പത്താം ക്ലാസ്സും ഗുസ്തിയും പിന്നെ പ്രീ ഡിഗ്രീ (അതും അത്ര മോശം
ഡിഗ്രീ ഒന്നുമല്ല)യും കഴിഞ്ഞു ഇരുന്നപ്പോള്‍ ആണ്
ആലപ്പുഴക്കാര്‍ക്ക് മുഴുവനും കാതില്‍ തെന്മാഴയായി ആ വാര്‍ത്ത
അവിടെ വീണത്...."അഫിക്ക് എഞ്ചിനീയറിങ്ങിനു അഡ്മിഷന്‍ കിട്ടി....
അങ്ങ് ദൂരെ കര്‍ണാടകത്തില്‍.....
നാല് വര്ഷം എങ്കില്‍ നാല് വര്ഷം....മനുഷ്യന് സമാധാനം കിട്ടുമല്ലോ
എന്ന് നാട്ടുകാര്‍ ഒന്നടങ്കം പ്രാര്തിച്ചതിന്റെ ഫലമായി ദൈവം കരുതി...
"പോട്ടെ....ഇനി നാല് വര്‍ഷത്തേക്ക് കന്നഡ ഭാഷയില്‍ ഉള്ള പരാതി കേട്ടാ
മതിയല്ലോ...ഒരു ചെയിഞ്ച് ആരാണ് ഇഷ്ടപ്പെടാതെ.."
അങ്ങനെ ഞാനും അങ്ങോട്ടേക്ക് വച്ച് പിടിച്ചു....
ചെന്ന് ഇറങ്ങിയ അന്ന് തന്നെ.....മഗ്രിബ് നിസ്കരിക്കാന്‍ ഹോസ്ടളില്‍ ഉള്ള
പള്ളിയിലേക്ക് പോയ ഞാന്‍ ഒരു സീനിയറിനോടു ചോദിച്ചു "ചേട്ടാ ഈ
ഹൌള് കഹാം ഹേ"
{ഹൌള്- നമസ്കാരത്തിന് മുന്‍പ് അംഗ ശുദ്ധി വരുത്തുന്ന സ്ഥലം}
എന്റെ പ്യുവര്‍ ഹിന്ദി കേട്ട ആ ഭായി :" വാ നടക്കു...." എന്ന് മലയാളത്തില്‍
പറഞ്ഞപ്പോള്‍ എന്റെ ഹബ്ബ് തള്ളി.....ഞാന്‍ മലയാളിയാണെന്ന് ലാ പുള്ളിക്ക്
എങ്ങനെ പിടികിട്ടി? എന്ന ചോദ്യം എന്നെ അധികം അലട്ടുന്നതിനു മുന്‍പേ
ആ സീനിയര്‍ എന്റെ ചെവിയില്‍ ഒരു മന്ത്രം മന്ത്രിച്ചു.....
'പൂക്കളും കഴു' മരങ്ങളും ഒക്കെ നിറഞ്ഞു നിന്ന ആ വാക്ധോരണിയില്‍
നിന്നും ഞാന്‍ എന്റെ ആദ്യ പാഠം പഠിച്ചു....'ഒരിക്കലും സീനിയര്സിനോട്
ഒന്നും ചോദിക്കരുത്'
അങ്ങനെ കൊടുത്തും മേടിച്ചും വാങ്ങിയും ഞാനും സഹ എഞ്ചിന്‍ മാരും
( നാല് വര്ഷം വരെ എഞ്ചിന്‍ അല്ലെ..പിന്നെ അല്ലെ നീരും കൂടെ ചേര്‍ന്ന്
എഞ്ചിനീര്‍ ആവു) എന്റെ ദിനങ്ങള്‍ മുന്നോട്ടു കൊണ്ട് പോകവേ ഒരു
ഡിസംബര്‍ മാസം ഹോസ്ടളില്‍ ചിക്കന്‍ പോക്സ് മഹാമഹം എന്ന ഉത്സവം
നടക്കുന്ന കാരണം കോളെജിനു നാല് ആഴ്ചത്തെ അവധി കിട്ടി.....
:)
അങ്ങനെ നാട്ടില്‍ ഒക്കെ പോയി തിരികെ വന്നപ്പോള്‍ ഉണ്ട് എന്റെ മുറിയില്‍...
(എനിക്ക് കിട്ടിയത് ബില്‍ടിങ്ങിന്റെ അറ്റത്തുള്ള റൂം ആണ്....മൂന്നു പേരാണ്
സാധാരണ ഒരു മുറിയില്‍..പക്ഷെ അറ്റത്തുള്ള രണ്ടു റൂമുകള്‍ നല്ല വലിപ്പം
ഉള്ളവയാണ് ) ഒരു നാലാമന്‍ അവന്റെ കട്ടിലും ഒക്കെ ആയി ഇരിക്കുന്നു......
ഞാന്‍ പരിചയപ്പെട്ടു....മച്ചാന്‍ ചാരുംമൂട് കാരന്‍ ആണ്....അധികം പൊക്കം
ഒന്നും ഇല്ല ( ഞാന്‍ ഹാപ്പി..എന്നേക്കാള്‍ പൊക്കം കുറഞ്ഞ ഒരാളെ കണ്ടത് കൊണ്ട്)
ഞാന്‍ പരിചയപ്പെട്ടു....ക്ലാസ് കഴിഞ്ഞു റൂമില്‍ എത്തിയാല്‍ ഉടനെ പാന്‍സ്ടും
ഉടുപ്പും ഊരി ദൂരെ എറിഞ്ഞു 'ലുങ്കി' എന്ന മലയാളിയുടെ ദേശീയ വസ്ത്രം
എടുത്തു ഉടുത് ശീലിച്ച ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ലവന്‍ ഒരു പ്രസ്ഥാനം ആയി
മാറി...മറ്റൊന്നും അല്ല....അവന്‍ ഒരു മാതിരി ടീ ഷര്‍ട്ടും പൈജാമയും ഇട്ടൊണ്ടാണ്
നടപ്പ്...അതും റൂമില്‍ വച്ച് വേഷം മാറില്ല..വന്ന ഉടനെ ഒരു ടര്കി ടവ്വല്‍ എടുത്തു
തോളത് ഇട്ടു കുളിമുറിയില്‍ പോയെ മാറ്....
അത് കൂടാതെ ലെവന് ഒരു ദുശീലവും....ഡെയിലി രണ്ടു നേരം കുളി...!!!!
അത് സഹിക്കാം.....രണ്ടു ദിവസം കൂടുമ്പോള്‍ വസ്ത്രം എല്ലാം എടുത്തു അലക്കുക...
.ഇതൊന്നും എനിക്ക് അത്ര പിടിച്ചില്ല....വെള്ളം മിസ് യൂസ് ചെയ്യുകാന്നു പറഞ്ഞാല്‍...
..
.ഇതൊന്നും എനിക്ക് അത്ര പിടിച്ചില്ല....വെള്ളം മിസ് യൂസ് ചെയ്യുകാന്നു പറഞ്ഞാല്‍...
..
അതിനു അവന്‍ എന്റെ ബക്കറ്റ് കൂടെ എടുത്തു ഉപയോഗിക്കാന്‍ തുടങ്ങി...
ഒരു സൈക്കിള്‍ ബെല്ലിന്റെ അടപ്പില്‍ പകുതി വെള്ളവുമായി രാവിലെ
ബാത്രൂമില്‍ കയറിയാല്‍,പല്ലുതേപ്പും,അപ്പീസും,കുളി (????)യും കഴിഞ്ഞു
അതെ അടപ്പില്‍ തന്നെ പകുതിയുടെ പകുതി വെള്ളം ബാക്കി ആക്കി
കൊണ്ട് വന്നു കൊണ്ടിരുന്ന ബീഹാരികള്‍ ഉള്ള ഹോസ്ടലിനു യെവന്‍ ഒരു
അപവാദം ആയി....അവന്‍ അവന്റെ ഈ സൈസ് ഉപയോഗങ്ങള്‍ക് എന്റെ ,
ചിലന്തി വല കെട്ടിയ ബക്കറ്റും കടം വാങ്ങി....അതില്‍ അവന്‍ അവന്റെ
വസ്ത്രങ്ങള്‍ മുക്കി വച്ച്......
അവന്റെ വൃത്തിയും വെടിപ്പും ഒക്കെ കണ്ടപ്പോള്‍ എനിക്കും ഒരാഗ്രഹം.....
ശോ..ഒരു വര്‍ഷത്തേക്ക് പന്ത്രണ്ടു ഷഡ്ജം വാങ്ങിയതിനു പകരം ഒരു ഏഴെണ്ണം
മേടിചാരുന്ണേല്‍ ഡെയിലി അത് കഴുകി ഇട്ടോണ്ട് നടക്കാരുന്നു.....
അങ്ങനെ അവന്റെ വൃത്തിയില്‍ ആകൃഷ്ടനായ ഞാന്‍ എന്റെ ഷഡ്ജം
ഡെയിലി കഴുകാന്‍ തീരുമാനിച്ചു......(ഓരോരുത്തര്‍ വഴി തെറ്റുന്ന ഓരോ വഴികളെ)
ശോ..ഒരു വര്‍ഷത്തേക്ക് പന്ത്രണ്ടു ഷഡ്ജം വാങ്ങിയതിനു പകരം ഒരു ഏഴെണ്ണം
മേടിചാരുന്ണേല്‍ ഡെയിലി അത് കഴുകി ഇട്ടോണ്ട് നടക്കാരുന്നു.....
അങ്ങനെ അവന്റെ വൃത്തിയില്‍ ആകൃഷ്ടനായ ഞാന്‍ എന്റെ ഷഡ്ജം
ഡെയിലി കഴുകാന്‍ തീരുമാനിച്ചു......(ഓരോരുത്തര്‍ വഴി തെറ്റുന്ന ഓരോ വഴികളെ)
അതിനായി മുക്കി ഇട്ടിരിക്കുന്ന തുണിയുടെ കൂടെ ലെവന്‍ അറിയാതെ
ഞാനും എന്റേതായ ചെറിയ ചെറിയ സംഭാവനകള്‍ നല്‍കാന്‍ തുടങ്ങി....
അവന്‍ ഒരു ഹെട്ഫോനും വാക്മാനും ഒക്കെ ആയി തുണി കഴുകി വിരിചിടും..
..ആ മഹാന്‍ എന്റെ അന്തര്‍ദേശീയം തിരിച്ചറിഞ്ഞില്ല.....
ഞാന്‍ ഹാപ്പി ആയി....
:D
അങ്ങനെ കാലം കടന്നു പോകവേ....അവനെ ഞാനും സഹ മുരിയന്സും
ഒരു കുപ്പീലെ ഭൂതത്തെ പോലെ ട്രീറ്റ് ചെയ്തു ജീവിച്ചു വന്നു....മെസ്സില്‍ നിന്നും ചായ
...കുളിക്കാന്‍ സോപ്പ്,ഷാമ്പൂ,പൌഡര്‍....അങ്ങനെ എല്ലാം അവനെ കൊണ്ട്
വരുത്തിച്ചു......
ബ്ലാക്ക് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച പോലത്തെ നിറം ഉണ്ടായിരുന്ന ലെവന്‍.
..തന്റെ പുരികവും മുഖവും ഒന്ന് വേര്‍തിരിച്ചു കാണാന്‍ ഉള്ള കൊതി കൊണ്ട്
കുറെ വെളുക്കാന്‍ ക്രീമും മേടിച്ചു വച്ചിരുന്നു..അത് ഡെയിലി ഉപയോഗിക്കുകയും
ചെയ്യും...അവസാനം ഫലം കണ്ടു.....വെളുത്തു......ലെവന്റെ ഫാമിലി .
പക്ഷെ അവന്റെ ഒരു ശീലം മാത്രം എനിക്ക് ഇഷ്ടമല്ലായിരുന്നു....നല്ല പോലെ
പാടാന്‍ കഴിവുണ്ട്...പക്ഷെ..ഫീ മെയില്‍ വോയിസില്‍ പാടുന്നു..അത് മഹാ
ബോര്‍ ആയിരുന്നു.....ഞാന്‍ പറഞ്ഞു"ഡേയ് നീ സാധാരണ ഉള്ള സൌണ്ടില്‍
പാടുന്നത് നല്ല രസമുണ്ട്..പക്ഷെ ഇത് പരമ ബോര്‍ ആണ്"
ഒന്ന് പൊട്ടന്‍ ആക്കാന്‍ വേണ്ടി എന്റെ അടുത്ത റൂമിലെ പിള്ളേരും
അവനെക്കൊണ്ട് ഫീമെയില്‍ വോയിസില്‍ പാടിക്കാന്‍ തുടങ്ങി...
ഒരിക്കല്‍ കുറെ റാഗിംഗും മേടിച്ചു കൂടി ടെസ്പ് അടിച്ചു കയറി വന്ന പ്പോള്‍
ഞാന്‍ കണ്ട കാഴ്ച ലെവന്‍ കുറെ എണ്ണത്തിന്റെ നടുക്കിരുന്നു ഫീമെയില്‍
വോയിസില്‍ പാടുന്നു....ഞാന്‍ ഒന്നും മിണ്ടിയില്ല...ലെവന്മാര്‍ പോയപ്പോ
തന്നെ സഹികെട്ട് ഞാന്‍ അവനെ പിടിച്ചു ഒന്ന് ചാമ്പി...
അതോടെ ലെവന്റെ ഫീമെയില്‍ പാട്ട് (എന്റെ മുന്നില്‍) നിന്ന്....
ആ സംഭവത്തോടെ അവനു എന്നെ ഇച്ചിരി പേടി ഉണ്ടായി....
അങ്ങനിരിക്കെ ഒരു ദിവസം ഞാന്‍ ക്ലാസ് കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍
ലെവന്‍ ഇങ്ങനെ അട്ടം നോക്കി കിടക്കുന്നു...
ഞാന്‍:"എന്താടേ...."
ലെവന്‍ കണ്ണ് പൂട്ടി കാണിച്ചു....
ഞാന്‍ :" എന്തുവാടേ ..വല്ലവനും പിടിച്ചു തെംബിയോ.."
അവന്‍ ഒന്നും മിണ്ടുന്നില്ല...
ഞാന്‍ പതുക്കെ ഒരു സിനിമാ മംഗളവും പിടിച്ചു കട്ടിലേല്‍ കയറി കിടന്നു...
കുറച്ചു കഴിഞ്ഞപ്പോലുണ്ട് ലെവന്റെ ക്ലാസ് മേയിറ്റ് റൂമിലേക്ക് വന്നിട്ട്
ചോദിക്കുന്നു:"ഡാ,ഇപ്പൊ എങ്ങനുണ്ട്..വേദന വല്ലതും ഉണ്ടോ?"
ഞാന്‍ കണ്ട കാഴ്ച ലെവന്‍ കുറെ എണ്ണത്തിന്റെ നടുക്കിരുന്നു ഫീമെയില്‍
വോയിസില്‍ പാടുന്നു....ഞാന്‍ ഒന്നും മിണ്ടിയില്ല...ലെവന്മാര്‍ പോയപ്പോ
തന്നെ സഹികെട്ട് ഞാന്‍ അവനെ പിടിച്ചു ഒന്ന് ചാമ്പി...
അതോടെ ലെവന്റെ ഫീമെയില്‍ പാട്ട് (എന്റെ മുന്നില്‍) നിന്ന്....
ആ സംഭവത്തോടെ അവനു എന്നെ ഇച്ചിരി പേടി ഉണ്ടായി....
അങ്ങനിരിക്കെ ഒരു ദിവസം ഞാന്‍ ക്ലാസ് കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍
ലെവന്‍ ഇങ്ങനെ അട്ടം നോക്കി കിടക്കുന്നു...
ഞാന്‍:"എന്താടേ...."
ലെവന്‍ കണ്ണ് പൂട്ടി കാണിച്ചു....
ഞാന്‍ :" എന്തുവാടേ ..വല്ലവനും പിടിച്ചു തെംബിയോ.."
അവന്‍ ഒന്നും മിണ്ടുന്നില്ല...
ഞാന്‍ പതുക്കെ ഒരു സിനിമാ മംഗളവും പിടിച്ചു കട്ടിലേല്‍ കയറി കിടന്നു...
കുറച്ചു കഴിഞ്ഞപ്പോലുണ്ട് ലെവന്റെ ക്ലാസ് മേയിറ്റ് റൂമിലേക്ക് വന്നിട്ട്
ചോദിക്കുന്നു:"ഡാ,ഇപ്പൊ എങ്ങനുണ്ട്..വേദന വല്ലതും ഉണ്ടോ?"
'ങേ? വേദനയോ...അവനെ ആരെങ്കിലും പിടിച്ചു അടിച്ചോ...ആരടാ അവന്‍..
.ഞങ്ങള്ക് മാത്രം തല്ലാന്‍ അധികാരമുള്ള ഞങ്ങടെ ഭൂതത്തെ യേതവാന്‍ ആണ്
അടിച്ചത്...' ഇങ്ങനെ ചിന്തിച്ചു കൊണ്ട് ഞാന്‍ റൂമിലേക്ക് വന്നവനോട് ചോദിച്ചു
.."എന്താടേ എന്ത് പറ്റി?"
അപ്പോള്‍ ലെവന്‍:" ഇന്ന് കെമിസ്ട്രി ലാബില്‍ വച്ച് പിപ്പെടില്‍ (pipette) ആസിഡ്
വലിച്ചപ്പോള്‍ അത് ഇവന്റെ വായില്‍ വീണു...തുപ്പുന്നതിനു പകരം ഇവന്‍ അത്
ഇറക്കി..."
ഞാന്‍ സകലമാന കലിപ്പോടും സഹമുറിയനെ നോക്കിയപ്പോള്‍ അവന്‍ റൂമിലേക്ക്
വന്നവനെ കണ്ണ് കാണിക്കുന്നു...എന്നോട്(അഫി) പറയല്ലേ എന്ന രീതിയില്‍...
ഞാന്‍ ചോദിച്ചു:"എന്നിട്ട് ഹോസ്പിറ്റലില്‍ പോയില്ലേ?"
കൂട്ടുകാരന്‍:"ഇല്ല..ഇവന്‍ പിന്നെ സാറിനോട് പറഞ്ഞു നേരെ ഇങ്ങു പോന്നു..."
എണീറ്റ് ചെന്ന് ഒരെണ്ണം പൊട്ടിക്കാന്‍ ഉള്ള ദേഷ്യം വന്നെങ്കിലും ഞാന്‍ പിന്നെ
ഒന്നും ചെയ്തില്ല...അവനേം പിടിച്ചു പൊക്കി ഹോസ്പിറ്റലില്‍ പോയി....
എണീറ്റ് ചെന്ന് ഒരെണ്ണം പൊട്ടിക്കാന്‍ ഉള്ള ദേഷ്യം വന്നെങ്കിലും ഞാന്‍ പിന്നെ
ഒന്നും ചെയ്തില്ല...അവനേം പിടിച്ചു പൊക്കി ഹോസ്പിറ്റലില്‍ പോയി....
ഡോക്ടറുടെ അടുത്ത് കയറി....സംഭവങ്ങള്‍ ഞാന്‍ പറഞ്ഞു..ആ ഡോക്ടറെ എനിക്ക് നല്ല പരിചയമുണ്ട്..ശ്വാസം മുട്ടലിന്റെ ലേബലില്‍ മാസത്തില്‍ ഒരിക്കല്‍ ഒരു വിസിറ്റ് ഉള്ളതാണ്.....അങ്ങനെ ചെക്ക് അപ് കഴിഞ്ഞു..അവനു കഴിക്കാനുള്ള ഗുളിക കുറിച്ച് തന്നിട്ട് ഡോക്ടര്‍ പറഞ്ഞു:"ഇന്ന ഈ ഗുളികകള്‍ മേടിക്കണം....അഫ്സലെ ഒരു മിനുട്ട് ഒന്ന് ഇരിക്കണേ..."
ഞാന്‍:"ഡേയ്..നീ പുരതിരുന്നോ..ഞാന്‍ ഇപ്പം വന്നേക്കാം"
അവന്‍ പുറത്തു പോയി.....ഡോക്ടറും ഞാനും കുറച്ചു പെഴ്സണല്‍ കാര്യങ്ങള്‍ സംസാരിച്ചു..ഞാന്‍ അവന്റെ ആസിഡ് കുടിയുടെ പ്രശ്നങ്ങളെ പറ്റി ചോദിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞു:'ഏയ് കുഴപ്പമില്ല...വളരെ ദൈല്യൂറ്റ് ചെയ്ത ആസിഡ് ആണ്...ഭാഗ്യമായി...ചെറിയ ഒരു തൊണ്ട വേദന കാണും...പേടിക്കാന്‍ ഒന്നും ഇല്ല....."
ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ലവനുണ്ട് കൌണ്ടറില്‍ ഇരിക്കുന്ന നെഴ്സുമായി സൊള്ളുന്നു....എന്നെ കണ്ടതും അവന്‍ അടുത്തേക്ക് വന്നു...എന്നോട് :" എന്താ ഡോക്ടര്‍ പറഞ്ഞത്....പ്രശ്നം വല്ലതും ഉണ്ടോ?"
എന്താന്നറിയില്ല ചില സാഹചര്യങ്ങളില്‍ ഞാന്‍ ഇച്ചിരി കുരുത്തം കേട്ടവന്‍ ആയി അങ്ങ് രൂപാന്തരം പ്രാപിക്കും
ഞാന്‍ പറഞ്ഞു:"അളിയാ..ഡേയ്...ഈ ആസിഡ് നിന്റെ വോക്കല്‍ കോര്ടിനെ കാര്‍ന്നു തിന്നാന്‍ തുടങ്ങി....മിക്കവാറും രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നീ പൂര്‍ണമായും മ്യൂട്ട് ആവും..നിനക്ക് പാടാന്‍ കഴിയില്ല .നിനക്ക് വേണമെങ്കില്‍ നിന്റെ വീട്ടിലേക്കു ഒന്ന് വിളിചെരെ...നിന്റെ ഒച്ച അവര്‍ ഒന്ന് കേട്ടോട്ടെ...."
ഇത് പറഞ്ഞു തീര്‍ന്നതും ദിഗന്ധങ്ങള്‍ പോട്ടുമാര് അവന്‍ ഒരു കാറല്‍ അങ്ങ് കാറി....
ഡോക്ടറും നേഴ്സും പോട്ടെ...കട്ടിലില്‍ കിടന്ന രോഗികള്‍ വരെ ഇറങ്ങി വന്നു...
ഞാന്‍ അങ്ങ് വെളുത്തു....ഞാന്‍ പറഞ്ഞു..:" ഡേയ് ഡേയ് ..കൂവല്ലെടെയ്...ഞാന്‍ ചുമ്മാ പറഞ്ഞതാടെയ്..."ഞാന്‍ അവനേം പിടിച്ചു വലിച്ചു ഒരു വിധം വെളിയില്‍ ഇറങ്ങി....
എന്നെക്കാള്‍ വലിപ്പം കുറഞ്ഞവന്‍ ആയതു കൊണ്ട് അവന്‍ എന്നെ ഒന്നും ചെയ്തില്ല....ആമ്പ്ലിഫയര്‍ കമ്പ്ലെയിന്റ് ആയതു കൊണ്ട് മനസ്സില്‍ ഉള്ള തെറികള്‍ പുറത്തു വന്നതും ഇല്ല...
അങ്ങനെ ഞങ്ങള്‍ തിരികെ പോകും വഴി ഞാന്‍ അവനോടു ചോദിച്ചു...
"ആ ആസിഡ് വായില്‍ ചെന്നപ്പോള്‍ നീ തുപ്പാഞ്ഞത് എന്താ...."
ലെവന്‍:"ഞാന്‍ അന്ന് ലൂസേ ഷര്‍ട്ട് ആരുന്നു ഇട്ടിരുന്നെ...തുപ്പിയാല്‍ അതെങ്ങാനും തെറിച്ചു ഉടുപ്പേല്‍ വീഴുമോ എന്ന് പേടിച്ചു..."
നിങ്ങള്‍ പറ...ഈ സൈസിനെ ഒക്കെ എന്ത് ചെയ്യണം....
1 comment:
ഡേയ് അപ്പീ... യിത് പൊളപ്പന്‍ തന്നെ.യിങ്ങനൊരുത്തന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അമ്മച്ചിയാണെ ഞാനറിഞ്ഞില്ല കെട്ടാ.തള്ളേ എന്തര് കത്തിയാ.സമ്മതിച്ച് തന്നടേയ്.
പിന്നെ അഫ്സല്‍ ഭായ് യാദൃഛികമായാണ് ഇവിടെയെത്തിയത്.പോസ്റ്റ് കിടിലനാണ് കേട്ടാ.അഗ്രിഗേറ്ററിലൊക്കെ ഒന്ന് രജിസ്റ്റര്‍ ചെയ്യന്നേ.നാലാളു കാണട്ടെ :)
Post a Comment