"ചായ ചായേ...ചായ ചായേ..."
"കാപി കാപ്പീ .....കാപി കാപ്പീ "
"ഈട്ലി വട ചായ്...ഈട്ലി വട ചായ് "
"ക്ലിംഗ്..ക്ലോന്ഗ്..ക്ലോന്ഗ്...യാത്രികോ കൃപയാ ധ്യാന്‍ ധീജിയെ........"
കുമാര്‍ സാനുവിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് അല്പം ട്രെബിള്‍ കൂട്ടി മൂക്ക് വച്ച് വിളിച്ചു കൂവുന്നതിനോടൊപ്പം തന്നെ അസഹനീയമായ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറുകയും....ക്ലിംഗ് കൊല്ന്ഗ് ക്ലോന്ഗ് എന്ന്ന ഒച്ച കൂടി വരുകയും കൂടി ചെയ്താല്‍ ഇന്ത്യാ മഹാരാജ്യത്തെ യേത് പ്രജക്കും അത് ഒരു റെയില്‍ വെ സ്റേഷന് എത്തിയതിന്റെ സൂചന ആയി മനസ്സിലാക്കണം എന്നാണു പ്രമാണം....
സീറ്റില്‍ ഇരിക്കാതെ കറങ്ങി നടന്നവര്‍ , പുതിയവര്‍ വന്നു ഇരിക്കാതിരിക്കാനായി വാടകയ്ക്ക് വരെ മൂട് വാങ്ങി സീറ്റില്‍ വച്ച് ഇരിക്കും ...ഇന്ദ്രന്‍സിന്റെ ശരീര പ്രകൃതി ഉള്ളവന് വരെ എന്‍....,എല്‍. ബാലക്രിഷ്ണനെക്കാള് സ്ഥലം അടക്കി ആണ് ഇരിപ്പ്..
അങ്ങനെ ഫസ്റ്റ് ഇയര്‍ അധ്വാനത്തിന്റെ ഇടയില്‍ കര്നാടകയിലെക്കുള്ള ഒരുയാത്രയ്ക്കായി ഞാന്‍ ട്രെയിനില്‍ കയറി ...കൂടെ ഒരു സഹ പഠിയനും ഉണ്ട്...ഒരു ഗള്‍ഫ് പ്രോടക്റ്റ്.....അവനും എന്നെപ്പോലെ ആലപ്പുഴക്കാരന് ആയി എന്നാ ഒറ്റ കാരണത്താല്‍ അവന്റെ സകല കാര്യങ്ങളും നോക്കാന്‍ അവന്റെ സ്പോന്സര്മാരായ അവന്റെ മതാപിതാശ്രീകള് എന്നെ അങ്ങ് ഏല്പിച്ചു.....(ഞാന്‍ എന്നെ ആരെ ഏല്പിക്കും എന്നും നോക്കി നടക്കുമ്പോള്‍ ആണ് ഇത് എന്ന് പ്രത്യേകം പറയേണ്ടല്ലോ...യേത്.....)
ഒരു വെക്കേഷന് കഴിഞ്ഞുള്ള പോക്കാണ്.....ഈ മഹാപാപി കൂടെ ഉള്ളത് കൊണ്ട് വെക്കേഷന് തീരുന്നെനു മുന്‍പേ പോകണം....കാരണം കോളേജ് പ്രിന്‍സിപ്പല്‍ ആണ് ലവന്റെ ലോക്കല്‍ ഗാര്ഡിയന്......,, അയാളുടെ കര്‍ശന ആജ്ഞ ഉണ്ട് നേരത്തെ എത്തണം എന്ന്....അങ്ങനെ ട്രെയിനില്‍ കയറി ലവന്റെ ലാത്തി കേള്കണ്ടാ എന്നാ ആഗ്രഹത്താല്‍ ഞാന്‍ ചുമ്മാ കണ്ണും പൂട്ടി അങ്ങ് ഇരുന്നു...ഒപ്പം വീട്ടില്‍ നിന്നും പോകുന്നതിന്റെ വിഷമവും ഉണ്ട്....ഒന്ന് വിഷമിച്ചു ഇരിക്കാന്‍ പോലും ലവന് വിടൂല്ല....അവന് ഉടനെ അപ്പുറത്തേക്ക് ഒക്കെ കറങ്ങാന്‍ വേണ്ടി എന്നേം വിളിച്ചു...വല്ല കിളിസ് ഉണ്ടെങ്കില്‍ കൊഞ്ചി കൊഞ്ചി വിളിക്കാമല്ലോ എന്നാണു പ്ലാന്‍........,
സാധാരണ ഗതിയില്‍ ട്രെയിനില്‍ പോകുമ്പോള്‍ ഫ്രണ്ട്സ് എല്ലാം ഉള്ളപ്പോള്‍ പോലും ഞാന്‍ കുറെ വിക്സ് ഒക്കെ പുരട്ടി ബര്‍ത്തില്‍ കയറി അങ്ങ് കിടക്കും.. വല്ല സീനിയര്‍ മഹാന്മാര് റാഗിംഗ് കലാപരിപാടിക്കായി വരുമ്പോള്‍ "പാവം അവനു സുഖമില്ല കിടന്നോട്ടെ" എന്ന് കരുതുമല്ലോ...പോരെങ്കില്‍ ഒരു സവാള എടുത്തു കക്ഷത്തില്‍ വച്ച് ചൂട് കൂട്ടാന്‍ ഉള്ള പദ്ധതിം ഉണ്ടാക്കും (അത് വര്കുവോ ഇല്ലിയോ എന്നൊന്നും ചോദിക്കരുത്....)
പക്ഷെ ഇത് ഇപ്രാവശ്യം നേരത്തെ ഉള്ള പോക്കായത് കൊണ്ട് പ്രത്യേകിച്ച് ലവനെ ശ്രദ്ധിക്കേണ്ട ഉത്തരവധിതവും ഉള്ളത് കൊണ്ട് ഞാന്‍ ആ സൈസ് പണിക്കു ഒന്നും പോകാതെ മര്യാദക്ക് എന്റെ സീറ്റില്‍ ഇരുന്നു..ലവന് ആണേല്‍ നിരങ്ങാനും തുടങ്ങി..
അവനോടു പണ്ട് ആരോ പറഞ്ഞത്രേ ലവന് മാധവന് (സില്‍മാ നടന്))) )"} ന്റെ മുഖം ആണെന്ന്...
ഒരു അഞ്ചു അടി പോക്കമേ ഉള്ളെങ്കിലും നാലര അടിയോളം വീതി ഉണ്ടായിരുന്നു....സൈട് തിരിഞ്ഞു നിന്നാല്‍ ജെസീബിയെ കാണുമ്പോള്‍ ഉണ്ടാവുന്ന ടൈപ്പ് ഒരു കണ്‍ഫ്യൂഷനും ഉണ്ടാവും...ഫ്രന്റ് ഏതാ ബാക്ക് ഏതാ എന്ന്...പിന്നെവേറെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ ..പണ്ട് ഒക്കെ പത്തു വരെ എണ്ണാന്‍ കയ്യും...ഇരുപതു വരെ എണ്ണാന്‍ കാലിലെ വിരലുകളും ആണ് സാധാരണ ഗതിയില്‍ എണ്ണാന്‍ വേണ്ടി ഉപയോഗിചിരുന്നതെങ്കില് ...ലവന് ഒരു മുപ്പത്തഞ്ചു നാല്പതു വരെ ഒക്കെ നിഷ്പ്രയാസം എണ്ണാന്‍ ഒക്കുമാരുന്നു.....കയ്യും കാലും കഴിഞ്ഞാല്‍ പിന്നെ തലയിലെ മുടികളുടെ എണ്ണം എടുത്താല്‍ മതി..പെരുമഴയും ശക്തമായ കാറ്റും ഉള്ള ഒരു ദിവസം സെക്കണ്ട് ഷോയ്ക്ക് അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ കാണാന്‍ അതിലും കൂടുതല്‍ ആള് കാണും ...
അങ്ങനെ ഉള്ള ലവനെ മാധവനോട് ആണ് ഏതോ ഒരു തൊഴിലാളി ഉപമിച്ചത്....മാധവന് അത് കേട്ടിരുന്ണേല് ഒരുപറ്റം മാധവന് സിനിമകളുടെ നായകനായി വേറെ ആരേലും അഭിനയിക്കേണ്ടി വന്നേനെ......ആത്മഹത്യ പ്രവണത സിനിമാ നടന്മാരിലും കാണുമല്ലോ ..യേത് ...
അങ്ങനെ 'മാധവന് ലുക്ക്' ഉള്ള ലവന് ഇങ്ങനെ നിരങ്ങി നടന്നു അടുത്ത കാമ്പാര്ത്മെന്ടിലും എന്തിനു ഏറെ ...എതിരെ പോകുന്ന ട്രെയിനിലെ വരെ പെണ്പില്ലെരെ ട്യൂണ്‍ ചെയ്തു ക്ഷീണിച്ചു തിരിച്ചു വന്നു ഇരുന്നു...
നെറ്റിയിലെ വിയര്‍പ്പു തുടച്ചു....( നെറ്റി അല്പം കൂടുതല്‍ ഉള്ളത് കൊണ്ട് തല മുഴുവനും തുടച്ചു എന്ന് വേണേല്‍ പറയാം...) എതിരെ ഇരിക്കുന്ന ആരോഗ ധ്രിഡ ഗാത്രരായ രണ്ടു മഹാന്മാരെ അങ്ങോട്ട് കേറി അങ്ങ് മുട്ടി )
അവന് മുട്ടിയ കാരണം എനിക്ക് പിന്നെ മിണ്ടാതിരിക്കാന്‍ നിര്‍വാഹം ഇല്ലാതായി...അവര്‍ എന്നെയും പരിചയപ്പെട്ടു...
ബിസ്കറ്റും ചായയും ഒകെ വച്ച് നീട്ടി...ട്രെയിനിലെ മോഷണം സ്ഥിരം കേട്ട് കേള്‍വി ആയോണ്ട് ട്രെയിനില്‍ വച്ച് എന്റെ വീട്ടുകാര്‍ വല്ലോം തന്നാ പോലും ഞാന്‍ തിന്നില്ല...പിന്നാ പരിചയം ഇല്ലാത്തവര്‍......( ({മോനാരാ ഞാന്‍ }
ലവന് പക്ഷെ യാതൊരു ദയാ ദാക്ഷിണ്യവും കൂടാതെ അതൊക്കെ വാങ്ങി ഞണ്ണി ...എന്നിട്ട് എന്റെ ബാഗ് തുറന്നു അതില്‍ ഇരിക്കുന്ന ചിപ്സും കിടുപിടികളും ഒക്കെ എടുത്തു പൊട്ടിച്ചു അവര്‍ക്കും കൊടുത്തു....എന്റെ നിക്കര്‍ ഇട്ടോണ്ട് എന്നെ മുണ്ട് പൊക്കി കാണിക്കുന്ന പോലെ എന്റെ ചിപ്സ് ഒക്കെ എന്റെ നേരെ നീട്ടുകയും ചെയ്തു (അങ്ങനെ ഒരു നല്ല മനസ്സ് ഒക്കെ ലവനുണ്ട്)
നേത്രാവതി എക്പ്രേസ്സില് ആരുന്നു യാത്ര.....അവര്‍ മുംബയില്‍ ജോലി സ്ഥലത്തേക്ക് പോകുവാനത്രേ....ആ തടിച ശരീരവും മുംബയ്യും ഒക്കെ കേട്ടപ്പോള്‍ പണ്ട് മോഹന്‍ലാല്‍ പറയുന്ന "ധാരാവി ധാരാവി..." ടയലോഗ് ഒക്കെ ഓര്മ വന്നു....അപ്പൊ ഞാന്‍ ഒന്ന് കൂടി ഒന്ന് വിരണ്ടു....
വീട്- വാതില്‍..
പശു-പാല്....
കള്ളന് - പോലീസ് എന്ന് ഒക്കെ ചേരും പടി ചേര്‍ക്കും പോലെ
മുംബൈ ' എന്ന് കേട്ടാല്‍ - അധോലോകം,ഗുണ്ട,ഇടി,മോഷണം എന്നൊക്കെ ഉള്ള വാക്കുകളെ എനിക്ക് മനസ്സില്‍ വരൂ.....
ഞാന്‍ എന്തും നേരിടാന്‍ ആയി ഇരുന്നു...വൈകിട്ട് അഞ്ചര ആവുമ്പോള്‍ ആരുന്നു അന്ന് ട്രെയിന്‍ ഞങ്ങള്‍ടെ സ്റെഷനില് എത്തിയിരുന്നത്.....
ഉച്ച ആയതേ ഉള്ളു....ഇനിയും റെയില്‍വേ പാളം പോലെ സമയം നീണ്ടു നിവര്‍ന്നു ചാരി കിടക്കുന്നു..
ഫുള്ളി റിലാക്സ്ഡ് ...
അവര്‍ പിന്നെ ഞങ്ങള്‍ടെ കോളജിനെ കുറിച്ചും നാടിനെ കുറിച്ചും ഒക്കെ ചോദിച്ചു കൊണ്ടേയിരുന്നു....
നാടിനെ കുറിച്ച് ലവന് പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ലാത്തത് കൊണ്ട് (ലവന് ഗള്‍ഫ് അല്ലെ ) അവന് കോളേജിനെ കുറിച്ച് അങ്ങ് വാ തോരാതെ പ്രസങ്ങിക്കാന്‍ തുടങ്ങി...
കോട്ടുവായ് ഇടാനായ് ഞാനും മറ്റേ രണ്ടു പേരും മത്സരം ആയി...
മെന്‍സ് കോളേജ് ആയതു കൊണ്ട് പെണ് പിള്ളേര് ഇല്ലാത്തതിന്റെ ദുരവസ്ഥ ആരുന്നു ലവന്റെ മെയിന്‍ വിഷയം...കാന്റീനിലെ വടയെ കുറിച്ച് ചോദിച്ചാ പോലും അവന് വളച്ചു തിരിച്ചു പെണ് പിള്ളേരില്‍ എത്തിക്കും
അവസാനം അവര്‍ റാഗിംഗ് എന്നാ വിഷയം ഇവന് കൊടുത്തു
അങ്ങനെ ലവന് റാഗിംഗ് എന്നാ വിഷയത്തില്‍ എത്തി...അപ്പോള്‍ അവനിലെ പ്രതിഷേധി അങ്ങ് ഉണര്‍ന്നു....രാഗിംഗിനു എതിരെ ഖോരഖോരം അവന് പ്രസംഗം തുടങ്ങി...
സീനിയേര്‍സ് ചെയ്യുന്ന ക്രൂരതകള്‍..... ,സെക്കണ്ട് ഇയെര്സിന്റെ ക്രൂരത....ഇവ കണ്ടാലും ഒന്നും മിണ്ടാതെ നില്കുന്ന ഫൈനല്‍ ഇയെര്സിന്റെ കഴിവ് കേടു....
ഇവ ഒക്കെ കേട്ടപ്പോള്‍ അവര്‍ എന്നോടും ചോദിച്ചു.."ഇയാള്‍ക്ക് റാഗിംഗ് ഒന്നും കിട്ടിയിട്ടില്ലേ..."
പണ്ടേ ഈ നല്ല ബുദ്ധിടെ റേഷന്‍ എനിക്ക് അല്പം കുറവാരുന്നല്ലോ..അതിനും കൂടെ കൊനഷ്റ്റ് ബുദ്ധി തന്നിരുന്നത് കൊണ്ട് ഈ ചോദ്യം കേട്ടപ്പോള്‍ എനിക്ക് എവിടെ ഒക്കെയോ ഓരോ ലഡ്ഡു പൊട്ടാന്‍ തുടങ്ങി.....(ആ ലഡ്ഡുവിന്റെ രഹസ്യം ....അത് വഴിയെ മനസിലാവും )
ഞാന്‍ പറഞ്ഞു :" അങ്ങനെ ഒന്നും ഇല്ല..റാഗിംഗ് കിട്ടാറുണ്ട്..പക്ഷെ കുറെ ഒക്കെ അത്യാവശ്യം വേണ്ടത് തന്നെ ആണ്...നമ്മിലെ അന്തര്‍ മുഖരെ ഒക്കെ ഒന്ന് സ്മാര്‍ട്ട് ആക്കാന്‍ അത് ഉപകരിക്കും..ടോര്ച്ചരിംഗ് ഒന്നും ഇല്ലല്ലോ...രസകരമായ റാഗിംഗ് ആണ്..."
അപ്പൊ ലവന്:": :" "'' ഡാ നിനക്ക് അങ്ങനെ ഒക്കെ പറയാം...സെക്കണ്ട് ഇയെര്സിന്റെ റാഗിംഗ് എന്ത് മോശം ആണ്...ഫൈനല്‍ ഇയെര്സ് എന്തെങ്കിലും ചെയ്യുന്നുണ്ടോ...അവര്‍ പ്രതികരിക്കുന്നു പോലും ഇല്ലല്ലോ...അല്പം ഗട്ട്സ് ഫൈനല്‍ ഇയെര്സിനു ഉണ്ടാരുന്നേല്‍ സെക്കണ്ട് ഇയെര്സ് ഇങ്ങനെ വിലസുമായിരുന്നോ "
ഞാന്‍ :" ഡാ ഫൈനല്‍ ഇയെര്സുകാര്ക്ക് പണ്ട് കിട്ടിയിരുന്നതിന്റെ പകുതി പോലും അവര്‍ നമുക്ക് തരുന്നില്ല...അതില്‍ നമ്മള് സമാധാനിക്കണം....അവര്‍ ഇപ്പൊ ചെയ്യുന്നത് ഒക്കെ ഒരു രസം അല്ലെ..നമ്മളെ നല്ല ഒരു ഫ്രണ്ടിനെ പോലെ അല്ലെ അവര്‍ ചെയ്യുന്നേ..."
അങ്ങനെ ഫൈനല്‍ ഇയെര്സിനെ ഞാന്‍ അങ്ങ് പുകഴ്ത്തി..ഒപ്പം സെക്കണ്ടും തേര്‍ഡ് ഇയെര്സിനേം അല്പ സ്വല്പം.....
കാരണം വേറെ ഒന്നുമല്ല....ഇവരുടെ സംസാര രീതി ഒക്കെ വച്ച് നോക്കിയപ്പോള്‍ ഇവന്മാര് ഞങ്ങടെ സൂപ്പര്‍ സീനിയേര്‍സ് ആണോഓഓഓ എന്നൊരു സംശയം എന്നില്‍ ഉണ്ടായിരുന്നു...ഇവന് ഫൈനല്‍ ഇയെര്സിനെ കുറ്റം പറയുമ്പോള്‍ ഉണ്ടാവുന്ന അവരുടെ ഭാവ വ്യത്യാസം ഞാന്‍ ശ്രദ്ധിക്കുകയും ചെയ്തു....
അങ്ങനെ എന്തായാലും വണ്ടി സ്റെഷനില് എത്താറായി ...ഒരു ടണല്‍ കഴിഞ്ഞാല്‍ അടുത്തത് ഞങ്ങടെ സ്റേഷന് ആണ്....
ടണല്‍ എത്തുന്നെനു മുന്‍പേ മറ്റവന് മുഖം ഒക്കെ കഴുകാനായി പോയി....ടണലില്‍ കയറി ട്രെയിനില്‍ മുഴുവന്‍ ഇരുട്ട്....ടണല്‍ കഴിഞ്ഞു വെളിച്ചം വീണതും ഞാന്‍ നോക്കിയപ്പോള്‍ മറ്റേ രണ്ടു ഗുണ്ടുമണികളെ കാണ്മാനില്ല .....
മറ്റവന് തിരിച്ചെത്തി അവനും ഇവരെ കാണാഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി...ഇനി ബാഗോ മറ്റോ അടിച്ചോണ്ട് പോകാന്‍ വന്നവര്‍ ആണോ...
നോക്കിയപ്പോള്‍ അവരുടെ ബാഗും കാണുന്നില്ല...
ഞങ്ങള്‍ ഞങ്ങള്‍ടെ ബാഗും എടുത്തു നേരെ ഡോറിന്റെ അങ്ങോട്ടേക്ക് നീങ്ങി....നോക്കിയപ്പോള്‍ ലവന്മാര് സഞ്ചിയും തൂക്കി അവിടെ നില്കുന്നു ...
എന്റെ സഹ പഠിയന് :" അല്ല മുംബയില്‍ എത്താന്‍ ഇനിയും സമയം ഉണ്ടല്ലോ....എന്താ ഇപ്പോളെ ഇറങ്ങുന്നെ..."
ലവരില് ഒരുവന് :" മുംബയിലേക്ക് പോകണം...പക്ഷെ അതിനു മുന്‍പ് ഇവിടെ ഒരു ചെറിയ ജോലി തീര്‍ക്കാന്‍ ഉണ്ട്..ഒരു ഡിഗ്രീ കമ്പ്ലീറ്റ് ചെയ്യാന്‍ ഉണ്ട്...."
അത് കേട്ടതേ എന്റെ അടി വയറ്റില്‍ നിന്നും ഒരു തീഗോളം ഉരുണ്ടു വന്നു....ലവന്റെ മുഖത്തെ ചിരി ഒക്കെ അങ്ങ് മാഞ്ഞു ....(ഇതാണ് ഞാന്‍ പറഞ്ഞ ലഡ്ഡു )
വണ്ടി നിര്‍ത്തി..ഞങ്ങള്‍ ഇറങ്ങി..ഒപ്പം അവരും.....
അവരില്‍ ഒരുത്തന് എന്റെ സുഹ്രത്തിനെ ഒരു ധൃതരാഷ്ട്രാലിംഗനം അങ്ങ് ചെയ്തു
എന്നിട്ട് ഒരു ചോദ്യവും.."&^** മോനെ...ഫൈനല്‍ ഇയെര്സ് കഴിവ് ഇല്ലാത്തവര്‍ ആണ് അല്ലെ....കഴിവ് ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ മനസ്സിലാക്കി തരാം....കേട്ട....കോളേജില്‍ വച്ച് നമുക്ക് കാണാം..."
അങ്ങനെ അവര്‍ ഞങ്ങടെ റൂം നമ്പരും ദിപാര്ത്മെന്റും ഒക്കെ മേടിച്ചു....
പിന്നീടുള്ള കാര്യം നിങ്ങള്‍ക്ക് ഊഹിക്കാന്‍ ഉള്ള ഒരു അസുലഭ ചാന്‍സ് ഞാന്‍ നിങ്ങള്‍ക്ക് തരികയാണ് .... ഒരു ക്ലൂ തരാം....."പാറ നിറഞ്ഞ കുന്നിന് മുകളില്‍ ഒരു പാര കൊടുത്തിട്ട് ലവനോട് രണ്ടര മീറ്റര്‍ നീളം വരുന്ന ഒരു കുഴി കുഴിപ്പിചിട്ടുണ്ട്....അതാണ് അവനു കിട്ടിയ ശിക്ഷകളില്‍ ഏറ്റവും മയം ഉള്ളത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത് .....