ടെൻഷനുകൾ മാറാൻ ചില നല്ല ഓർമ്മകളിലേക്ക് പോവുന്നത് ഒരു രസമായി തോന്നി... ആ ഓർമ്മകൾ ഓരോ കുറിപ്പുകളായ് ഇടുന്നു..പിന്നെ എപ്പോഴേലും വായിക്കാമല്ലോ!!!
Wednesday, January 12, 2011
ഒരു ഡിസംബര്‍ യാത്രാമൊഴി
ഡിസംബറിന്റെ തണുത്ത കാറ്റ് ശൂളം അടിച്ചു കൊണ്ട് വീശിക്കൊണ്ടിരിക്കെ, അതൊന്നും അറിയാതെ അവന് റെയില്‍വെ പ്ലാട്ഫോമില്‍ പണിതിരുന്ന ആ തടി ബെഞ്ചില്‍ ആരെയോ കാത്തിരുന്നു.
ചെറുതായ് മഴ ചാറാന്‍ തുടങ്ങി..അതൊന്നും വക വെയ്ക്കാതെ അവന് ആ ബെഞ്ചില്‍ തന്നെ ഇരുന്നു...
ആളൊഴിഞ്ഞ ആ പ്ലാട്ഫോമില്‍ കുറെ നേരമായ് ഇരിക്കുന്ന ആ യുവാവിനെ,സ്റ്റേഷന് മാസ്റര്‍ ശ്രധിക്കുന്നുണ്ടാരുന്നു.മഴ കൂടി വീഴാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ഒരു കുടയുമായി ആ യുവാവിനടുത്തു ചെന്നു...
മാസ്റര്‍:” മോനെ,കുറെ നേരമായല്ലോ ഇവിടിരിക്കുന്നു...ദാ മഴയും വീഴാന്‍ തുടങ്ങി....ഇവിടുത്തെ റൂഫ് ഒക്കെ ചോരുന്നതാ...മോന് എന്റെ ഓഫീസ് റൂമില്‍ ഇരിക്കാം...”
അദ്ദേഹത്തിന്റെ ക്ഷണം മൌനത്തോട് കൂടി തന്നെ അവന് സ്വീകരിച്ചു...എന്നിട്ട് എണീറ്റ് ബാഗും എടുത്തു മാസ്ടരുടെ പുറകെ നടന്നു....
ഇടുങ്ങിയ ഓഫീസിലെ ഒരു മൂലയില്‍ ബാഗ് വച്ചിട്ട് അവന് മാസ്റര്‍ ഇട്ടു കൊടുത്ത ഒരു കസേരയില്‍ ഇരുന്നു....കുറെ നേരമായി താഴെ തന്നെ നോക്കി ഇരുന്ന ആ യുവാവിന്റെ മുഖം മാസ്ടരിനു കാണാന്‍ പറ്റുന്നില്ല...
അദ്ദേഹം ചോദിച്ചു.:”ഏതു ട്രെയിനിനു പോകാനാ? വൈകുന്നേരം മുതല്‍ മോന് അവിടിരിക്കുന്നുണ്ടല്ലോ..”
.........
..........
മൗനം
..........
“എവിടാ മോന്റെ വീട്?”
...........
..................
“എന്താ പേര്..?”
....................
.........................
“വീട്ടീന്നു വഴക്കിട്ടു പോന്നതാണോ?”
..............................
............................
............................
മറുപടി ഒന്നും കാണുന്നില്ല എന്ന് കണ്ടപ്പോള്‍ മാസ്റര്‍ പിന്നെ ഒന്നും ചോദിച്ചില്ല...
രാത്രി പതിനൊന്നര ആയപ്പോലതെക്ക് മാസ്റര്‍ തന്റെ ജോലിയില്‍ പിന്നെയും വ്യാപ്രിതനായ്...ഫോണ്‍ കാളുകളും പേപ്പര്‍ വര്‍ക്കുകളും അങ്ങനെ സര്‍വ ബഹളം....ഉറങ്ങാതെ ഇരുന്ന യുവാവ് മാസ്ടരെ ആദ്യമായ് ശ്രദ്ധിച്ചു....തിരക്കിട്ട പണിയില്‍ ആണെങ്കിലും ശാന്തമായ മുഖം....നരച്ച മുടി...ചീകി വൃത്തിയായി ഇരിക്കുന്നു...മാസ്ടരിന്റെ ഈ ധിറുതി എന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും
അല്പം കഴിഞ്ഞു ഒരു ട്രെയിന്റെ ഹോണ്‍ കേട്ടപ്പോള്‍ അവനു പിടി കിട്ടി.
അത് സ്റ്റേഷനില്‍ നിര്‍ത്തിയില്ല....പക്ഷെ കുറെ സമയം എടുത്തു മുഴുവന്‍ ബോഗിയും പോയി തീരാന്‍....അത് പോയി കഴിഞ്ഞു അല്പ നേരത്തിനുള്ളില്‍ അവിടെയാകെ മണ്ണെണ്ണയുടെയും ഡീസലിന്റെയും ഒക്കെ ഒരു നേരിയ സമ്മിശ്ര ഗന്ധം പരന്നപ്പോള്‍ അവനു മനസ്സിലായി, ആ പോയത് ഒരു ഗൂട്സ് ട്രെയിന്‍ ആയിരുന്നു എന്ന്...
