
ളൂ....ഊ....ഊ....
ചീപ്രോം..കിലി......കിലി.....ചീപ്രോം...കിലി......കിലി.....ചീപ്രോം...
എനിക്ക് സ്കൂള്‍ ജീവിതകാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട സമയം....വൈകുന്നേരത്തെ പവര്‍ കട്ട് നേരം.....ആ സമയം ഒരു മെഴുകുതിരിയും കത്തിച്ചു വെച്ച് ഹാളില്‍ മിചാടെയും വാപിചാടെയും അനിയന്റെയും കൂടെ ഇരിക്കുന്നത് ഒരു സുഖമുള്ള പരിപാടിയാ....തീയില്‍ കളിച്ചും അങ്ങനെ ഒക്കെ...അത് വരെ പുസ്തകം തൊടാത്ത ഞാന്‍ ഒരു ബുക്കും എടുത്തു കയ്യില്‍ വെക്കും....മിചായ്കു ഒരു സമാധാനത്തിന്...അന്നരം ഉള്ള കൊതുകിന്റെ മൂളലും...മുറ്റത്ത് ചീവിടിന്റെയു, മാക്രിയുടെയും കരച്ചിലും ആണ് മുകളില്‍ പറഞ്ഞ ഡോള്‍ബി സാധനം....
ആ സമയത്താണ് അനിയചാരുമായി ഓരോ വഴക്കിനുള്ള സ്കൊപ്പുകള്‍ ഒപ്പിക്കുന്നത്....
പണ്ടൊരിക്കല്‍ ഒരു ഓണം അവധി തുടങ്ങുന്ന ദിവസം..അനിയനും ഞാനും ഏണി വച്ച് ടെറസ്സില്‍ കയറി (അന്ന് സ്റെപ് ഇല്ലാരുന്നു) ..ഞാന്‍ അവനോടു പറഞ്ഞു...ഞാന്‍ ഇവിടെ നിന്നും താഴേക്കു ചാടാം...നീ മിചാടെ കയ്യീന്ന് പട്ടം മേടിക്കാന്‍ പൈസ വാങ്ങിച്ചു തരാമോ?...
ലവന്‍ സമ്മതിച്ചു....വലിയ ഉയരം ഒന്നും ഇല്ലാത്ത സന്‍ ശേയിടിലേക്ക് ഇറങ്ങിയിട്ട് ഞാന്‍ ഒരു ചാട്ടം...
ലാന്‍ഡ് ചെയ്തത് നേരെ മിചാടെ മുന്നില്‍...മിച ഞെട്ടിത്തരിച്ചു..”ഇതിപ്പം എവിടുന്നു വന്നു ?” എന്ന മട്ടില്‍ ഒരു നോട്ടവും നോക്കി...മുകളിലേക്ക് നോക്കിയപ്പോ ലവന്‍ മണ്ടക്കിരുന്നു ചിരിക്കുന്നു.....കൊച്ചു കുഞ്ഞിനെ വീടിന്റെ മുകളില്‍ കയറ്റിയതിനും ...ടെറസ്സില്‍ നിന്ന് ചാടിയതിനും...അത്യാവശ്യം കുറച്ചു സ്നേഹ സമ്മാനം മിച്ച എനിക്ക് തന്നു....ലവന്‍ മണ്ടക്കിരുന്നു ചിരിച്ചതിന്റെ ദേഷ്യത്തിന് ഞാന്‍ ഏണി എടുത്തു മാറ്റി....ഉടനെ അവന്‍ കാറാന്‍ തുടങ്ങി....അതിനു സ്പെഷ്യല്‍ അടി വേറെയും കിട്ടി...
അങ്ങനെ കുറെ കാലങ്ങള്‍ അവനുമായി വല്ല്യ വല്ല്യ ബെറ്റ് ഒന്നും ഞാന്‍ വെക്കാതെ നടന്നു....
അങ്ങനിരിക്കെ...പിന്നെയും ഒരവധിക്കാലം (എന്നെ വഹിക്കാനായിട്ടു) വന്നു.....
കസിന്‍സ് ഒക്കെ വീട്ടില്‍ വന്നു....
അങ്ങനെ ആഘോഷ പുരസ്സരം ജീവിതം കൊണ്ടാടാന്‍ തുടങ്ങി....
അന്നാണ് “ആകാശഗംഗ” എന്നാ സിനിമ റിലീസ് ആയത്..പ്രേത സിനിമ...
ഒരു പവര്‍ കട്ട് സമയത്ത് പുസ്തകങ്ങളുടെ അകമ്പടി ഇല്ലാതെ മെഴുകുതിരി വെളിച്ചത്തില്‍ ഇരിക്കാന്‍ നേരമാണ് ആ സിനിമയെ കുറിച്ചുള്ള ഞങ്ങടെ അഭിപ്രായങ്ങള്‍ പുറത്തു വന്നത്...
കസിന്‍സ് പറഞ്ഞു..”ഹോ ഭയങ്കര സിനിമയാ..അത് കണ്ടാല്‍ രണ്ടു ദിവസം ഉറങ്ങാന്‍ പോലും പറ്റില്ല..”
ഞാന്‍ പറഞ്ഞു..”പിന്നെ...ഈ സിനിമ ഒക്കെ കണ്ടിട്ട് ഉറങ്ങാതിരിക്കുവല്ലേ...ഒന്ന് പോടെയ്...”
അങ്ങനെ അത് ഒരു വാശി ഏറിയ വാഗ്വാദമായി മാറിക്കൊണ്ടിരുന്നു...
അവസാനം ഒരു തീരുമാനത്തില്‍ എത്തി..’വാപ്പിച്ച അവരെയും കൊണ്ട് അന്ന് സിനിമ കാണിച്ചിട്ട് കൊണ്ട് വരും...ഞാന്‍ അടുത്ത ദിവസം സെക്കന്‍ഡ് ഷോയ്ക്ക് ആ പടം ഒറ്റയ്ക്ക് പോയി കാണണം’
ഞാന്‍ സമ്മതിച്ചു...
അങ്ങനെ അവര്‍ പോയി സിനിമ കണ്ടു ...തിരിച്ചുള്ള വരവ് ആകാംക്ഷാ ഭരിതനായി ഞാന്‍ കാത്തിരുന്നു....പോവാന്‍ നേരം വാപ്പാടെ കൂടെ ബൈക്കില്‍ ഒരാള്‍ മുന്നിലും ഒരാള്‍ പിന്നിലും ആയി ഇരുന്നു പോയ റിയാസും ഫൈസലും തിരിച്ചു വരാന്‍ നേരം ഇരട്ടകളുടെ കൂട്ട് പുറകില്‍ അള്ളിപ്പിടിച്ചു ഇരുന്നു വരുന്നു ....
എനിക്കും മനസ്സില്‍ ഉള്ളില്‍ എവിടെയോ ഒരു ഏറു പടക്കം പൊട്ടി...”പടച്ചോനെ...ഇത്രയ്ക്കു ഭയാനകമാണോ..”
അങ്ങനെ അന്ന് അവന്മാര്‍ മിചാടെം വാപിചാടെം കൂടെ കിടന്നുറങ്ങി...(ഹും...പേടി തൂറികള്‍ ) ..
നേരം വെളുത്തു ....അവന്മാര്‍ കക്കൂസില്‍ പോലും പോകാന്‍ ഭയപ്പെട്ടു ഇരിക്കുന്നു....എന്റെ ഭയവും (ഹി ഹി ) ചെറുതായി കൂടി വന്നു...
അങ്ങനെ “മേരാ നമ്പര്‍ ആയാ...”
രാത്രി ആയി...ഫുഡ് ഒക്കെ കഴിച്ചു...ഞാന്‍ പൈസയും മേടിച്ചു എന്റെ ഹാര്‍ലി ടെവിസനില്‍ (സൈക്കിള്‍) വച്ച് പിടിച്ചു..അന്ന് രേയ്ബാന്‍ ശാന്തി എന്നാ പേരിലുള്ള തിയെട്ടരിലാരുന്നു പടം...മുല്ലക്കല്‍ എന്നാ സ്ഥലത്ത്...
ഞാന്‍ പടം കണ്ടു.....
വെള്ളം കുടി എന്നാ പരുപാടി പണ്ടേ ഇല്ലാത്തത് കൊണ്ട് പെടുത്തില്ല....അല്ലേലും എങ്ങിനെ പെടുക്കാന്‍....വിയര്‍പ്പിന്റെ രൂപത്തില്‍ സകല വാട്ടര്‍ കണ്ടന്റും പോയില്ലേ...
അവസാനം പടം കഴിഞ്ഞു...മിക്ക സീനിലും കണ്ണും പൂട്ടി ഇരുന്നു..പക്ഷെ സൌണ്ട് ഇഫക്റ്റ് കാരണം അതും വിജയിച്ചില്ല...
അവസാനം വെളിയില്‍ ഇറങ്ങി....സൈക്കിള്‍ എടുത്തു ആള്‍കാര്‍ പോകുന്ന കൂട്ടത്തില്‍ ഇറങ്ങി..സീറോ ജങ്ക്ഷന്‍ വരെ എതുന്നതിനുള്ളില്‍ ഞാന്‍ ആലോചിച്ചു...ഇടതു തിരിഞ്ഞു മെഡിക്കല്‍ കോളേജു വഴി പോയാലോ...വേണ്ട...അവിടെ മോര്‍ച്ചറി ഉണ്ട്...
നേരെ പോയി കൊണ്വന്റ്റ് സ്ക്വയര്‍ വഴി പോയാലോ...”അള്ളോ...ഒട്ടും വേണ്ട..ലതീം പള്ളിയുടെ സെമിത്തേരി ...”
അവസാനം വലിയ മാര്കട്റ്റ് വഴി പോകാം എന്ന് തീരുമാനിച്ചു ഞാന്‍ വച്ച് വിട്ടു...
തിരിഞ്ഞു നോക്കാന്‍ ലവലേശം ധൈര്യം ഇല്ല...അത് കൊണ്ട് സ്പീഡ് അപാരമാരുന്നു....
അങ്ങനെ താഴെ നോക്കി നോക്കി സൈക്കിള്‍ ചവിട്ടി..നേരെ ദൂരത്തേക്ക് നോക്കാനേ തോന്നുന്നില്ല...എങ്ങാനും ലവരെങ്ങാന്‍ (പ്രേതം) നില്പുന്ടെന്കിലോ....
അവസാനം വലിയ മാര്‍കറ്റില്‍ എത്തി...
ഹോ...ഭീകരം..ബീഭത്സം....ഒറ്റ മനുഷ്യനില്ല..പോട്ടെ ഒരു കാക്ക പോലും ഇല്ല....എന്തിനു...ഒരു കുയില്‍ന്റെ കൂ എങ്കിലും ഉണ്ടായാ മതിയാരുന്നു...യെവടെ...ഈ രാത്രിയില്‍ അവരെല്ലാം സീരിയലും കണ്ടേച്ചു ഉറക്കമായി കാണും
അങ്ങനെ അതിനകതൂടെ ...അറിയാവുന്ന ഖുറാന്‍ ആയത്തുകള്‍ ഓതി ഓതി നീങ്ങവേ........
............
വെറുതെ പണ്ടാരടങ്ങാനായിട്ടു ഞാന്‍ ഒന്ന് നേരെ നോക്കി...
യേ....തോന്നിയതാവും...
അല്ലെ...?
ആന്നോ?
........................ഉം.....തന്നെ തന്നെ
“ഹെന്റെ പൊന്നോ!!!!!!!!!!!!!!!!!!!!!!!! ഒരു വെളുത്ത സാരി......................ഇച്ചിരി ഉയരത്തില്‍ പറക്കുന്നു..”
“റബ്ബേ!!!!!! ന്നെ കാത്തോലനെ ......എനിക്ക് എന്റെ വീട്ടുകാരെ കാണാന്‍ മുട്ടുന്നെയ്....” എന്നും കൂവി ഒരു വിടീല് വിട്ടു....
സൈക്കിളിനോക്കെ ഇത്രേം സ്പീഡില്‍ പോകാം എന്ന് അന്ന് പിടികിട്ടി...
അങ്ങനെ വീട്ടിലെത്തി ...ഗെയിറ്റ് ചവിട്ടി തുറന്നു സൈക്കിള്‍ ബെല്‍ അടിച്ചോണ്ട് തന്നെ ഞാന്‍ പോര്‍ച്ചില്‍ എത്തി...വിളിച്ചു കൂവി..
”മിചായെ...വാതില് തുറക്കോ...!!!!!”
കോളിംഗ് ബെല്ലിന്റെ ഒക്കെ ഊപ്പാട് ഇളക്കി...
അങ്ങനെ വാതില്‍ തുറന്നതും ഞാന്‍ വെടികൊണ്ട പന്നിയുടെ കൂട്ട് ഓടി അകത്തു കയറി....
ഗെയിടു പൂട്ടാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ദയനീയമായി മിചായെ നോക്കി..അവസാനം വാപിച്ച പോയി പൂട്ടി...
ഞാന്‍ നോക്കി നിന്നു...ലവരെങ്ങാനും വാപിചായെ പിടിക്കുന്നോ എന്ന് നോക്കാന്‍....
അങ്ങനെ നേരം വെളുത്....
സൈക്കിളില്‍ സ്പീഡില്‍ ചവുട്ടിയത് കൊണ്ടാ..(ആന്നു....സത്യം) അടുത്ത ദിവസം ഒരു ചെറിയ പനി....ഹീ ഹീ ...
അങ്ങനെ രണ്ടു ദിവസം പനിച്ചു കിടന്നു..
പനി ഒക്കെ മാറി..ഞാന്‍ വെളുത്ത സാരി ഉടുത്ത പ്രേതത്തെ കണ്ട കാര്യം ലവന്മാരോട് പറഞ്ഞു...അവര്‍ വിശ്വസിച്ചോ എന്തോ....
ഞാന്‍ അജ്മലിനോടും കാര്യം പറഞ്ഞു...
പക്ഷെ എന്നാലും ഒരു സംശയ നിവാരണം നടത്താനുള്ള മോഹം മനസ്സില്‍ ഉദിച്ചതിന്‍ കാരണം ഞാനും അവനും ഒരു ദിവസം ഉച്ചക്ക് വലിയ മാര്‍കറ്റില്‍ കറങ്ങി...
വെളുത്ത സാരി കണ്ട സ്ഥലം എത്തിയപ്പോള്‍ (ചെറിയ പേടിയോടെ തന്നെ) ഞാന്‍ മുകളിലേക്ക് നോക്കി...
ഹും...
സംഭവം എന്താന്നരിയാമോ...?
ഏതോ ക്നാപ്പനെ ഇലക്ഷനില്‍ ജയിപ്പിക്കാന്‍ വേണ്ടി എഴുതിയ ബാനര്‍...
അതിന്റെ ഒരു വശം കീറിയിട് കാറ്റത്ത് കിടന്നു പാറിയതാ....
പക്ഷെ ഇത് ഇനി അനിയനോടും കസിനോടും പറഞ്ഞാല്‍ എന്റെ ധൈര്യത്തിന് ക്ഷീണമാവും എന്നതിനാല്‍ ഇന്ന് വരെ ഞാന്‍ പറഞ്ഞിട്ടില്ല...
No comments:
Post a Comment