Wednesday, November 7, 2007

പച്ച ലൈറ്റുള്ള ചുവപ്പ് സ്കൂട്ടര്

ഞാന്‍ ആറാം ക്ലാസിലെ പഠിക്കുമ്പോള്‍ ഉള്ള ഒരു വെക്കേഷന്‍ കാലം...(ഒരുപാട് പണ്ടൊന്നുമല്ല..ഇനി അതെ തൂങ്ങി പ്രായം കണ്ടു പിടിക്കണ്ടാ...)

അന്ന് വാപിച്ച(വാപ്പ) ചേര്‍ത്തല ആടോകാസ്ടിലേക്ക് ജോലിക്ക് പോകുന്നത് പുള്ളിക്കാരന്റെ എൻഫീൽഡ്  ബുള്ളറ്റില്‍ ആണ്...
അന്ന് വാപ്പാടെ കൂടെ ജോലി ചെയ്യുന്ന ഒരു ഉമേഷ്‌ അങ്കിള്‍ ഉണ്ട്..പുള്ളിയും ആലപ്പുഴ ആയിരുന്നു താമസം.
അപ്പോള്‍ രണ്ടു പേരും കൂടി ഒരു പദ്ധതി ഇട്ടു..
എന്തായാലും രണ്ടു പേരും ഒറ്റയ്ക്ക് പോകുന്നു..എന്നാല്‍ പിന്നെ ഓരോ ദിവസം ഓരോ വണ്ടിയേല്‍ ആയി പോയാല്‍ പോരെ..
ഒരു ദിവസം വാപ്പാടെ ബൈക്ക്...അടുത്ത ദിവസം ഉമേഷ്‌ അങ്കിളിന്റെ സ്കൂട്ടര്‍...

അപ്പോള്‍ ഉമേഷ്‌ അങ്കിള്‍ എന്നും രാവിലെ വീട്ടില്‍ വരും...എന്നിട്ട് ബുള്ളറ്റില്‍ പോകുന്ന ദിവസം സ്കൂട്ടര്‍ ഞങ്ങടെ വീട്ടില്‍ വെച്ചിട്ട് ബുള്ളറ്റില്‍ പോകും...അല്ലാത്ത ദിവസം വീട്ടില്‍ വന്നു വാപ്പയേം കൂടി സ്കൂട്ടറില്‍ പോകും...

അന്ന് മുതലേ നശീകരണ പ്രവണത എന്നില്‍ അലയടിചിരുന്നത് കാരണം വീട്ടിലെ റേഡിയോ വരെ നല്ല പൊക്കമുള്ള സ്ഥലത്തായിരുന്നു വച്ചിരുന്നത്

അങ്ങനെ അവര്‍ ഒരുമിച്ചു പോകാന്‍ വേണ്ടി തുടങ്ങിയ ശേഷം..ആദ്യത്തെ ദിവസം ഉമേഷ്‌ അങ്കിളിന്റെ സ്കൂട്ടറില്‍ ആണ് പോയത് ...അന്ന് വൈകുന്നേരം തിരിച്ചെത്തിയ വാപ്പ..വളരെ അത്യാവശ്യമായി എന്നെ വിളിച്ചു സ്നേഹത്തോടെ ഇരുത്തി ഒന്ന് ഉപദേശിച്ചു.."മോനെ...നാളെ ഉമേഷ്‌ അങ്കിള്‍ ഇവിടെ വരും..അങ്കിളിന്റെ സ്കൂട്ടര്‍ നമ്മുടെ പോര്‍ച്ചില്‍ വച്ചിട്ട് ഞങ്ങള്‍ നമ്മുടെ വണ്ടിയില്‍ ആണ് പോകുന്നത്...

ഞാന്‍ ഇത് കേട്ടപ്പോള്‍ അങ്ങ് മഹാനായ്..'ഹോ..അങ്കിളിന്റെ സ്കൂട്ടര്‍ സൂക്ഷിക്കുന്ന കാര്യം എന്നെ എല്പിക്കുവാണ് ...മിചായോടു പോലും എല്പിക്കുന്നില്ല...അനിയന്റെ മുഖത്തേക്ക് ഞാന്‍ "കേട്ട് പഠിക്കെടാ" എന്നാ ഭാവത്തില്‍ ഒരു നോട്ടം എസ്സെമ്മെസ് ആയി സെന്റ്‌ ചെയ്തു...

അവന്‍,"മിച്ചാ ഇത് കണ്ടാ.." എന്ന് കൂവിയപ്പോള്‍ ആ മെസ്സേജ് വനു ഡെലിവര്‍ ആയി എന്ന് ഉറപ്പിച്ചു ഞാന്‍ സന്തോഷിച്ചു

വാപിച്ച പറഞ്ഞു കൊണ്ടിരുന്നു...

ഞാന്‍ ഇടയ്ക്ക് കയറി പറഞ്ഞു.."വാപിച്ച ധൈര്യമായി പൊയ്ക്കോ ..അങ്കിളിന്റെ സ്കൂട്ടര്‍ ഞാന്‍ നോക്കിക്കോളാം..."

വാപിച്ച ഉടനെ:" പോന്നു മോനെ...അതാ ഞാന്‍ പറഞ്ഞു വന്നത്...പടച്ചവനെ ഓര്‍ത്തു നീ ആ വശതോട്ടെ നോക്കരുത്....ആ വണ്ടി അവിടിരുന്നോട്ടെ...ആ അങ്കിള്‍ ഒരു പാവതാനാ.."

ഇപ്രാവശ്യം അനിയന്‍ എനിക്ക് മെസ്സേജ് അയച്ചു...നേരത്തെ അയച്ച സെയിം സാധനം..കൂടെ "ഭു ഹ ഹ ഹ" എന്നാ ഒരു ചിരിയും...

അങ്ങനെ നേരം വെളുത്...
അങ്കിള്‍ വന്നു...

ഞാന്‍ അങ്കിള്‍ സ്കൂട്ടര്‍ പോര്‍ച്ചില്‍ വെക്കാന്‍ നേരം കൌതുകത്തോടെ നോക്കി നിന്ന്...

വാപ്പാടെ നോട്ടത്തിനു തന്നെ ഞാന്‍ മിണ്ടാതെ സ്കൂട്ട് ആയി...

അവര്‍ പോയി...

പരീക്ഷക്കുള്ള ചോദ്യ പേപര്‍ കിട്ടിയാല്‍ ആദ്യമേ മുഴുവന്‍ ഒന്ന് വായിച്ചു നോക്കുന്ന പോലെ ,ബുള്ളറ്റിന്റെ സ്വരം പൂര്‍ണമായും മാഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് പോര്‍ച്ചില്‍ ചെന്ന് സ്കൂട്ടറിന്റെ ചുറ്റും ഒന്ന് പ്രദക്ഷിണം വച്ച് നടന്നു....ഇവനില്‍ എന്തൊക്കെ ചെയ്യാനുണ്ട്...

അങ്ങനെ ഇടക്കൊക്കെ തൊട്ടും തലോടിയും ആ സ്കൂട്ടറുമായി ഞാന്‍ കൂട്ട് കൂടി....

വൈകുന്നേരമായപ്പോള്‍ അവര്‍ എത്തി...

സ്കൂട്ടറിനു സ്ഥാന ഭ്രംശം ഒന്നും കാണാത്തതില്‍ വാപ്പയും അങ്കിളും ദീര്‍ഖ നിശ്വാസം വിട്ടു....

അങ്കിള്‍ വന്നു...സ്കൂട്ടറിന്റെ സൈഡില്‍ ഉള്ള ഡിക്കി തുറന്നു....അങ്ങനൊരു ഭാഗം രാവിലെ ഉള്ള അന്വേഷണത്തില്‍ എനിക്ക് മിസ്സായത്തില്‍ ഞാന്‍ ദുഖിച്ചു....അതില്‍ ഉള്ള ബട്ടന്‍ ഓണ്‍ ആക്കി....

സ്കൂട്ടര്‍ ഒന്ന് ചരിച്ചു....ഒരു കിക്ക്.....
അവിടേം ആകെ പോക നിറഞ്ഞതില്‍ നിന്നും വണ്ടി സ്ടാര്റ്റ് ആയി എന്ന് ഞാന്‍ ഊഹിച്ചു....(ഇപ്പ ടെക്നിക്ക് പിടി കിട്ടി)

അങ്കിള്‍ പോയി...

വാപ്പ എന്നോട് നന്ദി പറഞ്ഞു...ആ വണ്ടിയെ വെറുതെ വിട്ടതിനു.....(കൊടുംകാറ്റിനു മുന്‍പുള്ള ശാന്തത എന്നില്‍ അലയടിച്ചു)

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു പിന്നേം അങ്കിളിന്റെ സ്കൂട്ടര്‍ വീട്ടിലെത്തി...

ഇപ്രാവശ്യം ഞാന്‍ ഡിക്കി ഒക്കെ തുറന്നു ബട്ടന്‍ ഒക്കെ ഓണ്‍ ആക്കി...പക്ഷെ താക്കോല്‍ ഇല്ലാതോണ്ടാവണം എന്താ ചവിട്ടിയിട്ടും സ്ടാര്റ്റ് ആവുന്നില്ല...ചവിട്ടാനുള്ള ആമ്പിയര്‍ ഉണ്ടേല്‍ അല്ലെ കിക്കര്‍ താഴു...

അന്നരമാണ് ഒരു സംഭവം എന്റെ കണ്ണില്‍ പെട്ടത്....

സ്കൂട്ടറിന്റെ ഹെഡ് ലൈറ്റിന്റെ മുകളില്‍ സ്പീടോമീട്ടരിന്റെ മുകളിലായി ഒരു പച്ച ലൈറ്റ്....

ഞാന്‍ അതില്‍ ആകൃഷ്ടനായി....

വൈകുന്നേരം വരെ ക്ഷമയോടെ കാത്തിരുന്നു....

അവസാനം അവര്‍ എത്തി

ഞാന്‍ അങ്കിളിനോട് ചോദിച്ചു.."ഈ പച്ച ലൈറ്റ് എന്തിനാ അങ്കിളേ"

ഞാന്‍ ഇനിയും അതുമ്മേ കേറി ചിന്തെരിടാതിരിക്കാനായി അങ്കിള്‍ പറഞ്ഞു:" മോനെ ആ ലൈറ്റ് ഒരു പ്രത്യേക ലൈറ്റ് ആണ്...ഈ സ്കൂട്ടറില്‍ ആരേലും കേറിയാല്‍ മറിഞ്ഞു വീഴും....അന്നരം ആ പച്ച ലൈറ്റ് കത്തിയിട്ടു വണ്ടി സ്ടാര്റ്റ് ആയി അങ്ങ് ഓടും....എല്ലാരെയും ഇടിചിടും"

ഇത് കേട്ട് ഞാന്‍ ഒന്ന് ഭയന്ന് എന്ന് നിങ്ങള്‍ എല്ലാവരെയും പോലെ അങ്കിളും അങ്ങ് കരുതി...മോനാരാ ഞാനെന്നു അങ്കിളിനു അറിയില്ലല്ലോ....

ഞാന്‍ രണ്ടാം ദിവസത്തിനായി കാത്തിരുന്നു....

അങ്കിള്‍ എത്തി...വാപ്പയുടെ കൂടെ ബുള്ളറ്റില്‍ കയറി പോയി....

ശബ്ദം മറഞ്ഞതും..ഞാന്‍ നേരെ കേറി സ്കൂട്ടറിന്റെ ലൈറ്റിന്റെ ആന്തരികാവയവങ്ങളെ പറ്റി ഗവേഷിക്കാന്‍ തുടങ്ങി....

എന്നാല്‍ കഴിയുന്ന വിധം ഒന്ന് കുലുക്കിയൊക്കെ നോക്കി....

രക്ഷയില്ല.....പാന്‍ പരാഗ് തിന്ന ഓന്തിന്റെ അവസ്ഥ ആ വണ്ടിക്കു...ഒരു അനക്കവുമില്ല......


അവസാനം ഞാന്‍ ദിക്കിയിലെ ബട്ടന്‍ ഓണ്‍ ആക്കി.....

എന്നിട്ട് എന്റെ സകല ശക്തിയും സംഭരിച്ചു ഇടതു വശത്ത് നിന്നോണ്ട്‌ ആഞ്ഞൊരു തള്ള്....


"ചലാക്ക് പതിം ധിര്‍നോം ....." ഇങ്ങനെ ഒരു ഒച്ചയുമായി വണ്ടി അങ്ങ് വീണു ..മുകളില്‍ ഞാനും

പക്ഷെ വണ്ടി സ്ടാര്റ്റ് ആയില്ല..(സത്യമായും അന്നരം മനസ്സില്‍ ഉണ്ടായ വിഷമം അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ) ..

പക്ഷെ ഇതിനി എങ്ങനെ പൊക്കി വെക്കും.....

ഒരു രക്ഷയുമില്ല.....

ഇച്ചിരി കൂടി മുതിര്‍ന്ന കാലതാരുന്നെല്‍..ഏതേലും ബസ്സേല്‍ കേറി തറവാട്ടിലേക്കു നാട് വിടാരുന്നു ...


അങ്ങനെ വൈകുന്നേരം ആയപ്പോള്‍ വാപ്പ വന്നു.....

അങ്കിളിന്റെ മുഖഭാവം കാണുന്നതില്‍ ഉള്ള ടെന്‍ഷനില്‍ ഉപരി വാപ്പാടെ നോട്ടം നേരിടാനുള്ള ശക്തി കുറവ് കൊണ്ട് ഞാന്‍ അന്ന് റൂമില്‍ ഇരുന്നു ആത്മാര്‍ഥമായി പഠിച്ചു.....

സ്കൂട്ടര്‍ സ്ടാര്റ്റ് ആയി ...അങ്കിള്‍ പോയി.......

അന്ന് വൈകുന്നേരം ചൂരല്‍ കഥ പറഞ്ഞു തന്ന ക്ഷീണത്തില്‍ ഞാന്‍ വേഗം സൈഡ് ആയി...

അടുത്ത ദിവസം അങ്കിള്‍ വന്നു..വാപ്പയേം കൊണ്ട് പോയി...
മൂന്നാമത്തെ ദിവസം അങ്കിള്‍ എന്നെ പ്രത്യേകം വിളിച്ചിട്ട് പറഞ്ഞു.."മോനെ..അങ്കിള്‍ മോനെ പറ്റിക്കാന്‍ പറഞ്ഞതാ.....ഈ ലൈറ്റ് ഇൻഡിക്കേറ്റർന്റെയാ ....ഇന്ടിക്കെടര്‍ ഇടുമ്പോള്‍ ഈ ലൈറ്റും കത്തും...മറിഞ്ഞു വീണാല്‍ വണ്ടി സ്ടാര്റ്റ് ആവുമെന്ന് പറഞ്ഞത് മോനെ പറ്റിക്കാനാ..ഇനി മേലാല്‍ അങ്കിള്‍ ഇത് ആവര്‍ത്തിക്കില്ല കേട്ടോ"

അതോടെ കുട്ടികളോട് കള്ളം പറയുന്നത് തെറ്റാണെന്ന പാഠം അങ്കിളും പഠിച്ചു...

Friday, November 2, 2007

എട്ടും എട്ടും പതിനാറിന്റെ പണി

ഛയ്യ ഛയ്യ ഛയ്യാചയ്യാ ചലു ഛയ്യ ഛയ്യ ചയ്യചയ്യാ,.........."
ഹോസ്റ്റല്‍ ഡെയ്ക്ക്‌ നബീലും അജാസും പാടി തീര്‍ന്നതും കരഘോഷങ്ങള്‍ മുഴങ്ങി....
ഡ്രംസ്‌ വായിച്ച എറണാകുളം ബാഷു (ബി.എ ഷൂ എന്നാ ഞാന്‍ വിളിക്കുന്നെ..) 
റിഥം പാഡ്‌ വായിച്ച ഒരു സീനിയര്‍ മഹാന്‍...

പിന്നെ കീബോര്‍ഡില്‍ മായാതരംഗങ്ങള്‍ സൃഷ്ടിച്ച മഹാനായ ഈ ഞാന്‍..( എന്നെ ഞാനെങ്കിലും പുകഴ്തിയില്ലെങ്കില്‍ പിന്നെ ആരു പുകഴ്താന്‍...) കൂടെ സഞ്ചിറും ,ഞങ്ങളുള്‍പെടെ കയ്യടിച്ചു...കലക്കന്‍ പെര്‍ഫോമന്‍സ്‌...

ഒരാഴ്ച്ച കൊണ്ട്‌ മ്യൂസിക്‌ ഇന്‍സ്റ്റ്രമെണ്റ്റ്സ്‌ വാടകയ്ക്കെടുത്ത്‌ പ്രാക്റ്റീസും നടത്തിയിട്ട്‌ ഇത്ര മനോഹരമായി പതിനെട്ടോളം പാട്ടുകള്‍ പഠിച്ചെടുത്ത്‌ അവതരിപ്പിക്കുന്നത്‌ ചില്ലറ കാര്യമല്ല...അതിനു ഞങ്ങള്‍ക്ക്‌ സ്വല്‍പം അഹങ്കാരവുമുണ്ട്‌...

അങ്ങിനെ ആ രാത്രിയും മാഞ്ഞു പോയി....ഫസ്റ്റ്‌ ഇയര്‍ വിദ്യാര്‍ഥികളായത്‌ കൊണ്ട്‌ മാത്രം ഈ സന്തോഷവും അഹങ്കാരവും ഞങ്ങള്‍ പുറത്തു കാണിച്ചില്ല....എങ്ങാനും അഹങ്കാരം കാണിച്ച്‌ സീനിയേഴ്സ്‌ തല്ലിയാല്‍...... പിന്നെ ഞങ്ങള്‍ വെറുതേയിരിക്കില്ല.......കൊടുക്കും ഞങ്ങള്‍ .....(ഹോസ്പിറ്റലില്‍ കാശ്‌)..എന്തിനാ വെറുതെ ..അതു കൊണ്ട്‌ മര്യാദക്കാരായി നടന്നു..

കലാപരിപാടികള്‍ രാത്രിയിലായതു കൊണ്ട്‌ സ്റ്റേജിനു വെളിയിലിരീക്കുന്ന ആരെയും കാണാന്‍ പറ്റില്ല..പിന്നീട്‌ സഹ ലവന്‍മാര്‍ പറഞ്ഞാ അറിയുന്നത്‌..
"ഡേ...പരിപാടി കാണാന്‍ സ്റ്റാഫുകള്‍ ഫാമിലി സഹിതമാണു വന്നത്‌..."
ശ്ശെ മിസ്സ്‌ ആയി......
"എഡേ നല്ല കിളി പോലത്തെ പെണ്‍പിള്ളേരുമുണ്ടാരുന്നു...നീയൊക്കെ സ്റ്റേജില്‍ നിന്നു വിലസിയെങ്കിലും ലവളുമാരെ കാണാന്‍ പറ്റിയില്ലല്ലോ.." അവര്‍ പറഞ്ഞു...

ഉടനേ ഞാന്‍.."ആരു പറഞ്ഞു...എഡാ ക്ണാപ്പുകളേ...സ്റ്റേജില്‍ നിന്നാല്‍ കാണികളെ നല്ല വെടിപായ്‌ കാണാം...ഞാന്‍ കണ്ടു.."(ഡെസ്പ്‌ സ്മൈലി ഒരു പത്തിരുപതെണ്ണം)...

അങ്ങിനെ രണ്ട്‌ ദിവസം കടന്നു പോയി...ഒരു ദിവസം ഫൈനല്‍ ഇയറില്‍ പഠിക്കുന്ന ഒരു സീനിയര്‍ അണ്ണന്‍ വന്ന് എണ്റ്റെ സഹമുറിയന്‍ വീരപ്പനോട്‌ " അഫ്സല്‍ വന്നാ എന്നെ അത്യാവശ്യമായി വന്നു കാണാന്‍ പറയണം.." എന്ന് പറഞ്ഞേല്‍പിച്ചിട്ടു പോയി
...ഹോസ്റ്റല്‍ ഡേയില്‍ അടിച്ചു പൊളിച്ച കാരണം സെക്കണ്ട്‌ ഇയര്‍ അണ്ണന്‍മാര്‍ (ഞങ്ങടേ വര്‍ഗ്ഗ ശത്രുക്കള്‍) എനിക്കും ഷമീമിനും(ഞങ്ങള്‍ ഗ്രൌണ്ട്‌ ഫ്ലോറില്‍ ആയതു കൊണ്ട്‌ എളൂപ്പമാ) സമ്മാനങ്ങള്‍(അടി,ഇടി തൊഴി) തരാന്‍ വരാറുണ്ടാരുന്നു... 

പക്ഷേ ഫൈനല്‍ ഇയറുകാരു വന്നത്‌ എന്തിനാന്നു ഒരു പിടിയുമില്ലാരുന്നു ..എന്റെ സഹമുറിയനായ്പോയ്‌ എന്ന ഒറ്റ മഹാപരാധം ചെയ്തതു കൊണ്ട്‌ എനിക്ക്‌ കിട്ടുന്ന സമ്മാനത്തിന്റെ ഒരു പങ്കു വീരപ്പനും കിട്ടിയിരുന്നു...(ലവനിനി എന്നെ വിളിക്കാനൊന്നുമില്ല... ) അങ്ങിനെ വരുന്നിടത്ത്‌ വച്ച്‌ കാണാം എന്നു ചിന്തിച്ച്‌ ഉള്ള ധൈര്യം അലമാരിയില്‍ നിന്നെടുത്ത്‌ വനിതാകമ്മീഷനില്‍ പോകുന്ന പുരുഷന്റെ മാനസികാവസ്ഥയോടെ ഞാന്‍ ഫൈനല്‍ ഇയര്‍ ബ്ളോക്കിലേക്ക്‌ പോയി...സീനിയറിന്റെ റൂമിലെത്തി...
ഭാഗ്യം..മൂപ്പരുണ്ട്‌...
"ങാ...നീ വന്നാ...ഡേ,ഒരു കാര്യമുണ്ട്‌..നീ കീബോര്‍ഡ്‌ എത്ര വര്‍ഷം പഠിച്ചു.. "

ഞാന്‍.."ഞാന്‍ സത്യം പറഞ്ഞാ പഠിച്ചിട്ടില്ല...ഗിറ്റാര്‍ പഠിച്ചിട്ടുണ്ട്‌ കുറച്ചു കാലം...പക്ഷേ എനിക്ക്‌ കീബോര്‍ഡില്‍ ഒരു താല്‍പര്യം തോന്നിയതു കൊണ്ട്‌ സ്വയം പഠിച്ചതാ..."

...സീനിയര്‍.."ങും! അപ്പോ ഞാന്‍ കേട്ടത്‌ നേരാ അല്ലേ..ഏതായാലും നീ ഒരു കാര്യം ചെയ്യണം..." 
കുടുങ്ങി...പുള്ളിക്കാരനെ ഇനി കീബോര്‍ഡ്‌ പഠിപ്പിക്കണമായിരിക്കും...ങാ ചിലപ്പോ ഇവനെയൊക്കെ ചീത്ത വിളിക്കാന്‍ ഇതാവും ഒരു ചാന്‍സ്‌ പഠനം എന്ന ലേബലില്‍ വിളിക്കാമല്ലോ...
"നീ ഉടനേ നമ്മുടെ എച്ച്‌.ഓ.ഡി യെ പോയി കാണണം...അങ്ങേരെ സോപ്പിട്ടാ നിനക്കു കൊള്ളാം...നിന്റെ ഡിപ്പാര്‍ട്മെണ്റ്റായതു കൊണ്ട്‌ നിനക്കു വന്നിരിക്കുന്ന നല്ല ഒരു കാര്യമാ...
'ഈശ്വരാ എച്ച്‌.ഓ.ഡിക്ക്‌ ഈ വയസ്സുകാലത്ത്‌ എന്തിന്റെ കേടാ..'
..പിന്നെ നിന്റെ കയ്യിലിരുപ്പ് അറിയാവുന്നതു കൊണ്ട്‌ പറയുവാ...കുരുത്തക്കേട്‌ വല്ലതും കാണിച്ചാല ....നിന്നോടൊന്നു റെക്കമെന്റു ചെയ്യാന്‍ എന്നെ വിട്ടിരിക്കുവാ...അതുകൊണ്ട്‌ എന്തേലും പ്രശ്നമുണ്ടായാല്‍ നീ വിവരമറിയും.....

അനുസരണയുള്ള കുഞ്ഞാടിനെ പോലെ ഞാന്‍ പുള്ളിയുടെ കൂടെ സിവില്‍ ഡിപ്പാര്ടുമെന്റ്റ് ലക്ഷ്യമാക്കി നടന്നു...

നാല്‍പത്തഞ്ച്‌ അന്‍പതിനോടടുത്തു പ്രായം വരുന്ന എച്ച്‌ ഓ ഡിയെ ഞാന്‍ രണ്ട്‌ തവണയേ അടുത്ത്‌ കണ്ടിട്ടുള്ളു..ബ്ളാങ്കൂ..ശേ..ബാന്കൂല്‍....അയ്യേ..ബാല്‍ന്കൂര്....പുല്ലു.... (ബംഗലൂരു ) കാരനാ.....(ഇനിയുള്ള സംഭാഷണം ഞാന്‍ മലയാളത്തില്‍ തര്‍ജിമിക്കാം..കാരണം എന്നെ ഇംഗ്ളീഷു പഠിപ്പിച്ചത്‌ മലയാളം മാഷായതുകൊണ്ട്‌ എനിക്കു ഇംഗ്ളീഷും മലയാളത്തിലേ വരൂ...അതോണ്ടാ..അല്ലാതെ അറിയാഞ്ഞിട്ടല്ല...സത്യം... )

"സാര്‍ ഇതാണു അഫ്സല്‍.. "

സാറു.."ഇരിക്കൂ അഫ്സല്‍...നിന്റെ പെര്‍ഫോമന്‍സ്‌ നന്നായിരുന്നു..എല്ലാര്‍ക്കും ഇഷ്ടമായി.. "

ഞാന്‍.."ഡാങ്കൂ... സാര്‍"

സാറു.."ഞാന്‍ വിളിപ്പിച്ചത്‌ ഒരത്യാവശ്യ കാര്യത്തിനാ... നിനക്ക് വൈകുന്നേരം എത്ര നേരം ഒന്നു ഫ്രീ ആകാന്‍ പറ്റും.. "

ഞാന്‍.."അങ്ങനെ ഫ്രീ റ്റൈം കിട്ടാറില്ല...(ഗ്രൌണ്ടിലെ ക്രിക്കറ്റ്‌ കളിയും,അപ്പുറത്തെ റൂമില്‍ വന്നിരുന്ന്‌ ക്ഷീണം മാറ്റുന്നത് വരെയുള്ള കളിയെ പറ്റിയുള്ള അവലോകനവും,പിന്നെ വിസ്തരിച്ചുള്ള കുളിയും കഴിഞ്ഞ്‌ മെസ്സീനുള്ള ഭക്ഷണവും കഴിഞ്ഞ്‌ വന്നാ ചീട്ട്‌ കളിക്ക്‌ പോലും റ്റൈം തികയുന്നില്ല... പിന്നാ).."എന്നാലും ഞാന്‍ ട്രൈ ചെയ്യാം..എന്താണു സാര്‍.. "
സാറു.."അഫ്സലിന്റെ പെര്‍ഫോമന്‍സ്‌ കണ്ടതിനു ശേഷം എന്റെ മകള്‍ക്ക്‌ കീബോര്‍ഡ്‌ പഠിക്കണമെന്ന്‌ ഭയങ്കര ആഗ്രഹം..അവളുടെ ഒരാഗ്രഹവും ഞങ്ങള്‍ മുടക്കാറില്ല..പക്ഷേ ഇവിടെങ്ങും അതിനു പറ്റിയ സ്കൂളില്ല..അതുകൊണ്ട്‌ അഫ്സലിനു കഴിയുമെങ്കില്‍ വൈകുന്നേരങ്ങളില്‍ വന്ന്‌ അവളെ ഒന്ന്‌ ഹെല്‍പ്‌ ചെയ്യണം.. "

.
മുത്തെ...മനസ്സില്‍ ഒരു പത്തമ്പത് ലടു,ജിലേബി,മുട്ടായി ഒക്കെ പൊട്ടി 
ളൂ ളൂ ളൂള്ളൂ ഊ ഊ..
എന്നൊരുതരം മൂളലോടൊപ്പം എനിക്ക് ഒരു സംശയം.......... സാറാണൊ ഞാനാണോ കറങ്ങുന്നെ...
'ഡെയ്‌ സ്വപ്നമേ!! വേല മനസ്സിലിരിക്കട്ട്‌ ഒരുമാതിരി ആളെ വല്ലാണ്ടങ്ങ്‌ ഊശിയാക്കുന്ന സ്വപ്നം കാണിക്കരുത്‌...ഉണരെഡേ ഉണരു..വേഗം ഉണരു ..അളിയാ കലിപ്പാകും വേഗം ഉണരെഡേയ്..'

ഞാന്‍ ഒന്നു പിച്ചി...ഠിം....ഞാന്‍ ഉണര്‍ന്നില്ല...കാരണം ലത്‌ സ്വപ്നമല്ല...ഈശ്വരാ ഇത്‌ സത്യമോ...എന്റെ ആദ്യത്തെ ശിഷ്യ...അതും എച്ച്‌.ഓ.ഡിടെ മകള്‍...ഹൊ..പില്‍കാലത്ത്‌ ബ്ളോഗ്‌ സ്പോട്ട്‌,സ്നേഹസാന്ത്വനം ..തുടങ്ങിയവ ആരേലും കണ്ട്‌ പിടിച്ചാല്‍ ഞാന്‍ ഇതെഴുതും...ഇനിയുള്ള ഞങ്ങളുടെ ദിവസങ്ങളെപറ്റി...

സന്തോഷം പുറത്ത്‌ കാണിക്കാതെ ഞാന്‍ പറഞ്ഞു.." സാറു ആദ്യമായി പറഞ്ഞ കാര്യമല്ലെ..ധൈര്യമായ്‌ ഇരുന്നോ..ഞാനേറ്റു... "

അടുത്ത ദിവസം മൂന്ന്‌ തവണ കുളിച്ച്‌ ഷേവ്‌ ചെയ്ത്‌ മുഖത്തുണ്ടാരുന്ന ഉള്ള രോമത്തിണ്റ്റെ(സെക്കണ്ട്‌ ഷോയ്ക്ക്‌ ആളിരിക്കുന്ന പോലാണെങ്കിലും ഉള്ള രോമം കൊണ്ട്‌ ഓണം പോലാരുന്നു എനിക്ക്‌)അടിവേരു വരെ മാന്തി.പൌഡറൊക്കെയിട്ട്‌(വീരപ്പന്‍),മുടിയില്‍ ക്രീമൊക്കെ പുരട്ടി(പര്‍വേസ്‌),കിടിലന്‍ ഒരു റ്റൈറ്റ്‌ ജീന്‍സ്‌ ഇട്ടു(മുഫാസ്‌)ഒരു ഒന്നൊന്നര ഷോര്‍ട്‌ ഷര്‍ടും(സിയാദ്‌)അതിനുള്ളില്‍ ഒരു റ്റൈറ്റ്‌ ബനിയനും(ഷമീം)ഒരു വെള്ള സോക്സ്‌(സബീല്‍)ഒരു വെള്ള ഷൂ(സമീല്‍)..ഒരു കാര്യം മറന്നു.. ഒരു നല്ല ഷഡ്ഡിയും(ആരുടേതാണെന്ന്‍ ഖുദാ ഗവാ!!!!)....ഇപ്പോ മനസ്സിലായ്‌ കാണുമല്ലോ ബ്രാക്കറ്റില്‍ പറഞ്ഞിരിക്കുന്ന പേരുകള്‍ സൂചിപ്പിക്കുന്നത് ..വേറൊന്നുമല്ല..ആ സ്താവരജംഗമങ്ങളുടെ ഉടമസ്തരുടെ പേരുകളാ...(സ്മരണ വേണമെഡേ സ്മരണ...കണ്ടാ ഞാന്‍ മറക്കാത്തത്‌ കണ്ടാ..)എന്റേതെന്നു പറയാന്‍ സ്വന്തം ശരീരം മാത്രം...(മനസ്സ് എപ്പോളേ സാറിന്റെ വീട്ടിലെത്തി) അതൊക്കെയിട്ട്‌ ഞാന്‍ സീനിയറിന്റെ ഒപ്പം ബൈക്കില്‍ കയറി സാറിന്റെ വീട്ടിലേക്ക്‌ തിരിച്ചു...

എന്റെ നെഞ്ചിനുള്ളില്‍ ഓര്‍ഡിനറി ബസ്സ്‌ സ്റ്റേറ്റ്‌ ഹൈവേയില്‍ കൂടി പോകുന്ന പോലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി...ഒപ്പം പലവിധ ചിന്തകളും..

'ഞാന്‍ എന്തു വിളിക്കും.....?.....,ചക്കരേ ..ഏയ്‌ അതു വേണ്ട,മോളേ...ങാ അതു തെറ്റില്ല...അവളുടെ മ്റ്‍ദുലമായ കരങ്ങള്‍ ഓരോ കീയിലും എടുത്ത്‌ വയ്പ്പിക്കുന്നതും,തെറ്റിക്കുമ്പോള്‍ മെല്ലെ തല്ലുന്നതും ഒക്കെ കണ്ട്‌ പുളകിതനായ്‌ ഞാന്‍ അവിടെ എത്തിയതറിഞ്ഞില്ല... '
സീനിയര്‍ പറഞ്ഞു..ക്ളാസ്സ്‌ കഴിഞ്ഞിട്ട്‌ നീ ഒരു ഓട്ടോ പിടിച്ച്‌ ഹോസ്റ്റലിലേക്ക്‌ വന്നോ... 

ഞാന്‍.." കാശു.. "

സീനിയര്‍.."കാശു നീ കൊടുത്തൊ,എനിക്ക്‌ പ്രശ്നമൊന്നുമില്ല.. "(@# മൊയിലാളി മോന്‍.. )

കാശു പോയാലെന്താ,ഇതുപോലൊരു അനുഭവംവേറേ ആര്‍ക്കും കൊടുക്കാതെ എനിക്ക്‌ തന്നെ വീണ്ടും വീണ്ടും തരണേ,ഫഗവാനേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട്‌ ഞാന്‍ ബെല്‍ അടിച്ചു,സാറിന്റെ ഭാര്യ വന്നു വാതില്‍ തുറന്നു...

"ഹായ്‌ മാഡം,ഞാന്‍ അഫ്സല്‍,..സാറു.. "

"ങാ കേറി വരൂ അഫ്സല്‍,സാറു കുളിക്കുവാ,ഇരിക്കു,സാറു പറഞ്ഞിരുന്നു,ഞാന്‍ മകളെ വിളിക്കാം.. "

മാഡം നല്ല ഐശ്വര്യമുള്ള സ്ത്രീ..ഹോ മകളും ഇതുപോലാരിക്കും.. അവിടെ കിടന്ന ഒരു കന്നട പത്രമെടുത്ത്‌ ഞാന്‍ മറിച്ചു നോക്കി,ഷര്‍ട്‌ ഉണക്കാനായ്‌ ഹാംഗറില്‍ തൂക്കിയിട്ടിരിക്കുന്ന പോലെ എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നു...എന്തു കോപ്പാണോ എന്തോ...എന്തായാലെനിക്കെന്താ..പട്ടിക്കു പൂട കിളിര്‍ത്താല്‍ ബാര്‍ബര്‍ക്ക് പ്രത്യേകിച്ച് ഗുണമോന്നുമില്ലല്ലോ....,

ഉടനെ ഒരു പാദസരമൊക്കെ ഇട്ട ഒരു കൊച്ചു കുട്ടി ഓടികളിച്ചു വന്നു..ഓഹ്‌ അനിയത്തിക്കുട്ടി,നല്ല സുന്ദരിവാവ,
"ഹലോ ചക്കരേ,എത്തറയിലാ പഠിക്കുന്നെ,"
"ഫൊറ്‍ത്തില്‍.."

(ഞാന്‍ കണക്കു കൂട്ടി ഇളയവള്‍ ഫോര്‍ത്തില്‍,ഒരു ആറു വയസ്സെങ്കിലും മൂപ്പ്‌ കാണും മൂത്തവള്‍ക്ക്‌ അപ്പോ പത്തില്‍..ങും സാരമില്ല) 
സാറിന്റെ ഭാര്യ ചായ ഉണ്ടാക്കിക്കൊണ്ട്‌ വന്നു..ആകാംക്ഷ കൊണ്ട്‌ മുട്ടിയിരുന്ന ഞാന്‍ മാഡത്തിനോടു പറഞ്ഞു..

"മാം...കുട്ടി കീബോര്‍ഡുമായി വന്നിരുന്നെങ്കില്‍ ക്ളാസ്‌ തുടങ്ങാരുന്നു... "

ഉടനേ മാഡം അവിടെ നിന്ന കുരുന്നിനോട് പറഞ്ഞു "മോളേ പോയ്‌ കീബോര്‍ഡുമെടുത്തുകൊണ്ട്‌ വാ... "
എന്റെ..ഉള്ളില്‍ ഒരു മാക്രി കരയുന്ന ഒച്ച...

"ഈശ്വരാ തൊലഞ്ഞോ..ഈ പൊടിക്കുരുന്നിനെയാണോ ഞാന്‍ പാട്ടു പഠിപ്പിക്കണ്ടത്‌..".

ഹോസ്റ്റലില്‍ നിന്നു ഇറങ്ങാന്‍ നേരം എനിക്ക്‌ കൈവന്ന ഭാഗ്യത്തെക്കുറിച്ച്‌ സഹമുറിയന്‍മാര്‍ പറഞ്ഞ വാക്ക്‌ ഓര്‍മ്മ വന്നു..

"ഡാ പുല്ലേ,നിന്റെ സമയം...നിന്റെ ഡിക്കിയില്‍ വരച്ച വര ഞങ്ങടെ തലയില്‍ വരച്ചാ മതിയാരുന്നു...."
ചൊവുട്ടിലല്ലെഡേ എന്റെ മൊത്തം വരയും നിനക്കൊക്കെ തന്നെ തരാം...എന്തരെഡേ എനിക്ക്‌ മാത്രം ഇമ്മാതിരി പറ്റുകള്‍ പറ്റണത്‌.....

അങ്ങിനെ നാലാംക്ളാസ്സില്‍ പഠിക്കുന്ന ആ പൊടിക്കൊച്ചിനെ ഞാന്‍ പാട്ട്‌ പഠിപ്പിക്കാന്‍ തുടങ്ങി...ഏതൊക്കെ പാട്ടുകള്‍ പഠിക്കണമോ അതെല്ലാം ഞാന്‍ നോട്സായി എഴുതിക്കൊടുത്തിട്ടു കീയും കാണിച്ചു കൊടുത്തിട്ട്‌ വായിക്കാന്‍ പറഞ്ഞു...

അങ്ങനെ അവസാനം അവള്‍ തനിയേ ഒരു പാട്ട്‌ വായ്ച്ചു കേള്‍പിച്ചു....ഒരു നഴ്സറി പാട്ട്‌ പോലെ തോന്നിയ ആ പാട്ട്‌ "സാരേ ജഹാംസെ അഛാ.." എന്ന സംഭവമാരുന്നെന്ന് ആ കൊച്ച്‌ പറഞ്ഞില്ലാരുന്നേല്‍ ഞാന്‍ അറിയുകയേ ഇല്ലാരുന്നു..

കൂടെ ഒരു ചോദ്യവും.."സാര്‍ എനിക്കു ഫസ്റ്റ്‌ കിട്ടുമോ..?" എന്ന്...

നിഷ്കളങ്കമായ ആ ചോദ്യത്തിനു ചിരിക്കണോ കരയണോ എന്നറിയാന്‍ വയ്യാതെ ഞാന്‍ മറുപടി പറഞ്ഞു...
"മോളേ!! ഞാനാ ജഡ്ജ്‌ എങ്കില്‍ ഉറപ്പായും നിനക്കായിരിക്കും ഫസ്റ്റ്‌.... "