മാസ്റര്‍ തിരികെ വന്നിട്ട് പിന്നെയും ഫോണ്‍ വിളിച്ചു...അടുത്ത ലെവല്‍ ക്രോസിലെക്കായിരിക്കണം...സ്റ്റേഷനില്‍ വന്ന സമയവും പോയ സമയവും ഒക്കെ പറഞ്ഞു....
യുവാവ് പതുക്കെ ആ മുറി ശ്രദ്ധിച്ചു...ഒരു വലിയ തടി ബോര്‍ഡില്‍ കുറെ വരകളും ചുവപ്പും പച്ചയും നിറത്തിലുള്ള കുഞ്ഞു ബള്‍ബുകളും...ഒക്കെ മിന്നി നില്കുന്നു....റെയില്‍വെ പാലത്തിന്റെ ചിത്രങ്ങളും അതിലൂടെ ഉള്ള ബള്‍ബുകളും ഒക്കെ സിഗ്നലിന്റെ ഭാഗമായ് ഉള്ളതാണ്....
മാസ്റര്‍ തിരികെ എത്തി..
“ഹോ, എട്ടേ മുക്കാലിന് വരണ്ട വണ്ടിയാ ... രണ്ടേ മുക്കാല്‍ മണിക്കൂര്‍ ലെയിറ്റ്...”
മാസ്റര്‍ തന്റെ ഫ്ലാസ്കില്‍ നിന്നും ചൂട് കാപ്പി ഒരു ഗ്ലാസ്സിലേക്ക് പകര്‍ന്നു...ആ ഫ്ലാസ്കിന്റെ തന്നെ കപ്പു പോലെ ഉള്ള മൂടിയിലും ഒഴിച്ച്...എന്നിട്ട് യുവാവിന്റെ നേരേ നീട്ടി...
അവന് ഒന്നും മിണ്ടാതെ അത് വാങ്ങി ...
മാസ്റര്‍ ഉടനെ മേശ തുറന്നു ഒരു കടലാസ്സില്‍ പൊതിഞ്ഞു വച്ചിരുന്ന പഞ്ചസാര എടുത്തു അവന്റെ നേരേ നീട്ടി...എന്നിട്ട് പറഞ്ഞു..”എനിക്ക് ഷുഗര്‍ ആണ്...ചിലപ്പോ ലെവല്‍ താഴെ പോകും... അന്നരം വായില്‍ ഇടാന്‍ വേണ്ടി വച്ചിരിക്കുന്നതാ....ഇത് ആ കാപ്പിയില്‍ കലക്കിക്കോ..”
അവന് മടിച്ചു മടിച്ചു മാസ്ടരെ നോക്കി...മാസ്റര്‍ ആ നോട്ടത്തിന്റെ ധ്വനി മനസ്സിലായ വണ്ണം പറഞ്ഞു “പേടിക്കണ്ട...അത്യാവശ്യത്തിനു ഒരു മുട്ടായ് എന്റെ പോക്കറ്റില്‍ ഇട്ടിട്ടുണ്ട്..കൊച്ചുമകള്‍ തന്നതാ...ഷുഗര്‍ ലെവല്‍ കുറഞ്ഞാല്‍ എനിക്ക് ആ മുട്ടായ് ആയാലും മതി”
അവന് ആ പഞ്ചസാര കപ്പില്‍ ഇട്ടു എന്നിട്ട് പതുക്കെ ആ കപ്പു ചുഴറ്റി മിക്സ് ചെയ്തു...എന്നിട്ട് പതുക്കെ ഊതി ഊതി കുടിച്ചു...
യുവാവ് അല്പം ഉഷാരായ് എന്ന് മനസ്സിലാക്കി മാസ്റര്‍ ചോദിചു.:”എന്താ മോന്റെ പേര്..?”
യുവാവ്:”മുഹമ്മദ്..”
മാസ്റര്‍:”എന്റെ പേര് കൃഷ്ണന് നായര്‍”
അവന് മാസ്ടരെ നോക്കി ആദ്യമായി ഒന്ന് പുഞ്ചിരിച്ചു..
മാസ്ടരും തിരിച്ചു ചിരിച്ചു..
മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല...പക്ഷെ ഇത്രയും ചെറുപ്പക്കാരനായ മോന്റെ മുഖത്ത് ഇത്ര അധികം വിഷാദം കാണുന്നത് കൊണ്ട് ചോദിക്കാതിരിക്കാനും കഴിയുന്നില്ല....എന്റെ മകളുടെ പ്രായമേ കാണു മോന്...അത് കൊണ്ട് ചോദിക്കുവാ..മോന് വിഷമം ആവുന്നെന്കില് മറുപടി പറയണമെന്നില്ല...മോന് വീട്ടില്‍ നിന്നും വഴക്കിട്ടു ഇറങ്ങിയതാണോ?”
ചോദ്യം കേട്ട ഉടനെ തന്നെ അവന്റെ തല പിന്നെയും താഴ്ന്നു....മാസ്ടര്ക്കും വിഷമം ആയി....അദ്ദേഹം എണീറ്റ് അവന്റെ തോളത് തട്ടി..എന്നിട്ട് പറഞ്ഞു..”സാരമില്ല...മോന് വിഷമിക്കണ്ട...ഇപ്പോ ഒന്നും ഓര്‍ക്കണ്ടാ...”
