
കരുനാപ്പള്ളി മാമ...
എന്റെ കുട്ടിക്കാലത്തെ ഒരു ഹീറോ ആരുന്നു...
വാപ്പിചാടെ ഒരു മാമ ആരുന്നു പുള്ളി...ഹൈക്കമാൻഡ് മെംബേർസ് ഒക്കെ കരുനാപ്പള്ളിയില്‍ ഉള്ള മാമ എന്ന് വിളിക്കുന്ന കേട്ട് കേട്ട് ഞാനും അങ്ങനെ തന്നെ വിളിക്കാന്‍ തുടങ്ങി...
നല്ല പ്രായമുണ്ടാരുന്ന ആ മാമയെ പക്ഷെ ഞാന്‍ കാണാന്‍ തുടങ്ങിയ അന്ന് മുതല്‍ ഒരേ രൂപമാണ്.....വെളുത്ത മുടി,...ഒരു പഴുതാര മീശ(മീശ ഇല്ലെന്നു തന്നെ പറയാം) ഒക്കെയായി ഒരു വെള്ള ജുബ്ബയും വെള്ള മുണ്ടും അണിഞ്ഞു എപ്പോഴും എനെര്‍ജട്ടിക് ആയി നടക്കും.നല്ല അത്തർ മണവും ..കക്ഷിക്ക് അന്നൊരു ഹെർക്കുലീസ് സൈക്കിള്‍ ഉണ്ടാരുന്നു...എപ്പോള്‍ നോക്കിയാലും നല്ല തിളങ്ങി മിനുങ്ങി ഇരിക്കുന്ന ഒരു സൈക്കിള്‍..ആദ്യമായി ഡയനാമോ (ഹെഡ് ലൈറ്റ്) ഉള്ള ഒരു സൈക്കിള്‍ ഞാന്‍ കാണുന്നത് പുള്ളിയുടെ അടുക്കലാണ്...അതുമായി ചൂനാട്ടു വന്ന ഉടനെ പൂട്ടി താക്കോല്‍ എടുത്തു ജുബ്ബയുടെ കീശയില്‍ ഇടും...ആ സ്വഭാവം പണ്ടൊന്നും ഇല്ലായിരുന്നെന്നും എന്നെയും അളിയനെയും (എന്റെ അപ്പചീടെ മോന്‍) പേടിച്ചു തുടങ്ങിയ "ദു"ശീലമാണെന്നും ആരോ പറഞ്ഞു ഞങ്ങള്‍ അറിഞ്ഞു...അര സൈക്കിള്‍ പോലും നേരെ ചൊവ്വേ ചവിട്ടാനറിയാത്ത ഞാനും അളിയനും എവിടെ ഒരു സൈക്കിള്‍ കണ്ടാലും ഉടനെ അതും സ്ടാണ്ടില്‍ നിന്നും വലിച്ചു പറിച്ചെടുത്തു...ത്രികോണാകൃതിയിലുള്ള ഫ്രെയിമിന്റെ ഇടയിലൂടെ കാലിട്ട് ഒരു കയ്യ് ഹാണ്ടിലിലും മറ്റേ കയ്യ് സീറ്റിലും പിടിച്ചു കൊണ്ട് ചരിഞ്ഞു നിന്ന് ചവിട്ടി വിടുമാരുന്നു....അത് പതുക്കെ ഒന്നുമല്ല...നല്ല യെമണ്ടം സ്പീഡില്...അങ്ങനെ പോയി വല്ലിടത്തും ഉരുണ്ടു വീണാല്‍ സൈക്കിളിന്റെ പരിക്ക് മാമായ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...
അങ്ങനെ ഒരിക്കല്‍ ചൂനാട്ടു വെച്ച് മമാടെ താക്കോല്‍ പൊക്കാന്‍ ഞാന്‍ പദ്ധതിയിട്ടു....മാമാടെ ജുബ്ബ ഊരിക്കാതെ വഴിയില്ല....
പല പണിയും നോക്കി...ഉറങ്ങാന്‍ നേരമല്ലാതെ മാമ ജുബ്ബ ഊരില്ല എന്ന് മനസ്സിലാക്കിയ ഞാന്‍....ഒരു ഐഡിയ ഒപ്പിച്ചു....അവിടെ ഒരുപാട് മരങ്ങള്‍ ഉണ്ടാരുന്നു അന്ന്....കുളത്തിന്റെ അടുത്തായി പറങ്കി മാങ്ങ (കശുമാങ്ങ) ടെ ഒരു മരമുണ്ടാരുന്നു....ഞാനും (അളിയന്‍ കൂടെ ഉണ്ടോ എന്ന് ഓര്മ ഇല്ല..ഉണ്ടാരുന്നെന്കില്‍ ഈ സൈസ് പണിയില്‍ നിന്നും എന്നെ പിന്തിരിപ്പിചെനെ,അത് കൊണ്ട് ഇല്ലെന്ന തോന്നുന്നേ) ആ മരത്തിന്റെ ചുവട്ടില്‍ നിന്ന് ചീഞ്ഞ ഒരു പറങ്കിപ്പഴം എടുത്തു...എന്നിട്ട് കയ്യുടെ പുറകില്‍ ഒളിപ്പിച്ചു രണ്ടു കയ്യും പുറകില്‍ കെട്ടി വീടിന്റെ വരാന്തയുടെ അടുത്ത് വന്നു നിന്ന്....
അന്ന് അവിടെ ഒരു ഇലക്ട്രിക് പോസ്റ്റും സ്റ്റേ വയറും ഒക്കെ ഉണ്ടാരുന്നു...(അവിടെ വെച്ചാണ് കൊചാപ്പാടെ ട്രേഡ് സെന്ററിലേക്ക് ഞാന്‍ റോക്കറ്റ് തൊടുത്തത്)..അതിന്റെ അടുത്തായി ഒരു തണല്‍ മരത്തിന്റെ അടുത്ത് സൈക്കിള്‍ വച്ച് അത് പൂട്ടിയിട്ടു മാമ നടന്നു വന്നു...എന്നെ കണ്ടതും, മാമ സൈക്കിള്‍ പൂട്ടി എന്ന് ഡബിള്‍ ചെക്ക് ചെയ്തു...(ഒരിക്കല്‍ ഞാന്‍ ഒരു കമ്പി കൊണ്ട് ആ സൈക്കിള്‍ തുറക്കാന്‍ ശ്രമിച്ചത് മാമ കണ്ടാരുന്നു)
എന്നിട്ട് “റബ്ബേ, എന്നെ കാത്തോള്ളനെ’ എന്നും പ്രാര്‍ഥിച്ചു കൊണ്ട് നടന്നു വന്നു...ഞാന്‍ ചിരിച്ചു കാണിച്ചു...പുള്ളിയും ഗൌരവത്തില്‍ ചിരിച്ചു...എന്നിട്ട് നേരെ വീടിന്റെ മുന്ഭാഗതെക്ക് നടന്നു...ഞാന്‍ കയ്യിലിരുന്ന പറങ്ങാണ്ടിപ്പഴം നേരെ മുകളിലേക്ക് എറിഞ്ഞു......
“.....പ്ലാച്...!!!!!!!!!!!!!!!!”
ഒരിക്കലും എന്റെ ഉന്നതിന്റെ ഗുണം ആണെന്ന് ഞാന്‍ പറയില്ല....മാമാടെ സമയദോഷം......മുകളില്‍ നിന്നും നേരെ താഴേക്കു വന്നു അത് മാമാടെ ചെവിയില് കൊണ്ടിട്ടു നേരെ തോളിലേക്ക് വന്നു പതിച്ചു...
“.....സബാഷ്!!!!....” ഞാന്‍ ആ പറങ്ങാണ്ടിപ്പഴത്തെ അഭിനന്ദിച്ചു...
മാമ ഉടനെ മുകളിലേക്ക് നോക്കി...അടുത്ത നിമിഷം എന്നെയും...
ഞാനും ഉടനെ മുകളിലേക്ക് നോക്കി.....
എന്നിട്ട് പറഞ്ഞു...”ലോണ്ടേ.....കാക്ക....”
മാമ ഉടനെ ചുറ്റുപാടും നോക്കി...വടിയാണ് തപ്പുന്നതെന്ന് നമുക്ക് പിടികിട്ടി....
പക്ഷെ ഞാനുണ്ടോ പതറുന്നു.....മോനാരാ ഞാന്‍....ഞാന്‍ ഓടി....
