കടലിലേക്ക് ചെന്ന് ചേര്‍ന്ന ഒരു തുള്ളി വെള്ളം....എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു തൊഴില്‍ ഇല്ലാതെ നടക്കുന്ന ചെറൂപ്പകാരുടെ കൂട്ടത്തിലേക്ക് ഒരു സര്‍ട്ടിഫിക്കറ്റും തൂക്കി മുഖത്ത് ഒരു പുഞ്ചിരിയുമായി അവരുടെ കൂടെ ചേരുമ്പോള്‍ തൃശ്ശൂര്‍ പൂരം കാണാന്‍ നില്‍കുന്ന കാണികളുടെ കൂട്ടത്തില്‍ ഒരുവന്‍ കൂടി....എന്ന ഒരു മാനസിക അവസ്ഥ മാത്രമേ അന്ന് തോന്നിയിരുന്നുള്ളു ...
അങ്ങനെ ഇറക്കം ഉള്ള റോഡിലൂടെ ഫുള്ളി ലോഡ്‌ഡ് ഉന്തുവണ്ടി പോകുന്നത് പോലെ ലക്കും ലഗാനും ഇല്ലാതെ ഞാനും നടക്കാന്‍ തുടങ്ങി....ഒപ്പം അതെ യോഗ്യത ഉള്ളു മൂന്നു നാല് നല്ല കൂട്ടുകാരും
വൈകുന്നേരം ആയാല്‍ നേരെ ബീച്ചില്‍ പോകുക....സൂര്യനെ യാത്ര ആക്കിയ ശേഷം തിരിച്ചു മുല്ലക്കല്‍ പോകുക...അവിടെ ജങ്ക്ഷനില്‍ കൂട്ടുകാരുമായി കത്തി അടിച്ചു ഇരിക്കുക...വല്ല തട്ടുകടയിലും കേറി അറ്റൻഡൻസ് നല്‍കി വീട്ടില്‍ എത്തുക...പിന്നേം ഫുഡ് അടി...ഉറക്കം...നേരം വെളുക്കുമ്പോള്‍ കറക്കം .. ഈ പരിപാടി പ്രശ്നം ഒന്നും ഇല്ലാതെ തുടര്‍ന്ന് വരവേ....
ഞങ്ങളുടെ കൂട്ടുകാരില്‍ ഒരുവന്‍ ആയ ഷാനിന്റെ പിതാശ്രീ ബാങ്കില്‍ നിന്നും വീ.ആര്‍.എസ്സ് എടുത്തു പിരിയുവാന്‍ തീരുമാനിക്കുന്നു.....അപ്പോള്‍ കുറെ പൈസ കയ്യില്‍ വരുമെന്നും ആ പൈസ എങ്ങനെ വിനിയോഗിക്കണം എന്നും പിരിയാനുള്ള നടപടികള്‍ ആ മഹാന്‍ തുടങ്ങുന്നതിനു മുന്നേ ഞങ്ങള്‍ സുഹ്ര്തുക്കള്‍ ആലോചന അങ്ങ് തുടങ്ങി...
അവനു ഒരേ നിര്‍ബന്ധം “അളിയാ ഒരു ലേഡീസ് സ്റ്റോര്‍ തുടങ്ങിക്കാം അതാവുമ്പോ നിന്നെ ഒക്കെ വൈകുന്നേരം കട അടക്കുന്നത് വരെ എനിക്ക് കാണാമല്ലോ...”
ഞാന്‍ :”ലേഡീസ് സ്റ്റോറില്‍ നീ ആണ് ഇരിക്കുന്നതെന്കില്‍ പെണ്പില്ലെരു പോയിട്ട് സാക്ഷരതാ ക്ലാസില്‍ പഠിക്കുന്ന പുള്ളാര് പോലും കേറില്ല...”
