ ഞങ്ങള്‍ പുതിയ ഒരു വഴിയില്‍ മത്സരം തുടങ്ങി...

കുറെ അധികം വളവുകള്‍ ഉള്ള ഒരു ലെയിന്‍.....

ലവന്‍ വച്ചലക്കി....മര്യാദക്ക് പതുക്കെ പോകുവാണെങ്കില്‍ രണ്ടു സൈക്കിളിന് പാരലല്‍ ആയി പോകാന്‍ ഉള്ള വീതിയെ ഉള്ളൂ ..പക്ഷെ സ്പീഡില്‍ ആയത് കൊണ്ട് ചിലപ്പോ കൊരുക്കാന്‍ സാധ്യത ഉണ്ട് എന്ന് ഉള്ളത് കൊണ്ട് ഞാന്‍ ഒരു ഗ്യാപ്‌ കിട്ടിയിട്ട് ഓവര്‍ ടെക് ചെയ്യാം എന്ന് കരുതി അവന്റെ പുറകെ വച്ചു പിടിച്ചു....

ഒരു വളവു വളഞ്ഞതും...

“അള്ളോ!!!!!! ശൂ.....മാറ് .......അമ്മാവാ......എന്റളിയാ......ബ്രേക്ക് പൊട്ടിയെടാ......”

പിന്നെ കുറച്ചു മെറ്റല്‍ ഉരയുന്ന സൌണ്ടും കുറെ കമ്പുകള്‍ ഒടിയുന്ന ഒച്ചയും കേട്ട്....ഞാന്‍ വളവു തിരിഞ്ഞതും...ഒരു തേഞ്ഞു തീരാറായ അപ്പൂപ്പന്‍ പുള്ളിയെക്കാള്‍ പ്രായമുള്ള ഒരു സൈക്കിളുമായി താഴെ കിടക്കുന്നു...

ലവനെ കാണുന്നില്ല....

ഞാന്‍ സൈടിലോട്ടു നോക്കിയപ്പോള്‍ വേലി ഒക്കെ പൊളിച്ചു അവനും സൈക്കിളും ആരുടെയോ പറമ്പില്‍ കിടക്കുന്നു....അവന്റെ ചെരുപ്പ് വള്ളി പൊട്ടിയ നിലയില്‍ അപകടം നടന്ന സ്ഥലത്തിനും ഒരു മൂന്ന് അടി അകലത്തില്‍ കിടക്കുന്നു...

ഞാന്‍ ലവനെ പൊക്കി എടുത്തു....

സൈക്കിള്‍ നോക്കിയപ്പോള്‍ ടയര്‍ നേരെയും ഹാന്‍ഡില്‍ ഇടത്തോട്ടും ആയി ഒരുമാതിരി നടുവിന് അടി കിട്ടിയ പട്ടിയുടെ ഷേപ്പിൽ .......

അത് നേരെ ആക്കുന്നതിന് മുന്നേ ലവന്‍ അപ്പൂപ്പനോട് ബഹളം വച്ചു കൊണ്ട് ചെന്നു...

“വിളിച്ചു കൂവിയത് കേട്ടില്ലേ കൂവേ....വല്ലതും പറ്റിയിരുന്നെങ്കിലോ...(ഇനി എന്തോന്ന് പറ്റാന്‍)..”

ഇത് ഞങ്ങടെ ഒരു സ്ഥിരം നമ്പര്‍ ആരുന്നു...നമ്മള്‍ തെറ്റ് ചെയ്താലും അങ്ങോട്ടങ്ങു ചൂടാവുക....അപ്പോള്‍ അവരുടെ ദേഷ്യം ചിലപ്പോള്‍ (മാത്രം) ഒതുങ്ങും...

സൈക്കിള്‍ നേരെ ആക്കി ഞാന്‍ അപ്പൂപ്പന്റെ സ്ഥിതി അറിയാനായ്‌ ചെന്ന്..

നോക്കിയപ്പോള്‍ സൈക്കിളിന്റെ മട്ഗാടും ബോടിയുമായി ലവലേശം ബന്ധമില്ല..ഒന്ന് രണ്ടു കമ്പികള്‍ പൊട്ടിയിട്ടുമുണ്ട്....അപ്പോള്‍ പണി നമുക്ക് ആവും...

ഞാന്‍ ഉടനെ പ്ലെയിറ്റ് മാറ്റി.....

പാവമായ്‌....

“അമ്മാവാ..എണീക്ക്....”

ഞാന്‍ മര്യാദ ആയത് കണ്ട ഉടനെ ലവനും മനസ്സിലായ്‌ ..ഞങ്ങക്ക് പണി കിട്ടാനുള്ള വകുപ്പ് ഉണ്ട്..അത് കൊണ്ട് മര്യാദ ആയെ പറ്റുകയുള്ളൂ....

ഞാന്‍ പറഞ്ഞു:”ഡേയ്..നീ അമ്മാവനെ ഒന്ന് നോക്കിക്കേ..ഞാന്‍ സൈക്കിള്‍ എടുത്തു വെക്കാം..”

അവനു മനസ്സിലായി..അപ്പൊ അമ്മാവനല്ല...സൈക്കിളിന് സാരമായി എന്തോ പറ്റി...

ഞാന്‍ അമ്മാവന്റെ സൈക്കിള്‍ മൊത്തമായ് പൊക്കി എടുത്തു...മട്ഗാദ്‌ ഇളകി വീഴാതെ മതിലില്‍ ചാരി വെച്ച്....

ലവന്‍ അമ്മാവനെ എഴുന്നെപ്പിച്ചിട്ടു ലങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടത്തിച്ചു....

ഉഷാറായ ഉടനെ മാമന്‍ സംഭാഷണം തുടങ്ങി...

..#@#$$#...എന്ത് വരവാടാ #@@@...നേ....ആര്‍ക്കു വായുഗുളിക @#@#@ പോകുവാടാ..##$$@@@@...

സര്‍വ സാധാരണമായ വാക്കുകള്‍....ഞങ്ങള്‍ക്ക് പുതുമ ഒന്നും തോന്നിയില്ല....ഞാന്‍ എന്റെ സൈക്കിളില്‍ കയറി....ലവന്റെ പൊട്ടിയ ചെരുപ്പും എടുത്തു...അവനും സൈക്കിളില്‍ കയറി....

“സോറി അമ്മാവാ....” എന്ന് ഒരു ഡയലോഗും വിട്ടിട്ട് ഒരു വിടീല് വിട്ടു....കുറച്ചു ചെന്നതും നേരത്തെ കേട്ടതിലും മുഴുത്ത ഒരെണ്ണം അമ്മാവന്റെ സ്വന്തം ശബ്ദത്തില്‍ തന്നെ ഹൈ വോളിയത്തില്‍ കേട്ടു....

സൈക്കിള്‍ എടുത്തപ്പോള്‍ മട്ഗാദ്‌ ഇളകി വീണതിന്റെ റിയാക്ഷന്‍ ആവണം...ഞാന്‍ ഊഹിച്ചു...

ലവന്‍ ചോദിച്ചു..:”ഡേയ്..എന്താ പറ്റിയത്...നീ ഡീസന്റാവുന്ന കണ്ടപ്പോളേ മനസ്സിലായ്‌ എന്തോ കുരുക്കുണ്ടെന്നു...”

ഞാന്‍ പറഞ്ഞു:”ഡാ നമ്മളെക്കാള്‍ കോഞ്ഞാട്ട ആയത് അമ്മാവന്റെ സൈക്കിളാ..നീ ആ കമ്പി പൊട്ടിയതോന്നും കണ്ടില്ലേ..”

ലവന്‍:” ആ ....ഇതൊക്കെ ആര് നോക്കുന്നു..”

ഞങ്ങള്‍ വീട്ടിലെത്തി....ആരുമറിയാതെ ലവന്റെ ദേഹത്തെ പാച് വര്‍ക്ക് ഒക്കെ നടത്തി...

അങ്ങനെ ആഴ്ചകള്‍ കടന്നു പോയി....

ഞങ്ങള്‍ പുതിയ ഒരു കളി കണ്ടു പിടിച്ചു.....നല്ല ദൂരത്തു നിന്ന് പന്ത് എറിഞ്ഞു പിടിക്കുക....അവന്‍ എറിയുന്ന പന്ത് എന്നെ കടന്നു പോയാല്‍ അവനു പോയിന്റ്....

അതിനു ആളൊഴിഞ്ഞ ഒരു റോഡ്‌ കണ്ടു പിടിച്ചു....

ഞങ്ങടെ സ്കൂളിന്റെ പടിഞ്ഞാറ് ഉള്ള റോഡു...ഇപ്പൊള്‍ ഫാസിലിന്റെ (സംവിധായകന്‍) വീട് ആ റോഡിനോട് ചേര്‍ന്നാണ്..അതായത് ഞങ്ങടെ സ്കൂളിന്റെയും ഫാസിലിന്റെ വീടിന്റെയും ഇടയിലുള്ള ടാറിട്ട റോഡ്‌....അവന്‍ റോഡിന്റെ (ഇംഗ്ലീഷിലെ ‘ടി” ശേയിപ്പുള്ള ) അറ്റത്തു നില്‍കുന്നു....ഞാന്‍ കുറെ വടക്കോട്ട് മാറിയും നില്‍കുന്നു....എന്റെ സൈക്കിള്‍ എന്റടുതും...ലവന്റെ സൈക്കിള്‍ അവന്റടുതും....

കുറെ നേരം കളിച്ചു...ഇടയ്ക്ക് വല്ലപ്പോളും ഒരു സൈക്കിളോ സ്കൂട്ടറോ വന്നാല്‍ ഞങ്ങള്‍ ഏറു നിര്‍ത്തും..അത് പോകുമ്പോ പിന്നെയും തുടങ്ങും...

അങ്ങനെ..കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സൈക്കിള്‍ ബെല്‍ കേട്ടു ഞാന്‍ ഏറു നിര്‍ത്തി....

നോക്കിയപ്പോ അതാ വരുന്നു....കുറച്ചു നാള്‍ മുന്നേ അജ്മലുമായി കൂട്ടി ഇടിച്ചു മണ്ണ് പരിശോധന നടത്തിയ ജഗജില്ലി...സെയിം സ്പെസിമന്‍...അതേ അമ്മാവന്‍...ഒരു മാറ്റവുമില്ലാതെ..റീലോഡഡ്....

ഞാന്‍ അങ്ങേര്‍ക്കു മുഖം കൊടുക്കാതെ ഒരു മൂളിപ്പാട്ട് പാടി തിരിഞ്ഞു നിന്നു...അങ്ങേര്‍ എന്നെ കടന്നു പോയി....

ഉടനെ ഞാന്‍ ലവന് സിഗ്നല്‍ കൊടുത്തു...

“അളിയാ.....നോക്കളിയാ.....”

ലവനും തിരിഞ്ഞു നിന്നു...(ആളെ മനസ്സിലായ്‌ എന്ന് സാരം)

അമ്മാവന്‍ അവനെ കടന്നതും അജ്മല്‍ കൂവി:”എറിയെടെയ്...”

ഞാന്‍ സകല ഊക്കോടും കൂടി ഒരു ഏറു എറിഞ്ഞു...

എന്റെ ഉന്നതിന്റെ ഗുണമോ അതോ അമ്മാവന്റെ ബെസ്റ്റ്‌ ടയ്മോ....പന്ത് ഏതായാലും അമ്മാവന്റെ മുതുക്‌ ലക്ഷ്യമാക്കി പാഞ്ഞു...

ഞാന്‍ കൂവി:”അളിയാ പിടി അളിയാ...കൈ വിട്ടു പോയെടെയ്‌..പണി പാളി...”

“...ബ്ധോം...”

അമ്മാവന്റെ മുതുകില്‍ തന്നെ പന്ത് ക്രാഷ് ലാന്‍ഡ്‌ നടത്തി.ഏറു കൊണ്ട ഹാങ്ങോവറിൽ അമ്മാവനും സൈക്കിളും പ്രാഞ്ചിപ്രാഞ്ചി മതിലിനോട് ചേർന്നുള്ള കാന ലക്ഷ്യമാക്കി നീങ്ങി......സൈമല്‍ടെനിയസ്ലീ ഞാന്‍ എന്റെ സൈക്കിളും എടുത്തു..ഒരു കൂവലും കൂവി..:”വിട്ടോ അളിയാ....”

തിരിഞ്ഞു നോക്കാതെ ഞാന്‍ സൈക്കിളില്‍ വടക്കോട്ട് വിട്ടു...ഇടയ്ക്കു നോക്കിയപ്പോള്‍ അജ്മല്‍ സൈക്കിളും കൊണ്ട് ഓടുന്നു....അമ്മാവന്റെ സൈക്കിള്‍ നിലത്ത് കിടക്കുന്നു...ഞാന്‍ നിര്‍ത്തി നോക്കി....അവന്‍ സൈക്കിളില്‍ ചാടി കയറി...വളവു തിരിഞ്ഞു പടിഞ്ഞാട്ടോട്ടു വിടുന്നു...അമ്മാവന്‍ പുറകെ ഓടുന്നു...നല്ല ആമ്പിയര്‍ ഉള്ള അമ്മാവന്‍...

അവര്‍ രണ്ടു പേരും മറഞ്ഞതും ഞാന്‍ ഓര്‍ത്തു...’ഓടിപ്പോയ്‌ അമ്മാവന്റെ സൈക്കിള്‍ പൂട്ടി താക്കോല്‍ എടുത്തു എറിഞ്ഞാലോ ..അയാള് പുറകെ വന്നു പിടിക്കാതിരിക്കാന്‍........അല്ലെങ്കില്‍ വേണ്ട..പൂട്ടുന്ന സമയം അങ്ങേരു തിരിച്ചു വന്നാല്‍ പണിയാവും...

ഞാന്‍ നേരെ വച്ചു വിട്ടു...പടിഞ്ഞാട്ടോട്ടു പോയ സ്ഥിതിക്ക് അവന്‍ ബീച്ചില്‍ കാണും....ഞാന്‍ ഡച് സ്ക്വയര്‍ വഴി ബീച്ചിലേക്ക് വിട്ടു.....അവനെ എങ്ങും കാണുന്നില്ല...അവസാനം റസ്റ്റ്‌ ഹൌസിന്റെ അടുത്ത് എത്തിയപ്പോള്‍ അവനെ കണ്ടു...മാടക്കടയില്‍ നിന്നും ഒരു ഉപ്പിട്ട സോഡയും കുടിച്ചു കൊണ്ട് സൈക്കിളുല്പ്പെടെ മതിലില്‍ ചാരി ലവന്‍ നില്‍കുന്നു...

ഞാന്‍ അവന്റെ അടുത്തെത്തി...

“ഡേയ് എന്തായ്‌..അങ്ങേരു നിന്നെ പിടിച്ചോ....”

അവന്‍:” എന്തോ ഏറാഡാ നീ എറിഞ്ഞേ....ഹീ ഹീ...നീ ആ സൗണ്ട് കേട്ടാരുന്നോ?”

ഞാന്‍:”കേട്ടു..ശരിക്കും കൊണ്ടോടെയ്‌......ഛെ...പുതിയ പന്താരുന്നു....അതിന്റെ മണം പോലും പോയില്ല...”

അവന്‍:” ഹ...നീ എന്താ കരുതിയെ....പന്ത് ഞാന്‍ എടുത്തെടെയ്‌...”

അവന്‍ ക്യാരിയറില്‍ വച്ചിരുന്ന പന്ത് എടുത്തു തന്നു..”

ഞാന്‍:”എടേ..നീ അതിനിടയില്‍ എങ്ങനെ എടുത്തു..”

അവന്‍:” അയാടെ പുറത്തു കൊണ്ട് പന്ത് തെറിച്ചു വന്നത് എന്റടുത്തെക്കാ...അത് എടുക്കാന്‍ താമസിച്ചത് കൊണ്ടാ ഞാന്‍ സൈക്കിളും ഉരുട്ടി ഓടിയത്...ഭാഗ്യത്തിന് അങ്ങേരു ചെളിയില്‍ കൈ കുത്തി വീണു..ആ ഗ്യാപ്പില്‍ എല്ലാം നടന്നു...പക്ഷെ എന്നിട്ടും അങ്ങേരു എഴുന്നേറ്റു ഓടുമെന്ന് ഞാന്‍ കരുതിയില്ല...നല്ല ആരോഗ്യമാടാ..”

ഞാന്‍:”ആരോഗ്യമാരിക്കില്ലെടാ...ദേഷ്യം വന്നാല്‍ ആര്‍ക്കും അങ്ങനെ തോന്നില്ലേ..ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമല്ലേ...”

അവന്‍:”അല്ലേടാ ആരോഗ്യമുണ്ട്...അത് ഉറപ്പാ...എനിക്കറിയാം...”

ഞാന്‍:”ഉം...”

അവന്‍:”ഡാ..ഒരു സംശയം ചോദിക്കട്ടെ...”

ഞാന്‍:”ഉം...എന്താടെയ്‌..”

അവന്‍:” ഈ ഉടുപ്പില്‍ ചെളി പറ്റിയാല്‍ പോകാന്‍ എന്ത് ചെയ്യണം...”

ഞാന്‍:” സോപ്പ്‌ പൊടിയില്‍ മുക്കി വെച്ചാ മതിയാരിക്കും..എന്താടാ..അയാള് ചെളി വല്ലതും എടുത്തു എറിഞ്ഞോ..”

അവന്‍:”എറിഞ്ഞോന്നുമില്ല...സൈക്കിളില്‍ കയറുന്നതിനു മുന്നേ ഒന്ന് താങ്ങി..മിസ്സാവുമെന്നു കരുതിയതാ...പക്ഷെ കൊണ്ടെടെയ്‌.”

ഞാന്‍ ഉടുപ്പിന്റെ പുറകില്‍ നോക്കിയപ്പോള്‍ അഞ്ചു വിരലുകളും കൃത്യമായി പതിഞ്ഞിരിക്കുന്നു.....

മൂപ്പിലാന് നല്ല ആരോഗ്യം ഉണ്ടെന്നു അവന്‍ പറഞ്ഞതിന്റെ മാനദണ്ഡം എനിക്ക് മനസ്സിലായി....

അവന്‍ പറഞ്ഞു....:”ഇനി കുറച്ചു കാലം നമുക്ക് ഏരിയ ഒന്ന് മാറ്റണം..അയാള്‍ എവിടുന്നാ വരുന്നതെന്ന് പറയാന്‍ പറ്റില്ല....”

--അങ്ങനെ കുറച്ചു കാലം മര്യാദ ഉള്ള കുഞ്ഞാടുകള്‍ ആയി ഞങ്ങള്‍ കുറച്ചു കാലം ജീവിച്ചു

(മര്യാദക്ക് ജീവിച്ച കാലത്തെ തരികിടകള്‍ സമയം പോലെ എഴുതാം)

Saturday, January 29, 2011

നിക്കറും പവറും...പിന്നെ ലവനും....

