
ടെൻഷനുകൾ മാറാൻ ചില നല്ല ഓർമ്മകളിലേക്ക് പോവുന്നത് ഒരു രസമായി തോന്നി... ആ ഓർമ്മകൾ ഓരോ കുറിപ്പുകളായ് ഇടുന്നു..പിന്നെ എപ്പോഴേലും വായിക്കാമല്ലോ!!!
Saturday, November 6, 2010
കൊചാപ്പാക്കൊരു മുട്ടന്‍ പണി

Saturday, October 30, 2010
ഒയിന്റ്മെന്ടു കൊണ്ടൊരു മൂല രേഖ.....അഥവാ മാഷിനിട്ടൊരു പണി..

അങ്ങനെ നാട്ടിലെ....ഏറ്റവും ഭീകരന് എന്ന് ജില്ലയിലെ സകല സഹ സ്കൂളന്മാരും വിധി എഴുതിയ ദൊരൈ സാറിന്റെ അടുത്ത് തന്നെ എന്നെ ഏല്പിക്കാന് ഹൈ കമാന്‍ഡ് തീരുമാനം എടുത്തു....
ട്യൂഷന് ചേരാന്‍ ചെന്നപ്പോള്‍ ദൊരൈ സാര്‍ എന്ന് ഞാന്‍ കേട്ടിട്ട് മാത്രം ഉള്ള അങ്ങേരെ കണ്ടു എന്റെ നെഞ്ചിടിപ്പ് കൂടി..
പക്ഷെ എന്റെ റേഞ്ച് മനസ്സിലായ ഹൈ കമാന്‍ഡ്) ആ ഹര്‍ജി തള്ളി....
അങ്ങനെ ട്യൂഷന് ചേര്‍ന്നു....ഡെയ്ലി വൈകുന്നേരം ഉള്ളത് പോരാതെ ശനിയും ഞായറും ഫുള്‍ ടൈം ട്യൂഷന്....
ആ ദിവസങ്ങളില്‍(ശനി , ഞായര്‍) മാത്രം തോടിന്റെ കരയിലുള്ള ബില്‍ഡിങ്ങില്‍ ആണ് ക്ലാസ്...(ആ ബില്ടിങ്ങിനു ഞങ്ങള്‍ ഇട്ടിരുന്ന പേര് ‘കക്കയം’ എന്നാണു...പഴയ കക്കയം ക്യാമ്പിന്റെ ഓര്മക്കായ്..അത് പോലത്തെ ശിക്ഷാ രീതികളാരുന്നല്ലോ...ഇന്നും അതിന്റെ പേര് അങ്ങനാണെന്നു തോന്നുന്നു...)
എന്നിട്ട് മൃതദേഹം പെട്ടെന്ന് ആരും കാണാത്ത രീതിയില്‍ സാറിന്റെ കസേരയുടെ അടിയിലായ് കൊണ്ടിട്ടു.....
അല്പം കഴിഞ്ഞു സാറ് വന്നു.....കസേരയുടെ കീഴില്‍ കിടക്കുന്ന വിരുന്നുകാരനെ കാണാതെ പണി തുടങ്ങി...
ഇടയ്ക്ക് മുന്‍ സീറ്റില്‍ ഇരുന്ന ഞാന്‍ (സാറിന് എപ്പോളും എന്നെ കണ്ടു കൊണ്ടേ ഇരിക്കണം...വല്ല്യ സ്നേഹമാ...കയ്യെത്തും ദൂരത്തു തന്നെ ഞാന്‍ ഉണ്ടാവണം എന്നാ...ദൂരെ എങ്ങാനും ആയാല്‍ എന്റെ വല്ല പിച്ചോ അടിയോ ഒക്കെ തരാനായി(സ്നേഹം കൊണ്ടാ...അല്ലാതെ പഠിക്കാതതിനോന്നുമല്ല...) എന്റെ അടുത്ത് വരുമ്പോളേക്കും ദേഷ്യം തണുത് പോകാതിരിക്കാനാ...) പെട്ടെന്ന് ഞങ്ങള്‍ ഉണ്ടാക്കിയ സ്ക്രിപ്റ്റ് പ്രകാരം ഞാന്‍ ചാടി എണീട്ടിട്ടു
അവസാനം ഒരുത്തന് അതിനെ ഒരു വടിയില്‍ തൂക്കി വെളിയില്‍ പോയി തോട്ടിലേക്ക് എറിഞ്ഞു...പാമ്പിനെയും ചേരയെയും അന്നു (ഇന്നും) തിരിച്ചറിയാത്ത എന്നെ പോലത്തെ ഒരാളായിരുന്നു സാറും...അത് കൊണ്ട് ബാക്കി പണി എളുപ്പമായി....
സ്ക്രിപ്റ്റ് പ്രകാരം ഞാന്‍ സംഭാഷണം തുടങ്ങി
(ക്ലാസ് തുടങ്ങിയാല്‍ വേറെ വിഷയം ഒന്നും ഇല്ലെങ്കില്‍ മൂന്നു മണിക്കൂറും മൊത്തമായ് പുള്ളി ക്ലാസ് എടുക്കും...ഇടയ്ക്ക് കത്തി അടിക്കാന്‍ വല്ലതും കിട്ടിയാല്‍ അന്നത്തെ ദിവസം കുശാലാണ്...അപ്പൊ ഈ വിഷയം പുള്ളിക്ക് അടുത്ത മൂന്നു ജനറേഷന് (മൂന്നു ബാച് ആണ് അവിടെ) വിളമ്പാനുള്ള സ്വത്ത് ആയി)
സാര്‍ ചോദിച്ചു:”എന്താടെ...?”
ഞാന്‍: “അല്ല സാറേ ഈ പാമ്പിനെ നമ്മള് തല്ലി കൊന്നത് കൊണ്ട് ഇതിന്റെ മണം ഇവിടെ കാണും...മിക്കവാറും ഇതിന്റെ ഇണ (വൈഫു) ഇനി ഇതിനെ തപ്പി വരും...സാര്‍ അല്ലെ അവസാനം അവിടെ നിന്നത്...ഇനി സാറിന്റെ മണവും ചത്ത പാമ്പിന്റെ അന്ത്യ മണവും വച്ച് ‘ലീ പാമ്പിനെ കൊന്നത് സാരാണെന്ന് എങ്ങാനും ലാ പാമ്പ്’ തെറ്റിദ്ധരിക്കുമോ...?”
സാര്‍:” ഏയ് അങ്ങനോന്നുമില്ല....അതൊക്കെ പണ്ടുള്ളവര്‍ ചുമ്മാ പറയുന്നതാ..”
ഞാന്‍:” ആണോ...പക്ഷെ കഴിഞ്ഞ വര്‍ഷം എന്റെ മിചാടെ കുടുംബ വീട്ടില്‍ വച്ച് എന്റെ കുഞ്ഞു മാമയും കൂട്ടുകാരും കൂടി ഒരു അണലിയെ തല്ലികൊന്നിരുന്നു..എന്നിട്ട് അതിന്റെ ദേഹത്തും കൊന്ന സ്ഥലത്തും ഒക്കെ മണ്ണെണ്ണ കോരി ഒഴിച്ച്....മൂന്നിന്റന്നു മണ്ണെണ്ണ പാത്രത്തിന്റെ അടുത്ത് നോക്കിയപ്പോള്‍ ഇല്ലേ ചത്ത അണലി ഇല്ലേ...അതിന്റെ ഇണ വന്നു ചുരുണ്ട് കിടക്കുന്നു....അതും..മാമയും കൂട്ടുകാരും മറ്റേ അണലിയെ കൊന്ന അതെ സമയത്ത് തന്നെ..ശ്ശോ ....
പിന്നെ അവസാനം എങ്ങനോക്കെയോ അതിനെ കൊന്നു....അതെന്താരിക്കും സാറേ?”
സാറ് മ്യൂട്ട് ആയി.....എന്നിട്ട് പറഞ്ഞു...”ങ്ങും ഏതായാലും നമുക്ക് നോക്കാം...പിന്നെ....ഇന്നെനിക്ക് അല്പം നേരത്തെ പോകണം....നമുക്ക് ക്ലാസ് അടുത്ത ആഴ്ച തുടരാം ..ഒക്കെ?”
അന്ന് അങ്ങനെ ഞങ്ങള്‍ രക്ഷപെട്ടു....
പിന്നെ പിന്നെ ശനി ഞായര്‍ ക്ലാസ് ഉച്ചക്ക് ശേഷം മുടങ്ങാന്‍ തുടങ്ങി..അങ്ങനെ സസുഖം ഒന്ന് രണ്ടു മാസക്കാലം കൊണ്ടും വാങ്ങിയും (തല്ലു) ഞങ്ങള്‍ മുന്നെറിക്കൊണ്ടിരുന്നു......
ഒരു ദിവസം, ആവശ്യത്തില്‍ കൂടുതല്‍ തല്ലു മേടിച്ചു സൈക്കിളില്‍ എണീറ്റ് നിന്ന് (ഇരിക്കാന്‍ മേല) ചവുട്ടി വീട്ടില്‍ എത്തിയിട് ഞാന്‍ പ്രഖ്യാപിച്ചു...”എന്നെ കൊന്നാലും വേണ്ടില്ല..ഇനി ഞാന്‍ അവിടെ ട്യൂഷന് പോകില്ല...ഞാന്‍ തനിയെ പഠിച്ചോളാം.......(വേറൊന്നുമല്ല അവിടെ ലങ്ങേരു വീക്കിലി എക്സാംസ് തുടങ്ങാന്‍ പോകുന്നു എന്നൊരു നോട്ടീസ് കിട്ടി....ഡെയിലി ഉള്ള തലോടല്‍ കൂടാതെ ഇനി വീക്കിലി ഉള്ള സ്പെഷ്യല്‍ വീക്ക് കൂടി വാങ്ങാനും മാത്രം ഞാനോ ... ഒന്നുമറിയാത്ത .....ഞാന്‍ പോലും ഒന്ന് നേരെ ചൊവ്വേ കണ്ടിട്ടില്ലാത്ത എന്റെ മൂലമറ്റമോ ഒരു തെറ്റും ചെയ്തിട്ടില്ല......)
അങ്ങനെ അവസാനം ഒരു അവസാന ചാന്‍സ് എന്നാ നിലക്ക് വീട്ടുകാര്‍ സമ്മതിച്ചു...പക്ഷെ വേറൊരു പണി കൂടി കിട്ടി....നാട്ടില്‍ തന്നെ ഉണ്ടാരുന്ന വീട് തോറും നടന്നു ട്യൂഷന് എടുക്കുന്ന ഒരു മഹാനെ കണ്ടു പിടിച്ചു എന്നെ വീട്ടില്‍ വന്നു സയന്‍സ് മാത്രം പഠിപ്പിക്കാന്‍ ഏര്പ്പാടാകി....’എന്റെ വീട്ടില്‍ എന്നെ പഠിപ്പിക്കാന്‍ വരുന്ന ആള് എന്തായാലും എന്നെ തല്ലാന്‍ വഴി ഇല്ലല്ലോ...(”എന്റെ ട്രൌസര്‍ ഇട്ടു കൊണ്ട് ആരേലും എന്നെത്തന്നെ മുണ്ട് പൊക്കി കാണിക്കുമോ......എന്നാ അതൊന്നു കാണണമല്ലോ..ഹല്ലേ..”)എന്ന ചിന്തയില്‍ ഞാന്‍ സമാധാനിച്ചു
ഞാന്‍ ഇരുന്നു വായനയോടു വായന....അങ്ങേര രണ്ടു കയ്യും തലയുടെ ബാക്കില്‍ പിണച്ചു കെട്ടി ..ഒരു മാതിരി ....സംവിധായകന് സ്ക്രിപ്റ്റ് കേള്ക്കു ന്ന പോലെ ഇരിക്കും...കൂടാതെ ഒരു എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റി എന്ന നിലയ്ക്ക് ......സ്വര്‍ണ്ണ ഖനിയില്‍ നിന്നും സ്വര്‍ണ്ണം എടുക്കുന്നപോലെ മൂക്കില്‍ കൈ ഒക്കെ ഇട്ടു ഇങ്ങിനിരിക്കും ..വല്ലപ്പോഴും ചൂണ്ടയില്‍ ഇര കുടുങ്ങും പോലെ ഖനിയില്‍ നിന്നും കിട്ടുന്ന സ്വര്‍ണ്ണം എടുത്ത് ഉണ്ടയാക്കി ജനല്‍ വഴി പുറത്തേക്കു തെറിപ്പിക്കും അത് ജനല്‍ കമ്പിയില്‍ തട്ടാതെ ആണ് പുറത്തു പോകുന്നത് എങ്കില്‍ അത് എനിക്കൊരു സന്തോഷമാ...(ഭാഗ്യത്തിന് ആക്കാലത് അരിയും മുളകും ഗോതമ്പും ഒക്കെ ഉണക്കാന്‍ ഇടുന്നത് ഗെയിടിന്റെ അടുത്താ...എന്റെ ജനലിനു വെളിയില്‍ എങ്ങാനും ആരുന്നെന്കില് വല്ലവന്റെം സ്വര്‍ണ്ണം അരച്ച് ചേര്‍ത്ത് അപ്പവും പുട്ടും ചപ്പാത്തിയും ഒക്കെ തിന്നേണ്ടി വന്നേനെ..ഹോ !! ഭീകരം..ബീഫത്സം ) ..എന്നിട്ട് ഇടയ്ക്കിടയ്ക്ക് ഒരുമാതിരി തൊലിഞ്ഞ ഒരു ചിരി ചിരിക്കും...ഒച്ച ഒന്നും ഇല്ലാതെ ...പക്ഷെ എനിക്ക് കേള്ക്കാകന് പറ്റുന്ന രീതിയില്‍ മൂക്കില്‍ നിന്നും കാറ്റു വിടും.... “മ്ഹി...”എന്നത് പോലെ ...
അന്നരം ഞാന്‍ ചോദിക്കും...”എന്താ സാര്‍..?”
അങ്ങേരു പറയും:”ഒന്നുമില്ല..”
എന്നിട്ട് ഒരുമാതിരി പന്തിയില്‍ ഇരുന്നു സദ്യ ഉണ്നുന്നതിനിടയില് ചൊവുട്ടീന്നു ഏമ്പക്കം വിട്ട പോലെ ഒരു മാതിരി മനുഷ്യനെ “ഉ” ആക്കുന്ന പോലെ ഒരു ഇളി....എനിക്ക് ഇത് കാണുമ്പം കാണുമ്പം ദേഷ്യം വരും.....
അക്കാലത്ത് എനിക്ക് ക്രേസ് ഉണ്ടാരുന്ന ഒരു ഐറ്റം ആരുന്നു പോക്കറ്റ് റേഡിയോ....പക്ഷെ താനേ പോകുന്ന തോണിക്ക് ഒരു യമഹാ എഞ്ചിന് കൂടെ ഫിറ്റ് ചെയ്താലുണ്ടാവുന്ന ഭവിഷ്യത്ത് ഒര്തിട് ഹൈ കമാന്‍ഡ് ആ അപേക്ഷ പരിഗണിച്ചില്ല... പണ്ട് ചോദ്യം കേട്ട് സഹി കേട്ട് ഒരു സൈക്കിള്‍ വാങ്ങിയതിന്റെ തല വേദന തീര്നിട്ടില്ല....അപ്പഴാ ഇനി “മോക്കറ്റ് റേണിയോ “ ...
അങ്ങനെ ഒരു ദിവസം , ഈ സെറ്റ് അപ്പ് , നമ്മടെ മഹാനായ മാഷ് കണ്ടു പിടിച്ചു...അതിന്റെ പ്രവര്‍ത്തനം കണ്ടിട്ട് എന്നെ നിറഞ്ഞ കണ്ണുകളോടെ ആശ്ലേഷിച്ചു കൊണ്ട്..”മോനെ..നീ വലിയവന്‍ ആടാ വലിയവന്‍...നീ ഇവിടെയൊന്നും എത്തി പെടെണ്ടവനല്ല...” എന്നൊക്കെ പറഞ്ഞു രണ്ടു സെന്റി ഡയലോഗ് പ്രതീക്ഷിച്ചു നിന്ന എന്നെ “ഭ്...” എന്നൊരു വൃത്തികെട്ട ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് ഒരു നോട്ടം..കൂട്ടത്തില്‍ ആ വയര്‍ ഒക്കെ വലിച്ചു പറിച്ചു ഒരു ഏറും....
“അതെനിക്കിഷ്ടപ്പെട്ടില്ല.........”(കടപ്പാട്: സലിം കുമാര്‍ - തൊമ്മനും മക്കളും)
മുത്തെ....കെട്ടിയും പിടക്കയും...ശേ...പെട്ടിയും കിടക്കയും പൊതിയാന്‍ ചണം തയാറാക്കിക്കോ എന്ന് മനസ്സില്‍ കരുതിക്കൊണ്ട് ഞാന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ തുടങ്ങി....
അങ്ങേര് ഒന്ന് പതറി കൊണ്ട് എന്നോട് :”എന്താ...?”
ഞാന്‍:”മ്ചും ”...എന്ന് ചുണ്ട് കൊട്ടികൊണ്ട് ഒന്നും ഇല്ല എന്ന് അര്‍ഥം വരുന്ന രീതിയില്‍ ഒരു ഒച്ച ഉണ്ടാക്കി
എന്നിട്ട് ‘പഠനം’ തുടര്‍ന്നു ..ഒരു ഒളി കണ്ണിട്ടു നോക്കിയപ്പോള്‍ പുള്ളി ചിരിയുടെ തീവ്രത ഒക്കെ കുറച്ചു ഒരു പൊടിക്ക് ഒന്ന് ഒതുങ്ങി...പക്ഷെ ഞാന്‍ വിട്ടില്ല..ഒരു രണ്ടു മിനിട കഴിഞ്ഞപ്പോള്‍ ഒരു ചിരി കൂടി കൊടുത്തു...
വീണ്ടും ചോദ്യം..വീണ്ടും ഉത്തരം..(റിപ്പീറ്റ്)
അങ്ങനെ മൂന്നു നാല് തവണ ആയപ്പോള്‍ പുള്ളി ആദ്യമേ ഒരു സംശയ നിവാരണം എന്നോണം സ്വന്തം പാന്റ്സിന്റെ സിബ്ബ് തപ്പുന്നത് കണ്ടു (ഒരാളുടെ മുഖത്ത് നോക്കി ആക്കിയ ഒരു ചിരി ഇങ്ങനെ അമക്കി പിടിച്ചു ചിരിക്കുന്ന പോലെ ചിരിച്ചാല്‍ ആദ്യം എതിരാളി തപ്പുന്നത് പാന്റ്സിന്റെ സിബ്പ് ആണ്.... അത് ഒരു നോര്‍മല്‍ റിയാക്ഷന് ആണ്) പിന്നെ മുഖത്ത് വല്ല അഴുക്കോ മറ്റോ ഉണ്ടോന്നു ഒരു ഗവേഷണം,പിന്നെ ഉടുപ്പില്‍..അങ്ങനെ ലാസ്റ്റ്...പുള്ളി കീഴടങ്ങലിന്റെ ആദ്യ പടിയായ് പറഞ്ഞു...
“ഉം...ഇന്നത്തേക്ക് ക്ലാസ് ഇത്രയും മതി...ബാക്കി ‘ഞാന്‍’ നാളെ പഠിപ്പിക്കാം....”
ഞാന്‍ സമ്മതം മൂളി..പതിവില്ലാതെ പുള്ളിയെ യാത്രയാക്കാന്‍ ഗേറ്റ് വരെ പോയി ചിരി തുടര്‍ന്നു ...തിരികെ റൂമില്‍ എത്തി....
ആദ്യമേ ചെയ്ത പരിപാടി ..പണ്ട് കണ്ണിനു പ്രശ്നം ഉണ്ടാരുന്നപ്പോള്‍ കണ്ണ് ഡോക്സ്ടര് കുറെ മരുന്നുകളുടെ കൂടെ കണ്ണിനകത്തു തേക്കാന്‍ ഒരു ഒയിന്മെന്റും തന്നിരുന്നു ...അത് കണ്ണില്‍ തേച്ചാല്‍ പിന്നെ ഒരുമാതിരി ‘ എണ്ണ പുരണ്ട വിരല്‍ കൊണ്ട് തൊട്ട ലെന്‍സ് ഉള്ള ക്യാമേര വച്ച് എടുത്ത ഫോട്ടോ കാണുന്നത് പോലെ’യായിരുന്നു കാഴ്ചകള്‍...ഫുള്ളി ബ്ലര്ട് .അതു കൊണ്ട് അത് ഞാന്‍ ഉപയോഗിക്കാതെ മാറ്റി വെക്കുമാരുന്നു....(എന്നെങ്കിലും ഒരു ഉപയോഗമുണ്ടാവും എന്നറിയാമാരുന്നു)..അങ്ങനെ എല്ലാ പ്രാവശ്യവും ഡോക്ടര്‍ അത് കുറിച്ച് തന്നിരുന്നത് കാരണം ഒരു മൂന്നു നാല് ട്യൂബു മരുന്ന് കയ്യിലുണ്ടാരുന്നു.....എന്നിട്ട് അതൊക്കെ എടുത്തു സ്റ്റോക്ക് ചെയ്തു...അടുത്ത ദിവസമായപ്പോ സാറ് വരുന്ന സമയം ആയപ്പഴതെക്ക് സാറിന്റെ സ്ഥിരം ഇരിക്കാറുള്ള കസേര മാറ്റി പകരം മൈക്ക ഒട്ടിച്ച കസേര (ഡൈനിംഗ് ടേബിളിന്റെ) കൊണ്ട് വന്നിട്ട് അതില്‍ ആസനസ്തനാകുന്ന ഏരിയ മുഴുവന്‍ ആ ഒയിന്മേന്റ്റ് ഞെക്കി മലയാളത്തിലെ ’ഋ‘,’ഞ്ഞ‘,’ത്സ’,‘യ’,’ക’ ഇത് പോലത്തെ അക്ഷരങ്ങള്‍ ഒക്കെ മേലേക്ക് മേലെ എഴുതി തേച്ചു വച്ച്.... ,എന്നിട്ട് ഇരിക്കുന്ന ഭാഗം മേശയുടെ അടിയില്‍ വരത്തക്ക വണ്ണം ഇട്ടു....എന്നിട്ട്..ഞാന്‍ ഒന്നും അറിയാത്ത പോലെ എന്റെ സ്ടൂളിലും....കസേര നീക്കുന്ന സാറിന്റെ ശ്രദ്ധ കസേരയില്‍ ആയാല്‍ മൊത്തം പണിയും പാളും എന്ന് ഉത്തമബോധമുണ്ടാരുന്നത് കൊണ്ട് (മോനാരാ ഞാന്‍!!!!) കയ്യില്‍ തലേ ദിവസം പുള്ളി എടുത്തെറിഞ്ഞ ഫോണിന്റെ ഹെട്പീസും പിടിച്ചു ഞാന്‍ ഇരുന്നു..കൂടെ ഒന്ന് രണ്ടു കീ ചെയിനും അങ്ങനെ കുറച്ചു കിടുപിടികള്..എല്ലാം കൂടി കാണുമ്പോള്‍ പുള്ളിയുടെ കൊണ്സണ്ട്രേശന് എന്റെ പരിപ്പ് ഇളക്കുന്നതില്‍ ആവും എന്നറിയാമാരുന്നു ..പ്രതീക്ഷിച്ച പോലെ പുള്ളി വന്നു...’പിചാത്തിയുമായി നില്ക്കുന്ന അറവുകാരനെ നോക്കുന്ന കോഴിയെ പോലെ...’ “യെവന്റെ ഉദ്ദേശം എന്താണോ” എന്ന് ചിന്തിച്ചു കൊണ്ട് ആദ്യമേ തന്നെ കയ്യീന്ന് ആ ഹെട്പീസു വലിച്ചു പിടിച്ചു മേടിച്ചു പുള്ളി സീറ്റിലേക്ക് ആസനസ്തനായ്....
.ഹാ!!!!!........ ഞാന്‍ മനസ്സില്‍ ആശ്വസിച്ചു.....പക്ഷെ പുള്ളി ആദ്യമേ അത് അറിഞ്ഞില്ലെങ്കിലും അല്പഹ സമയത്തിനുള്ളില്‍ മെസേജ് ഡെലിവര്‍ ആയി....പക്ഷെ എന്റെ മുന്നില്‍ വച്ച് എണീറ്റ് നോക്കിയാല്‍ അതും ഒരു വിഷമം..(യേത്)...
പക്ഷെ പുള്ളി ആളാരാ മൊതല്...എന്നോട് ചരിത്രത്തില്‍ ആദ്യമായി പറഞ്ഞു: “കുടിക്കാനിതിരി വെള്ളം എടുത്തോണ്ട് വാ...”
എന്നെ പറഞ്ഞു വിട്ടിട്ട് ആ ഗ്യാപ്പില്‍ മണ്ഡലത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തലാണ് പ്ലാന്‍...ഹും....
പക്ഷെ പുള്ളി തരികിട പഠിച്ച സ്കൂളിലെ ഹെട്മാഷേ തരികിട പഠിപ്പിച്ചവനാണ് ഞാന്‍ എന്ന് പുള്ളിക്കറിയില്ലല്ലോ...
ഞാന്‍ :”മിച്ചാ...!!!!!! സാറിന് വെള്ളം വേണം...” എന്ന് കൂവാന്‍ തുടങ്ങി...
കൂവല്‍ മംഗളം പാടി അവസാനിക്കുന്നതിനു മുന്പേി സാര്‍ ഇടപെട്ടു..”ഡേയ്..നീ പോയി എടുത്താ മതി.....അതിനു മിചായെ ബുധിമുട്ടികണ്ട...”
ഞാന്‍ ഒന്ന് ഇരുത്തി മൂളിക്കൊണ്ട് റൂമില്‍ നിന്നും ഇറങ്ങി..വാതില്‍ ചാരി....’പ്ലാച് പ്ലാചെ’ന്നു ചെരുപ്പ് വെച്ച് ഒച്ച ഉണ്ടാക്കി നടന്നകന്ന ഞാന്‍ കൃത്യം ഒരു നാല് സെക്കണ്ടിനുള്ളില്‍ ചെരുപ്പൂരി കളഞ്ഞിട്ടു പകരം തള്ളവിരളില്‍ നടന്നു കൊണ്ട് ടോം ആന്‍ഡ് ജെറിയില്‍ ടോം നടക്കുന്ന പോലെ തിരിച്ചു എത്തി..അതും വന്‍ സ്പീഡില്‍... എന്നിട്ട് വാതില്‍ തള്ളി തുറന്നു.....
അപ്പോള്‍ കണ്ട കാഴ്ച.....മ്മടെ മാഷ് കാലില്‍ ദര്ഭു മുന കൊണ്ട് തിരിഞ്ഞു നില്കുന്ന ശകുന്തള (ആണോ..ആ ആര്‍ക്കറിയാം..)യുടെ പോസില്‍ തിരിഞ്ഞു നിന്ന് പാന്റ്സിന്റെ മൂട് കാണാന്‍ ശ്രേമിക്കുന്നു..എന്നെ കണ്ടു ഞെട്ടി....
ഞാന്‍:..”തണുത്ത വെള്ളം വേണോ ചൂട് വെള്ളം വേണോ...(യേത്)?”
;)
സാര്‍:”യെന്തു @#@ ആയാലും മതി...”
ഞാന്‍ പോയി വെള്ളവുമായി വന്നപ്പോള്‍ സാറ് വാതിലിനു വെളിയിലിറങ്ങി സൈക്കിളില്‍ കയറി ഇരിക്കുന്നു...(ആരെങ്കിലും കാണും മുന്‍പേ) ......
ഞാന്‍ വെള്ളവുമായി ചെന്നിട്ട് ചോദിച്ചു:”സാറ് പോവ്വാന്നോ അപ്പൊ.... ഇന്ന് ക്ലാസ് ഇല്ലേ സാര്‍..”
പുള്ളി : (ഇത്രയും ഒക്കെ പോരെടാ..ഇനിയും വേണോ...എന്ന് മനസ്സില്‍ കരുതിക്കൊണ്ടായിരിക്കുമല്ലോ....കൂടെ ബോണസ് ആയി നല്ല മുട്ടന്‍ തെറിയും വിളിചിട്ടുണ്ടാവനം) “ഇല്ല!! എനിക്ക് അത്യാവശ്യമായി ഒരു സ്ഥലത്ത് പോകാനുണ്ട്...”
ഞാന്‍:”ഒക്കെ...”
സാറ്(ഞാന്‍ വിരല്‍ ഇട്ടു ഇളക്കിയ) വെള്ളം കുടിച്ചിട്ട് സൈക്കിളില്‍ കയറി സ്ഥലം വിടും മുന്‍പ് പറഞ്ഞു...”ആ ഗെയിറ്റ് ഒന്ന് അടചെക്കണേ..”
ഞാന്‍:”ഒക്കെ..”
അന്ന് പോയ പോക്കാ....പിന്നെ എന്റെ ജീവിതത്തില്‍ ഞാന്‍ കക്ഷിയെ കണ്ടിട്ടില്ല.....
പക്ഷെ അതിനു ശേഷം ഞാന്‍ മര്യാദയ്ക്ക് പഠിക്കാന്‍ തുടങ്ങി..ഇനിയും ഏണികള്‍ ഒന്നും ചോദിച്ചു മേടിക്കരുതല്ലോ....
അങ്ങേര് അക്കാര്യം എന്റെ ഹൈ കമാണ്ടിനോട് അവതരിപ്പിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല..(കാണാന്‍ വഴി ഇല്ല) ഇനി ഇപ്പൊ എന്നെ തല്ലിയിട്ടും കാര്യമില്ല എന്നുള്ളത് കൊണ്ട് ഞാന്‍ ധയ്ര്യമായി ഈ രഹസ്യങ്ങളൊക്കെ പുറത്തു വിടുന്നു...തന്നെയുമല്ല.....രണ്ടു ദിവസം മുന്‍പ് ..എന്റെ വാമഭാഗം (വൊയിഫ്) എന്നോട് ആ ഞെട്ടിക്കുന്ന വാര്‍ത്ത പറഞ്ഞു...”ഇക്ക.......കുറച്ചു ദിവസം മുന്‍പ്) ഞാന്‍ വാപ്പായുമായ് (മൈ ഫാദര്‍ ഇന്‍ ലോ) സംസാരിച്ചപ്പോള്‍ എന്തോ പറഞ്ഞ കൂട്ടത്തില്‍ ഇക്കയുടെ ഈ സാറിനെ ഓടിച്ച സംഭവം പറഞ്ഞു...അത് കേട്ട് വാപ്പ കുറെ ചിരിച്ചു...”
അപ്പോ പിന്നെ ഇതൊക്കെ വാപ്പ എങ്ങാനും എന്റെ വാപിച്ചയുമായ് വല്ല സംസാരത്തിന്റെ ഇടയിലെങ്ങാനും പറഞ്ഞു പോയാല്‍.....വെറുതെ ഒരു ഷോക്ക് കൊടുക്കുന്നതെന്തിനാ എന്ന് കരുതി ഇതും പുറത്തു വിടുന്നു...ഇനി ഭാര്യയോടു ചോദിക്കണം എന്റെ ഏതൊക്കെ വീര ഗാഥകള്‍ റിലീസിംഗ് കാത്തു കിടക്കുന്നു എന്ന്...അതറിഞ്ഞിട്ടു വേണം.....ബാക്കി എഴുതാന്‍,,,യേത്...
;)
Wednesday, October 27, 2010
കനാലിലെ കരട്ടിയും പഞ്ചസാര പൊതിയും

തനിക്ക് പരിഞ്ഞില് വന്നു എന്ന് കാലം തെളിയിച്ചപ്പഴതെക്ക് ഞങ്ങളുടെ കൂടെ ഉള്ള ക്രിക്കറ്റ് കളി ,ഐലണ്ട് ഉണ്ടാക്കല്‍ , സൈക്കിളില്‍ കറക്കം ഇത്യാദി ദൈനം ദിന ആക്ടിവിറ്റീസ് ഒക്കെ മതിയാക്കി വല്ല്യ അളിയന് പക്വത കൈ വന്നതിന്റെ ഫലമായ് ചെടി വളര്‍ത്തലും,മൃഗ പരിപാലനവും (അക്വേറിയത്തില്‍ മീന്‍ വളര്‍ത്തല്‍) ഒക്കെ തുടങ്ങി ഞങ്ങളെ ഇലക്ഷനില്‍ ജയിച്ച സ്ഥാനാര്‍ഥി മണ്ഡലത്തില്‍ വിസിറ്റ് നടത്തുന്നത് പോലെ ഞങ്ങളുമായ് ഉള്ള കണക്ഷനില്‍ സ്ലോ ആയി മാറി....
കൂടെ പഠിത്തവും കൂടി ആയപ്പോള്‍ അത് പൂര്‍ത്തി ആയി...ഞങ്ങളുമായി കളിയ്ക്കാന്‍ പുള്ളിക്ക തീരെ സമയം ഇല്ലാതായപ്പോള്‍ ഞാനും റിയാസും വല്ല്യ അളിയനും (അനിയചാര് ഇടയ്ക്കൊക്കെ പാര്‍ടി മീറ്റിങ്ങില്‍ പങ്കെടുക്കുമാരുന്നു ) അടങ്ങുന്ന ശ്രംഖല ഒന്ന് പൊളിച്ചു പണിയണം എന്ന് തോന്നി...അങ്ങനെ ആണ് മൂന്നാം സ്ഥാനതെക്കായ് ഒരു സ്ഥിരം മെമ്പര്‍ ആയി തെക്കേലെ താതായുടെ മകനും ഞങ്ങടെ ഉറ്റ ചന്ഗായിയും ആയ അന്സരിനെ ഞങ്ങള്‍ ഏറ്റെടുത്തത് ...
വല്ല്യളിയാന് കൂടെ ഉള്ളപ്പോലുള്ള ബഹളങ്ങളും രസവും ഒക്കെ കുറഞ്ഞു വന്നപ്പോള്‍ ഉണ്ടായ വിഷമം..അന്സരിനെ കിട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് മാറി...
ഇടയ്ക്കിടയ്ക്ക് അന്‍സാര്‍ തെക്കേലെ മറ്റൊരു താത്തയുടെ കടയില്‍ Material shifting(പലചരക്ക് സാധനം പൊതിഞ്ഞു കൊടുക്കല്‍) and transportation ( മെയിന്‍ മാര്‍കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിച്ചു കൊണ്ട് വരല് ) തുടങ്ങിയ പരിപാടിയും ഒക്കെ ചെയ്യുന്ന ഒരു ആളായിരുന്നു..ഞങ്ങടെ പ്രായമേ ഉള്ളെങ്കിലും സ്വയം സമ്പാദിക്കുന്ന ഒരാള്‍ എന്നാ നിലയില്‍ മൂപ്പര് ഞങ്ങള്ക്ക്വ ഒരു ഹീറോ ആരുന്നു...
