സ്കൂള്‍ കാലഘട്ടം .....
ഒന്‍പതാം ക്ലാസില്‍ 'ചുമ്മാ ഇരിക്കുന്ന സമയം' (ഇനി 'പഠിക്കുന്ന സമയം' എന്നെഴുതിയിട്ടു നിങ്ങളെ വെറുതെ നെറ്റി ചുളിപ്പിക്കണ്ടല്ലോ)
ഓരോ ദിവസവും എന്തേലുംഏടാകൂടം നമ്മള്‍ എങ്ങനെ എങ്കിലും ഒപ്പിക്കുമായിരുന്നല്ലോ ...ഏത് ?
ഒരു ബെഞ്ചില്‍ നാല് പേര്‍ ആണ് അന്ന് ഇരിക്കുന്നത്...നാലല്ല പത്തു പേര്‍ ആയാലും ഞാന്‍ ഉണ്ടേല്‍ അജ്മല്‍ കാണും അജ്മല്‍ ഉണ്ടേല്‍ ഞാന്‍ കാണും....അങ്ങനെ ആ വര്‍ഷവും ഞങ്ങള്‍ ഒരുമിച്ചു ഇരിക്കുന്നു....
ഒപ്പം ഇരിക്കുന്ന മഹാന്മാര്‍ ഞങ്ങളെയും സഹിച്ചു ഇരിക്കും. സാര്‍ ഇല്ലാത്ത പിരീഡില്‍ സംസാരിക്കുന്നവരുടെ പേര് എഴുതാന്‍ ലീഡര്‍ പോയി നില്‍കും....എന്തുകൊണ്ടോ എന്തോ,ഒരു നിയമം ഉണ്ടാക്കിയാല്‍ അത് ലംഘിചില്ലേല്‍ ഞങ്ങക്ക് പെട്രോൾ വില കൂട്ടാതെ ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടി വരുന്ന നമോയെപ്പോലെയാ,വല്ലാത്ത ഒരു വൈക്ലബ്യം . 'ക്ലാസിൽ സംസാരിക്കരുത്' എന്ന് പറയുമ്പോള്‍ ഞാനും അവനും ചുണ്ട് അനക്കാതെ ഒരു പ്രത്യേക രീതിയില്‍ സംസാരിക്കും..എന്നിട്ട് ഒന്നും അറിയാത്ത പോലെ ഇരിക്കും .ഞങ്ങടെ ആ ടെക്നിക് ഞങ്ങടെ ഒപ്പം ഇരിക്കുന്ന ജോസ് ലീഡർക്ക് പറഞ്ഞു കൊടുത്തു....അതോടെ ആ പണി പാളി...രണ്ടു പ്രാവശ്യം അടി കിട്ടിയപ്പം ഞങ്ങള്‍ സ്ട്രാറ്റജി മാറ്റി. വറുത്ത പുളിങ്കുരു അജ്മല്‍ വീട്ടീന്നു കൊണ്ട് വരും..എന്നിട്ട് ക്ലാസ് നിശബ്ദം ആയി ഇരിക്കുമ്പോള്‍ ഞങ്ങള്‍ കറുമുറാ എന്ന് വായിലിട്ട് ചവയ്ക്കും .ലീഡർ പേര് എഴുതാമെന്നു കരുതിയാൽ, ഞങ്ങൾ സംസാരിക്കുന്നതും ഇല്ല എന്നാല്‍ ഒച്ച ഉണ്ടാവുന്നും ഉണ്ട്...
അപ്പൊ ലീഡര്‍ക്ക് ആകെ ചൊറിച്ചില്‍ ആയി...
ഞങ്ങടെ സംസാരം നിര്‍ത്തിച്ച ജോസിനെ അന്നെ ഞാനും അജ്മലും സ്കെച്ച് ചെയ്തു എന്ന് ജോസിന് മനസിലായതോട് കൂടി അവന്‍ ഞങ്ങളില്‍ നിന്നും ഒരു പാര പ്രതീക്ഷിച്ചു ആണ് നടപ്പ്....
ദേഹോപദ്രവം വഴി ആണോ,വേറെ വല്ല ഏണിയും ആണോ എന്നാ കണ്ഫ്യൂശന്‍ മാത്രമേ അവനു ഉള്ളു ....
ഈ ജോസിന്റെ അപ്പച്ചൻറെ തല നല്ല ഒന്നാന്തരം തരിശുഭൂമി ആണ് ലോക്ക്ഡൗൺ കാലത്തെ ഹൈവേ പോലെ അവിടെയും ഇവിടെയും ഓരോ മുടികൾ കാണാം ...ആ ഒരു ഗുണം ദൈവം സഹായിച്ചു അവനും ആവുംവിധം ഉണ്ട്....ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം തന്നെ അവൻ്റെ തലയില്‍ റണ്‍വേ തെളിയാന്‍ തുടങ്ങി.....
ഇക്കാര്യത്തിൽ ആൾറെഡി ചെറിയ ഒരു കോംപ്ലക്സിൽ നിൽക്കുന്ന അവനെ ചൂടാക്കാൻ എരിതീയില്‍ എണ്ണ എന്നത് പോലെ ഞാനും അജ്മലും കൂടി വൈകുന്നേരം ആവുമ്പോള്‍ ''അളിയാ നിൽ!!" എന്ന് പറഞ്ഞു അവനെ പിടിച്ചു നിർത്തി അവൻ്റെ മുഖത്ത് നോക്കി മുടി ചീകാന്‍ തുടങ്ങി...അവനു ആകെ ഡൌട്ട് അടിച്ചു ഞങ്ങളോട് ചോദിച്ചു “എന്തോന്നെടെയ് %$%$% നീ ഒക്കെ എന്തിനാ എന്റെ മുഖത്ത് നോക്കി മുടി ചീകുന്നെ?”
സ്വാഭാവികം ആയ സംശയം...
ഞാന്‍ പറഞ്ഞു “അളിയാ...ഇവിടെ വേറെ കണ്ണാടി ഇല്ല,നിൻറെ നെറ്റിയില്‍ ആണേല്‍ നല്ല റിഫ്ലക്ഷന്‍ ഉണ്ട്,അതില്‍ ഞങ്ങടെ മുഖം ശരിക്കും കാണാം...”
മച്ചാന്‍ ആകെ ഡെസ്പ് അടിച്ചു....
രണ്ടു ദിവസം കഴിഞ്ഞു ഞാനും അജ്മലും ഞങ്ങളുടെ പ്ലാനിന്റെ രണ്ടാം ഘട്ടം തുടങ്ങി...
അവനും ഞാനും ഇരുന്നു ഒരു സാങ്കല്പിക വൈദ്യനെ അങ്ങ് സൃഷ്ടിച്ചു...ഒരു പേരും നല്‍കി “അഗസ്ത്യന്‍ വൈദ്യന്‍” എന്നിട്ട് അയാളുടെ മരുന്നുകളെ കുറിച്ച് ചര്‍ച്ചയും...
പയ്യെ പയ്യെ ലവന്‍ ഇത് ശ്രദ്ധിച്ചു...
ശ്രദ്ധ ഇങ്ങോട്ട് ആയപ്പോള്‍ ഞങ്ങള്‍ അവൻ കേൾക്കെ അയാളുടെ “കേശവര്‍ധിനീ തൈല,” ത്തെ കുറിച്ച് ചര്‍ച്ച തുടങ്ങി...
ലവന്‍ അങ്ങ് ആകാംക്ഷ കൊണ്ട് തലയിലെ ഉള്ള മുടികള്‍ വരെ എണീറ്റ് നിന്ന് മുക്കാലാ മുക്കാബലാ പാടാന്‍ തുടങ്ങി (അന്ന് ആ പാട്ടാ ഹിറ്റ് )
അവന്‍ ഞങ്ങളോട് ആ മരുന്നിനെ കുറിച്ച് ചോദിച്ചു
ഞാന്‍ പറഞ്ഞു “അളിയാ അതൊരു തൈലം ആണ്...നല്ല വില ഉള്ളതാണ് അതിനു,ഏതൊക്കെയോ നാട്ട് മരുന്നുകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാ,കരടി നെയ് ഒക്കെ ചെര്‍ക്കുന്നോണ്ട് സംഭവം കിട്ടാന്‍ വലിയ പാടാണ്....”
അവന്‍ :” അളിയാ നീ എങ്ങനെ എങ്കിലും എനിക്ക് അല്പം ഒപ്പിച്ചു താടെയ്...പൈസ ഒക്കെ നമുക്ക് ശരിയാക്കാം “
ഞാന്‍ :”നോക്കട്ടെ അളിയാ...പക്ഷെ ആദ്യമേ തന്നെ ഫുള്‍ മരുന്ന് കിട്ടില്ല...ഇത്തിരി സാമ്പിള്‍ കിട്ടുമോ എന്ന് നോക്കട്ടെ,അത് ഫലിച്ചാല്‍ മാത്രം പൈസ കൊടുത്തു ഫുള്‍ മേടിച്ചാ മതി,അല്ലാതെ ചുമ്മാ പൈസ കളയണ്ടാ” (പൈസ വച്ച് പറ്റിക്കാന്‍ അന്നും ഇന്നും ഒരു വിഷമം ഞങ്ങള്‍ക് ഉള്ളത് ലവന്റെ ഭാഗ്യം)
അങ്ങനെ ലവന്‍ എല്ലാ ദിവസവും “സാമ്പിള്‍” തിരക്കാന്‍ തുടങ്ങി...അത് ഡിലെ ആക്കാന്‍ തുടങ്ങിയപ്പോള്‍ അവനു അതിനോടുള്ള മോഹം വര്‍ദ്ധിച്ചു.(കേട്ടിട്ടില്ലേ "Scarcity of a commodity always creates Demand" എക്കണോമിക്സ് )
അങ്ങനെ ഒരു ശനിയാഴ്ച ഞാനും അജ്മലും കൂടി അജ്മലിന്റെ വീട്ടില്‍ വച്ച് ആ “തൈലം” ഉണ്ടാക്കി.
അതിനു ഉപയോഗിച്ച അസംസ്കൃത വസ്തുക്കള്‍ ചുവടെ പറയുന്നു ( ആര്‍കും പരീക്ഷിക്കാം..ബട്ട് അണ്ടര്‍ ദെയർ ഓണ്‍ റിസ്ക് )
കരി ഓയില്‍ - അര സ്പൂണ്‍ (കിട്ടിയില്ലെങ്കിൽ മീൻ വറുത്ത ശേഷം ബാക്കി വന്ന എണ്ണ ആയാലും ഓക്കേ)
വിനാഗിരി – അര സ്പൂണ്‍
അരച്ച മഞ്ഞള്‍ - ഒരു നുള്ള് (കിട്ടിയില്ലെങ്കിൽ മഞ്ഞപ്പൊടിയിൽ വെള്ളം ചേർത്ത് എടുത്താലും മതി )
തുപ്പല്‍ (എന്റെയോ അജ്മലിന്റെയോ) – ഒന്ന്
കാന്താരി മുളകിന്റെ സത്ത് - എതിരാളിയോടുള്ള ദേഷ്യത്തിന് പാകം ആവും വിധം
കാമെല്‍ കമ്പനിയുടെ പശ – രണ്ടു സ്പൂണ്‍
വാർണിഷ് - ഒരു തുള്ളി(വീട്ടില്‍ പെയിന്റിങ്ങ് നടക്കുന്നുണ്ടെങ്കിൽ മാത്രം,ഇല്ലേല്‍ അത് ഒഴിവാക്കാം )
ഇവ എല്ലാം കൂടി ഒരു ചിരട്ടയിൽ ഇട്ടു മിക്സ് ചെയ്തു ഒരു ചെറിയ കുപ്പിയില്‍ ആക്കുക..ഹോമിയോ ഗുളിക കിട്ടുന്ന കുപ്പി ആണ് ഉത്തമം
+++
ഞങ്ങള്‍ അടുത്ത വെള്ളിയാഴ്ച ആയപ്പോ ഈ മരുന്ന് അവനു കൊണ്ട് കൊടുത്തു. വിശ്വാസം വരാന്‍ വേണ്ടി കുപ്പിയുടെ പുറത്തു വല്ല്യുമ്മ ഉപയോഗിച്ചിരുന്ന ഏതോ ഒരു തൈലവും പുരട്ടി...അപ്പൊ കുപ്പിക്ക് ആ മണം കിട്ടും...