അങ്ങനെ പല പല ആശയങ്ങള്‍ ഉരുത്തിരിഞ്ഞു കൊണ്ടിരുന്നു....അവന്‍റെ വീട്ടില്‍ വച്ച് തന്നെ നടക്കുന്ന ഈ കൂലങ്കഷമായ ചര്‍ച്ചക്ക് എരുവ് കൂട്ടാന്‍ വേണ്ടി അവന്‍റെ കുഞ്ഞി പെങ്ങള്‍ ഇടയ്ക്കു മിക്ച്ചരും മുറുക്കും ഒക്കെ കൊണ്ട് വന്നു തന്നു കൊണ്ടിരുന്നു...അതും കൊറിച്ചു ഞങ്ങള്‍ ചര്‍ച്ച പുരോഗമിപ്പിച്ചു....
അവസാനം ഒരു തീരുമാനത്തില്‍ എത്തി ചേര്‍ന്നു....
ഒരു ബേക്കറി...
മനുഷ്യന്‍റെ ബേസിക് നീഡ് ആയ ‘വസ്ത്രം,ഭക്ഷണം.പാര്‍പ്പിടം’ എന്നതില്‍ ആദ്യത്തേതും അവസാനത്തേതും വലിയ പ്രശ്നം ഇല്ലാതെ കിട്ടും..പക്ഷെ നടുവില്‍ ഉള്ളത് ഇങ്ങനെ കിട്ടുമെങ്കില്‍ അത് ഒരു ബോണസ് ആവുമല്ലോ.....
അങ്ങനെ കാര്യങ്ങള്‍ ഒക്കെ ഒരു നിലയില്‍ എത്തിച്ചു ഞങ്ങള്‍ പിരിഞ്ഞു...രണ്ടു ദിവസം കഴിഞ്ഞു അവന്‍ ബീച്ചില്‍ വന്നപ്പോള്‍ ഞങ്ങള്‍ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിന്ന് കൊണ്ട് അവനോടു റിസള്‍ട്ട് തിരക്കി...
ഒരുത്തന്‍ :” അളിയാ,എന്തായി..കാര്യങ്ങള്‍ വാപ്പയോടു പറഞ്ഞോ?....മൂപ്പിലാന്‍ എന്ത് പറഞ്ഞു?”
അവന്‍:”ങ്ങും...പറഞ്ഞു അളിയാ...വീ.ആര്‍.എസ്സ് എടുത്താലോ എന്ന് ആലോചിച്ചപ്പോള്‍ തന്നെ കാര്യങ്ങള്‍ ഈ ലെവലില്‍ ചിന്തിച്ച എന്‍റെ ദീര്‍ഘ വീക്ഷണത്തെ വാപ്പ ആവോളം അഭിനന്ദിച്ചു...........സ്വന്തം മകന്‍ ആയത് കൊണ്ട് മാത്രം പുള്ളി എന്നെ തന്തയ്ക്കു വിളിച്ചില്ല...........പക്ഷെ നിങ്ങളോട് പുള്ളിക്ക് അങ്ങനെ ഒരു പക്ഷാഭേദം ഇല്ല കേട്ടോടെയ്...നേരിട്ട് കണ്ടാല്‍ അതും കൂടെ ചേര്‍ത്ത് പുള്ളി പറഞ്ഞോളും...”
ലവന്‍ പറഞ്ഞതില്‍ വാസ്തവം ഉണ്ട് എന്ന് ഞങ്ങള്‍ക്ക് മനസിലായി,നേരാ...ജോലിയില്‍ നിന്ന് പിരിയാം എന്നാ ചിന്ത ഒന്ന് ഉച്ചത്തില്‍ പറഞ്ഞു പോയപ്പോള്‍ ഇതാണ് ഗതി എങ്കില്‍ പിരിഞ്ഞ ശേഷം പൈസ കൂടെ കിട്ടിയാല്‍ എന്തായേനെ...
പക്ഷെ എന്തായാലും ഞങ്ങളുടെ ചിന്തകള്‍ പുള്ളിയെ ഒരു വേറിട്ട വഴിയിലൂടെ സഞ്ചരിപ്പിച്ചു...കിട്ടുന്ന പൈസ ബാങ്കില്‍ ഇട്ടു മകളുടെ കല്യാണം ആവുംബോളെക്കും എടുക്കാം എന്നൊക്കെ ചിന്തിച്ചിരുന്ന അദ്ദേഹം ബിസിനസ്സിലേക്ക് ഇറങ്ങിയാലോ എന്ന് ആലോചിച്ചു....
അതിന്‍റെ ഫലമായി ആറു മാസത്തിനുള്ളില്‍ പുള്ളിക്കാരന്‍ ജോലിയില്‍ നിന്ന് വിരമിക്കുകയും കയ്യില്‍ കിട്ടിയ പൈസ കൊണ്ട് ഞങ്ങള്‍ പ്രതീക്ഷിച്ച ബേക്കറിയ്ക്ക് പുറമേ ഒരു ഹോട്ടല്‍ കൂടി തുടങ്ങി ഞങ്ങള്‍ക് ഇരട്ടി മധുരം നല്‍കുകയും ചെയ്തു....
രണ്ടും രണ്ടു സ്ഥലത്ത് ആണെന്ന് മാത്രം....ഒരെണ്ണം വെള്ളക്കിണര്‍ എന്നാ സ്ഥലത്തും ഒരെണ്ണം കളക്ട്രേറ്റിന്റെ അടുത്തും....
ഹോ...അടി പൊളി..
ബേക്കറി ഐറ്റംസ് തിന്നു മടുക്കും എന്ന ഭയം മാറി...മടുപ്പ് തോന്നുമ്പോള്‍ നേരെ ഹോട്ടലില്‍ വരിക...അവിടെ മടുക്കുമ്പോള്‍ നേരെ ബേക്കറിയില്‍ പോകുക....തന്നെയും അല്ല..രണ്ടു സ്ഥാപനങ്ങള്‍ ഉള്ളത് കൊണ്ട് ഒരേ സമയം പുള്ളി രണ്ടു സ്ഥലത്തും പോകില്ല...പുള്ളി ബേക്കറിയില്‍ ഉള്ളപ്പോള്‍ ഞങ്ങള്‍ ഹോട്ടലില്‍..ആന്‍ഡ് വൈസ് വേഴ്സ....
ജീവിതം കുശാല്‍ ആന്‍ഡ് കിടിലോള്‍ കിടിലം
അങ്ങനെ ഉല്‍ഘാടന ദിവസം വന്നെത്തി....രാവിലെ മുതല്‍ ഞങ്ങള്‍ കുറെ എഞ്ചിനീയര്മാര് തോരണം കെട്ടാനും, മേശ-കസേര അറേഞ്ച് ചെയ്യാനും അവിടെ ഉണ്ട്...ഞങ്ങളുടെ ശുഷ്കാന്തി കണ്ട മൂപ്പിലാന്‍ റിയലി ഹാപ്പി..
ചങ്കരന്‍ എന്തിനാണ് ചുമ്മാ തെങ്ങില്‍ കയറുന്നത് എന്ന് മൂപ്പര്‍ ചിന്തിക്കാത്തത് ഞങ്ങടെ ഭാഗ്യം...
ഞാന്‍ ആണേല്‍ അടുക്കള ഏരിയയില്‍ ഉള്ള കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ വേണ്ടി വീട്ടില്‍ പോയി ഒരു വെള്ള ഖദര്‍ ഷര്‍ട്ടും ഒരു ഡബിള്‍ മുണ്ടും ഒക്കെ ഉടുതത്തിനു പുറമേ ഒരു വെള്ള തോര്‍ത്ത് കൂടി എടുത്തുകൊണ്ട് കടയില്‍ തിരിച്ചു എത്തി...എന്നിട്ട് തോര്‍ത്ത് എടുത്തു തോളത് ഇട്ടു..മുണ്ടോക്കെ മടക്കി അങ്ങ് കുത്തി...ഇപ്പൊ എന്നെ കണ്ടാല്‍ ആ കടയുടെ കൊച്ചു മുതലാളി അല്ലെന്നു ആരും പറയില്ല...എന്‍റെ ഈ ഭാവമാറ്റം കണ്ടപ്പോള്‍ കൂട്ടുകാര്‍ വരെ ഞെട്ടി...എന്തിനു..മൂപ്പിലാന്റെ മകന്‍ വരെ എന്‍റെ ആജ്ഞകള്‍ അനുസരിക്കാന്‍ വേണ്ടി തയാര്‍ ആയി നിന്ന്....ഓരോരുത്തര്‍ക്കും ജോലികള്‍ ഏല്പിച്ചു കൊണ്ട് ഞാന്‍ അടുക്കള ഭാഗത്ത് നിന്ന് ആഹാര സാധനങ്ങളുടെ ഗുണ നിലവാരം പരീക്ഷിച്ചു കൊണ്ടിരുന്നു...വയര്‍ ഏകദേശം ഫുള്‍ ആയപ്പോള്‍ അതാ മൂപ്പിലാന്‍ വരുന്നു....ഞാന്‍ ബാക്കി ഉള്ളവന്മാരേം കൂട്ടി നേരെ ബെക്കരിയിലേക്ക് വിട്ടു....അവിടെ കവര്‍ പൊട്ടിച്ചു കുപ്പിയില്‍ ഇടാന്‍ ഉള്ളതൊക്കെ ഓരോരുത്തരെയും ഏല്പിച്ചു...സാമ്പിള്‍ നോട്ടം നല്ലത് പോലെ തുടര്‍ന്നു...ഇടയ്ക്കു തോര്‍ത്ത് വച്ച് മുഖം ഒക്കെ തുടയ്ക്കും...അത് കണ്ടാല്‍ ആ കടയുടെ ഫൌണ്ടേഷന്‍ കെട്ടുന്നത് മുതല്‍ അലങ്കാര പണി വരെ ഞാന്‍ ഒറ്റക്ക് ഒരു ദിവസം കൊണ്ട് ചെയ്ത ആള്‍ ആണെന്ന് തോന്നുമാരുന്നു....അങ്ങനെ അറേഞ്ച്മെന്റുകൾ നല്ലപോലെ തുടരവേ മൂപ്പിലാന്‍ ഞങ്ങളെ തപ്പി ബേക്കറിയില്‍ എത്തി...ഞങ്ങള്‍ നേരെ ഹോട്ടലിലെക്കും വിട്ടു....അങ്ങനെ വൈകുന്നേരം ആയപ്പോലെക്കും കസേരകളില്‍ ആളുകള്‍ നിറഞ്ഞു..ഒപ്പം എന്‍റെ വയറും..
...
ഉദ്ഘാടനം കഴിഞ്ഞു...എല്ലാവര്ക്കും ചായയും കടിയും ഫ്രീ....
ഓരോ കടിക്കൊപ്പം എന്‍റെ വക ഒരു കടി എനിക്കും ഫ്രീ...
അങ്ങനെ മനസ്സും വയറും നിറച്ചു ഞങ്ങള്‍ പിരിഞ്ഞു...
സമാധാനമായി...നാളെ മുതല്‍ ചുമ്മാ കാണാ കുണാ നടന്നു പെട്രോള്‍ തീര്‍ക്കണ്ടാല്ലോ....ഹോട്ടലും ബേക്കറിയും തമ്മില്‍ ഉള്ള ദൂരം മാത്രം വണ്ടി ഓടിച്ചാൽ മതിയല്ലോ...
അങ്ങനെ അവനെ രണ്ടു സ്ഥലത്തും ‘കാഷ് കൌണ്ടര്‍’ രില്‍ ഇരുതിക്കൊണ്ട് ഉത്തരവിട്ടു...അങ്കിള്‍ ബേക്കറിയില്‍ ആണേല്‍ അവന്‍ ഹോട്ടലില്‍..അല്ലാത്തപ്പോള്‍ തിരിച്ചും...അങ്ങനെ ലൈഫ് ബോയ് സോപ്പിന്റെ പരസ്യം പോലെ ‘ഷാന്‍ എവിടെ ഉണ്ടോ അവിടെ ഞങ്ങള്‍ ഉണ്ട്’ എന്നാ രീതിയില്‍ ആയി കാര്യങ്ങള്‍...
ബേക്കറിയില്‍ ചെന്നാല്‍ ഉടനെ തന്നെ രണ്ടു സമൂസ എടുത്തു കടിചെച്ചു ഒരെണ്ണം ഞാന്‍ എടുത്തു അവനും കൊടുത്തിട്ട് പറയും “തിന്നു അളിയാ...”
ആ സ്നേഹത്തിന് മുന്നില്‍ അവന്‍ അങ്ങ് കീഴടങ്ങും...അത് പോലെ ഹോട്ടലില്‍ ചെന്നാല്‍ നേരെ അടുക്കളയില്‍ കയറി ഒരു പ്ലേറ്റും എടുത്തു ചോറും കറിയും ഒക്കെ ഒഴിച്ച് രണ്ടു വറുത്ത മീനും എടുത്തു ഇട്ടു നേരെ ലവനേം വിളിച്ചു അടുത്ത് ഇരുത്തി ഒരുമിച്ചു അങ്ങ് തീറ്റ തുടങ്ങും...ഞാന്‍ മാത്രം അല്ല സുഹ്ര്ത്ത് സംഘം ഒപ്പം ഉണ്ട്...
ഫുഡിന്റെ ക്വാളിറ്റി മോശം ആവുന്നു എന്ന നഗ്ന സത്യം ഞങ്ങള്‍ തുറന്നു പറഞ്ഞില്ല..കാരണം ആ പശു ദാനം കിട്ടിയത് ആണല്ലോ ..യേത്...
പിന്നെ ചില സമയം ഞങ്ങളെ കാഷില്‍ ഏല്പിച്ചു അവന്‍ എങ്ങോട്ട എങ്കിലും പോകാനും തുടങ്ങി....അത് ഞങ്ങള്‍ക് അത്രയ്ക്ക് പിടിച്ചില്ല....ഫ്രീ ആയിട്ട് ഫുഡ് ഞങ്ങള്‍ കഴിച്ചെന്നു ഇരിക്കും..പക്ഷെ പണി ചെയ്യല്‍...അത് നമ്മളെ കൊണ്ട് പറ്റില്ല....
അങ്ങനെ ഞങ്ങടെ കൂട്ടത്തിന്റെ നേര്‍ക്ക് നീണ്ട ആ ടെമോക്ലീസിന്റെ വാള്‍ ആയ ‘കൌണ്ടറില്‍ ഇരിപ്പ്’ കൂട്ടത്തില്‍ ഒരുത്തന്റെ പിടലിക്ക് വച്ച് ഞങ്ങള്‍ സ്ഥലം വിട്ടു...
അങ്ങനെ നീങ്ങവേ....കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഹോട്ടലില്‍ ആളുകള്‍ കുറയുന്നു....
പയ്യെ പയ്യെ ആളുകള്‍ നല്ലത് പോലെ അങ്ങ് കുറഞ്ഞു...
എന്താണ് കാരണം എന്ന് ഒരു ഇതും പിടിയും കിട്ടുന്നില്ല...അപ്പോഴാണ് ഷിബു (മിക്കപ്പോഴും ഞങ്ങള്‍ വഴി കാഷില്‍ ഇരുന്ന മഹാന്‍) ആ രഹസ്യം ഞങ്ങളോട് പറഞ്ഞത്...പൊതുവേ ഒന്ന് പറഞ്ഞു രണ്ടിന് അടി കൊടുക്കുന്ന ശീലം ഉള്ള ആ മുത്ത്,ഒരിക്കല്‍ അവനെ അവിടെ നിർത്തിയിട്ടു മുങ്ങിയ ഞങ്ങളോടുള്ള കലിപ്പും കൊണ്ട് അവിടെ നില്‍ക്കുന്ന നേരം...ഫുഡ് കഴിച്ചു വന്ന ഒരു പാവം പ്രജ അവനോടു “എന്തുവാടെയ് കൂട്ടാന് ഉപ്പും പുളിയും ഒന്നും ഇല്ലല്ലോ....ഇതിലും ഭേദം പച്ചചോറില്‍ ഉപ്പും മുളകും ഇട്ടു തിന്നുന്നതാ..” എന്ന് ഒന്ന് പറഞ്ഞു പോയി...
താനേ ഒഴുകുന്ന തോണിയെ ഉന്തിയ ആ മഹാനോട് ഷിബു തിരിച്ചു പറഞ്ഞു “ എന്നാ താന്‍ പോയി അങ്ങനെ ഉണ്ടാക്കി തിന്നെടോ...വേണേല്‍ തിന്നാ മതി..എനിക്ക് ഇവിടെ വന്നു ഇരിക്കണ്ട യാതൊരു കാര്യവും ഇല്ല...”
പോരെ പൂരം...കളക്ട്രേറ്റിലെ സ്റ്റാഫ് ആരുന്നു...മൂപ്പിലാന്‍ വഴി കലക്ടറേറ്റിലെ സ്റ്റാഫുകൾ ഒരുത്തനും കടയിൽ കേറാത്ത അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി...
സംഭവം പുരോഗമിച്ചു...ഉണ്ടാക്കുന്ന ആഹാരം ഞങ്ങള്‍ തിന്നിട്ടും ബാക്കി വരുന്ന അവസ്ഥയില്‍ എത്തി...
ഷാന്റെ പിതാശ്രിക്ക് കാര്യങ്ങള്‍ കത്തി....ആരോ മൂപ്പിലാനോടു കാര്യങ്ങള്‍ പറഞ്ഞു...
അതിന്റെ റിസള്‍ട്ട് എന്തായിരുന്നു എന്നുള്ളത് അടുത്ത ദിവസം ഷാനിന്റെ മൌനം ആയ മുഖത്ത് നിന്നും ഞങ്ങള്‍ വായിച്ചു അറിഞ്ഞു....
അതോടെ ഞങ്ങടെ ഐസ് ക്രീമില്‍ ഉപ്പ് വീണു....
ഹോട്ടല്‍ പൂട്ടി.....
പണി പാളി...
ഇനി ആകെപ്പാടെ ഒരേ ഒരു സംരംഭം മാത്രം ബാക്കി..ആ ബേക്കറി..മൂപ്പിലാന് വേറെ എങ്ങും പോകാന്‍ ഇല്ലാത്തോണ്ട് അവിടെ കൂടുതല്‍ സമയവും കാണും...
ഞങ്ങളെ എന്നല്ല ഷാനിനെ പോലും ആ പരിസരത്ത് മൂപ്പര്‍ അടുപ്പിക്കുന്നില്ല...
അങ്ങനെ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കൌണ്ടറില്‍ ഇരിക്കാന്‍ ഉള്ള ആഗ്രഹം ഷാന്‍ മൂപ്പിലാനോട് പറയാന്‍ പോകുന്നു എന്ന് പറഞ്ഞു,
ഞങ്ങള്‍ക് വീണ്ടും നല്ല നാളുകള്‍ വരാന്‍ പോകുന്നു
അടുത്ത ദിവസം ബീച്ചില്‍ വച്ച് ഷാനിനോട് 'കൗണ്ടർ കാര്യം എന്തായി "ന്നു ചോദിച്ചു...
ഷാന്‍ :” അളിയാ ഈ വാഴ ഒക്കെ എത്ര കാലം കൊണ്ടാ കായ്ക്കുന്നെ?”
ഞാന്‍ :” അറിയില്ലെടാ ആറു മാസം ആണെന്ന് തോന്നുന്നു..”
ഷാന്‍:”അപ്പൊ ഈ തെങ്ങോ..?”
ഞാന്‍:”അത് എട്ടു പത്തു വര്ഷം എടുക്കുമെന്ന് തോന്നുന്നു അളിയാ....എന്താ നീ ചോദിച്ചേ...”
ഷാന്‍:” ങ്ങും അപ്പൊ വാപ്പ പറഞ്ഞത് ചുമ്മാതല്ല...”
ഞങ്ങള്‍:”എന്ത്..?”
ഷാന്‍:” അല്ല ചില സമയത്ത് ചില മണ്ടത്തരങ്ങള്‍ സംഭവിക്കുന്നതിലും നല്ലത് വാഴയോ തെങ്ങോ ഒക്കെ നടുന്നതാരുന്നു എന്ന് ...”
******************************************************************
വാല്‍കഷണം ...
മൂപ്പിലാന് സുഖമില്ലതിരുന്ന നാല് ദിവസം ഷാനിനെ ആ കൌണ്ടറില്‍ ഒന്ന് ഇരുത്തിയതിന്റെ ഫലം ആയി മൂന്നു മാസം കൊണ്ട് ആ ബെക്കറിയുടെയും ഷട്ടര്‍ ഇട്ടു.....

No comments:
Post a Comment