എന്തൊക്കെ ആയാലും എവിടെ എങ്കിലും കറങ്ങാന്‍ പോകാന്‍ നേരം ഞങ്ങള്‍ പറ്റുമെങ്കില്‍ പുള്ളിയും കൂട്ടും...അതൊരു ഗുമ്മാണ്...ആദ്യമായ് സൈക്കിളില്‍ മുക്കട പോയി അവിടുന്ന് ബസ്സില്‍ കയറി പുതിയകാവില്‍ പോയി ഹരികൃഷ്ണന്‍സ് കാണാന്‍ പോയപ്പോള്‍ ഞങ്ങള്ക്ക്ക എല്ലാ വിധ പ്രചോദനവും ആയത് അന്സാെര് ആണ്..(തിരികെ എത്തിയപ്പോള്‍ ഏതോ ഫന്ക്ഷന് അറ്റന്‍ഡ് ചെയ്യാന്‍ പോയ വല്ല്യ മാമയും മാമിയും, പതിവിനു വിപരീതമായി നേരത്തെ എത്തി ഞങ്ങളുടെ കുരുത്തക്കേട് കയ്യോടെ കണ്ടു പിടിച്ചപ്പോള്‍ അന്‍സാര്‍ ആ ലൊക്കാലിട്ടിയില് നിന്നും സ്മൂത്ത് ആയി സ്കൂട്ട് ആയത് ഇന്നും ഒരു അത്ഭുതമായി നില നില്കുആന്നു )...
പിന്നീട് വല്ല്യളിയന്‍ സ്പ്ലെണ്ടര്‍ ബൈക്ക് മേടിച്ചപ്പോള്‍ (അതില്‍ കൂടുതല്‍ കറങ്ങിയത് ഞാനും റിയാസും ആണ്...പെട്രോള്‍ വല്ല്യളിയന്റെ വഹ ആണല്ലോ...യേത്..) അന്‍സര്‍ എന്നോട് ഒരു ആഗ്രഹം പറഞ്ഞു...”അഫ്സലെ നീ ഇനി പള്ളിയിലോ മറ്റോ പോകുമ്പോ എന്നെ കൂടി കൊണ്ട് പോകണം..” എന്ന് .... പതിവില്ലാതെ ആ ചോദ്യം (പള്ളിയില്‍ പോക്ക്) കേട്ടപ്പോള്‍ ഞാന്‍ കരുതി..’തമ്പുരാനെ പണിയേ പണി...ഇവന് ഇനി നന്നാവാന്‍ തീരുമാനിച്ചോ? ഞാനും റിയാസും വഴിയാധാരമാവുമല്ലോ....’ കാരണം പൊതുവേ മുസ്ലിയാരുടെ കൊച്ചു മക്കള്‍ എന്നാ നിലയില്‍ അക്കൂട്ടത്തില്‍ വല്ല്യളിയന്‍ ദീസന്ടായ് നടന്നു നടന്നു എല്ലാര്ക്കും ഒരു മതിപ്പുണ്ടാക്കി വച്ചത്..ഞാനും റിയാസും ഒക്കെ കൂടി അല്പം ബുദ്ധി മുട്ടിയാണ് മാറ്റി എടുത്തത്....ആലുംമൂട്ടിലെ സൈക്കിള്‍ കടയില്‍ ചെന്ന് പണ്ടുണ്ടാരുന്ന ഒരു അര സൈക്കിള്‍ റിപ്പയര്‍ ചെയ്യാനായ് കുഞ്ഞുമാമാടെ കൂട്ടുകാരന്റെ കടയില്‍ ചെന്ന് ബാക്കി പണികള്‍ കണ്ടു കൊണ്ട് നിന്നിട്ട്..ഒരു മണിക്കൂര്‍ കഴിഞ്ഞു തിരിച്ചെത്തിയിട്ട് വൈകിയതിന് കാരനമായ്..”അങ്ങേരു ഞങ്ങടെ സൈക്കിള്‍ റെഡി ആക്കില്ല എന്ന് വഴക്ക് പറഞ്ഞു...” എന്ന് പറഞ്ഞു കുഞ്ഞുമംയെം കൂട്ടി അവിടെ പോയി പ്രശ്നമുണ്ടാക്കിയതും..പിന്നീട് അതിന്റെ സത്യാവസ്ഥ പുറത്തു വന്നതും..അങ്ങനെ ഒരു പറ്റം കൊട്ടേഷന്‍ ഉണ്ടാക്കി ഞങ്ങളായി ഒരു കൂതറ ഇമേജ് ഉണ്ടാക്കി കൊണ്ട് വന്ന സമയത്ത് അന്സരിനു നന്നാവണം എന്ന് തോന്നിയാല്‍ അത് ഞങ്ങടെ ഫാവി ജീവിതത്തെ സാരമായി ബാധിക്കും....എങ്കിലും ഞാന്‍ കരുതി..”പാവം..അവന്റെ ആഗ്രഹമല്ലേ..സാധിച്ചു കൊടുക്കാം..”
അങ്ങനെ അവനെയും കൊണ്ട് ബൈക്കില്‍ പള്ളിയിലേക്ക് പോവാന്‍ തുടങ്ങും....പള്ളി എതാരാവുംബം പുള്ളി പറയും..”ഡേയ് !! തിരിച്ചു വിട്..ഞാന്‍ തൊപ്പി എടുക്കാന്‍ മറന്നു...അങ്ങനെ തിരിച്ചു പോയി വീടെതാരാവുംബം പുള്ളി പറയും..”ടെ! തൊപ്പി പോക്കട്ടിലുണ്ട് ...നീ തിരിച്ചു വിട്...” അങ്ങനെ രണ്ടു മൂന്നു ദിവസം ഇങ്ങനെ പോയപ്പോള്‍ എനിക്കൊരു സംശയം...എന്തോ തരികിട ഉണ്ട്..അവസാനം ചോദിച്ചപ്പോള്‍ അവന് സത്യം പറഞ്ഞു..”ഡേയ്!! നമ്മുടെ *******ടെ മോള് അവിടെ നില്കുംന്നത് കാണാം...അവള് ഇടയ്കിടയ്ക്ക് കടയില്‍ സാധനം വാങ്ങാന്‍ വരാറുണ്ട്...അവളെ കാണാനാ ഞാന്‍....”
അപ്പൊ അതാണ് കാര്യം......
പക്ഷെ ...ഒരു ദിവസം പതിവ് പോലെ അവനെ “പള്ളിയില്‍ “ കൊണ്ട് പോകാന്‍ ചെന്നപ്പോ അവന് പറഞ്ഞു..”പുല്ല് !!! പള്ളിയും വേണ്ട ഒരു കോപ്പും വേണ്ട....നീ വീട്ടിലോട്ടു പോ...ഞാന്‍ അങ്ങോട്ട് വന്നേക്കാം..”
എനിക്ക് ഒന്നും മനസ്സിലായില്ല....അവസാനം അവന്റെ കുരു പോട്ടലിന്റെ കാരണം പിന്നെയാണ് അവന് പറഞ്ഞത്....ആദ്യമേ അവനെ വല്ല്യ കാര്യമായി കണ്ടിരുന്ന ലവള്..രണ്ടു മൂന്നു പ്രാവശ്യം ബൈക്ക് ഓടിച്ചിരുന്ന മഹാനെക്കുരിച്ചു( ഭു ഹ ആഹ !! നാന് താന്‍) ചോദിച്ചത്രേ....
ടയറും ചാരി ഇരുന്നവന് കാറും കൊണ്ട് പോകുമോ എന്നുള്ള ഭയത്താല്‍ ലവന് ലവളെ കെട്ടും മുന്പേക ദൈവോഴ്സി കളഞ്ഞു....(പാവം)
അങ്ങനെ കാലം കടന്നു പോയി....
ഒരു ഡിസംബര്‍ ആറാം തീയതി ....ബാബരി മസ്ജിദ് ഷിഫ്റ്റ് + ഡിലീറ്റ് ആയതിന്റെ ആദര സൂചകമായി ലോകമൊട്ടുക്കുമുള്ള ഇന്ത്യാക്കാര്‍ ഹര്‍ത്താല്‍ ആഘോഷിക്കുന്ന സമയം....തലേ ദിവസം തന്നെ ഹര്ത്താവലിന് പിന്തുണ പ്രഘ്യാപിച്ചു കൊണ്ട് താത്ത കടയുടെ ഷട്ടര്‍ താഴ്ത്തി നമ്പര്‍ ലോക്ക് ഇട്ടു ...(മീന്സ്ാ നമ്പര്‍ എഴുതിയ പലക കഷണങ്ങള്‍ ഒര്ടരില്‍ വച്ച് അടച്ചു)....
അടുത്ത ദിവസത്തെ കാര്യ പരിപാടികളെ കുറിച്ച് സീരിയസ് ആയി അന്സരും ഞാനും റിയാസും ദിസ്കഷനില് മുഴുകി കപ്പലണ്ടിയും കൊറിച്ചു കൊണ്ടിരുന്നപ്പോലാണ് മാമിയുടെ കോര്‍ട്ട് ഓര്‍ഡര്‍..”ഡേയ്!!!നാളെ ഹര്ത്താ ലാ..മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി അകതെങ്ങാണം ഇരുന്നോണം കേട്ടല്ല്......പുറത്തു പോകാനോ സൈക്കിളില്‍ കരങ്ങാണോ ഒന്നും ഉള്ള ഉദ്ദേശമുണ്ടെങ്കില്‍ അതങ്ങു മാറ്റി വചെരെ...”
പക്ഷെ നമ്മള് അങ്ങനേം ഇങ്ങനേം ഒന്നും ഒതുങ്ങുന്ന മുതലുകള്‍ അല്ലല്ലോ ....
ഞങ്ങള്‍ പദ്ധതി ആസൂത്രണം ചെയ്തു,....കുറ്റിശേരിയിലെക്ക് പോകുന്ന വഴിയില്‍ ഉള്ള കനാലില്‍ പോയി ചൂണ്ട ഇടുക ...അങ്ങനെ റിയാസും ഞാനും മാമിയെ ചാക്കിട്ട് അവസാനം അനുവാദം വാങ്ങി...മൂന്ന് ടന്ഗീസും ചൂണ്ട കൊളുത്തും..നീളമുള്ള മൂന്നു വടിയും ഒപ്പിച്ചു രാവിലെ തന്നെ കിണറിന്റെ സൈഡും പൈപ്പിന്റെ ചുവടും ഒക്കെ മാന്തി കുറെ പുഴുക്കളെയും വിരകളെയും ഒക്കെ പിടിച്ചു കവറില്‍ ഇട്ടു ഇറങ്ങി...
’ഹും ..നിനക്കൊക്കെ കിട്ടിയത് തന്നെ..” എന്നാ മുഖഭാവവുമായി നിന്ന വല്ല്യളിയനെ നോക്കിക്കൊണ്ട് മാമിയോടു..”മാമിയെ...മീന്‍ പോരിക്കാനുള്ള മസാല ഒക്കെ റെഡി ആക്കി വച്ചേക്കണേ ..” എന്നും വിളിച്ചു പറഞ്ഞു ഞങ്ങള്‍ യാത്ര തിരിച്ചു...
കനാലില്‍ എത്തി....ജീവനുള്ള വിരയെ കൊളുത്തില്‍ കുരുക്കാനുള്ള മനശക്തി എനിക്കില്ലാത്തത് കൊണ്ട് ആ ഡ്യുട്ടി ഞങ്ങള്‍ അന്സരിനെ ഏല്പിച്ചു....എന്നിട്ട് ചൂണ്ടയും വെള്ളത്തില്‍ ഇട്ടു ഇങ്ങനെ ഇരുന്നു...
‘പാര്‍ടിയിലേക്ക് ഇപ്പം വിളിക്കും..’ എന്നും നോക്കി ഇരിക്കുന്ന മുരളീധരനെ പോലെ “ചൂണ്ടെമ്മേ മീന്‍ ഇപ്പം കൊത്തും..” എന്നും കരുതി ഞങ്ങള്‍ ഇരുന്നു...
പക്ഷെ അന്‍സാര്‍ ആളു പുലി ആരുന്നു..ഓരോ രണ്ടു മിനുട്ടിലും അവന്റെ ചൂണ്ടയില്‍ ഓരോന്ന് വന്നു കൊത്തും..അവന് പിടിക്കുകയും ചെയ്യും...ഇത് കണ്ടു അവന് ഇരിക്കുന്ന സ്ഥലത്തൊക്കെ ഞങ്ങള്‍ പോയി ഇരുന്നു...
ബട്ട് നോ രക്ഷ....
അങ്ങനെ അവസാനം ഒരു ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും കിട്ടാന്‍ തുടങ്ങി....അവസാനം കിട്ടിയ മീനിനെ എല്ലാം ഞങ്ങള്‍ ഒരു ഈര്കിളില് കോര്‍ത്തു ...ഇരുപത്തി രണ്ടെണ്ണം....(മൂന്നെണ്ണം ഞാന്‍ പിടിച്ചത്...മൂന്നെണ്ണം റിയാസും...ബാക്കി അന്സരും)....അങ്ങനെ കിട്ടിയ മീന്‍ (കരട്ടി എന്നാണു അതിനെ എല്ലാരും വിളിക്കുന്നത്) ഞങ്ങള്‍ വീട്ടില്‍ എത്തി....മാമിയെ ഏല്പിച്ചു...മാമി അതിനെ ഒക്കെ വെട്ടാന്‍ തുടങ്ങി...പാടത്ത് നിന്നും പണി കഴിഞ്ഞു വന്ന കര്‍ഷകരെ പോലെ ഞങ്ങള്‍ പോയി കുളിച്ചു റെഡി ആയിട്ട് വരാം എന്ന് പറഞ്ഞു വെളിയിലേക്ക് ഇറങ്ങിയപ്പോലാണ് അന്സാരിന്റെ വക ഇടിത്തീ പോലെ ആ ഡയലോഗ്..”ഡേയ്...നമ്മള് മീന്‍ പിടിച്ച കനാലിലാണ് അതിന്റെ അടുത്തു താമസിക്കണ ആളുകള്‍ രാവിലെ ഡവുണ്ണ്ലോഡിംഗ് നടത്തുന്നത്...(യേത്) ..അപ്പൊ അവറ്റകള് ഒക്കെ കഴിക്കുന്ന ഫുഡ് എന്ന് പറയുന്നത് ലതായിരിക്കും,....കൂടാതെ രാവിലെ പിടിച്ച വിരയും അതിന്റെ വയറ്റില്‍ കാണും.....
ഇത് കേട്ട പാടെ ഞാനും റിയാസും ഞങ്ങള്‍ക്ക് വയറ്റില്‍ ഉണ്ടെന്നു അറിയിച്ചു...നല്ല ബെസ്റ്റ് ആയി ഒരു “ഗ്വാ...... “ പുതു പുത്തന്‍ വാള്...
ഷാജി കൈലാസിന്റെ പടം കാണാന്‍ പോയവന് അടൂര്‍ ഗോപാലകൃഷ്ണന്റെ പടം കണ്ട പോലെ തിരികെ വന്നത് കണ്ടു മാമി ചോദിച്ചു..” എന്തുവാ പുള്ളാരെ..എന്ത് പറ്റി...”
ഞങ്ങള്‍ ഒന്നും മിണ്ടിയില്ല...അങ്ങനെ ചോറ് കഴിക്കാന്‍ ഇരുന്നു...
പൊരിച്ചു വച്ച കരട്ടി കണ്ടിട്ട് ഞങ്ങള്‍ എടുക്കാതെ ഇരിക്കുന്നത് കണ്ടു
“എക്സിക്ക്യുട്റ്റ് ആയ പ്രോഗ്രാം റണ്‍ ആവാത്തത് എന്തെന്ന്" ആലോചിക്കുന്ന പ്രോഗ്രാമ്മാരെ പോലെ വല്ല്യളിയന്‍ ഞങ്ങളെ നോക്കി ..ഞങ്ങള്‍ മിണ്ടാതെ ബാക്കി ഐറ്റംസ് വച്ച് തിന്നു..പക്ഷെ അന്‍സാര്‍ ഒരു കൂസലുമില്ലാതെ കരട്ടി വെട്ടി അടിക്കാന്‍ തുടങ്ങി.......
അവസാനം ഇരുപതിരന്ടെന്നവും ലവന്റെ ഉള്ളില്‍ ആയി...
പിന്നീടാണ് ലവന് പറഞ്ഞത്,,”അവിടെ ആളുകള്‍ പോകുന്നുന്ടെന്നുള്ളത് എന്റെ സംശയം ആണ്.....” എന്ന് (ദുഷ്ടന്)...
അതാണ് അന്‍സാര്‍....
അങ്ങനെ കാലം കടന്നു പോയി...
=====================================================================================
പുതിയ അട്വേന്ച്ചരുകള് ഒന്നുമില്ലാതെ അടങ്ങി ഒതുങ്ങി ഇരിക്കും എന്ന് മാമിക്ക് തെറ്റിധാരണ നല്കി കൊണ്ട് ഞങ്ങള്‍ മൂന്നു പേരും കാപ്പിലെ വീടിനു പുതിയതായി ഉണ്ടാക്കിയ പോര്‍ച്ചില്‍ ഇരുന്നു കപ്പലണ്ടി കൊറിച്ചു കൊണ്ട് ഇരിക്കവേ .....
അന്ന് വീടിനു ചുറ്റു മതില് ഇല്ല..പകരം കൈത ആണ് .മുള്ള് വേലിയും....അപ്പൊ റോഡിലൂടെ പോകുന്നവരെ ഞങ്ങള്‍ക്ക് കാണാം..അവര്‍ക്ക് ഞങ്ങളെ അത്ര പെട്ടെന്ന് കാണാന്‍ കഴിയില്ല....
അന്നരം അവിടിരുന്നു കൊണ്ട് ആരെങ്കിലും അത് വഴി പോകുന്ന കണ്ടാല്‍...
“ആര്രാ അത്...”
“ഡോ!! നില്ലെടോ അവിടെ...”
“അയ്യോ ഓടിക്കോ!!!! പേപ്പട്ടി വരുന്നേ...”
“കൂയ്!!! വേഗം മാറ്...പാമ്പ് പാമ്പ്..”
“അയ്യോ..ഓടിക്കോ പശു കുത്താന്‍ വരുന്നേ!!!!””
എന്നൊക്കെ വിളിച്ചു കൂവി...അത് കേക്കുംബോലുള്ള ..ആളുകളുടെ വെപ്രാളം കണ്ടു രസിച്ചു കൊണ്ടിരുന്നപ്പോള്‍..പെട്ടെന്ന് അന്സരിനു ഒരു ഐഡിയ (സത്യമായും എനിക്കല്ല അന്സരിനാ)..അവന് രിയാസിനോടു പറഞ്ഞു..”ഡേയ്..നീ പോയി ഒരു പിടി പഞ്ചസാര എടുത്തു കൊണ്ട് വാ....ഇതും പറഞ്ഞു അന്‍സാര്‍ അപ്പുറത്തെ കടയിലോട്ടു പോയി ഒരു പഴയ ന്യുസ് പേപ്പറും സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കുമ്പോള്‍ കേട്ടാനുപയോഗിക്കുന്ന ഒരു വള്ളിയുമായ് വന്നു..
എന്നിട്ട് ഞങ്ങള്‍ ആ പേപ്പറില്‍ കുറെ മണ്ണ് വാരി നറച്ചു ...അവന് വളരെ കിടിലമായി ഒരു പഞ്ചസാര പൊതി പോലെ അത് പൊതിഞ്ഞെടുത്തു....എന്നിട്ട് ആ വള്ളി വച്ച് കെട്ടി.....എന്നിട്ട് ഞങ്ങള്‍ മൂവരും കൂടി ഗെയിട്ടിന്റെ വെളിയിലേക്ക് പോയി...ഞാന്‍ വലത്തേക്കും റിയാസ് ഇടത്തേക്കും ഒക്കെ നോക്കി..രണ്ടു സൈഡില്‍ നിന്നും ആരും വരുന്നില്ല എന്ന് ഉറപ്പായപ്പോള്‍ അന്‍സാര്‍ ആ പൊതി റോഡില്‍ ഇട്ടു...എന്നിട്ട് കയ്യിലിരുന്ന അല്പം പഞ്ചസാര ആ പോതിക്ക് അടുത്ത് വിതറി...കണ്ടു കഴിഞ്ഞാന്‍ ഒരു ഒരു-കിലോ പഞ്ചസാരയുടെ പൊതി റോഡില്‍ വീണിട്ട് അതില്‍ അല്പം പൊട്ടി പുറത്തു പോയ പോലെ തന്നെ...
എന്നിട്ട് ഞങ്ങള്‍ ഓടി പോര്‍ച്ചില്‍ വന്നിരുന്നു...
ഓരോ അഞ്ചു മിനുറ്റ് കൂടുംബഴും ഞങ്ങള്‍ അവിടെ തന്നെ ഉണ്ടോ എന്ന് നോക്കാന്‍ വന്നു കൊണ്ടിരുന്ന മാമി പോലും അറിയാതെ ധൃത ഗതിയില്‍ ഞങ്ങള്‍ വല വിരിച്ചിട്ട് കാത്തിരുന്നു....
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സൈക്കിള്‍ കാരന് അത് വഴി വന്നു...ആ പോതിയെ നോക്കി...പാസ് ചെയ്തു പോയ്,,,എന്നിട്ട് ചുറ്റും ഒന്ന് നോക്കി ഒരു റൌണ്ട് അടിച്ചു വന്നിട്ട് പൊതിയുടെ അടുത്ത് ഒന്ന് സ്ലോ ആയതും....
“ആര്രാ അത്...അടിചിര്റാ അവനെ..”
എന്ന് അന്‍സാര്‍ കൂവി.കൂടെ കോറസ്സായി ഞങ്ങളും ..കലിപ്പ് മനസ്സിലായ പുള്ളിക്കാരന് ഒന്നും അറിയാത്തവനെ പോലെ സ്ഥലം വിട്ടു,,,ഞങ്ങള്‍ ചിരിയോടു ചിരി...
അങ്ങനെ ഒരു നാലഞ്ചു പേര്‍ക്ക് ഞങ്ങള്‍ പണി കൊടുത്തു.....
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഓട്ടോറിക്ഷ നല്ല സ്പീഡില്‍ വന്നു...എന്നിട്ട് ആ പൊതിയുടെ സ്ഥലം കഴിഞ്ഞു വണ്ടി നിര്‍ത്തിയിട്ടു ചാടി ഇറങ്ങി...
"ആര്രാ അത്" എന്നതിന്റെ “ആ.......” എന്ന് പറയുന്നിടത് തന്നെ ആളെ കണ്ടു അന്‍സാര്‍ വിളി നിര്‍ത്തി ...കൂടെ കോറസ് ആയി കൂവിയിരുന്ന ഞങ്ങളും...കാരണം വേറെ ഒന്നും അല്ല....അത് അന്സാരിന്റെ ഇക്കാടെ കൂട്ടുകാരനാരുന്നു...
അങ്ങേര ആ പൊതിയും എടുത്തു സ്ഥലം വിട്ടു...ചിരിചു ചിരിച്ചു വയരുളുക്കി ഇരുന്ന ഞാനും റിയാസും ചിരി നിന്ന് പോയ അന്സരിനെ നോക്കി...
രണ്ടു ദിവസം അന്സരിനെ ഞങ്ങള്‍ കണ്ടില്ല..പിന്നെ കണ്ടപ്പോള്‍ അവന് പറഞ്ഞപ്പോളാണ് ബാക്കി മനസ്സിലായത്....
അവന്റെ ഇക്കാടെ കൂട്ടുകാരന് ആ പൊതി വീട്ടില്‍ കൊണ്ട് പോയി തുറന്നു നോക്കി...
പന്ച്ചസാരക്ക് പകരം വന്‍ പണി കിട്ടി എന്ന് മനസ്സിലാക്കിയ പുള്ളി..അത് കിട്ടിയ ഏരിയയുടെ ഭരണഘടന വച്ച് അതിന്റെ ഉപജ്ഞാതാക്കളില്‍ അന്‍സാര്‍ ഉണ്ടാവും എന്ന് ഉറപ്പിച്ചു....
ഇക്കാ അറിഞ്ഞാല്‍ അന്സറിനു റെഗുലര്‍ കൊട്ടേഷന്‍ പുറമേ ഓവര്‍ ടൈം കൂടി കിട്ടും എന്നുള്ളത് കൊണ്ട് അവനെ രഹസ്യമായി വിളിച്ചു ഒരു ഭരണിപ്പാട്ട് പാടി....
ഞങ്ങളോടുള്ള സ്നേഹം കൊണ്ടോ അതോ പണ്ട് മുഴുവനായും അവനു കൊടുത്ത കരട്ടിയോടുള്ള ആദര സൂച്ചകമായോ എന്തോ..ലവന് ഞങ്ങടെ പേര് പറഞ്ഞില്ല....
===============================================================================
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇന്ന് അന്‍സാര്‍ സൌദിയില്‍ നല്ല ഒരു ജീവിതം നയിക്കുന്നു...അവനെ ഇന്നലെ ഓര്ത്താപ്പോള് ഇതെഴുതനം എന്ന് തോന്നി
Monday, October 25, 2010
കയ്യെത്തും ദൂരത്തൊരു മുറുക്കി തുപ്പ്

യൗവ്വനം....
ഒന്നൂടി റിവൈൻഡ് ചെയ്താൽ ബാല്യം.....
അല്പം കൂടി ഒന്ന് back arrow ഞെക്കി പിന്നോട്ട് പോയാൽ ആണ് ജീവിതത്തിലെ ഏറ്റവും സുഖകരമായ കാലഘട്ടം....
ശൈശവം!!!!!! ആഹാ അന്തസ്സ്
ഉറക്കമുണര്‍ന്നാല്‍ പിന്നെ പൊതുവേ പൊടി കുഞ്ഞുങ്ങളുടെ മെയിന്‍ പരുപാടി ഹൈ ഫ്രീക്വന്‍സിയില്‍ ഉള്ള കീറ്റല് ആണ്...അതിപ്പോ പ്രത്യേകിച്ച് കാരണം ഒന്നും വേണം എന്നില്ല....ചിലപ്പോ പാലിന് വേണ്ടി ആവും,അത് കിട്ടി കഴിഞ്ഞാല്‍ ഒരു ദഹന പ്രക്രിയ കിട്ടാന്‍ വേണ്ടി ആവും...അതുമല്ലെങ്കില്‍ തോളത്തു എടുത്തുപുറത്തു തട്ടി പാല് കുടിച്ചപ്പോള്‍ ഇന്‍ബോക്സില്‍ കയറിയ സ്പാം മെയിലുകളെ ഗ്യാസ് രൂപത്തില്‍ ഡിലീറ്റ് ചെയ്യിക്കാന്‍ ആയിരിക്കാം..സൈക്കിൾ ബ്രാൻഡ് അഗർബതിയുടെ ടാഗ് ലൈൻ പോലെ "കരയാൻ കുഞ്ഞുങ്ങൾക്ക് ഓരോ കാരണങ്ങൾ"...എന്തരായാലും കരച്ചിൽ മസ്റ്റാണ്.
പക്ഷെ അവരില്‍ നിന്നൊക്കെ വിഭിന്നന്നായ്...അവർക്കൊക്കെ ഒരു മാതൃകാ പൈതലായ് ലവന് ഭൂമിയില്‍ ഒരു റസിഡന്റ് വിസ എടുത്തു......മറ്റാരുമല്ല...ഈ ഞാന്‍...(മോനാരാ ഞാന്‍ )
കരയാതിരിക്കുന്ന കുഞ്ഞു എന്ന് പറയുമ്പോള്‍ മിക്കവാറും എല്ലാവരും കരുതും...ലവന് കാര്യമായി എന്തരോ പ്രശ്നമുണ്ട് എന്ന്...പക്ഷെ സംഭവം അതൊന്നുമല്ല....ആദ്യ കാലങ്ങളില്‍ സാമാന്യം നല്ല രീതിയില്‍ ഒരു ഒന്നൊന്നര കട്ടയില്‍ സംഗതി ഒക്കെ ഇട്ടു നല്ല രീതിയില്‍ കാറി കൊണ്ടിരുന്ന ഞാന്‍, പണ്ടൊരു ദീപാവലിയ്ക്ക് കൊച്ചാപ്പ റോക്കറ്റു പടക്കത്തിൽ നിന്നും ഒഴിഞ്ഞു മാറിയതിലും സ്പീഡില്‍ നിലവിളി ഉപേക്ഷിക്കാന്‍ കാരണം, എൻ്റെ വല്ലീമിച്ച ആണ് ..(റോക്കറ്റു കഥ പിന്നീട് എഴുതാം)
എൻ്റെ മാസ് എൻട്രിക്ക് മുമ്പേ ഭൂമിയില്‍ മെമ്പര്‍ഷിപ് എടുത്ത വല്ല്യമാമാടെ മോന് (വല്ല്യ അളിയന്) മൂപ്പരുടെ ഉമ്മയുടെയും വാപ്പായുടെയും കുടുംബക്കാരുടെ ജീനില്‍ നിന്നും നല്ല വെളുവെളാ വെളുത്ത നിറവും കൂടി അടിച്ചു മാറ്റി ആണ് ഇമ്മിഗ്രേഷന്‍ ക്ലിയറന്‍സും കടന്നു ഭൂമിയില്‍ എൻട്രി ആയതു ..... എനിക്ക് പക്ഷെ ഒരു സാവകാശം കിട്ടിയില്ല....സ്വർഗ്ഗലോകത്തു സകല മാന തരികിടയും കാട്ടി നടന്ന എന്നെ
“ യെവനെ ആരേലും ഒന്ന് കൊണ്ട് പോകാമോ..” എന്ന് പറഞ്ഞു ഭൂമിയില്‍ അവതരിപ്പിക്കാനുള്ള പേപ്പറുകള്‍,അള്ളാഹു ശരി ആക്കുന്നതിനിടയില്‍ .......കയ്യില്‍ കിട്ടിയ, ഞാന്‍ പൊന്ന് പോലെ സൂക്ഷിച്ചു വച്ചിരുന്ന, മ്മടെ സ്ഥാവരജംഗമങ്ങൾ ആയ കുരുത്തകേടുകള്‍ അടക്കമുള്ള കിടുപിടികൾ എടുത്തു ധൃതഗതിയില്‍ പായ്ക്ക് ചെയ്യുന്നതിനിടയില്‍ ജീനും നിറവും ഒന്നും എനിക്ക് പ്രശ്നമാവില്ല എന്ന് കരുതി ആ സൈഡിലോട്ടു ഞാന്‍ നോക്കിയതെ ഇല്ല.....
ജനിച്ചു വീണപ്പോള്‍ എനിക്ക് മനസ്സിലായ് ''മോനെ മുട്ടൻ പണി കിട്ടി'' ...എന്ന് .....
മഴു പോയ വിറകു വെട്ടുകാരന് മൂന്ന് മഴുകള്‍ കൊടുത്ത ജല ദേവതയെ പോലെ പിരിഞ്ഞു പോകുന്നതിനുള്ള സന്തോഷ സൂചകമായി അല്ലാഹു എനിക്ക് ഒരു കോംപ്ലിമെന്ററി ഗിഫ്ട് എന്നോണം വാപ്പാടെ മുന്‍ തലമുറക്കാരുടെ കളര്‍ നല്കി്....[വാപ്പാടെ വെളുപ്പ് കളര്‍ എങ്കിലും തന്നിരുന്നെങ്കില്‍ ഞാന്‍ ഹാപ്പി ആയേനെ :( ]
അങ്ങനെ കറുപ്പ് ആണോ എന്ന് ചോദിച്ചാല്‍ അല്ല...വെളുപ്പ് ആണോ എന്ന് ചോദിച്ചാല്‍ ഏയ് ഒരിക്കലുമല്ല...എന്ന ഉത്തരം കിട്ടുന്ന ഒരു തരം ഡ്യുവല്‍ ടോണുമായ് ഞാന്‍ റിലീസ് മേടിച്ചു....
സ്വാഭാവികമായുള്ള കരച്ചില് നല്ല അന്തസായി ആലപിച്ചു കൊണ്ടിരുന്ന കാലം...ചുമ്മാ ബോറടിച്ചാല്‍ വരെ ഞാന്‍ കിടന്നു കൂവും..
ഇടയ്ക്കിടയ്ക്ക് എണ്ണ തേപ്പിച്ചു ചെറു ചൂട് വെള്ളത്തിലുള്ള കുളിപ്പിക്കലും ,...പാല് കുടിക്കാന്‍ വേണ്ടി മാത്രം ഉണരലും...പാല് കുടിച്ചാല്‍ ഉറങ്ങുന്നത് വരെ ഉള്ള കീറലും...കുളിപ്പിക്കുമ്പോള്‍ ദേഷ്യം കൊണ്ടുള്ള കീറലും അങ്ങനെ എന്ന് വേണ്ട..ഫുള്‍ സ്വിങ്ങില് ഞാന്‍ ലൈഫ് എഞ്ചോയ് ചെയ്തു നടന്നിരുന്ന കാലം.....
വല്ല്യളിയനെ കുളിപ്പിക്കുന്ന കോൺട്രാക്ട് ഏറ്റെടുത്ത വല്ലീമിച്ച...ഒരു ഓഫര്‍ എന്നോണം എന്നെയും കുളിപ്പിക്കും എന്ന പ്രഖ്യാപനം നടത്തി....
മിച്ചയും സഹോദരങ്ങളും ഉള്‍പെടുന്ന 6 എണ്ണത്തിനെ പോറ്റി എക്സ്പീരിയന്‍സ് നേടിയ വല്ലീമിച്ച...ന്യു ജനറേഷനിൽ (അന്തക്കാലത്തെ ന്യൂ ജനറേഷൻ ) ഉൾപ്പെടുന്ന അളിയനെയും കുളിപ്പിക്കുന്നു...അപ്പൊ പിന്നെ എന്നെയും കുളിപ്പിക്കാന്‍ വല്ലീമിച്ച കഴിഞ്ഞേ ഉള്ളു ആരും എന്ന സ്ഥിതി വന്നു...
പക്ഷെ...അത് ഒരു ഒന്നൊന്നര തീരുമാനമാരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്.....
വല്ല്യളിയനെ അഞ്ചു മിനുറ്റ് കൊണ്ട് കുളിപ്പിച്ചിരുന്ന വല്ലീമിച്ച.. എന്നെ കുളിപ്പിക്കാന്‍ ഒരു അര മണിക്കൂറെങ്കിലും എടുക്കും....
എൻ്റെ മിച്ചയോ വാപ്പാടെ ഉമ്മയോ ആരെങ്കിലും ഒക്കെ ആയിരുന്നെങ്കിൽ ഒരു അഞ്ചു മിനിറ്റിനുള്ളിൽ നീരാട്ട് കഴിഞ്ഞു ഷെഡിൽ കയറിയിരുന്ന എനിക്ക് ഇത് വന്‍ അടിയായ്....അത് മാത്രവുമല്ല...ചെറിയ കറുപ്പ് നിറമുള്ള എന്നെ,വല്ലീമിച്ച ആദ്യമേ എണ്ണ ഒക്കെ പുരട്ടി മാഗ്നെറ് ചെയ്തു വച്ചിട്ട് കുറെ നേരത്തിനു ശേഷം ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ ഇഞ്ചയും മറ്റു ഐടംസും ഒക്കെ വച്ച് ആശാരി തടി ചിന്തേര് ഇടുന്ന രീതിയില്‍ ഉരച്ചു കുളിപ്പിക്കും....ഇങ്ങനെ കുളിപ്പിച്ചില്ലെങ്കിൽ, പിന്നെ അന്നത്തെ രീതിയിലുള്ള തീറ്റയും കൂടി തുടര്‍ന്ന് അവസാനം ഞാന്‍ ഒരുമാതിരി ടാർ വീപ്പയ്ക്ക് ഒന്നൂടി ജപ്പാന് ബ്ലാക്ക് അടിച്ച മാതിരി ഉള്ള ഒരു രൂപത്തിൽ ആയി പോകും എന്ന് ഭയന്നിട്ടാണോ എന്തോ...