അവന് മുഖം ഉയര്‍ത്തി...അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു...
മാസ്റര്‍ പറഞ്ഞു:”അയ്യോ...കരയുന്നോ....ഒന്നും ഓര്‍ക്കണ്ടാ...മോന് സമാധാനമായി ഇരിക്ക്...എന്ത് പ്രേശ്നമുന്ടെന്കിലും നമുക്ക് പരിഹാരം ഉണ്ടാക്കാം...”
അവന് ഒന്നും മിണ്ടാതെ ഇരുന്നു....കുറച്ചു കഴിഞ്ഞു മാസ്റര്‍ പ്ലാട്ഫോമിലേക്ക് പോയി വന്നു....ഇടയ്ക്കിടയ്ക്ക് എണീറ്റ് പോകും...വരും....
എന്നിട്ട് പറഞ്ഞു..”നൈറ്റ് ഡ്യൂട്ടി വല്ലാത്ത പ്രശ്നമാ...വണ്ടി വരുന്ന കാര്യം മാത്രം നോക്കിയാല്‍ പോരാ..രാത്രി ആയാല്‍ കുറെ എണ്ണം വരും...കള്ളും കഞ്ചാവും ഒക്കെ ആയിട്ട്....ഇന്ന് ശരിക്കും എനിക്കല്ല ഡ്യൂട്ടി....ഒരു സണ്ണി മാത്യുവിനാ....അവന്റെ ഭാര്യ പ്രസവിക്കാന്‍ കിടക്കുന്നു....ക്രിസ്ത്മസിനു അടുപ്പിച്ചാ ദിവസം കൊടുത്തിരുന്നത്..പക്ഷെ ഇന്നലെ എന്തോ വേദന തോന്നി എന്നും പറഞ്ഞു അട്മിട്ടു ചെയ്തു...കേട്ട ഉടനെ വെപ്രാളം പിടിച്ചു ഓടി...പാവം.....ഇനി ഇപ്പം അവനെ ക്രിസ്ത്മസ്സു കഴിഞ്ഞു നോക്കിയാ മതി....ഇനി കുറച്ചു ദിവസം കൂടി അല്ലെ ഉള്ളു....ഇന്ന് തീയതി ആറു.....ഉം.....കൃത്യമായി പറഞ്ഞാല്‍ പത്തൊമ്പത് ദിവസം കൂടി..”
മുഹമ്മദ്:”അപ്പൊ ഈ പത്തൊമ്പത് ദിവസവും സാറ് തന്നെ ഈ ജോലി ചെയ്യണോ..?”
അവന് സംസാരിച്ചു തുടങ്ങിയതിന്റെ സന്തോഷം കൃഷ്ണന് നായരുടെ മുഖത്ത് പ്രതിഫലിച്ചു..
അദ്ദേഹം പറഞ്ഞു:”ഏയ്..വേറെയും സ്റ്റാഫ് ഉണ്ട്....ഒരാള്‍ക്ക് പന്ത്രണ്ടു മണിക്കൂര്‍ വരെ ജോലി ഉണ്ടാവും....ഞാന്‍ ഇന്ന് രാവിലെ ഡ്യൂട്ടിയില്‍ കയറിയതാ...ആറു മണിക്ക്....ശരിക്കും പറഞ്ഞാല്‍ വൈകുന്നേരം ആറു മണി മുതല്‍ സണ്ണിക്ക് ആണ് ഡ്യൂട്ടി..പക്ഷെ ഇന്ന് രാവിലെ അവന് എന്നെ വിളിച്ചു പറഞ്ഞിട്ട് സ്ഥലം വിട്ടു...വൈകുന്നെരതെക്ക് വേറെ ആരെയും അറേഞ്ച് ചെയ്യാനും തോന്നി ഇല്ല....പിന്നെ ഞാന്‍ തന്നെ അങ്ങ് തുടര്‍ന്നു...ഇനി രാവിലെ വേറെ ആളു വരും...ഒരു സുധാകരന്...നൈറ്റും വേറെ ആളെ അറേഞ്ച് ചെയ്തു...ഞാന്‍ ഇനി മറ്റന്നാള്‍ രാവിലെയേ ഡ്യൂട്ടിക്ക് കയറു....”
മുഹമ്മദ്:” ഇത്രയും നേരം ഒരുമിച്ചു ജോലി ചെയ്താല്‍ പ്രശ്നമല്ലേ?”
