
[ആരും കണ്ണ് മിഴിക്കണ്ട...കവിത (?) എഴുതാനും മാത്രം ഞാന്‍ മൊട്ടേന്നു വിരിഞ്ഞിട്ടില്ലെന്നു ആരെങ്കിലും പറഞ്ഞാല്‍ ഇടിച്ചു കൂമ്പ് വാട്ടും ഞാന്‍....ഇത് എനിക്ക് തോന്നിയ വരികള്‍ ആണ്...ഗദ്യവും കവിതയും ചേര്‍ന്ന് “ഗവിത” എന്ന ഗ്രൂപ്പില്‍ പെടുത്താം..(സത്യം..അങ്ങനെ ഒരു ഗ്രൂപ് ഉണ്ടെന്നെയ്..ഞാനല്ലേ പറയുന്നേ....വിശ്വസിക്കെടെയ്..ഡിങ്കന്‍ ആണേ സത്യം)....
ഈ സംഭവം..എന്റെ സ്നേഹസാന്ത്വനം കുടുംബത്തിന്റെ പേരിലും,വാപ്പിച്ച,മിച്ച,അനിയന്‍,വാപ്പ,ഉമ്മ,സന,ഇത്ത,ഇക്ക,അനിയന്‍,ടീച്ചരമ്മ,അരുണ്‍ മുത്ത്,ഹരിമുത്ത്...തുടങ്ങി എല്ലാ മുത്തുകളുടെ പേരിലും...എന്റെ തംലിയ്ക്ക് സമര്‍പ്പിക്കുന്നു....ഒരു പിറന്നാള്‍ + വിവാഹ വാര്‍ഷിക സമ്മാനം...{അണ്ണാറ കണ്ണനും തന്നാലായത്....}
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
പുലരൊളി തന്‍ ഇളവെയില്‍ പോലെ
തേനൊഴുകും വാക്കുകളാലെ
കടലല തന്‍ കാറ്റല പോലെ
മനം കുളിരും സാന്ത്വനമാലെ...
നിലാവൊഴുകും പൗര്‍ണമി പോലെ
പാലൊഴുകും പുഞ്ചിരിയാലെ
പൈതല്‍ തന്‍ കൊഞ്ചല്‍ പോലെ..
കൌതുകമേകും ചിരികളിയാലെ...
പുഷ്പോത്സവമായി നീ എത്തി..
***********************************
കാറും കോളും നിറച്ചൊരു മനസ്സും...
പരവേശത്താല്‍ ഉരുകിയൊലിച്ചും
തെന്നി പാറി നടന്നോരെന്‍ ഖല്‍ബില്‍...
പുതുമഴയായി നീ എത്തി...
പ്രാണന്‍ പോലെ സ്നേഹിക്കാനും...
ഒത്തൊരുമയോടെ ജീവിക്കാനും...
ഒരു വര്ഷം കഴിഞ്ഞത് പോലെ...
ഇനിയുള്ള കാലം കഴിഞ്ഞീടാനും
സമ്മാനങ്ങള്‍ നല്‍കിയ റബ്ബേ..
ഇനിയും നന്മകള്‍ നല്‍കേണെ...
No comments:
Post a Comment