നാടിന്റെ സുഖശീതളമായ അന്തരീക്ഷത്തിൽ നിന്നും ഗൾഫിലെ സുഖോഷ്ണപരമായ ആഴിയിലേക്കു പറിച്ചു നട്ടപ്പെട്ട നാളുകളുടെ തുടക്കം. പണി നടന്നുകൊണ്ടിരിക്കുന്ന റെംറാം പ്രൊജക്ടിൽ ഞാൻ ജോയിൻ ചെയ്തു.ഒപ്പം ഉള്ള സഹ പ്ലാനറും(ഫിലിപ്പിനോ) ഞാനും ഒരു കാബിനിലും, മാനേജർ (മിസ്രി) ഓപ്പോസിറ്റ് കാബിനിലുമായ് അങ്കം വെട്ടൽ നടത്തിക്കൊണ്ടിരുന്ന കാലം.കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യത്തിൽ ഇടയിൽ 56 കെട്ടിടങ്ങൾ.പുത്തനച്ചിക്ക് പുരപ്പുറം കിട്ടിയ ആവേശത്തിൽ ആദ്യത്തെ ദിവസം ഒരു പിക്കപ്പിൽ ഞാനും സഹപണിയനും കൂടി സൈറ്റിൽ ഒന്ന് കറങ്ങി അടിച്ചു. ഇത് ചെറുത് എന്ന റോളിൽ 'നമുക്ക് ഡെയിലി രാവിലെ ഇവിടെ ഒന്ന് കറങ്ങണം, റൂട്ടും ബിൽഡിങ്ങുകളും മനഃപാഠം ആക്കണം..ഏതു ഉറക്കത്തിൽ ആര് വിളിച്ചു ചോദിച്ചാലും ഓരോ ബിൽഡിങ്ങിന്റെ മുക്കിന്റെയും മൂലയുടെയും പ്രോഗ്രസ്സ് പഴം പോലെ പറഞ്ഞു ഞെട്ടിക്കണം..അങ്ങനെ പിക്കപ്പിൽ ഇരുന്നു റൗണ്ടസ് അടിച്ചു ഫോട്ടോ ഒക്കെ എടുത്തു അര മുക്കാൽ മണിക്കൂര് കൊണ്ട് തിരിച്ചു കാബിനിൽ എത്തി,ഫയലുകൾ അപ്ഡേറ്റ് ചെയ്തു..."ഇത്രേ ഉള്ളോ പണി,പിന്നെന്താ ഒരുത്തനും ഈ പ്രോജക്ടിലേക്കു വരാൻ താല്പര്യം കാണിക്കാത്തത്" എന്ന ഞങ്ങളുടെ ന്യായമായ സംശയത്തിന് ഉത്തരം കിട്ടിയത് അടുത്ത ദിവസം ചെങ്കോലും കിരീടവും ഒക്കെ ധരിച്ചു സൈറ്റിൽ പൂവാൻ റെഡി ആയി സെക്രെട്ടറിയുടെ അടുത്ത് ഡ്രൈവറെ വിളിക്കാൻ പറയാൻ വേണ്ടി ചെന്നപ്പോൾ ആണ്.."അയ്യോ ആ ഡ്രൈവർ ഇന്നലെ ഒരു ദിവസത്തേക്ക് നിങ്ങളെ സൈറ്റ് കാണിക്കാൻ വേണ്ടി വിട്ടതാ, മൂപ്പര് ഒരാളെ ഉള്ളൂ, അങ്ങേരാണ് മുനിസിപ്പാലിറ്റിയിലേക്കും, ഷാർജയിലെ മെയിൻ ഓഫീസിലേക്കും എന്ന് വേണ്ട സ്റ്റേഷനറികൾ വാങ്ങാൻ വരെ പോകുന്നത്.ഇൻ ഷോർട്ട്,ഇനി അങ്ങോട്ട് നടരാജൻ വണ്ടിയിൽ തന്നെ സൈറ്റിൽ പോകണം..'ഇങ്ങനെയാണേൽ ഞാൻ കളിക്കുന്നില്ല' എന്നും പറഞ്ഞു സഹപണിയൻ ബുക്കും വലിച്ചെറിഞ്ഞു ഒരു പോക്ക് പോയി. ഞാൻ ഒറ്റയ്ക്ക് എവിടാ എന്താന്നു പറഞ്ഞു പോകാനാ? അവസാനം എന്തായാലും വലിച്ചു കയറ്റിയതല്ലേ, ഇനി രാജവേഷം നാല് പേരെ കാണിച്ചിട്ട് വരാം എന്ന് കരുതി ഓഫീസിനോട് ചേർന്നുള്ള നാലഞ്ചു ബിൽഡിങ്ങുകളിൽ കയറി പ്രോഗ്രസ്സ് എടുത്ത് പത കീറി (ഓരോന്നിനും 8 നില വച്ചുണ്ടു "ഇത് ചെറിയ കളിയല്ല ഷാനി!!") ഞാൻ കാബിനിൽ എത്തി.ഹെൽമെറ്റും സേഫ്റ്റി ഷൂസും ഒക്കെ അഴിച്ചപ്പോൾ ഒന്ന് പെറ്റെണീറ്റ സുഖം..കിതപ്പിനു ഒരു ഇന്റർവെൽ കിട്ടിയപ്പോ ഞാൻ പറഞ്ഞു "സഹോ, ഇത് നടപ്പുള്ള പണിയല്ല. പ്രോഗ്രസ്സ് എടുക്കാൻ വേറെ വഴി നോക്കിയേ പറ്റൂ"ഞങ്ങൾ മാനേജരോട് കാര്യം പറഞ്ഞു...മൂപ്പർക്ക് വണ്ടിയുണ്ട്.ഒരു ഗാലന്റ് (കമ്പനി വഹ) പക്ഷെ സൈറ്റിലേക്ക് അതിൽ പോയാൽ പണിയാകും.പുള്ളി പ്രോജക്ട് മാനേജരോട് സംസാരിച്ചപ്പോൾ സൈറ്റിലേക്ക് കോമൺ യൂസിനു വച്ചിട്ടുള്ള പജീറോ ഉണ്ട്,അത് വേണേൽ രജിസ്റ്ററിൽ എന്റർ ചെയ്തു ഉപയോഗിക്കാം..പക്ഷെ ലൈസൻസ് വേണം,എന്നോട് ചോദിച്ചപ്പോ ഞാൻ പറഞ്ഞു 'എനിക്കുള്ള ലൈസൻസ് ഇഷ്യൂ ചെയ്യാൻ സ്വല്പം നടപടികൾ കൂടി കഴിയാനുണ്ട് ,ഫൈനൽ ടെസ്റ്റ് പാസാവണം, അതിനുവേണ്ടി അപ്പ്ളൈ ചെയ്യണമെങ്കിൽ 40 ക്ലാസ് അറ്റൻഡ് ചെയ്യണം,അറ്റൻഡ് ചെയ്യാൻ വേണ്ടിയുള്ള ലെർണേഴ്സ് ലൈസൻസിന് അപേക്ഷിക്കണമെങ്കിൽ ആദ്യമേ ഒരു ഡ്രൈവിങ് സ്കൂളിൽ ചേരണം" ഇങ്ങനെ ഒന്ന് രണ്ടു ചെറു കടമ്പകൾ. ബാർബറുടെ മുന്നിൽ രോമാവൃതമായ ബോഡിയുമായ് നിൽക്കുന്ന പട്ടിയെപ്പോലെ ആ വണ്ടിയുടെ താക്കോൽ എന്റെ മുന്നിൽ ഇരുന്നു.
ഇതൊന്നും നടപടിയാവില്ല എന്ന് കണ്ടു പ്രോഗ്രസ്സ് എടുക്കാൻ ഒരു വഴി കണ്ടെത്തി,രാവിലെ സൈറ്റ് റൗണ്ട്സ് കഴിഞ്ഞു വന്നു ഒന്നൊന്നര മണിക്കൂർ ബിസ്കറ്റും ടർക്കിഷ് കോഫിയും കുടിച്ചു സൊറപറയാൻ വരുന്ന ഇയാദ് എന്ന് പേരായ കൺസ്ട്രക്ഷൻ മാനേജരെ ചാക്കിടുക (മൂപ്പരും നല്ല കറകളഞ്ഞ മിസ്രി)പ്ലാനിങ് മാനേജരെ കൊണ്ട് പറയിപ്പിച്ചു അക്കാര്യം ക്ലിയർ ആക്കി..അടുത്ത ദിവസം ഞാൻ ഫയൽ ഒക്കെ റെഡി ആക്കി ഇയാദിനെ പ്രതീക്ഷിച്ചിരുന്നു, കയ്യിൽ ഒരു ചെറിയ കപ്പു ടർക്കിഷുമായി മൂപ്പര് എത്തി എന്റെ അടുത്തുള്ള കസേര വലിച്ചിട്ടു ഇരുന്നു."യാ മഅല്ലിം ഹൽ അഖ്ദം ലക്കും അൽത്തഹ്ദീത് " എന്ന് ചോദിച്ചതും, ആ 'ഹൽ" എന്നതിന്റെ "ഹ"യുടെ കാറ്റ് എന്റെ മൂക്കിലേക്കും ഒന്ന് അടിച്ചതും മാത്രമേ എനിക്ക് ഓര്മയുള്ളു. ശിവനേയ് !!!കൊച്ചി ഇവിടെ എത്തിയോ? എന്ന് വരെ ചിന്തിച്ചു പോയി . എങ്ങനൊക്കെയോ ശ്വാസം ഉള്ളിലേക്ക് എടുക്കുന്നത് പരമാവധി കുറച്ചും പുറത്തേക്കു വിടുന്ന ശ്വാസത്തിനൊപ്പം വിങ്ങിപ്പൊട്ടി നിൽക്കുന്ന വാൾ ഉറയിൽ നിന്നും ഊരിത്തെറിച്ചു പോവാതിരിക്കാനും പെടാപ്പാടു പെട്ട് ഒരു 2 -3 മിനിറ്റിനുള്ളിൽ ഞാൻ അധികം ബുദ്ധിമുട്ടിക്കാതെ (എന്നെ) പ്രോഗ്രസ് എടുത്തു മൂപ്പർക്ക് സലാമ് പറഞ്ഞു, പഹയൻ പോവാതെ അവിടിരുന്നു ഫോൺ വിളിക്കാൻ ഒക്കെ തുടങ്ങി, ഇതിനിടയിൽ ഞാൻ ഒരു Format ശരിയാക്കി മൂപ്പർക്ക് പ്രിന്റ് എടുത്തു കൊടുത്തിട്ടു പറഞ്ഞു "ഇനി ഇതിൽ പ്രോഗ്രസ്സ് ഉള്ളവ മാത്രം ഫിൽ ചെയ്തു നിങ്ങളുടെ ടേബിളിൽ വച്ചാൽ മതി,ഞാൻ വന്നു എടുത്തുകൊള്ളാം. അവസാനം മൂപ്പര് പോയ ശേഷം ഞാൻ ജനൽ തുറന്നു ഉള്ള ഫ്രഷ് എയർ മുഴുവൻ വലിച്ചു കയറ്റി.ജനിച്ച ശേഷം ഇന്നേവരെ പല്ലുതെക്കാത്ത ഒരുവനാണോ അവൻ എന്ന് ഞാൻ ചിന്തിച്ചതിൽ കുറ്റം പറയാൻ പറ്റില്ല..അജ്ജാതി ഐറ്റം.ടൂത്ബ്രഷ് കണ്ടാൽ അത് ബ്രഷ് മോപ്പിന്റെ കളിക്കാനുള്ള മിനിയേച്ചര് രൂപം ആണെന്നാവും അവർ ധരിച്ചിരിക്കുന്നത്...ടൂത് പേസ്റ് എന്നാൽ ഫേസ് ക്രീം പോലെ എന്തോ ഒരു സാധനവും..
അടുത്തദിവസം,പേപ്പർ ഫിൽ ചെയ്യാൻ പറഞ്ഞിട്ട് അത് ചെയ്യാതെ മൂപ്പര് വീണ്ടും നേരിട്ട് പ്രോഗ്രസ്സ് തരാൻ വന്നു (പിന്നേം പണി) ഞാൻ ഉടൻ സിസ്റ്റത്തിനുള്ളിലേക്കു മുഖം പൂഴ്ത്തി സഹ പണിയനോട് പറഞ്ഞു "ഡേയ് നീ മൂപ്പരുടെ കൂടെ ഇരുന്നു ആ പ്രോഗ്രസ്സ് ഒന്ന് എഴുതി മേടിക്കു..ഞാൻ പിന്നെ അപ്ഡേറ്റ് ചെയ്തോളാം,ഒരു അർജന്റ് റിപ്പോർട്ട് സീനിയർ പിഎം നു കൊടുക്കാൻ ഉണ്ട്...എന്നിട്ടു കസേര ഞാൻ തന്നെ പൊക്കി എടുത്തു മിസ്രിയുടെ അടുത്തേക്ക് വച്ച് കൊടുത്തിട്ടു ,ഓടി തിരികെ വന്നു എന്റെ സീറ്റിൽ ഇരുന്നു .."യാ ഹബീബി,കൈഫ് അൽ ഹാൽ" എന്ന ഹംസധ്വനി ഉയർന്നതും ലൗ ബേർഡ്സിന്റെ കൂട്ടിൽ കയറിയ പോലെ കിളികളുടെ കൂട്ടക്കരച്ചിൽ ഉയർന്നതും കേട്ടു.'സഹ'ന്റെ മറുപടി ഒന്നും കേൾക്കാഞ്ഞപ്പോൾ ഒന്ന് മനസിലായി,"ഹബീബി,ഹാൽ"ഈ രണ്ടു വാക്കുകളും നല്ല ഫ്ലോയിൽ തന്നെ ,ഫിലിപ്പിനോയ്ക്ക് കിട്ടി എന്ന്..അവസ്ഥ എന്താണെന്നറിയാൻ ഞാൻ എത്തി നോക്കിയപ്പോൾ ലവൻ "ഹായ് ബ്യുട്ടിഫുൾ പീപ്പിൾ " എന്നൊക്കെ പറഞ്ഞു സ്പൈക്ക് മുടിയായി ഇരിക്കുന്നു!!
അവൻ എന്നോട് പറഞ്ഞു "ഹെന്റെ പൊന്നളിയാ,ആ 56 ബിൽഡിങ്ങിലും ഞാൻ ഒറ്റയ്ക്ക് പോയി പ്രോഗ്രസ്സ് എടുത്തു കൊണ്ട് വന്നു തന്നു കൊള്ളാം,ഇതിലും ഭേദം അതാണ്.."
എന്തായാലും ഉള്ളതിൽ ഏറ്റവും നിരുപദ്രവകാരിയായ, കുളിയും ജപവുമൊക്കെ ഉള്ള ഒരു ഒരു ഈജിപ്ഷ്യനെ തപ്പി എടുത്തു അവനെ പ്രോഗ്രസ്സ് റിപ്പോർട്ട് ചെയ്യാൻ ഏൽപിച്ചു (സച്ചിൻ ടെണ്ടുൽക്കറെ അറിയാത്ത ഒരു ഇന്ത്യാക്കാരനെ കണ്ടെത്താൻ ഇതിലും എളുപ്പം ആയേനെ )
ഇന്ന് ഇത് ഓർക്കാൻ കാരണം..കൊറോണ വന്നു മാസ്ക് ധരിച്ചു മാത്രം പുറത്തു ഇറങ്ങേണ്ട ഒരു സാഹചര്യം വന്നപ്പോൾ ആ പഹയൻ മാസ്ക് ധരിച്ച ശേഷം ശ്വാസം വിടുമ്പോൾ അവന്റെ സ്വന്തം ഗതി എന്തായിക്കാണും എന്നൊരു കൗതുകം.. അതിനേക്കാളേറെ..എങ്ങാനും അബദ്ധത്തിൽ ആ മാസ്കിനുള്ളിലേക്കു ഒരു കൊറോണ വയറസ് കയറിപ്പെട്ടുപോയാൽ ഉള്ള അതിന്റെ ഒരു ദുരവസ്ഥ കൂടി ചിന്തിച്ചു നോക്കിയപ്പോൾ ഒരു ചെറുതല്ലാത്ത കൗതുകം തോന്നി. ഒരുപക്ഷെ രക്തസാക്ഷി ആവേണ്ടി വരുന്ന ആ വയറസിന്റെ ദയനീയ മരണം കാണുന്ന ബാക്കി വയറസുകൾ ജില്ല വിട്ടു ഓടിയേനെ.. ...

1 comment:
വായ്നാറ്റം ഉള്ള ആ മിസ്ട്രീ ആരാണെന്നു എനിക്ക് മൻസിലായഇ
Post a Comment