മാസ്റര്‍:”പ്രശ്നം ഒക്കെ നമ്മള് ഉണ്ടാക്കുന്നതല്ലേ...ഇതിപ്പോ സണ്ണി വരുന്നില്ല എന്ന വിവരം എന്നോട് പറഞ്ഞു...എനിക്ക് അവന്റെ സമയം കൂടി ജോലി ചെയ്യാന്‍ ഒരു പ്രയാസവും ഇല്ല...അവന് ഒരു നല്ല കാര്യത്തിനു വേണ്ടി പോയെക്കുകയാണ്....ഒന്നുമില്ലെന്കിലും അവന്റെ മനസ്സില്‍ ഈ യാത്ര കൊണ്ട് ഒരു സന്തോഷം ഉണ്ടായാല്‍ ആ സന്തോഷം ഒരു അനുഗ്രഹമായി എനിക്കും കിട്ടും....അതിനു പകരം എനിക്ക് വേണമെങ്കില്‍ വേറെയും ചിന്തിക്കാം...അവന് വരുന്നില്ല..അത് അവന്റെ പ്രശ്നം, എന്ന് ഞാന്‍ ചിന്തിച്ചു റിപ്പോര്‍ട്ട് ചെയ്താല്‍ അവന്റെ ജോലിയെ ബാധിക്കും...അത് ആര്കെങ്കിലും ഗുണം ഉണ്ടാവുമോ...ഇല്ലല്ലോ..അതാണ് ഞാന്‍ പറഞ്ഞത്...പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് മനുഷ്യര്‍ തന്നെ ആണ്...”
മുഹമ്മദ് ഒന്നും മിണ്ടാതെ ഇതെല്ലാം കേട്ട് കൊണ്ടിരുന്നു..
മുഹമ്മദ്:”സാറിന്റെ വീട്ടുകാര്‍ അപ്പോള്‍ വിഷമിക്കില്ലേ ഇങ്ങനെ കഷ്ടപ്പെടുന്നത് കണ്ടു”
മാസ്റര്‍:”ഹ ഹ ഹാ....കൊള്ളാം...എന്തിനാ വിഷമിക്കുന്നത്....ഞാന്‍ അവരെ വിഷമിപ്പിക്കുന്ന എന്ത് കാര്യം ചെയ്യുന്നു....എനിക്ക് ദൈവം ഒരു ജീവിതം തന്നു....ഒരു കുടുംബം തന്നു....അവരെ പോറ്റാന്‍ ഒരു തൊഴില്‍ തന്നു...ഇനി തിരികെ പോയി വിശ്രമിക്കുന്നത് വരെ ഈ ജീവിതം ഇങ്ങനെ തന്നെ കൊണ്ട് പോകണം....ഇതില്‍ അവരോ ഞാനോ വിഷമിക്കതക്കതായ എന്ത് കാര്യമാനുള്ളത്...ഞാന്‍ ഇപ്പൊ ജോലി ഒന്നും ഇല്ലാതെ വല്ലവരുടെയും അടുത്ത് പോയി ഇരന്നു ജീവിക്കുകയാനെന്കില് അവര്‍ക്ക് വിഷമം തോന്നാം...അല്ലെങ്കില്‍ കള്ളും കുടിച്ചു കൂത്താടി നടന്നാല്‍ വിഷമം തോന്നാം....ഇത് അങ്ങനെ ഒന്നും ഇല്ലല്ലോ...?”
മാസ്ടരുടെ ഓരോ വാക്കുകളും അത്യധികം അത്ഭുതത്തോടെ മുഹമ്മദ് കേട്ട് കൊണ്ടിരുന്നു...
മാസ്റര്‍:” ഈ ലോകത്തുള്ള സര്‍വവും ദൈവത്തിന്റെ സൃഷ്ടി ആണ്...അതില്‍ നല്ല ഒരു സൃഷ്ടി ആണ് മനുഷ്യ ജന്മം....നമ്മളുടെ ജീവന്,നിങ്ങടെ ഭാഷയില്‍ പറഞ്ഞാല്‍ ‘റൂഹ്’. ആ സൃഷ്ടിയില്‍ തന്നെ ഇട്ടതു നമ്മലോട് അത്രയും ഇഷ്ടം ദൈവത്തിനു ഉള്ളത് കൊണ്ടാണ്..’ആകാശങ്ങളിലും ഭൂമിയിലുമായി എത്രയെത്ര ദ്രിഷ്ടാന്തങ്ങലാനുള്ളത്..അശ്രദ്ധരായി അവയ്ക്ക് മുന്‍പിലൂടെ അവര്‍ കടന്നു പോകുന്നു’ എന്ന് ഖുര്‍:ആനില്‍ പറഞ്ഞിട്ടില്ലേ....എത്ര വാസ്തവമായ കാര്യമാണ്...അപ്പൊ അതില്‍ ഏറ്റവും ശ്രേഷ്ടമായ മനുഷ്യ ജന്മമായി നമ്മളെ അവതരിപ്പിച്ചത് ഒരു പുണ്യമായി നമ്മള് കാണണം....ഒരാളെ നമ്മളാല്‍ കഴിയുന്ന രീതിയില്‍ സഹായിച്ചാല്‍ അതൊരു പുണ്യമായി കണക്കാക്കും എന്നല്ലേ പറയുന്നത്..അങ്ങനെ എല്ലാവരും ചിന്തിച്ചാല്‍ ഈ ലോകത് ഒരു പ്രശ്നവും ഉണ്ടാവില്ല....പക്ഷെ എന്ത് ചെയ്യാന്‍...ഇന്ന് പഠിപ്പും വിവരവും ഉള്ള എത്രയോ പേര് വഴി തെറ്റി പോകുന്നു...”
മുഹമ്മദ്:”മാസ്റര്‍ ഹിന്ദു അല്ലെ....ഖുര്‍:ആനോക്കെ വായിച്ചിട്ടുണ്ടോ?”
മാസ്റര്‍:”ഹ ഹ ഹാ...ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ....മോന് മലയാളി അല്ലെ?”
അവന് അതിശയത്തോടെ മാസ്ടരെ നോക്കി..
മാസ്റര്‍:” പറ...മോന് മലയാളി അല്ലെ?”
മുഹമ്മദ്:”...ഉം...അതെ..”
മാസ്റര്‍:”മോന് ബിസ്കറ്റ് തിന്നിട്ടുണ്ടോ?”
മുഹമ്മദ്:”...ഉം.....ഉണ്ട്..”
മാസ്റര്‍:” അത് ഇംഗ്ലീഷ് കാരുടെ ഭക്ഷണം അല്ലെ...പിന്നെന്തിനാ മലയാളിയായ മോന് അത് തിന്നത്..”
മുഹമ്മദ്:”...അത്....അത്.....”
മാസ്റര്‍:” അതിനു രുചി ഉണ്ടെന്നും കഴിക്കാന്‍ കൊള്ളാം എന്ന് മനസ്സിലായതും കൊണ്ട്.....അല്ലെ?”
മുഹമ്മദ്:”..അതെ..”
മാസ്റര്‍:”അത് പോലെ ആണ്..നല്ല കാര്യങ്ങള്‍ ആരു പറഞ്ഞാലും നമ്മള് കേള്‍ക്കണം....നല്ലത് എവിടെ എങ്കിലും എഴുതിയിട്ടുന്ടെന്കില് നമ്മള് വായിക്കാന്‍ ശ്രമിക്കണം....ഞാന്‍ ഗീത വായിച്ചിട്ടുണ്ട്,ഖുര്‍:ആനും ബൈബിളും വായിച്ചിട്ടുണ്ട്....അവയില്‍ ഒക്കെ മനുഷ്യരുടെ ഗുണത്തിന് വേണ്ടി ഉള്ള കാര്യങ്ങള്‍ ഉണ്ട് എന്ന് മനസ്സിലായത് കൊണ്ട്...”
മുഹമ്മദ്:”ഉം..”
മാസ്റര്‍ പിന്നെയും ജോലിയില്‍ വ്യാപ്ര്തനായി...
മുഹമ്മദ് എന്തോ ആലോചിച്ചു കൊണ്ടിരുന്നു..
അല്പ നേരം കഴിഞ്ഞു ഒരു ട്രെയിന്‍ കടന്നു പോയി..
മാസ്റര്‍ ഫോണ്‍ കോള്‍ ചെയ്തിട്ട് തിരികെ വന്നു...
മുഹമ്മദ്:” സാറ് എത്ര വര്‍ഷമായി ഈ ജോലി ചെയ്യുന്നു?”
മാസ്റര്‍:” മുപ്പത്താറു വര്‍ഷമായി..”
മുഹമ്മദു:”ഇത് വരെ മടുപ്പോന്നും തോന്നിയിട്ടില്ലേ?”
മാസ്റര്‍:”ഹഹ...നല്ല ചോദ്യം....ഇതിനും ഞാന്‍ മോനെ കൊണ്ട് മറുപടി പരയിപ്പിക്കാം.....മോനു എത്ര വയസ്സായി..?”
മുഹമ്മദ്:”ഇരുപത്തഞ്ച്”
മാസ്റര്‍:”ഈ ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ മോന് എത്ര കാലം ജീവിച്ചു..?”
മുഹമ്മദ്:”....ങേ?....”
മാസ്റര്‍:”മനസ്സിലായില്ലേ?.....മോന് എത്രകാലം ഉണര്‍ന്നിരുന്നു..എന്ന്...ഉറക്കം നമ്മുടെ ജീവിതമായി കൂട്ടാന്‍ പറ്റില്ലല്ലോ,കാരണം അതൊരു ചെറിയ മരണം അല്ലെ...ദൈവത്തിനു എന്തോ കനിവ് തോന്നി രാവിലെ നമ്മളെ ഉണര്തുന്നതല്ലേ...അതിനല്ലേ ഉണരുന്നുടനെ ദൈവത്തോട് നന്ദി പറയണം എന്ന് ഖുര്‍:ആനില്‍ പറയുന്നത്..”
മുഹമ്മദ് അത്ഭുതത്തോടെ മാസ്ടരെ നോക്കി..
മാസ്റര്‍ പറഞ്ഞു:”ഉം പറയ്...എത്ര കാലം ജീവിച്ചു..?”
മുഹമ്മദ്:”അത്...ഇരുപത്തഞ്ചു വര്‍ഷവും ഞാന്‍ ഉറങ്ങിയിട്ടുണ്ട്,ഉണര്‍ന്നിട്ടും ഉണ്ട്...അപ്പൊ അതിന്റെ പകുതി വര്‍ഷം ജീവിച്ചു കാണും..അല്ലെ?”
മാസ്റര്‍:”ഉം ശരി...അപ്പൊ ഇത്രയും കാലം മോന് ഉറങ്ങിയിട്ടുണ്ട്.....അതിനു മടുപ്പോന്നും തോന്നിയിട്ടില്ലേ?”
മുഹമ്മദ്:”.....അത് ......അതെല്ലാവര്‍ക്കും വേണ്ട കാര്യം അല്ലെ...തന്നെയുമല്ല ക്ഷീണം മാറാന്‍ ഉറങ്ങിയല്ലേ പറ്റു ..”
മാസ്റര്‍:”അത് പോലെ തന്നെയാ ജോലിയുടെ കാര്യവും...നമ്മള് ആര്‍കും ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കണമെങ്കില്‍ എന്തെങ്കിലും ജോലി ചെയ്തെ ശരിയാവു...ആ ജോലിയില്‍ നമ്മള് സന്തോഷവും ആശ്വാസവും കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഇത് ഒരിക്കലും മടുക്കില്ല..”
മുഹമ്മദു എല്ലാം കേട്ടിരുന്നു..
മാസ്റര്‍:”നേരം വെളുക്കാരായി....സുധാകരന് ഉടനെ എത്തും.....എന്താ മോന്റെ പ്രോഗ്രാം?”
മുഹമ്മദ് ഒന്നും പറഞ്ഞില്ല...
മാസ്റര്‍:”എന്തായാലും എന്റെ കൂടെ വീട്ടിലേക്കു പോര്....ഒന്ന് ഫ്രഷ് ആയി കാപ്പി ഒക്കെ കുടിച്ചിട്ട് തീരുമാനിക്കാം..”
ആറു മണി ആയപ്പോള്‍ തന്നെ സുധാകരന് വന്നു.പേപ്പറും മറ്റും അദ്ധേഹത്തെ ഏല്പിചു..
സുധാകരന്:”കൃഷ്ണന് മാസ്ടരെ..ഇതാരാ?”
മാസ്റര്‍:”ഇത്...ഇതെന്റെ ഒരു ബന്ധുവാ..”
സുധാകരന് ചിരിച്ചു...
മാസ്ടരും മുഹമ്മദും വീട്ടിലേക്കു തിരിച്ചു....കൊട്ടെഴ്സ് ഉണ്ടെങ്കിലും മാസ്ടരും കുടുംബവും ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്...അവര്‍ ഒരു ഓട്ടോ പിടിച്ചു അങ്ങോട്ടേക്ക് തിരിച്ചു...
അവിടങ്ങളിലുല്ലവര്ക്കൊക്കെ മാസ്ടരെ നല്ല പരിചയമാനെന്നു മുഹമ്മദിന് മനസ്സിലായി...ഓട്ടോക്കാരന് പോലും ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ..”മാസ്ടരെ..വീട്ടിലെക്കല്ലേ?” എന്ന്...
അവനുമായും മാസ്റര്‍ കുശലം പറഞ്ഞു..അന്നരം ആണ് അറിയുനത് അന്ന് ബന്ദ് ആണ് എന്ന്....ഗുജറാത്തില്‍ എവിടെയോ ഒരു മുസ്ലീം പള്ളി തകര്‍ത്തതാണ് കാരണം...പ്രശങ്ങള്‍ ഉണ്ടാവുമെന്ന പേടി കാരണം വീട്ടിലേക്കു മടങ്ങാന്‍ തുടങ്ങിയ നേരത്താണ് മാസ്ടരെ കണ്ടതെന്ന് ഓട്ടോക്കാരന് പറഞ്ഞു...
അങ്ങനെ അവര്‍ വീട്ടില്‍ എത്തി...
മാസ്ടരുടെ ഭാര്യ...ഒരു ഐശ്വര്യം ഉള്ള സ്ത്രീ..പുഞ്ചിരിയോടെ അവരെ സ്വീകരിച്ചു....
ഞാന്‍ കൂടെ ഉണ്ട് എന്ന വിവരം മാസ്റര്‍ വീട്ടില്‍ അറിയിചിരുന്നോ എന്ന് മുഹമ്മദു അത്ഭുതപ്പെട്ടു...ആ സ്ത്രീ പറഞ്ഞു..”രണ്ടു പേരും പോയി കുളിച്ചു റെഡി ആയിട്ട് വാ, അപ്പോളതെക്കും ഫുഡ് റെഡി ആവും..”
സ്വന്തം വീട് പോലെ തന്നെ തോന്നിയ ആ വീട്ടില്‍ മുഹമ്മദ് പോയി കുളിച്ചു...മനസ്സിനും ശരീരത്തിനും നല്ല തണുപ്പ്...
തിരികെ വന്നു ഒരു മുണ്ടും ഉടുപ്പും ഇട്ടു അവന് കസേരയില്‍ വന്നിരുന്നു പത്രം നോക്കി...ആ അമ്മ പറഞ്ഞു:”മോനെ ഇന്ന് പത്രം ഇല്ല...ബന്ദ് ആണെന്ന്..ടീവി വെച്ച് കണ്ടോളു..”
അവന് ടീവി ഓണ്‍ ആക്കി...മാസ്ടരും തിരികെ വന്നു..അവര്‍ ഭക്ഷണം കഴിച്ചു..
മുഹമ്മദു:”മാസ്ടരുടെ കൊച്ചു മോള്‍ടെ കാര്യം പറഞ്ഞല്ലോ...അവര്‍ എവിടെ?”
മാസ്റര്‍:”അവര്‍ ബാങ്ക്ലൂരില്‍ ആണ്...ഇടയ്ക് വരാറുണ്ട്..”
മുഹമ്മദ് പറഞ്ഞു:”മാസ്റര്‍...ഞാന്‍....എനിക്ക് ഒന്ന് മനസ്സ് തുറക്കണം...”
മാസ്റര്‍:”അതിനെന്താ..മോന് എന്ത് വിഷമം ഉണ്ടെങ്കിലും പറഞ്ഞോ..”
മുഹമ്മദ് :”പറയാനാണെങ്കില്‍ ഒരുപാടുണ്ട്...ചുരുക്കി പറയാം....എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു വാപ്പയും ഉമ്മയും സഹോദരിയും ഉള്ള വീട്ടില്‍ നിന്നും അവരെ ഒക്കെ ധിക്കരിച്ചു ഞാന്‍ ഇറങ്ങി പോന്നതാണ്....അത് വേറെ ഒന്നിനും അല്ല...ഗുജറാത്തില്‍ പണ്ട് എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ വേണ്ടി ആണ്...ഞങ്ങള്‍ അന്ന് മുതലേ സ്നേഹത്തില്‍ ആരുന്നു.. ഞങ്ങള്‍ ഇന്ന് ഒളിച്ചോടാന്‍ ആയിരുന്നു പദ്ധതി ഇട്ടിരുന്നത്...അവള് ഇന്ന് ഉച്ചയ്ക്ക് റെയില്‍വെ സ്റ്റേഷനില്‍ എത്താം എന്നാരുന്നു വാക്ക് പറഞ്ഞിരുന്നത്...പക്ഷെ അവളുടെ വീട്ടുകാര്‍ക്ക് സംശയം തോന്നി തുടങ്ങിയിരുന്നു....ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും ഇല്ല.....ഞാന്‍ ജോലി രാജി വെച്ചിട്ടാണ് നാട്ടില്‍ വന്നത്...അവളുടെ വീട്ടുകാര്‍ അവിടെ സെറ്റില്‍ ചെയ്തിരിക്കുവാന്...അവളുടെ മാതാപിതാക്കളുടെതും പ്രേമ വിവാഹം ആയിരുന്നു...നാട്ടില്‍ നിന്നും ഒളിച്ചോടി അവിടെ പോയി താമസിക്കുവാന്‍...പക്ഷെ സ്വന്തം മകള്‍ക്ക് അങ്ങനെ ഒരു അവസ്ഥ വന്നപ്പോള്‍ അവര്‍ സ്വാര്തരായ്...എന്റെ വീട്ടുകാര്ക്കാനെന്കില് അറിയപ്പെടുന്ന കുടുംബത്തില്‍ നിന്നും പെണ്ണ് വേണം.....ഇനി ഇപ്പം എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല.....അവളുടെ വീട്ടില്‍ പിടിക്കപെട്ടില്ലെന്കില് എന്ത് വില കൊടുത്തും അവള് ഇന്ന് ഇവിടെ എത്തും എന്നാണു പറഞ്ഞിരുന്നത്....ടിക്കറ്റ് വരെ ബുക്ക് ചെയ്തിട്ടുണ്ട്....എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല..”
മാസ്റര്‍:”മോന് വിഷമിക്കണ്ടാ...ആ കുട്ടിയുടെ പേരും ദീടയില്സും താ....ഞാന്‍ നോക്കാം...അവിടുന്ന് തിരിച്ചിട്ടുണ്ടോ എന്ന് അറിയാമല്ലോ..”
മുഹമ്മദു:”അവളുടെ പേര് ഷൈലജ..ട്രെയിന്‍ നമ്പര്‍......***”
മാസ്റര്‍ എവിടെ ഒക്കെയോ വിളിക്കുന്നത് കണ്ടു....
അര മണിക്കൂര്‍ കഴിഞ്ഞു ഒരു കോള്‍ വന്നു..
മാസ്റര്‍:”മോനെ....ഗുജറാത്തില്‍ നിന്നും ആ ട്രെയിനില്‍ അവള് കയറിയിട്ടില്ല...രണ്ടു ദിവസം മുന്നേ ഉള്ള ടെയിട്ടില് ആണ് അവള് ബുക്ക് ചെയ്തിരുന്നത്....അന്ന് തിരിചാലെ ഇന്ന് ഇവിടെ എത്താന്‍ കഴിയു..അല്ലെ..?”
മുഹമ്മദ്:” അതെ....ഞങ്ങള്‍ ഒരുമിച്ചു തിരിക്കാന്‍ പോയതാരുന്നു...പക്ഷെ ഞാന്‍ പറഞ്ഞു..ആദ്യമേ എന്റെ വീട്ടില്‍ ഒന്ന് പ്രശ്നം അവതരിപ്പിക്കട്ടെ എന്ന്....വീട്ടുകാര്‍ സമ്മതിക്കതായപ്പോള് ആണ് അവള് ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ഇന്ന് ഇവിടെ എത്തും എന്ന് പറഞ്ഞത്”
മാസ്റര്‍:”ഉം....ആ കുട്ടിയുടെ വീട്ടില്‍ അറിഞ്ഞതാവാം....സാരമില്ല......എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുക.....മോന് എല്ലാം മനസ്സില്‍ നിന്നും കളയുക.....ജീവിതം ഒരു യാത്രയായ് മുന്നോട്ടു കിടക്കുന്നു....അതിന്റെ തുടക്കത്തില്‍ ആണ് മോന് ഇപ്പോള്‍....ഈ ചെറിയ വിഷമത്തില്‍ ആ ജീവിതം കളയരുത്....സന്തോഷവും സങ്കടവും നിറഞ്ഞതാണ് ജീവിതം....അവള്‍ക്കു മോളെയും..മോന് ആ കുട്ടിയേയും വിധിചിട്ടുണ്ടാവില്ല.....അങ്ങനെ കരുതി സമാധാനിക്കുക...വീട്ടുകാര്‍ക്ക് മോനോടുള്ള സ്നേഹം കൊണ്ടാണ് മോനെ എതിര്‍ക്കുന്നത്..അത് പോലെ തന്നെ ആ കുട്ടിയുടെ വീട്ടിലും അങ്ങനെ ആവും...പ്രണയ വിവാഹം കഴിച്ചത് കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങള്‍ അവരുടെ മകള്‍ക്ക് ഉണ്ടാകരുതെന്ന് കരുതി ആവണം അവരും ആ കുട്ടിയെ തടയുന്നത്.....മോന് എല്ലാത്തിനും ക്ഷമ കൈക്കൊള്ളണം....മുതിര്‍ന്നവര്‍ പറയുന്നത് അനുസരിചെന്നു കരുതി ഒരു ദോഷവും വരാനില്ല.....അവരോടും മോന് ക്ഷമിക്കണം...’ഇന്നല്ലാഹ മ:അ സ്വാബിരീന്,..അല്ലാഹു ക്ഷമയുള്ളവരുടെ കൂടെയാണ്’ എന്നല്ലേ പറയുന്നത്.മറ്റുള്ളവരുടെ പ്രവര്‍ത്തികള്‍ നമുക്ക് വിഷമം ആയാല്‍ നമ്മള് അവരോടു ക്ഷമിക്കാന്‍ തയ്യാറാവണം...എന്നാലേ നമ്മുടെ തെറ്റുകള്‍ ക്ഷമിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ നമുക്ക് അവകാശം കിട്ടു..........എന്നിട്ട് മോന് എത്രയും പെട്ടെന്ന് വീട്ടിലേക്കു തിരിക്കുക..ഇപ്പൊ ഏതായാലും മോന് വിശ്രമിക്കു....ഒന്ന് ഉറങ്ങി എനീക്കുംബം എല്ലാം ഒരു സ്വപ്നം പോലെ തോന്നും....അതിനു മുന്‍പേ മോന് വീട്ടില്‍ ഒന്ന് വിളിച്ചു പറയു..നാളെ എത്താം എന്ന്...അവര്‍ക്ക് ഒരു ആശ്വാസമാവട്ടെ.....”
മാസ്റര്‍ പറഞ്ഞത് മുഹമ്മദ് അക്ഷരം പ്രതി അനുസരിച്ച്...അവന് വീട്ടില്‍ വിളിച്ചു പറഞ്ഞു.....അവിടെ ആശ്വാസത്തിന്റെ മഴ പെയ്തു....മാസ്ടരും അവന്റെ വീട്ടുകാരുമായി സംസാരിച്ചു....അവര്‍ രാത്രി തന്നെ വന്നു അവനെ കൂട്ടിക്കൊണ്ടു പോകാം എന്ന് പറഞ്ഞു.....രാവിലെ വന്നാല്‍ മതി എന്ന് മാസ്റര്‍ നിര്‍ബന്ധിച്ചു
അങ്ങനെ എല്ലാം നല്ല രീതിയില്‍ കഴിഞ്ഞു....രാവിലെ ആയപ്പോള്‍ മുഹമ്മദിന്റെ വീട്ടുകാര്‍ വന്നു സന്തോഷത്തോടെ അവനെ കൂട്ടികൊണ്ടു പോയി....
മാസ്ടരും ഭാര്യയും സന്തോഷത്തോടെ റൂമില്‍ എത്തി....
മനസ്സില്‍ നല്ല സന്തോഷം....
മാസ്റര്‍ പത്രം എടുത്തു നിവര്‍ത്തി.....മനസ്സ് മരവിപ്പിക്കുന്ന ചിത്രങ്ങളുമായി പള്ളി പൊളിച്ച വാര്‍ത്ത..കുറെ ശവശരീരങ്ങള്‍ ചിതറി കിടക്കുന്ന ചിത്രങ്ങള്‍.......
ഇടയ്ക്ക് ഒരു തലക്കെട്ട്...”മരിച്ചവരില്‍ മലയാളികളും,കുറച്ചു പേരെ തിരിച്ചറിഞ്ഞു........”
മാസ്റര്‍ ഒരു നെഞ്ചിടിപ്പോടെ ആ കോളം നോക്കി......
ആറാമതായി ഒരു പേര് കിടക്കുന്നു...
‘ഗുജറാത്തില്‍ സ്ഥിര താമസമാക്കിയ തുമ്പിപാറ സ്വദേശി കരീമിന്റെയും,സുഭദ്രയുടെയും മകള്‍ ഷൈലജ(ഇരുപത്തിരണ്ടു വയസ്സ്)............
.......................................................................................................................
........................................................................................................................
.........................................................................................................................
.........................................................................................................................
Subscribe to:
Post Comments (Atom)
No comments:
Post a Comment