എന്നിട്ട് ഉപയോഗ ക്രമം പറഞ്ഞു
“ഡേയ് , ഈ മരുന്ന് നീ നെറ്റിയിലും നെറ്റിയുടെ ഭാഗത്ത് ഉള്ള മുടിയിലും പുരട്ടുക...രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ ചെയ്യണം, എന്നിട്ട് നേരെ വെളിയില്‍ പോയി ഏഴര മണി മുതല്‍ ഉള്ള വെയില് കൊള്ളിക്കണം,ഒരു ഒന്‍പതര വരെ വെയിലത്ത് ഇരിക്കണം,ആരോടും മിണ്ടരുത് ...മിണ്ടിയാല്‍ ഫലം പൂര്‍ണം ആവില്ല.എന്നിട്ട് ഒരു പത്തു മണി വരെ പിന്നെ വീടിന്റെ ഉള്ളില്‍ ഇരിക്കണം എന്നിട്ട് ഫാനിന്റെ കാറ്റ് കൊള്ളിക്കണം..എന്നിട്ട് ഉച്ച ആവുമ്പോള്‍ കുളിക്കണം,ഷാംപൂ ഉപയോഗിക്കുകയേ ചെയ്യരുത്....”
അങ്ങനെ തിങ്കളാഴ്ച ആയി..ഞാനും അജ്മലും വല്ലപ്പോഴും ഒക്കെ ഉണ്ടാവുന്ന പോലെ വളരെ സന്തോഷത്തോടെ സ്കൂളിലേക്ക് പോയി,ലവനെ കാണാന്‍....
അവന്‍ വന്നു..പക്ഷെ മുന്‍ ഭാഗത്ത് ഉണ്ടാരുന്ന രണ്ടു ഇഞ്ച് നീളം ഉള്ള മുടികളില്‍ ഭൂരിഭാഗവും അഞ്ചു എമ്മെമ്മില്‍ താഴെ സൈസില്‍ ആയി മാറിയിരുന്നു....ഒട്ടിപ്പോയ മുടികള്‍ കത്രിക വച്ച് മുറിച്ചത് കൊണ്ട് പറ്റിയതാണ്...
ഔഷധകൂട്ടിന്റെ ഗുണം കൊണ്ട് ആവണം നെറ്റിയുടെ കുറച്ചു ഭാഗം അല്പം നിറ വ്യത്യാസം കൂടി ഉണ്ടായി!!
കറുപ്പല്ല...ചുവപ്പ്...ചൊറിഞ്ഞു ചൊറിഞ്ഞു ചുവപ്പ് ആയതാണ് പോലും....
അന്ന് അവന്‍ ഞങ്ങളോട് പറഞ്ഞ സ്നേഹ സംഭാഷണം ഞാന്‍ വായനക്കാരുടെ അഭിരുചിക്ക് അനുസരിച്ച് വിട്ടു തരുന്നു ....
ഇപ്പോളും അവന്‍ ഞങ്ങളോട് പറയും,” ഡേയ്...ശത്രുക്കളോട് പോലും ഇങ്ങനെ കാണിക്കല്ലേ “ എന്ന്
No comments:
Post a Comment