Friday, August 28, 2009

ഒരു സംഭാരത്തിന്റെ ഓര്‍മയ്ക്ക്

ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം...അടുക്കളയില്‍ കയറി എന്തേലും പരീക്ഷണങ്ങളൊക്കെ നടത്തണം എന്നു അതിയായ ആഗ്രഹവുമായി നടക്കുന്ന സമയം...പക്ഷെ ഒരു സ്പൂണ്‍ ആണെങ്കില്‍ പോലും എടുത്താല്‍ എടുത്തിടത്ത് തന്നെ വെക്കണം എന്ന ഉറച്ച നിലപാടും തെറ്റിച്ചാല്‍ കടുത്ത നടപടിയും എടുക്കുന്ന മാതാശ്രീ എന്നെ ആ ഉദ്യമത്തില്‍ നിന്നും എന്നും പിന്തിരിപ്പിച്ചിരുന്നു..അങ്ങനിരിക്കെ മാതാവും പിതാവും അനിയനും കൂടി ഒരിക്കല്‍ ഒരു കല്യാണത്തിനു പോയ തക്കത്തിനു ഞാന്‍ തീരുമാനിച്ചു..അടുക്കളയില്‍ ഒരു കയ്യ് നോക്കുക തന്നെ..എന്റെ നല്ല സമയത്തിനു(അതോ കഷ്ട്കാലത്തിനോ) ഒരു മഹിളാരത്നം വാരിക കയ്യില്‍ കിട്ടി..അതില്‍ ചുമ്മാ ഒന്നു സേര്‍ച്ചിയപ്പം സംഭാരം ഉണ്ടാക്കുന്ന ഒരു കുറിപ്പ് കിട്ടി.ബാക്കിയുള്ള പാചകത്തിനു വേണ്ട സാധനങ്ങള്‍ എവിടെ എങ്ങനെ ഇരിക്കുമെന്ന്‍ എനിക്കു ഒരു പിടിയുമില്ല.അതേ സമയം സംഭാരത്തിനു വേണ്ട എല്ലാ അണ്ണന്മാരെയും എനിക്ക് മുന്‍പരിചയമുണ്ട്..തൈരു,ഉപ്പ്,പച്ച്മുളക്,പഞ്ചസാര,കറിവെപ്പില,നാരകത്തിന്റെ ഇല അങ്ങനെ പല ആള്‍ക്കാരുണ്ട്...ഹങ്ങനെ പുസ്തകത്തിലെ ലവന്‍ പറഞ്ഞ പോലെ അതേ അളവില്‍ സാധനങ്ങള്‍ ചേര്‍ത്ത് ഞാന്‍ സംഭാരമുണ്ടാക്കി...ഏകദേശം 15 പേര്‍ക്കു കുടിക്കനുള്ള അളവാണു ലവന്‍ പറഞ്ഞതു...അതു ക്രിത്യമാരുന്നു ...ഒരു 2 3 ലിറ്റര്‍ സംഭാരം കാണും..അവസാനം ഞാന്‍ ഒന്നു കുടിച്ചു നോക്കി...........ഈശ്വരാ.........പണി പാളി..എന്നുറപ്പായി..എകദേശം കാല്‍ കിലോ പഞ്ചസാര ഒന്നര ലിറ്റര്‍ തൈരു മുതലായ സാധനങ്ങളൊക്കെ സ്വാഹ....മധുരമുള്ള സംഭാരം ഒരു വ്രിത്തികെട്ട സാധനമാണെന്നു എനിക്കു അന്നു മനസ്സിലായി...വൈകിട്ടു വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ അഭിമാനത്തോടെ അവര്‍ക്കു വിളംബി...തല്ലി നന്നാക്കേണ്ട പ്രായം കഴിഞ്ഞു എന്നു അറിയാവുന്നതു കൊണ്ട് അവര്‍ അതു ചെയ്തില്ല....തീര്‍ന്നില്ല....അന്നു അതു മൊത്തം ഒറ്റക്കു കുടിച്ചു തീര്‍ത്തോണം എന്നു ഉഗ്ര ശാസന കിട്ടി എനിക്കു..അവസാനം ആരുമറിയാതെ അതു മുഴുവന്‍ ഞന്‍ തെങ്ങിനു വളമാക്കി കൂടെ ആ പുസ്തകം എടുത്തു വലിച്ചെറിഞ്ഞു..അങ്ങനെ കാലങ്ങള്‍ കടന്നു പോയി..ഞാന്‍ "ഇഞ്ചിനീരു" ആവാന്‍ പഠിക്കുന്ന കാലം ഒരവധിക്കു വീട്ടില്‍ വന്നു..വീട്ടുകാര്‍ എന്തരോ പ്രമാണം എഴുത്തിന്റെ കാര്യവും പറഞ്ഞു തറവാട്ടിലേക്കു പോയി...അന്നു വീട്ടില്‍ കറങ്ങി..പഴയ പുസ്തകങ്ങള്‍ തപ്പിയപ്പോള്‍ ഒരു പുസ്തകം..അതാ കിടക്കുന്നു...നല്ല സംഭാരം ഉണ്ടാക്കാനുള്ള കൂട്ട്..മറ്റൊന്നും ചിന്തിച്ചില്ല..നേരെ അടുക്കളയില്‍ കയറി..ഇപ്രാവഷ്യം അനിയനും കൂടെ കൂടി...ഒരു അര മണിക്കൂറിനുള്ളില്‍ സംഭവം റെഡി...രുചിച്ചു നോക്കിയപ്പോള്‍ ഒരു മുന്‍പരിചയം..എവിടെയോ കുടിച്ചിട്ടുണ്ട്...എന്റെ ഉള്ളിലൊരു കാളല്‍...വേഗം ആ പുസ്തകം ഒന്നു മറിച്ചു നോക്കിയപ്പോള്‍..അതാ കിടക്കുന്നു..നമ്മുടെ പഴേ കഥാനായകന്‍..അതേ മഹിളാരത്നം....പക്ഷേ അന്നു ഞാന്‍ കുടുങ്ങിയില്ല..കാരണമെന്ത്താന്നറിയ്യോ.....വീട്ടുകാര്‍ വരുന്നതിനു മുന്‍ബു..തെങ്ങിനു വളം കിട്ടി.....

No comments: