Statutory Warning "Cigarette smoking is injurious to health" 😏
“ജില്ലേലെ ജില്ലേലെ ആയോ ആയോ ജില്ലേലെ
മസ്തീരെ മസ്തീരെ ആയോ ആയോ മസ്തീരെ
ബുബ ബുബ ബുബാ ബുബാ ദിൽ രൂബാ............”
ടേപ്പ് റിക്കാര്ടരില്‍ നിന്നും ഗാനം ഒഴുകി എത്തിക്കൊണ്ടിരുന്നു
“ തുറുപ്പ് ഇറക്കെഡാ @@....”
ഹോസ്ടലിലെ റൂമുകളില്‍ ഒന്നില്‍ ചീട്ട് കളി തകൃതിയായ് പുരോഗമിക്കുന്നു.....
പതിവുപോലെ കാഴ്ച്ചക്കാരനായ് ഞാനും ഉണ്ട്......
കളിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും “കുണുക്കു” കേറുന്ന ആൾക്ക് കൊടുക്കുന്ന കിരീടം എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു....
നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിലും മറ്റും ചീട്ടു കളിക്കുമ്പോള്‍ കുണുക്കു (അതൊരു ചീട്ടു കളിയുടെ ടേം ആണ്,തോറ്റു കൊണ്ടിരിക്കുന്ന ആള്കുള്ള പേര്) കയറുന്ന ആള്‍ ഒരു വെള്ളയ്ക്കായില്‍ ഈർക്കില്‍ വളച്ചു കുത്തി അത് കാതില്‍ തൂക്കും......കഴുത ആവുക എന്ന് ചില സ്ഥലങ്ങളില്‍ പറയും....
കാതില്‍ കുണ്‌ക്കുണ്ടെങ്കില്‍ അതിനര്‍ത്ഥം അയാള്‍ തോറ്റു കൊണ്ടിരിക്കുവാനെന്നാണ്....
പക്ഷെ കര്ണാടകയിലെ ഹോസ്റലില്‍ വെള്ളയ്കായും ഈര്കിലും ഒന്നും കിട്ടാന്‍ വകുപ്പില്ലാത്തത് കൊണ്ട് വല്ലവന്റെയും അലക്കാത്ത ജട്ടി എടുത്തു തലയില്‍ ഇടും...അതാണ് കുണുക്കു.....
ഞാന്‍ കളിക്കാന്‍ തുടങ്ങിയാല്‍ (അതും അവന്മാരെപോലത്തെ പ്രഗല്ഭന്മാരുടെ കൂടെ) എനിക്ക് പിന്നെ അത് (“കുണുക്കു”) തലയില്‍ നിന്നും ഊരാനെ പറ്റാതാവും എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ടും,മോർ-ഓവർ സ്വതവേ സ്വതന്ത്രൻ ആവാൻ ആഗ്രഹിക്കുന്ന ഞാൻ കണ്ടവൻറെ "പാർട്ടി ചിഹ്നങ്ങൾ" തലയിൽ ചുമക്കാൻ താല്പര്യം ഇല്ലാത്തവൻ ആയതിനാലും ഞാന്‍ ആ ആഗ്രഹം മനസ്സില്‍ ഒതുക്കി......
കളിയുടെ ഇടയില്‍ ഒരു ഉഷാറിനു വേണ്ടി എല്ലാവരും ബീഡി,സിഗരറ്റ് മുതലായവ വലിക്കും...ഷെയര്‍ ഇട്ടു ചിപ്സ് ഒക്കെ വാങ്ങി അടിക്കും....
പുകവലി ഒഴികെ ഉള്ള ഫുഡ് അടി കാര്യത്തില്‍ ഞാനും കൂടും....പക്ഷെ സിഗരറ്റിനു ഷെയര്‍ പോലും നല്കാതോണ്ട് എന്നെകൊണ്ടും വലിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു.....
അങ്ങനെ ഹോസ്ടലിലെ സഹറൂമന്മാര്‍ പല പണി നോക്കിയിട്ടും ഞാന്‍ സിഗരറ്റ് വലിക്കുന്നില്ല......അവസാനം അവര്‍ അതില്‍ നിന്നും പിന്മാറി...
“എടാ,നീ വലിക്കുന്നില്ല,,എന്നാ ഒരെണ്ണം മേടിച്ചെങ്കിലും താടെയ്..”
ഒരുത്തന്‍ പറഞ്ഞു...
ഞാന്‍ :” അളിയാ സോറി...നീയൊക്കെ നന്നായ് കാണാന്‍ ഉള്ള ആഗ്രഹം കൊണ്ടല്ല....നീയൊക്കെ വലിച്ചു നശിക്കും....അത് കണ്ടു നിന്റെ ഒക്കെ അമ്മയും അച്ഛനും ഒരിക്കലെങ്കിലും വേദനയോടെ പറയും...’അവന്റെ കൂട്ട് കെട്ട് ആണ് അവനെ നശിപ്പിച്ചത്’ എന്ന്...ആ ശാപം മേടിക്കാന്‍ എനിക്ക് തീരെ താല്പര്യം ഇല്ല..”
അങ്ങനെ അവര്‍ പിന്മാറി എന്ന് ഞാന്‍ ധരിചിരിക്കെ....
ഒരിക്കല്‍ അവന്മാര്‍ എന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു...അത് അവര്‍ കയ്യില്‍ വച്ച് എന്നോട് മോചനദ്രവ്യം ആവശ്യപ്പെട്ടു..
.
“പൈസ ഞങ്ങള്‍ തരും...നീ ഒരു പാക്കറ്റ് സിഗരറ്റ് ഞങ്ങള്ക്. മേടിച്ചു കൊണ്ട് തരണം..അന്നാരം ഫോണ്‍ തരാം.....ഇല്ലെങ്കില്‍ നിന്റെ വീട്ടില്‍ വിളിച്ചു നിന്റെ ജീവിതം കോഞ്ഞാട്ട ആക്കും.....”
എന്നെ എന്റെ വീട്ടുകാർക്ക് നന്നായി അറിയാവുന്നത് കൊണ്ടും..ഇവന്മാര്‍ ഫോണില്‍ കൂടി എന്ത് വിവരക്കേടും പറയാന്‍ ധൈര്യമുള്ളവര്‍ ആണെന്നത് കൊണ്ടും മറ്റൊരു വഴിയുമില്ലാതെ ഞാന്‍ പൈസയും മേടിച്ചു പോയി....
ടൌണില്‍ പോയി അഞ്ചു വിൽസ് മേടിചോണ്ട് വന്നു ....അത് ഒരു കാലി പാക്കറ്റില്‍ ഇട്ടു തന്നു....സിഗരറ്റ് മേടിച്ചപ്പോ തന്നെ എന്നിലെ ലുട്ടാപ്പി ഉണര്ന്നു ...ഞാന്‍ ഒരു പാക്കറ്റ് തീപ്പെട്ടി കൂടി വാങ്ങി......
"ചീട്ടുകളി ക്ലബ്ബി"ലേക്ക് പോവാതെ ഞാന്‍ നേരെ എൻറെ റൂമിലേക്ക് വിട്ടു...എന്റെ റൂമില്‍ കയറി വാതില്‍ അടച്ചു പൂട്ടി....
ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍
ഞാന്‍ സിഗരറ്റുമായി എന്റെ ടേബിളില്‍ ഇരുന്നു...നോട്ബൂക്കില്‍ നിന്നും ഒരു പേജ് കീറി...
തീപ്പെട്ടി തുറന്നു കുറെ കൊള്ളികള്‍ അവിടെ ഇട്ടു....എന്നിട്ട് ഒരു ബ്ലെയിട് എടുത്തു ആ തീപ്പെട്ടി കോലുകളിലെ മരുന്ന് ചുരണ്ടി ആ പേപ്പറിലേക്ക് ഇട്ടു....
അത്യാവശ്യത്തിനുള്ള മരുന്ന് ആയപ്പോ ഞാന്‍ സിഗരറ്റ് എടുത്തു......ഒരു കൊമ്പസ്സും കണാ കുണാന്നു ഇരിക്കുന്ന ഒരു കത്രികയും എടുത്തു സിഗരറ്റില്‍ നിന്നും പുകയില എടുത്തു മാറ്റാന്‍ തുടങ്ങി...ഏകദേശം പകുതി പുകയില മാറിയപ്പോള്‍ ഞാന്‍ നിര്ത്തി .....അതിലേക്കു തീപ്പട്ടിയുടെ മരുന്ന് നിറച്ചു.....
എന്നിട്ട് അതിലേക്കു തിരിച്ചു പുകയില നിറയ്ക്കാന്‍ തുടങ്ങി......
അത് പക്ഷെ ഇത്തിരി ബുദ്ധിമുട്ടാരുന്നു...കാരണം ആ പേപ്പറിനു ഒട്ടും കട്ടി ഇല്ലാത്തോണ്ട് കീറാന്‍ സാധ്യത ഉണ്ട്....
പക്ഷെ ഒരു വാച്ച് റിപ്പയര്കാാരന്റെ കൈ വഴക്കത്തോടെ ഞാന്‍ ആ സ്പെഷല്‍ സിഗരറ്റ് തയ്യാറാക്കി....
മെനകെട്ട പരുപാടി ആയത് കൊണ്ട് ബാക്കി ഉള്ളതില്‍ ഒന്നും ചെയ്യാന്‍ പോയില്ല....
എന്നിട്ട് അത് പോലെ പാക്കറ്റില്‍ ഇട്ടിട്ടു നേരെ അവന്മാരുടെ മുറിയിലേക്ക് പോയി....
സ്പെഷല്‍ സിഗരറ്റിനു ഇച്ചിരി ചളുക്ക് ഉള്ളത് കൊണ്ട് എനിക്ക് പെട്ടെന്ന് തിരിച്ചറിയാം....
നേരെ ചെന്നിട്ട് ഞാന്‍ പറഞ്ഞു:”എന്റെ ഫോണ്‍ താ...”
അവന്മാര്‍:”നീ സിഗരറ്റ് താ...”
ഞാന്‍:”സിഗരറ്റ് കാണിക്കാം...അന്നാരം ഫോണ്‍ തരണം...അന്നാരം സിഗരറ്റ് നിങ്ങടെ കയ്യില്‍ തരാം...ok ??.”
പക്ഷെ അവന്മാര്‍ സമ്മതിച്ചില്ല....അവസാനം ഞങ്ങള്ക്ക് പൊതു സമ്മതനായ ഒരുവന്റെ കയ്യില്‍ സിഗരറ്റും ഫോണും ഏല്പിച്ചു...അവന്‍ തട്ടി എടുത്ത മുതലും മോച്ചനദ്രവ്യവും കൈമാറി....
ഞാന്‍ സസൂക്ഷ്മം വീക്ഷിച്ചു....അവന്മാര്‍ ഇപ്പം കത്തിക്കും....
എപ്പോളും ഉള്ളത് പോലെ ഒരെണ്ണം കത്തിക്കും അത് എല്ലാവന്മാരും കൂടി വലിച്ചു തീര്ക്കും ...അതിനു ശേഷം അടുത്തത്....അങ്ങനെ ആണ്....
പക്ഷെ അവന്മാര്‍ സ്പെഷല്‍ ആണോ എടുത്തത് എന്ന് ദൂരെ നിന്ന് അറിയാന്‍ പറ്റുന്നില്ല ....
ഞാന്‍ ഏതായാലും കുറച്ചു മാറി വാതിലിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു "ചീട്ട്കളി കാണാൻ" എന്ന ലുക്കിൽ നിന്നു ....ഒരു “അപകടം” ഉണ്ടായാല്‍ ഒടണമല്ലോ...യേത്....
ടിംഗ് ടിംഗ്.....ടിംഗ് ടിംഗ്.....ടിംഗ് ടിംഗ്....
ഞാന്‍ ആകാംക്ഷാ ഭരിതനായ് കാത്തിരുന്നു..എസ.എസ.എല്‍.സി പരീക്ഷേടെ രിസല്ടിനു പോലും ഞാന്‍ ഇങ്ങനെ കാത്തിരുന്നിട്ടില്ല..
മണിക്കൂറുകള്‍ കടന്നു പോകുന്നു...ഞാന്‍ പെടുക്കാന്‍ പോലും പോവാതെ കാത്തിരുന്നു.....
ഠണ്ടടെൻ !!!!!
അവര്‍ നായകനെ പൊക്കി....
ഒരുത്തന്‍ ചുണ്ടില്‍ വച്ചു ........
കത്തിച്ചു........
ഞാന്‍ ഒന്നൂടി എണീറ്റ് മൂരി ഒക്കെ നിവർത്തി ഒരു DEEP BREATH ഒക്കെ എടുത്തു തയാറായ്.....ഇപ്പം ഓടാനുള്ള വെടി പൊട്ടും......
കോറിഡോർലേക്ക് ഒന്ന് നോക്കി....തടസങ്ങള്‍ ഒന്നും ഇല്ല....
ഒരുത്തന്‍ ആഞ്ഞു വലിച്ചു ഒരു പഫ് എടുത്തു.....
“ഫൂ.......”
അവന്‍ വിട്ട പുക അന്തരീക്ഷത്തില്‍ ഉയര്ന്നു .......
എന്റെ നെഞ്ചിടിപ്പ് കൂടി......രക്തയോട്ടം വര്ധിച്ചു.....
ഹോസ്പിറ്റലിൽ ഇഞ്ചക്ഷന്‍ എടുക്കാന്‍ പോകുമ്പോള്‍ ഉള്ള അതേ വികാരം......
അടുത്തവന് കൈമാറി.....
അവനും വലിച്ചു.................വിട്ടു
മൂന്നാമാത്തവന്‍.........വലിച്
കോളേജിൽ പഠിച്ച പ്രോബബിളിറ്റി തിയറി പ്രകാരം ഇനി റിസ്ക് കൂടുതല്‍ ആണ്...........
നാലമത്തവന്‍
ആഞ്ഞു ഒരു വലി.......
“ഭുശും...” തീപ്പെട്ടിടെ മരുന്ന് ആളി അങ്ങ് കത്തി......ഒരു പൂത്തിരി കത്തുന്ന ഒച്ചയും കേട്ട്...
“അയ്യോ.....”വലിച്ചവന്‍ കൂവി....കൂടെ എന്താ സംഭവിച്ചത് എന്ന് പിടികിട്ടാത്ത സഹ വലിയന്മാരും ഞെട്ടി...
എല്ലാം വളരെ പെട്ടെന്നായിരുന്നു........
“ഭു ഹ ഹ ഹ ഹ ഹാ....” കിളി പോവാതിരുന്ന ഞാന്‍ മാത്രം അലറി ചിരിച്ചു.....
അടുത്തിരുന്നവന്മാര്ക്ക് പോലും ഒന്നും പിടി കിട്ടിയില്ല...അന്നരം പിന്നെ ഇങ്ങനെ സംഭവിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ ഉള്ളിലേക്ക് പോകുന്ന പൊകയെ മനസ്സില്‍ കണ്ടു ആഞ്ഞു വലിച്ച അവനു വല്ലതും പിടികിട്ടുവോ?
പക്ഷെ പണി ഇച്ചിരി പാളി....
ക്ളൈമാക്സ് വലിയന്റെ മീശ,പുരികം,കണ്പീലി ആന്ഡ് മുന്നിലേക്ക് വീണു കിടന്നിരുന്ന അത്യാവശ്യം കുറച്ചു മുടി.....ഇവ ചാരമായി മാറി.......അവ ചെമ്മരിയാടിന്റെ രോമം പോലെ ചുവന്നു ചുരുണ്ട് കിടന്നു....
ഒരു അഞ്ചു സെക്കന്റിനുള്ളില്‍ എല്ലാവര്ക്കും കാര്യം പിടി കിട്ടി...അത് പിടികിട്ടാന്‍ എന്റെ ചിരി ഒരു Catalystന്റെ സഹായം ചെയ്തു......
അവര്ക്ക് പിടി കിട്ടി എന്ന് എനിക്ക് പിടി കിട്ടി......പിന്നെ എന്നെ പിടികിട്ടാതിരിക്കാന്‍ ഞാന്‍ ഓടി......
ഫസ്റ്റ് ഫ്ലോറില്‍ നിന്നും ഗ്രൌണ്ട് ഫ്ലോറിന്റെ ഇടയിലെക്കുള്ള ലാന്റിങ്ങില്‍ ഞാന്‍ ചാടി.....പിന്നെ കണ്ട വഴികളിലൂടെ ഒക്കെ ഞാന്‍ ഓടി.......
പുറകീന്നു വരുന്നവന്മാര്‍ ഒക്കെ കൂവാന്‍ തുടങ്ങി
“എടാ...പിടിയെടാ ആ.......$#$#@$$$$ നെ”
ഞാനും ചുമ്മാ മുന്നോട്ടു നോക്കി കൂവി “ഡാ നില്ലെടാ...പിടിയെടാ അവനെ”
അപ്പോള്‍ കണ്ടു നിന്നവര്ക്ക് തോന്നി..ഞാനും എന്റെ പുറകില്‍ ഉള്ളവന്മാരും കൂടി ആരെയോ ഓടിക്കുവാണെന്ന്......
എനിക്കുള്ള പ്ലസ് പോയിന്റെന്താന്നു വച്ചാ കടയിൽ പോവാൻ വേണ്ടി ഞാൻ പാന്റ്സ് ആണ് ഇട്ടിരുന്നത് ........പക്ഷെ അവന്മാര്‍ ലുങ്കി മാത്രമാ.........പിന്നെ ട്രാന്സ്പെര ന്റ്റ് അന്തര്‍ ദേശീയം...എന്ന് വച്ചാ ഉള്ളിൽ ഒന്നും ഇല്ല ശുദ്ധ ശൂന്യം ..
അപ്പൊ ഒരു പരിധി വിട്ടു ഓടാന്‍ പറ്റില്ല.....
ഓടുന്നതിനിടയിലും ഒരു കാര്യം എനിക്ക് ഉറപ്പാണ്...തിരിച്ചെത്തുമ്പോള്‍ ഒരു പണി കിട്ടും....പക്ഷെ ഈ ചൂടോടെ കിട്ടുന്നതിനു ഒരു സുഖവും കാണില്ല...
അവസാനം ഞാന്‍ തളര്ന്നു ....അവന്മാരും തളര്ന്നപ്പോള്‍ ഞാന്‍ നിന്ന്....
ഞങ്ങള്‍ നിന്ന് കിതച്ചു.......
ഞാന്‍ പറഞ്ഞു:”അളിയാ....എന്റെ ഫോണ്‍ അടിച്ചു മാറ്റിയോണ്ടാല്ലേ ഞാന്‍ അങ്ങനെ ചെയ്തെ.....ഇനി ചെയ്യില്ല....പ്ലീസ്...എന്നെ ഒന്നും ചെയ്യരുത്”
ഞാന്‍ അവന്മാരുടെ അടുത്തേക്ക് പോവാതെ വിളിച്ചു പറഞ്ഞു.....
സ്നേഹമുള്ള അവന്മാര്‍ എന്നോട് ക്ഷമിച്ചു....പിന്നെ ഞങ്ങള്‍ തോളത് കയ്യിട്ടു ഒരുമിച്ചു പാട്ടും പാടി റൂമിലേക്ക് പോയി.......
(ഈ കഥയില്‍ രണ്ടു വരികള്‍ ഞാന്‍ എഴുതിയത് കള്ളം ആണ്.....അത് ഏതാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല...)
No comments:
Post a Comment