വല്ലീമിചാടെ അടുത്ത് ചെന്നു....എന്നിട്ട് സംഭവം വിശദീകരിച്ചു...”വല്ലീമിച്ചാ , കരുനാപ്പള്ളി മാമാടെ ദേഹത്ത് കാക്ക എന്തോ കൊണ്ടിട്ടു...അതിനു മാമ എന്നെ അടിക്കാന്‍ വരുന്നു...”
വല്ലീമിച്ച പറഞ്ഞു..”നീ വല്ലതും ഒപ്പിചോടാ കുഞ്ഞേ...”
ഞാന്‍ :” ഇല്ല....”
മുന്‍കൂര്‍ ജാമ്യവും എടുത്തു ഞാന്‍ കിണറ്റിന്‍ കര ലക്ഷ്യമാക്കി നടന്നു..
അന്ന് വീടിന്റെം കുളിമുറിയുടെയും ഇടയിലായി ഒരു ഇടനാഴി ഉണ്ടാരുന്നു....ഞാന്‍ പശു തൊഴുത്തിന്റെ വശത്തൂടെ ആ ഇടനാഴിയില്‍ പോയി നിന്ന്...
മാമ വന്നു ആദ്യം ജുബ്ബ ഊരി....എന്നിട്ട് ഉടുപ്പില്‍ അഴുക്ക് പറ്റിയ സ്ഥലത്ത് വെള്ളം ഒഴിച്ച് കഴുകി....
പിന്നെ അത് പിഴിഞ്ഞ് മാറ്റി വച്ചു..
അശയില്‍ വിരിക്കാന്‍ തുടങ്ങിയപ്പോ പോക്കറ്റില്‍ നിന്നും താക്കോലും പേഴ്സും (ബീഡി ഉണ്ടോന്നു ഓര്‍മയില്ല) എടുത്തു തിണ്ണയില്‍ വച്ചു..എന്നിട്ട് ജുബ്ബ ഒന്ന് കുടഞ്ഞു വിരിക്കാനായി തിരിഞ്ഞതും ഞാന്‍ ഓടിപ്പോയി ആ താക്കോലും കൈക്കലാക്കി ഓടി.....പക്ഷെ മാമ അത് കണ്ടില്ല......പക്ഷെ ഞാന്‍ കരുതിയത് കണ്ടെന്നാ.....ഒരു ധൈര്യത്തിന് ഞാന്‍ കൂവി (ഓട്ടത്തിനിടയില്‍) “വല്ലീമിച്ചാ ഓടിവായോ....കരുനാപ്പള്ളി മാമ എന്നെ അടിക്കാന്‍ വരുന്നേ...”
ആ കൂവലില്‍ സംഗതി പൊളിഞ്ഞു...മാമ തിരിഞ്ഞു നോക്കിയപ്പോ താക്കോല്‍ ഇല്ല...ഞാന്‍ ഓടി സൈക്കിളിന്ടടുതെതി...സൈക്കിളില്‍ താക്കോല്‍ ഇട്ടു...
“ക്ടിന്‍..”
സൈക്കിള്‍ തുറന്നു...
“...ഡാ!!! നിക്കാന്‍...”
മാമ അലറി...
ഞാന്‍ സൈക്കിളിന്റെ സ്ടാണ്ടും വലിച്ചു പറിച്ചു തിരിച്ചു കറക്കി ഉരുട്ടിക്കൊണ്ട് ഓടി...
മാമാടെ ബഹളം കേട്ട് വല്ലെമിച്ച ഇറങ്ങി വന്നു....”എന്റെ കുഞ്ഞിനെ അടിക്കല്ലേ..”എന്നും പറഞ്ഞു...
ഓട്ടത്തിനിടയില്‍ കാല്‍ ഇടക്കൂടെ ഇട്ടു സൈക്കിള്‍ ചവിട്ടി..തിരിഞ്ഞു നോക്കാന്‍ പറ്റുന്നില്ല.....
വന്‍ ബഹളം...
പെട്ടെന്ന് സൈക്കിലവിടെ നിന്നു....ഞാന്‍ ചാടി ഇറങ്ങി അതും അവിടെ വിട്ടിട്ട് തിരിഞ്ഞു നോക്കാതെ ഓടി.......ദൂരെ ചെന്നു തിരിച്ചു നോക്കിയപ്പോ പ്രതീക്ഷിച്ച പോലെ തന്നെ...മാമ സൈക്കിളില്‍ പിടുത്തമിട്ടു...എന്റെ ഭാഗ്യത്തിന് എന്നെ കിട്ടിയില്ല......
അപ്പോളേക്കും വല്ലീമിച്ച മുറ്റത്തെത്തി...
ഞാന്‍ നിന്ന് കിതച്ചു....മാമയും...
ഞാന്‍ മാമയെ വെട്ടിച്ചു കേഴിക്കെലെ പറമ്പിലൂടെ ഓടി വീട്ടിലെത്തി...
അതിനു ശേഷം മാമ സൈക്കിള്‍ പൂട്ടിയിട്ടു താക്കൊലിന്റെ റിംഗ് ചെറു വിരലില്‍ ആക്കി ഇട്ടു നടക്കാന്‍ തുടങ്ങി....
കാലങ്ങള്‍ കഴിഞ്ഞു...ഞാന്‍ വളര്‍ന്നു ഒരു വലിയ ആളായി....അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു....
അന്നാണ് ഒരു മഹാത്ഭുതം സംഭവിച്ചത്...മാമ സൈക്കിളും ചവുട്ടി കരുനാപ്പള്ളിയില്‍ നിന്നും ആലപ്പുഴ വരെ വന്നു....(അന്നും ഇന്നും എനിക്ക് ഇത്രേം അത്ഭുതമുണ്ടാക്കിയ ഒരു സംഭവം ഉണ്ടായിട്ടില്ല)
കുറെ ദിവസം ആലപ്പുഴ നിൽക്കും എന്ന് വാക്ക് തന്നു...ഞങ്ങളൊക്കെ ഹാപി...എനിക്ക് വീട്ടില്‍ ഒരു സൈക്കിള്‍ ഉണ്ടല്ലോ എന്നാ സന്തോഷം.....
അങ്ങനെ സൈക്കിള്‍ ഒരു വിദൂര സ്വപ്നമായി കണ്മുന്നില്‍ നിന്നു വിലസുന്നു...
മാമാടെ അടുത്ത് വിളച്ചില്‍ കാണിച്ചാല്‍ മിച്ച നല്ല പെട തരും എന്നറിയാവുന്നത് കൊണ്ട് ഞാന്‍ അടങ്ങി ഒതുങ്ങി ജീവിച്ചു...വലിയ അവധി സമയം ആരുന്നു അത്...വാപ്പിച്ച എനിക്ക് ഒരു വന്‍ പണി തന്നു....അനിയനുമായി വഴക്കുണ്ടാക്കുന്നത് കുറയ്ക്കാനായി എന്നെ ആലപ്പുഴയില്‍ ഉള്ള പുളിമൂട് പള്ളിയില്‍ ഓതാന്‍ വിട്ടു...
ഹോ....ഭയാനകം....രാവിലെ മുതല്‍ വൈകുന്നേരം വരെ....
അതും ചില്ലറ അടിയോന്നുമല്ല കിട്ടുന്നത്...
ആദ്യ ദിവസമായത് കൊണ്ട് എനിക്ക് മൂന്നെണ്ണമേ കിട്ടിയുള്ളൂ...
അന്ന് ഉച്ച വരെയേ ക്ലാസ് ഉണ്ടാരുന്നുല്ല്..
വൈകുന്നേരം എന്നെ വിളിക്കാന്‍ കരുനാപ്പള്ളി മാമ വരും..ഞാന്‍ സൈക്കിളില്‍ ഇരുന്നു പോകും....
അവിടെ നിന്നു മുങ്ങാന്‍ ഒരു വഴിയും കാണുന്നില്ല.രണ്ടു മൂന്നു ദിവസം കൊണ്ട് എനിക്ക് മനസ്സിലായി..ഇത് ശരിയാവില്ല...
വീട്ടില്‍ പറഞ്ഞിട്ടും രക്ഷയില്ല...
അവസാനം ഒരു ദിവസം രാവിലെ കിട്ടിയ അടിയുടെ ചൂടും സഹിച്ചു ഞാന്‍ ക്ലാസ്സില്‍ ഇരിക്കാന്‍ നേരം ഒരു പദ്ധതി ആസൂത്രണം ചെയ്തെടുത്തു......
വൈകുന്നേരമായി...മാമ വന്നു...
ഞാന്‍ സൈക്കിളിന്റെ പുറകില്‍ കയറി ഇരുന്നു...കാലു അപ്പുറത്തും ഇപ്പുറത്തുമായി ഇട്ടു...
മാമ സൈക്കിള്‍ പതുക്കെയാണ് ചവിട്ടുന്നത്...
അക്കാലത്ത് കണ്ണന്‍ വര്‍ക്കി പാലം കഴിഞ്ഞു ചെറിയ ഒരു ഇറക്കമാരുന്നു....
അവിടെതിയതും..മാമ ചവിട്ടു നിര്‍ത്തി..ഇറക്കത്തില്‍ സ്പീട് കൂടി...
ഞാന്‍ മുന്‍കൂട്ടി തീരുമാനിച്ച പോലെ ചെയ്യാന്‍ ഉറപ്പിച്ചു..പക്ഷെ ധൈര്യം അത്രയ്ക്ക് വരുന്നില്ല..(ഞാനൊരു പാവമായത് കൊണ്ടാവും)
കണ്ണും പൂട്ടിക്കൊണ്ട് ഞാന്‍ ഇടതുകാല് സൈക്കിളിന്റെ വീലിന്റെ ഇടയിലെക്കങ്ങു ഇട്ടു.....
“കിടി..കിടി..ക്ടി ...ക്ടിന്‍.........യ്യോ......എന്റെ കാലു പോയെ...”
സൈക്കിളിന്റെ കമ്പി പൊട്ടിയത് പ്ലസ് എന്റെ അമറല്‍...
മാമയും ഞാനും മറിഞ്ഞു വീണു...
ആള്‍കാര്‍ ഓടി എത്തി...
കാലിനു നല്ല വേദന...
ഞാന്‍ മിണ്ടാതെ ബോധം പോയത് പോലെ അങ്ങ് കിടന്നു..മാമാടെ വഴക്ക് പേടിച്ചു...
പക്ഷെ പാവം മാമ...എന്നെ വിളിച്ചുണര്‍ത്തി...എന്നിട്ട് കാലു തടവി തന്നു...
കുഴപ്പമൊന്നും ഇല്ല എന്ന് കണ്ടു മാമ എന്നെ സൈക്കിളില്‍ ഇരുത്തി സൈക്കിള്‍ ഉരുട്ടി വീട്ടിലെത്തി..
രണ്ടു മൂന്നു കമ്പി പൊട്ടി....പക്ഷെ എന്റെ ഭാഗ്യത്തിന് അത് കൊണ്ട് കേറിയില്ല...
ഞാന്‍ കരുതിയത് സൈക്കിളിന് പരിക്ക് പറ്റിയത് കൊണ്ട് മാമ ദേഷ്യപ്പെടും എന്ന്..പക്ഷെ എന്റെ സുരക്ഷയെ കരുതി ആണ് മാമ സൈക്കിള്‍ തരാതതെന്നു പിന്നീട് ഞാന്‍ അറിഞ്ഞു.....
വൈകുന്നേരം മിച്ചയും വാപിച്ചയും വന്നപ്പോള്‍ സംഭവം അറിഞ്ഞു....മാമാടെ കയ്യിലെ തൊലി പോയത് കണ്ടിട്ട് അവര്‍ എനിക്ക് കൊട്ടേഷന്‍ വിട്ടു....പിന്നെ മാമ ഇടപെട്ടു ഞാന്‍ അടി വാങ്ങുന്നതില്‍ നിന്നും രക്ഷപെട്ടു....
അങ്ങനെ ആ പള്ളിപ്പരയിലെ പോക്ക് അതോടെ തീര്‍ന്നു...
ഇപ്പൊ ആ മാമയും,.,,വല്ലീമിച്ചയും ഈ ലോകത്തില്ല.....
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അവര്‍ ഇപ്പോള്‍ അങ്ങ് സ്വര്‍ഗത്തില്‍ ഇരിക്കുവാണ് ... ഭൂമിയിലുള്ള ആള്കാരെയും കണ്ടു കൊണ്ട്........
No comments:
Post a Comment