എൻ്റെ തല്ലു കൊള്ളിതരം അതിൻ്റെ ഉച്ച സ്ഥായിയില്‍ എത്തി നില്‍കുന്ന ഏഴാം ക്ലാസ്‌ കാലഘട്ടം. വാപിച്ചാടെ ഓഫീസ്‌ ക്ലബിൻ്റെ സ്പോര്‍ട്സ്‌ ഡേ എല്ലാ വര്‍ഷവും ഉള്ളത് പോലെ കറങ്ങി തിരിഞ്ഞു എത്തി....അക്കാലത്ത് എൻ്റെ ഒരു പേടി സ്വപ്നമായിരുന്ന ഒരു മഹാന്‍ ഞങ്ങളുടെ വീടിൻ്റെ അടുത്ത് താമസമാക്കി...വാപിച്ചാടെ കൂടെ ജോലി ചെയ്യുന്ന ഒരു അങ്കിളും ഫാമിലിയും (ആ അങ്കിള്‍ കഴിഞ്ഞ ആഴ്ച മരണമടഞ്ഞു..അങ്കിളിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ചികഞ്ഞെടുത്തപ്പോള്‍ ഓര്‍മയില്‍ വന്ന ഒരു സംഭവം ആയത് കൊണ്ട് എഴുതുവാ) അങ്കിളിൻ്റെ രണ്ടു മക്കളും വികൃതി അല്പം കൂടുതല്‍ ഉള്ള ഇനം ആയിരുന്നു...രണ്ടും എന്നെക്കാളും ഇളയവര്‍ ആരുന്നെങ്കിലും ശരീര ഘടന എടുത്തു നോക്കിയാല്‍ വീതി എന്നെക്കാള്‍ അല്പം കൂടുതല്‍ ഉണ്ടാരുന്നു...അതു കൊണ്ട് തന്നെ സ്വതവേ മുരിങ്ങ കോല് പോലെ ഇരുന്ന ഞാന്‍ (സത്യം...പണ്ട് ഞാന്‍ ഒരു സ്ലിം ബ്യൂട്ടന്‍ ആയിരുന്നു...ങ്ഹാ ,...അതൊക്കെ ഒരു കാലം) അവന്മാരുമായി ഒരു നിക്ഷിപ്ത ദൂരം പാലിച്ചേ നില്കാറുണ്ടായിരുന്നുള്ള്‌.....ലവന്മാര്‍ ഗെയിറ്റ് കടക്കുന്നത് കണ്ടാല്‍ ഉടനെ തന്നെ ഞാന്‍ ഓടി കളിച്ചു കൊണ്ടിരിക്കുന്ന കളിപ്പാടങ്ങളൊക്കെ എടുത്തു എവിടെ എങ്കിലും കൊണ്ട് ഒളിപ്പിച്ചു വയ്ക്കും....പണ്ട് ഞങ്ങൾക്ക് ഉരുട്ടി കളിക്കുന്ന ഒരു ടിപ്പര്‍ ലോറി ഉണ്ടാരുന്നു പണ്ട്...അതിൻ്റെ മണ്ടയ്ക്ക് ഉപ്പുചാക്കു പോലിരിക്കുന്ന ഇളയവന്‍(അങ്കിളിൻ്റെ സന്തതി ) കയറി ഇരുന്നിട്ട് മൂത്ത തമ്പ്രാനോട് “എന്നെ തള്ളി വിടെടാ......” എന്ന് ആക്രോശിച്ചതും...അവൻ്റെ പത്തു പതിനഞ്ചു കിലോ ഭാരം , നൂറു ഗ്രാം പോലും കാണാത്ത ആ കളിപ്പാട്ടതിന്‍ മേല്‍ വന്നതിന്‍ കാരണമായി ആ ലോറി “ഇത്തക്കുണാരെ” എന്നും പറഞ്ഞു നാല് വീലും ഊറി തെറിച്ചു പോകുന്നത് ഗദ്ഗദത്തോടെ നോക്കി നില്കേണ്ടി വന്ന ഹതഭാഗ്യനാണ് ഞാന്‍...അന്ന് ഞാന്‍ തീരുമാനിച്ചു....കയ്യൂക്കു കൊണ്ട് ഇവന്മാരെ നേരിടാന്‍ പറ്റില്ല....എന്നെങ്കിലും ഒരിക്കല്‍ ഒരു പണി കൊടുക്കണം....

അങ്കിളിൻ്റെ മൂത്ത മോന്‍ മിക്കവാറും ക്രിക്കറ്റ്‌ കളിക്കാം എന്നും പറഞ്ഞു വരാറുണ്ട്...(എൻ്റെ പത കീറാന്‍) കളി തുടങ്ങിയാല്‍ അവനെങ്ങാനും ഔട്ട് ആയാല്‍ ആ ദേഷ്യം പല രൂപത്തിലും എനിക്ക് സ്വീകരിക്കണ്ടി വരും..അവന്‍ ബൌള്‍ ചെയ്യുമ്പോ എന്റെ ഗതികെടിനെങ്ങാനും എൻ്റെ ബാറ്റിങ്ങില്‍ അത് ബൌണ്ടറി കടന്നാല്‍ അതിനും എനിക്ക് അനുഭവിക്കേണ്ടി വരും...അങ്ങനെ കൊണ്ടും വാങ്ങിയും ഞാന്‍ ജീവിച്ചു പോരവേ ആണ് ആ സുദിനം വന്നു ചേര്‍ന്നത്‌...

അങ്ങനെ ആ സ്പോര്‍ട്സ്‌ ഡേ വന്നെത്തി....ഒരുപാട് മത്സരങ്ങള്‍ ഉണ്ടാവാറുണ്ട്...

തലേന്ന് വൈകുന്നേരം ലവന്‍ വീട്ടില്‍ എത്തി...

ലവന്‍:“ഡേയ് ..നീ വാ നമുക്ക് ക്രിക്കറ്റ്‌ കളിക്കാം...നാളെ സ്പോര്‍ട്സ്‌ ഡേയ്ക്ക് പ്രാക്ടീസ് ചെയ്യാം..”

‘ഹും! മഹാ പാപി...നീ ക്രിക്കറ്റ്‌ പ്രാക്ടീസ് ചെയ്യുന്നതും ഞാന്‍ ഓട്ടം പ്രാക്സ്ടീസ് ചെയ്യുന്നതും ഒരു പോലെ ആവും’ : ഞാന്‍ മനസ്സില്‍ പറഞ്ഞു..

ഞാന്‍ ബാറ്റും ബോളും എടുത്തു ഗെയിട്ടിനു വെളിയില്‍ പോയി...അന്നൊക്കെ ഞങ്ങടെ അപ്പുറത്തെ വീട്ടില്‍ ഉള്ള പുള്ളാരും ഞാനും ഒക്കെ ക്രിക്കറ്റ്‌ കളിക്കുന്നത് ഞങ്ങടെ ലെയിനില്‍ തന്നെ ആരുന്നു..ചില സമയം ആള്‍ താമസം ഇല്ലാത്ത ഒരു വീട്ടില്‍ ആരുന്നു..പിന്നീട് അത് മാറി...പക്ഷെ ഈ മഹാന്‍ കളിക്കാന്‍ ഉണ്ടെന്നു കണ്ടാല്‍ പിന്നെ “ബിരിയാണി വാങ്ങിച്ചു തരാമെടെയ്‌” എന്ന് ഓഫര്‍ നല്‍കിയാല്‍ പോലും ഒറ്റ ഒരെണ്ണം കളിക്കാന്‍ വരില്ല...എനിക്ക് കളിക്കാതിരിക്കാന്‍ പറ്റുകയും ഇല്ല കാരണം അവന്റെ മാതാശ്രീ അവിടെ താമസം തുടങ്ങാന്‍ വന്ന സമയത്ത് എന്നോട് പറഞ്ഞതാ:”മോനെ! നീ കളിക്കാന്‍ പോകുമ്പം യെവനെയും കൂടെ കൂട്ടണേ “ എന്ന്..സ്കൂളില്‍ പോകുന്നത് ഒരുമിചാക്കാന്‍ പ്ലാന്‍ ഉണ്ടാരുന്നെന്കിലും ഞാന്‍ മനപ്പൂര്‍വ്വം താമസിച്ചു താമസിച്ചു അത് ഒഴിവാക്കി...ഒരിക്കല്‍ ഞാനും അവനും ഒരുമിച്ചു പോകാന്‍ നേരം ഞാന്‍ അവനോടു പറഞ്ഞു:”ഡേയ്..നമുക്ക് ഓടി പോകാം..ആര് ആദ്യം എത്തുന്നുവോ,അവര്‍ ഫസ്റ്റ്”

ഞാന്‍ പറഞ്ഞു നാവു എടുത്തതും ലവന്‍ നാല് കാലും പറിച്ചോണ്ട് ഒരു ഓട്ടം....ഞാന്‍ ഓടുന്നത് പോലെ കാണിച്ചു..( ഇനി ഇപ്പം ഓടിയിട്ടും കാര്യമില്ല...).ലവന്‍ കണ്ണന്‍ വര്‍ക്കി പാലത്തില്‍ പ്രവേശിച്ചു (അന്ന് ആ പാലം വളരെ ചെറുതായിരുന്നു,ഒരു സമയം ഒരു ലോറിക്കു കഷ്ടിച്ച് പോകാം,അത്ര വീതിയേ ഉള്ളു..) ലവന്‍ ഓടി നടുക്കെതിയതും ഞാന്‍ എവിടെ എത്തി എന്നറിയാന്‍ തിരിച്ച് നോക്കിയതും എവിടെയോ കാലു തട്ടി “ട്ടേ ...ണ്ണന്‍...ണ്ണാ..” (അവനും പാത്രവും വീണ ശബ്ദം) എന്നും പറഞ്ഞു ഒറ്റ വീഴ്ചയും ..എല്ലാം കൂടി ദ്രുതഗതിയില്‍ നടന്നു....ചോറ് പാത്രം പാലത്തിന്റെ കൈവരിയും കടന്നു തോട്ടിലേക്ക് പോകുന്നത് ഞാന്‍ കണ്ടു..പക്ഷെ പുസ്തകവും ലവനും റോട്ടില്‍ തന്നെ ഉണ്ട്....

ഞാന്‍ സ്റ്റില്‍ അടിച്ച പോലെ അവിടെ നിന്ന്....

‘കഷ്ടം...എത്ര കാലം ഞാന്‍ നടന്നു പോയിട്ടുള്ള പാലമാ...ആ പാലത്തിനു എന്തെങ്കിലും പറ്റിയോ ആവോ” എന്ന് പോലും നോക്കാതെ ഞാന്‍ തിരിഞ്ഞു ഓടി...കുറെ പടിഞ്ഞാറ് മാറി കൊച്ചുകട പാലം എന്നൊരു പാലം ഉണ്ട്...ഞാന്‍ ഓടി ആ പാലം വഴി ചുറ്റി തിരിഞ്ഞു സ്കൂളില്‍ എത്തി....

ഉച്ചക്ക് മുഹമ്മദന്‍ സ്കൂളിന്റെ മുന്‍പില്‍ ഉള്ള വഴിയിലൂടെ വീട്ടില്‍ എത്തി.(മറ്റേ വഴിയിലാണ് ലവൻ്റെ വീട്).

എന്നിട്ട് പതിവ് പോലെ സ്കൂളില്‍ പോയി...വൈകുന്നേരം ആയപ്പോ മിച്ച വന്നിട്ട് പറഞ്ഞു:”ഡാ..നാസി സ്കൂളില്‍ പോകുന്ന വഴിയില്‍ വീണെന്ന് കേട്ടല്ലോ..നീ അറിഞ്ഞില്ലേ..നിങ്ങള്‍ ഒരുമിച്ചല്ലേ പോയെ?”

ഞാന്‍:”ഒരുമിചാരുന്നു..ഇടയ്ക് അവന്‍ ഓടി കളഞ്ഞു..”

അങ്ങനെ അവനെ ഞാന്‍ വീട്ടില്‍ പോയി ഒന്ന് സന്ദര്‍ശിച്ചു...പെയിന്ടൊക്കെ പോയി ഇരിക്കുന്നതിന്റെ ലുക്ക്‌ ഒക്കെ കണ്ടു ഞാന്‍ തരിച്ചു എത്തി...

ശേ ...ട്രാക്ക്‌ മാറി പോകുന്നു..നമുക്ക് വിഷയത്തിലേക്ക് വരാം...
അങ്ങനെ ലവന്‍ ക്രിക്കറ്റ്‌ കളിക്കാന്‍ തുടങ്ങി....ലവൻ്റെ കഷ്ട കാലമോ എൻ്റെ ഗതികേടോ...ഞാന്‍ എറിയുന്നതൊക്കെ സ്ടംപില്‍ കൊള്ളുന്നു...

അങ്ങനെ അവന്‍ ബാറ്റ്‌ വലിച്ചെറിഞ്ഞിട്ട് പറഞ്ഞു :”നീ ബാറ്റ്‌ ചെയ്യ് ..ഞാന്‍ എറിയാം..”

അങ്ങനെ ഏറു തുടങ്ങി...

സ്റ്റമ്പ്‌ ആയി ഉപയോഗിക്കുന്നത് ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ ആയി പോയ്‌..അല്ലാരുന്നെന്കില്‍ അവന്‍ ബോള്‍ എറിയുന്ന സ്ഥലത്തേക്ക് അത് മാറ്റി മാറ്റി വച്ചിട്ടാണെങ്കിലും കൊള്ളിക്കാരുന്നു...

അവസാനം കളി നിര്‍ത്തി...

നാളെ ഇനി കളിക്കാന്‍ പോകുമ്പോ യെവന്‍ എങ്ങാനും എൻ്റെ എതിര്‍ ടീമില്‍ ആയി പോയാലത്തെ കാര്യമോര്‍ത്ത് ഞാന്‍ ഉത്ഖണ്ടിച്ചു

അവന്‍ എന്നോട് വന്നിട്ട് ചോദിച്ചു:”ഡാ..നീ എറിയുന്നതൊക്കെ എങ്ങനാ സ്ടംപില്‍ കൊള്ളുന്നത്‌..?”

ഹോ! ദൈവത്തിൻ്റെ ഓരോ കളിയെ....ലവന് പണി കൊടുക്കാന്‍ ഒരു അവസരം ലവന്‍ തന്നെ തരുന്നു...

ഞാന്‍ പറഞ്ഞു:” അത് രഹസ്യമാ....നീ ആയത് കൊണ്ട് പറയാം...പക്ഷെ നീ ആരോടും പറയരുതു”

ലവന്‍ അത്യധികം ആകാംക്ഷയോടെ പറഞ്ഞു:” ഇല്ല..സത്യം...നീ പറ”

ഞാന്‍ പറഞ്ഞു:”ഞാന്‍ ഒരു സാധനം തിന്നാറുണ്ട്...അത് തിന്നെച്ചു കളിച്ചാല്‍ നല്ല കൊണ്സണ്ട്രേശന്‍ കിട്ടും..നല്ല പവറും കിട്ടും..നമ്മള്‍ ബാറ്റ്‌ ചെയ്‌താല്‍ എല്ലാം ബൌണ്ടറി കടക്കും..”

ലവന്‍:” എന്നാ എനിക്കും കൂടി താ ആ സാധനം...”

ഞാന്‍:”നീ വാ..”

ഞാന്‍ അവനെയും കൂട്ടി എന്റെ വീടിൻ്റെ പുറകില്‍ നില്‍കുന്ന ചെമ്മീന്‍ പുളിയുടെ ചുവട്ടിലേക്ക് പോയി..എന്നിട്ട് പറഞ്ഞു..”നീ ഇവിടെ നില്‍ക്...ഞാന്‍ ഇപ്പം വരാം..”

ഞാന്‍ അകത്തു പോയി ഒരു പാത്രത്തില്‍ കുറച്ചു ഉപ്പും,മുളകുപൊടിയും,ഒരു നുള്ള് സോഡാ പൊടിയും ഒക്കെ ഇട്ടു..(വിം കൂടി ഇട്ടാലോ എന്ന് ചിന്തിച്ചെങ്കിലും അവനു തിരിച്ചറിയാന്‍ പറ്റിയാല്‍ എൻ്റെ പടം കീറും എന്ന് ബോധം വന്നത് കൊണ്ട് ഇട്ടില്ല)

എന്നിട്ട് വെളിയില്‍ വന്നു കുറെ പുളി പിച്ചി കൊടുത്തു..എന്നിട്ട് പറഞ്ഞു..:”നീ ഇത് മുഴുവന്‍ ഇതില്‍ മുക്കി തിന്നണം...എന്നിട്ട് വീട്ടില്‍ പോയി ഒരു അര മണിക്കൂര്‍ കഴിഞ്ഞിട്ട് ശരിക്കും വല്ലതും കഴിക്കണം...അവസാനം ഉറങ്ങുന്നതിനു മുന്‍പ് ഒരുഗ്ലാസ്‌ പാലും കുടിക്കണം...എന്ത് കാരണവശാലും കക്കൂസില്‍ പോകുകയേ ചെയ്യരുത്....ഒരല്പം ബുദ്ധിമുട്ട് തോന്നിയാലും നീ കടിച്ചു പിടിച്ചു നില്കണം..നാളെ രാവിലെ ആവുംബം ചെറുതായി കക്കൂസില്‍ പോകാനോക്കെ തോന്നും..പക്ഷെ അത് പവര്‍ ആണ്...കളിക്കാനുള്ള പവര്‍...ഇത്രയും നേരം നീ പിടിച്ചു വച്ച ആ പവര്‍ നീ കളയരുത്...രാവിലെ ഒന്നും കഴിച്ചില്ലെങ്കിലും വേണ്ടില്ല..വേണമെങ്കില്‍ ഒരു ഗ്ലാസ്‌ പാലും കുടിച്ചിട്ട് നീ കളിക്കാന്‍ തുടങ്ങിയാല്‍ പിന്നെ നിൻ്റെ ബാറ്റിങ്ങില്‍ സിക്സും ഫോറും കൊണ്ട് ഒരു ബഹളമായിരിക്കും...പിന്നെ ഒരു കാര്യം...നീ ഇത് ഒരു കാരണവശാലും വീട്ടില്‍ പറയരുത്..കാരണം ഈ പവര്‍ മരുന്നിൻ്റെ കാര്യം വീട്ടുകാര്‍ അറിഞ്ഞാല്‍ എന്നും നിനക്ക് ഇത് തന്നിട്ട് രാത്രി പത്തു മണി വരെ ഇരുന്നു പഠിക്കാന്‍ പറയും...അത് കൊണ്ടാ...”

പഠന വിഷയത്തില്‍ ഞങ്ങള്‍ ഒക്കെ സമ ചിന്താഗതിക്കാര്‍ ആയത് കൊണ്ട് ആ വീക്നെസ്സില്‍ തന്നെ ഞാന്‍ അങ്ങ് കാച്ചി.....

അവന്‍ തിന്നാന്‍ തുടങ്ങി...ഇടയ്ക്ക് എന്നോട്:” നീ എന്താ കഴിക്കാതെ...നീയും കഴിക്കു..”

‘ഹും...സുകുമാരക്കുറുപ്പിനെയാ അവന്‍ സാറ്റ്‌ കളിക്കാന്‍ വിളിക്കുന്നെ......’

ഞാന്‍ പറഞ്ഞു:”ഏയ്‌..പാടില്ല...ഞാന്‍ ഇന്ന് രാവിലെ ഇത് കഴിചിട്ടല്ലേ നിൻ്റെ കൂടെ കളിക്കാന്‍ വന്നത്....ഇത് കഴിച്ചു കഴിഞ്ഞു..കളിച്ചു കഴിഞ്ഞാല്‍ പിന്നെ ഉടനെ കഴിക്കാന്‍ പാടില്ല....ഞാന്‍ ഇനി രാവിലെ കഴിച്ചോളാം...നീ ഇന്നേ കഴിക്കുന്നത്‌ കൊണ്ട് നിനക്ക് പവര്‍ കൂടുതല്‍ ആയിരിക്കും..സാരമില്ല..ഉള്ള പവര്‍ വച്ച് ഞാന്‍ കളിച്ചോളാം...”

അങ്ങനെ ആ മഹാന്‍ എല്ലാം (ഏകദേശം പത്തു പതിനഞ്ചു കഷണം പുളി ലവന്‍ അകത്താക്കി...പാവം...അവസാനം ഒരു മീഡിയം വോളിയത്തില്‍ ഒരു ഏമ്പക്കവും വിട്ടു....[മുകളിലത്തെ നിലയില്‍ നിന്ന് തന്നെ ആരുന്നു ഏമ്പക്കം...ഗ്രൌണ്ട് ഫ്ലോരിലേക്ക് പോകാന്‍ സമയം ആയിട്ടില്ലല്ലോ...യേത്..?]..)

അങ്ങനെ അവനെ എല്ലാം ഒന്ന് കൂടി ഓര്‍മിപ്പിച്ചു ഞാന്‍ പറഞ്ഞു വിട്ടു...

ഹാപ്പി ആയി കിടന്നുറങ്ങി....

....നേരം വെളുത്തു.....

ലവൻ്റെ പാര്‍ലമെന്റ് കീറിയോ എന്നറിയാന്‍ ഞാന്‍ പല്ല് തേച്ച ഉടനെ (ഇളിക്കണ്ടാ...അങ്ങനത്തെ നല്ല സ്വഭാവമോക്കെ ഉണ്ട്..വിശേഷ ദിവസങ്ങളില്‍) ഞാന്‍ ലവൻ്റെ വീട്ടില്‍ക്ക് വച്ച് പിടിച്ചു...

ഞാന്‍ മതിലിനു മുകളിലൂടെ എത്തി നോക്കിയപ്പോള്‍ ലവനുണ്ട് വയറും തടവി നടക്കുന്നു..

ഞാന്‍ ഗെയിറ്റ് തുറന്നു അകത്തു എത്തി...

ലവന്‍:”ഡാ...വയറു ചെരുതായ്‌ വേദനിക്കുന്നുണ്ട്....ഒന്ന് കക്കൂസില്‍ പോയാലോ എന്നാ ആലോചിക്കുന്നെ..”

ഞാന്‍:”ഉം...എന്നാ പൊയ്ക്കോ..അവസാനം കളിക്കാന്‍ തുടങ്ങുംബം ബാറ്റ്‌ ചെയ്യാന്‍ നേരം പവര്‍ കിട്ടിയില്ലേല്‍ എന്നോട് ഒന്നും പറയരുത്..”

അങ്ങനെ അവനെ ഒരു ത്രിശങ്കു സ്വര്‍ഗത്തില്‍ നിര്‍ത്തിയിട്ടു ഞാന്‍ വീട്ടിലേക്കു പോയി....

എട്ടര മണി ആയപ്പോളത്തേക്കു  ഞാനും വാപിചായും മിചായും അനിയനും കൂടി സ്കൂട്ടറില്‍ ചേര്‍ത്തല സെന്റ്‌ മൈക്കിള്‍സ്‌ കോളേജില്‍ എത്തി (അവിടെയാണ് സ്പോര്‍ട്സ്‌ ഡേ സെലിബ്രേഷന്‍)..

പുറകെ ലവൻ്റെ പാക്കേജും എത്തി...

അവന്‍ വയറ്റില്‍ നിന്നും പിടി വിടാതെ ആണ് നടപ്പ്...

അങ്ങനെ സമയം കടന്നു പോയി..ടീം സെലക്റ്റ്‌ ചെയ്തു...ലവന്‍ എതിര്‍ ടീമില്‍.....

അവരുടെ ടീമിൻ്റെ ബാറ്റിംഗ് കഴിഞ്ഞു....എൻ്റെ നല്ല സമയത്തിന് ലവന് ബാറ്റ്‌ ചെയ്യേണ്ടി വന്നില്ല....

ഞങ്ങടെ ബാറ്റിംഗ് ആയി....

ലവന്‍ ഫീല്‍ടിങ്ങിനു ഇറങ്ങി...

ഞാന്‍ ബെഞ്ചില്‍ ഇരിക്കുവാണ്...

എൻ്റെ ശ്രദ്ധ മുഴുവന്‍ ലവനില്‍ ആണ്...

പെട്ടെന്ന് ....ഒരു അങ്കിള്‍ അടിച്ച അടി...ബൌണ്ടറി ലക്ഷ്യമാക്കി പായുന്നു....ലവന്‍ ബോള് തടയാനായി ബോളിൻ്റെ പുറകെ...അവസാനം..ചാടി പിടിച്ചു അവന്‍ ബോള്‍ എടുത്തു...ഒരു ഏറു....അത് എങ്ങോട്ടോ പോയി.......എന്നിട്ട് പിന്നെ കണ്ട കാഴ്ച..ലവന്‍ നിക്കാതെ ഓടുന്നതാണ്...നേരെ കോളേജിൻ്റെ വരാന്തയിലേക്ക്.....

അവിടെ കുറെ പൈന്‍ മരങ്ങള്‍(അതാണെന്ന് തോന്നുന്നു..കൂര്‍ത്ത നീണ്ട മരങ്ങള്‍) നില്പുണ്ട്..അതിൻ്റെ മറവിലായി തിണ്ണയില്‍ അവന്‍ ഇരിക്കുന്നു....ലവന്റെ അഭാവം ആരും അറിഞ്ഞില്ല....ഞാന്‍ പതുക്കെ അങ്ങോട്ടേക്ക് നടന്നു..

‘ഹും...ഹോ...ൻ്റെ പൊന്നോ....ഫൂ....അവിടെ എത്തിയതും....കോര്‍പറേഷന്‍ വെയ്സ്ടിനകത്തു ചീഞ്ഞ ഉള്ളി ഇട്ട പോലത്തെ ഒരു നാറ്റം.....ലവന്‍ നിക്കറില്‍ തന്നെ ഫുള്‍ പാക്കേജ്‌ ഡെലിവര്‍ ചെയ്തു....പവര്‍ പിടിച്ചു വച്ച് ഓടിയ ഓട്ടത്തില്‍ ഉണ്ടായ കുലുക്കത്തില്‍ അവൻ്റെ കൈ വിട്ടു പോയി.."മന്ത്രിസഭ" താഴെ വീണിരിക്കുന്നു...അതും ഗോപിപ്പിള്ള ചേട്ടന്റെ ഹോട്ടലിലെ പരിപ്പുകറി പോലെ നല്ല  ലൂസായ് !!!!......

പവര്‍ വീണ നിക്കറും ആയി ലവന്‍ തിണ്ണയില്‍ ഇരിക്കുന്നു....

ഞാന്‍ ചോദിച്ചു:” എന്തായി...”

ലവന്‍:”ഡാ നീ എന്റെ ഉമ്മയെ ഒന്ന് വിളിച്ചോണ്ട് വാ.....പിന്നെ...ഉമ്മാടെ അടുത്ത് ആരെങ്കിലും ഉണ്ടെങ്കില്‍ .നീ ..കാര്യം ഒന്നും പറയണ്ടാ....”

ഞാന്‍ “ശരി” എന്നും പറഞ്ഞു ആന്റി ഇരിക്കുന്ന സ്ഥലത്തേക്ക് പോയി.....

ചെന്നപ്പോള്‍ ആന്റിയും ബാക്കി ആന്റിമാരും കൂടി ലവിടിരുന്നു കത്തി അടിക്കുന്നു...

ഞാന്‍..ഒന്നാലോചിച്ചു...എന്തായാലും ലവന്‍ എനിക്ക് ഒരു മറു പണി ചിലപ്പോള്‍ തരും...ഇത്രയും ആയ സ്ഥിതിക്ക് ഇനി ഞാന്‍ ഒന്നും കുറച്ചിട്ടു കാര്യമില്ല....

ഞാന്‍ കൂവി:”ആന്റീ.....ഓടിവാ...നാസി ദോ ഇല്ലേ തിണ്ണയില്‍ ഇരിക്കുന്നു...ആന്റിയോടു വേഗം അവിടെ ചെല്ലാന്‍ പറഞ്ഞു..”

എല്ലാരും ‘എന്ത് പറ്റി എന്ത് പറ്റി’ എന്നും കൂവിക്കൊണ്ട് എണീറ്റ്‌...

ആന്റിയും സഹ ആന്ടീസും കൂടി ഓടി....മാര്‍ഗം തെളിച്ചു കൊണ്ട് ഓടിയ ഞാന്‍ അവന്റെ അടുത്ത് എത്താറായതും സ്കൂട്ട് ആയി...ലവനെ കണ്ട ആന്റി (കൂടെ ബാക്കി ആളുകളും) ഓടി ..പക്ഷെ ലക്ഷ്മണ്‍ രേഖ ചോക്ക്‌ വച്ച് വരച്ച വട്ടത്തിനുള്ളില്‍ പാറ്റ കടക്കാത്തത് പോലെ അവന്റെ ഒരു രണ്ടു മീറ്റര്‍ റേഡിയസ് നടുത്തു എത്തിയതും എല്ലാവരും (ആന്റി ഒഴിച്ച്) മൂക്കും പൊത്തി ഓട്ടം നിര്‍ത്തി....

ആന്റി ഓടി അടുത്ത് വന്നു കാര്യം ചോദിച്ചു...

സംഭവം ദൂരെ നിന്ന് വീക്ഷിച്ച എല്ലാവരും (വിത്ത്‌ പെന്‍പിള്ളേഴ്സ്) ചിരി അടക്കി കൊണ്ട് പോകുന്നത് ലവനും കണ്ടു...

അങ്ങനെ ആന്റി അവനെ കൊണ്ട് പോയി...ഒരു പൈപ്പില്‍ അവന്റെ നിക്കര്‍ കഴുകുന്നത് കണ്ടു....എന്നിട്ട് അത് ഉണക്കാന്‍ ഇട്ടിട്ടു...ഒരു ക്ലാസ്‌ റൂമില്‍ പിറന്ന പടി നില്‍കുന്ന അവനു ഒരു സുരക്ഷ പോലെ അവന്റെ ഉമ്മ വാതില്കൽ  നില്‍കുന്നു....കൂടെ അനിയനും...

ഞാന്‍ ദൂരെ നിന്ന് ഇതെല്ലാം കണ്ടു....കുറെ കിട്ടിയ പണികള്‍ക്ക് ഒരു മറു പണി പണിതതിന്റെ സന്തോഷത്തില്‍ ആ ദിനം ആഘോഷ പൂര്‍ണമാക്കി...ലവന് പങ്കെടുക്കാന്‍ കഴിയില്ല എന്നത് കൊണ്ട് കണ്ണില്‍ കണ്ട എല്ലാത്തിലും ഞാന്‍ പേര് കൊടുത്തു.....

ഇതേ മരുന്ന് മത്സരിക്കുന്ന എല്ലാവര്ക്കും കൊടുക്കാന്‍ പറ്റിയാരുന്നെന്കില്‍ അന്നത്തെ എല്ലാ മത്സരങ്ങളിലും എനിക്ക് ഒന്നാം സ്ഥാനം കിട്ടുമായിരുന്നു എന്നും വേദനയോടെ മനസ്സിലാക്കി....

Tuesday, January 25, 2011

സ്വപ്‌നങ്ങള്‍ ഇല്ലാത്ത സ്വര്‍ഗ്ഗം...

