ബസ് യാത്രകൾ പണ്ട് മുതൽക്കേ ഒരു വീക്നെസ് ആയിരുന്ന എനിക്ക്, ഏഴാം ക്ലാസിൽ ജവഹർ നവോദയയിൽ ഗിത്താർ പഠനത്തിനായി വൈകുന്നേരം 60 പൈസ ടിക്കറ്റിൽ പോകാൻ ഉണ്ടായിരുന്ന അനുവാദം ആയിരുന്നു ജീവിതത്തിൽ ആദ്യമായി സ്വന്തമായി ബസ് യാത്ര ചെയ്യാൻ കിട്ടിയ സന്ദർഭം. കലക്ടറേറ് മുതൽ പാലസ് റോഡ് വരെ ഉള്ള ആ ഒരു കിലോമീറ്റർ യാത്ര അക്കാലത്തെ എന്റെ എവറസ്റ് കീഴടക്കൽ ആയി ഞാൻ വ്യാഖ്യാനിച്ചു പോന്നു. പഠിക്കാനുള്ള ഉപകരണങ്ങൾ ബാലഭവനിൽ തന്നെ ഉണ്ട് എന്നതിനാൽ മിക്കവരും അത് ഉപയോഗിച്ചിരുന്നു എങ്കിലും, കാക്കയ്ക്ക് തൻകുഞ്ച് പൊൻകുഞ്ച് താൻ എന്ന പോളിസിയിൽ അടിയുറപ്പിച്ചതിനാൽ മ്മടെ സ്വന്തം ഗിത്താർ ഞാൻ ഡെയിലി ചുമന്നുപോയ്ക്കൊണ്ടിരുന്നു.(അങ്ങനെയും ഒരു Clause ഉണ്ടായിരുന്നു, ആവശ്യമുള്ളവർക്ക് സ്വന്തം instruments കൊണ്ടുച്ചെല്ലാം). ഒരു മണിക്കൂർ ക്ലാസ്സിൽ അര മണിക്കൂർ കഴിയുമ്പം 10 മിനിറ്റ് ഇന്റർവെൽ ഉണ്ട്. ഒരിക്കൽ ആ interval സമയത്തു വെള്ളം കുടിക്കാൻ പോയി തിരികെ വന്നപ്പോ കണ്ട കാഴ്ച , ബാലഭവനിൽ ഞാൻ ചേരുന്നതിനു മുന്നേ അവിടെ ഉണ്ടായിരുന്ന ഒരു നരുന്ത്(ചെന്ന അന്ന് മുതൽ അവനു എന്നോട് എന്തോ ഒരു കലിപ്പുണ്ട്,സ്വന്തമായി ഗിത്താറും കൊണ്ട് വന്നിരുന്ന 3 പേരിൽ ഒരുവൻ ആയതുകൊണ്ട്) ഞാൻ നോക്കിയപ്പോ എന്റെ ഗിത്താർ എടുത്തു, ടീവിയിൽ രാമായണയുദ്ധത്തിൽ കാണിക്കുന്ന ഗദ വീശുന്നത് പോലെ വീശി കളിക്കുന്നു..സ്വതവേ ക്ഷമാശീലനായിരുന്ന ഞാൻ ആ നിമിഷം തന്നെ കണ്ണുകളിൽ ഇരുട്ട് കയറുന്ന ഒരു മൂഡ് വന്നത് മാത്രം ഓർമ്മയുണ്ട്..പിന്നീട് ഓർമ്മ വരുമ്പോൾ ഞങ്ങളുടെ മാസ്റ്റർ (ഗിത്താർ മാഷ്)ടെ ടേബിളിന്റെ സൈഡിൽ ഞാനും അവനും നിൽപ്പുണ്ട് (സഹ ബാലഭവനിസ്റ്റുകൾ പറഞ്ഞു പിന്നീട് ഞാൻ അറിഞ്ഞു,അവന്റെ കയ്യിൽ നിന്നും ഗിത്താർ പിടിച്ചു വാങ്ങി നല്ല A ക്ലാസ്സ് തേമ്പ് ഞാൻ കൊടുത്തെന്നും,അടിയുടെ ഇടയിൽ തൊട്ടടുത്ത ശാസ്ത്രീയഗാന ക്ലാസിനെ divide ചെയ്തിരുന്ന പാർട്ടീഷൻ വാൾ (തടി സ്റ്റാൻഡ്) ഒക്കെക്കൂടെ മറിച്ചിട്ടു അവൻ ഏരിയ വിട്ടു പോയി ലാൻഡ് ചെയ്തെന്നും.. ഹവ്വെവർ ആ ഒരു സംഭവത്തോട് കൂടി 2 മാസം കൊണ്ട് ആ പ്രൈവറ്റ് ബസ് യാത്രയും നിന്ന് കിട്ടി.