എന്തായാലും എൻ്റെ "കാറല്‍" അതിൻറെ "മാക്സിമം" ആയി മാറുന്ന ഒരു സമയമായി കുളി സമയം മാറി.....
അങ്ങനെ വന്നു വന്നു പകല്‍ ഉണർന്നിരുന്നാല് ഞാന്‍ കരയുന്ന പരുപാടി നിർത്തി ...വേറൊന്നുമല്ല..ഏതായാലും ചെമ്പൈ സംഗീതോത്സവത്തിന്(കുളി) പോകണം..ഉള്ള എനർജി ഇപ്പോഴേ കളയണോ ..എന്ന് കരുതി കരച്ചിലുകള്‍ ഞാന്‍ ശേഖരിച്ചു വച്ചിട്ട് കുളി ടൈമില്‍ മാത്രമായി ക്രമീകരിച്ചു....
അങ്ങനെ പകൽ സമയത്തു കുഞ്ഞിനെ കാണാൻ വരുന്ന ആളുകൾ ചുറ്റും നിൽകുമ്പോൾ പോലും കഴിയുന്നത്ര കണ്ണും പൂട്ടി , ഇനി ട്രമ്പ് വന്നാലും ഉണരില്ല' എന്ന ലൈനിൽ ഉറങ്ങുകയും, ആർക്കും എടുത്തൊന്നു ലാളിക്കാൻ അവസരം കൊടുക്കാതിരിക്കുകയും, രാത്രി ആയാൽ എല്ലാവരും കണ്ണിൽ ഉറക്കം പിടിച്ചു എന്ന് മനസ്സിലായാൽ 'മേരെ പ്യാരേ ദേശവാസിയോം'' എന്ന ലൈനിൽ ആളുകളെ ഞെട്ടിച്ചും ഞാൻ സുഖലോലുപൻ ആയി ജീവിച്ചു.. ഉറങ്ങുന്ന കുഞ്ഞിനെ ഉണർത്തി കൊണ്ടുപോയി കുളിപ്പിക്കാൻ സാധ്യത ഇല്ല എന്നൊരു 'ലോജിക്'എങ്ങനെയോ മ്മക്ക് കിട്ടി. .എത്രയും പെട്ടെന്ന് വലുതാവണം ഇല്ലേല് എന്റെ ചീട്ടു കീറും എന്ന് ഉത്തമ ബോധ്യമുള്ളതു പോലെ ചിന്താമാഗ്നനായ് ഇരിക്കാന്‍ തുടങ്ങി....വരുന്നവരെയും പോകുന്നവരേയും ഒന്നും മൈന്‍ഡ് ചെയ്യത്തില്ല...കാരണം അവര്‍ എങ്ങാനും എടുത്ത് ലാളിച്ചാല്‍ ..എനിക്ക് വല്ല മുന്തിരി നീരോ വെള്ളമോ വല്ലതും തീറ്റിച്ചാല് എനിക്ക് അതിനെ "ഡൌൺലോഡ്" ചെയ്യണമെന്നു തോന്നിയാല്‍ ഒരു റെഗുലര്‍ കുളിക്ക് പകരം രണ്ടോ മൂന്നോ ഒക്കെ കുളിക്കണ്ടി വരും...
അങ്ങനെ വന്‍ പ്ലാനിങ്ങില്‍ (അന്നെ ഞാന്‍ പ്ലാനിങ്ങുകാരനാ...മോനാരാ ഞാന്‍!!!!) ജീവിതം ഉന്തി നീക്കി....
വിധിയുടെ വിളയാട്ടതിനേക്കാള് ഉപരി,വല്ലീമിച്ചയുടെ ഉരച്ചു കുളിപ്പിക്കലിന്റെ ഫലമായ്..കണ്മഷി നിറം ആവേണ്ട ഞാന്‍ അങ്ങനെ ആയില്ല.....അല്പം വെളുപ്പിനോടടുത്തുള്ള ഒരു നിറം കിട്ടി......
(വീട്ടിലെ സീനിയർ മെംബേർസ് ഒക്കെ പറഞ്ഞു കേട്ടിട്ടുള്ള അറിവ് വച്ച് അല്പം മസാല ഒക്കെ പുരട്ടി എഴുതിയതാണ് ഇത്രയും)
ഇത് ഇപ്പോള്‍ എഴുതാനുണ്ടായ കാരണം വേറൊന്നുമല്ല....
ഒരിക്കൽ ഞാൻ വാമഭാഗവുമായി തിരുവനന്തപുരതൂന്നു കൊല്ലത്തേക്ക് വരുന്ന വഴിയില്‍..ഇടയ്ക്ക് വച്ച് ഒന്ന് നടുവ് നിവർത്താനായി വണ്ടി ഹൈവേ സൈഡിൽ വണ്ടി നിർത്തി ഒന്ന് ഇറങ്ങിയ നേരത്തു ..ഹൈവേയിലൂടെ ചീറി പാഞ്ഞു പോയ ഒരു കെ.എസ.ആര്.ടി.സി ബസ്സില്‍ നിന്നും,ഏതാണ്ട് എക്സ്പയറി ഡേറ്റ് കാത്തിരിക്കുന്ന ഒരു മൂപ്പിലാന്..വായില്‍ കിടന്ന മുറുക്കാന്‍ സകലമാന രക്തം കഫം മലം മൂത്രം ഉൾപ്പടെ അടിവേര് മുതൽ കാറി ഒരു ......“.....ധുഫൂ......” എന്നൊരു സൌണ്ട് പുറപ്പെടുവിച്ചു കൊണ്ട് ഒരു തുപ്പ് തുപ്പി..(വൃത്തികെട്ടവന്)...
”ഫുൾ സ്ലീവ് ഷർട്ട് കൈ മടക്കി വയ്ക്കുന്നതാ ഇക്കായ്ക്ക് ചേർച്ച ..” എന്ന് പറഞ്ഞു,ഭാര്യാജി എന്നെ കൊണ്ട് കൈ മടക്കിപ്പിച്ചു വച്ചിരുന്നത് കൊണ്ട് ആ ലോഡ് കൃത്യമായി കയ്യിലും ഷിർട്ടിലുമായി ഇറങ്ങി ..
‘ഇതിനു വേണ്ടിയാണ് മകളേ ,,ഞാന്‍ ഇവിടെ തന്നെ വണ്ടി നിർത്തിയത് ....’ എന്ന ഒരു ഭാവവുമായി ഞാന്‍ വണ്ടിയിൽ ഇതൊന്നും അറിയാതെ ഇരുന്ന ഭാര്യയെ നോക്കി..
കുപ്പിയും വെള്ളവും മേടിച്ചു കൈ കഴുകി....ഒരു മനപ്രയാസം മാറാനായി അകത്തു കയറി ഷർട്ട് ഊരി ബന്യന് ഇട്ടു കൊണ്ട് വണ്ടി ഓടിക്കാന്‍ തുടങ്ങി. ബന്യനിൽ ചുവപ്പു കറയും വെള്ളവും കണ്ടു കക്ഷി കാര്യം തിരക്കി :”എന്താ ഇക്ക എന്ത് പറ്റി..”
ഞാന്‍ : “ഒന്നുമില്ല വെറ്റില വീണതാ ...”
ഭാര്യ : " പിന്നെ !!! ചുമ്മാ പറ്റിക്കാൻ!!! വെറ്റിലയ്ക്ക് പച്ച നിറമല്ലേ..ഇത് ചുവപ്പ് ആണല്ലോ "
ഞാൻ: " കൂടെ ചുണ്ണാമ്പും ഉണ്ടായിരുന്നു.അത് മിക്സ് ആവുമ്പം ചുവപ്പ് കളർ വരും ."
ഭാര്യ : "അതിനു ഇക്ക ഇതൊക്കെ എവിടെ നിന്ന് മിക്സ് ചെയ്തു വാങ്ങി ?"
ഞാൻ : "കുറച്ചു മുന്നേ പാസ് ചെയ്തു പോയ ബസ്സിലെ ഒരമ്മാവൻ മിക്സ് ചെയ്തു തന്നു"
മൂപ്പത്തിയ്ക്ക് ഒരു പിടിയും കിട്ടിയില്ല ...അവസാനം കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തു
അപ്പോഴാണ് പുള്ളിക്കാരിക്ക് സംഭവം പിടികിട്ടിയത്.....കക്ഷി ചിരിയോടു ചിരി.....അങ്ങ് വീടെത്തുന്നത് വരെ....
അങ്ങനെ ഒരു വിധം വീട്ടിലെത്തി.'..ഷർട്ടും പാൻറ്സും ഇട്ടു രാവിലെ പോയ ഞങ്ങടെ മരുമഹനെ !!...നിനക്കിത് എന്തോ പറ്റി..'..എന്നും പറഞ്ഞുള്ള ഭാര്യാമാതാവിന്റെ ഒരു ഇമോഷണൽ വയലൻസ് സീന്‍ കാണണ്ടാ എന്ന് കരുതി ഞാന്‍ ഷർട്ട് ഇട്ടു കൊണ്ട് പുറത്തിറങ്ങി നേരെ ഓടി റൂമില്‍ പോയി ഷർട്ട് ഊരി വലിച്ചെറിഞ്ഞിട്ട് കൈ കഴുകാന്‍ തുടങ്ങി....
എത്ര മണത്തു നോക്കിയിട്ടും എന്ത്രോക്കെ സോപ്പും ഷാമ്പുവും ഒക്കെ ഇട്ടിട്ടും എനിക്ക് ആ മുറുക്കാന്‍ മണം മാത്രമേ കിട്ടുന്നുള്ളൂ ..
അന്നരമാണ് ഫാര്യാജി ഒരു ബുദ്ധിയുമായി എത്തിയത്..”ഇക്ക..ഞാന്‍ ഒരു ചകിരിയും ആയി വരാം എന്നിട്ട് കൈ ഉരച്ചു കഴുകി തരാം...അന്നരം വൃത്തി ആവും" എന്ന്...
ഞാന്‍ സമ്മതിച്ചതിന് പ്രകാരം ഒരു രണ്ടു മൂന്നു മിനുറ്റ് കഴിഞ്ഞപ്പോള്‍ കക്ഷി വന്നു..മുപ്പത്തി തന്നെ സോപ്പോ ശംപൂവോ ഏതാണ്ട് വച്ച് എൻ്റെ തോളിൽ ഒരു ഉര ഉരച്ചപ്പോള്‍ എനിക്ക് വന്‍ നോസ്ടാല്ജിയ...പണ്ട് വല്ലീമിച്ച കുളിപ്പിചിരുന്നപ്പോള് ഉണ്ടായിരുന്ന അതെ വേദന....
അവസാനം വേദന കൊണ്ട് സഹി കെട്ടു ഞാന്‍ നോക്കിയപ്പോള്‍ കക്ഷിയുടെ കയ്യില്‍ നല്ല ഒന്നാന്തരം പ്ലാസ്ടിക്കിന്റെ സ്ക്രബ്ബര്‍ ...."Scotch Brite " പാത്രം കഴുകുന്നതു. ഹെൻറെ പൊന്നോ !!!!...
ഹോ ഇതിലും ഭേദം അത്രയും ഭാഗത്തെ തൊലി അങ്ങ് ചെത്തി കളയുന്നതാരുന്നല്ലോഡേയ്" ...ഹൗവെവർ നേരത്തെ ഉണ്ടാരുന്ന ആ ഉളുമ്പ് നാറ്റം മാറി കിട്ടി...
ഇയ്യിടെ വീട്ടിലേക്കു സാധനങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ മെറ്റൽ സ്ക്രബ്ബർ വാങ്ങുന്നത് കണ്ടപ്പോ പെട്ടെന്ന് ഞാൻ ഓർത്തു 'ഇനി നോക്കിയും കണ്ടും വേണം നാട്ടിൽ ഒക്കെ റോഡ് സൈഡിൽ നിൽക്കാൻ പ്ലാസ്റ്റിക് അല്ല, മെറ്റൽ സ്ക്രബ്ബർ ആണ് കയ്യിൽ ഉള്ളത് ...തമ്പുരാനെ..ഇനി മുഖതെങ്ങാനും തുപ്പ് കിട്ടിയാല്‍ ഞാൻ തീർന്നെടാ ഞാൻ തീർന്ന് ..........
തനൂജയും,നജ്മയും...പിന്നെ കിങ്ങിണിയും

“......തനൂജ മോളെ......നജ്മ മോളെ..വേഗം വാ വന്നു വല്ലതും കഴിച്ചിട്ട് പോയ് കളിക്ക്...!!!!!”
ഒരേ വീട്ടിലെ രണ്ടു സുന്ദരികളായ സഹോദരങ്ങളെ പോലെ കളിയും ചിരിയും ബഹളവും സ്കൂളില്‍ പോക്കും മഞ്ചാടി പെറുക്കി കളിക്കളും,കൊത്തങ്കല്ല് കളിക്കളും,വീട്ടില്‍ ചത്ത് കിടന്ന പല്ലിയെ കൊണ്ട് പോയി അടക്കം ചെയ്തിട്ട് തലയ്ക്കല്‍ മീസാന്‍ കല്ല് വെച്ച് പ്രാര്തിക്കാനും....ചോറും കറിയും വച്ച് കളിക്കാനും ഒക്കെയായി നടന്ന അവരെ നാട്ടുകാര്‍ക്ക് ഒക്കെ വല്ല്യ ഇഷ്ടമായിരുന്നു...പക്ഷെ അവര്‍ സഹോദരങ്ങളല്ല അയല്കാര് മാത്രം ആണ് എന്നുള്ളത് അവരുടെ അയല്പ്പക്കതുള്ള വീട്ടുകാര്‍ക്ക് പോലും വിശ്വസിക്കാന്‍ പ്രയാസമാരുന്നു...
എല്ലാ ദിവസവും സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞാലുടന്‍ തനൂജ വേഷവും മാറി വീട്ടിളിടുന്ന ഉടുപ്പുമിട്ടു നേരെ അവര്‍ രണ്ടു പേരുടെയും വീടിനെ തിരിക്കുന്ന മതിലിനടുത് അവര്‍ തന്നെ അറേഞ്ച് ചെയ്തു വച്ചിട്ടുള്ള മണല്‍ കൂമ്ബാരതിലൂടെ മതിലില്‍ അള്ളി പിടിച്ചു കയറി മതിലും ചാടി നജ്മയുറെ അടുത്തേക്ക് ചെല്ലും....അപ്പോഴേക്കും നജ്മയും റെഡി ആയി നില്പുണ്ടാവും.....
പിന്നെ തുടങ്ങുകയായ് പേരയ്ക്കാ പറിച്ചു തിന്നാലും,ചാമ്പക്കാ പിച്ചി ഉപ്പിളിടലും,മുല്ലപ്പൂ പിചിപ്പ്ു മുതലായവ പിച്ചി എടുത്ത് അവകൊണ്ടു വാഴപ്പോലയുറെ നൂല് കൊണ്ട് മാല ഉണ്ടാക്കലും അങ്ങനെ വേണ്ട എന്ത് ബഹളങ്ങള്‍ക്കും അവര്‍ ഒരുമിച്ചാണ്....
അങ്ങനിരിക്കെ തനൂജയുടെ വീട്ടില്‍ ഒരു പൂച്ചക്കുഞ്ഞ് എവിടെ നിന്നോ അലഞ്ഞു തിരിഞ്ഞു വന്നു.....പൊതുവേ പൂച്ചകളെ ഇഷ്ടമാല്ലാതിരുന്ന തനൂജക്ക് ഈ പൂച്ചയോടു എന്തോ ഒരു അനുകമ്പ തോന്നി...
“ടെ പുള്ളാരെ....ആ പൂച്ചയെ കളഞ്ഞെക്കണം ..ഒന്നാമത് ഇന്നത്തെ കാലത്ത് എന്തിനോക്കെയാ പേ ഉള്ളതെന്ന് പറയാന്‍ പറ്റൂല്ല...” തനൂജയുടെ ഉമ്മ ഇത് കണ്ടു പറഞ്ഞു...വീട്ടില്‍ നിര്‍ത്തി യാല്‍ പ്രശ്നമാവും എന്ന് ഉറപ്പായപ്പോള്‍ തനൂജ ആരും കാണാതെ പൂച്ചയെ നജ്മായുടെ വീട്ടിലേക്കു വിട്ടു..എന്നിട്ട് പതിവുപോലെ മതിലും ചാടി നജ്മയുറെ അടുത്തെത്തി...രണ്ടു പേരും കൂടി പൂച്ചയ്ക് ഉള്ള അക്കൊമാടെഷന് ഏര്പ്പാതടാക്കി...വിത്ത് ഫുഡ്..നജ്മയുടെ വീടിന്റെ സ്ടയര്‍ കേസിന്റെ അടിയിലായി ഒരു ഹാര്ഡ്് ബോര്ഡ്യ കൊണ്ട് ഇരു കൂടും ...പഴയ ചളുങ്ങിയ ഒരു പാത്രത്തില്‍ ഇച്ചിരി ചോറും മീന്‍ കൂട്ടാനും..ഒക്കെ...
മഴക്കാലമായിരുന്നത് കൊണ്ട് ഈ കിട്ടിയ സൌകര്യങ്ങള്‍ പൂച്ചക്ക് ക്ഷ പിടിച്ചു.....
അവര്‍ അതിനു ഒരു പേരും ഇട്ടു....കിങ്ങിണി...
പതിയെ പതിയെ ആ പൂച്ച അവരുടെ കൂട്ടുകെട്ടില്‍ ഒരു മൂന്നാം വ്യക്തി ആയി തന്നെ മാറി....സ്കൂള്‍ വിട്ടു വന്നാലുടന്‍ നജ്മയുടെയും തനൂജയുടെയും മെയിന്‍ പരുപാടി പൂച്ചയുടെ സുഖവിവരം അന്വേഷിച്ചു പോക്കാരുന്നു....അങ്ങനെ അവര്‍ സസുഖം ജീവിച്ചു പോന്നു...
നജ്മയുടെ ബാപ്പയ്ക്ക് ഇടയ്ക്കിടെ ജോലി സംബന്ധമായ് കോഴിക്കോട് പോകേണ്ടി വരും...അങ്ങനുല്ലപ്പോള് നജ്മയ്ക്കും ഉമ്മയ്ക്കും കൂട്ടിനായ് തനൂജയെ കൂടി വിളിക്കും....മൂന്നാം ക്ലാസ്സില്‍ ആയതെ ഉള്ളെങ്കിലും തനൂജയ്ക്ക് നജ്മയെക്കാള് യുക്തിയും കാര്യപ്രാപ്തിയും ഉണ്ടെന്നാണ് നജ്മയുറെ അഭിപ്രായം....ഈ വിഷയത്തില്‍ സ്വതവേ മടിച്ചി ആയിരുന്ന നജ്മയ്ക്ക് എന്നും കുന്നും ഉമ്മയുടെ കയ്യീന്ന് കൊട്ടേഷന്‍ കിട്ടാരുമുണ്ട് ...പഠനം ഒരു തപസ്സ് ആക്കിയ തനൂജ ഇടയ്ക്കിടെ,പുസ്തകം കണ്ടാല്‍ പിന്നെ അനസ്തേഷ്യ കൊടുക്കപ്പെട്ട പെശ്യന്റിനെ പോലെയോ ,ഓ.ടി.സി വഴി കിട്ടിയ സ്ലീപ്പിംഗ് പില്ല്സ് മോതമായ് തിന്ന ഭ്രാന്തനെ പോലെയോ സൈഡ് ആയി കിടന്നുരങ്ങുമായിരുന്ന നജ്മയുടെ അടുത്ത് കംബൈന്‍ സ്ടഡി എന്നും പറഞ്ഞു പോകും........ഉമ്മാടെ വായിലിരിക്കുന്നത് മുഴുവന്‍ കേള്ക്കു ന്നതിലും ഭേദം പഠനം തന്നെ എന്ന് കരുതി നജ്മയും ഇരുന്നു പഠിക്കും....
അങ്ങനെ തനൂജ നജ്മയ്ക്കും ഉമ്മയ്ക്കും കമ്പനി കൊടുക്കാനായി പോയ ഒരു ദിവസം...സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങരുത് എന്ന് ഉഗ്രശാസനം കിട്ടിയിട്ടും കേള്ക്കാ്തെ ചന്നംപിന്നം പെയ്യുന്ന മഴ കാണാന്‍ സിറ്റ് ഔട്ടില്‍ പോയി ഇരുന്നാവാം ഇനി ഉള്ള പഠനം എന്നും പറഞ്ഞു ഇറങ്ങി...
പക്ഷെ വാതില്‍ പടിയില്‍ നോക്കിയപ്പോള്‍ കിങ്ങിണി പൂച്ച അവരെയും നോക്കി നില്കുാന്നു...നജ്മ പറഞ്ഞു..”കിങ്ങിണി പോ..പോയി കിടന്നുറങ്ങു.....ഉമ്മ കണ്ടാ നിന്നെ ഓടിക്കും..”
പക്ഷെ അവരെ വാതില്‍ പടിയില്‍ നിന്നും ഇറങ്ങാന്‍ സമ്മതിക്കാതെ അവിടെ നിന്നു..തനൂജ പതുക്കെ ഒരു സൈഡ് ചേര്‍ന്ന് ഇറങ്ങാന്‍ നോക്കിയപ്പോഴും കിങ്ങിണി സമ്മതിക്കുന്നില്ല...അവസാനം സഹി കേട്ട അവര്‍ കിങ്ങിനിയെ പിടിച്ചു വെളിയിലേക്ക് ഇറാന് നോക്കി...പക്ഷെ അന്നരവും കിങ്ങിണി ചീറി നില്ക്കുചന്നു...ഈ ബഹളം കേട്ട ഉമ്മ ഉടനെ..”എന്തുവാ പുള്ളാരെ,നിങ്ങളോട് പറഞ്ഞതല്ലേ മുറ്റത്ത് ഇറങ്ങരുതെന്ന്....ഇനി പൂച്ചയുടെ കടിയും കൂടെ മേടിചോണ്ടിങ്ങു വന്നെരെ..അന്നരം രണ്ടിനും കിട്ടും എന്റെ കയ്യീന്ന്...”
പക്ഷെ അവരെ പുറത്തിറങ്ങാന്‍ തടസ്സപ്പെടുതികൊണ്ട് അപ്പോഴും കിങ്ങിണി ബഹളം തുടര്ന്ന്ന....
അവസാനം നജ്മയും തനൂജയും കൂടി..”ആഹാ!!! അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ....ഞങ്ങളെ പുരതോറ്റൊന്നിരങ്ങാന് സംമാതിച്ചുമില്ല ഉമ്മാടെ കയ്യീന്ന് വഴക്കും മേടിച്ചു തന്നിരിക്കുന്നോ..” എന്നും പറഞ്ഞു ഇറങ്ങാന്‍ ആഞ്ഞതും അവരെ ഞെട്ടിപ്പിച്ചു കൊണ്ട് കിങ്ങിണി വെളിയിലേക്ക് ഒറ്റ ഓട്ടം.....അവളുടെ കളിയും ബഹളവും കണ്ടു രസിച്ചു നിന്ന നജ്മയും തനൂജയും പെട്ടെന്ന് കണ്ട ഒരു മിന്നലിന്റെ വെളിച്ചത്തില്‍ മിന്നായം പോലെ ഓടി അകത്തെത്തി....”പറഞ്ഞാല്‍ അനുസരിക്കരുത്....രണ്ടിനും നല്ല പെട വെച്ച് തരണ്ട സമയം കഴിഞ്ഞു..” എന്ന്നുള്ള ഉമ്മയുടെ കമന്റിനു റിപ്ലൈ പറയാതെ അകത്തേക്ക് പോയി....പഠിത്തമൊക്കെ കഴിഞ്ഞു നജ്മയും തനൂജയും ഉമ്മയുടെ കഥകളും കേട്ട് കിടന്നുറങ്ങി.....
നേരം വെളുത് എന്ന് അവര്‍ അറിഞ്ഞത് ഉമ്മയുടെ പതിവ് വിളി കേട്ടാണ്...പക്ഷെ സാധാരണ ശാസന ടോണില്‍ എഴുന്നേല്ക്കാ ന് വിളിക്കുന്ന ഉമ്മ അന്ന് വളരെ മയത്തില്‍ വിളിക്കുന്നു...എന്തായാലും രണ്ടു പേരും എഴുനേറ്റു മുഖമൊക്കെ കഴുകി ചായ കുടിയും കഴിഞ്ഞു അടുക്കളയില്‍ നിന്നും ഒരു അപ്പത്തിന്റെ പകുതിയും എടുത്തു കൊണ്ട് തങ്ങളുടെ കൂട്ടുകാരിയെ കാണാന്‍ സ്റെയര്കെസിന്റെ അടുത്തേക്ക് തിരിച്ചു....പക്ഷെ കിങ്ങിനിയെ അവിടെങ്ങും കാണുന്നില്ല....അവര്‍ സകല സ്ഥലങ്ങളും അരിച്ചു പിറക്കി,....അവസാനം ഉമ്മയോട് ചോദിച്ചു...ഉമ്മ പറഞ്ഞു...”ഉം....കിങ്ങിണി....ഇനി ആ പൂച്ചയുടെ പേരും പറഞ്ഞു നടക്കു....നിങ്ങളുടെ കുരുത്തക്കേട് കണ്ടു പഠിക്കണ്ടാന്നു കരുതി അവള് സ്ഥലം വിട്ടു കാണും... അവള് അവളുടെ വീട്ടുകാരുടെ അടുത്ത പോയിക്കാണും....”
ഇത്രയും കാലം അതായത് ഒരു നാല് അഞ്ചു മാസം അവരുടെ ഒപ്പം കളിച്ചു രസിച്ചു നടന്ന കിങ്ങിണി പെട്ടെന്ന് സ്ഥലം വിട്ടതില്‍ അവര്‍ക്ക് വിഷമവും ദേഷ്യവും ഒരുമിച്ചു തോന്നി....
അവര്‍ക്ക് വിശപ്പും ദാഹവും ഒക്കെ നഷ്ടപ്പെട്ട പോലെ....
പ്രഭാത ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഉമ്മാടെ മുഖത്തെ ഒരു അത്ഭുതാമോ,,സന്തോഷമോ,സങ്കടമോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു ഭാവം തനൂജക്കും നജ്മാക്കും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല..പക്ഷേ കോഴിക്കോട് നിന്നും മടങ്ങി വന്ന നജ്മയുറെ വാപ്പ...പിള്ളേര്‍ക്ക് മിട്ടായ് നല്കിോയതിനു ശേഷം നജ്മയുടെ ഉമ്മയോട് ചോദിച്ചു..”എന്താ മുഖത്തൊരു സങ്കടം..പുള്ളാരെ വഴക്ക് വല്ലതും പറഞ്ഞോ...”
നജ്മയുടെ ഉമ്മ മനസ്സില്‍ ഒതുക്കി വച്ച ആ രഹസ്യം പുറത്തു പറഞ്ഞു....
“മക്കള്‍ രണ്ടെണ്ണവും കൂടി ഒരു പൂച്ചയ്ക് ആഹാരം കൊടുക്കുന്ന കാര്യം അറിയാമാരുന്നോ..”
വാപ്പ: “ഉം ...അറിയാം...ഹ ഹാ..അത് നീ ഇപ്പോലാണോ അറിയുന്നെ..”
ഉമ്മ: “അല്ല..എനിക്കും അത് അറിയാമാരുന്നു...ഇന്നലെ രാത്രി മക്കള്‍ പുറത്തേക്കു ഇറങ്ങാന്‍ തുടങ്ങിയപ്പോ ആ പൂച്ച വന്നു അവരെ ഇറങ്ങാന്‍ സമ്മതിച്ചില്ല.....തനൂജ മോളെയും നജ്മ മോളെയും ആ പൂച്ച ഒരു വിധത്തിലും പുറത്തു വിട്ടില്ല....അവസാനം അവര്‍ വാശി പിടിച്ചു അതിനെ ഓടിച്ചു വിട്ടിട്ട് ഇറങ്ങാന്‍ തുടങ്ങിയപ്പോലെക്കും ആ പൂച്ച ഓടിക്കളഞ്ഞു....അല്ലാഹുവിന്റെ കൃപ കൊണ്ട് ഒരു വല്ല്യ മിന്നല്‍ വന്നത് കണ്ടു മക്കള്‍ രണ്ടു പേരും തിരിച്ചു കേറി...
വാപ്പ:”അത്രേ ഉള്ളോ..അതിനെന്താ..”
ഉമ്മ:” അതല്ല,,,,രാവിലെ ഞാന്‍ മിറ്റം വൃത്തിയാക്കാന്‍ ചെന്ന് നോക്കിയപ്പോള്‍ നമ്മുടെ സ്റെപ്പിന്റെ താഴെയായി ആ പൂച്ച ചത്ത് കിടക്കുന്നു...അതിന്റെ അടുത്തു ഒരു അണലിയുടെ കുഞ്ഞും...അത്ര ചെറുത് അല്ലാത്തത്.......ആ പാമ്പിനെ കണ്ടത് കൊണ്ടാണ് ആ പാവം പുള്ളാരെ വെളിയില്‍ ഇറക്കാന്‍ സമ്മതിക്കാഞ്ഞത് ....അവര്‍ ഇറങ്ങും എന്ന് ഉറപ്പായപ്പോള്‍ നേരിട്ട് പോയി ആ പാമ്പിനെ ആക്രമിക്കാന്‍ നോക്കി ആ പൂച്ച ചത്തു...പൂച്ചയുടെ ആക്രമണത്തില്‍ പാമ്പും......എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.....മക്കള്‍ അറിഞ്ഞാല്‍ അവരുടെ മനസ്സ് നോവും എന്നറിയാവുന്നത് കൊണ്ട് രാവിലെ അവര്‍ എനീക്കുന്നതിനു മുന്പ്എ തന്നെ ഞാന്‍ ആ പൂച്ചയെ കുഴിച്ചിട്ടു......പാമ്പിനെ ഒരു തമിഴന് പൈസ വാങ്ങിക്കാന്‍ വന്നവന് എടുത്തോണ്ട് പോയി......”
ഇത് കേട്ട് നജ്മയുടെ വാപ്പ അത്ഭുതപ്പെട്ടിരുന്നു......
..........................................
..............................................................
....................................................................................
കാലം കുറെ കടന്നു പോയി...അവര്‍ രണ്ടു പേരും വളര്‍ന്നു ...
അവര്‍ രണ്ടു പേരുടെയും ഭാര്യമാരായ്...ഉമ്മമാരായ്....
കിങ്ങിണിയെ കുറിച്ചുള്ള ഓര്മ്മുകള് അവരില്‍ നിന്നും മാഞ്ഞു...
പക്ഷെ ആ രണ്ടു മക്കളുടെയും ജീവന് തിരിച്ചു നല്കാരന്‍ അല്ലാഹു നിയോഗിച്ച ആ കിങ്ങിണിയെ നജ്മയുടെ ഉമ്മയും വാപ്പയും മറന്നില്ല....
അതിനു പ്രത്യുപകാരം എന്നോണം ഇന്നും നജ്മയുടെ ഉമ്മ പൂച്ചകള്‍ക്ക് ആഹാരം കൊടുക്കുന്നു..... നജ്മയുടെ ഉമ്മ പറഞ്ഞു കേട്ട ഈ സംഭവത്തെ തുടര്‍ന്നു തനൂജയുടെ ഉമ്മയും
Friday, October 15, 2010
മമ്മദ് ആന്‍ഡ്. പാര്‍ട്ടി
മംമാട് തന്റെ ബീ എസ് ഏ .എസ്.എല്‍.ആര്.. സൈക്കിളില്‍ ആ വീടിന്റെ മുന്നില്‍ കൂടി രണ്ടു മൂന്നു തവണ വലം വച്ച് കറങ്ങി...
അവിടെ നിന്ന ഒരു സ്ത്രീ (കുടുംബിനി) യോട് അവന് ചോദിച്ചു...”ആന്റി ഈ വീട്ടില്‍ താമസിക്കാന്‍ വന്നതാണോ..?”
അവര്‍ :”അതെ മോനെ....മോന് എവിടുള്ളതാ...??”
മമ്മദ്:”ഞാന്‍ രണ്ടാമത്തെ വളവിലാ താമസിക്കുന്നെ...ആന്റീ..ഒരു കാര്യം ചോദിച്ചോട്ടെ.....ഈ വീട്ടില്‍ എന്ടത്രേം ഒക്കെ ഉള്ള (ആകെപ്പാടെ ഒരു നരുന്തിന്ടത്രെമുല്ല് എന്നാലും കാക്കയ്ക്ക് തന് കുഞ്ചു പൊന്‍ കുഞ്ചു..പോളിസിയിലാണ് മമ്മദിന് താത്പര്യം..) പിള്ലാരുണ്ടോ ..?”
അവര്‍:”എനിക്ക് മൂന്നു മക്കളുണ്ട്...മൂത്തവന് മോന്റെ പ്രായമാ..”
മമ്മദ് ഹാപ്പി ആയി....നാല് മാസം കഴിഞ്ഞു ശമ്പളം കിട്ടിയ ഒരു കൂലിപ്പണിക്കാരന്റെ അവസ്ഥ...
അവന് പറഞ്ഞു...”ആന്ടീ...തിരക്കും ബഹളവും ഒക്കെ കഴിഞ്ഞു അവരെ ഗ്രൂണ്ടിലോട്റ്റ് വരാന്‍ പറയണേ..”
അവര്‍ തലയാട്ടി..
മമ്മദ് കൂട്ടുകാരുടെ അടുത്തേക്ക് പോയി..ഈ സന്തോഷ വാര്‍ത്ത എല്ലാവരോടും വിളമ്പി..പൊതുവേ എന്തിന്റെയും കൂടെ അല്പം മസാല പുരട്ടി പറയുന്ന ശീലക്കാരനായത് കൊണ്ട് അവന് അവരോടു പരഞ്ഞു..”അതെ അവിടുത്തെ മൂത്ത പയ്യന് ജില്ലാ ടീമിലെ പ്ലെയര്‍ ആണ്....നമ്മുടെ ഈ ഗ്രൌണ്ട്..(ഗ്രൂന്ടെന്നു പറയാന്‍ ഒന്നും ഇല്ല..ആള് താമസം ഇല്ലാത്ത ഒരു വീടുണ്ട് അവരുടെ ലെയിനില്‍...അതിന്റെ മുറ്റം ആണ് അവരോടെ ലോര്ഡ്സ്വ സ്റെടിയം..) ഒക്കെ ലവന് പുല്ലാ..സിക്സ് എങ്ങാനും അടിച്ചാല്‍ നമ്മള് ഓട്ടോ പിടിച്ചു പോയാലും പന്ത് കിട്ടത്തില്ല...
എതിര് ടീം ഇത് കേട്ടതോട് കൂടി ആകെ അങ്കലാപ്പിലായി.....
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു...അവനെ കാണാഞ്ഞിട്ട് മംമാട് പതുക്കെ ഒന്നൂടി കറങ്ങി...അവന്റെ വീട്ടില്‍ ചെന്ന് നോക്കിയപ്പോള്‍ രണ്ടു കൊച്ചു പിള്ളേര് ഓടി കളിക്കുന്നു...ആന്റി ഇറങ്ങി വന്നു...
“ആ ഹാ !! ഇതാര്..വാ കയറി ഇരിക്ക്..”
മമ്മദ്:”അല്ല ആന്റി ആന്റിയുടെ മൂത്ത മകന് ഇവിടില്ലേ..”
അവര്‍:”അവന് ഇപ്പം പുറത്തോട്ടു ഒന്ന് പോയി...അര മണിക്കൂറിനുള്ളില്‍ വരും...എന്താ മോനെ..”
മമ്മദ്:”അല്ല എനിക്ക് പരിചയപെടാനാരുന്നു ....വരുമ്പോള്‍ ആദ്യത്തെ വളവില്‍ കാണുന്ന പരംബിലോട്ടു ഒന്ന് വരാന്‍ പറയണേ..ഞങ്ങളൊക്കെ അവിടുണ്ടാവും..”
അവര്‍:” ങ്ങും പറയാം മോനെ..”
അങ്ങനെ അവന് കളിക്കാനായ് പോയി....
കളി തുടങ്ങി...മിക്കവാറും എല്ലാ പ്രാവശ്യവും അവന്റെ ടീം തോല്‍ക്കും ..പക്ഷെ ഇപ്രാവശ്യം മനസ്സിന് നല്ല ഒരു ധൈര്യവും സന്തോഷവും ഒക്കെ ഉണ്ട്..കാരണം പുതിയ ഒരു ആളു കൂടി അവരുടെ ടീമില്‍ വരാന്‍ പോകുന്നു...
ഓരോ പ്രാവശ്യവും ഒരു ആലനക്കാമോ സൈക്കിളിന്റെ ശബ്ദമോ ഒക്കെ കേള്ക്കു മ്പോള്‍ മമ്മദ് തിരിഞ്ഞു നോക്കും..അവന് ആണോ...എന്ന്
അങ്ങനെ കളി പകുതി ആയപ്പോള്‍...ഒരു പതിവില്ലാത്ത ശബ്ദം കേള്ക്കു ന്നിടതെക്ക് അവന് കാതോര്‍ത്തു്...
ട ടക്ക് ....ട ടക്ക്...ട ടക്ക്....
രണ്ടു കമ്പുകള്‍ ഒരേ സമയം അര സെക്കന്‍ഡ്് വ്യത്യാസത്തില്‍ നിലത്ത് കുത്തിയാല്‍ എന്നാ പോലെ....ഒരു ശബ്ദം...
പിന്നെ കണ്ട കാഴ്ച അവന്റെ നെഞ്ചിടിപ്പ് കൂട്ടി...
അത്യാവശ്യം ഉയരവും...നല്ല തടിയും ഒക്കെ ഉള്ള ഒരു പയ്യന്...
പക്ഷെ...
ക്രച്ചസ്സില്‍ ആണ് അവന്റെ വരവ്....
അവര്‍ എല്ലാവരും കളി നിര്ത്തി്....
ആദ്യമായ് ഒരാളെ കാണുന്നതിനേക്കാള്‍ ക്രച്ചസ്സില്‍ വരുന്ന ഒരാളെ കാണുന്നത് അവരില്‍ ഒരു എന്തോ ഒരു തോന്നല്‍ വരുത്തി...
അവര്‍ കളി നിര്‍ത്തി ....മമ്മദ് അവന്റെ അടുത്തേക്ക് ചെന്ന്...
മമ്മദ്:”പുതിയതായ് താമസിക്കാന്‍ വന്ന......!!!!!”
അവന്:”അതെ!!ആരോ വീട്ടില്‍ വന്നിരുന്നെന്നു ഉമ്മ പറഞ്ഞു ..”
മമ്മദ്:”അതെ അത് ഞാനാ...”
അവന്:”എന്റെ പേര് അംജദ്”
മമ്മദ്:”ഞാന്‍ മമ്മദ്..ഇത് റിഷാദ്,സിയാദ്,സഹായി,നിഹാസ്,അപ്പു,സുരേഷ്,അച്ചില്‍....”
യാന്ത്രികമായ് മമ്മദ് എല്ലാവരെയും പരിചയപ്പെടുത്തി...തന്റെ വീരവാദങ്ങള്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീഴുന്നത് ഓര്ത്ത്പ്പോള് അവനു ആരുടേയും മുഖത്ത് നോക്കാന്‍ തോന്നിയില്ല....
ദിവസങ്ങളുടെ പരിചയപ്പെടലിലൂടെ അമ്ജടിന്റെ കാലിനു പോളിയോ വന്നതാണെന്നും അങ്ങനെ ഒരു കാലിനു അല്പം സ്വാധീനം കുറവാണെന്നും ഒക്കെ അറിയാന്‍ കഴിഞ്ഞു...
പക്ഷെ കാലിനുള്ള സ്വാധീന്നക്കുരവ് കൂഡി അവനു കൈക്ക് കിട്ടി.....
ഒരുപാടില്ലെന്കിലും അല്പം സന്തോഷമുള്ള ഒരു കാര്യവും മമ്മദു അറിഞ്ഞു...അവനു ക്രിക്കറ്റ് കളിക്കാന്‍ അറിയാം....
മമ്മദ് അവനെ സൈക്കിളില്‍ പിടിച്ചു കയറ്റി ഗ്രൌണ്ടിലേക്ക് തിരിച്ചു....ക്രച്ചസ്സ് ഒരുകയ്യില്‍ പിടിച്ചും മറ്റേ കയ്യ് സൈക്കിളില്‍ ബാലന്സ്് ചെയ്തും ഒരു പ്രത്യേക രീതിയില്‍ അമ്ജടിനെ സൈക്കിളില്‍ ഇരുത്തി ഉള്ള വരവ് കണ്ടു എല്ലാവരും അത്ഭുതത്തോടെ നോക്കി...
അവനെ സൈക്കിളില്‍ നിന്നും ഇറക്കിയിട്ടു മംമാട് പറഞ്ഞു..”കളി തുടങ്ങാം...അംജദ് ഇന്ന് മുതല്‍ ഞങ്ങടെ ടീമില്‍....ഒരു കാര്യം കൂടി...അമ്ജടിനെ ബാറ്റിങ്ങു മാത്രമേ വശമുല്ല്....അത് കൂടാതെ..ബാറ്റ് ചെയ്യുമ്പോള്‍ ഒരു റണ്ണര്‍ ആയി ഞാന്‍ ഓടും...”
എല്ലാവരും അത് സമ്മതിച്ചു.....
അങ്ങനെ കളി തുടങ്ങി....കയ്യ്ക്ക് നല്ല ആരോഗ്യമുണ്ടാരുന്നത് കൊണ്ട്..അവന് ബൌണ്ടറികള്‍ പായിക്കാന്‍ തുടങ്ങി....
അങ്ങനെ മമ്മദിന്റെ ടീം ജയിക്കുന്ന കളികള്‍ വരാന്‍ തുടങ്ങി...
മാസങ്ങള്‍ കടന്നു പോയി....പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവമാരുന്നു അമ്ജടിന്റെത്....തന്നെയുമല്ല...ദേഷ്യം വന്നാല്‍ തന്റെ ക്രച്ചസ്സും കയ്യും ഒക്കെ വച്ച് അംജദ് എല്ലാവരെയും ഉപദ്രവിക്കും..അത് കാരണം എല്ലാരും അവനുമായി ഒരു അകലം പാലിച്ചിരുന്നു...
അമ്ജട് ഇടയ്ക്കൊക്കെ മമ്മദിന്റെ വീട്ടില്‍ വരുമാരുന്നു....
കൂട്ടുകാര്ക്കുംക സ്വന്തക്കാര്ക്കും് തന്നെക്കാള്‍ വിലയും ബഹുമാനവും കല്പിച്ചിരുന്ന മമ്മദ് സ്വന്തം കാര്യങ്ങള്‍ വക വെക്കാതെ മറ്റുള്ളവര്ക്ക്് വേണ്ടി ജീവന് വരെ നല്കു്ന്ന പ്രക്ര്തക്കാരനാരുന്നു....
അത് കൊണ്ട് തന്നെ മമ്മദിന്റെ കൂട്ടുകാരന് എന്നാ നിലയ്ക്ക് അംജദ് ഇതു നേരവും മമ്മദിന്റെ വീട്ടില്‍ വരുവാന്‍ തുടങ്ങി....
ഏഴാം ക്ലാസ്സില്‍ ആണ് അക്കാലത്ത് മമ്മദ്ന്റെയും അമ്ജദിന്റെയും പഠിത്തം...രണ്ടു സ്കൂളുകളില്‍....പക്ഷെ പ്രായം കൊണ്ട് അംജദ് മമ്മദ് നേക്കാള്‍ നാല് വയസ്സ് മൂതതാരുന്നു....തോറ്റു തോറ്റു ഏഴില്‍ വരെ എത്തിയതെ ഉള്ളു...
അങ്ങനിരിക്കെ ഒരു ദിവസം മമ്മദിന്റെ ഇത്താത്ത അവനോടു പറഞ്ഞു..”മോനെ..നീ ആ അമ്ജടുമായി ഒരുപാടു അടുക്കണ്ട..അവനെ കുറിച്ച് ആര്കുംു അത്ര നല്ല അഭിപ്രായമല്ല..”
തന്റെ കൂട്ടുകാരനെ കുറ്റം പറഞ്ഞത് മമ്മദിന് ഇഷ്ടമായില്ല...അവന് ബഹളം വച്ച് അതില്‍ പ്രതിശേടിച്ചു ഒന്നും കഴിക്കാതെ ഇതാതയുമായ് പിണങ്ങി..
മമ്മദിന്റെ ഉമ്മയും അത് തന്നെ അവനോടു പറഞ്ഞു....
പക്ഷെ അവന് അത് വക വെച്ചില്ല...അമ്ജടുമായി കൂടിയതിനു ശേഷം ബാക്കി കൂട്ടുകാര്‍ അവനുമായ് അല്പം അകന്നു..പക്ഷെ അതിനു കാരണം തിരക്കാന്‍ പോലും കൂട്ടാക്കാതെ അവന് അമ്ജടുമായി കറങ്ങാന്‍ തുടങ്ങി....
അങ്ങനിരിക്കെ ഒരു ദിവസം മമ്മദിന്റെ വീട്ടിലെ ഹാളില്‍ നിലത്തിരുന്നു അമ്ജടും മമ്മദ് ഉം ക്യാരംസ് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അടുക്കളയില്‍ നിന്നും സ്വന്തം മുറിയിലേക്ക് നടന്നു വന്ന ഇതാതയുടെ കാലിലേക്ക് പെട്ടെന്ന് അമ്ജടിന്റെ കൈ നീളുന്നത് മമ്മദ് കണ്ടു....
ദഹിപ്പിക്കുന്ന ഒരു നോട്ടം ഇത്തയുടെ കണ്ണില്‍ നിന്നും അമ്ജടിന്റെ നേര്‍ക്ക് പാഞ്ഞു.....മമ്മദ് അത് കണ്ടു....
മമ്മദ് പതുക്കെ ഒന്നും അറിയാത്ത പോലെ അമ്ജടിന്റെ അടുത്ത് പറഞ്ഞു..”ഡേയ്...ലവന്മാര് ഇന്ന് ഗ്രൗണ്ടില്‍ വരുമെന്ന് പറഞ്ഞിരുന്നല്ലോ..ഞാന്‍ അത് മറന്നു പോയി...”
അമ്ജട്:”ഏയ്..ഇന്ന് വരത്തില്ല...ഇന്ന് നമുക്ക് ഇവിടിരിക്കാം...”
മമ്മദ്:”ഏയ് എനിക്കൊരു സംശയം...നമുക്ക് ഒന്ന് പോയി നോക്കിയെച്ചു വരാം...”
അംജദ്:”ഡാ ഇതായോടു കുറച്ചു വെള്ളം തരാന്‍ പറയ്..”
മമ്മദ്:”വെള്ളം നമുക്ക് വന്നിട്ട് കുടിക്കാം...വേഗം പോയി വരാം..”
അങ്ങനെ അവനെയും കൂട്ടി സൈക്കിളില്‍ മംമാട് ഗ്രൌണ്ടിലേക്ക് പോയി...അവിടെങ്ങും ആരെയും കാണാത്തത് കണ്ടു അംജദ് അല്പം ദേഷ്യത്തോടെ പറഞ്ഞു..”കണ്ടാ..ഞാന്‍ അപ്പോളെ പറഞ്ഞതല്ലേ...”
മമ്മദ്:”അമ്ജടെ...ഒന്ന് ഇറങ്ങിക്കെ....”
അവന് ഇറങ്ങി....മമ്മദ് സൈക്കിള്‍ മാറ്റി വെച്ചിട്ട് അമ്ജടിന്റെ അടുത്ത് ചെന്നു ...
അടുത്തേക്ക് ചെല്ലുന്തോറും അമ്ജടിന്റെ കയ്യുടെ ആരോഗ്യം മനസ്സില്‍ ഒരു പേടി ഉണ്ടാക്കാന്‍ തുടങ്ങി എങ്കിലും..സ്വന്തം ഇതായോടുള്ള മമ്മദിന്റെ സ്നേഹം ആ പേടിയെ മറയ്ക്കാന്‍ തുടങ്ങി...
അമ്ജദിന്റെ ഉതുപ്പിന്റെ കോളറില്‍ തന്റെ സര്‍വ്വ ശക്തിയും സംഭരിച്ചു മമ്മദ് പിടുത്തമിട്ടു...എന്നിട്ട് പറഞ്ഞു...
“എടാ നായെ....എനിക്കറിയാം ഇതിനു പകരം നീ എന്നെ ചിലപ്പോള്‍ തല്ലി
ചതയ്ക്കും..പക്ഷെ എനിക്ക് പുല്ലാണ്...എന്റെ ഇത്താ ഉള്പഭടെ മറ്റു പലരും നീയുമായുള്ള കൂട്ട് കെട്ടിനെ എതിര്തപ്പോലും അവരുമായ് പിനങ്ങിയവനാ ഞാന്‍.....നീ എന്താ കരുതിയെ...നിന്നെ ഭയന്നിട്ടാണ് ഞാന്‍ നിന്നെ കൂടെ കൊണ്ട് നടക്കുന്നതെന്നോ....നിനക്ക് ആളു മാറി...
ഇനി മേലാല്‍ എന്റെ വീടിന്റെ പരിസരത്ത് പോലും നീ വന്നു പോകരുത്...എനിക്ക് നിന്നെ കൈ വെക്കാന്‍ ഉള്ള ആരോഗ്യമില്ല എന്നും കരുതണ്ടാ...നിന്നെ ഇപ്പോള്‍ തല്ലാതെ വിടുന്നത് നീ എന്തെങ്കിലും ചെയ്യും എന്ന് ഭയന്നിട്ടും അല്ല...നിന്നെ തല്ലാതതിന് വേറെ എന്ത് കാരണമാണ് ഉള്ളതെന്ന് നിനക്ക് ഊഹിക്കാവുന്നതേ ഉള്ളു..അത് തുറന്നു പറയാന്‍ നിന്റെ അത്ര മൃഗം അല്ല ഞാന്‍..കേട്ടോടാ പട്ടി....”
ഇത്രയും പറഞ്ഞു അവനെ ഒരു തള്ളും
കൊടുത്തു...ക്രച്ചസ്സ് ഉള്പെണടെ വീഴാതെ ബാലന്‍സ് ചെയ്തു നിന്ന അംജദ്..അല്പം നീരസത്തോടെ മമ്മട്നെ നൊക്കി എന്നിട്ട് പറഞ്ഞു..”നീ കൂട്ടിയില്ലെങ്കില്‍ എനിക്കൊരു $#$#% ഉം ഇല്ലെടാ പുല്ലേ..”
തിരിഞ്ഞു നടന്ന മമ്മദ് അവിടെ നിന്നിട്ട് തിരിച്ചു വന്നിട്ട് പറഞ്ഞു..” നിനക്ക് എന്തുന്ടെന്കിലും ഇല്ലെങ്കിലും അത് നിന്റെ കാര്യം...ഇനി മേലാല്‍ ഞാനുമായി കൂട്ട് കൂടാം എന്ന് കരുതണ്ട..പിന്നെ...ഇനി ഈ ലെയിനിലെ ഏതെന്കിലും പെണ്പില്ലെര്‍ നിന്നെ കുറിച്ച് പരാതി പറയാന്‍ ഇട വന്നാല്‍...പോന്നു മോനെ..നിനക്ക് ഈ ലെയിന്‍ മനസ്സിലായിട്ടില്ല...ഞങ്ങള്‍ കളിയുടെ ഇടയില്‍ വഴക്കും ബഹളവും ഒക്കെ ഉണ്ടെന്നു കരുതി ഒരു പ്രശനം പുറത്തൂന്ന് വന്നാല്‍ അത് ഒരുമിച്ചാ നേരിടുന്നെ....പിന്നെ ആകെപ്പാടെ ഒരു പ്രശ്നം ഉള്ളത്..നീയുമായി കൂടിയതിനു ശേഷം എന്റെ കൂട്ടുകാര്‍ക്ക്് എന്നോട് ഒരു നീരസമുണ്ട്..സാരമില്ല..ഇന്ന് വൈകുന്നെരതിനുള്ളില് അതും മാറും .....”
ഇത്രയും പറഞ്ഞു മമ്മദ് തിരിഞ്ഞു നടന്നു..കൂടെ കാര്‍ക്കി ച്ചു ഒരു തുപ്പും നിലത്തേക്ക് തുപ്പി....
ആ സംഭവത്തോടെ മമ്മദ് ഒന്ന് മനസ്സിലാക്കി...എന്തെങ്കിലും കുറവ് ഒരാള്‍ക്കു ന്ടെന്നു കരുതി ആ വ്യക്തിയെ അനുകംബയോടു കൂടി നോക്കുന്നതില്‍ അല്ല കാര്യം....ആ വ്യക്തിയെ ഒരു വ്യക്തിയായ് തന്നെ കാണുക....ഒരു സാധാരണ മനുഷ്യനില്‍ നിന്നും ഉണ്ടാകാവുന്ന ഏതു
തരം
പ്രവര്‍ത്തി.യും അവരില്‍ നിന്നും ഉണ്ടാവാനുള്ള സാധ്യത മനസ്സില്‍ കരുതുക....
Wednesday, October 13, 2010
ഇത് ഗ്യാസ് തന്നെഡേയ്
ഒരു ഡോക്ടരാവാന്‍ അതിയായി ആഗ്രഹിച്ചു അത് നടക്കാതെ പോയതിനാല്‍ നാട്ടിലുള്ള സകല ഡോക്ടര്‍മാരെയും ഇഷ്ടമല്ലാതെ തെറി പറഞ്ഞു നടന്നിരുന്ന ഒരു വ്യക്തിയാണ് നമ്മടെ കഥാനായകന്.ഒരു എളുപ്പത്തിനു വേണ്ടി തല്കാലം മൂപിലാനെ നമുക്ക് സുരേഷ് എന്ന് വിളിക്കാം...
ഡോക്ടര്‍മാരെ കൂടാതെ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിനെയും കക്ഷി കണക്കറ്റു ചീത്ത വിളിച്ചിരുന്നു...അതിപ്പോ സുരേഷിനെ കുറ്റം പറയാനൊക്കില്ല..കാരണം...വിദ്യാഭ്യാസം എന്നുള്ളത് ഇത്ര കടിനമാക്കിയാല് പാവങ്ങള്‍ എന്ത് ചെയ്യും.....കഷ്ടപ്പെട്ട് പഠിക്കാനുള്ള കഴിവുണ്ടായത് കൊണ്ട മാത്രമാണ് സുരേഷ് തന്റെ ഇരുപതാം വയസ്സായപ്പോലെക്കും എട്ടാം ക്ലാസ് വരെ എത്തിയത്...എന്ത് പഠിച്ചാലും അത് തറവാക്കാതെ അടുത്ത വിഷയം തൊടില്ല എന്നതാണ് തന്റെ മനസ്സിലിരുപ്പ് എന്നത് മനസ്സിലാകാതെ പോയ സാറന്മാരെ എന്ത് പറയാന്‍......
അവസാനം ഇരുപത്തി മൂന്ന് വയസ്സായപ്പോലാണ് സുരേഷ് ഒന്‍പതാം ക്ലാസ്സില്‍ വച്ച് പഠനം നിര്‍ത്തിയത്..കാരണം മറ്റൊന്നുമല്ല..ഒന്നാം ക്ലാസ്സില്‍ താന്‍ പെന്‍സില്‍ ചോദിച്ചപ്പോള്‍ തരാതിരുന്നതിനു സ്കൂള്‍ വിട്ടു പോകുന്ന വഴിക്ക് താഴെ വീണു കിടന്ന ചീഞ്ഞ മാങ്ങ എടുത് എറിഞ്ഞു കരയിപ്പിച്ച സീന...അതാ അവള് ഇപ്പോള്‍ തന്റെ ക്ലാസ് ടീച്ചരായ് ജോയിന്‍ ചെയ്തിരിക്കുന്നു.....
ഇനിയും ഡോക്ടരാവാന്‍ നിന്നാല്‍ തന്റെ ഉള്ള മാന്യത കൂടി കപ്പല്‍ കേറും എന്ന് തോന്നി..ഒന്‍പതാം ക്ലാസ്സിലെ ഫൈനല്‍ പരീക്ഷയ്ക്ക് ആദ്യത്തെ പരീക്ഷയുടെ ചോദ്യ പേപ്പര്‍ കണ്ടപ്പോള്‍ തന്നെ അവാര്‍ഡ് പടം കണ്ട പ്രേക്ഷകനെ പോലെ ഒന്നും പിടി കിട്ടാതിരുന്ന സുരേഷ് ..അപ്പോള്‍ തന്നെ പേന വച്ച് കീഴടങ്ങല്‍ പ്രക്യാപിച്ചു.
അങ്ങനെ കാലം തന്റെ പതിനെട്ടു ഗിയര്‍ ഉള്ള സൈക്കിളില്‍ വച്ച് പിടിച്ചു കൊണ്ടിരുന്നു....
സുരേഷ് തന്റെ ടോക്ടരാവാനുള്ള സ്വപ്നം കളഞ്ഞു....ഒരു പ്രൈവറ്റ് ഹോസ്പിടലിലെ ഡോക്ടര്‍ക്ക് പോലും അസൂയ ഉളവാക്കുന്ന ഒരു ജോലി തുടങ്ങി....നല്ല ഒരു അറവുകാരന്....
അങ്ങനെ ആ കച്ചവടത്തില്‍ സുരേഷ് പൊളപ്പന്‍ ആയി മുന്നെരിക്കൊണ്ടിരുന്നു....
നാട്ടിലെ പെണ്ണുങ്ങള് കുളിക്കുന്ന കുളക്കടവിനടുതുള്ള പോന്തക്കാട്ടിലെ സുരേഷിന്റെ നിറ സാന്നിദ്ധ്യവും...സന്ധ്യ കഴിഞ്ഞാല്‍ അടുത്തുള്ള വീടുകളില്‍ നിന്ന് സ്ത്രീകളുടെ വക “പ്ഭ ...ചെറ്റേ....നിന്റെ @#$$ ടെ അടുത്തു പോയ് നോക്കടാ നാറി..%$$##$...” എന്നുള്ള വിളികളും......അവരുടെ ഭര്ത്താക്കന്മാര് വീട്ടിലുണ്ടെന്ന് മനസ്സിലാക്കാതെ ആണ് സുരേഷിന്റെ സന്ദര്‍ശനം എങ്കില്‍.. ..തിരികെ സ്വന്തം വീട്ടില്‍ എത്തി കഴിഞ്ഞാല്‍ സുരേഷിന്റെ വക...”അമ്മെ ആ പിണ്ഡതൈലം ഇങ്ങെടുത്തേ...” എന്ന അപേക്ഷയും ഏന്തി വലിഞ്ഞുള്ള നടപ്പും ഒക്കെ ആയപ്പോള്‍ ലവന് പ്രായപൂര്‍ത്തി ആയി എന്ന് മാതാ പിതാക്കള്‍ക്ക് മനസ്സിലായ്.....
ഇനിയും നോക്കി ഇരുന്നാല്‍ ഇവന്റെ അടിയന്തിരതിനു അവര്‍ക്ക് പണം കരുതേണ്ടി വരും എന്ന് ഉറപ്പായപ്പോള്‍ അവര്‍ ആ ക്രൂരകൃത്യം ചെയ്യാന്‍ തീരുമാനിച്ചു...
സുരേഷിനെ പിടിച്ചു കെട്ടിക്കുക...
അങ്ങനെ ഒരു ദിവസം അതും അങ്ങ് കഴിഞ്ഞു.......
ഒരു ദിവസം അറവുശാലയില്‍ പോത്തിറച്ചിയുടെ കൂടെ ..കുറച്ചു മിക്സിംഗ് പരുപാടിയുമായ് നില്കുമ്പോള് ആണ് അടുത്ത വീട്ടിലെ പയ്യന് സൈക്കിളില്‍ പറന്നു വന്നിട്ട് പറഞ്ഞത്...”സുരേഷേട്ടാ,,,വേഗം വീട്ടിലേക്കു ചെല്ല്...ചേച്ചി ചരദിക്കുന്നെന്നു പറയാന്‍ പറഞ്ഞു...”
സുരേഷ് വച്ച് പിടിച്ചു....
വീട്ടിലെത്തിയപ്പോള്‍ അച്ഛന് ഉമ്മറത്തിരിക്കുന്നു..അകത്തു ചെന്നപ്പോള്‍ പൊണ്ടാട്ടി ഒരു കള്ള ചിരിയുമായി ഇരിക്കുന്നു....
അമ്മ പറഞ്ഞു..
“ടാ...നീ വേഗം ഇവളെയും കൂട്ടി നമ്മുടെ ശശാങ്കന് ടാക്കിട്ടരെ ഒന്ന് പോയി കണ്ടിട്ട് വാ...വിശേഷമുന്ടെന്നാ തോന്നുന്നേ...”
ഡോക്ടര്മാരോറ്റ് വേറുപ്പുണ്ടായിരുന്ന സുരേഷ് അന്നാദ്യമായ് പകുതി മനസ്സോടെ എങ്കിലും പോകാമെന്ന് സമ്മതിച്ചു...
സുരേഷ് പോയ് കുളിച്ചു റെഡി ആയി പത്നിയേം കൊണ്ട് ഇറങ്ങി...
പോകുംപോലുണ്ടായിരുന്നതിന്റെ പകുതി സന്തോഷം പോലും മുഖതില്ലാതെ തിരികെ വരുന്നത് കണ്ടു അമ്മ ചോദിച്ചു..”എന്താ എന്ത് പറ്റി..?”
സുരേഷ്: “ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ...അവന്മാര്ക്ക് ചെക്ക് അപ്പോന്നും അറിയില്ലാരിക്കും..ഗര്ഭമോന്നുമില്ല..ചര്ടിച്ചത് ഗ്യാസ് കേറിയിട്ടാനെന്നാ പറയുന്നെ...”
അമ്മ:”ഹ ! അതിനെന്താ...നീ വിഷമിക്കാതെ...അവലെക്കൂടി വിഷമിപ്പിക്കുന്നതെന്തിനാ...ഇതൊക്കെ സാധാരണമാ...അതിനു ഡോക്ടര്‍ എന്ത് പിഴച്ചു....”
അങ്ങനെ കാലം കടന്നു പോയ്...
പിന്നെയും രണ്ട് മൂന്നു പ്രാവശ്യം ചര്ടിലും ഓട്ടവും ഒക്കെ നടന്നു...പക്ഷെ എല്ലാം ഗ്യാസ് മൂലമാണെന്ന് ഡോക്ടറുടെ വിധി വന്നു...
പിന്നെ പിന്നെ അങ്ങേരുടെ അടുത്തു ചെല്ലുമ്പോള്‍ തന്നെ ഡോക്ടര്‍ വോട്ടറെ കണ്ട സ്ഥാനാര്‍ഥിയെ പോലെ പല്ലിളിയ്ക്കാന് തുടങ്ങി...
അറവുകട തുടങ്ങിയതില്‍ പിന്നെ കാള സുരേഷ് എന്ന ചെല്ലപ്പേര് വീണ തനിക്ക് ഇനി ഗ്യാസ് സുരേഷ് എന്ന് പേര് വീഴുമോ എന്ന് ഭയക്കാന്‍ തുടങ്ങി....കാരണം ഈ ഡോക്ടറുടെ അടുത്തേക്കുള്ള പോക്കും,... ഗ്യാസാരുന്നു എന്ന അങ്ങേരുടെ രിസല്ടും ഒക്കെ പതിവായപ്പോള്‍ ആ വാര്‍ത്ത പുറത്ത് അറിയാന്‍ തുടങ്ങി....
അങ്ങനിരിക്കെ..ഇനി അങ്ങേരുടെ അടുത്തു പോകില്ല എന്നാ ഉഗ്ര ശപതമെടുതിരുന്ന സുരേഷിന്റെ ഭാര്യ പിന്നേം ചര്ടിച്ചു....പക്ഷെ ഇപ്രാവശ്യം ഒരു ഒന്നൊന്നര ചര്ധി.... എല്ലാരും പറഞ്ഞു..”സുരേഷേ...ഇത് ഗര്‍ഭം തന്നെ..ഉറപ്പു...”
സ്വയം ഒരു വിശ്വാസമില്ലാതിരുന്ന സുരേഷിനു അല്പം വിശ്വാസം വരാന്‍ തുടങ്ങി.....അമ്മ പറഞ്ഞു..”കണ്ടാ...പ്രായിക്കര ക്ഷേത്രത്തില്‍ ഉരുളി കമഴ്ത്തിയെക്കാംഎന്നു നേര്‍ച്ച നേര്‍ന്നപ്പോള്‍ തന്നെ ദൈവം അനുഗ്രഹിച്ചത് കണ്ടോ...”
എല്ലാരും സന്തോഷതിലായ്....
അങ്ങനെ ഒരിക്കല്‍ കൂടി സുരേഷും ഭാര്യയും ഡോക്ടറെ കാണാന്‍ പോയി....അങ്ങേരുടെ ഇളി കാണുമ്പോള്‍ രക്തം തിളചിരുന്ന സുരേഷ് ഇപ്രാവശ്യം വളരെ ജ്വാളിയായ് അങ്ങേരുടെ മുറിയില്‍ കടന്നു ചെന്ന്...
പരിശോടന കഴിഞ്ഞു വരുമ്പോള്‍ ഇപ്രാവശ്യം അങ്ങേരുടെ മുഖത്ത് ആ ആക്കിയ ചിരി ഉണ്ടാവില്ലല്ലോ എന്ന് ഓര്‍ത്തു സന്തോഷിച്ചിരുന്ന സുരേഷിനെ ഞെട്ടിപ്പിച്ചു കൊണ്ട് ഡോക്ടര്‍ ഇളിച്ചു കൊണ്ട് തന്നെ വന്നു..എന്നിട്ട് പറഞ്ഞു...”സംശയം ഇല്ല...ഇത് ഗ്യാസ് തന്നെ...”
തന്റെ പെരുവിരല്‍ മുതല്‍ ഒരു തരിപ്പ് കേറി വരുന്നത് സുരേഷ് അറിഞ്ഞു....
സുരേഷ് വാമാഭാഗതിനോടു പറഞ്ഞു..”നീ പുറത്ത് ഇരുന്നോ..ഞാന്‍ ഇപ്പ വരാം....”
അവര്‍ പോയ സമയത്ത് അടക്കി പിടിച്ച ചിരിയുമായ് ഡോക്ടറെ സഹായിക്കുന്ന സിസ്ടരും പുറത്തു പോയ്...
സുരേഷ് കസേര ഒന്നൂടി നീക്കി ഇട്ടിരുന്നു..എന്നിട്ട് ചോദിച്ചു...
“അല്ല ഡോക്ടറെ ഒരു സംശയം...”
ഡോ: “യെസ് !! ചോദിചോല്..”
സുരേഷ്:” ആദ്യം ഞങ്ങള്‍ വിശേഷമുന്ടെന്ന സംശയവുമായി വന്നപ്പോള്‍ എന്താരുന്നു കുഴപ്പം..”
ഡോ: :അത് ഗ്യാസല്ലാരുന്നോ..ഞാന്‍ പറഞ്ഞിരുന്നല്ലോ..”
സു: “രണ്ടാമത് വന്നപ്പോലോ..”
ഡോ:”അപ്രാവശ്യവും ഗ്യാസ് തന്നെ..”
ഡോക്ടര്‍ തന്റെ കണ്ണട ഒന്ന് ഊരി കര്ചീഫില് തുടച്ചിട്ടു തിരികെ പ്രതിഷ്ടിച്ചു...
സു:” പിന്നെ വന്നപ്പോലോക്കെ എന്താരുന്നു..”
ഡോ:” അത് ഗ്യാസ് തന്നെ ആരുന്നു...എന്താ കാര്യം...”
ഡോക്ടര്‍മാരോടുള്ള സകല ദേഷ്യവും മനസ്സില്‍ ആവാഹിച്ചു എടുത് കൊണ്ട് സുരേഷ് മെല്ലെ എഴുന്നേറ്റു...
എന്നിട്ട് തന്റെ ഉടുത്തിരുന്ന മുണ്ടിന്റെ താഴത്തെ രണ്ടു അറ്റവും പിടിച്ചെടുത്തിട്ടു ...നാടകത്തിന് കര്ട്ടന് പോക്കുംപോലെ അങ്ങ് പൊക്കി....എന്നിട്ട് ഒറ്റ ചോദ്യവും...
“അല്ല...അറിയാന്മേലാഞ്ഞിട്ടു ചോദിക്കുവാ...അപ്പൊ പിന്നെ ഇതെന്തുവാ...ഗ്യാസ് കുറ്റി ആന്നോ...%$$#$%$ ഓരോരുത്തന്മാര് ചികില്‍സിക്കാന്‍ നടക്കുന്നു...ക്നാപ്പന്മാര്‍..”
ഇത്രേം പറഞ്ഞിട്ട് സുരേഷ് തിരിച്ചു നടന്നു...
പ്രതീക്ഷിക്കാതെ കണ്ട കാഴ്ചയുടെ ഇഫക്റ്റ് കൊണ്ടാണോ...അതോ മറ്റു വല്ലതും കൊണ്ടാണോ എന്ന് മനസ്സിലായില്ലെങ്കിലും വാ പൊളിച്ചിരുന്ന ഡോക്ടര്‍ക്ക് ഒന്ന് മനസ്സിലായ്....
തന്റെ കണ്ണില്‍ ഇരുട്ട് കയറി..എന്ന്.......