Saturday, October 30, 2010

ഒയിന്റ്മെന്ടു കൊണ്ടൊരു മൂല രേഖ.....അഥവാ മാഷിനിട്ടൊരു പണി..



എല്‍.കെ.ജി. യില്‍ പോലും ട്യൂഷന് പോകാതെ മര്യാദയ്ക്ക് പഠിച്ചു ജീവിച്ചു വന്നിരുന്ന ഞാന്‍ ആറാം ക്ലാസ്‌ കഴിഞ്ഞതും...എന്റെ പഠനത്തിന്റെ ഗ്രാഫ്‌ വാഴക്കുല ഞാന്നു കിടക്കുന്നത് പോലെ പോകുന്നത് കണ്ടു എന്റെ ഹോസ്ടല്‍ വാര്ടനും പ്രിന്സിപ്പാളും (യഥാക്രമം വാപ്പയും ഉമ്മയും) എന്നെ ട്യൂഷന് ചേര്ക്കാ ന്‍ തീരുമാനിച്ചു....അന്ന് ഈ കേബിള്‍ ടീവി ഒന്നും അത്ര പ്രചാരത്തില്‍ ഇല്ല...അത് കൊണ്ട് സ്കൂള്‍ വിട്ടു പതിവ് സ്വീകരണമോക്കെ കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ല....അപ്പൊ ട്യൂഷന്‍ എന്ന ലേബലില്‍ അത്രയും നേരം കൂടി നാട്ടുകാര്‍ക്ക് പണിയാവും എന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമില്ലെന്നു എനിക്കറിയാമെന്നു അവര്‍ക്ക് അറിയില്ലല്ലോ........യേത്...
അങ്ങനെ നാട്ടിലെ....ഏറ്റവും ഭീകരന്‍ എന്ന് ജില്ലയിലെ സകല സഹ സ്കൂളന്മാരും വിധി എഴുതിയ ദൊരൈ സാറിന്റെ അടുത്ത് തന്നെ എന്നെ ഏല്പിക്കാന്‍ ഹൈ കമാന്ഡ് തീരുമാനം എടുത്തു....

കുത്തനെ ഉള്ള ഇറക്കത്തില്‍ നൂറേ നൂറില്‍ പോകുന്ന സൈക്കിളിന്റെ ബ്രേക്കും കൂടി പൊട്ടിയാലാതെ അവസ്ഥ ആയി എന്റേത്......പല രീതിയിലും..... (അക്കാലത്താണ് ഞങ്ങള്‍ ക്യാംപ് ഫയറിന്റെ ഇടപാടൊക്കെ തുടങ്ങിയതു ...അക്കഥ “തീയില്‍ കുരുത്തത് വെയിലത്ത്‌ വാടുമോഡേയ്” എന്ന കഥയിലുണ്ട് ..പ്രത്യേകിച്ച് പണി ഒന്നും ഇല്ലെങ്കില്‍ വായിക്കാം.....) സ്കൂളില്‍ നിന്നും റെഗുലര്‍ ആയും ഓവര്ടൈം ആയും തല്ലു വാങ്ങിച്ചു കൂട്ടിയിരുന്ന ഞാന്‍ ഇനി ഡബിള്‍ ഓവര്ടൈം ആയി ട്യൂഷന്‍ സെന്ററില്‍ നിന്നും കൂടി വാങ്ങണമല്ലോ എന്ന് കരുതി അങ്കലാപ്പില്‍ ആയി....
ഒരുമാതിരി..കസ്ടമരെ കണ്ട ബ്രോയിലര്‍ കോഴിയുടെ അവസ്ഥ....
ട്യൂഷന് ചേരാന്‍ ചെന്നപ്പോള്‍ ദൊരൈ സാര്‍ എന്ന് ഞാന്‍ കേട്ടിട്ട് മാത്രം ഉള്ള അങ്ങേരെ കണ്ടു എന്റെ നെഞ്ചിടിപ്പ് കൂടി..
”ബാ മോനെ..കേറി ബാ..നീ ഇത് എവിടാരുന്നു ഇത്രേം കാലം....” എന്ന ഭാവത്തില്‍ പുള്ളിക്കാരന്‍ ഇറങ്ങി വന്നു.....
അത്രയും കാലം സ്കൂളില്‍ നിന്നും മാത്രം അടി മേടിച്ചു ഞാന്‍ പൊന്നു പോലെ കൊണ്ട് നടന്ന എന്റെ ‘മൂല’ഭാഗത്ത്‌ ഇനി ഈ കാപലികന്‍ കൂടി ചൂരല്‍ വെക്കുമല്ലോ, എന്റെ ചാരിത്യം കൈ വിട്ടു പോകുമല്ലോ എന്നോര്ത്ത് ഞാന്‍ വിങ്ങി പൊട്ടി......
അങ്ങേരുടെ രൂപവും ഭാവവും നോട്ടവും ഒക്കെ കണ്ട ഞാന്‍ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഒരു ദയാഹര്ജി സമര്‍പ്പിച്ചു നോക്കി ...”ഒരു ചാന്സ് കൂടി തന്നു കൂടെ...ഞാന്‍ ഇനി നന്നായി പഠിച്ചോളാം...”(യെവടെ....)
പക്ഷെ എന്റെ റേഞ്ച് മനസ്സിലായ ഹൈ കമാന്ഡ്)‌ ആ ഹര്ജി തള്ളി....