പിന്നീട് കാലങ്ങൾ കടന്നു പോയി,പത്താം ക്ലാസ് കഴിഞ്ഞു ആലപ്പുഴ നിന്നും കായംകുളത്തേക്ക് KSRTC ബസ്സിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിഞ്ഞത് കിരീടത്തിലെ മറ്റൊരു പൊൻതൂവൽ ആയി..വലിയവരുടെ കൂടെ അര ടിക്കറ്റ് എടുത്തു പോകുന്നത് പോലല്ലല്ലോ, സ്വന്തമായി ഫുൾ ടിക്കറ്റു എടുത്തു ബാക്കി പൈസയും വാങ്ങി ഒക്കെ ഉള്ള ആ യാത്രയുടെ സുഖം..അന്നത്തെ ടിക്കറ്റ് ഒക്കെ ഞാൻ ലോക്കറിൽ വയ്ക്കുന്ന സ്വർണ്ണത്തിനേക്കാൾ വിലമതിച്ചിരുന്നു.തറവാട്ടിലെ 'സ്വയാത്ര'തുടങ്ങിയിട്ടില്ലാത്ത പിള്ളേരുടെ ഒക്കെ മുന്നിൽ ഞാൻ ആ ടിക്കറ്റുകൾ എടുത്തു വീശിക്കാണിച്ചു.നരസിംഹത്തിൽ വെള്ളത്തിൽ നിന്നും പൊങ്ങി വന്നിരുന്ന ഇന്ദുചൂഢന് കിട്ടിയിരുന്ന പോലത്തെ വരവേൽപ്പായിരുന്നു അവരുടെ മുന്നിൽ എനിക്ക്...
പിന്നീട് പ്രീഡിഗ്രി ആയപ്പോൾ ആയിരുന്നു പ്രൈവറ്റ് ബസ് യാത്ര എന്നത് ജീവിതത്തിലെ ഏറ്റവും രസകരമായ യാത്രകളിൽ ഒന്നായി മാറിയത്.കലക്ടറേറ്റിൽ നിന്നും 9:20 നു കഞ്ഞിപ്പാടത്തേക്കു പോകുന്ന 'മിഹ്റാജ്' ബസ്സു കഴിഞ്ഞാൽ പിന്നെ ,9:50നു ഇരട്ടക്കുളങ്ങരയ്ക്കു പോകുന്ന "സുപ്രഭാതം" ബസ് ആണ് നേരിട്ട് കോളേജിലേക്ക് പോകാൻ കഴിയുന്ന വണ്ടികൾ, അല്ലെങ്കിൽ പിന്നെ ഏതേലും "മണ്ണഞ്ചേരി" ബസ്സിൽ കയറി മെഡിക്കൽ കോളേജിൽ ഇറങ്ങി, അവിടുന്ന് ഓടി ഇരട്ടക്കുളങ്ങര/കഞ്ഞിപ്പാടം റൂട്ടിലേക്കുള്ള ബസ് പിടിക്കണം, പക്ഷെ 2 ബസ്സിനും 40 പൈസ വച്ച് കൊടുക്കണം (സ്വതവേ ഒരു ബസ്സിനുള്ള 40 പൈസ പോലും ST കൊടുക്കാതിരിക്കാനാണ് നമ്മള് നോക്കുന്നത്) തിരികെ ഉള്ള വരവും ഏകദേശം ഇതുപോലെ..കോളേജിൽ നിന്നും നേരിട്ട് "കടപ്പുറം/റെയിൽവേ സ്റ്റേഷൻ "വഴിയുള്ള ബസ്സ് പിടിക്കും.
ഇതിൽ മിഹ്റാജ് ബസ്സിനുള്ള പ്രത്യേകത എന്താണെന്ന് വച്ചാൽ കാണാൻ ഒടുക്കത്തെ ലുക്ക് ആണ്.പാട്ടു സെറ്റ് ഒക്കെ ഉണ്ട്, ഫ്രന്റ് ഗ്ലാസ്സിൽ കാൽ ഭാഗം നിറഞ്ഞു നിൽക്കുന്ന ഒരു സ്വർണ്ണ നിറത്തിലെ പേപ്പർ, സീറ്റുകൾ ഒക്കെ കിടു കുഷ്യൻ,സാധാരണ ബസ്സിനെക്കാൾ നടുവിലെ പാസേജിനു വീതി കൂടുതൽ തോന്നും,(സാധാരണ ബസ്സുകളിൽ പാസേജിന്റെ നടുവിൽ ഉള്ള തൂണുകൾക്കു പകരം ഇതിൽ scattered ആയി രണ്ടു സൈഡിലേയും സീറ്റുകളുടെ അടുത്തായി പിടിപ്പിച്ചിരുന്ന തൂണുകൾ ആണ്,വണ്ടിയിൽ സീറ്റ് കിട്ടിയില്ലെങ്കിൽ നടുവിലെ പാസേജിൽ വേണേൽ ഒരു കസേര ഇട്ടു ഇരിക്കാം..അജ്ജാതി സ്പേസ്.
ബാക്ക് സൈഡിലെ നീണ്ട സീറ്റിൽ ആയിരുന്നു ഞങ്ങളുടെ സ്ഥിരം കുറ്റി,കിളി ആയി നിൽക്കുന്ന ചേട്ടനുമായി ഞങ്ങൾ നല്ല കമ്പനിയും ആയിരുന്നു,പുള്ളി മാത്രമല്ല ഈ ബസ്സിലെ എല്ലാ സ്റ്റാഫുമായും ഞങ്ങൾ സൗഹൃദം പുലർത്തിയിരുന്നു, അതുകൊണ്ടു തന്നെ പൊതുവെ ബാക്കി വണ്ടികൾ ST കൊടുത്തു പോവുന്ന പിള്ളേരെ കയറ്റാൻ മടിക്കുമ്പോൾ,ഇവർ എവിടെവച്ചു ഞങ്ങളെ കണ്ടാലും വണ്ടി നിർത്തി തരുമായിരുന്നു.തന്നെയുമല്ല രാവിലത്തേയും വൈകിട്ടതെയും ട്രിപ്പിൽ ആ ബാക്ക് സീറ്റ് പരമാവധി ഒഴിച്ചിടാൻ കിളികൾ ശ്രദ്ധിക്കുമായിരുന്നു.ഞങ്ങൾ കയറിയാൽ ഞങ്ങൾക്ക് ഇരിക്കാൻ.അതുകൊണ്ടു ഒക്കെ തന്നെ കണ്ടക്ടർ മറന്നാലും കിളിയുടെ കയ്യിൽ ST പൈസ ആയ 40 പൈസ ഈ വണ്ടിയുടെ കാര്യത്തിൽ ഞങ്ങൾ കൊടുത്തു പോന്നു.
അങ്ങനിരിക്കെ ഒരു ദിവസം ഉച്ച തിരിഞ്ഞു ക്ലാസ് ഇല്ലാത്തതു കൊണ്ട് കോളേജിന്റെ അടുത്ത് താമസിക്കുന്ന ഒരു ഗ്യാങ്, ടൗണിലേക്ക് സിനിമ കാണാൻ പോകാൻ വേണ്ടി "കളർകോട്"സ്റ്റോപ്പിൽ നിന്നും മിഹ്റാജിൽ കയറി,ഓഫ് ടൈം ആയതുകൊണ്ട് മിക്ക സീറ്റും കാലിയായിരുന്നു. ഫ്രണ്ടിലെ സീറ്റുകൾ ഒഴിവു ഉണ്ടായിട്ടും ഇവർ ബാക്കിലെ സീറ്റിൽ തന്നെ ഇരുന്നു,(മുൻപൊരിക്കൽ ആ സീറ്റിന്റെ പേരിൽ ഞങ്ങൾ ഇവന്മാരുടെ അടുത്ത് ഉടക്ക് ഉണ്ടാക്കിയിട്ടുണ്ട്).കോളേജ് സ്റ്റോപ്പിൽ നിന്നും ഞങ്ങൾ കയറും എന്ന് അറിയാവുന്ന കിളിച്ചേട്ടൻ അവരോടു മുന്നോട്ടു പോയി ഇരുന്നോളാൻ പറഞ്ഞു,അവന്മാർ ഒരു വിധത്തിൽ പോവില്ല,ബസ് കോളേജ് ജംക്ഷനിൽ എത്തി,ഞങ്ങൾ കയറി ഇവന്മാരെ കണ്ടത് കൊണ്ട് വഴക്കു വേണ്ട എന്ന് കരുതി സൈഡ് സീറ്റിൽ ഇരുന്നു.ഫ്രണ്ട് ഡോറിലൂടെ പെൺപിള്ളേർ കയറിയതും ഇവന്മാർ അലമ്പ് തുടങ്ങി..മിഹ്റാജിലെ സ്റ്റാഫ് ഒന്നും മിണ്ടിയില്ല,കാരണം അവന്മാർ അവിടുത്തെ ലോക്കൽസ് ആയതുകൊണ്ട് സമരം നടക്കുമ്പോൾ വണ്ടിക്കു ഏറു കിട്ടാൻ സാധ്യത ഉണ്ട്.അങ്ങനെ വണ്ടി നീങ്ങി തുടങ്ങി.ഇടയിൽ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഗ്യാങിലെ ചിലർ പിന്നിലെ കമ്പിയിൽ കൈ പിടിച്ചു ഇരിക്കുന്നു, കൂട്ടത്തിലെ ഏറ്റവും വലിയ ഊള "കുള്ളൻ മനോജ്" കൈ ഒക്കെ കെട്ടി 'അലക്സാണ്ടർ ചക്രവർത്തി സിംഹാസനത്തിൽ ഇരിക്കുന്ന റോളിൽ' കാലുമ്മേ കാലും വച്ച് പൊളി പോസിൽ ഇരിക്കുന്നു, മുഖത്ത് ഞങ്ങളോടൊക്കെ പുശ്ച ഭാവം. അവർ കാണിക്കുന്ന ഊളത്തരങ്ങൾ മുന്നിലെ പെൺകുട്ടികൾ കാണുന്നുണ്ടോ എന്നതിൽ മാത്രമാണ് അവൻ്റെ ശ്രദ്ധ. കോളേജ് ജംക്ഷൻ കഴിഞ്ഞാൽ "ചുടുകാട്","തിരുവമ്പാടി""മെഡിക്കൽ കോളേജ്" ഈ മൂന്നു സ്റ്റോപ്പ് ആണ് ഉള്ളത്, അതിൽ തിരുവമ്പാടിക്കും മെഡിക്കൽ കോളേജിനും ഇടയിൽ ഒരു 'അലിഖിത'സ്റ്റോപ്പ് ഉണ്ട്,ചില ബസുകൾ അവിടെ ആളുകൾ ഉണ്ടെങ്കിൽ നിർത്തും,ഇല്ലെങ്കിൽ ഇല്ല..അതുകൊണ്ടു തിരുവമ്പാടി മുതൽ ഉള്ള ട്രിപ്പിന് സ്പീഡ് കൂടുതൽ ആണ് (സ്റ്റോപ്പ് നിർബന്ധം ഇല്ലാത്തതു കൊണ്ട്).എന്തായാലും തിരുവമ്പാടി കഴിഞ്ഞു വണ്ടി നൂറേ നൂറിൽ (വേണേൽ ഒരു 50 കുറയ്ക്കാം) പൊയ്ക്കൊണ്ടിരിക്കുന്നു,പിന്നിൽ നിന്നും "ശാന്തമീ രാത്രിയിൽ" ഒക്കെ ഉച്ചത്തിൽ കേൾക്കാം.പെട്ടെന്നാണ് ജംക്ഷൻ എത്തുന്നതിനു തൊട്ടു മുൻപുള്ള പെട്രോൾ പമ്പിൽ നിന്നും ഒരു വണ്ടി റോങ്ങ് സൈഡ് ആക്കി മെയിൻ റോഡിലേക്ക് കയറിയത്.വണ്ടിയിൽ ആളുകൾ കുറവായതു കൊണ്ട് ഫ്രണ്ട് ഗ്ലാസ്സിലൂടെ ആ വണ്ടിയുടെ വരവ് കണ്ട ഞാൻ മുൻ സീറ്റിലെ കമ്പിയിൽ കൈ മുറുക്കിയതും ഡ്രൈവർ ബ്രെക്കിൽ 'ആഞ്ഞു ചവിട്ടിയതും ഒരുമിച്ചായിരുന്നു.എൻ്റെ അതേ സീറ്റിൽ ഒപ്പം ഉണ്ടായിരുന്ന സഹോ,കൈ കൊണ്ട് കമ്പിമ്മേ പിടിക്കാൻ മുഖം സമയം കൊടുത്തില്ല!! എന്ന പേരും പറഞ്ഞു ഫ്രണ്ട് സീറ്റിലെ കമ്പി കീഴ്ത്താടി കൊണ്ട് ബ്ലോക്ക് ചെയ്തു കടിച്ചു പിടിച്ചേക്കുന്നതു കണ്ടു !!
ഈ സമയത്താണ് പാട്ടിൻ്റെ ചരണത്തിലെ "തകിൽ പുറം കൊട് ജും തജുംതജുംതജും തജുംജും.." എന്നതിന്റെ അവസാന ഭാഗവും പാടിക്കൊണ്ട് മ്മടെ 'അലക്സാണ്ടർ ചക്രവർത്തി', സിംഹാസനത്തിൽ ഇരുന്ന അതെ പൊസിഷനിൽ തന്നെ മുന്നോട്ടു തെന്നി പായുന്നത് കണ്ടത്. അനൗൺസ്മെന്റ് വണ്ടികൾ പാസ് ചെയ്തു പോകാൻ നേരം ശബ്ദം കൂടിക്കൂടി വന്നു നമ്മളെ പാസ് ചെയ്തു കഴിയുമ്പോൾ ശബ്ദം കുറഞ്ഞു പോകുന്നത് പോലെ ,അവസാനഭാഗത്തെ "തജുംജും" പിച്ച് ഔട്ടായി നേരിയ ശബ്ദത്തിൽ വണ്ടിയുടെ മുൻഭാഗത്തായി കേട്ടു,അതോടൊപ്പം തന്നെ തറയിലെ ഷീറ്റ് തകിടിൽ ചെരുപ്പ് ഉരയുന്ന 'ശ് ശ് ശ് ..' ശബ്ദവും..പോകുന്ന വഴിയിൽ കമ്പികൾ ഒന്നും ഇല്ലാത്തതു കൊണ്ട് അവനു "Temporary Halt" ഒന്നും ഉണ്ടായില്ല,Straight delivery ആയിരുന്നു. ബാക്ക് സീറ്റിൽ നിന്ന് 'തകിൽ പുറം കൊട് തജുംതജും" എടുത്തു ഒപ്പമുള്ളവരോട് റ്റാറ്റാ പോലും പറയാതെ തുടങ്ങിയ ആ സ്ലൈഡിങ് , ചെന്ന് നിന്നതു ഡ്രൈവറുടെ അടുത്തുള്ള ഗിയറിനോട് ചേർന്നുള്ള ആ വലിയ ബോക്സ് പോലത്തെ സാധനത്തിന്റെ അടുത്ത് ബ്ലോക്ക് ആക്കി വച്ചിരുന്ന കമ്പിയിൽ. അരമുതൽ പാദം വരെ കമ്പിക്ക് ഇപ്പുറത്തും ശിഷ്ടഭാഗം അപ്പുറത്തും ആയി,മോറോവർ ചെന്ന വഴിക്കു ബോക്സിനു ഒരു ചുടുചുംബനവും നൽകി "ഇനി ഇച്ചിരി റസ്റ്റ് എടുത്തിട്ട് പോകാം"എന്ന സ്റ്റൈലിൽ വലിയുപ്പാടെ സ്വർണ്ണ നിറമുള്ള മൾബറി സിൽക്കിന്റെ ജുബ്ബ അയയിൽ അലക്കി ഉണക്കാൻ ഇട്ടിരിക്കുന്ന അതേ പോസിൽ അവൻ കിടന്നു.ബോയ്സിന് വരാൻ അനുവാദമില്ലാത്ത ഈ സ്ഥലത്തു അവൻ എങ്ങിനെ വന്നു എന്ന് ഡ്രൈവർ ചിന്തിക്കുന്നതിനു മുന്നേ, ഓടി ചൂടായി പഴുത്തു ഇരിക്കുന്ന ആ പെട്ടിക്കു മൂക്കുൾപ്പടെ ഒരു ഫ്രഞ്ച് കിസ്സ് "ശക്തമായി " അടിച്ചത് മൂലം വീർത്ത ചുണ്ടുമായി അവൻ എണീറ്റു.