“കൌസല്യാ സുപ്രചാ രാമ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ.....”
കാലത്തെ അടുത്തുള്ള ക്ഷേത്രത്തില്‍ നിന്നും സുബ്ബലക്ഷ്മിയുടെ മാസ്മരിക ശബ്ദത്തില്‍ സുപ്രഭാതം കേട്ട് കൊണ്ട് കിടക്കപ്പായില്‍ നിന്നും ദേവന്‍ എണീറ്റു..ദിവാസ്വപ്നങ്ങല്‍ക്കൊപ്പം താന്‍ ഏറെ ഇഷ്ടപ്പെടുന്ന നിദ്രയിലുള്ള സ്വപ്‌നങ്ങള്‍ ഉറക്കം ഉണര്‍ന്നത് വഴി നഷ്ടമായതിന്റെ സങ്കടത്തോടെ ..മൂരി നിവര്‍ത്തി കൊണ്ട് പതുക്കെ വാതില്‍ തുറന്നു പുറത്തേക്കിറങ്ങി...തണുത്ത കടല്‍ കാറ്റ് വീശുന്നതില്‍ നിന്നും രക്ഷപെടാനെന്നോണം കൈകള്‍ രണ്ടും കൂട്ടി കെട്ടി....തിരികെ അകത്തേക്ക് നടന്നിട്ട് തട്ടില്‍ വച്ചിരിക്കുന്ന കുപ്പിയില്‍ നിന്നും ഉമിക്കരി എടുത്തു...
ദേവന്‍:” എടിയേ...ഇത്തിരി ഉപ്പ് ഉണ്ടെങ്കില്‍ ഇങ്ങെടുത്തേ..പുതുമഴ നനഞ്ഞത് കൊണ്ടാണോ ആവോ..മോണ പഴുതെന്നാ തോന്നുന്നേ..”
ദേവന്റെ ഭാര്യ ശാരി, പൈപ്പില്‍ നിന്നും രണ്ടു കുടങ്ങളിലായി വെള്ളം കൊണ്ട് വന്നു ബക്കറ്റുകള്‍ നിറച്ചു വയ്ക്കുകയാരുന്നു...വെള്ളം കൊണ്ട് നിറച്ചതിനു ശേഷം അടുക്കളയില്‍ നിന്നും അല്പം ഉപ്പ് എടുത്തു കൊണ്ട് വന്നു.
ശാരി:”നിങ്ങ എന്നാ മനുശേനാ...ആ അടുക്കളയില്‍ ചില്ല് കുപ്പിയില്‍ ഉപ്പ് ഇരിക്കണ കാണാന്‍ മേലേ..”
ദേവന്‍ ഒന്നും പറയാതെ ഉപ്പും ഉമിക്കരിയും കൂട്ടി പല്ല് തെക്കാനായ്‌ പുറത്തേക്കിറങ്ങി..നിറച്ചു വച്ച വീപ്പയില്‍ നിന്നും ഒരു കോപ്പ വെള്ളവും എടുത്തു കടല്‍ കരയിലേക്ക് നടന്നു..തന്റെ ഇപ്പോളത്തെ സ്വപ്നമായ ഒരു വീടിനെ കുറിച്ച് സ്വപ്നം കണ്ടു കൊണ്ട് പ്രഭാത കൃത്യങ്ങള്‍ കൃത്യമായി നിര്‍വഹിച്ചു ..ഓരോ പ്രായത്തില്‍ ഓരോ സ്വപ്‌നങ്ങള്‍ ആയിരുന്നു ദേവന് കൂട്ട്..ആ സ്വപ്‌നങ്ങള്‍ അവന്‍ അവന്റെ ഏറ്റവും ഇഷ്ടമുള്ള കൂട്ടുകാരുമായി പങ്കു വയ്ക്കുമായിരുന്നു....പക്ഷെ മിക്ക സ്വപ്നങ്ങളും യാതാര്ത്യമാക്കാന്‍ അവനു കഴിയുമായിരുന്നില്ല...പക്ഷെ അതില്‍ അവനു വിഷമവും തോന്നാറില്ലായിരുന്നു ..ഇപ്പോള്‍ അവനു സ്വപ്നങ്ങളും സുഖങ്ങളും ദു:ഖങ്ങളും ഒക്കെ പങ്കു വയ്ക്കുവാന്‍ അവന്റെ ശാരിയെ വീട്ടുകാര്‍ സമ്മാനമായി കണ്ടു പിടിച്ചു കൊടുത്തു...സ്വതവേ ഒരു നിഷ്കളങ്കയായിരുന്ന,സ്വപ്‌നങ്ങള്‍ കാണാതെ നടന്ന ഒരു പാവം പെണ്‍കുട്ടിയായിരുന്നു ശാരി. പതുക്കെ പതുക്കെ അവളും ദേവന്റെ സ്വപ്നലോകതെക്ക് അവന്റെ കൈ പിടിച്ചു കയറാന്‍ തുടങ്ങി....
പല്ല് തേപ്പും പരിപാടികളും ഒക്കെ കഴിഞ്ഞു ദേവന്‍ വീട്ടിലേക്കു കയറി..ശാരി ഉണ്ടാക്കി വച്ചിരുന്ന കട്ടന്‍ കാപ്പിയും കുടിച്ചു കൊണ്ട് കൊലായിലേക്ക് ഇരുന്നു...
‘ഇന്നും പാല്‍ ചായ ഇല്ലേടീ ‘ എന്ന് ഉള്ളില്‍ തള്ളി വന്ന ചോദ്യം അവന്‍ ഒതുക്കി...അതിനു കാരണം മറ്റൊന്നുമല്ല...രാവിലെ ഉപ്പ് ചോദിച്ചപ്പം തന്നെ ശാരിയുടെ ‘മൂഡ്‌’ നല്ലതല്ലെന്ന് അവനു മനസ്സിലായിരുന്നു...മിക്ക ദിവസങ്ങളിലും അങ്ങനാണ് , തലേ ദിവസം വല്ല വഴക്കുമുണ്ടായാലും... ഉറക്കം ഉണരുന്നത് ഇടത്തോട്ട് തിരിഞ്ഞു ആയാലും മതി,അവള്‍ക്കു ദേഷ്യം വരാന്‍....
ഇന്നു ദേഷ്യം വരാനുള്ള കാരണം മറ്റൊന്നുമല്ല...രണ്ടു മൂന്നു ആഴ്ച മുന്നേ തന്നെ ദേവന്‍ ശാരിക്ക് ഒരു ആശ കൊടുത്തിരുന്നു..ഇപ്രാവശ്യംക്ഷേത്രത്തിലെ ഉത്സവത്തിനു കൊണ്ട് പോകാമെന്നും,ചാന്തും കണ്മഷിയും വളകളും ഒക്കെ വാങ്ങിച്ചു തരാമെന്നും...പക്ഷെ അവസാന ദിവസമായ തലേന്നും ദേവനു ആ വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല....ഇനി അടുത്ത വര്‍ഷമേ ഉത്സവം ഉണ്ടാവു...അന്നും ഇത് പോലെ തന്നെ ദേവന്‍ ആശ നല്‍കുമെന്നും അത് പാലിക്കില്ലെന്നും ശാരിക്ക് ഉറപ്പായിരുന്നു....ഉത്സവത്തിനു പോകാനോ കടകളില്‍ കയറാനോ ഒന്നും അങ്ങനെ മോഹം ഇല്ലാതിരുന്ന ശാരിക്ക് എപ്പോഴും എന്തെങ്കിലും ആശ നല്കിയിട്ടു അത് നല്കാതിരിക്കുന്നതിലാണ് സങ്കടം..ദേവന് അവ പാലിക്കാന്‍ തടസ്സമാവും വിധം എന്തെങ്കിലും പ്രശ്നം ആ സമയത്ത് തന്നെ വന്നു വീഴും.....
പക്ഷെ എന്തൊക്കെ ആയാലും ശാരി ഒരു പാവമാണെന്ന് ദേവന് അറിയാം..കുട്ടിത്തം വിട്ടുമാറാത്ത പെരുമാറ്റം ആണെന്ന് മനസ്സില്‍ കരുതി അവന്‍ ഇതൊക്കെ ചിരിച്ചു തള്ളും..അത് കാണുമ്പോള്‍ ശാരിക്ക് ദേഷ്യം കൂടും...
അടുത്ത ഒരു വിഷയം കിട്ടുമ്പോള്‍ ഈ പ്രശ്നങ്ങള്‍ ഒക്കെ കളഞ്ഞിട്ടു ശാരി അതില്‍ തൂങ്ങി ബഹളം വയ്ക്കും...അങ്ങനെ ചിരിയും കളിയും ബഹളങ്ങളുമായി അവരുടെ ജീവിതം സുഖമായി പോന്നു...
അങ്ങനിരിക്കെ ഒരിക്കല്‍, കാറും കോളും, ശക്തമായ മഴയും മൂലം ഒരാഴ്ചയായി ആരും കടലില്‍ ഇറങ്ങുന്നില്ല....മുക്കുവ കുടിലുകളില്‍ ഭക്ഷണ സാധനങ്ങള്‍ കാലിയായി തുടങ്ങി.....
എല്ലാവരുടെ മുഖങ്ങളില്‍ നിന്നും സന്തോഷം എന്നാ ഭാവം മായാന്‍ തുടങ്ങി...
ദേവനും രാജനും അവരുടെ ഒപ്പം വള്ളത്തില്‍ വരുന്ന വേറെ മൂന്നു നാല് പേരും ഒത്തു കൂടി..ഒരു പദ്ധതി ആസൂത്രണം ചെയ്തു...വേറെ ഒന്നും അല്ല...വീട്ടുകാര്‍ അറിയാതെ നേരം വെളുക്കുന്നതിനു മുന്‍പേ കടലില്‍ പോകുക...
‘കടലില്‍ പോകരുതെന്ന’ മുന്നറിയിപ്പ് റേഡിയോയിലൂടെ കേട്ടതിനാല്‍ ഒട്ടു മിക്ക വീടുകളിലെയും സ്ത്രീകളും കുട്ടികളും ആ വീട്ടിലെ നാഥനെ കടലില്‍ പോകുന്നതില്‍ നിന്നും കരഞ്ഞു പിടിച്ചു പിന്തിരിപ്പിക്കുമാരുന്നു...പക്ഷെ വരുന്നത് വരട്ടെ എന്ന് കരുതി കടലില്‍ പോയില്ലെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ മുക്കുവക്കുടിലുകളിലെ അടുക്കളയിലെ തീ അണയും എന്ന് ഉറപ്പാണ്...അങ്ങനെ അവര്‍ വീട്ടുകാര്‍ അറിയാതെ പോകാന്‍ തന്നെ തീരുമാനിച്ചു..
അടുത്ത ദിവസം പുലര്‍ന്നു
ഉണര്‍ന്ന ഉടനെ എന്നും ചെയ്യാറുള്ളത് പോലെ “കണ്ണ് തുറന്നാല്‍ ആദ്യം കാണുന്നത് ദേവേട്ടനെ ആയിരിക്കണം” എന്ന് മനസ്സില്‍ പറഞ്ഞു ദേവന്‍ കിടന്ന സ്ഥലത്തേക്ക് നോക്കിയ ശാരി ഞെട്ടി....അവിടെ ഏട്ടനെ കാണുന്നില്ല....അവള്‍ എണീറ്റു മുടി വാരിക്കെട്ടി നേരെ പുറത്തേക്കിറങ്ങി ..കടല്കരയില് ഉണ്ടോ എന്ന് ഒരു നോട്ടം എറിഞ്ഞു കൊണ്ട് അവള്‍ കുളിപ്പരയിലേക്ക് നടന്നു...അകത്തു ശബ്ദം ഒന്നും കേള്‍ക്കുന്നില്ല....അവള്‍ വിളിച്ചു..
“ദേവേട്ടാ......ദേവേട്ടാ....എന്ത് പറ്റി? വയറിനു സുഖമില്ലേ?..ദേവേട്ടാ...”
മറുപടി ഒന്നും കിട്ടാഞ്ഞപ്പോള്‍ അവള്‍ പതുക്കെ വാതില്‍ തള്ളി തുറന്നു ...
അവിടെയും ഇല്ല....അവള്‍ അങ്കലാപ്പോടെ കടല്‍ കരയിലും പോയി നോക്കി....
എങ്ങും കാണുന്നില്ല.....അവള്‍ ഉച്ചത്തില്‍ വിളിച്ചു..
“ദേവേട്ടാ......”
അവളുടെ വിളി കടലില്‍ നിന്നും വന്ന കാറ്റ് ദിശ തിരിച്ചു വിട്ടു....
അവള്‍ വീടിന്റെ അകത്തേക്ക് കയറി....
എന്ത് ചെയ്യണം എന്നറിയാതെ വിരണ്ടിരുന്നു...
അവസാനം അപ്പുറത്തുള്ള ദേവകി ചേച്ചിയുടെ അടുത്ത് പോയാലോ എന്ന് ആലോചിച്ചു..
അവള്‍ വേഗം എണീറ്റു ദേവകിയുടെ വീട്ടിലേക്കു ഇറങ്ങാന്‍ നേരം ഒരു വിളി...
“ടീ ശാരി,..ദേവനുണ്ടോ ഇവിടെ?”
‘ങേ, അത് ദേവകി ചേച്ചിയുടെ ശബ്ദമാണല്ലോ !’
ശാരി ഓടി ഇറങ്ങി വന്നിട്ട് പറഞ്ഞു:”ഇല്ല ദേവകി ചേച്ചീ..എവിടെ പോയെന്നറിയില്ല..രാവിലെ മുതല്‍ കാണാനില്ല”
ദേവകി:”പിള്ളേരുടെ അച്ഛനേം രാവിലെ മുതല്‍ കാണുന്നില്ല....രണ്ടും കൂടി എവിടെ എങ്കിലും പോയതാവും....വല്ല കായലിലും വീശാന്‍ പോയതാവും...”
അപ്പോളേക്കും അടുത്ത വീടുകളില്‍ നിന്നും കുറച്ചു സ്ത്രീകള്‍ കൂടി അവരുടെ ഭര്‍ത്താക്കന്മാരെ തിരക്കി ഇറങ്ങി...
അതില്‍ ഒരു സ്ത്രീ കടല്‍ കരയിലേക്ക് പോയിട്ട് ഓടി വന്നിട്ട് പറഞ്ഞു.
“എന്റെ വേളാങ്കണ്ണി മാതാവേ..!!ദേ, നിങ്ങ അറിഞ്ഞാ? ഈ കാറും കോളും കാറ്റും ഉള്ള നേരം നോക്കി അവര് വള്ളം ഇറക്കിയെക്കണ്...എന്റെ കടലമ്മേ...പിള്ളേരുടെ അച്ഛനെ കാത്തോള്‍ .. ആപത്തൊന്നും കൂടാതെ അവരെ ഇങ്ങു തന്നെക്കണേ...കുരിശു പള്ളിയില്‍ ഒരു കൂട് മെഴുകുതിരി കത്തിച്ചേക്കാമേ”
അങ്ങനെ ആണുങ്ങള്‍ കടലില്‍ പോയ വിവരം അറിഞ്ഞതോട് കൂടി കുരിശു പള്ളിയിലും ക്ഷേത്രത്തിലും മുസ്ലിം പള്ളികളിലും ഒക്കെയായി നേര്‍ച്ചകള്‍ കുന്നു കൂടാന്‍ തുടങ്ങി...
കൂട്ടത്തില്‍ പ്രായം ചെന്ന ‘കാളി പെണ്ണ് ‘ എന്നാ മുത്തശ്ശി പറഞ്ഞു.:”ഹ,നിങ്ങ ബഹളം കൂട്ടാണ്ടിരി പെണ്ണുങ്ങളെ...കടലമ്മ നമ്മളെ ചതിക്കുവാ?അതുങ്ങള് തിരിച്ചു വരും..നിങ്ങ സമാധാനമായിട്ടിരി..”
എല്ലാവരും കടലിലേക്ക്‌ കണ്ണും നട്ടു ഇരുന്നു..
ശാരി കരച്ചില്‍ നിര്‍ത്തുന്നില്ല....”എന്റെ ദേവിയെ...എന്റെ ഏട്ടന് ഒരു ആപത്തും കൂടാണ്ട് തിരിച്ചു വരണേ..ഞാന്‍ ഒരിക്കലും പിണങ്ങില്ല....”
ശാരിക്ക് കൂട്ടായി ദേവകിയും ആ വീട്ടില്‍ ഇരുന്നു...അവള്‍ കൊച്ചു കുട്ടി ആണെന്നത് കൊണ്ട് ഇങ്ങനത്തെ പ്രശ്നങ്ങള്‍ ഒക്കെ കണ്ടു പേടിക്കണ്ടാ എന്ന് കരുതി...
അങ്ങനെ രാത്രിയായ്‌
ഈ സമയം കടലില്‍ പോയ വള്ളം കാറ്റില്‍ പെട്ട് എങ്ങോട്ടെന്നില്ലാതെ പായാന്‍ തുടങ്ങി...അവര്‍ എഞ്ചിന്‍ ഓഫ് ചെയ്തു...എല്ലാവരും വള്ളത്തിന്റെ നടുക്കായി ഒരുമിച്ചിരുന്നു.....
മിന്നലിന്റെ വെളിച്ചത്തില്‍ ദേവന്‍ കണ്ടു , അങ്ങ് ദൂരെയായി ഒരു കര...അവന്‍ വിളിച്ചു പറഞ്ഞു:” ദോ..ഒരു കര കാണുന്നു...കടലമ്മ കാത്തു...നുമ്മക്ക് വള്ളം അങ്ങോട്ട്‌ അടുപ്പിക്കാം....”
പക്ഷേ വര്‍ഷങ്ങളായി കടലിന്റെ ചൂട് അറിഞ്ഞ രാജന് അത് ഒരു അത്ഭുതമായി തോന്നി... ഈ കടലിന്റെ നടുക്ക് ഒരു കരയോ..പക്ഷെ സ്വന്തം കണ്ണുകളെ വിശ്വസിക്കാതിരിക്കാന്‍ കഴിയില്ലല്ലോ...
അവര്‍ വള്ളം ആ കരയിലേക്ക് അടുപ്പിച്ചു...
കരയോടു അടുത്ത് വന്നതും പെട്ടെന്ന് അതി ഭയങ്കരമായ ഒരു മിന്നല്‍ ....
........................................
................................................
......................................................
...............................................
ആ രാത്രി കടന്നു പോയി...നേരം വെളുത്തു....
കാലില്‍ വെള്ളം വീണതിന്റെ ഞെട്ടലില്‍ ദേവന്‍ ഉറക്കമുണര്‍ന്നു ചുറ്റും നോക്കി.
ആരെയും കാണുന്നില്ല..ഇതേതാ സ്ഥലം...താന്‍ എങ്ങനെ ഇവിടെ എത്തി....എനിക്കെന്താ പറ്റിയത്...ഒന്നും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല...തലയില്‍ എന്തോ ഒരു ഭാരം ഉള്ളത് പോലെ...അവന്‍ എണീറ്റ്‌ നില്‍കാന്‍ ഒരു വിഫല ശ്രമം നടത്തി...ആ പ്രദേശമാകെ ഒരു പ്രത്യേക വെളിച്ചം.... മഞ്ഞിനകത്തു കൂടെ കാണുന്നത് പോലെ...മൊത്തം ഒരു മൂടല്‍....
അവന്‍ അവിടെ തന്നെ വീണ്ടും കിടന്നു...ഓര്‍മയില്‍ ഒരു വലിയ മിന്നല്‍ വരുന്നത് മാത്രം തെളിയുന്നു...ഒപ്പം ആരോ “ദേവാ...” എന്ന് വിളിച്ചതും...ആ വിളിച്ചത് രാജേട്ടന്‍ ആയിരുന്നോ?...അതെ....രാജേട്ടന്‍ തന്നെ...ഒപ്പം ബാക്കി ഉള്ളവരും ഉണ്ടായിരുന്നല്ലോ...അപ്പൊ അവരൊക്കെ എവിടെ പോയി?
അവന്‍ വിളിച്ചു നോക്കി :”രാജേട്ടാ....രാജേട്ടാ...സുകു....മധു.....”
ആരും വിളി കേള്‍ക്കുന്നില്ല....അവന്‍ ചുറ്റും നോക്കി...ഒരു വടി കിടക്കുന്നിടതെക്ക് നിരങ്ങി ചെന്ന് ആ വടി എടുത്തു അതില്‍ താങ്ങി എണീറ്റു...
ചുറ്റും നടന്നു നോക്കി...പക്ഷെ ഒന്നും കാണാന്‍ പറ്റുന്നില്ല....മുഴുവന്‍ വെള്ള മൂടിയത് പോലെ....
പെട്ടെന്ന് എവിടെ നിന്നോ കുറെ കുട്ടികളുടെ ചിരിയും കളിയും കേട്ട് അവന്‍ അങ്ങോട്ടേക്ക് നീങ്ങി...
ദേവനെ കണ്ടതും ആ കുഞ്ഞുങ്ങള്‍ ഒന്ന് നോക്കി...ഒരു നിമിഷം കഴിഞ്ഞു വീണ്ടും കളിയില്‍ മുഴുകി....അവന്‍ അതില്‍ ഒരുവനെ വിളിച്ചു ചോദിച്ചു:”മോനെ..ഇത് ഏതു സ്ഥലമാ..”
ആ കുട്ടി മറുപടി ഒന്നും പറഞ്ഞില്ല..പകരം ദൂരേക്ക്‌ ചൂണ്ടി കാണിച്ചു...
അവന്‍ അങ്ങോട്ട്‌ നോക്കി...നടക്കാന്‍ തുടങ്ങി..
അപ്പോളാണ് അവന്‍ ഒരു കാര്യം ശ്രദ്ധിച്ചത്...ആ കുട്ടികള്‍ കളിക്കുന്നുണ്ട്..പക്ഷെ സംസാരിക്കുന്നതായി തോന്നുന്നില്ല....എന്നാല്‍ എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്....അത് തനിക്ക് അറിയാവുന്ന ഭാഷയല്ല...പക്ഷെ അത് മനസ്സിലാവുന്നുമുണ്ട്...
‘ചിലപ്പോള്‍ ലക്ഷദ്വീപ്‌ ആയിരിക്കും...അവിടെയും മലയാളമാണല്ലോ ഭാഷ’ ദേവന്‍ മനസ്സില്‍ കരുതി..
അവന്‍ ആ കുട്ടി ചൂണ്ടി കാണിച്ച സ്ഥലം ലക്ഷ്യമാക്കി നടന്നു...
അങ്ങ് അകലെയായി രണ്ടു വലിയ ഗെയിറ്റുകള്‍ കണ്ടു...സ്വര്‍ണ്ണ നിറം..
‘ഹോ ഇത്രയും വലിയ ഗെയിറ്റോ?ലക്ഷദ്വീപില്‍ ഇതിനും മാത്രം പണം ഉള്ളവരും ഉണ്ടോ?’
അവന്‍ അങ്ങോട്ട്‌ നീങ്ങിയതും അവന്റെ മുന്നിലായി ഒരു വലിയ മരവും അതിന്റെ ചുവട്ടില്‍ ഒരു വയസ്സനും ഇരിക്കുന്നത് കണ്ടു....ഒരു നൂറു വയസ്സെങ്കിലും കാണും ആ അപ്പൂപ്പന്....പട്ടു പോലത്തെ താടിയും മുടിയും....ദേഹം പുതചിരുന്ന വെള്ള വസ്ത്രതെക്കാള്‍ വെളുപ്പുണ്ടായിരുന്നു ആ താടിക്കും മുടിക്കും...ഒരു നല്ല സുഗന്ധമുള്ള കാറ്റ് അവിടെ വീശാന്‍ തുടങ്ങി....അവന്‍ ആ അപ്പൂപ്പന്റെ അടുത്തേക്ക് നീങ്ങി..എന്നിട്ട് ചോദിച്ചു..:” ഇത് ഏതാ സ്ഥലം....ഞാന്‍ എങ്ങനെ ഇവിടെ വന്നെന്നു ഒരു പിടിയും കിട്ടുന്നില്ല.എന്റെ കൂടെ വന്നവരെയും കാണുന്നില്ല...എന്നെ ഒന്ന് സഹായിക്കണം..”
അപ്പൂപ്പന്‍:” മോനെ ..ഈ സ്ഥലം നീ കണ്ടിട്ടില്ല...നീ മാത്രമല്ല ലോകത്തു ജീവിച്ചിരിക്കുന്ന ഒരുത്തരും കണ്ടിട്ടില്ല ചിലര്‍ക്ക് അറിയാം ഈ സ്ഥലത്തെ പറ്റി......അറിയുന്നവര്‍ അത് വിശ്വസിക്കാന്‍ മടിക്കും...വിശ്വസിക്കുന്നവര്‍ ഇവിടെ വരാന്‍ കൊതിക്കും...ചിലര്‍ വരാന്‍ ഭയക്കും..”
അവനു ഒന്നും മനസ്സിലായില്ല...
അപ്പൂപ്പന്‍:”ഈ സ്ഥലത്തിന്റെ പേര് പറഞ്ഞാല്‍ ചിലപ്പോള്‍ നിനക്ക് മനസ്സിലാവും....ഈ സ്ഥലത്തിന്റെ പേര് ആണ് പരലോകം...”
അവന്‍ ഞെട്ടി തരിച്ചു...പരലോകമോ....അപ്പോള്‍ അതിനു അര്‍ത്ഥം...താന്‍....
അപ്പൂപ്പന്‍ അവന്റെ മനസ്സ് വായിചെന്ന വണ്ണം പറഞ്ഞു:”ഭൂമിയിലെ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഇവിടെ വരാനുള്ള അവകാശം...വന്നാല്‍ ഉടനെ ദോ ആ കാണുന്ന രണ്ടു കവാടങ്ങള്‍ കണ്ടില്ലേ?അതിലൂടെ വന്നവന്റെ പ്രവര്‍ത്തിക്കു അനുസരിച്ച് കയറ്റി വിടും....നല്ല പ്രവര്‍ത്തികള്‍ ചെയ്തവന് വലതു വശത്ത് കൂടെയും അല്ലാത്തവരെ ഇടതു വശത്തെ കവാടതിലൂടെയും കയറ്റി വിടും..വലതു വശത്തൂടെ പോകുന്നവര്‍ സ്വര്‍ഗത്തിലും ഇടതു വശത്തൂടെ പോകുന്നവര്‍ നരകത്തിലും ചെന്ന് ചേരും..നിന്റെ പ്രവര്‍ത്തികള്‍ എങ്ങനെ ആയിരുന്നു...”
ദേവന്‍ ഒന്നും മിണ്ടാന്‍ കഴിയാതെ നിന്നു...
അപ്പൂപ്പന്‍:”ഇത്രയും കാലം എത്രയോ ആളുകളെ ഞാന്‍ കവാടത്തിലേക്ക് പറഞ്ഞു വിട്ടിരിക്കുന്നു....ഈ തീരത്ത് വന്നു ചേര്‍ന്നാല്‍ ഉടനെ തന്നെ നിമിഷങ്ങള്‍ക്കകം അവരെ രണ്ടില്‍ ഏതെന്കിലും ഒരു കവാടത്തിലൂടെ കയറ്റി വിടുന്നതാണ്....പക്ഷെ ഇത് ആദ്യമായാണ്‌ ഒരാള്‍ക്ക്‌ ഇത്രയും നേരം ഇവിടെ നില്‍കാന്‍ കഴിയുന്നത്....”
ദേവന്‍:” എന്ന് വച്ചാല്‍..?”
അപ്പൂപ്പന്‍:” എന്ന് വച്ചാല്‍ ..നിന്നെ ഇപ്പോളെ ഇവിടേയ്ക്ക് കൊണ്ട് വരുന്നതില്‍ നിന്നും ഭൂമിയിലെ ഒരു ശക്തി തടയുന്നു..”
ദേവന്‍:” എന്താണ് അത്?”
അപ്പൂപ്പന്‍:” അത് എന്തും ആവാം...നിന്റെ വല്ല നല്ല പ്രവര്‍ത്തികള്‍...നിന്നെ സ്നേഹിക്കുന്നവര്‍...അവരുടെ പ്രാര്‍ത്ഥനകള്‍...നീ ചെയ്യാമെന്ന് വാക്ക് കൊടുത്തിട്ട് ചെയ്യാതിരുന്ന ചില കാര്യങ്ങള്‍...ചില സ്വപ്‌നങ്ങള്‍..അങ്ങനെ എന്തും ആവാം..”
ദേവന്‍ ഓര്‍ത്തു:” നേരാണ് ഗുരു...ഞാന്‍ ഒരുപാട് സ്വപങ്ങള്‍ കണ്ടു നടന്നവനാണ്..പക്ഷെ ഒന്നും സഫലമാക്കാന്‍ കഴിഞ്ഞിട്ടില്ല...പക്ഷേ അതില്‍ എനിക്ക് വിഷമം ഒന്നും തോന്നിയിട്ടില്ല..”
അപ്പൂപ്പന്‍:”മോനെ..നിനക്ക് നിന്റെ സ്വപ്നം സാധിക്കാത്തതില്‍ വിഷമം തോന്നണമെന്നില്ല..പക്ഷെ നീ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ആശ നല്കിയിട്ടു അത് സാധിക്കാതിരുന്നാല്‍ അത് അവര്‍ക്ക് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്...അങ്ങനെ വല്ലതും ഉണ്ടോ എന്ന് ചിന്തിച്ചു നോക്കു..”
ദേവന്‍:”ഉണ്ട് ഗുരോ ഉണ്ട്....ഞാന്‍ എന്റെ ഭാര്യക്ക് ഒരുപാട് ആശകള്‍ നല്‍കിയിട്ടുണ്ട്...പക്ഷെ ഒന്നും സാധിച്ചു കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല...പക്ഷെ അതൊന്നും മനപ്പൂര്‍വമല്ല...ചില സാഹചര്യങ്ങളില്‍ അങ്ങനെ ആയി പോകുന്നതാണ്..അതില്‍ എനിക്ക് അപാരമായ വിഷമവും ഉണ്ട്...പക്ഷെ ഒരിക്കല്‍ എല്ലാം സാധിച്ചു കൊടുക്കണം എന്ന് തന്നെയായിരുന്നു എന്റെ ആഗ്രഹവും....പക്ഷെ ഇനി ഇപ്പോള്‍...”
ബാക്കി വാക്കുകള്‍ അവന്റെ ഗദ്ഗദമായി പുറത്തു വന്നു...
അപ്പൂപ്പന്‍:” മോനെ...അത് തന്നെ ആണ് കാര്യം....നീ ഒരുപാട് പ്രതീക്ഷ കൊടുത്തിട്ട് സാധിക്കാത്ത ആ കാര്യങ്ങള്‍ തന്നെ ആണ് നിന്നെ കവാടത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും നിന്നെ തടയുന്നത്..”
ദേവന്‍:”ഗുരോ....ഞാന്‍ ഇനി എന്ത് ചെയ്യണം....എന്നെ രക്ഷിക്കണം..എനിക്ക് എന്റെ ഭാര്യക്ക് കൊടുത്ത ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കണം...അവള്‍ക്കു സന്തോഷം നല്‍കണം...ഞാന്‍ ഒരുപാട് പേരെ വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും മുറിവ് ഏല്പിച്ചിട്ടുണ്ട്...അതിനൊക്കെ എനിക്ക് പ്രായശ്ചിത്തം ചെയ്യണം...എന്നെ രക്ഷിക്കണം ഗുരോ..”
അവന്‍ ചങ്ക് പൊട്ടി കരയാന്‍ തുടങ്ങി....
അപ്പൂപ്പന്‍:” മോനെ അത് പ്രയാസമാണ്...സര്‍വ ശക്തനായ ദൈവമാണ് അത് തീരുമാനിക്കണ്ടത്...ഞാന്‍ വെറും ഒരു ജോലിക്കാരന്‍ മാത്രം....മനസ്സ് ഉരുകി പ്രാര്‍ഥിക്കുക...അല്ലാതെ വഴിയില്ല..”
അവന്‍ നിലത്തിരുന്നു കരഞ്ഞു കൊണ്ട് പ്രാര്‍ഥിക്കാന്‍ തുടങ്ങി...
അല്‍പ സമയം കഴിഞ്ഞു അപ്പൂപ്പന്‍ പറഞ്ഞു:”മോനെ...ദൈവം നിന്റെ പ്രാര്‍ത്ഥന കേട്ട്.....നിനക്ക് ഒരു അവസരം കൂടി തരാം എന്ന് പറഞ്ഞു.....പക്ഷെ നിനക്ക് ഇഷ്ടമുള്ള ഒരു കാര്യം തിരികെ എടുത്തിട്ടെ നിന്നെ ഭൂമിയിലേക്ക്‌ വിടു.....അത് എന്താണ് എന്ന് അറിയാമോ..?”
ദേവന്‍ പേടിയോടു കൂടി പറഞ്ഞു:”...ദൈവമേ ഞാന്‍ സ്നേഹിക്കുന്ന വ്യക്തികളുടെ ജീവന്‍ ഒഴിച്ച് എന്ത് വേണമെങ്കിലും നീ എടുത്തോ...എനിക്ക് ഒരു അവസരം കൂടി തന്നാല്‍ ഞാന്‍ സന്തോഷമായി തിരികെ വരാം”
അപ്പൂപ്പന്‍ പറഞ്ഞു:”ഭയക്കെണ്ടാ....ആരുടേയും ജീവന്‍ എടുക്കുന്നില്ല...പകരം...നീ ഏറ്റവും അധികം ആനന്ദം കണ്ടെത്തിയ നിന്റെ സ്വപ്‌നങ്ങള്‍ ഇനി നിനക്ക് ഉണ്ടാവില്ല...നിന്റെ സ്വപ്നം കാണാനുള്ള കഴിവിനെ ദൈവം എടുക്കുകയാണ്.....സ്വപ്നമില്ലാത്ത ഒരു മനുഷ്യനായി ഇനി നിനക്ക് ഭൂമിയില്‍ തുടരാം...ഇനി നീ ഉണരുന്നത് ഭൂമിയിലായിരിക്കും..”
ഇത്രയും പറഞ്ഞു കൊണ്ട് അപ്പൂപ്പന്‍ അടുത്ത് ഇരുന്ന താലത്തില്‍ നിന്നും ഒരു കൈക്കുമ്പിള്‍ സുഗന്ധമുള്ള ദ്രാവകം എടുത്തു ദേവന്റെ മുഖത്തേക്ക് തളിച്ചു.
............................................
...................................................
.........................................................
............................................................
“ദേവാ...ടാ ദേവാ..കണ്ണ് തുറക്കെടാ....ദേ ഇത് ആരൊക്കെയാണെന്ന് നോക്കിക്കേ...കണ്ണ് തുറക്കെടാ..”
മുഖത്ത് വെള്ളം വീണ ഞെട്ടലില്‍ ദേവന്‍ കണ്ണ് തുറന്നു...താന്‍ ഇത് എവിടെയാണ്....ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല...
ചുറ്റും ആളുകള്‍ കൂടി നില്‍കുന്നു...തന്റെ ശാരി അതാ നില്‍കുന്നു...അവന്‍ കൈ നീട്ടി...അവള്‍ അടുത്തേക്ക് വന്നു അവനെ കെട്ടി പിടിച്ചു കരഞ്ഞു....
രാജന്‍ പറഞ്ഞു:”ഹോ കടലമ്മ കാത്തു....ടാ...ദൈവമാടാ നിന്നെ ഞങ്ങള്‍ക്ക് തിരിച്ചു തന്നത്..”
ദേവന്‍:” രാജേട്ടാ....എന്താ എനിക്ക് പറ്റിയത്..?”
രാജന്‍:”നീ ഇപ്പോള്‍ ഒന്നും ഓര്‍ക്കണ്ടാ....നീ വിശ്രമിക്കു...മൂന്നു ദിവസമായി നിന്റെ ശാരി വല്ലതും കഴിച്ചിട്ട്...ദാ ആ പാത്രത്തില്‍ ആഹാരം ഇരിപ്പുണ്ട്..ശാരി..അവനും കൊടുത്തു....നീയും കഴിക്കണം ...ഇനി ഇവിടെ നില്‍കുന്ന എല്ലാവരും വന്നെ..അവര്‍ ഭാര്യയും ഭര്‍ത്താവും കുറച്ചു സമയം സ്വസ്ഥമായി ഇരിക്കട്ടെ..”
അവര്‍ എല്ലാവരും ആഹ്ലാദത്തോടെ പുറത്തേക്കിറങ്ങി....
...............
കാറ്റത്ത്‌ ദിശ തെറ്റി തുറയില്‍ തന്നെ തിരിച്ചെത്തിയ വള്ളത്തില്‍ ഒരു മിന്നല്‍ വന്നു അടിച്ചതും...പായ വലിച്ചു കെട്ടിയിരുന്ന തൂണ് ഒടിഞ്ഞു ദേവന്റെ തലയിലേക്ക് വീണതും..മൂന്നു ദിവസം മരണത്തോട് മല്ലിട്ട് കിടന്നതും ഒക്കെ ശാരി പറഞ്ഞു....
ദിവസങ്ങള്‍ കഴിഞ്ഞപ്പോലെക്കും അവന്റെ അസുഖം ഭേദമായി തുടങ്ങി...
അവന്‍ പതുക്കെ കടലില്‍ പോയി തുടങ്ങി...
ഓരോ ദിവസവും ശാരിക്ക് എന്തെങ്കിലും സമ്മാനങ്ങളുമായി ആണ് അവന്‍ തിരികെ വരുന്നത്...തന്നെയുമല്ല...ചില ദിവസങ്ങളില്‍ അവന്‍ ശാരിയേയും കൂട്ടി ഉത്സവങ്ങള്‍ക്കും പള്ളി പെരുന്നാളിനും ഒക്കെ പോകാന്‍ തുടങ്ങി..പക്ഷെ അതൊന്നും മുന്‍കൂട്ടി പറയാതെ ആയിരുന്നു...
അതില്‍ ശാരിക്കും ഭയങ്കര സന്തോഷമായിരുന്നു...അങ്ങനെ അവര്‍ പിന്നീടുള്ള കാലം സുഖമായും സന്തോഷമായും ജീവിച്ചു....
നടക്കാത്ത സ്വപ്‌നങ്ങള്‍ കാണാത്ത ഒരു ജീവിതം..

Sunday, January 16, 2011

ഒരു VRS ദുരന്തത്തിന്റെ സ്മരണയ്ക്ക്

കടലിലേക്ക്‌ ചെന്ന് ചേര്‍ന്ന ഒരു തുള്ളി വെള്ളം....എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു തൊഴില്‍ ഇല്ലാതെ നടക്കുന്ന ചെറൂപ്പകാരുടെ കൂട്ടത്തിലേക്ക് ഒരു സര്‍ട്ടിഫിക്കറ്റും തൂക്കി മുഖത്ത് ഒരു പുഞ്ചിരിയുമായി അവരുടെ കൂടെ ചേരുമ്പോള്‍ തൃശ്ശൂര്‍ പൂരം കാണാന്‍ നില്‍കുന്ന കാണികളുടെ കൂട്ടത്തില്‍ ഒരുവന്‍ കൂടി....എന്ന ഒരു മാനസിക അവസ്ഥ മാത്രമേ അന്ന് തോന്നിയിരുന്നുള്ളു ...
അങ്ങനെ ഇറക്കം ഉള്ള റോഡിലൂടെ ഫുള്ളി ലോഡ്‌ഡ്‌ ഉന്തുവണ്ടി പോകുന്നത് പോലെ ലക്കും ലഗാനും ഇല്ലാതെ ഞാനും നടക്കാന്‍ തുടങ്ങി....ഒപ്പം അതെ യോഗ്യത ഉള്ളു മൂന്നു നാല് നല്ല കൂട്ടുകാരും
വൈകുന്നേരം ആയാല്‍ നേരെ ബീച്ചില്‍ പോകുക....സൂര്യനെ യാത്ര ആക്കിയ ശേഷം തിരിച്ചു മുല്ലക്കല്‍ പോകുക...അവിടെ ജങ്ക്ഷനില്‍ കൂട്ടുകാരുമായി കത്തി അടിച്ചു ഇരിക്കുക...വല്ല തട്ടുകടയിലും കേറി അറ്റൻഡൻസ് നല്‍കി വീട്ടില്‍ എത്തുക...പിന്നേം ഫുഡ്‌ അടി...ഉറക്കം...നേരം വെളുക്കുമ്പോള്‍ കറക്കം .. ഈ പരിപാടി പ്രശ്നം ഒന്നും ഇല്ലാതെ തുടര്‍ന്ന് വരവേ....
ഞങ്ങളുടെ കൂട്ടുകാരില്‍ ഒരുവന്‍ ആയ ഷാനിന്റെ  പിതാശ്രീ ബാങ്കില്‍ നിന്നും വീ.ആര്‍.എസ്സ് എടുത്തു പിരിയുവാന്‍ തീരുമാനിക്കുന്നു.....അപ്പോള്‍ കുറെ പൈസ കയ്യില്‍ വരുമെന്നും ആ പൈസ എങ്ങനെ വിനിയോഗിക്കണം എന്നും പിരിയാനുള്ള നടപടികള്‍ ആ മഹാന്‍ തുടങ്ങുന്നതിനു മുന്നേ ഞങ്ങള്‍ സുഹ്ര്തുക്കള്‍ ആലോചന അങ്ങ് തുടങ്ങി...
അവനു ഒരേ നിര്‍ബന്ധം “അളിയാ ഒരു ലേഡീസ്‌ സ്റ്റോര്‍ തുടങ്ങിക്കാം അതാവുമ്പോ നിന്നെ ഒക്കെ വൈകുന്നേരം കട അടക്കുന്നത് വരെ എനിക്ക് കാണാമല്ലോ...”
ഞാന്‍ :”ലേഡീസ്‌ സ്റ്റോറില്‍ നീ ആണ് ഇരിക്കുന്നതെന്കില്‍ പെണ്പില്ലെരു പോയിട്ട് സാക്ഷരതാ ക്ലാസില്‍ പഠിക്കുന്ന പുള്ളാര് പോലും കേറില്ല...”
അങ്ങനെ പല പല ആശയങ്ങള്‍ ഉരുത്തിരിഞ്ഞു കൊണ്ടിരുന്നു....അവന്‍റെ  വീട്ടില്‍ വച്ച് തന്നെ നടക്കുന്ന ഈ കൂലങ്കഷമായ ചര്‍ച്ചക്ക് എരുവ് കൂട്ടാന്‍ വേണ്ടി അവന്‍റെ  കുഞ്ഞി പെങ്ങള്‍ ഇടയ്ക്കു മിക്ച്ചരും മുറുക്കും ഒക്കെ കൊണ്ട് വന്നു തന്നു കൊണ്ടിരുന്നു...അതും കൊറിച്ചു ഞങ്ങള്‍ ചര്‍ച്ച പുരോഗമിപ്പിച്ചു....
അവസാനം ഒരു തീരുമാനത്തില്‍ എത്തി ചേര്‍ന്നു....
ഒരു ബേക്കറി...
മനുഷ്യന്‍റെ ബേസിക്‌ നീഡ് ആയ ‘വസ്ത്രം,ഭക്ഷണം.പാര്‍പ്പിടം’ എന്നതില്‍ ആദ്യത്തേതും അവസാനത്തേതും വലിയ പ്രശ്നം ഇല്ലാതെ കിട്ടും..പക്ഷെ നടുവില്‍ ഉള്ളത് ഇങ്ങനെ കിട്ടുമെങ്കില്‍ അത് ഒരു ബോണസ്‌ ആവുമല്ലോ.....
അങ്ങനെ കാര്യങ്ങള്‍ ഒക്കെ ഒരു നിലയില്‍ എത്തിച്ചു ഞങ്ങള്‍ പിരിഞ്ഞു...രണ്ടു ദിവസം കഴിഞ്ഞു അവന്‍ ബീച്ചില്‍ വന്നപ്പോള്‍ ഞങ്ങള്‍ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിന്ന് കൊണ്ട് അവനോടു റിസള്‍ട്ട് തിരക്കി...
ഒരുത്തന്‍ :” അളിയാ,എന്തായി..കാര്യങ്ങള്‍ വാപ്പയോടു പറഞ്ഞോ?....മൂപ്പിലാന്‍ എന്ത് പറഞ്ഞു?”
അവന്‍:”ങ്ങും...പറഞ്ഞു അളിയാ...വീ.ആര്‍.എസ്സ് എടുത്താലോ എന്ന് ആലോചിച്ചപ്പോള്‍ തന്നെ കാര്യങ്ങള്‍ ഈ ലെവലില്‍ ചിന്തിച്ച എന്‍റെ ദീര്‍ഘ വീക്ഷണത്തെ വാപ്പ ആവോളം അഭിനന്ദിച്ചു...........സ്വന്തം മകന്‍ ആയത് കൊണ്ട് മാത്രം പുള്ളി എന്നെ തന്തയ്ക്കു വിളിച്ചില്ല...........പക്ഷെ നിങ്ങളോട് പുള്ളിക്ക് അങ്ങനെ ഒരു പക്ഷാഭേദം ഇല്ല കേട്ടോടെയ്...നേരിട്ട് കണ്ടാല്‍ അതും കൂടെ ചേര്‍ത്ത് പുള്ളി പറഞ്ഞോളും...”
ലവന്‍ പറഞ്ഞതില്‍ വാസ്തവം ഉണ്ട് എന്ന് ഞങ്ങള്‍ക്ക് മനസിലായി,നേരാ...ജോലിയില്‍ നിന്ന് പിരിയാം എന്നാ ചിന്ത ഒന്ന് ഉച്ചത്തില്‍ പറഞ്ഞു പോയപ്പോള്‍ ഇതാണ് ഗതി എങ്കില്‍ പിരിഞ്ഞ ശേഷം പൈസ കൂടെ കിട്ടിയാല്‍ എന്തായേനെ...
പക്ഷെ എന്തായാലും ഞങ്ങളുടെ ചിന്തകള്‍ പുള്ളിയെ ഒരു വേറിട്ട വഴിയിലൂടെ സഞ്ചരിപ്പിച്ചു...കിട്ടുന്ന പൈസ ബാങ്കില്‍ ഇട്ടു മകളുടെ കല്യാണം ആവുംബോളെക്കും എടുക്കാം എന്നൊക്കെ ചിന്തിച്ചിരുന്ന അദ്ദേഹം ബിസിനസ്സിലേക്ക് ഇറങ്ങിയാലോ എന്ന് ആലോചിച്ചു....
അതിന്‍റെ  ഫലമായി ആറു മാസത്തിനുള്ളില്‍ പുള്ളിക്കാരന്‍ ജോലിയില്‍ നിന്ന് വിരമിക്കുകയും കയ്യില്‍ കിട്ടിയ പൈസ കൊണ്ട് ഞങ്ങള്‍ പ്രതീക്ഷിച്ച ബേക്കറിയ്ക്ക് പുറമേ ഒരു ഹോട്ടല്‍ കൂടി തുടങ്ങി ഞങ്ങള്‍ക് ഇരട്ടി മധുരം നല്‍കുകയും ചെയ്തു....
രണ്ടും രണ്ടു സ്ഥലത്ത് ആണെന്ന് മാത്രം....ഒരെണ്ണം വെള്ളക്കിണര്‍ എന്നാ സ്ഥലത്തും ഒരെണ്ണം കളക്ട്രേറ്റിന്റെ അടുത്തും....
ഹോ...അടി പൊളി..
ബേക്കറി ഐറ്റംസ് തിന്നു മടുക്കും എന്ന ഭയം മാറി...മടുപ്പ് തോന്നുമ്പോള്‍ നേരെ ഹോട്ടലില്‍ വരിക...അവിടെ മടുക്കുമ്പോള്‍ നേരെ ബേക്കറിയില്‍ പോകുക....തന്നെയും അല്ല..രണ്ടു സ്ഥാപനങ്ങള്‍ ഉള്ളത് കൊണ്ട് ഒരേ സമയം പുള്ളി രണ്ടു സ്ഥലത്തും പോകില്ല...പുള്ളി ബേക്കറിയില്‍ ഉള്ളപ്പോള്‍ ഞങ്ങള്‍ ഹോട്ടലില്‍..ആന്‍ഡ്‌ വൈസ്‌ വേഴ്സ....
ജീവിതം കുശാല്‍ ആന്‍ഡ്‌ കിടിലോള്‍ കിടിലം
അങ്ങനെ ഉല്‍ഘാടന ദിവസം വന്നെത്തി....രാവിലെ മുതല്‍ ഞങ്ങള്‍ കുറെ എഞ്ചിനീയര്മാര് തോരണം കെട്ടാനും, മേശ-കസേര അറേഞ്ച് ചെയ്യാനും അവിടെ ഉണ്ട്...ഞങ്ങളുടെ ശുഷ്കാന്തി കണ്ട മൂപ്പിലാന്‍ റിയലി ഹാപ്പി..
ചങ്കരന്‍ എന്തിനാണ് ചുമ്മാ  തെങ്ങില്‍ കയറുന്നത് എന്ന് മൂപ്പര്‍ ചിന്തിക്കാത്തത് ഞങ്ങടെ ഭാഗ്യം...
ഞാന്‍ ആണേല്‍ അടുക്കള ഏരിയയില്‍ ഉള്ള കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ വേണ്ടി വീട്ടില്‍ പോയി ഒരു വെള്ള ഖദര്‍ ഷര്‍ട്ടും ഒരു ഡബിള്‍ മുണ്ടും ഒക്കെ ഉടുതത്തിനു പുറമേ ഒരു വെള്ള തോര്‍ത്ത്‌ കൂടി എടുത്തുകൊണ്ട് കടയില്‍ തിരിച്ചു എത്തി...എന്നിട്ട് തോര്‍ത്ത്‌ എടുത്തു തോളത് ഇട്ടു..മുണ്ടോക്കെ മടക്കി അങ്ങ് കുത്തി...ഇപ്പൊ എന്നെ കണ്ടാല്‍ ആ കടയുടെ കൊച്ചു മുതലാളി അല്ലെന്നു ആരും പറയില്ല...എന്‍റെ ഈ ഭാവമാറ്റം കണ്ടപ്പോള്‍ കൂട്ടുകാര്‍ വരെ ഞെട്ടി...എന്തിനു..മൂപ്പിലാന്റെ മകന്‍ വരെ എന്‍റെ ആജ്ഞകള്‍ അനുസരിക്കാന്‍ വേണ്ടി തയാര്‍ ആയി നിന്ന്....ഓരോരുത്തര്‍ക്കും ജോലികള്‍ ഏല്പിച്ചു കൊണ്ട് ഞാന്‍ അടുക്കള ഭാഗത്ത്‌ നിന്ന് ആഹാര സാധനങ്ങളുടെ ഗുണ നിലവാരം പരീക്ഷിച്ചു കൊണ്ടിരുന്നു...വയര്‍ ഏകദേശം ഫുള്‍ ആയപ്പോള്‍ അതാ മൂപ്പിലാന്‍ വരുന്നു....ഞാന്‍ ബാക്കി ഉള്ളവന്മാരേം കൂട്ടി നേരെ ബെക്കരിയിലേക്ക് വിട്ടു....അവിടെ കവര്‍ പൊട്ടിച്ചു കുപ്പിയില്‍ ഇടാന്‍ ഉള്ളതൊക്കെ ഓരോരുത്തരെയും ഏല്പിച്ചു...സാമ്പിള്‍ നോട്ടം നല്ലത് പോലെ തുടര്‍ന്നു...ഇടയ്ക്കു തോര്‍ത്ത്‌ വച്ച് മുഖം ഒക്കെ തുടയ്ക്കും...അത് കണ്ടാല്‍ ആ കടയുടെ ഫൌണ്ടേഷന്‍ കെട്ടുന്നത് മുതല്‍ അലങ്കാര പണി വരെ ഞാന്‍ ഒറ്റക്ക് ഒരു ദിവസം കൊണ്ട് ചെയ്ത ആള്‍ ആണെന്ന് തോന്നുമാരുന്നു....അങ്ങനെ അറേഞ്ച്മെന്റുകൾ നല്ലപോലെ തുടരവേ മൂപ്പിലാന്‍ ഞങ്ങളെ തപ്പി ബേക്കറിയില്‍ എത്തി...ഞങ്ങള്‍ നേരെ ഹോട്ടലിലെക്കും വിട്ടു....അങ്ങനെ വൈകുന്നേരം ആയപ്പോലെക്കും കസേരകളില്‍ ആളുകള്‍ നിറഞ്ഞു..ഒപ്പം എന്‍റെ വയറും..
...
ഉദ്ഘാടനം കഴിഞ്ഞു...എല്ലാവര്ക്കും ചായയും കടിയും ഫ്രീ....
ഓരോ കടിക്കൊപ്പം എന്‍റെ വക ഒരു കടി എനിക്കും ഫ്രീ...
അങ്ങനെ മനസ്സും വയറും നിറച്ചു ഞങ്ങള്‍ പിരിഞ്ഞു...
സമാധാനമായി...നാളെ മുതല്‍ ചുമ്മാ കാണാ കുണാ നടന്നു പെട്രോള്‍ തീര്‍ക്കണ്ടാല്ലോ....ഹോട്ടലും ബേക്കറിയും തമ്മില്‍ ഉള്ള ദൂരം മാത്രം വണ്ടി ഓടിച്ചാൽ മതിയല്ലോ...
അങ്ങനെ അവനെ രണ്ടു സ്ഥലത്തും ‘കാഷ്‌ കൌണ്ടര്‍’ രില്‍ ഇരുതിക്കൊണ്ട് ഉത്തരവിട്ടു...അങ്കിള്‍ ബേക്കറിയില്‍ ആണേല്‍ അവന്‍ ഹോട്ടലില്‍..അല്ലാത്തപ്പോള്‍ തിരിച്ചും...അങ്ങനെ ലൈഫ്‌ ബോയ്‌ സോപ്പിന്റെ പരസ്യം പോലെ ‘ഷാന്‍  എവിടെ ഉണ്ടോ അവിടെ ഞങ്ങള്‍  ഉണ്ട്’ എന്നാ രീതിയില്‍ ആയി കാര്യങ്ങള്‍...
ബേക്കറിയില്‍ ചെന്നാല്‍ ഉടനെ തന്നെ രണ്ടു സമൂസ എടുത്തു കടിചെച്ചു ഒരെണ്ണം ഞാന്‍ എടുത്തു അവനും കൊടുത്തിട്ട് പറയും “തിന്നു അളിയാ...”
ആ സ്നേഹത്തിന് മുന്നില്‍ അവന്‍ അങ്ങ് കീഴടങ്ങും...അത് പോലെ ഹോട്ടലില്‍ ചെന്നാല്‍ നേരെ അടുക്കളയില്‍ കയറി ഒരു പ്ലേറ്റും എടുത്തു ചോറും കറിയും ഒക്കെ ഒഴിച്ച് രണ്ടു വറുത്ത  മീനും എടുത്തു ഇട്ടു നേരെ ലവനേം വിളിച്ചു അടുത്ത് ഇരുത്തി ഒരുമിച്ചു അങ്ങ് തീറ്റ തുടങ്ങും...ഞാന്‍ മാത്രം അല്ല സുഹ്ര്ത്ത് സംഘം ഒപ്പം ഉണ്ട്...
ഫുഡിന്റെ ക്വാളിറ്റി മോശം ആവുന്നു  എന്ന നഗ്ന സത്യം ഞങ്ങള്‍ തുറന്നു പറഞ്ഞില്ല..കാരണം ആ പശു ദാനം കിട്ടിയത് ആണല്ലോ ..യേത്...
പിന്നെ ചില സമയം ഞങ്ങളെ കാഷില്‍ ഏല്പിച്ചു അവന്‍ എങ്ങോട്ട എങ്കിലും പോകാനും തുടങ്ങി....അത് ഞങ്ങള്‍ക് അത്രയ്ക്ക് പിടിച്ചില്ല....ഫ്രീ ആയിട്ട് ഫുഡ്‌ ഞങ്ങള്‍ കഴിച്ചെന്നു ഇരിക്കും..പക്ഷെ പണി ചെയ്യല്‍...അത് നമ്മളെ കൊണ്ട് പറ്റില്ല....
അങ്ങനെ ഞങ്ങടെ കൂട്ടത്തിന്റെ നേര്‍ക്ക്‌ നീണ്ട ആ ടെമോക്ലീസിന്റെ വാള്‍ ആയ ‘കൌണ്ടറില്‍ ഇരിപ്പ്’ കൂട്ടത്തില്‍ ഒരുത്തന്റെ പിടലിക്ക് വച്ച് ഞങ്ങള്‍ സ്ഥലം വിട്ടു...
അങ്ങനെ നീങ്ങവേ....കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍  ഹോട്ടലില്‍ ആളുകള്‍ കുറയുന്നു....
പയ്യെ പയ്യെ ആളുകള്‍ നല്ലത് പോലെ അങ്ങ് കുറഞ്ഞു...
എന്താണ് കാരണം എന്ന് ഒരു ഇതും പിടിയും കിട്ടുന്നില്ല...അപ്പോഴാണ്‌ ഷിബു (മിക്കപ്പോഴും ഞങ്ങള്‍ വഴി കാഷില്‍ ഇരുന്ന മഹാന്‍) ആ രഹസ്യം ഞങ്ങളോട് പറഞ്ഞത്...പൊതുവേ ഒന്ന് പറഞ്ഞു രണ്ടിന് അടി കൊടുക്കുന്ന ശീലം ഉള്ള ആ മുത്ത്‌,ഒരിക്കല്‍  അവനെ അവിടെ നിർത്തിയിട്ടു മുങ്ങിയ ഞങ്ങളോടുള്ള കലിപ്പും കൊണ്ട് അവിടെ നില്‍ക്കുന്ന നേരം...ഫുഡ്‌ കഴിച്ചു വന്ന ഒരു പാവം പ്രജ അവനോടു “എന്തുവാടെയ്‌ കൂട്ടാന് ഉപ്പും പുളിയും ഒന്നും ഇല്ലല്ലോ....ഇതിലും ഭേദം പച്ചചോറില്‍ ഉപ്പും മുളകും ഇട്ടു തിന്നുന്നതാ..” എന്ന് ഒന്ന് പറഞ്ഞു പോയി...
താനേ ഒഴുകുന്ന തോണിയെ ഉന്തിയ ആ മഹാനോട് ഷിബു തിരിച്ചു പറഞ്ഞു “ എന്നാ താന്‍ പോയി അങ്ങനെ ഉണ്ടാക്കി തിന്നെടോ...വേണേല്‍ തിന്നാ മതി..എനിക്ക് ഇവിടെ വന്നു ഇരിക്കണ്ട യാതൊരു കാര്യവും ഇല്ല...”
പോരെ പൂരം...കളക്ട്രേറ്റിലെ സ്റ്റാഫ്‌ ആരുന്നു...മൂപ്പിലാന്‍ വഴി കലക്ടറേറ്റിലെ സ്റ്റാഫുകൾ ഒരുത്തനും കടയിൽ കേറാത്ത അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി...
സംഭവം പുരോഗമിച്ചു...ഉണ്ടാക്കുന്ന ആഹാരം ഞങ്ങള്‍ തിന്നിട്ടും ബാക്കി വരുന്ന അവസ്ഥയില്‍ എത്തി...
ഷാന്റെ പിതാശ്രിക്ക് കാര്യങ്ങള്‍ കത്തി....ആരോ മൂപ്പിലാനോടു കാര്യങ്ങള്‍ പറഞ്ഞു...
അതിന്റെ റിസള്‍ട്ട് എന്തായിരുന്നു എന്നുള്ളത് അടുത്ത ദിവസം ഷാനിന്റെ മൌനം ആയ മുഖത്ത് നിന്നും ഞങ്ങള്‍ വായിച്ചു അറിഞ്ഞു....
അതോടെ ഞങ്ങടെ ഐസ് ക്രീമില്‍ ഉപ്പ് വീണു....
ഹോട്ടല്‍ പൂട്ടി.....
പണി പാളി...
ഇനി ആകെപ്പാടെ ഒരേ ഒരു സംരംഭം മാത്രം ബാക്കി..ആ ബേക്കറി..മൂപ്പിലാന് വേറെ എങ്ങും പോകാന്‍ ഇല്ലാത്തോണ്ട് അവിടെ കൂടുതല്‍ സമയവും കാണും...
ഞങ്ങളെ എന്നല്ല ഷാനിനെ പോലും ആ പരിസരത്ത് മൂപ്പര്‍ അടുപ്പിക്കുന്നില്ല...
അങ്ങനെ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കൌണ്ടറില്‍ ഇരിക്കാന്‍ ഉള്ള ആഗ്രഹം ഷാന്‍  മൂപ്പിലാനോട് പറയാന്‍ പോകുന്നു എന്ന് പറഞ്ഞു,
ഞങ്ങള്‍ക് വീണ്ടും നല്ല നാളുകള്‍ വരാന്‍ പോകുന്നു
അടുത്ത ദിവസം ബീച്ചില്‍ വച്ച് ഷാനിനോട് 'കൗണ്ടർ കാര്യം എന്തായി "ന്നു  ചോദിച്ചു...

ഷാന്‍ :” അളിയാ ഈ വാഴ ഒക്കെ എത്ര കാലം കൊണ്ടാ കായ്ക്കുന്നെ?”
ഞാന്‍ :” അറിയില്ലെടാ ആറു മാസം ആണെന്ന് തോന്നുന്നു..”
ഷാന്‍:”അപ്പൊ ഈ തെങ്ങോ..?”
ഞാന്‍:”അത് എട്ടു പത്തു വര്ഷം എടുക്കുമെന്ന് തോന്നുന്നു അളിയാ....എന്താ നീ ചോദിച്ചേ...”
ഷാന്‍:” ങ്ങും അപ്പൊ വാപ്പ പറഞ്ഞത് ചുമ്മാതല്ല...”
ഞങ്ങള്‍:”എന്ത്..?”
ഷാന്‍:” അല്ല ചില സമയത്ത് ചില  മണ്ടത്തരങ്ങള്‍ സംഭവിക്കുന്നതിലും നല്ലത് വാഴയോ തെങ്ങോ ഒക്കെ നടുന്നതാരുന്നു എന്ന് ...”
******************************************************************
വാല്‍കഷണം ...
മൂപ്പിലാന് സുഖമില്ലതിരുന്ന നാല് ദിവസം ഷാനിനെ ആ കൌണ്ടറില്‍ ഒന്ന് ഇരുത്തിയതിന്റെ ഫലം ആയി മൂന്നു മാസം കൊണ്ട് ആ ബെക്കറിയുടെയും ഷട്ടര്‍ ഇട്ടു.....

രാജാധി രാജന്‍ ആന്‍ഡ്‌ രാജാജ്ഞ്ജി രാജ്ഞി,വീണ്ടും കൊട്ടാരത്തില്‍..

അങ്ങകലെ സ്വര്‍ഗ്ഗ ലോകത്തിലെ പൂന്തോട്ടത്തില്‍ കുരുത്തക്കേടും വിളചിലും കാണിച്ചു ഉല്ലസിച്ചു നടക്കവേ ഭൂമിയിലെ പത്മനാഭപുരം കൊട്ടാരം പണ്ട് വാണിരുന്ന രാജാവിനും (പേര് മാധവ പണിക്കര്‍) രാജ്ഞിക്കും (പേര് കൃഷ്ണ വേണി അന്തര്‍ജ്ജനം)ഒരു ആഗ്രഹം,ആ വര്‍ഷത്തെ വെക്കേഷന്‍, തങ്ങള്‍ പണ്ട് ജീവിച്ചിരുന്ന,ഭൂമിയില്‍ ഇപ്പോളും നില നില്‍കുന്ന പത്മനാഭപുരം കൊട്ടാരത്തില്‍ ഒന്ന് കറങ്ങണം..അന്നാട്ടിലെ ഇപ്പോളത്തെ പ്രജകളെ ഒക്കെ ഒന്ന് കാണണം,ഇന്നത്തെ സ്ഥിതിഗതികള്‍ ഒന്ന് അറിയണം......ഏക മകനായ മാക്രി രാജകുമാരനെ (മാധവന്റെ ‘മാ’യും കൃഷ്ണ വേണിയുടെ’ക്രി’യും ചേര്‍ത്തിട്ട പേര്..വീട്ടില്‍ വിളിക്കുന്ന പേരാ....ശരിക്കുള്ള പേര് സതീഷ്‌ മാധവ്‌ [മാധവന്റെ മകന്‍ സതീശന്‍] ) കൊണ്ട് പോയാല്‍ യാത്ര കുളമാവും എന്നറിയാവുന്നത് കൊണ്ട് അവനെ ഡേ കെയറില്‍ എല്പിക്കാനുള്ള നടപടി റെഡി ആക്കിയിട്ട് രാജാവ് നേരെ സ്വര്‍ഗലോകത്തിന്റെ അധിപന്റെ ഓഫീസ്‌ മുറിയിലേക്ക് പോയി,ഒരു റിക്വസ്റ്റ് കൊടുത്തു,അപ്പ്രൂവല്‍ കിട്ടിയ ഉടനെ ഓടി റൂമില്‍ എത്തി,സന്തോഷ വാര്‍ത്ത സഹധര്മിണിയെ അറിയിച്ചു.ഉടനെ തന്നെ ബാഗും പട്ടു കുപ്പായങ്ങളും എടുത്തു വയ്കാന്‍ ആജ്ഞാപിച്ചു.
രാജാ:”ആരവിടെ,പ്രിയ പത്നി,നമ്മുടെ അംഗ വസ്ത്രങ്ങളും,കിരീടവും,വാളും പരിചയും,മൊബൈല്‍ ചാര്‍ജറും,ഷേവിംഗ് സെറ്റും.. കിടുപിടികളും ഒക്കെ എടുത്തു വെക്കു..”
സഹ:”ദേ, മനുഷ്യ,ഒരു മാതിരി ക്ണാപ്പ് ഡയലോഗ് അടിക്കരുത്..വേണമെങ്കില്‍ തനിയെ എടുത്തു വച്ചാ മതി...ഞാന്‍ എന്റെ മേക്കപ്പ് ബോക്സിനകത്തു കിടന്ന അയ്‌ ലൈനര്‍ കാണാത്തതിനെ സങ്കടത്തില്‍ ഇരിക്കുംബവാ ഒരു അംഗ വസ്ത്രവും ചെന്താമാരയും...എഴീച്ചു പോ മനുഷ്യാ....”
രാജാ:” തള്ളെ കലിപ്പ്....അത് നിന്റെ അയ്‌ ലൈനര്‍ ആരുന്നോ? ഞാന്‍ എന്റെ മീശയുടെ നര മാറ്റാന്‍ വേണ്ടി ഒന്ന് എടുത്തതാ....ലപ്പുറതെവിടെയെലും കാണും..നീ ഷമി....ആഫ്ടര്‍ ആള്‍...ഞാനും ഒന്ന് സുന്ദരനാവണ്ടേ...”
സഹ:”ഉം....ഒരുപാടൊന്നും അങ്ങനെ സുന്ദരനാവണ്ടാ..സുന്ദരനാവാന്‍ പറ്റിയ ഒരു സ്പെസിമന്‍..........ഇന്നലെ നിങ്ങള്‍ വൈകുന്നേരത്തെ പള്ളി ചായയും പള്ളി കടിയും കഴിച്ചു കൊണ്ടിരുന്നപ്പോ എന്റെ തോഴി മിസ്‌ രാജമ്മ ഒളികണ്ണിട്ടു നോക്കിയത് ഞാന്‍ കണ്ടു....അവളോട്‌ എന്താ നിങ്ങള്‍ ചോദിച്ചേ...’ഇനി ബ്ലോഗുംബം ലിങ്ക് തരാന്‍ മറക്കല്ലെന്നു ‘ അല്ലെ...ഉം..എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്....ഹും ബ്ലോഗാനും ലിന്കാനും പറ്റിയ ഒരു പ്രായം..നാണമില്ലല്ലോ മനുഷ്യാ..”
രാജ:”ഡേയ്,അയ്യേ...നീ തെറ്റിദ്ധരിച്ചതാ..ശോ..യെവടെ ഒരു കാര്യം....അത് കഥ എഴുതുന്നതിനെ കുറിച്ചാ...അതിന്റെ ഇപ്പോളത്തെ പേര്‍ ആണ് ബ്ലോഗ്‌...ഹും..എസ്സ്.എസ്സ്.എല്‍.സി നന്നായി ഒന്ന് പഠിക്കുന്നതിനുപോലും മെനക്കെടാതെ ഫാസ്റ്റ് ചാന്‍സില്‍ രണ്ടേ രണ്ടു നക്ഷത്രവും വാങ്ങി പാസ്‌ ആയ നിന്നോട് ഇന്റര്‍ നെറ്റിനെയും ബ്ലോഗിനെയും കുറിച്ച് എന്തരു പറയാന്‍”
സഹ:” ഉവ്വ..നന്നായി പഠിക്കാനായിരിക്കും നിങ്ങള്‍ ആറു പ്രാവശ്യം എസ്സ്.എസ്സ്.എല്‍.സി എഴുതിയത്..പിന്നെ റിസള്‍ട്ട് വന്നപ്പോ ഓരോ പ്രാവശ്യവും നിങ്ങള്കാരുന്നല്ലോ നക്ഷത്രം കൂടുതല്‍ ......അടി കിട്ടുമ്പോള്‍ എണ്ണുന്നത്.... അതെന്തെങ്കിലും ആവട്ടെ..അല്ലേലും ചത്ത കിളിക്ക് എന്തിനാ കൂട്....ഇത് പറ...നമ്മള്‍ എത്ര മണിക്കാ തിരിക്കുന്നെ?പിന്നെ ഒരു കാര്യം..നിങ്ങള്‍ ഈ പഴയ രാജ വേഷം ഇട്ടു വരാനാ പ്ലാനെന്കില്‍ ഒറ്റയ്ക്ക് പോയ്ക്കോ..ഞാന്‍ നമ്മുടെ സാരഥി സുധീഷിന്റെ കൂടെ വന്നോളാം...ഇപ്പൊ ആ പഴയ വേഷത്തില്‍ എങ്ങാനും പോയാല്‍ നാട്ടുകാര് കൂവും....നിങ്ങള് വല്ല ജീന്‍സും ടീ ഷര്‍ട്ടും ഒക്കെ ഇട്ടു വരുന്നെങ്കില്‍ വന്നാ മതി മനുഷ്യാ....”
രാജ:”ങാ...അത് നേരാടി...ഞാന്‍ അതോര്തില്ല..ഹോ നിന്റെ ഒരു ഫുത്തി...ങ്ങും...ഞാന്‍ ഒരു ജീന്‍സും ഷര്‍ട്ടും ഇടാം..നീ ഒരു ചുരിദാറും ഇട്ടോ..എന്നിട്ട് രഥത്തിന് പകരം നമുക്ക് കാറില്‍ പോകാം....ഞാന്‍ ഓടിക്കാം...സ്വര്‍ഗലോകത്തു വന്ന സമയത്ത് തന്നെ ലൈസന്‍സ്‌ എടുത്തത്‌ എത്ര നന്നായി..”
സഹ:”നിങ്ങള്‍ തന്നെ ആണ് വണ്ടി ഓടിക്കുനതെന്കില്‍ നമുക്ക് വല്ല ഹര്‍ത്താലോ ബന്ദോ ഉള്ള ദിവസം പോയാല്‍ പോരെ...വെറുതെ ജനപ്പെരുപ്പം കുറയ്ക്കണോ?”
രാജ:”ഡേയ് ഡേയ്....എന്നെ അത്രക്കങ്ങു കൊച്ചാക്കാതെടെയ് ...”

അങ്ങനെ രാജാവും രാജ്ഞിയും അവരുടെ കാറില്‍ പത്മനാഭാപുരതെക്ക് വച്ച് പിടിച്ചു,ഇടയ്ക്ക് ഒരു ഹോട്ടലില്‍ കയറി ചോറും മീന്‍ കറിയും കഴിച്ചു..ഒരു ജാടക്ക് വേണ്ടി അയല വറുത്തതും മേടിച്ചു തിന്നു......ആളുകളുമായി ഇടപെടുന്ന രീതികള്‍ ഒക്കെ പഠിക്കാനായി അവര്‍ ഇടയ്ക്ക് ആളുകളുമായി ഒക്കെ സംസാരിച്ചു....അങ്ങനെ ഉച്ചയായപ്പോള്‍ കൊട്ടാരത്തില്‍ എത്തി....
രാജ:”ഹോ,,വന്‍ മാറ്റം തന്നെ..അല്ലെടീ...”
സഹ:”വ്വോ.. തന്നെ തന്നെ...നമ്മള്‍ പണ്ട് പോയപ്പോ ഈ റോഡും കടയും ഒന്നും ഇല്ലാരുന്നു...ലോണ്ടേ ഒരുത്തന്‍ നമ്മുടെ നേരെ കയ്യ് കാട്ടുന്നു...ദൈവമേ നിങ്ങളെ തിരിച്ചറിഞ്ഞ പ്രജ വല്ലതുമാവും..ഞാന്‍ അപ്പോളെ പറഞ്ഞതാ മീശ പിരിക്കല്ലേ പിരിക്കല്ലെന്നു....”
കയ്യ് കാട്ടിക്കൊണ്ട് ഓടി വന്ന പ്രജ മറ്റാരുമല്ല....വണ്ടി പാര്ക് ചെയ്യുന്നതിന് കൂപ്പണ്‍ കൊടുക്കാന്‍ വന്നവനാരുന്നു...
രാജ:”എന്താടെയ്‌ എന്തരു വേണം?”
പ്രജ:”ഇന്നാ..”(ഒരു കൂപ്പണ്‍ കീറി കൊടുത്തു,കൂടെ ഒരു ഡയലോഗും) “നാല്പതു രൂഭാ...”
രാജ:”ങേ,ഞാന്‍ പറയുന്നതിന് മുന്‍പേ കീറിയോ...സോറി..എനിക്ക് ലോട്ടറി ടിക്കറ്റ്‌ ഇഷ്ടമല്ല...
പ്രജ:” ലോട്ടറി അല്ല സാമി...ഇത് പാര്‍കിംഗ് ഫീ ആണ്..”
രാജ:” എന്ത്....എന്റെ പല്ല് സെറ്റ്‌ വച്ച് എന്നെ തന്നെ നോക്കി ചിരിക്കുന്നോ? എന്റെ കൊട്ടാരത്തില്‍ വണ്ടി ഇടാന്‍ എനിക്കും പാര്‍കിംഗ് ഫീയോ?”
പ്രജ:”അണ്ണാ...കലിപ്പ് ആക്കല്ലേ.കാശ് എട്.....എനിക്ക് പോയിട്ട് വേറെ പണിയുണ്ട്..”
രാജ:”രാജാവിനെ കേറി അണ്ണാന്നോ..”
രാജ്ഞി ഒന്നും മിണ്ടാതെ പൈസ എടുത്തു കൊടുത്തു...
അങ്ങനെ കൊട്ടാരത്തിനകത്തെക്ക് കയറാന്‍ നേരം ജോലിക്കാര്‍ അവരെ തടഞ്ഞു...മറ്റൊന്നിനുമല്ല.....വണ്ടി കൊട്ടാരത്തിന്റെ അകത്തു കയറ്റാന്‍ പാടില്ലത്രേ....
വണ്ടി ഇടാന്‍ സ്ഥലം കിട്ടാഞ്ഞപ്പോള്‍ രാജന്‍ അലറി..”എടേയ്....നാല്പതു രൂഭാ ചക്കചോള പോലെ എണ്ണി വാങ്ങിയിട്ട് വണ്ടി ഇടാന്‍ സ്ഥലം ഇല്ലെന്നോ... സ്ഥലം കാണിച്ചു താടാ പിണ്ടി തലയാ.....”
ഒരു തടിമാടന്‍ വന്നിട്ട് പറഞ്ഞു:”ലോ.ലപ്പുറത്തെ മൈതാനത്തു സ്ഥലമുണ്ട്...അല്ലെങ്കില്‍ ഇവിടെ വലതു വശത്തേക്ക് ചേര്‍ത്ത് അങ്ങ് ഇട്ടാ മതി”
അവസാനം ഒരു ഓടയുടെ സൈഡില്‍ വണ്ടി കൊണ്ടിട്ടിട്ടു അവര്‍ അകത്തേക്ക് നടന്നു...രാജ്ഞി പോയി ടിക്കറ്റ്‌ എടുത്തു....രാജാവ് ചെരുപ്പും കൊണ്ട് പോയി പാര്‍ക്ക്‌ ചെയ്തു..
പണ്ട് നാട് ഭരിച്ചിരുന്ന കാലത്ത് ഏതു ഒക്കാണ്ടാകള്‍ക്കും ഒരു മടിയും കൂടാതെ കയറി നിരങ്ങാമാരുന്ന തന്റെ കൊട്ടാരത്തില്‍ ഇപ്പൊ ചെരുപ്പ് സൂക്ഷിക്കാന്‍ വരെ പണം കൊടുക്കണ്ട ഗതികേട്....”പഹവാനെ ഈ ഗതി ആര്‍കും വരുത്തല്ലേ..” എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് അവര്‍ അകത്തേക്ക് നടന്നു....
അകത്തേക്ക് കയറാന്‍ നേരമുണ്ട് വേറെ ഒരു കിളി വാതില്‍..ഈ വാതില്‍ പണ്ടില്ലാരുന്നല്ലോ എന്നോര്‍ത്ത് കൊണ്ട് അതിലൂടെ അകത്തേക്ക് കടന്നപ്പോളുണ്ട് ‘കീ കീ കീ കീ.......കീ കീ കീ കീ...”എന്ന് സൗണ്ട് കേള്‍ക്കുന്നു...കാക്കി ഇട്ട ഒരു ഹമുക്ക് ഓടി വന്നു രാജാവിനെ തടഞ്ഞു...ഒരു ഷട്ടില്‍ ബാറ്റ്‌ പോലത്തെ സുനാപ്പി വച്ച് രാജാവിനെ ഒന്ന് ഉഴിഞ്ഞു....
പണ്ട് പുറത്തു നിന്ന് വരുമ്പോള്‍ വിളക്ക് വച്ച് ഉഴിഞ്ഞു അകത്തു കയറ്റിയിരുന്ന കാര്യം രാജന് ഓര്‍മ്മ വന്നു...പുള്ളിക്കാരന്‍ ഹാപ്പി ആയി..ഹാ അടിപൊളി .....ഹോ ഒന്നുമില്ലെന്കിലും ഇപ്പോളത്തെ പ്രജകള്‍ ആചാരാനുഷ്ടാനങ്ങള്‍ മറന്നിട്ടില്ലല്ലോ..നോം ധന്യനായി .....
രാജന്‍ ആ വടിയില്‍ തൊട്ടു തൊഴുതു....
ഉടനെ കാക്കി അമറി
“ ഡേയ്...എന്നെടെയ്‌ ഇത്.ഉണ്കളുക്ക് പൈത്യമാ.....ഇതുമ്മേ തൊടക്കൂടാത്..ഇത് വന്ത് മെറ്റല്‍ ഡിറ്റക്ടര്‍....”
അന്നരമാണ് രാജന് മനസ്സിലായത്‌ അത് മെറ്റല്‍ ഡിറ്റക്ടര്‍ എന്നാ സുന ആണെന്ന്...ശോ....ആരും കണ്ടില്ല....രാജ്ഞി ഇതെല്ലാം കണ്ടു കലിപ്പിച് ഒരു നോട്ടം നോക്കി...രാജ്ഞിയും ബാഗ് ഒക്കെ പരിശോധനക്ക് വിധേയമാക്കി അകത്തേക്ക് നടന്നു.....
പൂമുഖം കണ്ട ഉടനെ രാജന്‍ :”ഹായ്‌ പൂമുഖം.....ഹോ എത്ര കാലമായി..എല്ലാം അതുപോലെ തന്നെ ഉണ്ട്...അല്ലെടീ...”
തൂറ്റല്‍ പിടിപെട്ട പേഷ്യന്റ് കക്കൂസ് കണ്ടത് പോലെ പോലെ രാജന്‍ തുള്ളി ചാടി...
നോക്കിയപ്പം അവിടെ എല്ലാവരും വരി വരിയായി നില്‍കുന്നു.....ഒരു മൊഞ്ചത്തിപെണ്ണ് പൂമുഖത്തെ കുറിച്ചൊക്കെ വര്‍ണിക്കുന്നു....പൂമുഖത്തെ മേല്കൂരയില്‍ അറുപതു പൂക്കള്‍ ഉണ്ടെന്നും അവ അറുപതും അറുപതു ഡിസൈന്‍ ആണെന്നും ഒക്കെ അവര്‍ വര്‍ണിച്ചപ്പോള്‍ രാജന്‍ രാജ്ഞിയെ നോക്കി ചിരിച്ചു.......ചിരിക്കാന്‍ കാരണം മറ്റൊന്നുമല്ല, പണ്ട് കൊട്ടാരം പണിയാന്‍ വന്ന ആശാരി ഉണ്ടാക്കി വച്ച അറുപതു പൂക്കളും രാജന്‍ തന്റെ സ്കൂളിലെ എക്സിബിഷന് വേണ്ടി അടിച്ചു കൊണ്ട് പോയതും....എക്സിബിഷന്‍ കഴിഞ്ഞപ്പോ ഒന്നില്ലാതെ എല്ലാം കളഞ്ഞു പോയതും.....അവസാനം രായ്ക്കു രാമാനം ആശാരി പൂക്കള്‍ ഒട്ടിക്കാന്‍ ഏല്പിച്ച പണിക്കാരനെ ചാക്കിട്ടു പല സ്ഥലങ്ങളില്‍ നിന്നും അടിച്ചു മാറ്റിയ അറുപതു പൂക്കള്‍ ഒട്ടിച്ച കഥയൊക്കെ ഓര്‍ത്താണ് ചിരിച്ചത്....
അകത്തേക്ക് നടന്നപ്പോള്‍ അടുത്തത്...
രാജ:“ഡീ....നോക്കിയെടീ...പണ്ട് ചൈനാക്കാരന്‍ മുത്തച്ചന് കൊണ്ട് കൊടുത്ത കല്ലില്‍ പണിത കട്ടില്‍...”
സഹ:”ശോ ഒന്ന് പതുക്കെ പറ മനുഷ്യാ..”
മൊഞ്ചത്തി:” ഇത് വന്ത്..കല്ലില്‍ പണിത കട്ടില്‍....ഏഴു കഷണം കല്ല്‌ ആണ് ഇതിനുപയോഗിച്ചത്..”
രാജ:”എടിയേ...നീ ഇത് കേട്ടാ...ഏഴു കഷണം കല്ലില്‍ പണിതതാണെന്നു ...ഹി ഹി മണ്ടന്‍ കൊണാപ്പി.....ഇത് ഒറ്റ കഷണം കല്ലില്‍ കൊത്തിയതാണെന്നു ഇവര്‍ക്കറിയില്ലല്ലോ....പണ്ട് ട്യൂഷന്‍ പഠിപ്പിക്കാന്‍ വന്ന ഗുരുവിനു പണി കൊടുക്കാനായി കട്ടിലിന്റെ നാല് കാലിന്റെ അടിയിലും ഉരുണ്ട ഗോലി വച്ചതും....വന്നു ഇരുന്ന ഗുരുജി..”എന്റെ സവരി മല മുരാ..” എന്നും വിളിച്ചോണ്ട് നടുവും തള്ളി കട്ടില്‍ ഉള്‍പടെ വരാന്തയില്‍ നിന്നും തറയിലേക്ക് വീണതും ആ വീഴ്ചയില്‍ ഏഴു പീസ്‌ ആയ കട്ടില്‍ ആരുമറിയാതെ രാഘവന്‍ കൊല്ലനെ കൊണ്ട് സ്ക്രു ചെയ്തു പിടിപ്പിച്ചതും ഒന്നും ഇവര്‍ക്ക് അറിയില്ലല്ലോ...”
തൊട്ടപ്പുറതായി അതാ ചൈനാക്കാര്‍ തന്ന കസേര....ചുവന്ന കുഷന്‍ ഒക്കെ പിടിപ്പിച്ചത്....അതിന്റെ ഇരിപ്പിടതിന്റെ നടുവില്‍ പണ്ട് തീ വീണു കരിഞ്ഞ സ്ഥലം കണ്ടിട്ട് രാജാവിന്റെ മുന്നിലെ വരിയില്‍ നിന്ന ഒരുത്തന്‍ അവന്റെ സഹാധര്മിണിയോടു പറയുന്നത് രാജന്‍ ഒളിച്ചു കേട്ടു..”നടുഭാഗം കരിഞ്ഞിരിക്കുന്നത് കണ്ടില്ലേ...രാജാവിന് പണ്ട് ഗ്യാസിന്റെ അസ്കിത ഉണ്ടാരുന്നെന്നു ഇപ്പോള്‍ വിശ്വാസമായോ?” ഇത് കേട്ടു ആ പറഞ്ഞ വിദ്വാന്റെ സഹധര്‍മ്മിണി അങ്ങേര്‍ക്കു ആരും കാണാതെ ഒരു നുള്ള് കൊടുക്കുന്നതും കണ്ടു....
രാജന്‍ മനസ്സില്‍ കരുതി..”തള്ളെ...യെവന്‍ നാറ്റിക്കുമല്ലോ”
അങ്ങനെ കോണിപ്പടി കയറി മുകളിലത്തെ മീറ്റിംഗ് ഹാളില്‍ എത്തി....
രാജന്‍ തന്റെ മൊബൈല്‍ എടുത്തു...’ഒരു പടം എടുത്തേക്കാം....കൊട്ടാരത്തില്‍ പണ്ട് കാലത്ത് തന്നെ തനിക്ക് മീറ്റിംഗ് ഹാള്‍ ഉണ്ടായിരുന്നു എന്ന് ഇയ്യിടെ സ്വര്‍ഗ്ഗ ലോകത് വന്ന അംബാനി എന്ന് പേരുള്ള ഒരു പയ്യനോട് പറഞ്ഞപ്പോള്‍ അവന്‍ വിശ്വസിച്ചില്ല...ഈ ഫോട്ടോ മൊബൈലില്‍ എടുത്തു അവനെ കാണിക്കണം...ഹല്ലാ പിന്നെ...’
“..ക്ലിക്ക്...”
ഫ്ലാഷ് മിന്നിയതും...ഒരു കറുത്ത് മെലിഞ്ഞ ഒരു ശപ്പന്‍ വന്നു ആ മൊബൈല്‍ അങ്ങ് പിടിച്ചു വാങ്ങി...എന്നിട്ട് ഒരു ചോദ്യവും..
“ഫോട്ടോ എടുക്കതിക്ക് ഇരുന്നൂട്ടന്പതു രൂഭാ പേ പണ്ണിയാച്ചാ?”
രാജ:”എന്തോന്നു....ഒരു ഫോട്ടോ എടുത്തതിനു ചീത്ത വിളിക്കുന്നോ കുരുത്തംകെട്ടവനെ ..”
ഉടനെ അയാള്‍:”ഇങ്കെ ഫോട്ടോ എടുക്കക്കൂടാത് സാമി....അതുക്ക്‌ പണം വേറെ കെട്ടണം..”
രാജന്റെ രക്തം തിളച്ചു വന്നു...പിന്നെ അധികം ചൂടായാല്‍ തന്റെ ബ്ലാക്ക്‌ ബെറി ഫോണ്‍ ആ അണ്ണാച്ചി പീസാക്കും എന്ന് കരുതി രാജ്ഞിയുടെ നോട്ടത്തില്‍ അങ്ങ് ക്ഷമിച്ചു..”
ഇവന് ഒരു പണി കൊടുക്കണം എന്ന് കരുതി അവിടെ സൈഡില്‍ കണ്ട വാതില്‍ എന്തിനുള്ളതാണെന്നു അവനോടു ചോദിച്ചു..
“അത് വന്ത് മീറ്റിംഗ് നടക്കുംപോത് രാജാവിന് വരാനുള്ള വാതിലാണ് “എന്ന് അവന്‍ മറുപടി പറഞ്ഞപ്പോള്‍ രാജന്‍ ചോദിച്ചു..
“അതെന്താ രാജാവ് നേരെ ഉള്ള വാതിലിലൂടെ വരില്ലേ?”
അത് കേട്ടു അവിടെ കൂടി നിന്നവരൊക്കെ ചിരിച്ചു...
അവിടെ ഉള്ള ചാരുപടിയില്‍ ഇരുന്ന സ്ത്രീയെ ഗൈഡ്‌ ശാസിക്കുന്നത് കണ്ടു ദേഷ്യം ഉള്ളില്‍ ഒതുക്കി രാജനും രാജ്ഞിയും സ്റെപ്പുകള്‍ ഇറങ്ങി ഊട്ട് പുരയിലേക്ക് പോയി...
അവിടെ ഉള്ള തേക്കിന്‍ തടി വച്ച് ഉണ്ടാക്കിയ ഭീമന്‍ ബീമുകള്‍ കണ്ടപ്പോള്‍ , പണ്ട് ഊണ് കഴിച്ചു കഴിയുമ്പോ അതിന്റെ മുകളില്‍ കയറി കിടക്കുന്നതും,ആരും കാണാതെ ബീഡി വലിക്കുന്നതും ഒക്കെ ഓര്‍ത്തു ഓര്‍മ്മകള്‍ അയവിറക്കി...
അങ്ങനെ പിന്നെയും അവര്‍ നടന്നു നടന്നു താന്‍ പണ്ട് ഉറങ്ങിയിരുന്ന കട്ടിലും രാജ്ഞിയുടെ മേക്കപ്പ് മിററും ഒക്കെ കണ്ടു...അവിടെ ഗൈടായ് നിന്ന മൊഞ്ചത്തി ഒരു കാക്കിയെ വിളിച്ചോണ്ട് വന്നിട്ട് ചങ്ങലയുടെ കണ്ണി ലൂസ് ആയി ഇരിക്കുന്നത് കാണിക്കുന്നത് കണ്ടു..കാക്കി മറുപടി പറഞ്ഞു..”അന്ന് രാജന്‍ ഒരു അര്കീസ് ആരുന്നു..അന്നെ റിപ്പയര്‍ ചെയ്യ്തിരുന്നെന്കില്‍ ഇന്ന് ഇത് മര്യാദക്ക് ഇരുന്നേനെ”
രാജ്ഞി രാജാവിനെ തോന്ടിക്കൊണ്ട് പറഞ്ഞു..
“ദേ മനുഷ്യാ...അന്ന് എത്ര പ്രാവശ്യം ഞാന്‍ നിങ്ങളോട് പറഞ്ഞതാ എന്റെ മേക്കപ്പ് റൂമിലെ തൂക്കു കട്ടിലിന്റെ ചങ്ങല ഇളകിയിരിക്കുവാണെന്നു...നിങ്ങള്‍ കേട്ടില്ലല്ലോ...ഇപ്പൊ വിശ്വാസമായോ? അന്നെങ്ങാനും ഒരു കൊല്ലനെ വിളിച്ചു അതൊന്നു റീപ്ലേസ് ചെയ്തിരുന്നെങ്കില്‍ ഇന്ന് ഈ നാണക്കേട് കാണേണ്ടി വരുമാരുന്നോ...അന്നാരുന്നെന്കില്‍ വാറന്റി ഉണ്ടാരുന്നു...”
അങ്ങനെ അവര്‍ നടന്നു........ നടന്നു പോകുന്ന വഴിയില്‍ ഒരു ഇടനാഴിയുടെ രണ്ടു വശത്തായി രണ്ടു പള്ളി കക്കൂസുകള്‍ കണ്ടു (കൊട്ടാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാത്തിന്റെ കൂടെയും ‘പള്ളി’ എന്ന് ചേര്‍ക്കണം എന്ന് സുധാകരന്‍ മാഷ്‌ പഠിപ്പിച്ചിട്ടുണ്ട്..ഉദാ:’പള്ളിയുറക്കം,പള്ളി നീരാട്ട്’)
അക്കാലത്ത് രാവിലെ അവിടിരുന്നു പള്ളി അപ്പി ഇട്ടിരുന്ന കാലമൊക്കെ ഓര്‍ത്തു രാജന്‍ കോരി തരിച്ചു...ഹോ അന്നത്തെ അപ്പിയുടെ വല്ല പാര്‍ട്സും ഇവന്മാര്‍ പ്രദര്‍ശിപ്പിചിട്ടുണ്ടാവുമോ ആവോ....ഇനി അതും കൂടിയേ ബാക്കി ഉള്ളു....
ഉടനെ നേരത്തെ ഗ്യാസിന്റെ കാര്യം പറഞ്ഞ വിദ്വാന്‍ അവിടെ എത്തി അടുത്ത ഡയലോഗ് കാച്ചി..”ഡേയ് ഭാര്യേ...ഇതാണ് പള്ളി കക്കൂസ...നമ്മള്‍ വെളിയില്‍ കണ്ട ബില്‍ഡിങ്ങില്‍ അന്നത്തെ രാജാവിട്ടിരുന്ന പള്ളി കാഷ്ടം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്”
രാജ:”തള്ളെ കലിപ്പ്..അപ്പോള്‍ ഞാന്‍ ഭയന്നത് സത്യമാണോ...”
അവിടുന്നും നടന്നു ചെന്നപ്പോള്‍ പണ്ട് പൂജ നടത്തിയിരുന്ന മുറിയില്‍ എത്തി..ആ മുറിയുടെ പ്രത്യേകത ആയ തിളങ്ങി കിടക്കുന്ന തറ ഉണ്ടാക്കാന്‍ മുട്ട ചേര്‍ത്തിട്ടുണ്ട് എന്ന് വയസ്സായ ഗൈടി പറഞ്ഞത് രാജന്‍ ഞെട്ടലോടെ കേട്ടു......അത് മുട്ട ചേര്‍ത്തത് കൊണ്ടുണ്ടായ തിളക്കമല്ലെന്നും ....പണ്ട് ആ സ്ഥലത്തെ തറയില്‍ താനും കൂട്ടുകാരനും കളിക്കിടയില്‍ ഒരു ചത്ത എലിയെ കൊണ്ടിട്ടു എന്നറിഞ്ഞ വല്യച്ചന്‍ അത് കഴുകി വൃത്തിയാക്കാന്‍ എല്പിച്ചപ്പോള്‍ വെള്ളമാണെന്നു കരുതി വാര്‍ണിഷ്‌ ഇരുന്ന ബക്കറ്റ് കൊണ്ട് കമഴ്തിയതിനാലാണ് ആ തിളക്കം എന്ന് അവരോടു ആര് പറയാന്‍...ഹാ കഷ്ടം.....
അങ്ങനെ അവര്‍ പള്ളി കുളവും മറ്റും കണ്ടു....കുറച്ചു കഴിഞ്ഞപ്പോള്‍ പള്ളി അടുക്കളയിലെത്തി....അവിടെ ചോറ് ഊറ്റാന്‍ പണിത് ഇട്ടിരുന്ന സ്ഥലത്ത് പണ്ട് കുഞ്ഞുന്നാളില്‍ ആരും കാണാതെ വന്നിരുന്നു മൂത്രം ഒഴിച്ചിരുന്ന കാര്യമൊക്കെ രാജന്‍ ഓര്‍ത്തു...അത് ഓര്‍ക്കാന്‍ കാരണം വേറെ ഒന്നുമല്ല...നേരത്തെ രാജന്റെ ഗ്യാസിനെ കുറിച്ച് പറഞ്ഞ വിദ്വാന്‍ അടുക്കളയിലെ അരി ഊറ്റാനുള്ള സ്ഥലം കണ്ടിട്ട് “ഇത് രാജാവ് ഓപ്പന്‍ എയറില്‍ കുളിച്ചിരുന്ന സ്ഥലമാണെന്ന് “ സഹധര്‍മ്മിനിയോടു പറയുന്നത് കേട്ടാണ്..പാവം കുട്ടി,...ഇവനെ ഒക്കെ എങ്ങനെ സഹിക്കുന്നോ എന്തരോ...
അങ്ങനെ ഡാന്‍സ്‌ ഹാളിലേക്ക് പോകുന്ന വഴിയില്‍ അന്നത്തെ പള്ളി കിണറിനടുതെതി..പണ്ട് താന്‍ തോഴന്‍ സുരെഷിനോടുള്ള വാശിക്ക് കിണറ്റിലേക്ക് എറിഞ്ഞ ലോലിപ്പോപ് മിട്ടായി അവിടുണ്ടോന്നു നോക്കിയ രാജന്‍ ആ കിണറിനകത്തു നിറയെ ഒറ്റ രൂപാ തുട്ട് കിടക്കുന്നത് കണ്ടു രാജ്ഞിയെ വിളിച്ചു കാണിച്ചു....
അങ്ങനെ ഡാന്‍സ്‌ ഹാളില്‍ എത്തി.....അവിടുത്തെ കറുത്ത തറയില്‍ കുറച്ചു ഭാഗം വെളുത് കിടക്കുന്നത് കണ്ടു ചിരി ഉള്ളില്‍ ഒതുക്കിക്കൊണ്ട് രാജന്‍ അവിടെ നിന്ന ഗൈടിയോടു ചോദിച്ചു..”എന്തരു പുള്ളേ ഈ വെളുത്തു കിടക്കുന്നത്..”
ഗൈഡി:”അത് വന്ത് വവ്വാല്‍ മൂത്രം ഒഴിക്കണതാണ്..”
ഇത് കേട്ടതും രാജ്ഞി പൊട്ടിച്ചിരിച്ചു..എന്നിട്ട് രാജാവിനോട് അടക്കം പറഞ്ഞു..”മനുഷ്യാ നിങ്ങളെ അവര് വവ്വാലാക്കി കളഞ്ഞല്ലോ..”
നേരാണ്..പണ്ട് ഉറക്കപിച്ചില്‍ മിറ്റം ആണെന്ന് കരുതി താന്‍ സ്ഥിരം മൂത്രം അന്ലോടിംഗ് നടത്തിയിരുന്ന സ്ഥലമാണ്... അല്ലാതെ വവ്വാലോന്നുമല്ല....ങ്ങും പോട്ടെ..സാരമില്ല..
അവസാനം ഒരു വിധം നടന്നു വെളിയിലെത്തി..പണ്ട് മെതിയടിയും ലൂണാര്‍ സ്ലിപ്പരും ഇട്ടു നടന്നിരുന്ന രാജ പാതയിലൂടെ ഒന്നുമില്ലാതെ (ചെരുപ്പാണ് ഉദ്ദേശിച്ചത്...വഷളത്തം ഒന്നും വിചാരിക്കല്ലേ വായനക്കാരാ/രീ) നടക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്നും എക്സ് രാജനും രാജ്ഞിക്കും മനസ്സിലായി.
അങ്ങനെ വെളിയിലെത്തി പുറത്തു വേറെ ഒരു മുറിയില്‍ താനും കൂട്ടുകാരും പണ്ട് കളിക്കാനായി ഉപയോഗിച്ചിരുന്ന പ്രതിമകളും മറ്റും പ്രദര്‍ശിപ്പിച്ചിരിക്കുന്നു...അവയൊക്കെ ഖനനം ചെയ്തെടുതതാനത്രേ....അതില്‍ തൊടരുതെന്നു....ഹും...എന്റെ ട്രൌസര്‍ ഇടാന്‍ എനിക്ക് നാട്ടുകാരോട് അനുവാദം ചോദിക്കണമെന്നോ...ധിക്കാരികള്‍...രാജന്‍ ധൈര്യമായി അതിലൊക്കെ തൊട്ടു (ഇടവും വലവും മുകളും കീഴെയും മുന്നിലും പുറകിലും ഒക്കെ നോക്കി സൂക്ഷിച്ചു ആരും കാണാതെ തൊട്ടു...ഇല്ലേല്‍ വിവരമറിയും)
പണ്ട് ‘തറ പറ’ എന്നൊക്കെ കൊത്തി വച്ച കല്ലുകള്‍ വരെ ലവന്മാര്‍ മാന്തി എടുത്തു പ്രദര്‍ശിപ്പിചെക്കുന്നു....
അങ്ങനെ അവര്‍ പുറത്തിറങ്ങി.....പ്രജകളെ ഒക്കെ നോക്കി നെടുവീര്‍പ്പിട്ടു...ഒരു കൂരി പോലും മൈന്‍ഡ്‌ ചെയ്യുന്നില്ല....രാജന്‍, രാജ്ഞി മാത്രം കേള്കാവുന്ന ഉച്ചത്തില്‍ പറഞ്ഞു..”ഡേയ് പ്രജകളെ...ഞാന്‍ എന്റെ യൂണിഫോമില്‍ വന്നിരുന്നെങ്കില്‍ നീയൊക്കെ എണീറ്റ്‌ നിന്നെ എന്നെ കുമ്പിട്ടു വണങ്ങിയേനെ...”
(രാജന്‍ ലാലേട്ടന്റെ ‘പിന്‍ഗാമി’ എന്നാ സിനിമ പതിനഞ്ചു പ്രാവശ്യം കണ്ടിട്ടുണ്ട്..)
അങ്ങനെ വെളിയില്‍ ഇറങ്ങി...
രാജ്ഞിക്ക് ചെറിയ ഷോപ്പിംഗ്‌ നടത്താന്‍ ഒരു ആഗ്രഹം...
രാജന്‍ സമ്മതിച്ചു..
ഒരു കടയില്‍ കയറി...രാജ്ഞിയുടെ അമ്മാവന്റെ മകളുടെ കയ്യിലുള്ള പോലത്തെ ഒരു പണക്കിഴിയും....സ്വര്‍ഗലോകത്തിലെ തങ്ങളുടെ കൊട്ടാരത്തില്‍ മണി പ്ലാന്റ് വെക്കാന്‍ ഒരു ചട്ടിയും ഒക്കെ നല്ല കിടിലമായി വില പേശി വാങ്ങി....രാജ്ഞിയുടെ സ്മാര്‍ട്ട്നെസ് കണ്ടു രാജന്‍ രോമാന്ച്ച കുഞ്ചിതനായി....
അങ്ങിനെ അവിടെ നിന്നും അവര്‍ ഇറങ്ങി....വണ്ടി എടുക്കാനായി ചെന്നപ്പോള്‍ താന്‍ നാട് ഭരിച്ചിരുന്ന കാലത്ത് കണ്ടിട്ടില്ലാത്ത പുതിയ രണ്ടു അവതാരങ്ങളെ കണ്ടു...ഭിക്ഷയെടുക്കുന്ന രണ്ടു കുട്ടികള്‍..അവരുടെ അവസ്ഥ കണ്ടു മനസ്സലിഞ്ഞു അവര്‍ക്ക് കയ്യിലിരുന്ന ചില്ലറയും നല്‍കി അവര്‍ യാത്രയായി......
സ്വര്‍ഗലോകത്തു കിട്ടാത്ത ഒരു കാര്യം കൂടി പോകുന്ന വഴിക്ക് അവര്‍ സാധിച്ചു.....നാടന്‍ തട്ട് കടയില്‍ നിന്നും തട്ട് ദോശയും ഒമ്ലട്ടും.......സ്വര്‍ഗത്തു പോയിരുന്നു തിന്നാനായി പത്തിരുപതു ദോശ പാഴ്സലും വാങ്ങി അവര്‍ സ്വര്‍ഗലോകത്തെക്ക് തിരിച്ചു......വര്‍ഷങ്ങള്‍ക്കു മുന്‍പ് താനും രാജ്ഞിയും ജീവിച്ചിരുന്ന ആ കാലഖട്ടത്തിന്റെ ഓര്‍മകളും അയവിറക്കി കൊണ്ട്....
....ഇനി എല്ലാ വര്‍ഷവും ഇവിടെ വരണം എന്ന് ആഗ്രഹിച്ചു കൊണ്ട് അവര്‍ സ്വര്‍ഗ്ഗ ലോകത്തിലേക്ക്‌ തിരികെ യാത്രയായി.........