സ്‌കൂൾ സമയത്തു സ്വതവേ ഉള്ള കുരുത്തക്കേടുകൾ കൂടാതെ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിക്കായി എന്തിൽ ചേരും എന്ന് ഉത്ഘണ്ട് അടിച്ചു നടന്നപ്പോഴാണ് സ്‌കൂളിൽ ഇലക്ട്രോണിക്സ് പഠിപ്പിക്കാൻ ഒരു പ്രൈവറ്റായി പഠിപ്പിക്കുന്ന മാഷ് വരുന്ന വാർത്ത ചെവിയിൽ വീണത്.ഇലക്ട്രോണിക്സ് എങ്കിൽ അത്,എന്നും പറഞ്ഞു വീട്ടിൽ മുണ്ടുമടക്കികുത്തി മീശപിരിച്ചു കരഞ്ഞു കാലു പിടിച്ചു അതിനുള്ള അനുവാദം വാങ്ങി,ആഴ്ചയിൽ 2 ക്ലാസ്,രാവിലെ 8 -9.ഫീസ് മാസം 10 രൂപ. അങ്ങനെ ആദ്യക്ലാസിൽ ചെന്ന് ക്ലാസിൽ പങ്കെടുക്കാൻ അത്യാവശ്യമായ raw materials ആയ സോൾഡറിങ് അയൺ,ഫ്ളക്സ്,ലെഡ് ആദിമുതലായവയുടെ ഒക്കെ ലിസ്റ്റ് എടുത്തു വെള്ളക്കിണറിലെ ലാംപ് ഹൗസിൽ നിന്നും സാധനങ്ങൾ വാങ്ങി.(ആസ് യൂഷ്വൽ അജ്മലും ഉണ്ട്) ഒപ്പം മാഷ് പറഞ്ഞ പ്രകാരം 4 tune door bell ന്റെ കിറ്റും.(ഒരു PCB,കുറച്ചു റെസിസ്റ്റർ,ഡയോഡ് ചെറിയ സ്പീക്കർ അങ്ങനെ എന്തൊക്കെയോ ഉണ്ട്. അങ്ങനെ അടുത്ത ക്ലാസിൽ സാർ എല്ലാവർക്കും സോൾഡറിങ് അയൺ കുത്താൻ ഒരു പ്രത്യേകതരം എക്സ്റ്റൻഷൻ കോഡ് കൊണ്ടുവന്നു, മെയിൻ പവറിൽ നിന്നും കണക്ട് ചെയ്ത വയറിൽ കുറെ ഏറെ female pin, അതിലേക്കു ഞങ്ങൾക്ക് ഞങ്ങളുടെ ടേബിളിൽ ഇരുന്നു കൊണ്ട് അയൺ കുത്താം. അങ്ങനെ മാഷിന്റെ നിർദേശപ്രകാരം കണക്ഷൻ ഒക്കെ ചെയ്തു സോൾഡറിങ് ഒക്കെ നടത്തി അവസാനം ബെൽ ശരിയായി.ബാറ്ററി കണക്ട് ചെയ്തു കഴിഞ്ഞു വയർ മാറ്റി മാറ്റി കുത്തുമ്പോൾ ഫയർ എഞ്ചിൻ, പോലീസ്,ആംബുലൻസ്,പിന്നെ ഒരു ക്രൂ എന്ന സൗണ്ടും മാറിമാറി കേൾക്കാം..നോം കൃതാർത്ഥരായി.അങ്ങനെ ആഴ്ചകൾ കടന്നു പോയി,തുടക്കത്തിൽ 'ഇതൊക്കെ പഠിച്ചു പഠിച്ചു ഓരോന്ന് കണ്ടു പിടിച്ചു ഒരു ഇലക്ട്രോണികെ സിറ്റി ഉണ്ടാക്കി മുതലാളിമാർ ആയി ജീവിക്കുന്നത് സ്വപ്നം കണ്ടു ആവേഷ്കുമാർ ആയി ഇരുന്ന ഞങ്ങൾ,പയ്യെ പയ്യെ ആവേഷ്കുമാർ പിണങ്ങി പോയതിനാൽ, 'demonitization ന്റെ റിസൾട്ട് കണ്ട പ്ര.മ യെ പോലെ നിർവികാരതയോടെ ഇരിക്കാൻ തുടങ്ങി.അന്ന് ക്ലാസിലെ സ്വിച്ച് ബോർഡ് ഒക്കെ നല്ല ഉയരത്തിൽ ആണ്,പാടുപഴഞ്ചൻ ബേക്കലൈറ്റ് മെറ്റീരിയൽ കൊണ്ടുള്ളതു (കറുത്ത സ്വിച്ച്) മാഷ് ഡെസ്കിൽ കയറി ആണ് മെയിൻ കണക്ഷൻ കൊടുത്തിരുന്നത്...അന്നും മെയിൻ കണക്ഷൻ ഒക്കെ കൊടുത്തു വയർ ഞങ്ങൾക്ക് തന്നു ഞങ്ങൾ എല്ലാവരും അയൺ ഒക്കെ കുത്തി ചൂടാക്കാൻ ഇരിക്കുന്നു.വരാൻ ഉള്ള തല്ലുകൊള്ളി ഐഡിയ ആനപിടിച്ചാലും നിൽക്കില്ലല്ലോ,ഒരു ചെറിയ പരീക്ഷണം എന്ന നിലയ്ക്ക് അടുത്തിരുന്നവന്റെ അയൺ എടുത്തു ആ മെയിൻ വയറിന്റെ മുകളിലേക്ക് ചുമ്മാ വച്ചിട്ട് എന്ത് സംഭവിക്കും എന്ന് അറിഞ്ഞാൽ കൊള്ളാം എന്ന ത്വരയിൽ ഞങ്ങൾ നോക്കി ഇരുന്നു.കൂടിപ്പോയാൽ വയർ ഉരുകി കത്തുന്ന മണം വരും അന്നേരം അവനെ വിരട്ടാം എന്നെ ഞങ്ങൾ കരുതിയുള്ളൂ..പക്ഷെ സംഭവിച്ചത്, മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് പൊട്ടുന്ന പടക്കങ്ങളുടെ ഇടയിൽ ഓർക്കാപ്പുറത്തു പൊട്ടുന്ന ഗുണ്ട് പൊട്ടുന്ന പോലെ ഒരു ഒച്ച കേട്ടു,ഒപ്പം ലൈറ്റും പോയി..നോക്കിയപ്പോ മെയിൻ ബോർഡിലെ സ്വിച്ചിൽ നിന്നും പുക വരുന്നു ഇരുട്ടായതു കൊണ്ട് ചെറിയതായി തീയും കാണാം.എല്ലാവരും കൂടി കൂവി വിളിച്ചു കയ്യിൽ കിട്ടിയ ഡസ്റ്ററും മാഷിന്റെ സഞ്ചിയും ഒക്കെ എടുത്തു എറിഞ്ഞു അവസാനം തീ കെടുത്തി.ഉടൻ തന്നെ ബാക്കി വയർ ഒക്കെ ചുരുട്ടി കെട്ടി സഞ്ചിയിൽ ആക്കി മാഷ് ഞങ്ങളോട് പറഞ്ഞു "ഭൂമി ഉരുണ്ടതല്ലേ, എവിടെ എങ്കിലും വച്ച് കാണാം.ഇനി ഞാൻ ഇവിടെ നിൽക്കുന്നില്ല.".അങ്ങനെ അങ്ങേരു പോയി.അന്ന് ഒന്പതരയ്ക്കുള്ള അസംബ്ലിക്കുള്ള അനൗൺസ്‌മെന്റ് കേൾക്കാഞ്ഞപ്പോൾ ആണ് മനസിലായത് സ്‌കൂളിലെ മെയിൻ ഫ്യുസ് ഉൾപ്പടെ പോയെന്നു. അങ്ങനെ കാലം കടന്നു പോയി.
റെയ്ബാൻ ശാന്തിയിൽ നിന്നും 'ഉപ്പുകണ്ടം ബ്രദേഴ്‌സ്' സെക്കൻഡ്ഷോ കണ്ടു ഇറങ്ങിയ സമയത്തു എന്നെ സിനിമയുടെ ഇടയിൽ മനസിലേക്ക് കയറിക്കൂടിയ ബാബു ആന്റണിയുടെ കഥാപാത്രം വിടാതെ പിന്തുടർന്നു.ജയിലിൽ നിന്നും റിലീസ് ആയി വന്നു അപ്രതീക്ഷിതമായി വില്ലന്മാരെ നേരിട്ട് അടിച്ചു ഇടുന്ന സീൻ കണ്ടപ്പോൾ മുതൽ മനസ്സിൽ ഒരു മോഹം കൂടി തളിരിട്ടു..'കരാട്ടെ' പഠിക്കണം. വീട്ടിൽ പറഞ്ഞാൽ ഒരുവിധത്തിലും സമ്മതിക്കില്ല,തന്നെയുമല്ല ഒരു ശരാശരി വിദ്യാർത്ഥി വാങ്ങേണ്ട തല്ലിനേക്കാൾ കൂടുതൽ തല്ലുകൾ വാങ്ങി മുന്നേറുന്ന എനിക്ക് ഇനി ഇതിനും കൂടി പോയി അവിടെ നിന്നും വാങ്ങേണ്ട ആവശ്യം എന്താണ്.തന്നെയുമല്ല,ഇലക്ട്രോണിക്സ് പഠിക്കാൻ പോയതിന്റെ അനന്തരഫലമായി വീട്ടിലെ സോൾഡറിങ് ചെയ്തിട്ടുള്ള സകല ഐറ്റംസും റിപ്പയർ ചെയ്തു ചെയ്തു സകല ഇലക്ട്രോണിക്‌സും അവസാനം കൊട്ടേഷൻ വിളിച്ചു റിപ്പയർ ചെയ്യിക്കേണ്ട ഗതിയിൽ ആയി. ഒരിക്കൽ വീട്ടുകാർ തറവാട്ടിൽ പോയ തക്കത്തിന് ഞാൻ ടീവി അഴിച്ചു പണിയുകയും അവസാനം എല്ലാം ഫിറ്റ് ചെയ്തു കഴിഞ്ഞപ്പോഴാണ് ഒന്ന് രണ്ടു സാധനങ്ങൾ ബാക്കി വന്നതായി മനസിലാക്കുന്നതും. എന്തായാലും ടീവി വർക് ചെയ്യുന്നുണ്ട്,പക്ഷെ വോള്യം കൂട്ടാനും കുറയ്ക്കാനും റസൂൽ പൂക്കുട്ടി വന്നാൽ പോലും പറ്റില്ല..ആ പരുവം..അതും സിൻക്ലെയർ (ഇലക്ട്രോണിക്സ് റിപ്പയർ നടത്തുന്ന കടയുടെ പേര്)ഷോപ്പിൽ എത്തി.അപ്പൊ പിന്നെ പഠിച്ചത് മരണം വരെ പ്രാക്ടീസ് ചെയ്യാൻ ഞാൻ കാണിക്കുന്ന ഈ ത്വര,കരാട്ടെ പഠിച്ചതിന്റെ ഫലമായി വീട്ടുകാരും നാട്ടുകാരും അനുഭവിക്കേണ്ടി വരുമല്ലോ എന്നോർത്ത് അതിനു വിടില്ല എന്ന് കട്ടായം പറഞ്ഞു.അങ്ങനിരിക്കെ,സുഹൃത് സംഘത്തിൽ പെട്ട നൈനാൻ കരാട്ടെ പഠിക്കാൻ ചേർന്നു.ആദ്യ ദിവസം മാസ്റ്റർ 'ഒരാൾ എങ്ങനൊക്കെ അടി വാങ്ങാം' എന്നതിന്റെ ട്രയൽ നടത്തിയത് അവൻ്റെ പുറത്താണ്,അവസാനം സൈക്കിളിൽ കരാട്ടെ പഠിക്കാൻ പോയ അവൻ സൈക്കിൾ ഉൾപ്പടെ ഒരു ഓട്ടോയിൽ തിരികെ വന്നു.രണ്ടു ദിവസം പച്ചമുട്ട ഒക്കെ കഴിച്ചു നീരൊക്കെ മാറ്റി. പിന്നെ അവൻ അങ്ങ് വളർന്നു പന്തലിച്ചു,അടി വാങ്ങിക്കൂട്ടിയാലും സൈക്കിൾ വരുന്ന പരുവം ആയി അങ്ങനെ വെക്കേഷൻ സമയത്തു ബീച്ചിനടുത്തുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ ഞങ്ങൾ ബാക്കി ഉള്ളവരെ വെയിറ്റ് ചെയ്തു നിൽക്കുന്നു.
കരാട്ടെ പഠിക്കാൻ തുടങ്ങിയ ശേഷം നൈനാൻ ഫുൾ ടൈം പ്രാക്ടീസ് ആണ്,ചുമ്മാ 'ഇയ്യാ!!ഹൂ!ഊ..ഹു"എന്നൊക്കെ ഒച്ച കേൾപ്പിച്ചു കയ്യും കാലും വീശി നടക്കും.ബാക്കി ഉള്ളവർ വരുന്നത് വരെ ഒരു ചെറിയ സാമ്പിൾ പ്രാക്ടീസ് നടത്താം എന്ന് കരുതി അവൻ ഞങ്ങളോട് പറഞ്ഞു "ഡേയ്!അടി വന്നാൽ ബ്ലോക്ക് ചെയ്യേണ്ടത് എങ്ങനാണെന്നു പഠിപ്പിച്ചു തരട്ടെ?" ഞങ്ങൾ വല്യ താല്പര്യം ഇല്ലാതെ നിന്ന്..പക്ഷെ കൂട്ടത്തിൽ അവിടെ നിന്ന ഒരു ചെക്കൻ (ഞങ്ങളുടെ കൂട്ടത്തിലേതു അല്ല,ഗ്രൗണ്ടിൽ ആര് കളിക്കാൻ പോയാലും ഏതേലും ഒരു ടീമിൽ കയറാം എന്ന് കരുതി കുറെ കുട്ടികൾ അങ്ങനെ വരാറുണ്ട്)പറഞ്ഞു 'എനിക്ക് പഠിക്കണം ചേട്ടാ..കാഴ്ചയിൽ ഒരു ഞല്ലി പോലിരുന്ന അവനെ ഒരു നല്ല പ്രാക്ടീസ് സ്പെസിമൻ ആയി കിട്ടിയതിൽ അവൻ ഹാപ്പി ആയി..ഞങ്ങൾ ഒക്കെ അരമതിലിനു മുകളിൽ ഇരിക്കുന്നു,നൈനാൻ ചാടി ഇറങ്ങി അവനെ വിളിച്ചു മുന്നിൽ നിർത്തി..എന്നിട്ടു രണ്ടു കാലും അകത്തി ഒരു പ്രത്യേക പൊസിഷനിൽ നിന്നിട്ട് ഇടതു കൈ കൈമുട്ടിൽ നിന്നും 90 ഡിഗ്രി പൊസിഷനിൽ മുഖത്തിന് സൈഡിൽ ആക്കി വച്ചിട്ട് വലതു കൈ അടി തടുത്ത ശേഷം ആക്രമിക്കാൻ ഉള്ള പൊസിഷനിൽ നിർത്തി..എന്നിട്ട് പറഞ്ഞു..'ഞാൻ 3 എന്ന് പറയുമ്പോൾ നീ എന്നെ ആക്രമിക്കണം,ഒകെ??"അവൻ തല കുലുക്കി..നൈനാൻ 1 ..2 ...3 എന്ന് പറഞ്ഞതും വലതുകൈ വീശി അവൻ അടിക്കും എന്ന് പ്രതീക്ഷിച്ചു ഇടതു കയ്യ് ഉയർത്തി ബ്ലോക്കാൻ നിന്ന അവന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് അപ്രതീക്ഷിതമായി ആ ചെക്കൻ കാൽ മുട്ട് മടക്കി നൈനാന്റെ "ഹാൻഡിൽ ബാർ" നോക്കി ഒരു താങ്ങ്!!!
കർത്താവേ!! എന്ന് ആത്മാർത്ഥമായ ഒരു വിളിയോട് കൂടി നൈനാൻ നിലത്തേക്ക് ഇരുന്നു..ഞങ്ങൾ മതിലിൽ നിന്നും ചാടി ഇറങ്ങിയതും ചെക്കൻ ലെവെൽക്രോസ് കടന്നു അപ്പുറം എത്തി..നൈനാനെ പിടിച്ചു പൊക്കി,അവൻ നിവരുന്നില്ല,വെള്ളം വെള്ളം എന്നൊക്കെ പറഞ്ഞപ്പോ ആരോ പോയി സോഡാ ഒക്കെ വാങ്ങി വന്നു,ഒരുവിധം നൈനാൻ കൊണ്ട് രണ്ടു ചാട്ടം ഒക്കെ ചാടിച്ചു..ഒരു 10 -15 മിനിറ്റ് എടുത്തുകാണും അവൻ ഒന്ന് നേരെ ആവാൻ (അവന്റെ അപ്പോഴത്തെ ഭാഷയിൽ 'തലയിൽ കയറിയ 'മണി' തിരിച്ചു ഇറങ്ങാൻ)...എന്തായാലും അന്ന് കളിക്കാൻ അവൻ കൂടിയില്ല.ഇടയിൽ മതിലിനു അപ്പുറത്തു പോയി മൂത്രം ഒഴിക്കാൻ ശ്രമിച്ചു സക്സസ് ആയി എന്ന് കണ്ടപ്പോഴാണ് മണികണ്ഠ സ്വാമികൾക്കു പരിക്കൊന്നും ഇല്ലാ എന്ന് അവൻ ഉറപ്പാക്കിയത്..അന്നത്തോട് കൂടി കരാട്ടെ പഠനവും അവൻ നിർത്തി,ഒപ്പം ബാക്കി ഉള്ളവർക്ക് ക്ലാസ് എടുക്കുന്നതും

No comments:
Post a Comment