പ്രസവ തീയതി നോക്കിയിരുന്നു പ്രസവിക്കാൻ കാത്തിരുന്ന യുവതിയെപ്പോലെ ആ വർഷത്തെ മഴക്കാലം,എട്ടാം ക്ലാസിലേക്കുള്ള വലിയ അവധി കഴിഞ്ഞു സ്കൂൾ തുറന്ന അന്ന് തന്നെ റിലീസ് ചെയ്തു ഷോ തുടങ്ങി...ലൂണാറിന്റെ, വെള്ള ബേസും നീല വള്ളിയുമുള്ള സ്ലിപ്പർ (ടിപ്പിക്കൽ ഡിസൈൻ) ചെരുപ്പും ഇട്ടു സ്കൂളിൽ പോയി തിരികെ വന്നിരുന്ന എൻ്റെ വെള്ള ഷർട്ടിന്റെ പിൻഭാഗം കണ്ടാൽ പുള്ളിപ്പുലിയുടെ ഡിസൈൻ പാതിക്ക് വച്ച് നിർത്തിയെന്നപോലത്തെ ഒരു ലുക്ക് ആരുന്നു..ഡോട്ട് ഡോട്ട് ആയി ചെളി, പാന്റ്സിന്റെ താഴ്ഭാഗത്തൂന്നു തുടങ്ങി ഉടുപ്പും കഴിഞ്ഞു കുറച്ചൊക്കെ തലയ്ക്കു വെളിയിൽ (ഉള്ളിൽ പിന്നെ പണ്ടേ ആവശ്യത്തിൽ കൂടുതൽ ഉണ്ട്, അതുകൊണ്ടു തലയിൽ ആയതു വിഷയമല്ല)വരെ ആയി.ഒരുടുപ്പ് മിനിമം 2 ദിവസം എങ്കിലും ഇടേണ്ട അവസ്ഥ ആയതുകൊണ്ട് ഇതൊരു കീറാമുട്ടിയായി മാറി. ഹോം വർക് ചെയ്യാത്തതിന് ഫസ്റ്റ് പിരീഡിൽ (10 മണിയോടുകൂടി) കിട്ടിത്തുടങ്ങേണ്ട കൈനീട്ടം, ചെളിപിടിച്ച ഉടുപ്പും ഇട്ടു സ്കൂളിൽ പോയാൽ അസംബ്ലി മുതലേ കിട്ടും എന്നതുകൊണ്ട് അതൊരു അന്താരാഷ്ട്ര ചർച്ച (ഞാനും അജ്മലും തമ്മിൽ) നടത്തേണ്ട വിഷയമായി മാറി. അവസാനം ഒരു പോംവഴി കണ്ടെത്തി. ബാറ്റ കമ്പനിയുടെ "Sandak" എന്ന പേരിൽ ഒരു ചെരുപ്പുണ്ട്, കറുത്ത നിറം,പുറകിൽ വള്ളി ഒക്കെ ഉള്ളത്. അതിന്റെ സോളിന്റെ അടിഭാഗം ഉപ്പൂറ്റിയുടെ താഴെ രണ്ടു എമണ്ടൻ കുഴി ആണ്, അതിട്ടു മണ്ണിൽ നടക്കുമ്പോൾ ചിരട്ടപുട്ട് കമഴ്ത്തിയ പോലൊരു ഡിസൈൻ ആണ് വരുന്നത്..പണ്ടേ നിലത്തു നോക്കി നടന്നിരുന്നതിനാൽ ഓരോരുത്തരുടെ ചെരുപ്പിന്റെ ഡിസൈൻ മണ്ണിൽ വീഴുന്നത് ഏതൊക്കെ സ്റ്റൈലിൽ ആണെന്നത് വീക്ഷിക്കുമായിരുന്നു..അന്ന് അതൊരു കൗതുകം. ആ ചെരുപ്പ് ആവുമ്പോൾ സ്ലിപ്പർ പോലെ വെള്ളം ഉടുപ്പിൽ ആവില്ല..
അങ്ങനെ വീട്ടിൽ ഒരു അടിയന്തിരപ്രമേയം അവതരിപ്പിച്ചു,അവസാനം ഓണപ്പരീക്ഷയ്ക്കു ആദ്യ 3 റാങ്കിൽ എത്തിപ്പെടാം എന്ന കണ്ടീഷനിൽ ഒരുവിധത്തിൽ ബില്ല് പാസാക്കി. ഞാനും അജ്മലും കൂടി പോയി ചെരുപ്പ് വാങ്ങിച്ചു.പതിവുപോലെ എനിക്ക് മേടിക്കുന്നതുകണ്ടു അവനും ഒരെണ്ണം വാങ്ങി...
അങ്ങനെന്തായാലും ഉടുപ്പിലെ ചെളി എന്ന വിഷയം ഒരു വിഷയമേ അല്ലാതായി. പക്ഷെ പിന്നീട് ഉള്ള പ്രശ്നം മഴയത്തു നടന്നു നേരെ ക്ലാസിൽ വന്നു കയറി ഉച്ച ഒക്കെ ആവുമ്പോൾ ചെരുപ്പിനടിയിലെ ആ കുഴി ഭാഗത്തു നിന്നും നേരത്തെപറഞ്ഞ 'ചിരട്ടപ്പുട്ടുകൾ'കൊഴിഞ്ഞു വീണു ഒരു തൂമ്പായ്ക്കു (കൈക്കോട്ട്)കോരി എടുക്കാവുന്ന ക്വാണ്ടിറ്റി മണ്ണ് ഡെയിലി ഞങ്ങടെ ബെഞ്ചിന്റെ അടിയിൽ നിന്നും കിട്ടാൻ തുടങ്ങി.ഇടയ്ക്ക് യോഗേഷ് ആരും കാണാതെ കൊറിക്കാൻ കൊണ്ടുവന്നിരുന്ന കടല ആ മണ്ണിൽ വീണു കിളിർക്കാൻ വരെ തുടങ്ങി..അജ്ജാതി മണ്ണ്. പിന്നെ പിന്നെ അതൊക്കെ ഒരു രസമായി മാറി. പയ്യെപ്പയ്യെ എട്ടാംക്ലാസിൽ തുടക്കത്തിൽ ഉണ്ടായിരുന്ന പഠനത്തിന്റെ ഉഷാറും ആത്മാര്ഥതയുമൊക്കെ കുറഞ്ഞു. ഓണപ്പരീക്ഷ കഴിഞ്ഞു റിസൾട്ട് വന്നു..ആദ്യ മൂന്ന് റാങ്കിൽ പെടാൻ കഴിഞ്ഞില്ലെങ്കിലും ആദ്യ പത്തിൽ കയറിപ്പറ്റി (അവസാനത്തെ റാങ്കിൽ നിന്നും എണ്ണി വന്നാൽ ആദ്യത്തെ പത്തു )
ബയോളജി പഠിപ്പിക്കാൻ വന്നിരുന്ന ടീച്ചർ മുഖത്ത് മുഴുവൻ പൗഡർ പൂശി വന്നിരുന്നത് കണ്ടു ഒരിക്കൽ അജ്മൽ 'ഇതെന്തോന്നെടേയ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞു വന്നേക്കുന്നോ?" എന്നൊരു എളിയ സംശയം എന്നോട് ചോദിക്കുകയും, എന്റെ അല്പം ഉച്ചത്തിലുണ്ടായ ചിരി ടീച്ചർ കേൾക്കുകയും,ഞങ്ങളെ രണ്ടാളെയും അന്ന് ഫുൾ പിരീഡ് നിർത്തിക്കുകയും ചെയ്തു..എന്തുകൊണ്ടോ അതിന് ശേഷം ആ ടീച്ചറെ കാണുമ്പോൾ ചിരി അടക്കി വെക്കാൻ ഞങ്ങൾ ശ്രമിച്ചാലും ആ പഹയൻ എന്നോട് "അളിയാ ചിരിക്കണം ചിരിക്കണം എന്ന് തോന്നും പക്ഷെ ചിരിക്കരുത് "എന്ന് പറയുന്നതിനാൽ അറിയാതെ ചിരിക്കുന്നതിനാൽ ഒരിക്കൽ ടീച്ചർ സഹികെട്ട് "നീയൊന്നും ഒരുകാലത്തും നന്നാവില്ല"എന്ന ആപ്തവാക്യം പറയുകയും ചെയ്തു.
ഹവ്വെവർ ഓണപ്പരീക്ഷയ്ക്കു ബയോളജിക്ക് 'ഊഞ്ഞാൽ കെട്ടി' ആടിയതിനാൽ മൊത്തം സയൻസ് വിഷയങ്ങൾക്കും മോഹൻസാറിന്റെ അടുക്കൽ ടൂഷന് ചേർത്തു. രാവിലെ 7 മണിക്ക് ക്ലാസ് തുടങ്ങും...അതിനു മുന്നേ തന്നെ ക്ലാസിൽ കയറണം,വീട്ടിന്റെ പുറത്തു കെട്ടിയ ഒരു ഷെഡിൽ ആണ് ക്ലാസ്,കൃത്യം 7 മണി ആവുമ്പോൾ അങ്ങേരു വീട്ടിൽ നിന്നും പുറത്തു വന്നു ആദ്യമേ ഒരു പൊമറേനിയൻ പട്ടി ഉള്ളതിനെ അഴിച്ചു വിട്ടിട്ടു ക്ലാസിൽ കയറും.പട്ടി നാഗവല്ലി കൈ കെട്ടി നടക്കുന്നത് പോലെ മുറ്റത്തു ഉലാത്തും. 7 കഴിഞ്ഞു വരുന്നവനെ വിരട്ടി ഓടിക്കും. അങ്ങനെ പട്ടിയുമായി ടൈ അപ്പിന് സാധ്യത ഇല്ലാത്തതു കൊണ്ട് ഞങ്ങൾ (അവിടെയും അജ്മൽ ഉണ്ട്,ഞാൻ ഒറ്റയ്ക്ക് ആവില്ലല്ലോ)നേരത്തെ എത്താൻ തുടങ്ങി. ഒന്ന് രണ്ടു തവണ 7 മണീടെ 'വണ്ടി' മിസ്സായപ്പോൾ ഈ പട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കാൻ ഞങ്ങൾ ചിന്തിച്ചു. "സാറേ,പട്ടി ക്ലാസിൽ കയറും,ഞങ്ങൾക്ക് നമസ്കരിക്കാൻ ഉള്ളതുകൊണ്ട് ഉടുപ്പിൽ അഴുക്കു പറ്റും" എന്നൊക്കെ പലതും പറഞ്ഞു...ഒരു കാര്യവുമുണ്ടായില്ല..
അങ്ങനിരിക്കെ ഒരിക്കൽ ക്ലാസിൽ ഞങ്ങൾ കയറി ഇരുന്നു ക്ലാസ് തുടങ്ങി...പണ്ട്, വാപ്പ ഗൾഫീന്ന് കൊണ്ട് വന്നതാണെന്ന് പറഞ്ഞു ഉടുപ്പിൽ മുഴുവൻ ബറൂട്ടിന്റെ സ്പ്രേ കുപ്പി കമഴ്ത്തിയടിച്ചു ക്ലാസിൽ നിയാസ് വന്നപ്പോൾ റൂമിൽ സുഗന്ധം പരന്നത് പോലെ, എവിടുന്നെന്നറിയില്ല ഒരുമാതിരി വൃത്തികെട്ട നാറ്റം ക്ലാസിൽ പടരുന്നു ,എല്ലാവരും മൂക്ക് ചൊറിയാൻ തുടങ്ങി, അവസാനം ഫ്രണ്ടിൽ ഇരുന്ന ഒരുത്തൻ പറഞ്ഞു "സാറേ പട്ടി ക്ലാസിൽ കാര്യം സാധിച്ചെന്നാ തോന്നുന്നത്,ഇരിക്കാൻ പറ്റുന്നില്ല" എന്ന്..അവസാനം ക്ലാസ് റൂം വൃത്തി ആക്കാൻ വേണ്ടി അന്ന് ക്ലാസ് ഉടനെ വിട്ടു, ഞങ്ങൾ ഹാപ്പി ആയി വീട്ടിലേക്കു പോയി കുളിച്ചു സ്കൂളിലേക്ക് വന്നു..പക്ഷെ അവിടെയും രാവിലെ ഉണ്ടായതുപോലത്തെ ഒരു 'നൊസ്റ്റാൾജിക്'ഗന്ധം..ഒരുപക്ഷെ രാവിലെ ആ രൂക്ഷഗന്ധം അടിച്ചു കയറി മൂക്കിന്റെ ഫിലമെന്റ് പോയതാവും എന്ന് ചിന്തിച്ചു അന്നത്തെ ദിവസം പതിവ് ഉടായിപ്പ് ഒക്കെയായി തള്ളി നീക്കി..സ്കൂളൊക്കെ വിട്ടു വൈകിട്ട് വീട്ടിൽ എത്തി കളിയും കുളിയും ഒക്കെ കഴിഞ്ഞു വെളിയിലെ സ്റ്റെപ്പിൽ കൊതുകിനെ കൊല്ലാൻ വേണ്ടി ഇരുന്നു..അന്ന് അതൊരു ഹോബി ആരുന്നു,ജോസ് പ്രകാശ് മുതലക്കുഞ്ഞുങ്ങളെ തീറ്റുന്നതു പോലെ, കൊതുകിനെ കൊന്നു പേപ്പറിൽ കൂട്ടി വച്ചിട്ട് ഉറുമ്പുകൾക്കു തിന്നാൻ കൊടുക്കും...അങ്ങനെ ഇരിക്കവേ, അവിശ്വസനീയമാം വിധം വീണ്ടും രാവിലെ മുതൽ പിന്തുടർന്നിരുന്ന മണം..ഇതെന്തു ക്വോപ്പാണ് എന്ന് ചിന്തിച്ചു വട്ടായി ..ഒരു നേരിയ സംശയം കാരണം ഞാൻ നോക്കിയപ്പോ നമ്മടെ 'sandak ചെരുപ്പിന്റെ സൈഡിൽ ഒരു വശപ്പിശക് നിറത്തിൽ ചെളി,ഏതാണ്ട് പച്ച കലർന്ന വെള്ള
അത്യധികം വർധിക്കുന്ന ഹൃദയമിടിപ്പോടെ, അല്പം മുൻപ് വരെ ഞാൻ കാലിൽ ഇട്ടു വന്ന ആ ചെരുപ്പിനെ ഒരു വടിയെടുത്തു തിരിച്ചിട്ടു നോക്കി,..''സഫറോം കീ സിന്ദഗീ..കഭി നഹീ ..ഹെന്റെ ശിവനേ ."ചെരുപ്പിന്റെ അടിയിൽ മ്മടെ 'ചിരട്ടപ്പുട്ട്" ...ഇപ്രാവശ്യം പട്ടിത്തീട്ടം കൊണ്ടാണെന്നു മാത്രം..just for a change!!!
ആരോട് പറയാൻ ആര് കേൾക്കാൻ..അവസാനം തനിയെ ടാപ്പിന്റെ അടിയിൽ കൊണ്ട് ഇട്ടു വെള്ളം തുറന്നു പിടിച്ചു..രാവിലെ ഫ്രഷ് ആയി പറ്റിയ സാധനം ഇത്ര നേരത്തെ ചൂടും പ്രഷറും ഒക്കെ കൊണ്ട് അങ്ങ് സെറ്റായി..പിന്നെ ഒരു കമ്പു കൊണ്ട് കുത്തി ഇളക്കി, ഇടയിൽ കിട്ടിയ ഗ്യാപ്പിൽ ഞാൻ ആവുംവിധം വാളും പരിചയും ഒക്കെ വച്ച് ഒരുവിധത്തിൽ ക്ളീൻ ആക്കി..
അടുത്ത ദിവസം ടൂഷന് ചെന്നപ്പോ ഓവർടൈം ഡ്യൂട്ടി ചെയ്തു ക്ലാസ് റൂം കഴുകി വൃത്തിയാക്കി കുരു പൊട്ടിയ മോഹൻസാർ ഞങ്ങളോടുള്ള കലിപ്പ് (റൂം കഴുകിയെങ്കിലും പട്ടിത്തീട്ടം പോയിട്ട് പല്ലിക്കാഷ്ടം പോലും കിട്ടാത്തതിന്റെ ഡെസ്പ്) ഒരു സർപ്രൈസ് ടെസ്റ്റ് നടത്തി തീർത്തു.....
ഇനി ജന്മത്തിൽ ആ ചെരുപ്പ് വാങ്ങില്ല എന്ന് ഉറപ്പിച്ചെങ്കിലും, തേഞ്ഞു തീർന്നാൽ മാത്രമേ അടുത്ത ചെരുപ്പ് കിട്ടൂ എന്നുള്ളതുകൊണ്ട് ഒരു ആറു മാസത്തോളം ആത്മാർത്ഥമായി തറയിൽ ഉരച്ചു ഉരച്ചു നടന്നിട്ടാണ് ആ ചെരുപ്പിന്റെ ഹബ്ബ് തള്ളിച്ചത് ...നല്ല ഒന്നാന്തരം ക്വാളിറ്റി ചെരുപ്പാരുന്നു...