അങ്ങനെ ട്യൂഷന് ചേര്ന്നു....ഡെയ്ലി വൈകുന്നേരം ഉള്ളത് പോരാതെ ശനിയും ഞായറും ഫുള്‍ ടൈം ട്യൂഷന്‍....
ആ ദിവസങ്ങളില്‍(ശനി , ഞായര്‍) മാത്രം തോടിന്റെ കരയിലുള്ള ബില്ഡിങ്ങില്‍ ആണ് ക്ലാസ്‌...(ആ ബില്ടിങ്ങിനു ഞങ്ങള്‍ ഇട്ടിരുന്ന പേര് ‘കക്കയം’ എന്നാണു...പഴയ കക്കയം ക്യാമ്പിന്റെ ഓര്മക്കായ്..അത് പോലത്തെ ശിക്ഷാ രീതികളാരുന്നല്ലോ...ഇന്നും അതിന്റെ പേര് അങ്ങനാണെന്നു തോന്നുന്നു...)

ഒരു ശനിയാഴ്ച... പതിവില്ലാതെ സാറ് വരുന്നതിനു മുന്പേ ക്ലാസിലെത്തിയ ഞങ്ങള്‍ പുതിയ ഒരഥിതിയെ കണ്ടു......ഒരു ചെറിയ ചേര....പ്രകടനക്കാരനെ ഒറ്റയ്ക്ക് കിട്ടിയ പോലീസിനെ പോലെ ലവന്മാര്‍ ഒക്കെ കൂടി അതിനെ തല്ലി പഞ്ചറാക്കി ...
എന്നിട്ട് മൃതദേഹം പെട്ടെന്ന് ആരും കാണാത്ത രീതിയില്‍ സാറിന്റെ കസേരയുടെ അടിയിലായ്‌ കൊണ്ടിട്ടു.....
അല്പം കഴിഞ്ഞു സാറ് വന്നു.....കസേരയുടെ കീഴില്‍ കിടക്കുന്ന വിരുന്നുകാരനെ കാണാതെ പണി തുടങ്ങി...
ഇടയ്ക്ക് മുന്‍ സീറ്റില്‍ ഇരുന്ന ഞാന്‍ (സാറിന് എപ്പോളും എന്നെ കണ്ടു കൊണ്ടേ ഇരിക്കണം...വല്ല്യ സ്നേഹമാ...കയ്യെത്തും ദൂരത്തു തന്നെ ഞാന്‍ ഉണ്ടാവണം എന്നാ...ദൂരെ എങ്ങാനും ആയാല്‍ എന്റെ വല്ല പിച്ചോ അടിയോ ഒക്കെ തരാനായി(സ്നേഹം കൊണ്ടാ...അല്ലാതെ പഠിക്കാതതിനോന്നുമല്ല...) എന്റെ അടുത്ത് വരുമ്പോളേക്കും ദേഷ്യം തണുത് പോകാതിരിക്കാനാ...) പെട്ടെന്ന് ഞങ്ങള്‍ ഉണ്ടാക്കിയ സ്ക്രിപ്റ്റ്‌ പ്രകാരം ഞാന്‍ ചാടി എണീട്ടിട്ടു
“സാറേ പാമ്പ് പാമ്പ്..” എന്ന് വിളിച്ചു കൂവി ...ഒപ്പം കയ്യിലിരുന്ന, ബെചിന്റെ കാലു ചവിട്ടുന്ന സാധനവുമായ്‌ “ടപ്പേ ടപ്പേ “ എന്ന് കസേരയുടെ അടുത്തും പ്ലാട്ഫോമിലും ഒക്കെ അടിക്കാന്‍ തുടങ്ങി..ഒപ്പം കൂടെ ഉണ്ടാരുന്നവന്മാരും ചാടി പണി തുടങ്ങി....

“പാമ്പ്” എന്ന് കേട്ടതും സാറ് “ ഹുവ്വേ....യ്......യ്യ ...യ്യ്യോ....” എന്ന് ആര്കും മനസ്സിലാവാത്ത ഒരു വിളിയും വിളിച്ചു ഒരു ചാട്ടം....എന്നിട്ട് ഓടിപ്പോയി ക്ലാസിന്റെ പുറകില്‍ നില ഉറപ്പിച്ചു....
അത് കൊണ്ട് ‘ചത്ത പാമ്പിനെ’ ഞങ്ങള്‍ തല്ലി കൊല്ലുന്നതാണെന്നു മൂപ്പില്സിനു മനസ്സിലായില്ല....
അവസാനം ഒരുത്തന്‍ അതിനെ ഒരു വടിയില്‍ തൂക്കി വെളിയില്‍ പോയി തോട്ടിലേക്ക് എറിഞ്ഞു...പാമ്പിനെയും ചേരയെയും അന്നു (ഇന്നും) തിരിച്ചറിയാത്ത എന്നെ പോലത്തെ ഒരാളായിരുന്നു സാറും...അത് കൊണ്ട് ബാക്കി പണി എളുപ്പമായി....
സ്ക്രിപ്റ്റ് പ്രകാരം ഞാന്‍ സംഭാഷണം തുടങ്ങി
ഞാന്‍ പറഞ്ഞു..”ശോ!! ഇനി പ്രശ്നമാണ് സാറേ...”
(ക്ലാസ് തുടങ്ങിയാല്‍ വേറെ വിഷയം ഒന്നും ഇല്ലെങ്കില്‍ മൂന്നു മണിക്കൂറും മൊത്തമായ് പുള്ളി ക്ലാസ്‌ എടുക്കും...ഇടയ്ക്ക് കത്തി അടിക്കാന്‍ വല്ലതും കിട്ടിയാല്‍ അന്നത്തെ ദിവസം കുശാലാണ്...അപ്പൊ ഈ വിഷയം പുള്ളിക്ക് അടുത്ത മൂന്നു ജനറേഷന് (മൂന്നു ബാച് ആണ് അവിടെ) വിളമ്പാനുള്ള സ്വത്ത്‌ ആയി)
സാര്‍ ചോദിച്ചു:”എന്താടെ...?”
ഞാന്‍: “അല്ല സാറേ ഈ പാമ്പിനെ നമ്മള്‍ തല്ലി കൊന്നത് കൊണ്ട് ഇതിന്റെ മണം ഇവിടെ കാണും...മിക്കവാറും ഇതിന്റെ ഇണ (വൈഫു) ഇനി ഇതിനെ തപ്പി വരും...സാര്‍ അല്ലെ അവസാനം അവിടെ നിന്നത്...ഇനി സാറിന്റെ മണവും ചത്ത പാമ്പിന്റെ അന്ത്യ മണവും വച്ച് ‘ലീ പാമ്പിനെ കൊന്നത് സാരാണെന്ന് എങ്ങാനും ലാ പാമ്പ്’ തെറ്റിദ്ധരിക്കുമോ...?”
സാര്‍:” ഏയ്‌ അങ്ങനോന്നുമില്ല....അതൊക്കെ പണ്ടുള്ളവര്‍ ചുമ്മാ പറയുന്നതാ..”
ഞാന്‍:” ആണോ...പക്ഷെ കഴിഞ്ഞ വര്ഷം എന്റെ മിചാടെ കുടുംബ വീട്ടില്‍ വച്ച് എന്റെ കുഞ്ഞു മാമയും കൂട്ടുകാരും കൂടി ഒരു അണലിയെ തല്ലികൊന്നിരുന്നു..എന്നിട്ട് അതിന്റെ ദേഹത്തും കൊന്ന സ്ഥലത്തും ഒക്കെ മണ്ണെണ്ണ കോരി ഒഴിച്ച്....മൂന്നിന്റന്നു മണ്ണെണ്ണ പാത്രത്തിന്റെ അടുത്ത് നോക്കിയപ്പോള്‍ ഇല്ലേ ചത്ത അണലി ഇല്ലേ...അതിന്റെ ഇണ വന്നു ചുരുണ്ട് കിടക്കുന്നു....അതും..മാമയും കൂട്ടുകാരും മറ്റേ അണലിയെ കൊന്ന അതെ സമയത്ത് തന്നെ..ശ്ശോ ....
പിന്നെ അവസാനം എങ്ങനോക്കെയോ അതിനെ കൊന്നു....അതെന്താരിക്കും സാറേ?”
സാറ് മ്യൂട്ട് ആയി.....എന്നിട്ട് പറഞ്ഞു...”ങ്ങും ഏതായാലും നമുക്ക് നോക്കാം...പിന്നെ....ഇന്നെനിക്ക് അല്പം നേരത്തെ പോകണം....നമുക്ക് ക്ലാസ്‌ അടുത്ത ആഴ്ച തുടരാം ..ഒക്കെ?”
അന്ന് അങ്ങനെ ഞങ്ങള്‍ രക്ഷപെട്ടു....
:)

പിന്നെ പിന്നെ ശനി ഞായര്‍ ക്ലാസ്‌ ഉച്ചക്ക് ശേഷം മുടങ്ങാന്‍ തുടങ്ങി..അങ്ങനെ സസുഖം ഒന്ന് രണ്ടു മാസക്കാലം കൊണ്ടും വാങ്ങിയും (തല്ലു) ഞങ്ങള്‍ മുന്നെറിക്കൊണ്ടിരുന്നു......
ഒരു ദിവസം, ആവശ്യത്തില്‍ കൂടുതല്‍ തല്ലു മേടിച്ചു സൈക്കിളില്‍ എണീറ്റ്‌ നിന്ന് (ഇരിക്കാന്‍ മേല) ചവുട്ടി വീട്ടില്‍ എത്തിയിട് ഞാന്‍ പ്രഖ്യാപിച്ചു...”എന്നെ കൊന്നാലും വേണ്ടില്ല..ഇനി ഞാന്‍ അവിടെ ട്യൂഷന് പോകില്ല...ഞാന്‍ തനിയെ പഠിച്ചോളാം.......(വേറൊന്നുമല്ല അവിടെ ലങ്ങേരു വീക്കിലി എക്സാംസ് തുടങ്ങാന്‍ പോകുന്നു എന്നൊരു നോട്ടീസ്‌ കിട്ടി....ഡെയിലി ഉള്ള തലോടല്‍ കൂടാതെ ഇനി വീക്കിലി ഉള്ള സ്പെഷ്യല്‍ വീക്ക്‌ കൂടി വാങ്ങാനും മാത്രം ഞാനോ ... ഒന്നുമറിയാത്ത .....ഞാന്‍ പോലും ഒന്ന് നേരെ ചൊവ്വേ കണ്ടിട്ടില്ലാത്ത എന്റെ മൂലമറ്റമോ ഒരു തെറ്റും ചെയ്തിട്ടില്ല......)
അങ്ങനെ അവസാനം ഒരു അവസാന ചാന്സ് എന്നാ നിലക്ക് വീട്ടുകാര്‍ സമ്മതിച്ചു...പക്ഷെ വേറൊരു പണി കൂടി കിട്ടി....നാട്ടില്‍ തന്നെ ഉണ്ടാരുന്ന വീട് തോറും നടന്നു ട്യൂഷന്‍ എടുക്കുന്ന ഒരു മഹാനെ കണ്ടു പിടിച്ചു എന്നെ വീട്ടില്‍ വന്നു സയന്സ് മാത്രം പഠിപ്പിക്കാന്‍ ഏര്പ്പാടാകി....’എന്റെ വീട്ടില്‍ എന്നെ പഠിപ്പിക്കാന്‍ വരുന്ന ആള്‍ എന്തായാലും എന്നെ തല്ലാന്‍ വഴി ഇല്ലല്ലോ...(”എന്റെ ട്രൌസര്‍ ഇട്ടു കൊണ്ട് ആരേലും എന്നെത്തന്നെ മുണ്ട് പൊക്കി കാണിക്കുമോ......എന്നാ അതൊന്നു കാണണമല്ലോ..ഹല്ലേ..”)എന്ന ചിന്തയില്‍ ഞാന്‍ സമാധാനിച്ചു

അങ്ങനെ ഘടാഘടിയനായ ഒരു ഘടോല്ഘച്ചനെ പ്രതീക്ഷിച്ചു മുറ്റത്തെ ചാമ്പയ്ക്കാ മരത്തില്‍ നിന്നും ചാമ്പയ്ക്ക പിച്ചി ഉപ്പും മുക്കി തിന്നുകൊണ്ടിരുന്ന എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ..ദാ വരുന്നെടാ.......മുരിങ്ങക്കായ്ക്ക് ജുബ്ബ ഇടീപ്പിച്ചത് പോലത്തെ ബാഡിയുമായ്‌ ഒരു മുത്ത്........ഹോ ഞാന്‍ ഹാപ്പി ആയി....

അങ്ങനെ ക്ലാസ്‌ തുടങ്ങി....ക്ലാസോന്നൊക്കെ പറഞ്ഞാല്‍ ഒന്നൊന്നര...”ഡെയിലി വൈകിട്ട് വരും...സൈക്കിളില്‍..എന്നിട്ട് എന്റെ റൂമിലാണ് ശിഷ്യകുല വിദ്യാഭ്യാസത്തിന്റെ ലൊക്കേഷന്‍...എന്നിട്ട് എനിക്ക് തടിയുടെ ഒരു സ്ടൂളും പുള്ളിക്ക് ഒരു പൊളപ്പന്‍ കസേരയും...(ചാരുള്ള കസേരയില്‍ ഇരുന്നു പഠിച്ചാല്‍ ഉറങ്ങി പോകുമത്രേ..ഹും...ക്ണാപ്പ് )..എന്നിട്ട് ഏതേലും ഒരു ടെക്സ്റ്റ്‌ എടുത്തു തുറന്നിട്ട്‌ എന്നോട് വായിക്കാന്‍ പറയും...സംശയം ഉള്ളപ്പോള്‍ ചോദിക്കാനും....
ഞാന്‍ ഇരുന്നു വായനയോടു വായന....അങ്ങേര രണ്ടു കയ്യും തലയുടെ ബാക്കില്‍ പിണച്ചു കെട്ടി ..ഒരു മാതിരി ....സംവിധായകന്‍ സ്ക്രിപ്റ്റ്‌ കേള്ക്കു ന്ന പോലെ ഇരിക്കും...കൂടാതെ ഒരു എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റി എന്ന നിലയ്ക്ക് ......സ്വര്ണ്ണ ഖനിയില്‍ നിന്നും സ്വര്ണ്ണം എടുക്കുന്നപോലെ മൂക്കില്‍ കൈ ഒക്കെ ഇട്ടു ഇങ്ങിനിരിക്കും ..വല്ലപ്പോഴും ചൂണ്ടയില്‍ ഇര കുടുങ്ങും പോലെ ഖനിയില്‍ നിന്നും കിട്ടുന്ന സ്വര്ണ്ണം എടുത്ത് ഉണ്ടയാക്കി ജനല്‍ വഴി പുറത്തേക്കു തെറിപ്പിക്കും അത് ജനല്‍ കമ്പിയില്‍ തട്ടാതെ ആണ് പുറത്തു പോകുന്നത് എങ്കില്‍ അത് എനിക്കൊരു സന്തോഷമാ...(ഭാഗ്യത്തിന് ആക്കാലത് അരിയും മുളകും ഗോതമ്പും ഒക്കെ ഉണക്കാന്‍ ഇടുന്നത് ഗെയിടിന്റെ അടുത്താ...എന്റെ ജനലിനു വെളിയില്‍ എങ്ങാനും ആരുന്നെന്കില്‍ വല്ലവന്റെം സ്വര്ണ്ണം അരച്ച് ചേര്ത്ത് അപ്പവും പുട്ടും ചപ്പാത്തിയും ഒക്കെ തിന്നേണ്ടി വന്നേനെ..ഹോ !! ഭീകരം..ബീഫത്സം ) ..എന്നിട്ട് ഇടയ്ക്കിടയ്ക്ക് ഒരുമാതിരി തൊലിഞ്ഞ ഒരു ചിരി ചിരിക്കും...ഒച്ച ഒന്നും ഇല്ലാതെ ...പക്ഷെ എനിക്ക് കേള്ക്കാകന്‍ പറ്റുന്ന രീതിയില്‍ മൂക്കില്‍ നിന്നും കാറ്റു വിടും.... “മ്ഹി...”എന്നത് പോലെ ...
അന്നരം ഞാന്‍ ചോദിക്കും...”എന്താ സാര്‍..?”
അങ്ങേരു പറയും:”ഒന്നുമില്ല..”
എന്നിട്ട് ഒരുമാതിരി പന്തിയില്‍ ഇരുന്നു സദ്യ ഉണ്നുന്നതിനിടയില്‍ ചൊവുട്ടീന്നു ഏമ്പക്കം വിട്ട പോലെ ഒരു മാതിരി മനുഷ്യനെ “ഉ” ആക്കുന്ന പോലെ ഒരു ഇളി....എനിക്ക് ഇത് കാണുമ്പം കാണുമ്പം ദേഷ്യം വരും.....
അക്കാലത്ത് എനിക്ക് ക്രേസ് ഉണ്ടാരുന്ന ഒരു ഐറ്റം ആരുന്നു പോക്കറ്റ്‌ റേഡിയോ....പക്ഷെ താനേ പോകുന്ന തോണിക്ക് ഒരു യമഹാ എഞ്ചിന്‍ കൂടെ ഫിറ്റ്‌ ചെയ്താലുണ്ടാവുന്ന ഭവിഷ്യത്ത്‌ ഒര്തിട് ഹൈ കമാന്ഡ് ആ അപേക്ഷ പരിഗണിച്ചില്ല... പണ്ട് ചോദ്യം കേട്ട് സഹി കേട്ട് ഒരു സൈക്കിള്‍ വാങ്ങിയതിന്റെ തല വേദന തീര്നിട്ടില്ല....അപ്പഴാ ഇനി “മോക്കറ്റ്‌ റേണിയോ “ ...

മനസ്സില്‍ മോഹം തോന്നി തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമായിരിക്കും..”എന്ന്‍ ജാക്കി അണ്ണന്‍..മ്മടെ സാഗര്‍ മാഷേ...യേത് ..? പറഞ്ഞപോലെ ഞാന്‍ മനസ്സിലെ മോഹം സഫലീകരിക്കാനായ്‌ സഹകൂട്ടന്‍ അജ്മലുമായ് ഡിസ്കസ് ചെയ്തു അവസാനം ടെലിഫോണിന്റെ റിസീവറും ഒരു ഡയോഡും കുറച്ചു വയറും...ഉണ്ടെങ്കില്‍ അത്യാവശ്യം റേഡിയോ കേള്ക്കാം എന്ന് അന്വേഷിച്ചു കണ്ടു പിടിച്ചതിന്റെ ഫലമായ്‌ ഒരു സ്ക്രാപ്പ് കടയില്‍ നിന്നും ഒരു പഴയ ഹെഡ്‌ പീസും ,ഇലക്ട്രോണിക്സ് കടയില്‍ നിന്നും ഒരു ഡയോഡും കുറച്ചു വയറും വാങ്ങി റേഡിയോ സെറ്റ്‌ അപ്പ് ആക്കി എന്റെ മുറിയില്‍ വച്ച്...വയര്‍ ജനല് വഴി വെളിയില വിട്ടു സണ്‍ ഷേയിടില്‍ കുരുക്കി ഇട്ടു...കറന്റ്‌ ഒന്നും വേണ്ടാത്ത റേഡിയോ....പക്ഷെ സൌണ്ട് കുറവാരിക്കും....അങ്ങനെ ആരും കാണാതെ വച്ചിരുന്ന ആ റേഡിയോയിലൂടെ ഞാന്‍ ക്രിക്കറ്റ്‌ കമന്ടറിയും പാട്ടുകളും ഒക്കെ ആസ്വദിച്ചു പോന്നു ....
അങ്ങനെ ഒരു ദിവസം , ഈ സെറ്റ്‌ അപ്പ് , നമ്മടെ മഹാനായ മാഷ്‌ കണ്ടു പിടിച്ചു...അതിന്റെ പ്രവര്ത്തനം കണ്ടിട്ട് എന്നെ നിറഞ്ഞ കണ്ണുകളോടെ ആശ്ലേഷിച്ചു കൊണ്ട്..”മോനെ..നീ വലിയവന്‍ ആടാ വലിയവന്‍...നീ ഇവിടെയൊന്നും എത്തി പെടെണ്ടവനല്ല...” എന്നൊക്കെ പറഞ്ഞു രണ്ടു സെന്റി ഡയലോഗ് പ്രതീക്ഷിച്ചു നിന്ന എന്നെ “ഭ്...” എന്നൊരു വൃത്തികെട്ട ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് ഒരു നോട്ടം..കൂട്ടത്തില്‍ ആ വയര്‍ ഒക്കെ വലിച്ചു പറിച്ചു ഒരു ഏറും....
“അതെനിക്കിഷ്ടപ്പെട്ടില്ല.........”(കടപ്പാട്: സലിം കുമാര്‍ - തൊമ്മനും മക്കളും)
മുത്തെ....കെട്ടിയും പിടക്കയും...ശേ...പെട്ടിയും കിടക്കയും പൊതിയാന്‍ ചണം തയാറാക്കിക്കോ എന്ന് മനസ്സില്‍ കരുതിക്കൊണ്ട് ഞാന്‍ ക്ലാസ്‌ അറ്റന്ഡ് ചെയ്യാന്‍ തുടങ്ങി....

ബുക്ക്‌ വായിച്ചു കൊണ്ടിരുന്ന ഞാന്‍ ..അങ്ങനെ പ്രതികാരത്തിന്റെ ആദ്യ പടിയായ്‌ അങ്ങേരെ പോലെ ആക്കിയ ഒരു ചിരി ചിരിച്ചു...പക്ഷെ അല്പം ഉച്ചത്തില്‍....
അങ്ങേര് ഒന്ന് പതറി കൊണ്ട് എന്നോട് :”എന്താ...?”
ഞാന്‍:”മ്ചും ”...എന്ന് ചുണ്ട് കൊട്ടികൊണ്ട് ഒന്നും ഇല്ല എന്ന് അര്ഥം‌ വരുന്ന രീതിയില്‍ ഒരു ഒച്ച ഉണ്ടാക്കി
എന്നിട്ട് ‘പഠനം’ തുടര്ന്നു ..ഒരു ഒളി കണ്ണിട്ടു നോക്കിയപ്പോള്‍ പുള്ളി ചിരിയുടെ തീവ്രത ഒക്കെ കുറച്ചു ഒരു പൊടിക്ക് ഒന്ന് ഒതുങ്ങി...പക്ഷെ ഞാന്‍ വിട്ടില്ല..ഒരു രണ്ടു മിനിട കഴിഞ്ഞപ്പോള്‍ ഒരു ചിരി കൂടി കൊടുത്തു...
വീണ്ടും ചോദ്യം..വീണ്ടും ഉത്തരം..(റിപ്പീറ്റ്‌)
അങ്ങനെ മൂന്നു നാല് തവണ ആയപ്പോള്‍ പുള്ളി ആദ്യമേ ഒരു സംശയ നിവാരണം എന്നോണം സ്വന്തം പാന്റ്സിന്റെ സിബ്ബ്‌ തപ്പുന്നത് കണ്ടു (ഒരാളുടെ മുഖത്ത് നോക്കി ആക്കിയ ഒരു ചിരി ഇങ്ങനെ അമക്കി പിടിച്ചു ചിരിക്കുന്ന പോലെ ചിരിച്ചാല്‍ ആദ്യം എതിരാളി തപ്പുന്നത് പാന്റ്സിന്റെ സിബ്പ് ആണ്.... അത് ഒരു നോര്മല്‍ റിയാക്ഷന്‍ ആണ്) പിന്നെ മുഖത്ത് വല്ല അഴുക്കോ മറ്റോ ഉണ്ടോന്നു ഒരു ഗവേഷണം,പിന്നെ ഉടുപ്പില്‍..അങ്ങനെ ലാസ്റ്റ്‌...പുള്ളി കീഴടങ്ങലിന്റെ ആദ്യ പടിയായ്‌ പറഞ്ഞു...
“ഉം...ഇന്നത്തേക്ക് ക്ലാസ്‌ ഇത്രയും മതി...ബാക്കി ‘ഞാന്‍’ നാളെ പഠിപ്പിക്കാം....”
ഞാന്‍ സമ്മതം മൂളി..പതിവില്ലാതെ പുള്ളിയെ യാത്രയാക്കാന്‍ ഗേറ്റ് വരെ പോയി ചിരി തുടര്ന്നു ...തിരികെ റൂമില്‍ എത്തി....
ആദ്യമേ ചെയ്ത പരിപാടി ..പണ്ട് കണ്ണിനു പ്രശ്നം ഉണ്ടാരുന്നപ്പോള്‍ കണ്ണ് ഡോക്സ്ടര്‍ കുറെ മരുന്നുകളുടെ കൂടെ കണ്ണിനകത്തു തേക്കാന്‍ ഒരു ഒയിന്മെന്റും തന്നിരുന്നു ...അത് കണ്ണില്‍ തേച്ചാല്‍ പിന്നെ ഒരുമാതിരി ‘ എണ്ണ പുരണ്ട വിരല് കൊണ്ട് തൊട്ട ലെന്സ് ഉള്ള ക്യാമേര വച്ച് എടുത്ത ഫോട്ടോ കാണുന്നത് പോലെ’യായിരുന്നു കാഴ്ചകള്‍...ഫുള്ളി ബ്ലര്ട് .അതു കൊണ്ട് അത് ഞാന്‍ ഉപയോഗിക്കാതെ മാറ്റി വെക്കുമാരുന്നു....(എന്നെങ്കിലും ഒരു ഉപയോഗമുണ്ടാവും എന്നറിയാമാരുന്നു)..അങ്ങനെ എല്ലാ പ്രാവശ്യവും ഡോക്ടര്‍ അത് കുറിച്ച് തന്നിരുന്നത് കാരണം ഒരു മൂന്നു നാല് ട്യൂബു മരുന്ന് കയ്യിലുണ്ടാരുന്നു.....എന്നിട്ട് അതൊക്കെ എടുത്തു സ്റ്റോക്ക് ചെയ്തു...അടുത്ത ദിവസമായപ്പോ സാറ് വരുന്ന സമയം ആയപ്പഴതെക്ക് സാറിന്റെ സ്ഥിരം ഇരിക്കാറുള്ള കസേര മാറ്റി പകരം മൈക്ക ഒട്ടിച്ച കസേര (ഡൈനിംഗ് ടേബിളിന്റെ) കൊണ്ട് വന്നിട്ട് അതില്‍ ആസനസ്തനാകുന്ന ഏരിയ മുഴുവന്‍ ആ ഒയിന്മേന്റ്റ്‌ ഞെക്കി മലയാളത്തിലെ ’ഋ‘,’ഞ്ഞ‘,’ത്സ’,‘യ’,’ക’ ഇത് പോലത്തെ അക്ഷരങ്ങള്‍ ഒക്കെ മേലേക്ക് മേലെ എഴുതി തേച്ചു വച്ച്.... ,എന്നിട്ട് ഇരിക്കുന്ന ഭാഗം മേശയുടെ അടിയില്‍ വരത്തക്ക വണ്ണം ഇട്ടു....എന്നിട്ട്..ഞാന്‍ ഒന്നും അറിയാത്ത പോലെ എന്റെ സ്ടൂളിലും....കസേര നീക്കുന്ന സാറിന്റെ ശ്രദ്ധ കസേരയില്‍ ആയാല്‍ മൊത്തം പണിയും പാളും എന്ന് ഉത്തമബോധമുണ്ടാരുന്നത് കൊണ്ട് (മോനാരാ ഞാന്‍!!!!) കയ്യില്‍ തലേ ദിവസം പുള്ളി എടുത്തെറിഞ്ഞ ഫോണിന്റെ ഹെട്പീസും പിടിച്ചു ഞാന്‍ ഇരുന്നു..കൂടെ ഒന്ന് രണ്ടു കീ ചെയിനും അങ്ങനെ കുറച്ചു കിടുപിടികള്‍..എല്ലാം കൂടി കാണുമ്പോള്‍ പുള്ളിയുടെ കൊണ്സണ്ട്രേശന്‍ എന്റെ പരിപ്പ് ഇളക്കുന്നതില്‍ ആവും എന്നറിയാമാരുന്നു ..പ്രതീക്ഷിച്ച പോലെ പുള്ളി വന്നു...’പിചാത്തിയുമായി നില്ക്കുന്ന അറവുകാരനെ നോക്കുന്ന കോഴിയെ പോലെ...’ “യെവന്റെ ഉദ്ദേശം എന്താണോ” എന്ന് ചിന്തിച്ചു കൊണ്ട് ആദ്യമേ തന്നെ കയ്യീന്ന് ആ ഹെട്പീസു വലിച്ചു പിടിച്ചു മേടിച്ചു പുള്ളി സീറ്റിലേക്ക് ആസനസ്തനായ്‌....
.ഹാ!!!!!........ ഞാന്‍ മനസ്സില്‍ ആശ്വസിച്ചു.....പക്ഷെ പുള്ളി ആദ്യമേ അത് അറിഞ്ഞില്ലെങ്കിലും അല്പഹ സമയത്തിനുള്ളില്‍ മെസേജ് ഡെലിവര്‍ ആയി....പക്ഷെ എന്റെ മുന്നില്‍ വച്ച് എണീറ്റ്‌ നോക്കിയാല്‍ അതും ഒരു വിഷമം..(യേത്)...
പക്ഷെ പുള്ളി ആളാരാ മൊതല്...എന്നോട് ചരിത്രത്തില്‍ ആദ്യമായി പറഞ്ഞു: “കുടിക്കാനിതിരി വെള്ളം എടുത്തോണ്ട് വാ...”
എന്നെ പറഞ്ഞു വിട്ടിട്ട് ആ ഗ്യാപ്പില്‍ മണ്ഡലത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തലാണ് പ്ലാന്‍...ഹും....
പക്ഷെ പുള്ളി തരികിട പഠിച്ച സ്കൂളിലെ ഹെട്മാഷേ തരികിട പഠിപ്പിച്ചവനാണ് ഞാന്‍ എന്ന് പുള്ളിക്കറിയില്ലല്ലോ...
ഞാന്‍ :”മിച്ചാ...!!!!!! സാറിന് വെള്ളം വേണം...” എന്ന് കൂവാന്‍ തുടങ്ങി...
കൂവല്‍ മംഗളം പാടി അവസാനിക്കുന്നതിനു മുന്പേി സാര്‍ ഇടപെട്ടു..”ഡേയ്..നീ പോയി എടുത്താ മതി.....അതിനു മിചായെ ബുധിമുട്ടികണ്ട...”
ഞാന്‍ ഒന്ന് ഇരുത്തി മൂളിക്കൊണ്ട് റൂമില്‍ നിന്നും ഇറങ്ങി..വാതില്‍ ചാരി....’പ്ലാച് പ്ലാചെ’ന്നു ചെരുപ്പ് വെച്ച് ഒച്ച ഉണ്ടാക്കി നടന്നകന്ന ഞാന്‍ കൃത്യം ഒരു നാല് സെക്കണ്ടിനുള്ളില്‍ ചെരുപ്പൂരി കളഞ്ഞിട്ടു പകരം തള്ളവിരളില്‍ നടന്നു കൊണ്ട് ടോം ആന്ഡ് ജെറിയില്‍ ടോം നടക്കുന്ന പോലെ തിരിച്ചു എത്തി..അതും വന്‍ സ്പീഡില്‍... എന്നിട്ട് വാതില്‍ തള്ളി തുറന്നു.....
അപ്പോള്‍ കണ്ട കാഴ്ച.....മ്മടെ മാഷ്‌ കാലില്‍ ദര്ഭു മുന കൊണ്ട് തിരിഞ്ഞു നില്കുന്ന ശകുന്തള (ആണോ..ആ ആര്ക്കറിയാം..)യുടെ പോസില്‍ തിരിഞ്ഞു നിന്ന് പാന്റ്സിന്റെ മൂട് കാണാന്‍ ശ്രേമിക്കുന്നു..എന്നെ കണ്ടു ഞെട്ടി....
ഞാന്‍:..”തണുത്ത വെള്ളം വേണോ ചൂട് വെള്ളം വേണോ...(യേത്)?”
;)
സാര്‍:”യെന്തു @#@ ആയാലും മതി...”
ഞാന്‍ പോയി വെള്ളവുമായി വന്നപ്പോള്‍ സാറ് വാതിലിനു വെളിയിലിറങ്ങി സൈക്കിളില്‍ കയറി ഇരിക്കുന്നു...(ആരെങ്കിലും കാണും മുന്പേ) ......
ഞാന്‍ വെള്ളവുമായി ചെന്നിട്ട് ചോദിച്ചു:”സാറ് പോവ്വാന്നോ അപ്പൊ.... ഇന്ന് ക്ലാസ്‌ ഇല്ലേ സാര്‍..”
പുള്ളി : (ഇത്രയും ഒക്കെ പോരെടാ..ഇനിയും വേണോ...എന്ന് മനസ്സില്‍ കരുതിക്കൊണ്ടായിരിക്കുമല്ലോ....കൂടെ ബോണസ്‌ ആയി നല്ല മുട്ടന്‍ തെറിയും വിളിചിട്ടുണ്ടാവനം) “ഇല്ല!! എനിക്ക് അത്യാവശ്യമായി ഒരു സ്ഥലത്ത് പോകാനുണ്ട്...”
ഞാന്‍:”ഒക്കെ...”
സാറ്(ഞാന്‍ വിരല്‍ ഇട്ടു ഇളക്കിയ) വെള്ളം കുടിച്ചിട്ട് സൈക്കിളില്‍ കയറി സ്ഥലം വിടും മുന്പ് പറഞ്ഞു...”ആ ഗെയിറ്റ് ഒന്ന് അടചെക്കണേ..”
ഞാന്‍:”ഒക്കെ..”
അന്ന് പോയ പോക്കാ....പിന്നെ എന്റെ ജീവിതത്തില്‍ ഞാന്‍ കക്ഷിയെ കണ്ടിട്ടില്ല.....

പക്ഷെ അതിനു ശേഷം ഞാന്‍ മര്യാദയ്ക്ക് പഠിക്കാന്‍ തുടങ്ങി..ഇനിയും ഏണികള്‍ ഒന്നും ചോദിച്ചു മേടിക്കരുതല്ലോ....
അങ്ങേര്‍ അക്കാര്യം എന്റെ ഹൈ കമാണ്ടിനോട് അവതരിപ്പിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല..(കാണാന്‍ വഴി ഇല്ല) ഇനി ഇപ്പൊ എന്നെ തല്ലിയിട്ടും കാര്യമില്ല എന്നുള്ളത് കൊണ്ട് ഞാന്‍ ധയ്ര്യമായി ഈ രഹസ്യങ്ങളൊക്കെ പുറത്തു വിടുന്നു...തന്നെയുമല്ല.....രണ്ടു ദിവസം മുന്പ് ..എന്റെ വാമഭാഗം (വൊയിഫ്) എന്നോട് ആ ഞെട്ടിക്കുന്ന വാര്ത്ത പറഞ്ഞു...”ഇക്ക.......കുറച്ചു ദിവസം മുന്പ്)‌ ഞാന്‍ വാപ്പായുമായ്‌ (മൈ ഫാദര്‍ ഇന്‍ ലോ) സംസാരിച്ചപ്പോള്‍ എന്തോ പറഞ്ഞ കൂട്ടത്തില്‍ ഇക്കയുടെ ഈ സാറിനെ ഓടിച്ച സംഭവം പറഞ്ഞു...അത് കേട്ട് വാപ്പ കുറെ ചിരിച്ചു...”

വളരെ ബുദ്ധി മുട്ടി ആണ് ഞാന്‍..”മരുമോന്‍ ഒരു പാവമാ..” എന്ന് അവരെക്കൊണ്ട് പറയിപ്പിക്കാനായ് പാടു പെട്ട് കൊണ്ടിരുന്നത്....അത് ഇനി നടപ്പില്ല എന്ന് ഉറപ്പായി ;-)
അപ്പോ പിന്നെ ഇതൊക്കെ വാപ്പ എങ്ങാനും എന്റെ വാപിച്ചയുമായ്‌ വല്ല സംസാരത്തിന്റെ ഇടയിലെങ്ങാനും പറഞ്ഞു പോയാല്‍.....വെറുതെ ഒരു ഷോക്ക്‌ കൊടുക്കുന്നതെന്തിനാ എന്ന് കരുതി ഇതും പുറത്തു വിടുന്നു...ഇനി ഭാര്യയോടു ചോദിക്കണം എന്റെ ഏതൊക്കെ വീര ഗാഥകള്‍ റിലീസിംഗ് കാത്തു കിടക്കുന്നു എന്ന്...അതറിഞ്ഞിട്ടു വേണം.....ബാക്കി എഴുതാന്‍,,,യേത്...
;)

No comments: