നിറവയറുമായ് കൂടി നിന്നിരുന്ന പെണ്ണ്ങ്ങല്കൊപ്പം വിവാഹം കഴിഞ്ഞു അഞ്ചു വര്ഷറമായിട്ടും നിറയാത്ത വയറുമായ് സാജിദ അവളുടെ ഊഴവും കാത്തിരുന്നു....
ചെക്ക്-അപ്പിനായ് വന്ന ഗര്ഭിുണികളില് ചിലര്‍ അവരുടെ ആദ്യത്തെ കന്മണിയുമായാണ് വന്നിരുന്നത്..ആ കുഞ്ഞുങ്ങളുടെ കളിയും ചിരിയും കണ്ടപ്പഒള സാജിടയുടെ കണ് കോണില്‍ നിന്ന് വന്ന കണ്ണീര് തുള്ളി അവള് ആരും കാണാതെ അവളുടെ തൂവാലയ്ക്ക് സമ്മാനിച്ചു...
വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ ഒരിക്കല്‍ എന്തോ ഭക്ഷണം ദഹിക്കാതെ ശര്‍ദിച്ചപ്പോള്‍ കളിയാക്കിയ നാതൂനോട് “ഒന്ന് പോ നാതൂനെ..” എന്ന് പറഞ്ഞു പിണക്കം അഭിനയിച്ചു ഓടിയപ്പോള്‍ ഒളികണ്ണിട്ടു നോക്കി ചിരിച്ച അവളുടെ ഭര്‍ത്താവിന്റെ മുഖം അവളുടെ മനസ്സില്‍ ഓടി എത്തി...
അന്ന് അവന് ചോദിച്ചു..”എന്താ നാത്തൂന് പറഞ്ഞത്? എന്നാ അങ്ങനൊരു ശരദില്‍ ഇയാള്ക്ട വരുന്നത്,,”
നാണത്താല്‍ അന്ന് എന്തോ പറഞ്ഞു മുഖം പൊത്തിയതും അവള് ഓര്ത്തുവ...
ഒരു വര്‍ഷം കഴിഞ്ഞിട്ടും അവരുടെ ആഗ്രഹം നടക്കുന്നില്ലെന്ന് കണ്ടു അവര്‍ ഡോക്ടറെ പോയി കണ്ടു....
hysterosalpingogram പരിശോടനയില്‍ കുഴപ്പമൊന്നും കാണാത്തത് കൊണ്ട ഡോക്ടര്‍ കുറച്ചു മരുന്നുകള്‍ നിര്ദേഴശിച്ചു....
അങ്ങനെ മരുന്നും മന്ത്രങ്ങലുമായി കഴിഞ്ഞ അഞ്ചു വര്ഷേക്കാലം....
ഓരോ തവണയും ക്ഷീണമോ ശര്ദിലോ വരുമ്പോള്‍ അവരുടെ മനസ്സില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ വിരിയാന്‍ തുടങ്ങും....പക്ഷെ വിടരും മുന്‍പേ കൊഴിയുന്ന പുഷ്പത്തെ പോലെ അവരുടെ പ്രതീക്ഷയും പരിശോധനയില്‍ അസ്തമിക്കും....
അങ്ങനെ ...
കാലം കഴിഞ്ഞു പോയ്...
വീണ്ടും ഒരിക്കല്‍ കൂടി ഒരു പ്രതീക്ഷയുടെ നാമ്പ് അവരില്‍ വിരിഞ്ഞു...
അങ്ങിനെ ചെക്കപ്പിന് ഇരിക്കുമ്പോള്‍ ഇങ്ങനെ ചിന്തകള്‍ വെട്ടായാടിക്കൊണ്ട് ഇരിക്കുന്നതിനിടയില്‍.......
“സാജിദാ മുഹമ്മദ്...”
ചിന്തകളെ തട്ടി ഉണര്തിക്കൊണ്ട് സിസ്റര്‍ അവളുടെ പേര് വിളിച്ചു...
അവള് എഴുന്നേറ്റു...തൂവാല കൊണ്ട നെറ്റിയിലെ വിയര്‍പ്പ് തുടച്ചു കൊണ്ട അവള് അകത്തേക്ക് നടന്നു...മിടിപ്പ് കൂടി വരുന്ന ഹൃദയവും പ്രതീക്ഷ കൊടുക്കണോ വേണ്ടയോ എന്നാ മനസ്സും ഉണ്ടായിട്ടും മുഖത്ത് വരുത്തിയ പുഞ്ചിരിയുമായ് പുറത്തു നില്കു ന്ന ഭര്ത്താ വിനെ അവള് ഒന്ന് നോക്കി..
‘ധയ്ര്യമായി പോയി വാ..ഇപ്രാവശ്യം എല്ലാം ശരി ആവും’ എന്ന് പറയുന്ന മുഖ ഭാവവുമായി മുഹമ്മദ് ..സാജിദയോട് പോയ് വരാന്‍ ആംഗ്യം കാണിച്ചു...
അവള് അകത്തു ചെന്നു...
ഡോക്ടര്‍: “സാജിദ എന്നല്ലേ പേര്...”
സാജിദ : “അതെ..”
ഡോക്ടര്‍ : “നേരത്തെ എവിടെയാണ് കാണിച്ചു കൊണ്ടിരുന്നത്..”
സാജിദ:”വീടിന്റെ അടുത്തുള്ള ഒരു ക്ളിനികില്‍ ആണ്..”
ഡോക്ടര്‍: “ എത്ര വര്ഷ്മായ് ചികില്സ് തുടങ്ങിയിട്ട്..”
സാജിദ :” അഞ്ചു വര്ഷ്തോലമായ്..”
ഡോക്ടര്‍ :” ഇത്രേം കാലമായിട്ടും ഒരു വിശേഷം ഉണ്ടാവാഞ്ഞിട്ടു വേറെ എവിടെ എങ്കിലും ഒന്ന് പോയി പരിശോദന നടത്താന്‍ തോന്നാതിരുന്നത് എന്താ..?”
അവള് ഒന്നും മിണ്ടാതെ ഇരുന്നു....
ആരെങ്കിലും കൂടെ വന്നിട്ടുണ്ടോ..ഉണ്ടെങ്കില്‍ വരാന്‍ പറയ്...
അവള് പോയി മുഹമ്മദിനെ വിളിച്ചു... ഭയമുള്ള മുഖഭാവവുമായ് അവളും അവനും ഡോക്ടറുടെ മുറിയിലേക്ക് കയറി...
ഡോക്ടര്‍: “നിങ്ങള്‍ക്ക് എവിടെ ആണ് ജോലി ..?”
മുഹമ്മദ് : “ബാങ്കില്‍ ക്ലര്‍ക്ക് ആണ്..”
ഡോക്ടര്‍: “അപ്പോള്‍ വിദ്യാഭ്യാസത്തിനു കുറവൊന്നുമില്ല അല്ലെ..?”
മുഹമ്മദ് അങ്കലാപ്പോടെ ഒന്ന് മുന്നോട്ടു നീങ്ങി ഇരുന്നു...സാജിദ മുഹമ്മദിന്റെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു..അവളുടെ കയ്യുകള്‍ തണുത് വിറച്ചിരുന്നു....ഭയം മുഖത്ത് അലയടിക്കുന്നുണ്ടാരുന്നു...
മുഹമ്മദ് :” എന്താ ഡോക്ടര്‍ എന്താ കാര്യം...”
ഡോക്ടര്‍ : “മിസ്റര്‍ മുഹമ്മദ് ...അങ്ങനെ അല്ലെ പേര്..”
മുഹമ്മദ് :” അതെ...”
ഡോക്ടര്‍: “ഒരു ടെസ്റ്റ് നടത്തി എന്നു ഈ റിപ്പോര്ട്ടികല് പറയുന്നുണ്ട്...എന്നിട്ട് ഉള്ള മരുന്നുകളെല്ലാം ഈ കൊച്ചിനെ കൊണ്ട് കഴിപ്പിക്കുകയും ചെയ്തു....
നിങ്ങള്കൊരു ധാരണ ഉണ്ട്....ഒരു പെണ്ണ് പ്രസവിചില്ലെന്കില് അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പെണ്ണിന് മാത്രമാണെന്ന് അല്ലെ..”
മുഹമ്മദ് ഞെട്ടലോടെ സാജിദയെ നോക്കി...
ഡോക്ടര്‍ തുടര്‍ന്നു “ഈ അഞ്ചു വര്‍ഷ.വും ഈ കൊച്ചിന് വിശേഷമുണ്ടായില്ല എന്ന് മനസ്സിലായിട്ടും അതു നിങ്ങളുടെ കുഴപ്പം കൊണ്ടും ആവാം എന്ന് ചിന്തിക്കാനുള്ള സാമാന്യ വിവേകം നിങ്ങള്ക്കിംല്ലേ മുഹമ്മദ്..?..ഇത്രേം കാലം ഈ കൊച്ചിനെ കൊണ്ട് കഴിപ്പിച്ച മരുന്നുകള്‍ വല്ല ദോഷവും ഉണ്ടാക്കുന്നതാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..?”
“അതിനൊക്കെ അപ്പുറത്ത് ...ഈ ടെസ്റ്റ് നടത്തിയിട്ട് ആ റിസള്ട്ട്ട നോക്കിയിട്ട് സാജിദയ്ക്കു കുഴപ്പമില്ല എന്ന് മനസ്സിലാക്കാന്‍ കഴിയാഞ്ഞ ആ ഡോക്ടറെ വേണം പറയാന്‍..”
ഞെട്ടിത്തരിച്ചു കൊണ്ട് മുഹമ്മദും സാജിദയും ആ വാക്കുകള്‍ കേട്ടു ..
എന്തായാലും നിങ്ങള്‍ കൂടി ഒന്ന് പരിശോദന നടത്തിയെ തീരു...
അതിനു മുന്പ്ി ഒരു കാര്യം കൂടി അറിയാനുണ്ട്...മുഹമ്മദിന് ഡയബടിക്സ് വല്ലതും ഉണ്ടോ...?
ഏതു നേരവും മധുരം കൂട്ടിയ ചായയും കാപ്പിയും കുടിച്ചിരുന്ന കാലത്ത് ഡയബടിക്സ് ഉണ്ടെന്നു അറിഞ്ഞതിനു ശേഷവും സാജിദയുടെ വാക്കുകള്‍ കേള്‍ക്കാതെ ഐസ്ക്രീമും പായസവും മറ്റും കഴിച്ചു നടന്നിരുന്ന കാലം വെര്പ്പോട് കൂടി മുഹമ്മദിന്റെ മനസ്സില്‍ ഓടിയെത്തി...
വിറങ്ങലിച്ച സ്വരവുമായ് അവന് മറുപടി പറഞ്ഞു...
“ഉണ്ട്...”
മുഖം താഴ്ത്തി ഇരുന്ന സാജിദയുടെ തോണ്ടക്കുഴിയില്‍ അവള് അടക്കി നിര്ത്താ ന് പാടുപെട്ടെന്കിലും പരാജയപ്പെടുത്തി കൊണ്ട് ഒരു എങ്ങല് പുറത്തു വന്നു...
അവളെ നോക്കാന്‍ ധയ്ര്യം പോരാതെ മുഹമ്മദും മുഖം താഴ്ത്തി ഇരുന്നു...
രണ്ടു പേരുടെയും അവസ്ഥ കണ്ട ഡോക്ടറിന് അല്പം വിഷമം തോന്നി...
അവര്‍ പറഞ്ഞു..
“ഏതായാലും സംഭവിക്കാനുള്ളത് സംഭവിച്ചു...ഡയബടിക്സ് ഉണ്ടെന്നു കരുതി പ്രശ്നം ഉണ്ടാവണം എന്ന് നിര്ബിന്ധമില്ല....ഏതായാലും ഒന്ന് രണ്ടു ടെസ്റ്റുകള്‍ നടത്തുക....പ്രശ്നമുണ്ടെങ്കില്‍ മരുന്ന് കഴിച്ചു ശരി ആക്കാം..പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ...ആത്മാര്തമായ് പ്രാര്‍ഥികക്കുക....”
സാജിദയോട് എന്ത് പറയും..എങ്ങനെ സമാധാനിപ്പിക്കും എന്ന് ചിന്തിച്ചു കൊണ്ട് മുഹമ്മദും തന്റെ വിധി ഓര്‍ത്തു സാജിദയും ഡോക്ടറിന്റെ മുറിയില്‍ നിന്നും പുറത്തു കടന്നു....
മാസങ്ങള്‍ കടന്നു പോയി...
സ്വയം ഒരു കുറ്റബോധം തോന്നിയതിനാല്‍ മുഹമ്മദ് മധുരം പൂര്‍ണ മായും നിര്‍ത്തി ....
ഫ്രൂട്സ് കഴിക്കുമ്പോള്‍ പോലും അത് തനിക്ക് പറ്റിയതാണോ എന്ന് പൂര്ണ് ഉറപ്പു വരുതിയിട്ടെ അവന് കഴിക്കു...
അങ്ങനെ ഇരിക്കെ ഒരു ദിവസം...പ്രാതല്‍ തയ്യാറാക്കാന്‍ അമ്മായിഅമ്മയെ സഹായിച്ചു കൊണ്ടിരുന്ന സാജിദ പെട്ടെന്ന് പുറത്തേക്കു ഓടി...
അടുക്കളയുടെ വശത്തുള്ള അലക്ക് കല്ലിന്റെ അടുത്തുള്ള തൂണില്‍ പിടിച്ചു കൊണ്ട് അവള് ശരദിക്കാന് തുടങ്ങി...
ഭക്ഷണം കഴിക്കാനായ് വന്നു ഇരുന്ന മുഹമ്മദും വാപ്പയും പെട്ടെന്ന് പേടിച്ചു...അപ്പോഴേക്കും അമ്മായി അമ്മ ഓടി ചെന്ന് സാജിദയുടെ പുറം തടവാന്‍ തുടങ്ങി....ഇതാദ്യമായ് മനസ്സില്‍ എന്തോ ഒരു സന്തോഷം അവര്‍ക്ക് തോന്നി....
ഉടനെ മുഹമ്മദ് വസ്ത്രം മാറി സാജിദയുമായ് ഡോക്ടറിന്റെ അടുത്തേക്ക് തിരിച്ചു...
യുരിന് ടെസ്റ്റിന്റെ റിസള്ട്ട്മ കാത്തു പട പടാ മിടിക്കുന്ന ഹൃദയവുമായ് ഇരിക്കുന്ന രണ്ടു പേരുടെയും കയ്യിലേക്ക് സിസ്റര്‍ റിസള്‍ട്ട് കൊടുത്തിട്ട് പറഞ്ഞു..
“കണ്ഗ്രാജുലെഷന്സ് .....ചെലവ് ചെയ്യണം കേട്ടോ...”
സാജിദ് യുടെ കണ്ണ് നിറഞ്ഞു...സന്തോഷം കൊണ്ട് കണ്ണ് കാണാന്‍ വയ്യാത്ത അവസ്തയിലായ് മുഹമ്മദും...
ഉടനെ തന്നെ അവളെ വാരി എടുത്തു ഉമ്മ വെക്കാന്‍ തോന്നിയെങ്കിലും പരിസര ബോധം അവനെ പിടിച്ചു നിര്‍ത്തി ...ഉടനെ പൈസയും അടച്ചു അവളുമായി അവിടുന്ന് തിരിച്ചു....
ആദ്യം കണ്ട ബേക്കറിയില്‍ നിന്നും മിട്ടായ്കള്‍ വാങ്ങുന്നതിനിടയില്‍ സാജിദ ഫോണെടുത്തു മുഹമ്മദിന്റെയും സാജിദയുടെയും വീട്ടില്‍ വിളിച്ചു ആ സന്തോഷ വാര്‍ത്ത പറഞ്ഞു......
എല്ലാവര്ക്കും മനസ്സ് നിറഞ്ഞു...
അല്ലാഹുവിന്റെ അനുഗ്രഹത്തിന് മനസ്സ് തുറന്നു നന്ദി പറഞ്ഞു...
മിട്ടായ്കള്‍ വാങ്ങിക്കൂട്ടുന്നതിനിടയില്‍ ‘ഐസ്ക്രീം വല്ലതും വേണോ സാര്‍’ എന്ന് ചോദിച്ച കടക്കാരനോട് എന്ത് പറയണം എന്ന് ആലോചിച്ചു നില്കുയന്ന മുഹമ്മദിന്റെ മുഖം കണ്ടു സാജിദ മുഖം പൊത്തി ചിരിച്ചു......
അങ്ങനെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ വീട്ടിലും ഒരു കുഞ്ഞിന്റെ കരച്ചില് കേട്ടു...
ആ വീട്ടില്‍ സന്തോഷം തിരിച്ചു വന്നു.....