"വല്ലതും പറ്റിയോ മോനെ?" എന്ന് ഫ്രണ്ടിൽ ഇരുന്ന ഒരു അമ്മച്ചി ചോദിച്ചതിന്'ഹിപ്പം ഫീണേനെ,ഫാഗ്യത്തിന് ഹൊന്നും ഫറ്റിയില്ല ഹമ്മച്ചീ!!" എന്ന് ധിറുതിയിൽ മറുപടി കൊടുത്തു പെട്ടെന്ന് തന്നെ ഫ്രണ്ട് ഡോർ തുറപ്പിച്ചു അവൻ വെളിയിൽ ഇറങ്ങി പിന്നിലേക്ക് നടന്നു, (ഇന്നും അവൻ്റെ ആ Presence of mind എന്നെ അത്ഭുതപ്പെടുത്തുന്നു , മുഖമടിച്ചു വീണതിന്റെ ഒരു മരവിപ്പും ഹാങ്ങോവർ ഉണ്ടായിട്ടു പോലും സംഭവിച്ചതൊക്കെ ഞൊടിയിടയിൽ മനസിലാക്കി അധികം നാറാതെ,താൻ ഇറങ്ങേണ്ട സ്റ്റോപ്പ് ആയില്ല എന്ന് അറിയാമായിരുന്നിട്ടു പോലും ബസ്സിൽ നിന്നും ഇറങ്ങി മുങ്ങാൻ കാണിച്ച ആ ധീരത) ഞങ്ങൾ ഉൾപ്പടെ അന്ന് ചിരിച്ച ആ ചിരിയിൽ, ചിരി അടക്കിപ്പിടിച്ചിരുന്ന പെണ്ണുങ്ങളും പൊട്ടിച്ചിരിച്ചു..സ്റ്റോപ്പ് എത്തുന്നതിനു മുന്നേ ലവൻ ഇറങ്ങിയത് കണ്ടു അവൻ്റെ ബാക്കി ടീമ്സും അവിടെ തന്നെ ഇറങ്ങി.മുന്നിൽ എടുത്തു ചാടിയ വണ്ടിക്കാരനെ തെറി വിളിക്കാൻ പോലും മറന്നു ഡ്രൈവറും ചിരി..
എന്തായാലും അടുത്ത രണ്ടു ദിവസം അവൻ കോളേജിൽ വന്നില്ല,പക്ഷെ അവനെ കണ്ട ഒരു ഫ്രണ്ട് പറഞ്ഞറിഞ്ഞു ആ ഇടിയിൽ മനോജിന്റെ ചുണ്ടു കണ്ടാൽ തക്കാളി കൊത്തിയെടുത്തു പറക്കുന്ന കാക്കയെ പോലെ തോന്നിയിരുന്നു എന്ന്... മഴത്തുള്ളിക്കിലുക്കത്തിൽ കുതിരയുടെ മുത്തം കിട്ടിയ കൊച്ചിൻ ഹനീഫയുടെ ചുണ്ടു പോലെ)